ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 17
04. ഇരട്ട ഭാവം
കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചുവിട്ട കുത്തിത്തിരിപ്പ് എന്ന കാര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് ആരംഭിക്കാം. ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു നിത്യസത്യമായ പ്രതിഭാസം തന്നെയാണ്. എന്നാൽ ഇങ്ഗ്ളിഷിലും ഇതുപോലൊക്കെ ചെയ്യാമെങ്കിലും, അവിടെ സ്വാഭാവികമായി ഈ വിധമായുള്ള ഒരു കാര്യത്തിന് പ്രചോദനവും പ്രകോപനവും നൽകുന്ന മാനസികാവസ്ഥ നിലവിലില്ലതന്നെ. അതിന് സൗകര്യം നൽകുന്ന വാക്ക് കോഡുകൾ ഇങ്ഗ്ളിഷിൽ ഇല്ല.
ഫ്യൂഡൽ ഭാഷയിലെ സമൂഹം അതി സങ്കീർണ്ണമായ 3-ഡി ആകൃതിയിലുള്ള കുറേ വലകളുടെ ഒരു കൂട്ടമാണ്. ഈ വലകളിലെ കണ്ണികൾ പല നിലവാരത്തിലുള്ള Indicant verbal codes ആണ് ഉള്ളത്. ഈ Indicant verbal codes എന്നതിലെ ഏറ്റവും മൗലികമായുള്ള വാക്കുകൾ നീ, നിങ്ങൾ, താങ്കൾ എന്നിവയാണ് എന്നു പറയാമെങ്കിലും യഥാർത്ഥത്തിൽ ആയിരക്കണക്കിന് വാക്കുകളുടെ വിവിധ ഭാവരൂപങ്ങളിൽ ഇവയുടെ നിഴലും സ്വാധീനവും നിലനിൽക്കുന്നുണ്ട്.
ഇങ്ങ് വാ എന്ന വാക്കുകൾ തന്നെ ഈ നീ, നിങ്ങൾ, താങ്കൾ വാക്കുകളിലോട് ഒട്ടിച്ചേരുമ്പോൾ, അവയിൽ രൂപ വ്യത്യാസവും സ്വരവ്യത്യാസവും വരും.
ഇങ്ഗ്ളിഷിൽ ഇതേ പോലുള്ള ഒരു പ്രതിഭാസം ഇല്ലായെങ്കിലും, You come here എന്ന വാക്കുകളെ Can you please come here? എന്നോ Could you please come here? എന്നോ ആക്കി ചെറിയതോതിലുള്ള ഭാവ വ്യത്യാസങ്ങളും, അവയ്ക്ക് അനുസൃതമായുള്ള സ്വരവ്യത്യാസങ്ങളും ചേർക്കാവുന്നതാണ്.
എന്നിരുന്നാലും, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു വൻ കൂട്ടം ആളുകൾ ഉള്ള വലക്കെട്ടിൽ, കാര്യമായ വലിവോ മറ്റ് ആകൃതിമാറ്റമോ ഇത് വരുത്തില്ല.
എന്നാൽ ഫ്യൂഡൽ ഭാഷകളുടെ കാര്യം ഈ രിതിയിൽ അല്ലതന്നെ. ഫ്യൂഡൽ ഭാഷകളിൽ ഒരു വൻകൂട്ടം ആളുകൾ വ്യത്യസ്ത നിലവാരത്തിലുള്ള You, He, She വാക്കുളാൽ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരുക്കുകയാണ്.
ഇവിടെ കുത്തിത്തിരിപ്പ് എന്ന പ്രതിഭാസം പലപ്പോഴും ആളുകളെ പറ്റി അഭിപ്രായം പറഞ്ഞു ഫലിപ്പിക്കുന്നതിലൂടേയും അവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളോ ആർക്കും കേട്ടറിവില്ലാത്ത വിവരങ്ങളോ പറഞ്ഞുകേൾപ്പിക്കുന്നതിലൂടെയും ആണ് നടക്കുക.
ഈ ഒരു പ്രവർത്തി, ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു യന്ത്രസംവിധാനത്തിനെ ഫ്യൂഡൽ ഭാഷകളിൽ പ്രവർത്തിപ്പിച്ചു തുടങ്ങുകാണ് ചെയ്യുക.
വ്യക്തി അവനിൽ നിന്നും അദ്ദേഹം / ഓര് ആവുകയോ, അദ്ദേഹം / ഓര് എന്നതിൽ നിന്നും അവൻ ആവുകയോ ചെയ്യുകയാണ് സംഭവിക്കുക എന്നു വേണമെങ്കിൽ ലളിതമായി പറയാവുന്നതാണ്. എന്നാൽ, അദ്ദേഹം, അവൻ തുടങ്ങിയ വാക്കുകളിൽ മാറ്റം വരാതെ തന്നേയും, അവയുടെ ഉള്ളറകളിലെ കോഡുകളിൽ സംഖ്യാ ബലം മാറ്റപ്പെടാനും ആവും.
ഒരാളുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്ക് കോഡുകളിൽ വരുന്ന മാറ്റം അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന അനവധി വാക്കുകളുടെ രൂപഭാവത്തിൽ മാറ്റം വരുത്തും. പോരാത്തതിന്, അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന മറ്റ് പല വ്യക്തികളോടും ബന്ധപ്പട്ട വാക്കുകോഡുകളിൽ മാറ്റം വരും. അവരിൽ ചിലർ അവനിൽ നിന്നും അദ്ദേഹം ആവാം. മറിച്ചും സംഭവിക്കാം.
ആ ആൾകുട്ട വലകെട്ട് ആടിയുലയുന്ന ഒരു അനുഭവം തന്നെ വരാം.
ഫ്യൂഡൽ ഭാഷകളിൽ ഓരോ പ്രസ്ഥാനത്തിലും താഴേനിന്നും മുകളിലേക്ക് ഒരു ദൃഷ്ടികേന്ദ്ര ഭാവം (focus) ഒഴുക്കുണ്ട്. അത് ആ പ്രസ്ഥാനത്തിലെ എല്ലാരിലൂടേയും മുകളിലേക്ക് ഒഴുകും. ഈ ഒഴുക്കിന് വിപരീതമായുള്ള ഒരു മാനസിക ഭാവം ഉള്ള ആൾ ആ പ്രസ്ഥാനത്തിൽ ചേർന്നാൽ ആ ഒഴുക്കിന് വിപരീതമായ വാക്കുകളും സ്വരങ്ങളും വിവരങ്ങളും മറ്റും ആ ആളിൽ നിന്നും ആ പ്രസ്ഥാനത്തിലേക്ക് പടരും.
മുകളിലേക്കുള്ള ഒഴുക്കിൻ്റെ ബലം വലുതാണ് എങ്കിൽ ആ വിദ്വംസക വ്യക്തിയെ മറ്റുള്ളവർ തള്ളിപ്പുറത്താക്കും. അല്ലായെങ്കിൽ, ആ വ്യക്തി ആ പ്രസ്ഥാനത്തിൽ ഒരു രോഗാവസ്ഥ പടർത്തിവിടും.
വ്യക്തികൾ പ്രസ്ഥാനങ്ങളിൽ ചേരുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു കാര്യം പറയാം. യാതോരു വിധ ഉച്ചനീചത്വവും നിലവിൽ ഇല്ലാത്ത ഒരു ഇങ്ഗ്ളിഷ് പ്രസ്ഥാനത്തിൽ ഒരു വ്യക്തി ചേർന്നാൽ, ആ ആളുടെ നൈസർഗ്ഗികമായ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം വരില്ല. കാരണം, ആ വ്യക്തിയെ പുറം ലോകത്തിൽ മറ്റുള്ളവർ സംബോധന ചെയ്യന്നതുപോലേയും പരമാർശിക്കുന്നതു പോലേയും തന്നെയാണ്, ഈ പ്രസ്ഥാനത്തിനുള്ളിലും ഉള്ള മറ്റുള്ളവർ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക.
എന്നാൽ ഫ്യൂഡൽ ഭാഷയിൽ ഉള്ള ഒരു പ്രസ്ഥാനത്തിൽ ഒരു വ്യക്തി ചേർന്നാൽ, ആ ആൾ പെട്ടെന്നുതന്നെ മാനസികമായും വ്യക്തിത്വപരമായും ശരീരഭാഷാ പരമായും മാറും.
പുറം ലോകത്ത് ഈ വ്യക്തി പലർക്കും ചേട്ടനും, അനിയനും, അദ്ദേഹവും, അവനും, താങ്കളും, നിങ്ങളും, നീയും മറ്റുമായിരുന്നിരിക്കും. ഇതുമായി ബന്ധപ്പെട്ട അവസരത്തിന് അനുസൃതമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള മാനസികവും വ്യക്തിത്വപരവും മറ്റുമായ ഒരു ഭാവം പേറിയായിരിക്കും ഈ ആൾ ജീവിക്കുക.
എന്നാൽ പ്രസ്ഥാനത്തിൽ ചേർന്നാൽ, ഈ പുറം ലോകത്തിലുള്ള എല്ലാ വാക്ക് ബന്ധ കണ്ണികളിൽ നിന്നും വ്യത്യസ്തമായ പല വിധ കണ്ണികളിലും ബന്ധിപ്പിക്കപ്പെട്ടാണ് ഈ ആൾ തുടർന്നങ്ങ് ജീവിക്കുക.
ഓരോ വാക്കിലും വലിയ ആൾ, ചെറിയ ആൾ എന്ന് പ്രഖ്യാപിക്കുകയും പ്രക്ഷേപണം ചെയ്യുന്ന ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.
പുറത്ത് വലിയ ആൾ ആയിരുന്ന വ്യക്തി പ്രസ്ഥാനത്തിൽ ചെറിയ ആൾ ആയാൽ വൻ മാനസിക പ്രശ്നം വരാം.
പുറത്ത് ചെറിയ ആൾ ആയിരുന്ന വ്യക്തി പ്രസ്ഥാനത്തിൽ വലിയ ആൾ ആയാൽ, വാക്ക് കോഡുകൾ മനസ്സിൽ വൻ ആധിപത്യ മനോഭാവം തന്നെ സൃഷ്ടിച്ചേക്കാം.
ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏത് പടിയിൽ ഉള്ള ആളാണ് പ്രസ്ഥാനത്തിൽ ചേരുന്നത് എന്നതും, പോരാത്തതിന്, ആ പടിയിൽ തന്നെ ഈ വ്യക്തിക്ക് എന്തായിരുന്നു വാക്ക് സ്ഥാനം എന്നതും ഒരു വൻ ഘടകം തന്നെയാണ്. ഇതിലേക്കൊന്നും പോകുന്നില്ല.
ലളിതമായി പറഞ്ഞാൽ, പുറത്തുള്ള വ്യക്തിയിൽ നിന്നും പലപ്പോഴും വളരെ വ്യത്യസ്തനായ വ്യക്തിയായിരിക്കും പ്രസ്ഥാനത്തിന് അകത്ത് ഉള്ള അതേ വ്യക്തി.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പറയാനുള്ളത്, വ്യക്തി എന്ന നിലയിൽ അല്ല പ്രസ്ഥാനത്തിന് ഉള്ളിൽ നിൽക്കുന്ന വ്യക്തി പ്രവർത്തിക്കുകയും പെരുമാറുകയും ചെയ്യുക.
പ്രസ്ഥാനത്തിനുള്ളിൽ ആ ആൾ ഒരു വൻ കണ്ണിയിൽ നിൽക്കുന്ന വ്യക്തിയായി മാറും. ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു സ്വതന്ത്ര വ്യക്തിത്വമുള്ള വ്യക്തിയല്ല ഫ്യൂഡൽ ഭാഷയിലെ വ്യക്തി.
ബൃട്ടിഷ്-ഇന്ത്യയിലെ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥനായ Walter Lawrence, കാശ്മീരിൽ പോയി അവിടുള്ള സാമൂഹികാന്തിരീക്ഷം വീക്ഷിച്ച്, കണ്ട കാര്യ ഈ വിധ പറഞ്ഞതായി കാണുന്നു.
QUOTE: Kashmiri Pandit officials may have been 'individually gentle and intelligent, as a body they were cruel and oppressive.' END OF QUOTE.
കാശ്മീരിലെ പണ്ഡിറ്റുമാർ എന്നത് അവിടുള്ള ബ്രാഹ്മണരാണ്. ഇവർ വ്യക്തി പരമായി വളരെ മേന്മയുള്ള ആളുകൾ ആണ്. എന്നാൽ, അവരുടെ കീഴിൽ പെട്ടുകിടക്കുന്ന ജന വംശങ്ങളോട് ഇവർ ഒറ്റക്കെട്ടായി വളരെ പരുക്കനായും ദുഷ്ടതയോടും ആണ് പെരുമാറുക.
ഇതും യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷകൾ രചിക്കുന്ന ഒരു വൈകൃത ഭാവം തന്നെയാണ്.
ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാരിലും ഈ ഒരു ഇരട്ട ഭാവം നിലനിൽക്കുന്നുണ്ട്.