top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

09. ദുഷ്ടനെ പ്രവിത്രനാക്കാൻ

മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകളിൽ അടുത്തവ.

 

ഫ്യൂഡൽ ഭാഷകളിൽ ഉന്നതൻ, കീഴിലുള്ളവർ എന്ന തരംതിരിക്കൽ എല്ലായിടത്തും ഉണ്ട്. ഈ കാര്യം എന്നാൽ ആരും കാര്യമായ ഒരു പ്രശ്നമായി കാണാറില്ല. കാരണം, അത് സമൂഹത്തിലെ ഒരു നിത്യ സത്യവും അനങ്ങാപ്പാറപോലുള്ള ഒരു യാഥാർത്ഥ്യവുമാണ്.

 

ഇങ്ഗ്ളിഷ് എന്ന പരന്ന കോഡുകൾ ഉള്ള ഒരു ഭാഷ ഉപയോഗിച്ചു പരിചയം വന്നാലാണ്, ഈ ഒരു വാസ്തവം ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു വാസ്തവം ആണ് എന്ന് മനസ്സിലാവുക.

 

ഇങ്ഗ്ളിഷിൽ ഈ ഒരു മാനസിക തിരിച്ചറിവ് കൈവരിച്ച ചിലർ, ഇങ്ഗ്ളിഷിൽ അനുഭവിച്ച അതേ സാമൂഹിക - വ്യക്തി ബന്ധ കണ്ണി ഫ്യൂഡൽ ഭാഷയിലും ഉപയോഗിച്ച് കൈപൊള്ളിയ അവസരം കേട്ടറിവുണ്ട്.

 

ഒരു വൻ  മുതലാളി അയാളുടെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനേയും, അയാളുടെ ഓഫിസിൽ അടിച്ചുവാരുന്ന ആളേയും നീ എന്നാണ് സംബോധന ചെയ്യുക എന്നു വിചാരിക്കുക.

 

ഇങ്ഗ്ളിഷിൽ നിന്നും പെട്ടന്ന് നോക്കിയാൽ, ഈ രണ്ട് കീഴ്ജീവനക്കാരും വൻ മുതലാളിക്ക് വിധേയത്വം നൽകുന്നവരും, ആ ആളെ സാർ എന്ന് സംബോധന ചെയ്യുന്നവരും ആണ്. അതിനാൽ തന്നെ രണ്ട് പേരും കീഴ്ജവനക്കാർ തമ്മിൽ സമത്വത്തിൽ നിൽക്കുന്നവരാണ് എന്നു തോന്നാം. 

 

എന്നാൽ അതല്ല വാസ്തവം. ഇങ്ഗ്ളിഷിൽ പെട്ടെന്ന് സങ്കൽപ്പിക്കാൻ പറ്റാത്ത ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്ന അഭൗമ്യ യാഥാർത്ഥ്യത്തിൽ ഈ രണ്ട് കൂട്ടരും വളരെ വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ളവരാണ്.

 

വൻ മുതലാളി, തന്‍റെ ഉന്നത ഉദ്യോഗസ്ഥന് ഇരിപ്പിടം നൽകുന്നു. എന്നാൽ, അടിച്ചുവാരുന്ന ആൾക്ക് ഇരിപ്പിടം ഒരിക്കലും നൽകുന്നില്ല.

 

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ പരിചയം വന്ന വൻ മുതലാളി, അടിച്ചുവാരുന്ന ആൾക്കും ഇരിപ്പിടം നൽകുന്നു.

 

അഭൗമ്യ യാഥാർത്ഥ്യത്തിൽ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ, പലപടികളും സ്ഫോടനാത്മകമായ രീതിയിൽ പൊട്ടിവീഴുന്ന അനുഭവമാണ് ആ തൊഴിൽ അന്തരീക്ഷത്തിൽ സംഭവിക്കുക.

 

എന്നുവച്ചാൽ, ഇങ്ഗ്ളിഷ് വേറെ മലയാളം വേറെ എന്നതാണ് വാസ്തവം.

 

മലയാളത്തിൽ സാമൂഹികമായി താഴെ പിടിച്ചുവച്ചിരിക്കുന്ന ആൾക്ക്, അനവസരത്തിൽ കസേരയും മേശയും മറ്റും നൽകിയാൽ, അത് നൽകിയ വ്യക്തിയോട് നിലവിലുള്ള മതിപ്പ് നിലനിക്കണമെങ്കിൽ, അത് നൽകിയ വ്യക്തി മറ്റേ വ്യക്തിയെ വാക്ക് കോഡുകളിൽ കഠിനമായി തന്നെ അമർത്തിവച്ചിരിക്കേണം.

 

അല്ലാതെ, ആ ആൾക്ക് കസരയും മേശയും കട്ടിലും മറ്റ് സൗകര്യങ്ങളും നൽകിയാൽ, ആ ആൾക്ക് അവ നൽകിയ വ്യക്തിയോടു മതിപ്പും കൃതജ്ഞതയും മറ്റും കുറഞ്ഞുവരികയാണ് ചെയ്യുക.

 

ഈ വിധ കാര്യങ്ങൾ കഴിഞ്ഞ എഴുത്തിൽ പറഞ്ഞ ഒരു കാര്യത്തിന്‍റെ ഒരു ഭാഗമാണ്.

 

ഇതുമായി ബന്ധപ്പെട്ട്, ഒരു സംഭാഷണം ഞാൻ നടത്തിയത് ഓർക്കുന്നു.  പണ്ട് കാലങ്ങളിൽ ഇങ്ഗ്ളിഷ് ഉടമസ്ഥതയിൽ ഉള്ള ഒരു കമ്പനി. ഇന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ ദക്ഷിണേഷ്യൻ കുടുംബക്കാരാണ്.

 

അവർ ഒരു സാമൂഹിക പരിഷ്ക്കരണം തന്നെ ഈ കമ്പനിയിൽ വരുത്തി.

 

പണ്ട് കാലങ്ങളിൽ ഈ കമ്പനിയിൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം നിലനിന്നിരുന്നു. ഇന്ന്, അതിൽ ഇങ്ഗ്ളിഷ് മാച്ചുകളഞ്ഞ് തമിഴ് ഭാഷാ അന്തരീക്ഷം കൊണ്ടുവന്നു. അത് ഒരു സാമൂഹിക പരിഷ്ക്കരണം.

 

രണ്ടാമത്തേത്, അതിനേക്കാൾ ഉഷാറൻ പരിക്ഷരണം ആയിരുന്നു.

 

ഇങ്ഗ്ളിഷ് ഉടമസ്ഥതയിൽ ഉള്ള കാലത്ത്, ഉന്നത ഉദ്യോഗസ്ഥർക്കും കീഴ്ജീവനക്കാർക്കും വ്യത്യസ്ത കാൻറ്റീനുകൾ ഉണ്ടായിരുന്നു, ഭക്ഷണം കഴിക്കാൻ. എന്നാൽ, ഇന്ന് എല്ലാ നിലവാരത്തിലുള്ളവരും ഒരേ കാൻറ്റീനിൽ നിന്നുമാണ് ഭക്ഷണം കഴിക്കുക.

 

ഇത്രയും കാര്യം ഇന്ന് അവിടെ തൊഴിൽ ചെയ്യുന്ന വ്യക്തി വൻ വൈകാരിക ഭാവത്തോടുകൂടി പറഞ്ഞു.

 

എന്നാൽ, ഞാൻ ഒരു ചോദ്യം ചോദിച്ചു.

 

ഉന്നത ഉദ്യോഗസ്ഥർ കീഴ് വ്യക്തികളെ നീ എന്നും, കീഴ്വ്യക്തികൾ ഉന്നത ഉദ്യോഗസ്ഥരെ സാർ എന്നുമല്ലേ ഈ കാൻറ്റീനിനുള്ളിൽ നിന്നും അന്യോന്യം സംബോധന ചെയ്യുള്ളു? എന്നതായിരുന്നു എന്‍റെ ചോദ്യം.

 

ചോദ്യം കേട്ട വ്യക്തി ആകെ പരുങ്ങി. ഈ വിധ വിഡ്ഢി ചോദ്യം ആരും ചോദിക്കുന്നതായി ആ ആൾ അറിഞ്ഞിരുന്നില്ല.

 

എന്നാൽ ഇന്ന് ഇന്ത്യയിൽ സാമൂഹിക പരിഷ്ക്കരണം നടത്താനായി തുനിയുന്ന എല്ലാ പ്രസ്ഥാനക്കാരും ഈ ഒരു ചോദ്യം കേട്ടാൽ ഒന്ന് പരുങ്ങും. ഇങ്ഗ്ളിഷിനെ ഓടിച്ചുവിട്ട് അതിന് തുടച്ചുമാറ്റി വൻ ac roomമും മറ്റും സൗകര്യപ്പെടുത്തിയാലൊന്നും സാമൂഹിക പരിഷ്ക്കരണം മനുഷ്യമനസ്സിലും മനുഷ്യ ബന്ധങ്ങളിലും വരില്ല.

 

ഇനി മറ്റൊരു കാര്യം.

 

ഇങ്ഗ്ളിഷ് വ്യക്തികളെ വയസ്സ്, തൊഴിൽ സ്ഥാനം, സാമൂഹിക സ്ഥാനം, സാമ്പത്തിക നിലവാരം, കുടുംബ നിലവാരം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളെ വേർതിരിക്കില്ല, വാക്ക് കോഡുകളിൽ.

 

അതിനാൽ തന്നെ, രണ്ടു ചങ്ങാതിമാരിൽ ഒരാളെ അദ്ദേഹം ഡോക്ടറാണ് എന്നും മറ്റേയാൾ, അവൻ കല്ലാശാരിയാണ് എന്ന രീതിയിലും, അദ്ദേഹം അദ്യാപകനാണ്, അവൻ ആ സ്കൂളിൽ പഠിക്കന്ന കുട്ടിയാണ് എന്ന രീതിയിലും, സാറിന്‍റെ മകളാണ് അവൾ എന്ന രീതിയിലും മറ്റുമുള്ള, വ്യക്തികളെ തമ്മിൽ വിഘടിപ്പിച്ചു നിർത്തുന്ന ഒരു രീതി മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ ഒരു നിത്യവിനോദം തന്നെയാണ്. ഇതിൽ ആരും തന്നെ കാര്യമായ ഒരു പൈശാചികത കാണില്ല.

 

എന്നാൽ ഇങ്ഗ്ളിഷിൽ (അറബിയിലും ഇതുപോലെയാണ് എന്നു തോന്നുന്നു), ഈ വിധമായ വിഘടിപ്പിക്കൽ പ്രക്രിയ ഇല്ലതന്നെ. അച്ഛനും, അമ്മയും മകനും മകളും എല്ലാം ഒരേ നിലവാരത്തിലുള്ള He, She വാക്കുകളിൽ ജീവിക്കുന്നു.

 

പെട്ടെന്നൊരു നാൾ ഒരു ഫ്യൂഡൽ ഭാഷക്കാരന് ഈ കൂട്ടരെ പരാമർശിക്കാനുള്ള അവസരം ലഭിച്ചാലാണ്, ഈ വിധമായുള്ള ഒരു പ്രശ്നം ലോകത്തിൽ ഉണ്ട് എന്ന കാര്യം ഒരു ബോധോദയമായി ആ വ്യക്തികളിൽ വരിക.

 

ഇതിൽ തന്നെ മറ്റൊരു വശവും ഉണ്ട് നോക്കുക.

 

വലിയ ആളും മകനും - അദ്ദഹവം അവനും.

 

ചെറിയ ആളും മകനും - അവനും അവനും.

 

എന്നാൽ, പണ്ട് കാലങ്ങളിൽ ചെറിയ ആളുകൾ വലിയ ആളുകളെ നോക്കുമ്പോൾ,

 

വലിയ ആളും മകനും - അദ്ദേഹവും അദ്ദേഹവും എന്ന രീതിയിൽ നിലനിർത്തിയിരിക്കേണ്ടിയിരുന്നു. 

 

ഇതാണ്, വലിയ ആളുകൾക്ക് നിർബന്ധമായും വേണ്ടുന്ന വാക്കുകളിലെ ഔന്നിത്യം. ഇതു നൽകാതെ, വലിയവരിൽ വിഘടനം വരുത്താൽ ചെറിയവർ ശ്രമിച്ചാൽ, കൈയും കാലും ഒടിച്ചുവിടേണ്ടിവരും.  ഈ ഭീകര ഭയം നിലനിർത്തിയാലെ, തങ്ങളെ കീഴാളൻ വിഘടിപ്പിക്കാതിരിക്കുള്ളു എന്ന വിവരം മുകളിൽ ഉള്ളവർക്കുണ്ടായിരുന്നു.

 

ഐപിഎസ്സുകാരനേയും പോലീസ് ശിപായേയും ജനം അദ്ദേഹവും, അദ്ദേഹവും എന്ന രീതിയിൽ കാണുന്നുണ്ട്. കാരണം, ഇവരെ അദ്ദേഹവും അവനും എന്ന രീതിയിൽ പരാമർശിച്ചൽ, പോലീസ് ശിപായിമാരിൽ അവരെ അടിച്ചു പല്ലെടുക്കാനുള്ള വൈരാഗ്യം ഉണർന്നുവരും.

 

എന്നാൽ ഈ വിധ കാര്യങ്ങളിൽ, വ്യക്തികളെ കുറ്റം പറയുന്നത് അർത്ഥ ശൂന്യമായ കാര്യമാണ്. പ്രശ്നക്കാരൻ പൈശാചിക സ്വഭാവവും സോഫ്ട്വേർ വൈറസ് പരിവേശവും ഉള്ള ഫ്യൂഡൽ ഭാഷതന്നെ.

 

ഈ ഭാഷയെ മാറ്റി, ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷിനെ സ്ഥാപിച്ചാൽ, ഈ ദുഷ്ട വ്യക്തികളിൽ വൻ മാനസിക മേന്മ താനേ കയറിവരും. ദുഷ്ടൻ നല്ലവനായി മാറും.

 

ഭൗതിക ശാസ്ത്രങ്ങൾക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലതന്നെ. എന്നിട്ടു പോലും, പ്രപഞ്ച യാഥാർത്ഥ്യത്തെക്കുറിച്ചുള്ള അവസാന വാക്ക് ഈ വിധ ശാസ്ത്രങ്ങളുടെ കൈവശമാണ് ഉള്ളത് എന്ന അവകാശവാദത്തിന് യാതോരു കുറവും ഇല്ലതന്നെ.

bottom of page