top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

06. കുരുട്ടു ബുദ്ധിക്കാരുടേയും മൃഗീയ ഭാവക്കാരുടേയും നാട്

പ്രാദേശികമായി വെറും നിസ്സാരരായ ഇന്ത്യാക്കാർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോകുന്നു. അവിടെ വച്ച് അവർ വൻകിട കഴിവുകൾ പ്രകടിപ്പിക്കുന്നു. ഇന്ത്യാക്കാർ ഇത്രമാത്രം കഴിവും നൈപുണ്യവും ഉള്ളവരാണ് എന്ന് ഇന്ത്യയിൽ ഇരുന്നുകൊണ്ടും അങ്ങ് അകലങ്ങളിൽ ഇരുന്നുകൊണ്ടും ആളുകൾ ഉച്ചത്തിൽ പറയുന്നു. ഇന്ത്യൻ ഓൺലൈൻ മീഡിയകൾ ഇക്കാര്യം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.

 

എന്നാൽ വാസ്തവം ഇതിലും വിപുലമാണ്. ആഫ്രിക്കയിലേയും ദക്ഷിണ അമേരിക്കയിലേയും ഭൂഖണ്ഡയുറോപ്പിലേയും മധ്യേഷ്യൻ രാജ്യങ്ങളിലേയും ദൂരേകിഴക്കൻ രാജ്യങ്ങളിലേയും ദക്ഷിണേഷ്യയിലേയും മറ്റും പ്രദേശങ്ങളിലെ പല വ്യക്തികളിലും ഈ വിധമായുള്ള കഴിവുകളും വ്യക്തിത്വവും ഉന്നത ദിശകളിലേക്ക് സ്ഫോടനാത്മകമായ രീതിയിൽ വളരുന്ന കാഴ്ച ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഒരു നിത്യകാഴ്ചതന്നെയാണ്.

 

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഇത്രമാത്രം കഴിവും വ്യക്തിത്വവും കാഴ്ചവെക്കുന്ന ഇന്ത്യാക്കാർക്ക് എന്തുകൊണ്ട് ഇതേ കാര്യങ്ങൾ അവരുടെ സ്വന്തം പ്രദേശമായ ദക്ഷിണേഷ്യയിൽ കാഴ്ചവെക്കാൻ ആവുന്നില്ലാ എന്ന കാര്യം ഒന്ന് ചിന്തിക്കാവുന്നതാണ്.

 

എന്നാൽ ഇതിന് മറ്റൊരു വശവും ഉണ്ട്. ഇന്ത്യയിൽ ഇരുന്നകൊണ്ട് ഇന്ന് ഐറ്റി മേഖലയിൽ വൻ നൈപുണ്യങ്ങൾ ഇന്ത്യക്കാരും മറ്റ് പല മൂന്നാം ലോക രാഷ്ട്ര പൗരന്മാരും കാഴ്ചവെക്കുന്നുണ്ട്. അക്കാര്യം ഇപ്പോൾ ചർച്ചക്ക് എടുക്കുന്നില്ല.

 

ഈ ഒരു ചർച്ചയിൽ എലികൾക്കും ഉറമ്പുകൾക്കും സാങ്കേതിക നൈപുണ്യവും ഉന്നത് സാങ്കേതിക ഉപകരണങ്ങളും നൽകിയാലുള്ള അവസ്ഥാവിശേഷം വിഭാവനം ചെയ്തു കൊണ്ട് എഴുതാവുന്നതാണ്. എന്നാൽ ആ പാതയിലേക്കല്ല ഈ എഴുത്ത് നീങ്ങാൻ ഉദ്ദേശിക്കുന്നത്.

 

ഇന്ത്യയിൽ വൻ ഇങ്ഗ്ളിഷ് പ്രാവീണ്യവും അതുമായി ബന്ധപ്പെട്ട അതി ഗംഭീരമായ ആശയവിനിമയ കഴിവുകളും മറ്റും ഉള്ള ആളുകൾ അനവധി ഉണ്ട് എന്ന കാര്യം എനിക്ക് നേരിട്ട് അറിവുള്ള കാര്യം തന്നെയാണ്. എന്നാൽ ഈ ഒരു കൂട്ടർക്ക് അവരുടെ ആശയവിനിമയത്തിലെ മിന്നൽ വേഗതയും അത് നൽകുന്ന കാര്യക്ഷമതയും മറ്റും അവർക്കിടയിൽ ഒതുക്കിനിർത്തി മാത്രമാണ് ഈ രാജ്യത്ത് പ്രവർത്തിക്കാൻ ആവുള്ളു.

 

ഇതിന് ദൃഷ്ടാന്തമായി നൽകാവുന്ന ഒരു അനുഭവം തന്നെ എനിക്ക് ഏതാണ്ട് 2007ലോ മറ്റ് ഉണ്ടായിരുന്നു.

 

അന്തർദേശീയമായി പ്രവർത്തിക്കുന്ന ഒരു ഐറ്റി കമ്പനിയുടെ ഇന്ത്യയിലെ കേന്ദത്തിൽ ഒരു Technical Support കാര്യത്തിനായി ബന്ധപ്പെട്ടിരുന്നു. അതിനായി അവരിലെ പലവിധ Technicianമാരുമായി മാറിമാറി വൻ വേഗതയിൽ സംസാരിച്ചു. എന്നാൽ Technical errorന്‍റെ കാതൽ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ഐറ്റി വകുപ്പിലാണ് കിടക്കുന്നത് എന്നതു കണ്ടെത്തപ്പെട്ടു.

 

ഇതുവരെ ഇങ്ഗ്ളിഷിൽ എല്ലാ Technicianമാരും മറ്റ് customer support ജീവനക്കാരും തമ്മിൽത്തമ്മിൽ സംസാരിച്ച്, തമ്മിൽത്തമ്മിൽ യാതോരു ഉച്ചനീചത്വവും പ്രകടിപ്പിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും പേര് വിളിച്ചും പറഞ്ഞുമാണ് ആശയവിനിമയം നടത്തപ്പെട്ടത്.

 

എന്നാൽ ഈ കൂട്ടുകെട്ടിൽ ഇന്ത്യൻ സർക്കാർ വുകപ്പ് ഉദ്യോഗസ്ഥർ കടന്നുവന്നപ്പോൾ, കാര്യങ്ങൾ ആകെ കലങ്ങിമറിഞ്ഞു. അവർ പ്രാദേശിക ഭാഷയിൽ പ്രവർത്തിക്കുന്നവരും വൻ ഔന്നത്യ ഭാവം കൈവശം വെക്കുന്നവരും ആണ്. അവരോട് സംസാരിക്കാൻ പ്രയാസം തന്നെയാണ്. അവർക്ക് ഇങ്ഗ്ളിഷ് അറിയും എന്നത് വാസ്തവം തന്നെയാണ് എങ്കിലും, അവരിൽ ആളിക്കത്തി നിൽക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെ.

 

ഞാൻ Technical Supportനായി സംസാരിച്ച ഐറ്റി കമ്പനിയുടെ കാര്യക്ഷമത ഈ വിരമ്പിൻറ്റിടത്ത് അസ്തമിച്ചു.

 

ഇങ്ഗ്ളിഷ് സംസാര വേദികളിൽ കാണാത്ത ഒരു തരം വെപ്രാളം പല മലയാളം സംസാര വേദികളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ ഉച്ചനീചത്വങ്ങൾ പാറക്കല്ലുപോലെ ഉറച്ചുനിൽക്കുന്ന ഉന്നത വേദികളിൽ ഈ വെപ്രാളം കാണില്ല.

 

ഈ വെപ്രാളം ഓരോ വ്യക്തിയും ചെയ്യുന്ന തൊഴിലിൽ ആവശ്യമായി വരുന്ന അതിസൂക്ഷ്മതയെ ബാധിക്കുന്നുണ്ട്. പലപ്പോഴും ഒന്ന് ചോദിച്ചാൽ പിശക് ഒഴിവാക്കാൻ പറ്റുന്ന പല അവസരങ്ങളിലും ആളുകൾക്ക് ചോദിക്കാൻ വൈമനസ്യം അനുഭവപ്പെടും.

 

അതിനുള്ള ഒരു കാരണം, മനസ്സിൽ ഉള്ള പലവിധ ആളിക്കത്തലുകൾ ആവാം. അതുമല്ലെങ്കിൽ വാക്കുകളിൽ വിധേയത്വം പ്രകടിപ്പിക്കേണ്ടിവരും എന്നത്. അതുമല്ലായെങ്കിൽ താനാണോ മറ്റേ ആളാണോ വാക്കുകളിൽ ഉന്നതൻ എന്നത് കൃത്യമായി അറിയില്ല എന്ന പ്രശ്നം.

 

നേരിട്ട് അറിവുള്ള ഒരു കാര്യം പറയാം.

 

Aadhar Card പദ്ധതിയുടെ തുടക്കത്തിൽ ഒരു ചെറു പ്രായ വ്യക്തിയുടെ Aadhar Cardഡിനായുള്ള Biometric നടപടിക്രമം നടത്തി. പേര് ചോദിച്ചു. പറഞ്ഞു. Aadhar Card വന്നപ്പോൾ, ഇങ്ഗ്ളിഷിൽ എഴുതിയിരിക്കുന്ന പേരിൽ spelling error.  ഇത് പിന്നീട് മറ്റ് പല അനുബന്ധിതമായ രേഖകളേയും ബാധിക്കും എന്ന പ്രശ്നം ഒരു ഗുരുതരമായ പ്രശ്നം തന്നെയായി വന്നു. Aadhar Cardൽ തിരുത്തൽ വരുത്താൻ ചില കാരണങ്ങളാൽ പലവിധ പ്രയാസങ്ങളും വന്നു.

 

എന്നാൽ കണ്ടത്, ഈ വിധമായുള്ള ഒരു Spelling error, പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന പലവ്യക്തികളും ആവർത്തിച്ചുവെന്നതാണ്.  ഇവർക്കാർക്കും ഈ പേര് എഴുതുന്നതിന് മുൻപായി ഒരു Spelling ചോദിക്കാനുള്ള മാനോഭാവം കണ്ടില്ല. എഴുതിയ Spelling പേരുമായി ബന്ധമുള്ളത് അല്ലതന്നെ. എന്നാൽ തോന്നുന്നത് മാതിരിയാണ് അവരെല്ലാരും എഴുതുക.

 

വ്യക്തമായി വിധേയത്വം കാഴ്ചവെക്കുന്നവരോട് ചോദിക്കാൻ പ്രയാസം ഇല്ല. എന്നാൽ ഈ പാതയിൽ നിൽക്കാത്തവരോടു ചോദിക്കാൻ മനസ്സിൽ താൽപ്പര്യംവരില്ല.

 

സർക്കാർ വകുപ്പുകളിൽ പലരും പലവിധ പിശകുകളും വരുത്തുന്നുണ്ട്. അവർക്ക് നൈപുണ്യം ഇല്ലാ, വിവരം ഇല്ലാ എന്നെല്ലാമുള്ളതല്ല കാരണം. മറിച്ച്, ഇങ്ഗ്ളിഷ് ഭാഷക്കാരിൽ പൊതുവേ കാണപ്പെടുന്ന വ്യക്തിത്വം അവരിൽ ഇല്ലയെന്നതും, അവർ പ്രവർത്തിക്കുന്ന വേദികൾ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിലുമാണ് എന്നതും ആണ് കാരണം. 

 

ഇങ്ഗ്ളിഷ് വ്യക്തികൾക്ക് അതിഗംഭീരമായ വിവരവും വിജ്ഞാനവും ഉണ്ട് എന്നതായി തോന്നിയിട്ടില്ല. ഈ വിധമായുള്ള അതിഗംഭീരമായുള്ള വിവരവും വിജ്ഞാനവും അല്ല ആവശ്യം. പകരം മാന്യമായി നിരന്തരം ആശയവിനിമയം ചെയ്യാനാകുന്ന ഒരു ഭാഷാ അന്തരീക്ഷമാണ് ആവശ്യം.  ഇതു ലഭിച്ചാൽ വ്യക്തികളിലെ പലവിധ വെപ്രാളങ്ങളും മാഞ്ഞുപോകും.

 

കാളിദാസ കൃതികളും ഭഗവത് ഗീതയും വായിച്ചിട്ടുണ്ട് എന്നതുകൊണ്ടും ഊർജ്ജതന്ത്രത്തിൽ ഡോക്ട്രേറ്റും മറ്റും കൈവശം ഉണ്ട് എന്നതുകൊണ്ടും വ്യക്തിയിൽ ഇങ്ഗ്ളിഷുകരിലെ നൈസർഗ്ഗിക മേന്മ വന്നുചേരില്ലതന്നെ.

 

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ താമസിക്കുന്ന ഇന്ത്യാക്കാർ അനുഭവിക്കുന്ന പ്രവർത്തന അനുഭവം മറ്റൊന്നാണ്.

 

ഇന്ത്യയിൽ എന്തിനും ആളുകളിൽ മത്സരബുദ്ധിയാണ് കാണപ്പെടുക.

 

അവൻ ആര്? അവന്‍റെ വിചാരം അവൻ ആരാന്നാ?

 

ഇത് അവന് കിട്ടിയാൽ അവന്‍റെ ഭാര്യപോലും അഹങ്കരിക്കും. പിന്നെ എന്തായിരിക്കും അവളുടെ ഒരു ഭാവം?

 

അവനെ ഒന്ന് നടത്തിച്ചിട്ടേ ഇത് അവന് കൊടുക്കാവൂ. അല്ലെങ്കിൽ അവന് ഇതിനോടും നമ്മളോടും ഒരു വിലകാണില്ല.

 

ഈ രീതിയിൽ ഒരു അഹങ്കാരം എന്നതും വിലയെന്നതും ആയുള്ള ഒരു ചിന്താഗതി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലതന്നെ.

 

അഹങ്കാരം എന്ന വാക്കിന് ഇങ്ഗ്ളിഷിൽ Arrogance എന്ന വാക്കാണ് കാണുന്നത്. Arrogant ആയുള്ളവർ ഇങ്ഗ്ളിഷിൽ കാണുമായിരിക്കാം.

 

എന്നാൽ മലയാളത്തിൽ അഹങ്കാരം എന്ന പ്രതിഭാസം മലയാളം വാക്കുകളിലെ ഉച്ചനീചത്വം സൃഷ്ടിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഈ അഹങ്കാരം എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ കാണില്ല.

 

മലയാളത്തിൽ സാധാരണ വ്യക്തി സർക്കാർ ഓഫിസിൽ കയറിവരുന്നു. അവിടെ പ്രവർത്തിക്കുന്ന ആളുകളിൽ തമ്മിൽത്തമ്മിൽ ഉള്ള ഉച്ചനീചത്വത്തിന് കീഴിൽ നിൽക്കാൻ തയ്യാറുള്ള ആൾ ആണ് വന്നത് എങ്കിൽ, അവിടുള്ള തൊഴിലുകാരിൽ വൻ പ്രശ്നം വരില്ല. എന്നാലും അവരൊന്ന് അയാളെ അമർത്തിവിടാൻ നോക്കും.  അതിൽ ഒരു മനഃസുഖം ലഭിക്കും.

 

അതേ സമയം വന്ന ആൾ അവിടുള്ള ഉച്ചനീചത്വങ്ങൾക്ക് അടിയിൽ നിൽക്കാൻ തയ്യാറില്ലാത്ത ആളാണെങ്കിൽ അന്തരീക്ഷം പരുക്കൻ ആവും. കാരണം, അവൻ എന്ന് അക്കൂട്ടർ നിർവ്വചിക്കുന്ന ആളാണ് ആളാവാൻ ശ്രമിക്കുന്നത്. അവനെ ഒന്ന് തമർത്തിത്തന്നെവേണം ഇനിയങ്ങോട്ട് മുന്നോട്ട് നീങ്ങാൻ.

 

ഈ അനുഭവവും ഇങ്ഗ്ളിഷ് രാഷ്ട്രത്തിലെ ഒരു സർക്കാർ ഓഫിസിൽ അനുഭവപ്പെടില്ല.

 

സാധാരണ വ്യക്തി ഇന്ത്യൻ പോലീസ് സ്റ്റേഷനിൽ കയറി വരുന്നു. അവിടെയിരിക്കുന്നത് പോലീസ് വകുപ്പിലെ ഏറ്റവും കീഴിൽ ഉള്ള തൊഴിലുകാരാണ്. അവരോട് ശരീര ഭാഷയിലും വാക്കുകളിലും ആഗതൻ ഒന്ന് കുനിയൽ പ്രകടിപ്പിക്കേണം. എന്നാൽ പോലും മിക്ക ആളുകളോടും തരംതാണ നീ, അവൻ, അവൾ വാക്കുകൾ തന്നെയാണ് പോലീസുകാർ, ശിപായി റാങ്കുകാരൻ ഉൾപ്പടെ, ഉപയോഗിക്കുക.

 

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വ്യക്തി പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, അവിടെ സ്വന്തം വ്യക്തിത്വം ഇടിച്ചുനിർത്താത്തെ, ഇരിപ്പിടത്തിൽ ഇരിക്കാവുന്നതാണ്. അവിടുള്ള പോലീസുകാർ ഇങ്ഗ്ളിഷ് ഭാഷയിലെ Gentlemen എന്ന വാക്ക് പ്രയോഗ നിർവ്വചനത്തിൽ നിൽക്കാൻ ബാധ്യസ്ഥരാണ്.

 

ഇന്ത്യയിലെ പോലീസുകാർ മര്യാദാ കേടായി പെരുമാറിയാലെ ഫ്യൂഡൽ ഭാഷയിൽ മതിപ്പുളവാകുള്ളു. ജനങ്ങൾ അനുസരണം നൽകേണമെങ്കിൽ അവരോട് മര്യാദാകേടായി പെരുമാറേണം എന്ന് ഒരു റിട്ടയർ ചെയ്ത IPS ഉദ്യോഗസ്ഥൻ Youtube വീഡിയോയിൽ പ്രസ്താവിക്കുക തന്നെ ചെയ്തുകാണുന്നു.

 

ഇങ്ഗ്ളിഷിൽ അനുസരണം എന്ന കാര്യംതന്നെ മറ്റൊരു കാര്യമാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. 

 

പലരുടേയും വിശ്വാസം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ വൻ സാങ്കേതിക സൗകര്യങ്ങളും വൻ സാമ്പത്തിക ബലവും ഉള്ളതുകൊണ്ടാണ് അവിടങ്ങളിൽ കാര്യങ്ങൾക്ക് ഒരു മേന്മയെന്ന്. അതല്ല ശരിയായ കാരണം.

 

അവരുടെ കൃത്യമായ മേന്മ, ഇന്ത്യൻ ഭാഷകൾ പോലുള്ളവ സംസാരിക്കുന്നവരുടെ കീഴിലോ, ആ വിധ ഭാഷാ അന്തരീക്ഷത്തിലോ അല്ല അവിടുള്ള ആളുകൾ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എന്നതാണ്.

 

ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലേക്ക് കയറിനിൽക്കുന്ന ഇന്ത്യാക്കാരന് വൻ നൈപുണ്യവും വ്യക്തിത്വം ഉണ്ട് എന്ന തോന്നൽ വരാം. ഇത് ശരിയും ആയിരിക്കും. എന്നാൽ ഇവയെല്ലാം സൗകര്യപ്പെടുത്തുന്നത് ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമാണ്.

 

അമേരിക്കയിൽ ഉള്ള Googleന്‍റെ ഉന്നത ഉദ്യോഗസ്ഥനായ സുന്ദർ പിച്ചെയ് അമേരിക്കൻ പ്രസിഡന്‍റിനെ പേരിന് മുന്നിൽ Mr. ചേർത്തുകൊണ്ട് സംബോധന ചെയ്യും. അത് Google ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ഇരിപ്പിടം ഉള്ള കമ്പനി ആയതു കൊണ്ടാണ്.

 

എന്നാൽ Googleനെ ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിച്ചാൽ, ഇതേ പിച്ചെയ്ക്ക് ഒരു സാധാരണ പോലീസ് ശിപായി റാങ്കുകാരനെ പോലും പേരിന് മുന്നിൽ Mr. വച്ചുകൊണ്ട് സംബോധന ചെയ്യാൻ ആവില്ല. ആദ്യമൊക്കെ നടന്നേക്കാം. എന്നാൽ അമേരിക്കൻ പ്രതിച്ഛായ നഷ്ടപ്പെട്ടാൽ പിച്ചെയ് വെറും ഒരു ഇന്ത്യാക്കാരൻ മാത്രമാണ്. 

 

Googleളിൽ കീഴ് സ്ഥാനത്ത് തൊഴിൽ ചെയ്യുന്നവരുടെ കാര്യം പ്രത്യേകിച്ച് പറയുക വേണ്ടതന്നെ. പോലീസ് സ്റ്റേഷനിൽ ആളാവാൻ ശ്രമിച്ചാൽ, മുഖത്തിട്ട് അടികിട്ടും എന്നുമാത്രമല്ല, മറ്റ് ഇന്ത്യാക്കാർ പോലീസുകാർക്ക് കൈയ്യടി നൽകുകയും ചെയ്യും.

 

ഇന്ത്യയിൽ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സാധാരണക്കാരൻ കയറിവന്നാലുള്ള കാര്യം വേറെ തന്നെ എഴുതേണ്ടുന്ന കാര്യം തന്നെയാണ്.

 

ഇവിടെ ഇത്രയും പറയുമ്പോഴും മറക്കാതെ മനസ്സിൽ വെക്കേണ്ടുന്നത്, ഏതു വേദിയിലും കയറിവരുന്ന ആളും പ്രദേശിക വ്യക്തിതന്നെയാണ് എന്നതാണ്. അയാളുടെ മനസ്സിലും ആളിപ്പടർന്നു നിൽക്കുന്ന ഭാവം പ്രാദേശിക ഫ്യൂഡൽ ഭാഷ ഏകുന്നതു തന്നെയാണ്.  ഇതിനോടാണ്, മറ്റ് പ്രസ്ഥാനക്കാർ ഉപരോദ ഭാവവും പ്രതിരോധ ഭാവവും പ്രത്യാക്രമണ ഭാവവും എടുക്കുന്നത്.

 

ഇന്ത്യയിൽ ഉള്ള ജീവിതം പലവിധ വ്യക്തികളോടും പലവിധ കുരുട്ടുബുദ്ധി പ്രയോഗം നടത്തിയാണ് മുന്നോട്ട് നീക്കേണ്ടത്. ആ വിധം പെരുമാറാൻ ആവുന്നതിൽ ആണ് ആ വ്യക്തിയുടെ കഴിവും ബുദ്ധിയും, മറ്റാളുകൾ ആ ആളെക്കുറിച്ച് വൻ മതിപ്പുള്ള വാക്കുകൾ പറയുക.

 

ഫ്യൂഡൽ ഭാഷയിൽ ഓരോ വ്യക്തിയും തന്‍റെ കീഴിൽ പെട്ടുപോയവരെ, പരുന്ത് പിടികൂടിയ ഇരയെപ്പോലെയാണ് നോക്കുക. ഇരയെ കുത്തിനോവിക്കും. പോരാത്തതിന്, ഇര കൈനഖത്തിൽ തറച്ചുനിൽക്കുന്ന അവസ്ഥയിൽ നിന്നും പിടിവിട്ടുപോകാനും അനുവദിക്കില്ല.

 

ഇങ്ങിനെ കുറേ കുരുട്ടു ബുദ്ധിക്കാരുടേയും മൃഗീയ ഭാവക്കാരുടേയും നാടണ് ഇന്ന് ഇന്ത്യ. എന്നാൽ വ്യക്തിയിൽ അല്ല പിശക്. മറിച്ച് ഭാഷയിൽ ആണ്.

 

ഇവർ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയാൽ പറുദീസയിൽ വന്നു വീണ അനുഭവം ഇവരിൽ വരും.

 

എന്നാൽ അവരുടെ ഭാഷാ ഭാവവും കുരുട്ടു ബുദ്ധിയും മറ്റും ചിലപ്പോഴെല്ലാം അവിടങ്ങളിലും പ്രത്യക്ഷപ്പെട്ടേക്കാം. അതു കാണുമ്പോൾ, അത് ഒരുതരം ഉഗ്രഭീകര ഭാവമായി അവിടുള്ള ഇങ്ഗ്ളിഷുകാരിൽ അനുഭവപ്പെടും. അവർക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒരു ഭീകര വസ്തു അവരുടെ ഇടയിൽ വന്നുകയറിയ പ്രതീതി തന്നെ അവരിൽ വന്നുചേരാം.