ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
13. മനോരോഗാവസ്ഥയുടെ പിന്നാമ്പുറ കഥയിലേക്ക്
ഇങ്ഗ്ളിഷ് ഭരണം ദക്ഷിണേഷ്യയിലെ സാമൂഹികന്തരീക്ഷത്തേയും ജനവംശങ്ങളേയും മനസ്സിലാക്കാനായി പലവിധ കാര്യങ്ങളും ചെയ്തിരുന്നു. ആദ്യ കാലങ്ങളിൽ യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത മറ്റുപല ജീവജാലങ്ങൾ പോലെയായിരുന്നു ദക്ഷിണേഷ്യയിലെ വിവിധ ജനക്കൂട്ടങ്ങൾ.
ഇങ്ഗ്ളിഷ് ഭരണം ഇതുമായി ബന്ധപ്പട്ടു ചെയ്ത കാര്യങ്ങളിൽ ഒന്ന്, ഓരോ പത്ത് വർഷം കൂടുംമ്പോളും ഒരു Census നടത്തുക എന്നതായിരുന്നു. ഈ വിധമായുള്ള Censusകളിൽ വ്യക്തികളുടെ പലവിധ സവിശേഷതകളും തൊഴിൽ നൈപുണ്യവും പരാധീനതകളും പോരായ്മകളും മറ്റും കണക്കിൽ ഉള്ളപ്പെടുത്തി, അവയോരോ കാര്യത്തേക്കുറിച്ചും മൊത്തമായുള്ള ഒരു അവലോകനം നടത്തുമായിരുന്നു.
EDGAR THURSTON എഴുതിയ Castes and Tribes of Southern India Volume 2ലൂടെ കുറേ വർഷങ്ങൾക്ക് മുൻപ് വേഗത്തിലുള്ള വായന നടത്തിയപ്പോൾ, ശ്രദ്ധയിൽ വന്ന വാചകങ്ങളാണ് ഇത്:
QUOTE: Writing concerning the prevalence of insanity in different classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........’.
The subject seems to be one worthy of further study by those competent to deal with it. END OF QUOTE
ആശയം: ബൃട്ടിഷ്-ഇന്ത്യയിലെ വ്യത്യസ്ത ജനവംശീയരുടെ ഇടയിൽ ഉള്ള മനോരാഗവസ്ഥയെക്കുറിച്ച് Census Commissioner 1891 എഴുതുന്ന അവസരത്തിൽ ഈ വിധം രേഖപ്പെടുത്തിക്കാണുന്നു: 'ജനസ്ഥിതി വിവരണക്കണക്കിൽ (census) നിന്നും മനസ്സിലാക്കാൻ പറ്റുന്ന കാര്യം, മറ്റ് ഏത് ജനവംശത്തേയും അപേക്ഷിച്ച് Eurasiansൽ ആണ് ഏറ്റവും കൂടുതൽ മാനസിക സമനില തെറ്റുന്നവർ ഉള്ളതായി കാണപ്പെടുന്നത്'.
ഈ വിഷയത്തെ കൈകാര്യം ചെയ്യാൻ തക്കതായ പ്രാപ്തിയുള്ള വിദഗ്ദരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ള ഒരു കാര്യമാണ് ഇത് എന്നു തോന്നുന്നു.
END OF QUOTE
ഇത് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകളുടെ ഭയാനകമായ മനോവിഭ്രാന്തി പടർത്താനുള്ള കഴിവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ്. ഈ ഒരു വിഷയം പഠനത്തിന് വിധേയമാക്കുന്ന വ്യക്തിക്ക് ഫ്യൂഡൽ ഭാഷയുടെ നാനാവിധ സ്വഭാവ വിശേഷങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും വളരെ അഗാധമായ വിവരം ഉണ്ടാവണം. ഈ ഒരു വിവരം ഇന്ന് യാതോരു അക്കാഡമിക്ക് പഠനത്തിൽ നിന്നും ലഭിക്കുന്നതല്ല.
അന്ന് Eurasians എന്ന് പറയപ്പെട്ടിരുന്നത്, യൂറോപ്യൻ രക്തബന്ധത്തിൽ ഉള്ളവർക്ക് പ്രാദേശിക ദക്ഷിണേഷ്യക്കാരായ സ്ര്തീകളിൽ ജനിച്ച കുട്ടികൾ (വ്യക്തികൾ) ആണ്.
എന്നിരുന്നാലും, ഇവരിൽ പലരും ഇങ്ഗ്ളിഷ് ഭാഷാ രക്തബന്ധം ഉളളവർ ആയിരുന്നു എന്ന് അനുമാനിക്കാം. ഇങ്ങിനെയുള്ള കൂട്ടർ സ്വന്തം പിതാവിന്‍റേയും കൂട്ടരുടേയും ഇടയിൽ നല്ല ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആയിരിക്കും. ഈ ഒരു മാനസികാവസ്ഥ ആ വ്യക്തിയിൽ വൻ മാനസിക സ്വാതന്ത്ര്യം നിലനിർത്തുന്ന ഒന്നായിരിക്കും.
എന്നുവച്ചാൽ, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ഒതുങ്ങി നിൽക്കാതെയുള്ള ഒരു മാനസിക ഭാവം ഈ വ്യക്തികളിൽ നിലനിൽക്കും. വാക്ക് കോഡുകളിലെ ഔന്നിത്യം പടുത്തുയർത്തുന്ന വേലിക്കെട്ടും, വാക്ക് കോഡുകളിലെ നിലവാരത്താഴ്ച നൽകുന്ന മാനസിക അധമത്വവും ഈ ഭാഷാ അന്തരീക്ഷത്തിൽ മനസ്സിൽ കയറില്ല.
എന്നാൽ ഇതേ വ്യക്തിയുടെ അമ്മയുടെ കുടുംബക്കാർ പലപ്പോഴും പൂർണ്ണമായും പ്രാദേശിക ഭാഷക്കാർ തന്നെയായിരിക്കും. പലപ്പോഴും അവർ സാമൂഹികമായി വളരെ താഴെക്കിടയിൽ ഉള്ളവർ ആയിരിക്കും. എന്നുവച്ചാൽ, ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ താഴേക്കിടയിലുള്ള ഏതെങ്കിലും പടിയിൽ നിൽക്കുന്നവർ ആയിരിക്കും അവർ.
അവരെ സംബന്ധിച്ചെടുത്തോളം ഈ വ്യക്തി അവരുടെ കീഴിൽ ഉള്ള വ്യക്തിയായിരിക്കും.
എന്നുവച്ചാൽ, ഇഞ്ഞി, ഓൻ, ഓള് നിലവാരത്തിൽ ഉള്ള വ്യക്തി.
പ്രാദേശിക സമൂഹവും ഈ വ്യക്തിയെ അയാളുടെ അമ്മയുടെ കുടുംബക്കാരുടെ നിലവരത്തിൽ വിലയിരുത്താനാണ് ശ്രമിക്കുക.
ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു മാനസിക പ്രതിഭാസം ഈ വ്യക്തിയിൽ ഇത് സംഭവിപ്പിക്കും.
ഇങ്ഗ്ളിഷ് വേദികളിൽ വൻ വ്യക്തിത്വവും ഉജ്ജ്വല മാനസിക ഭാവവും ഉള്ള ആളായിരിക്കും ഈ വ്യക്തി. എന്നാൽ, ഇങ്ഗ്ളിഷിൽ ഇത് ഒരു സാധാരണ മാനസിക നിലവാരം മാത്രമാണ്.
ഇതേ വ്യക്തി പ്രാദേശിക കുടുംബക്കാരോടും മറ്റ് പ്രാദേശിക വ്യക്തിളോടും പ്രാദേശിക ഭാഷയിൽ ഇടപെടുമ്പോൾ, ഇടിച്ചു താഴ്ത്തിയതുമാതിരി, പ്രാദേശിക ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കീഴ്പ്പടികളിലേക്ക് അമർത്തപ്പെടും.
ഇങ്ഗ്ളിഷിൽ അസ്തിത്വം ഉള്ള വ്യക്തിയല്ല ഇവിടെയുള്ളത്.
ഇത് വാക്കുകളിലും അനവധി വ്യക്തികളുമായുള്ള വാക്ക് ബന്ധ കണ്ണികളിലും വളരെ വിപരീതമായ വ്യക്തിബന്ധ കണ്ണികൾ നിലനിർത്തും.
ഇതിന്‍റെ മാനസിക ആഘാതം വളരെ കഠിനമായിരിക്കും.
വാക്കുകൾക്ക് വമ്പൻ ഊക്കുണ്ട്.
പിതാവ് മകനെ നീ എന്ന് സംബോധന ചെയ്താൽ പ്രശ്നം ഇല്ല. എന്നാൽ മകൻ വൻ സമചിത്തതയോടുകൂടി പിതാവിനെ നീ എന്നു സംബോധന ചെയ്താൽ, മലയാളത്തിലെ പിതാവ് എന്ന സ്ഥാനം തന്നെ മാഞ്ഞുപോകും.
പോലീസുകാരൻ സാധാരണക്കാരനെ നീ എന്ന് സംബോധന ചെയ്താൽ പ്രശ്നം ഇല്ല. സാധാരണക്കാരൻ പോലീസുകാരനെ നീ എന്ന് സംബോധന ചെയ്താൽ, പൊട്ടിത്തെറിതന്നെ നടക്കാം.
വാക്കുകൾക്ക് ഈ വിധമായുള്ള ശക്തിവിശേഷം ഉണ്ട് എന്ന കാര്യം ഇന്നും ഇങ്ഗ്ളിഷ് രാഷ്ട്രങ്ങൾക്ക് അറിയില്ല.
ദക്ഷിണേഷ്യയിൽ മിക്ക സ്ഥലങ്ങളിലും ഒരു അക്രമസ്വഭാവമുള്ള പൊട്ടിത്തെറി ഏത് നിമിഷവും സംഭവിക്കാം എന്ന ഒരു ഭാവം നിലനിൽക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ഇത് ഒരു നിഴൽ മാത്രമായി നിലനിൽക്കും. പൊട്ടിത്തെറി നടക്കില്ല. അതിന്‍റെ കാരണം, ഈ വിധമായുള്ള ഒരു പൊട്ടിത്തെറി നടക്കാതിരിക്കാനുള്ള പലവിധ കരുതൽ നടപടികളും ഓരോ പ്രസ്ഥാനത്തിലും നിലനിൽക്കുന്നുണ്ട്, നിശബ്ദമായി, എന്നുള്ളതാണ്.
എന്നാൽ പലപ്പോഴും പൊട്ടിത്തെറി നടക്കുന്നുമുണ്ട്. ഈ വിധ അക്രമങ്ങൾ സംഭവിക്കുമ്പോൾ ശ്രദ്ധിക്കാവുന്ന കാര്യം, ഈ സംഭവത്തെ വിശകലനം ചെയ്യുന്നവർ, എന്ത് സംഭാഷണ വാക്കാണ് അക്രമത്തെ അഴിച്ചുവിട്ടത് എന്ന കാര്യം, ചർച്ചയ്ക്ക് എടുക്കില്ല എന്നതാണ്.
പകരം തികച്ചും നിർദ്ദോഷകരമായ കാര്യങ്ങൾ ആണ് പറയുക.
പോലീസുകാരൻ അയാളോട് പേര് ചോദിച്ചപ്പോൾ, അയാൾ പോലീസുകാരനോട് അക്രോശിച്ചു, എന്ന് റിപ്പോട്ട് ചെയ്താൽ, പൊട്ടിത്തെറിയുടെ കാഞ്ചി പോലീസുകാരൻ വലിച്ച കാര്യം പുറത്ത് വരില്ല.
ഈ റിപ്പോട്ട്, ഈ വിധം പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും:
ഇദ്ദേഹത്തോട് പോലീസ് ശിപായി, നിന്‍റെ പേരെന്താ എന്ന് ചോദിച്ചപ്പോൾ, ഇദ്ദേഹം വളരെ പരുക്കനായി പോലീസ് ശിപായിയോട് സംസാരിച്ചു.
ഇങ്ങിനെയൊരു റിപ്പോട്ട് നൽകിയാൽ, കേൾക്കുന്ന ആൾക്ക് ഏതാണ്ട് കാര്യങ്ങൾ വ്യക്തമാകും.
ഭർത്താവ് ഭാര്യയെ അടിച്ചു, ഭാര്യ ഭർത്താവിനെ അടിച്ചു, ഭർത്താവ് ഭാര്യയുടെ കടുംബക്കാരനെ അടിച്ചും, ഭാര്യയുടെ കുടുംബക്കാർ ഭർത്താവിനെ അടിച്ചു, അയൽവാസികൾ ചെറിയ ഒരു വാക്വാദത്തിൽ നിന്നും പൊടുന്നനെ കൈയാംകളിയിലേക്ക് നീങ്ങി.
ചിലപ്പോൾ യാതോരു പൊട്ടിത്തെറിയും നടത്താതെ വിദ്യർത്ഥി അല്ലെങ്കിൽ ജീവനക്കാരൻ ആത്മഹത്യ ചെയ്യുന്നു. ചിലപ്പോൾ, അദ്യാപകൻ, അദ്യാപിക, തൊഴിലുടമ ആത്മഹത്യചെയ്യുന്നു.
ഈ വിധ സംഭവങ്ങളിലെല്ലാം ഭാഷാ കോഡുകളിലൂടെ ഒരു അന്വേഷണം നടത്തിയാൽ, ഏത് വാക്ക് ഏതവസരത്തിൽ ഉപയോഗിച്ചപ്പോഴാണ് പ്രകോപനം അല്ലെങ്കിൽ കഠിനമായ മനഃസ്സമ്മർദ്ദം വന്നത് എന്ന കാര്യം കണ്ടെത്താൻ ആവും.
അല്ലാതെ മാർക്ക് കുറഞ്ഞു പോയി, മേലുദ്യാഗസ്ഥൻ വിശദ്ധീകരണം ചോദിച്ചു എന്നെല്ലാമുള്ള തരിശായ വിവരണങ്ങളിൽ വ്യക്തത നിലനിൽക്കില്ല.
എന്നാൽ ഈ വിധമായുള്ള ഒരു കടുകുമണിയോളം സൂക്ഷ്മ കൃത്യതയുള്ള വിശദ്ധീകരണം (explanation with granular precision) എല്ലാരും ഒഴിവാക്കുന്നുണ്ട്.
ഭർത്താവ് ഇങ്ങളും ഭാര്യ ഇഞ്ഞിയും ആണ്. അദ്യാപകൻ സാറും വിദ്യാർത്ഥി നീയും ആണ്. പോലീസ് ശിപായി സാറും സാധരണക്കാരൻ നീയും ആണ്.
ഈ കോഡിങ്ങ് ഭാഷയിലെ അനവധി മറ്റ് വാക്കുകളേയും ബാധിക്കും. വ്യക്തി ബന്ധങ്ങളിൽ ഏണിപ്പടിപോലുള്ള രൂപകൽപ്പന നിലനിർത്തും.
ഈ വിധമായുള്ള വാക്ക് കോഡിങ്ങ് സൃഷ്ടിക്കുന്ന തരംതാഴ്ത്തലുകൾക്ക് വിധേയമായി ജീവിച്ചാൽ പ്രശ്നം വരാൻ സാധ്യത കുറവാണ്. എന്നാൽ ഇത് സഹിക്കാൻ ഉള്ള ഒരു മാനസികാവസ്ഥ മനസ്സിൽ ഉണ്ടാവേണം.
ഈ വാക്ക് കോഡിങ്ങിന് വിപരീതമായി നിലകൊണ്ടാൽ പ്രശ്നമാണ്. പൊട്ടിത്തെറി സംഭവിക്കാം. അതുമല്ലായെങ്കിൽ, വ്യക്തി ആത്മഹത്യയോ മറ്റോ ചെയ്തേക്കാം.
മനോനിലതെറ്റി ആക്രമിക്കുന്ന വ്യക്തിയിൽ ആണ് ചിലപ്പോഴെല്ലാം ആളുകൾ കുറ്റം ചുമത്തുക.
അദ്യാപകൻ പ്രതീക്ഷിക്കുന്ന വിധേയത്വം വിദ്യാർത്ഥി നൽകിയില്ല. മറിച്ച് നീ പോടാ എന്ന് വിദ്യാർത്ഥി അദ്യാപകനോട് പറഞ്ഞു. അദ്യാപകൻ വിദ്യാർത്ഥിയെ മുഖത്തിട്ടടിച്ചു.
പോലീസ് ശിപായിയെ ടാക്സി ഡ്രൈവർ നീ എന്ന് സംബോധന ചെയ്തു. ടാക്സി ഡ്രൈവർറുടെ മുഖത്തടിവന്നത് മിന്നൽ വേഗത്തിലാണ്. ഇതിലൊന്നും ആരും അടിച്ച ആളെ കുറ്റം പറയില്ല. കാരണം, അടിക്കാൻ അവകാശം ഉള്ളവർ ആണ് അടിച്ചത്.
എന്നാൽ വാസ്തവത്തിൽ ഈ വിധം അടിക്കാനുള്ള അവകാശം അവർക്കാർക്കും ഇല്ലതന്നെ. ഈ വിവരം ജനത്തിനും ഇല്ല.
ഭാര്യ ഭർത്താവിനോട്, നീ പോടാ എന്ന് പറഞ്ഞു. അപ്പോൾ ഭർത്താവ് ഭാര്യയെ അടിച്ചു. ഇതേ കുറ്റം തന്നെയാണ് പോലീസുകരനും അദ്യാപകനും അടിച്ചാലുള്ളത്.
ഭർത്താവിന് സമനില തെറ്റിയ അതേ സമനില തെറ്റൽ പോലീസുകാരനും അദ്യാപകനും കാണിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് ഭർത്താവ് ചെയ്ത അക്രമത്തെ മാത്രമേ പൊതുജനം കാണുള്ളു.
മറ്റ് രണ്ടും അക്രമമായി അവർ കാണില്ല.
പണ്ട് കാലങ്ങളിൽ ഭർത്താവിന് അടിക്കാനുള്ള അവകാശം ഭാഷാ കോഡുകളും സമൂഹവും നൽകുമായിരുന്നു.
എന്നാൽ, ഒന്നാലിച്ചിക്കുക, സാമൂഹികവും കുടുംബ പരവും ആയ ആശയവിനിമയം പൂർണ്ണമായും ഇങ്ഗ്ളിഷിൽ ആണ് എന്ന്. അങ്ങിനെ വരുമ്പോൾ, വ്യക്തികൾ സ്വമേധയാ ഇന്ത്യൻ ഭരണഘടനയിൽ നിർവ്വചിക്കപ്പെട്ട വ്യക്തിത്വ നിലവാരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടും. ആ ഉന്നത നിലവാരം, ഇന്ത്യൻ ഭാഷകൾ മനസ്സിൽ പ്രവർത്തിക്കുന്നവരിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്.
ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കപ്പെടുന്ന വ്യക്തിയല്ല മലയാളത്തിലെ വ്യക്തി. മലയാളത്തിലെ ഭാര്യയും ഭർത്താവും, അദ്യാപകനും, വിദ്യാർത്ഥിയും പോലീസൂകരനും സാധാരണക്കാരനും, ഡോക്ടറും, വക്കീലും, ടാക്സി ഡ്രൈവറും മറ്റും ഇങ്ഗ്ളിഷിലെ ഇതേ വ്യക്തികളിൽ നിന്നും തികച്ചും വ്യത്യസ്തരാണ്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കൂറച്ചു കാര്യങ്ങൾ കൂടി പറയേണ്ടുന്നതുണ്ട്. അത് അടുത്ത എഴുത്തിൽ ആവാം.