top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

08. മാന്യനെ പരാക്രമിയാക്കാൻ

മനസ്സിൽ ചിതറിക്കിടക്കുന്ന ചിന്തകൾ തുടരുകയാണ്.


ഫ്യൂഡൽ ഭാഷാ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, ഇങ്ഗ്ളിഷുകാർ ലോകമെന്തെന്ന് അറിയാത്തവരും പച്ചപരമാത്ഥികളും (naive) ആയ ജനക്കൂട്ടങ്ങൾ തന്നെയായിരുന്നു എന്നു കാണാനാവും.  അവരിൽ കുറച്ചൊക്കെ വകതിരിവും വിവേക ബുദ്ധിയും നിലനിന്നത്, അവരുടെ ഇടയിൽ Celtic ഭാഷക്കാർ ഇടകലർന്നിരുന്നുവെന്നതാണ് എന്നു തോന്നുന്നു.


സാമൂഹികമായും വിവരവിജ്ഞാനപരമായും സാമ്പത്തികമായും ക്ഷിയിച്ചുനിൽക്കുന്ന വ്യക്തികളെ ഫ്യൂഡൽ ഭാഷക്കാർ പിടിച്ചു പൊന്തിക്കാൻ നോക്കില്ല. അഥവാ അതിന് മുതിർന്നാൽ തന്നെ, ഈ വളർച്ച തങ്ങളുടെ നിലവാരത്തെ ഭാഷാ വാക്കുകളിൽ ബാധിക്കില്ല എന്ന് ഉറപ്പുവരുത്തിയിതിന് ശേഷം മാത്രമാകും.


ഇവിടെ മറഞ്ഞുനിൽക്കുന്ന ചില വാസ്തവങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്ന് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയാണ്.


അതായത്, സാമ്പത്തികമായും സാമൂഹികമായും നിലംപതിച്ചു നിൽക്കുന്ന വ്യക്തിയെ നിർവ്വചിക്കുന്ന You, He, She തുടങ്ങിയ വാക്കുകളും അവയോട് ഒട്ടി നിൽക്കുന്ന മറ്റനേകം വാക്കുകളും, ഉന്നതങ്ങളിൽ നിൽക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന അതേ വാക്കുകളും ഇങ്ഗ്ളിഷിൽ ഒരേ തരത്തിലുള്ളതാണ്.


എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ താഴെ നിലവാരത്തിൽ നിൽക്കുന്ന വ്യക്തിയുമായി ബന്ധപ്പെട്ടുകിടക്കുന്ന You, He, She തുടങ്ങിയ വാക്കുകളും അവയോട് ഒട്ടിനിൽക്കുന്ന മറ്റനേകം വാക്കുകളും നിലവാരം കുറഞ്ഞവയായിരിക്കും.  ആ ആളെ ഉന്നതങ്ങളിലെ വ്യക്തിയുമായി ബന്ധപ്പിക്കുന്ന അദൃശ്യ കണ്ണികൾക്ക് ഒരു വ്യക്തമായ angleവരെ ഉണ്ടായിരിക്കും.


ഈ ആളെ ഉന്നതപ്പെടുത്തുമ്പോൾ, സംഭവിക്കുന്നത്, ആ ആൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ പടിയിൽ നിന്നും മുകളിലുള്ള ഒരു പടിയിലേക്ക് ഈ ആളെ ഉയർത്തുകയാണ് സംഭവിക്കുന്നത്. 


നീ, അവൻ തുടങ്ങിയ വാക്കുകൾക്ക് സ്ഥാനച്ചലനം സംഭവിക്കും.


നേരത്തെ ഈ ആൾ 'നിങ്ങൾ' എന്ന് കണ്ടിരുന്ന പല വ്യക്തികളും, ഈ ആൾ അയാളുടെ പുതിയ സ്ഥാനത്ത് നിന്നുകൊണ്ട് 'നീ' എന്ന് കാണാൻ പറ്റുന്ന നിലയിലേക്ക് താഴും. ഇത് അവർക്ക് സഹിക്കാൻ  പറ്റുന്ന ഒരു കാര്യം ആയിരിക്കില്ല. 


താഴെ നിലവാരത്തിൽ നിൽക്കുന്ന വ്യക്തിയെ പിടിച്ച് ഉന്നത വ്യക്തി തനിക്ക് തുല്യനായി നിർത്തിയാൽ, 'ഇങ്ങൾ', 'സാർ' എന്ന് തന്നെ സംബോധന ചെയ്തിരുന്ന വ്യക്തിക്ക് തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുള്ള അവസരമാണ് നൽകുന്നത്.


ഈ തരം വിഡ്ഢിത്തം ലോകത്തിൽ ഇങ്ഗ്ളിഷുകാർ മാത്രമേ ചെയ്തിരിക്കുള്ളു.


'സാർ' എന്ന് വിളിച്ചിരുന്ന വ്യക്തിക്ക് തന്നെ 'നീ' എന്ന് സംബോധന ചെയ്യാനുള്ള അവസരം നൽകിയാൽ, ആ ആളിൽ വൻ മതിപ്പും കടപ്പാടും സ്നേഹവും മറ്റും അല്ല കയറിവരിക. മറിച്ച് വൻ വിരോധവും, വെറുപ്പും, പ്രതികാര ദാഹവും മറ്റുമാണ് അയാളുടെ മനസ്സിൽ കയറി വരിക. തന്നെ പണ്ട് കാലങ്ങളിൽ ഈ ഗുണം നൽകിയ ആളും അയാളുടെ മറ്റ് ബന്ധുക്കളും തരംതാഴ്ത്തിയിരുന്ന സംഭവങ്ങൾ ആ ആളുടെ മനസ്സിൽ കിടന്ന് നീറും.


താഴെ കിടന്ന ആൾക്ക് മെച്ചപ്പെടാനുള്ള സൗകര്യം നൽകിയാൽ, ഭാഷാ വാക്കുകളിൽ അയാളുടേയും അയാളുടെ ബന്ധജനത്തിന്‍റേയും സ്ഥാനം മാറും. പിന്നങ്ങോട്ട്, അവർ അവരെ സഹായിച്ച ആളേയും അയാളുടെ ബന്ധുജനത്തേയും ഭാഷാ വാക്കുകളിലെ അവരുടെ പുതിയ സ്ഥാനത്ത് നിന്നാണ് വീക്ഷിക്കുക.  എന്നു വച്ചാൽ, സഹായം ലഭിക്കുന്നതിന് മുൻപുള്ള ആളല്ല സഹായം ലഭിച്ചു കഴിഞ്ഞ ആൾ.


അയാളിൽ പലവിധ വിധേയത്വങ്ങളും മാഞ്ഞു പോകും.


അയാളെ സഹായിച്ച ആളോട് ചിലപ്പോൾ അയാൾ കുറച്ചുകാലത്തേക്ക് വിധേയത്വം പ്രകടിപ്പിച്ചേക്കാമെങ്കിലും, മറ്റുള്ളവർക്ക് ഈ ആളിലെ മാറ്റം ഒരു വൻ പ്രയാസം നൽകുന്ന സംഭവം ആയി മാറും. കാരണം, അവർ മനസ്സിൽ ഈ ആളെ സ്ഥാനീകരിച്ചിരുന്ന ഇടത്ത്, ആൾ അപ്രത്യക്ഷനായിരിക്കും.


ഈ ആൾ പ്രത്യക്ഷപ്പെടുന്നത് മറ്റൊരു സ്ഥാനത്തായിരിക്കും. ആ പുതിയ സ്ഥാനത്ത് ഈ ആളെ നിലനിർത്താൻ ഭാഷാ വാക്കുകളിൽ വൻ പിടിവലി നടത്തേണ്ടതായി വരും.


ഇങ്ഗ്ളിഷുകാർ ലോകത്തിലുള്ള പല ജനവംശങ്ങളേയും ഭാഷാ വാക്കുകളിൽ അവർക്ക് തുല്യരായി സ്ഥാനീകിരിച്ചിട്ടുണ്ട്. ഇതിൽ ഭൂഖണ്ഡ യൂറോപ്യൻമാരും, ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരും വിദൂരകിഴക്കൻ പ്രദേശക്കാരും ഏഷ്യക്കാരും ദക്ഷിണേഷ്യക്കാരും മറ്റും പെടും.


എന്നാൽ, ഇവരെല്ലാരും ഇങ്ഗ്ളിഷുകാർക്ക് ഇങ്ഗ്ളിഷിൽ തുല്യരായി നിൽക്കുമ്പോഴും, അവരെല്ലാരിലും ഏന്തോ അദൃശ്യമായ വ്യത്യാസം നിലനിൽക്കുന്നുണ്ട് എന്ന കാര്യം പലപ്പോഴും ഇങ്ഗ്ളിഷുകാരിൽ പലർക്കും അനുഭവപ്പെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. എന്നാൽ അത് എന്താണ് എന്ന് മനസ്സിലാക്കാനുള്ള യാതോരു വിവരവും അവർ സ്കൂളിലും കോളെജിലും പഠിക്കുന്ന ഊർജ്ജതന്ത്രത്തിലും സരസന്ത്രത്തിലും ജീവശാസ്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും മറ്റും മറ്റും ഇല്ലതന്നെ.  ആകെ അവർക്ക് കിട്ടുന്ന വിവരം, അവരിൽ വംശീയ യാഥാസ്ഥിതികത്വം നിലനിൽക്കുന്നുണ്ട് എന്നതാണ്.


ഊർജ്ജതന്ത്രം സരസന്ത്രം ജീവശാസ്ത്രം രാഷ്ട്രതന്ത്രം സാമൂഹിക ശാസ്ത്രം തുടങ്ങിയവയിലെ പാപ്പരത്വത്തിലേക്ക് വിരൽ ചൂണ്ടാവുന്ന ഒരു കാര്യമാണ് ഇത്. എന്നാൽ, ഈ കാര്യം ഇപ്പോൾ പറഞ്ഞാൽ വായനക്കാരന് അത് സമ്മതിക്കാൻ ആവില്ല. അതിലേക്ക് പിന്നീട് പോകാം.ഒരു വ്യക്തിയെ അയാൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയിലെ പടിയിൽ നിന്നും ഒരു ഉയർന്ന പടിയിലേക്ക് ഭാഷാ വാക്കുകളിലോ, പരിസര സ്വാധീനത്തിലോ (ambiance) മാറ്റിയാൽ, അയാളിൽ വൻ മാനസിക ഉന്മേഷം വരാൻ സാധ്യതയുണ്ട്.


എന്നാൽ അതേ വ്യക്തിയെ അയാൾ നിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണപ്പടിയിലെ പടിയിൽ നിന്നും ഒരു താഴ്ന്ന പടിയിലേക്ക് ഭാഷാ വാക്കുകളിലോ, പരിസര സ്വാധീനത്തിലോ (ambiance) മാറ്റിയാൽ, അയാളിൽ വൻ മാനസിക സംഘർഷം വരാൻ വൻ സാധ്യതയുണ്ട്. ചിലപ്പോൾ അയാൾ മനോനില തെറ്റിയ രീതിയിൽ പെരുമാറാം. അക്രമാസക്തനാകാം.


അയാളെ വാക്കുകളിൽ തരംതാഴ്ത്തിയ ആളെ ആവില്ല പലപ്പോഴും അയാൾ ആക്രമിക്കുക, മറിച്ച് അതിന് കളം ഒരുക്കിയ സംവിധാനത്തിലെ മറ്റേതെങ്കിലും വ്യക്തിയെയാവും ആക്രമിക്കുക.സ്വന്തം തൊഴിൽ വേദിയിൽ വ്യത്യസ്ത നിലവാരക്കാരുമായി വളരെ ലളിതമായ രീതിയിൽ സംസാരിക്കാനും പെരുമാറാനും സൗകര്യം നൽകുന്ന ഭാഷായണ് ഇങ്ഗ്ളിഷ്. എന്നിരുന്നാലും, ഈ ഭാഷയിലും 100 ശതമാനം സ്ഥാനവ്യത്യാസം കാണാതെ പെരുമാറാൻ ആവില്ല. ഇത് ഭാഷയിലെ പ്രശ്നമല്ല, മറിച്ച് തൊഴിൽ വേദിയിൽ നിലനിൽക്കുന്ന വ്യത്യസ്ഥ സ്ഥാനങ്ങളുടെ അസ്തിത്വം എന്ന യാഥാർത്ഥ്യം ആണ് ഉണ്ടാക്കുന്നത്.


എന്നാൽ സാമൂഹികമായി ആശയവിനിമയം നടത്തുമ്പോൾ, വ്യക്തികളുടെ തൊഴിൽ വേദി, തൊഴിൽ സ്ഥാനം, വയസ്സ്, മാതാപിതാക്കളുടെ തൊഴിൽ സ്ഥാനം തുടങ്ങിയ അനവധി കാര്യങ്ങൾ, ഈ ആശയവിനിമയത്തെ ബാധിക്കില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ വിധം ആശയവിനിമയം നടത്തുമ്പോൾ, തൊഴിൽ വേദി, തൊഴിൽ സ്ഥാനം, വയസ്സ്, മാതാപിതാക്കളുടെ തൊഴിൽ സ്ഥാനം തുടങ്ങിയ അനവധി കാര്യങ്ങൾ മറച്ചുവച്ചിരിക്കുന്ന അവസരത്തിൽ, കാര്യമായ പ്രശ്നം ഇല്ല. എന്നാൽ ഈ കൂട്ടത്തിൽ ഒരു വ്യക്തി തന്‍റെ തൊഴിൽ സ്ഥാനം വ്യക്തമാക്കിയാൽ, ആശയവിനിമയത്തിൽ പങ്കെടുത്ത പലരുടേയും വാക്കുകളുടെ രൂപഭാവത്തിൽ മാറ്റം വരും.


ഇതും ദക്ഷിണേഷ്യയിലെ സാമൂഹിക ഭാവത്തെ ബാധിക്കുന്നുണ്ട്.