top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

11. വിഷ വായു തുറന്നുവിടുന്ന അവസ്ഥ

ഏതാണ്ട് 1989ൽ ആണ് ഞാൻ ഫ്യൂഡൽ ഭാഷയെന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യമായി ഒരു നീണ്ട് എഴുത്ത് ഇങ്ഗ്ളിഷിൽ എഴുതിയത്. ആ എഴുത്തിനെ അന്നുതന്നെ പുറംലോകം കാണാതിരിക്കാനായുള്ള പലവിധ പ്രവർത്തനങ്ങളും പല വേദികളിൽനിന്നും ഞാൻ നേരിട്ടിരുന്നു. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


എന്നാൽ ഏതാണ്ട് 2002ൽ, March of the evil empires: English versus the feudal languages എന്ന പേരിൽ ഒരു നീളം കൂടിയ പുസ്തകം ഓൺലൈനായി പ്രസിദ്ധികരിച്ചിരുന്നു.  അതോടുകൂടി, feudal language എന്ന പദപ്രയോഗം Google Searchലും മറ്റും പ്രത്യക്ഷ്യപ്പെട്ടു തുടങ്ങി. ഈ വിധ തിരച്ചലുകൾ ആദ്യകാലങ്ങളിൽ എന്‍റെ ഈ പുസ്തകത്തിലേക്കും മറ്റ് എഴുത്തുകളിലേക്കും ചൂണ്ടമായിരുന്നു.


എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ, ഓൺലൈനായി തിരയുന്നവരെ വഴിതെറ്റിച്ചുവിടുന്ന ഒരു സംവിധാനം ഈ വിധ Search engineനുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ അതിലേക്കൊന്നും ഇപ്പോൾ പോകാൻ ആവില്ല.


പിന്നെ പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസം മറ്റൊന്നായിരുന്നു. Feudal language എന്ന പദ പ്രയോഗത്തിന്, ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അർത്ഥം അരൊക്കെയോ കണ്ടെത്തി, അതിന് ഓൺലൈൽ വേദികളിൽ പരിഗണ നൽകിത്തുടങ്ങി.


ഇന്ന് Googleന്‍റെ ഉടമസ്ഥതയിലുള്ള bard.ai (https://bard.google.com/) (artificial intelligence)ൽ എന്താണ് feudal language എന്നു തിരഞ്ഞാൽ, എന്‍റെ എഴുത്തിൽ സൂചിപ്പിച്ച അർത്ഥവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു നിർവ്വചനമാണ് പ്രചരിപ്പിച്ചു കാണുന്നത്.


ഭൂഖണ്ഡ യുറോപ്യൻ സാമൂഹങ്ങളിൽ പണ്ട് കാലങ്ങളിൽ നിലനിന്നിരുന്ന സാമൂഹിക അടുക്കും ചിട്ടയിലും ഉള്ള സ്ഥാനങ്ങൾ ആണ് പോലും feudal language.  ഈ എഴുത്തിൽ feudal languageന്‍റെ ഉദാഹരണമായി കുറേ വാക്കുകളും നൽകിക്കാണുന്നുണ്ട്.


Vassal, Lord, Knight, Castle

Manor, Serf, Peasant, Tenant

Rent, Fief, Homage, Fealty

Surrender, Ransom, Crusade

Tournament, Joust, Heraldry


ഈ നിർവ്വചനത്തെ മലയാളത്തിലേക്ക് മാറ്റിയാൽ, ഈ വിധ വാക്കുകൾ നിരത്തിക്കൊണ്ട് ഫ്യൂഡൽ ഭാഷയെ നിർവ്വചിക്കാൻ ആവും:


രാജാവ്, റാണി, കാര്യസ്ഥൻ, നായർ മേലാളൻ, പോലീസ് സബ് ഇൻസ്പെട്കർ, ഡോക്ടർ, സാധാരണക്കാരൻ, പണിക്കാരി, അടിമ, ലോറി ഡ്രൈവർ, അറസ്റ്റ്, വണക്കം, കൈകൂപ്പൽ എന്നിങ്ങിനെ പലതും.


എന്നാൽ ഫ്യൂഡൽ ഭാഷ എന്നത്, ഇതൊന്നും അല്ല. ഈ വാക്കുകൾ സാമൂഹത്തിനുള്ളിലുള്ള സ്ഥാനങ്ങളോ പെരുമാറ്റങ്ങളോ ആണ്. അവയ്ക്കെല്ലാം പിന്നണിയിൽ നിന്നും പ്രവർത്തിക്കുന്ന ചില ഭാഷകളിൽ ചിലത് ഫ്യൂഡൽ ഭാഷകൾ ആണ്. അല്ലാതെ ഈ വാക്കുകൾ അല്ല ഫ്യൂഡൽ ഭാഷ എന്നത്.


സമൂഹത്തിൽ പലവിധ തൊഴിൽ സ്ഥാനങ്ങളിലും, വ്യക്തിബന്ധങ്ങളിൽ പലവിധ പ്രായവ്യത്യാസങ്ങളിലും, സാമ്പത്തിക കഴിവിൽ പലവിധ ഉയർച്ചത്താഴ്ചകളിലും, അങ്ങിനെ പലതിലും നിൽക്കുന്ന ആളുകൾ തമ്മിൽ സംസാരിക്കുമ്പോഴും, തമ്മിൽ പരാമർശിക്കുമ്പോഴും മറ്റും സംബോധനാ വാക്കായ Youയിലും പരാമർശ വാക്കുകളായ He, She എന്നിവയിലും, പല ഭാഷകളിലും വ്യത്യസ്ത നിലവാരങ്ങൾ ഉള്ള വാക്കുകൾ ഉണ്ട്.


ഉദാഹരണത്തിന്,  You എന്ന വാക്ക് തന്നെ നീ, താൻ, ഈ ആള്, നിങ്ങൾ, താങ്കൾ, സാർ, മാഢം, അങ്ങുന്ന്, അങ്ങ് തുടങ്ങിയ പലവിധ നിലവാരങ്ങളിൽ നിലനിൽക്കുന്നു മലയാളത്തിൽ.


ഈ വിധ വാക്ക് രൂപങ്ങൾ ഉള്ള ഭാഷകളെയാണ് ഫ്യൂഡൽ ഭാഷകൾ എന്നു പറയുന്നത്. ഈ വിധ വാക്കുകൾ പര്യായ പദങ്ങൾ (Synonyms) അല്ലതന്നെ. കാരണം, ഇവ ഓരോന്നിനും വ്യക്തമായ ഒരു സാമൂഹികം അല്ലെങ്കിൽ വ്യക്തി ബന്ധ സ്ഥാനീകരണം ഉണ്ട്. ഒന്ന് മറ്റൊന്നിന് പകരമായി ഉപയോഗിക്കാൻ പാടില്ല.


ഫ്യൂഡൽ ഭാഷകളും ഇങ്ഗ്ളിഷും വ്യത്യസ്ത മാനിവിക അനുഭവം നൽകുന്നതിനെ ചിത്രീകരിക്കാനായി അടിമത്തം എന്ന വാക്ക് എടുക്കുകയാണ് ഇവിടെ.



ഇങ്ഗ്ളിഷിൽ ഈ വാക്ക് Slavery ആണ്.


ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ കറുത്ത വർഗ്ഗക്കാർക്ക് ലഭിച്ച Slavery എന്ന അനുഭവം, ആഫ്രിക്കൻ പ്രാദേശിക ഭാഷകളിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ കോഴിക്കാട്ടം നിലവരത്തിൽ നിന്നവർക്ക് ഇങ്ഗ്ളിഷ് ഭാഷാന്തരീക്ഷത്തിന്‍റെ സൗകുമാര്യത ലഭിക്കൽ ആയിരുന്നു. എന്നുവച്ചാൽ, പല പടികൾക്ക് കീഴിൽ നിന്നിരുന്ന നീ എന്ന ആൾ You ആയി മാറി.


എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളിൽ അടിമത്തം ലഭിച്ചത്, വൻ വ്യക്തിത്വമുള്ള ജനക്കൂട്ടങ്ങളെ പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയുടെ കോഴിക്കാട്ടം നിലവാരത്തിലേക്ക് പിടിച്ചുതാഴ്ത്തൽ ആയിരുന്നു. 


എന്നുവച്ചാൽ, താങ്കൾ എന്ന വ്യക്തി നീ ആയി.


ഈ വ്യത്യസ്തമായ മാനവിക അനുഭവം സംഭാവ്യമാക്കിയത് അടിമത്തം Slavery എന്ന രണ്ടു വ്യത്യസ്ത വാക്കുകൾ അല്ലതന്നെ. മറിച്ച്, അവയെ ഉൾക്കൊള്ളുന്ന ഭാഷകൾ ആണ്.


ഫ്യൂഡൽ ഭാഷയെന്ന പ്രതിഭാസത്തിന്‍റെ അസ്തിത്വത്തെ പൊതുജന ശ്രദ്ധയിൽ നിന്നും മറച്ചു പിടിക്കാൻ വളരെ കഠിനമായി ശ്രമിച്ചിട്ടുള്ളത് Google, Microsoft തുടങ്ങിയ പല ഓൺലൈൻ കമ്പനികളിലേയും ദക്ഷിണേഷ്യൻ ജീവനക്കാരാണ്. ചില ഭൂഖണ്ഡ യൂറോപ്യൻ ആളുകളും ഇതിന് കൂട്ടുനിൽക്കുകയോ ഇതിൽ നേരിട്ടു പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടാവാം. 


എന്നാൽ, ഈ വിധ കമ്പനികളുടെ ഉടമസ്ഥരോ, ആ കമ്പനികൾക്കുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരോ ഈ വിധ ഗൂഡാലോചനകളെക്കുറിച്ച് അറിവുള്ളവർ ആയിരിക്കില്ല.


ഇതു തന്നെ ഒരു ഫ്യൂഡൽ ഭാഷാ പ്രതിഭാസമാണ്.


അതായത്, ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയിലും, ആരുടേയും പ്രത്യേകമായുള്ള ശ്രദ്ധ പിടിച്ചു പറ്റാത്ത തരത്തിലുള്ള വ്യക്തി ബന്ധ കണ്ണികൾ ഉണ്ടാവും. ഇവ പലപ്പോഴും നീ, സാർ, ചേട്ടൻ, ചേച്ചി, അവൻ, അദ്ദേഹം, തുടങ്ങിയ വാക്ക് ബന്ധങ്ങളിലൂടെ പ്രവഹിക്കുന്ന കണ്ണികൾ സൃഷ്ടിക്കുന്ന അദൃശ വലക്കെട്ടുകൾ ആയിരിക്കും.


ഇവയ്ക്കുള്ളിൽ പലതരം വിവരങ്ങളും സംവാദങ്ങളും രഹസ്യ കഥകളും എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള പ്രവർത്തനങ്ങളും നിലനിൽക്കും.

ഓരോ വാക്ക് കോഡ് റൂട്ടിലും പ്രത്യേകമായുള്ള രഹസ്യങ്ങളും ഗൂഡാലോചനകളും നിലനിൽക്കും


ഈ വിധ വ്യക്തി ബന്ധ വാക്ക് കണ്ണികളിൽ പെടാത്ത ആളുകൾക്ക് ഈ വിധ വ്യക്തി ബന്ധ വലക്കെട്ടുകൾക്കുള്ളിൽ നിലനിൽക്കുന്ന പ്രവർത്തനങ്ങളുമായി യാതോരു ബന്ധവമോ അവബോധമോ കാണില്ല.  എന്നാൽ, ഈ വിധ അദൃശ്യ പ്രവർത്തനങ്ങൾ അവരുടെ തൊട്ടടുത്തുനിന്നും നടന്നുകൊണ്ടേയിരിക്കും.


അതേ സമയം ഇതേ പോലുള്ള ഒരു ഗോപ്യമായ വ്യക്തിബന്ധ ശൃഖലകൾ, കാര്യമായ പദ്ധതിയിടൽ ഇല്ലാതെ ഇങ്ഗ്ളിഷ് വേദികളിൽ നിലനിൽക്കില്ല. കാരണം, ഇങ്ഗ്ളിഷിൽ വ്യക്തി ബന്ധ കണ്ണികൾ, വാക്കുകൾ നിർമ്മിക്കുന്ന ചുറ്റുമതിൽക്കെട്ടുകൾക്കുള്ളിലെ ഇടനാഴി പാതകളിലൂടെയല്ലാ (corridorകളിലൂടെയല്ല) നീങ്ങുക.


bard.ai ഫ്യൂഡൽ ഭാഷയെക്കുറിച്ച് ഉപസംഹരിക്കുന്നത് ഈ വിധമാണ്:


QUOTE: Feudal language is a fascinating glimpse into the past. It can help us to understand the way people lived and thought during the feudal period. END


എന്നുവച്ചാൽ, ഫ്യൂഡൽ ഭാഷ എന്നത്, പണ്ടെപ്പോഴോ യൂറോപ്പിൽ നിലനിന്നിരുന്ന ഒരു സാമൂഹിക രൂപകൽപ്പനയാണ് എന്ന്.


എന്നാൽ വാസ്തവം മറ്റൊന്നാണ്. ഇന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജനം അനുഭവിക്കുന്ന പലവിധ കഷ്ടതകൾക്കും വ്യക്തമായ കാരണം ഈ വിധ ഭാഷകൾ തന്നെയാണ്. മനുഷ്യ മനസ്സിനേയും വ്യക്തിത്വത്തേയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഒരു അദൃശ്യ ഭീകര വസ്തുതന്നെയാണ് ഫ്യൂഡൽ ഭാഷകൾ.



ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ജോലിചെയ്യുന്ന ദക്ഷിണേഷ്യക്കാർക്കും ഭൂഖണ്ഡ യൂറോപ്യന്മാർക്കും ഈ വിധമായുള്ള വിവരങ്ങൾ ആ രാജ്യങ്ങളിൽ പ്രചരിക്കുന്നത്, പ്രശ്നം ആയേക്കാം.


എന്നാൽ, അവിടങ്ങളിൽ പോകുന്നവർ ഈ വിധമായുള്ള ഒരു ദുഷ്ട സത്യത്തെ മറച്ചുപിടിക്കുന്നത്, നല്ലതാണ് എന്ന് തോന്നുന്നില്ല. കാരണം, ഈ വിധ വിവരങ്ങൾ മറച്ചു വെക്കുന്നത്, വിഷവായു നിറഞ്ഞുനിൽക്കുന്ന കുപ്പിയുടെ അടപ്പ് തുറന്നുവെക്കുന്നതിന് തുല്യമായ കാര്യമാണ്.



മലയാളം എന്നത് കഠിനമായ ഫ്യൂഡൽ ഭാഷയാണ് എന്നും, അതിനെ യാതോരു കാരണവശാലും വിദ്യാഭ്യാസത്തിന്‍റേയും ഭരണയന്ത്രത്തിന്‍റേയും കോടതി നടപ്പിന്‍റേയും ഭാഷ ആക്കരുത് എന്നും, ഈ ദുഷ്ട ഭാഷയ്ക്ക് ഈ വിധത്തിലുള്ള Statutory സാധുത നൽകിയാൽ, ഈ വിധമായുള്ള എല്ലാ സംവിധാനങ്ങളിലും ഈ സംസ്ഥാനത്തിലെ പൗരന്മാർ ഏറ്റവും കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിലവാരങ്ങളിലേക്ക് വേർതിരിക്കപ്പെടും എന്നു വാദിച്ചുകൊണ്ട്, 2011ൽ ആണ് കേരളാ ഹൈകോടതിയിൽ ഒരു റിറ്റ് പെറ്റിഷൻ നൽകിയത്.


ഈ റിറ്റ് പെറ്റിഷനെ ഒരു തരം കോമാളിത്തരമാക്കാനും, അങ്ങിനെ ഹൈകോടതി ചീഫ് ജസ്റ്റിസ് കോടതയിൽ വച്ച് അതിനെ പരസ്യമായി പുറത്തേക്കെറിയിക്കാനും ഒരു വൻ പദ്ധതിയിടൽ തന്നെ അന്ന് നടന്നിരുന്നു, പിന്നണിയിൽ.


ഹൈകോടതി ചീഫ് ജസ്റ്റിസ് വാദം കേൾക്കുകയും, അതിനെ ഗൗരവമുള്ള കാര്യമായി പരിഗണിക്കുകയും, റിറ്റ് പെറ്റീഷൻ സ്വീകരിക്കുകയും ചെയ്തപ്പോൾ, ആ വിവരം യാതോരു പത്രമാധ്യമങ്ങളും റിപ്പോട്ട് ചെയ്യാതിരിക്കാനുള്ള എല്ലാ വിധ കരുനീക്കങ്ങളും പിന്നണിയിൽ നടന്നു.


അന്ന് വ്യക്തിപരമായ മറ്റ് പല പ്രശ്നങ്ങളേയും നേരിട്ടുകൊണ്ടിരുന്ന എനിക്ക്, ഈ വിധ കാര്യങ്ങൾ അനുഭവിച്ചറിയാനെ കഴിഞ്ഞുള്ളു. 


എന്നാൽ, ലോകം മുഴുവൻ പടർന്നു കിടക്കുന്ന ഓൺലൈൻ പ്രസ്ഥാനങ്ങളിൽ പലതിലും കേരളത്തിലെ പല അക്കാഡമീഷ്യന്മാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വീട്ടുകാർ പ്രവർത്തിക്കുന്നുണ്ട് എന്നതും വാസ്തവം ആയിരുന്നു.


ഇവരിൽ ചില നിർണ്ണായക സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ഫ്യൂഡൽ ഭാഷയെന്ന വിഷയത്തെ മറച്ചുവെക്കാൻ കാര്യമായ ശ്രമം തന്നെ അന്ന് നടത്തിയിരുന്നു. ഇതും ഞാൻ അന്തർദ്ദേശീയ ഓൺലൈൻ വേദികളിൽ അന്ന് നേരിട്ടനുഭവിച്ചു.


ഇപ്പോൾ ഈ കാര്യങ്ങൾ എഴുതാനായുള്ള പ്രചോദനം നൽകിയത്,  ഈ അടുത്ത കാലത്തായി Google പോലുള്ള കമ്പനികളിൽ നിന്നും തൊഴിൽനിന്നും വിരമിച്ച് പുറത്തുവന്ന ചില ആളുകൾ, ആ വിധ കമ്പനികളിൽ അവരുടെ തൊഴിൽ അനുഭവങ്ങൾ പങ്കിട്ടതു കണ്ടതാണ്.


അസലഭവും ഇന്ത്യയിലെ പ്രാദേശികമായ യാതോരു കമ്പനികളിലും ലഭിക്കാത്ത തരത്തിലുള്ളതുമായ വമ്പൻ തൊഴിൽ അന്തരീക്ഷമാണ് അവർ ആസ്വദിച്ചിരുന്നത് പോലും.


എന്നാൽ ഇവരെല്ലാവരും പറയാൻ വിട്ടുപോകുന്ന കാര്യം, അവരെല്ലാരും നിന്നിരുന്നത്, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം നിലനിർത്തിയ ഒരു അത്യുഗ്രൻ  platformൽ ആയിരുന്നുവെന്ന കാര്യമാണ്. 


ഇങ്ഗ്ളിഷിന്‍റെ, അതിനാൽതന്നെ ഇങ്ഗ്ളണ്ടിന്‍റേയും ചരിത്രപരമായ പ്രസക്തി ഇവരിൽ ആർക്കും തന്നെ എടുത്തു പറയാൻ താൽപ്പര്യം കാണുന്നില്ല. പലരും ചിന്തിച്ചുവച്ചിരിക്കുന്നത്, അവർക്ക് ലഭിച്ച വൻ തൊഴിൽ അനുഭവങ്ങൾ അവരുടെ ഉള്ളിലുള്ള എന്തോ വൻ മാനസിക നൈപുണ്യ ഔന്നിത്യത്താലാണ് എന്നാണ്. 


Googleളിനുള്ളിലെ ഭാഷാ അന്തരീക്ഷം മലയാളമോ തമിഴോ ഹിന്ദിയോ തെലഗോ ആയി മാറിയിരുന്നുവെങ്കിൽ,  ആ തൊഴിൽ അന്തരീക്ഷത്തിൽ വിഷം കലർന്നേനെ.  എന്നാൽ USലും മറ്റ് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും സാമൂഹികമായി നിലനിൽക്കുന്ന ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ഈ ഒരു വിഷപ്പാട പടർന്നു പിടിക്കാൻ സമയം എടുക്കും.

bottom of page