top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

10. പല ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ച്

കീഴ്ജനങ്ങളിൽ പെട്ടവരുടെ മുഖ ഭാവത്തിൽ ഒരു വൈരൂപ്യം ഉണ്ട് എന്ന് പറയാൻ ആവില്ല. കാരണം, അവർ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടിയിൽ തന്നെ ഉന്നതരും കീഴാളരും ഉണ്ടാവും.


എന്നാൽ, ഒരേ പടിയിൽ നിൽക്കുന്നവരിൽ, കീഴിൽ പെട്ടുപോകുന്നവരിൽ മാനസികമായും ശാരീരികമായും തമർത്തപ്പെട്ട ഒരു അനുഭവം കാണപ്പെടാം. ഇത് എല്ലാ പടികളിലും ഉള്ള ആളുകൾക്ക് ബാധകമായ ഒരു കാര്യം ആയേക്കാം.


ഇങ്ങിനെ അമർന്നുപോകുന്നവരിൽ ചിലർ മാനസിക വൈഭവത്താലും ഒച്ചപ്പാടുകളിലൂടേയും അട്ടഹാസങ്ങളിലൂടേയും ഒച്ചത്തിലുള്ള ഉല്ലാസങ്ങളിലൂടേയും ഈ ഒരു തമർത്തപ്പെടലിൽ നിന്നും മോചനം നേടാനായി ശ്രമിച്ചുകൊണ്ടിരിക്കും.


ഈ വിധമായുള്ളവർ വാഹനം ഓടിക്കുന്ന അവസരത്തിൽ വളരെ പെട്ടെന്ന് അവരെ തിരിച്ചറിയാനാവും. വൻ ഒച്ചയുള്ള ഹോണടിയും, വൻ മത്സരബുദ്ധിയും, മറ്റ് വാഹന ഡ്രൈവർമാരോടുള്ള മര്യാദയില്ലാത്ത വാഹനം ഓടിക്കലും ഒരു തിരിച്ചറിയൽ അടയാളമായി കാണാം.


ഈ ഒരു പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒന്നാണ്.


 

മനസ്സിൽ കയറിനിൽക്കുന്ന മറ്റൊരു ചിന്ത അനവധി ഭാഷകൾ പഠിക്കുന്നതിനെക്കുറിച്ചാണ്. ഇന്ന് സോഷ്യൽ മീഡിയകളിൽ ചിലപ്പോഴെല്ലാം പല ഭാഷകൾ അറിയും എന്ന് അവകാശപ്പെടുന്നവരെ കാണാനാവും.


മനുഷ്യന്‍റെ തലച്ചോറ് പ്രവർത്തിക്കുന്നത് ഒരു brain softwareന്‍റെ പ്രവർത്തനത്താലാണ് എന്നത് ഏതാണ്ട് 100 ശതമാനം തീർച്ചയുള്ള കാര്യമാണ്. ഈ brain software ആണ് സാമൂഹിക രൂപകൽപ്പനയേയും മനുഷ്യ ചിന്തകളേയും വികാരങ്ങളേയും മാത്രമല്ല, ഭൗതിക പ്രപഞ്ചത്തേയും മനുഷ്യമനസ്സിന് രൂപകൽപ്പന ചെയ്തുകൊടുക്കുന്നത്.


ആശയ വിനിമയത്തിനായുള്ള ഭാഷ എന്നത് ഈ brain softwareന്‍റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ ഭാഷ എന്നത് വെറും ആശയവിനിമയ കോഡിങ്ങ് മാത്രമല്ല ഉൾക്കൊള്ളുന്നത്. മറിച്ച് അത് brain softwareന്‍റെ പ്രവർത്തനത്തേയും പെരുമാറ്റത്തേയും സ്വഭാവത്തേയും രൂപഭാവത്തേയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടാവാം.


മിക്ക ജീവജാലങ്ങളിലും ഇതു പോലുള്ള ഒരു ആശയവിനിമയ സംവിധാനവും മറ്റും കണ്ടേക്കാം. ആ വിധ സംവിധാനങ്ങളിൽ പലവിധ സാമൂഹിക രൂപകൽപ്പനകളും കോഡ് ചെയ്തു വച്ചിട്ടുണ്ടാവാം.


ഉദാഹരണത്തിന്, ഒരു കൂട്ടം ഉറുമ്പുകളിൽ ഒരു നിശ്ചിത ആശയവിനിമന സംവിധാന ഭാഷയും, അത് നിർദ്ദേശിക്കുന്ന സാമൂഹിക അടുക്കും ചിട്ടയും കാണും.  അതിന് അനുസൃതമായാണ് ആ ഉറുമ്പിൻ കൂട്ടം ജീവിക്കുകയും തമ്മിൽ പെരുമാറുകയും ചെയ്യുക.


എന്നാൽ ഇതേ ഉറുമ്പിൻ കൂട്ടത്തിൽ മറ്റൊരു ഭാഷാ സംവിധാനം കേറ്റിവിട്ടാൽ, അവരുടെ ഇടയിൽ നിലനിന്നിരുന്ന സാമൂഹിക അച്ചടക്കം താറുമാറായേക്കാം. അതുമല്ലായെങ്കിൽ, അവരിലെ വ്യക്തികൾ വ്യത്യസ്ത പെരുമാറ്റാക്കാരും വ്യത്യസ്ത സാമൂഹിക അച്ചടക്കമുള്ളവരും ആയി തരംതിരിയാം.


ഇതേ രീതിയിൽ തന്നെയാണ് മനുഷ്യരുടേ കാര്യത്തിലും നടക്കുന്നത്.


ഒരു പ്രദേശത്ത് തമിഴ് മാത്രം സംസാരിക്കുന്ന ഒരു ജനത. അവരുടെ ഇടയിലേക്ക് മലയാളം ഭാഷ പടർന്നാൽ, സാമൂഹിക ഘടനയിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കും.


എന്നാൽ, മലയാളവും തമിഴും ഏതാണ്ട് ഒരേ തരത്തിലുള്ള ഉച്ചനീചത്വ ഭാവങ്ങൾ ഉള്ള ഭാഷകൾ ആയതുകൊണ്ട് കാര്യമായ സാമൂഹിക വിഭജനം സംഭവിക്കില്ല.


എന്നാൽ, ഇതേ കൂട്ടരിലേക്ക് യാതോരു വിധ നിലവാരക്കുറവും വന്നുചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷ് ഭാഷ പടർന്നുപിടിച്ചാൽ, ആ സമൂഹത്തിൽ കാര്യമായ വിഭജനം തന്നെ സംഭവിക്കും.


ഇങ്ഗ്ളിഷ് അറിയുന്ന കൂട്ടർ തികച്ചും വ്യത്യസ്തരായി കാണപ്പെടും. തമിഴരിൽ കാണുന്ന വിധേയത്വവും വണക്കവും മറ്റും ഈ കൂട്ടരിൽ കാണില്ല.


ഇനി പറയാൻ  പോകുന്നത് നോക്കുക.


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഒറിയ, മറാഠി തുടങ്ങിയ പല ദക്ഷിണേഷ്യൻ ഭാഷകളും ഒരു വ്യക്തി പഠിച്ചാൽ, അയാളുടെ brainsoftwareൽ ചെറിയ തോതിലുള്ള പെരുമാറ്റ വൈവിധ്യങ്ങൾ വന്നുചേർന്നേക്കാം.


എന്നാൽ, ഈ ഭാഷകളിൽ എല്ലാം തന്നെ ഒരേ തരത്തിലുള്ള വിധേയത്വ, അധമ ഭാവങ്ങളും ആധിപത്യ ഭാവങ്ങളും ആണ് ഉള്ളത് എന്നതുകൊണ്ട്, വ്യക്തിയുടെ brainsoftwareന്‍റെ പ്രവർത്തനത്തിൽ കാര്യമായ വിപരീത ഭാവങ്ങൾ വന്നുചേരണമെന്നില്ല.


എന്നാൽ, ഇതേ വ്യക്തി ഇങ്ഗ്ളിഷ് ഭാഷ, അതിന്‍റെ സ്വതസിദ്ധമായ ശുദ്ധഭാവത്തിൽ പഠിക്കുകയും, ചിന്തിക്കാനും ഭാവന ചെയ്യാനും പെരുമാറാനും  ആ ഭാഷ ഉപയോഗിക്കുകയും ചെയ്താൽ, ആ വ്യക്തിയിൽ പ്രത്യക്ഷമായിത്തന്നെ മറ്റൊരു വ്യക്തിത്വം വന്നു ചേർന്നതായി കാണപ്പെടും.


എന്നുവച്ചാൽ, ഇന്ത്യൻ ഉപദ്വീപിലെ ഒന്നിൽ കൂടുതൽ ഭാഷകൾ പഠിച്ചാൽ, വ്യക്തിയിൽ ഇരട്ട വ്യക്ത്വം അഥവാ വിപരീത വ്യക്തിത്വം എന്ന അവസ്ഥ വന്നുചേരില്ല.


എന്നാൽ, ദക്ഷിണേഷ്യൻ ഭാഷകളോടൊപ്പം ഇങ്ഗ്ളിഷ് ഭാഷയും അതിന്‍റെ ഉന്നത നിലവാരത്തിൽ പഠിച്ചാൽ, വ്യക്തിയിൽ ഇരട്ട വ്യക്തിത്വം അഥവാ വിപരീത വ്യക്തിത്വം എന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുള്ള സാധ്യത വളരെ ഏറെയാണ്.


ഇത് യഥാർത്ഥത്തിൽ ഒരു മാനസിക രോഗാവസ്ഥതന്നെയാണ്, മനഃശാസ്ത്രം എന്ന വിഡ്ഢി ശാസ്ത്രത്തിലെ നിർവ്വചനങ്ങൾ പ്രകാരം.


ഈ എഴുത്തിന്‍റെ ആവശ്യത്തിനായി, തലച്ചോറിനെ ഒരു കമ്പ്യൂട്ടറായി വിഭാവനം ചെയ്യാം. കമ്പ്യുട്ടറുകളിൽ Operating System എന്ന ഒരു കാര്യം ഉണ്ട്.. അതായത്, Windows 8, Windows 10, Windows 11 അങ്ങിനെ പലതും.


ഇവിടെ പരാമർശിച്ച വ്യത്യസ്ത Operating Systems തമ്മിൽ ചെറിയ തോതിലുള്ള വ്യത്യാസങ്ങൾ ആണ് ഉള്ളത്. ഇവയെ മൊത്തമായി Microsoft Windows എന്നു വിശേഷിപ്പിക്കാം.


എന്നാൽ, Linux, macOS തുടങ്ങിയവ തികച്ചും വ്യത്യസ്തമായ Operating Systems ആണ്. സാധാരണ ഗതിയിൽ ആരും തന്നെ വ്യത്യസ്ത Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്യില്ല. കാരണം, അതിന്‍റെ ആവശ്യം ഇല്ലതന്നെ.


മാത്രവുമല്ല, വ്യത്യസ്ത Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്താൽ, അവ തമ്മിൽ പൊരുത്തപ്പെടാത്ത രീതിയിൽ കമ്പ്യൂട്ടറിനെ പ്രവർത്തിപ്പിച്ചേക്കാം.  എന്നാലും, ചിലർ ഒന്നിൽ കൂടുതൽ Operating Systems ഒരേ കമ്പ്യൂട്ടറിൽ install ചെയ്യുന്നുണ്ട്.


അത് വേണ്ടാത്ത പരിപാടിയാണ് മിക്ക ആളുകൾക്കും.


ഇതേ പോലെ തന്നെയാണ്, പല വ്യത്യസ്ത ഭാഷകൾ പഠിക്കുന്നതും. യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭാഷ install ചെയ്ത ഒരു മനുഷ്യ തലച്ചോറിൽ മറ്റൊരു ഭാഷ install ചെയ്യാൻ അനുവധിക്കാതിരിക്കുകയാണ് മറ്റുള്ളവർക്കും അയാൾക്കും നല്ലത്.


അതു പോലെ തന്നെ ഇന്ത്യൻ ഭാഷകൾ install ചെയ്തിരിക്കുന്ന ഒരു മനുഷ്യ തലച്ചോറിൽ ഇങ്ഗ്ളിഷ് ഭാഷ കൂടി install ചെയ്താൽ, ഇങ്ഗ്ളിഷ് ഭാഷാ സോഫ്ട്വേറിന്‍റെ പരിപൂർണ്ണ ഗുണം ലഭിക്കണമെങ്കിൽ, ഇന്ത്യൻ ഭാഷകളെ ആ തലച്ചോറിൽ നിന്നും uninstall ചെയ്യേണം.


മനസ്സിലാക്കുക, ഒന്ന് മറ്റേതിന്‍റെ വിപരീത സ്വഭാവമുള്ള സോഫ്ട്വാറാണ്.