top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 17

03. തേനീച്ചകൂടിനോടുള്ള ഉപമ

നാം ഇന്ന് ഉറുമ്പിൻ കൂട്ടത്തേയോ തേനീച്ചക്കൂട്ടത്തേയോ കാണുന്നതുപോലെ തന്നെയായിരുന്നു, ഇങ്ഗ്ളിഷ് വ്യക്തികൾ ദക്ഷിണേഷ്യൻ ജനക്കൂട്ടങ്ങളെ നോക്കിക്കാണേണ്ടിയിരുന്നത്. എന്നാൽ അവർക്ക് അതിനുള്ള വിവരം ഇല്ലാതെ പോയി. അവർക്കുള്ളതുമാതിരിയുള്ള ശരീര പ്രകൃതത്തിനോട് വളരെ സാമ്യതയുള്ള ഒരു കൂട്ടരെയാണ് അവർ ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡത്തിലും, എന്തിന് ഭൂഖണ്ഡ യൂറോപ്പിലും കണ്ടത്.

 

ഉറമ്പിൻ കൂട്ടത്തെ നോക്കുക.

 

ആ ഉറുമ്പുകൾക്കിടയിൽ നമുക്ക് മനസ്സിലാക്കാൻ പറ്റാത്തതരത്തിലുള്ള അതി സങ്കീർണ്ണമായ സാമൂഹികവും വ്യക്തി ബന്ധപരവുമായ അദൃശ്യകണ്ണികൾ നിലനിൽക്കുന്നുണ്ട്. അവരിൽ ചിലർ വൻ മേധാവികളും, മറ്റ് അനേകർ പലനിലവാരത്തിലുള്ള അടിമ വർഗ്ഗങ്ങളും ആയേക്കാം.  അവരുടെ ഇടയിലും കഠിനമായ കൂറും വാസ്തല്യവും അടിയാളത്തവും മറ്റും നിലനിൽക്കുന്നുണ്ടാവാം. എന്നാൽ നമുക്ക് ഈ വിധകാര്യങ്ങളെക്കുറിച്ച് യാതോരു വിവരവും ലഭിക്കുന്നില്ല.

 

ഇതേ പോലൊക്കെത്തന്നെയാണ്, ഇങ്ഗ്ളിഷ് ജനത ദക്ഷിണേഷ്യൻ ആളുകളേയും പണ്ട് കാലങ്ങളിൽ കണ്ടപ്പോൾ പലതും അവർക്ക് ഗ്രഹിച്ചെടുക്കാൻ ആയില്ലാ എന്നത്.

 

ഇങ്ഗ്ളിഷിൽ ഉള്ളതുപോലെയല്ല ഫ്യൂഡൽ ഭാഷകളിലെ വ്യക്തി ബന്ധങ്ങൾ. ചേട്ടൻ, ചേച്ചി, അമ്മ, അച്ഛൻ, അനിയൻ, അനിയത്തി, അദ്യാപകൻ, അദ്യാപിക, അയൽക്കാരൻ, അയൽക്കാരി തുടങ്ങിയ പലരും ഫ്യൂഡൽ ഭാഷകളിൽ, ഇങ്ഗ്ളിഷിൽ ഉള്ളവരിൽ നിന്നും വ്യത്യസ്തരാണ്.

 

ഭാര്യ, ഭർത്താവ്, തുടങ്ങിയവരും, അവരുടെ ബന്ധുമിത്രാദികളും ഇതേ പോലെതന്നെ വ്യത്യസ്തരാണ്. 

 

ഇങ്ഗ്ളിഷിൽ ഈ വിധമായുള്ള എല്ലാ വ്യക്തി ബന്ധങ്ങളിലും വാക്കുകൾക്ക് യാതോരുവിധ ഉയർച്ചത്താഴ്ചയോ ദിശാകോഡുകളോ, പിടിച്ചുവലിക്കാനോ ഉന്തിപ്പുറത്താക്കാനോ കെൽപ്പുള്ള യാതോരുവിധ കണ്ണികളോ, മറ്റോ കാണില്ലതന്നെ.

 

എന്നാൽ ദക്ഷിണേഷ്യൻ ഭാഷകളിൽ ഈ വിധമായുള്ള എല്ലാ ബന്ധങ്ങളിലും ഇഞ്ഞി - ഇങ്ങൾ വാക്കുകൾ അനങ്ങാപ്പാറപോലെ നിലനിൽക്കുകയോ, നിരന്തരം ഭൂചനലം നടക്കുന്ന ഇടത്തുള്ളതുപോലെ toggle ചെയ്യുന്ന അവസ്ഥയോ നിലനിൽക്കും. ഈ രണ്ട് വാക്കുകളും മറ്റ് അനേകായിരം വാക്കുകളുടെ രൂപഭാവങ്ങളിലും ചലനം സൃഷ്ടിക്കും.

 

രണ്ട് വ്യക്തികൾ തമ്മിൽ മാത്രമാണ് ഈ വിധമായുള്ള ഒരു ഉറച്ചതോ അതുമല്ലെങ്കിൽ ഉറപ്പില്ലാത്തതും ഇടക്കിടക്ക് തമ്മിൽ സ്ഥാനചലനം നടക്കുന്നതുമാരിയുള്ള ബന്ധകണ്ണികൾ നിലനിൽക്കുന്നത് എങ്കിൽ അതു വളരെ നിസ്സാരമായ ഒരു സങ്കീർണ്ണതയെ സൃഷ്ടിക്കുള്ളു.

 

എന്നാൽ, മുകളിൽ സൂചിപ്പിച്ച എല്ലാ വ്യക്തി ബന്ധങ്ങളിലും നിലനിൽക്കുന്ന ഈ വിധമായുള്ള ഒരു കണ്ണിവലകൂട്, തേനീച്ചകൾ നിറഞ്ഞ് നിന്ന് ഒച്ചയും ഇളക്കവും മൂളലും കാഴ്ചവെക്കുന്നതുമായിരിയുള്ള ഒരു തേനീച്ചക്കൂട് പോലെയാണ്.

 

ഓരോ കണ്ണിയിലേയും ഉച്ചനീചത്വം നിലനിർത്താനായി ചിലർ പ്രയത്നിച്ചുകൊണ്ടേയിരിക്കും. മറ്റുചിലർ ഈ ഉച്ചനീചത്വത്തെ നിലപരിശാക്കി, തങ്ങൾ മുകളിൽ ചെന്നെത്തുന്ന മറ്റൊരു കണ്ണി സ്ഥാപിക്കാൻ പ്രയത്നിക്കും. ഈ പ്രവർത്തനം ചിലപ്പോൾ നിശബ്ദമായും നിഗൂഢമായും നടത്തപ്പെടും. മറ്റു ചിലപ്പോൾ ഇത് യാതോരു വിധ മറച്ചുവെക്കലും ഇല്ലാതേയും വൻ ഉച്ചപ്പാടോടുംകൂടിയായിരിക്കും.

 

ഈ ഒരു തേനീച്ചകൂട് പ്രതിഭാസവും ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ കാണാൻ പറ്റുന്ന ഒരു കാര്യം അല്ലതന്നെ.

 

ഇതേ കാരണത്താൽ, ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ ഉള്ള തൊഴിൽ വേദി, വൈവാഹിക ബന്ധം, അങ്ങിനെ പലതിലും ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റാത്തരീതിയിലുള്ള വൻ സങ്കീർണ്ണത നിലനിൽക്കും.

 

ചെറുകിട വാക്കുകൾക്ക് ചില നിർണ്ണായക സ്ഥാനങ്ങളിൽ വൻ ശക്തിപ്രവാഹം തന്നെ നടത്താൻ കഴിയും. തോക്കിൻ്റെ കാഞ്ചിയിൽ ഒരു ചെറുവിരൽ കൊണ്ട് വളരെ നിസ്സാരമായി വലിക്കുന്നതു മാതിരി. എന്നാൽ കാഞ്ചി വലിച്ചാൽ തോക്ക് പ്രവർത്തിക്കും. വൻ പൊട്ടിത്തെറിതന്നെ നടക്കാം. മറ്റൊരാൾക്ക് പരിക്കോ, അപായമോ സംഭവിക്കാം.

 

ഇവിടെ പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ്, കുത്തിത്തിരിപ്പ് എന്ന സംഗതി.  ഈ വാക്കിന് തതുല്യമായ ഒരു ഇങ്ഗ്ളിഷ് പദപ്രയോഗം ഉണ്ടോ എന്ന് അറിയില്ല.

 

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ കുത്തിത്തിരിപ്പ് എന്ന സംഗതി, വാക്ക് കോഡുകളിൽ ഉള്ള ഔന്നിത്യത്തിൻ്റേയും തരംതാഴ്ന്ന നിലവാരത്തിൻ്റേയും ഭാവ അന്ദോളനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നു തോന്നുന്നു.

 

സാർ എന്ന് പാരമർശിക്കപ്പെട്ടിരുന്ന ആളെ അയാൾ എന്നും, അയാൾ എന്ന് പാരമർശിക്കപ്പെട്ടിരുന്ന ആളെ അവൻ എന്നും വളരെ നിശ്കളങ്ക ഭാവത്തിലും തനി ശുദ്ധൻ ഭാവത്തിലും പറഞ്ഞാൻ തന്നെ വൻ ഭൂമികുലുക്കം വ്യക്തി സ്ഥാനങ്ങളിൽ സംഭവിക്കാം.

 

എന്നാൽ ഇവിടെ പറയാൻ വന്നത് മറ്റൊരു കാര്യം ആണ്.

 

തേനീച്ചകൂടുമാതിരി മൂളൽ ശബ്ദത്തോടുകൂടി പൊതിഞ്ഞും പതഞ്ഞും നിൽക്കുന്ന വ്യക്തി ബന്ധ കൂട്ടായ്മയിൽ ഏതെങ്കിലും ഒരു കോണിൽ നിർണ്ണായകമായ ഒരു ഇടത്ത് ഒരു വ്യക്തിക്ക് സാരാമായ സ്ഥാന ചലനം വാക്ക് കോഡുകളിൽ നടത്തപ്പെട്ടാൽ,  അത് ആ വ്യക്തിയുടെ മനസ്സിനേയും വ്യക്തിത്വത്തേയും മാനസിക നമനിലയേയും ശരീരമേദസിനേയും ബാധിച്ചേക്കാം.

 

IPS കാരനായ വ്യക്തി വൻ നേതൃത്വ പാടവം ആവശ്യമുള്ള ഇടത്ത് നിന്നുകൊണ്ട് നൂറുകണക്കിന് പോലീസ് ശിപായിമാരെ നയിച്ചുകൊണ്ടിരിക്കുന്ന സമയം, പെട്ടെന്ന് ആ ആളിൽ താൻ ഒരു ശിപായ റാങ്കുകാരനായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു എന്ന അനുഭവം മനസ്സിലും മേദസ്സിലും ഒരു സോഫ്ട്വേർ കോഡിങ്ങായി വന്നുകയറുന്നു.

 

ഈ പറഞ്ഞ കാര്യം സംഭാവ്യമല്ലായെങ്കിലും, ഫ്യൂഡൽ ഭാഷാ വ്യക്തി ബന്ധങ്ങളിൽ ഇതിന് സമമായ പലതും സംഭാവ്യമാണ്.

 

ഇന്നത്തെ എഴുത്ത് ഇപ്പോൾ ഇവിടെ ഉപസംഹരിക്കുന്നതിന് മുൻപായി, ചെമ്മീൻ എന്ന സിനിമയിലെ ഒരു ഗാനത്തെ ഒന്ന് ഓർമ്മിപ്പിക്കാം.

 

പെണ്ണാളെ പെണ്ണാളെ എന്ന ഗാനം.

 

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വൈവാഹിക ബന്ധത്തിൽ ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പറ്റുന്നതിന് അതീതമായുള്ള പലവിധ വ്യക്തി ബന്ധ കണ്ണികളും, അവയിൽ തന്നെ കൂറിൻ്റേയും വാസ്തല്യത്തിൻ്റേയും അടുപ്പത്തിൻ്റേയും അകൽച്ചയുടേയും വഞ്ചനയുടേയും വിശ്വാസവഞ്ചനയുടേയും  പലവിധ കോഡിങ്ങുകളും ഉണ്ട്. ഈ വിധമായുള്ള പല പ്രവർത്തികളും ഇങ്ഗ്ളിഷ് ഭാഷയിലേക്ക് തർജ്ജമചെയ്താൽ, അവയിൽ യാതോരുവിധ ചതിപ്രയോഗവും കണ്ടെന്നും വരില്ല.  

 

ഇവയിൽ ചെറിയതോതിലുള്ള നീളും കൂടുതൽ ആവലോ, നീളം കുറയൽ ആവലോ, 360° ദിശകളിൽ ഏതെങ്കിലും ഒരു കോണിലേക്ക് ചെറിയ തോതിലുള്ള  വലിവുകളോ മറ്റോ സംഭവിച്ചാൽ, ബന്ധിപ്പിക്കപ്പെട്ടു നിൽക്കുന്ന വ്യക്തിയിൽ പലവിധ ബലമേറലോ, ബലക്ഷയമോ സംഭവിക്കാം.

 

ഭർത്താവിനോട് വാക്ക് കോഡുകളിൽ മത്സരിക്കുന്ന ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ ഭാര്യ എഴുന്നേറ്റ് നിന്ന് അടിയാളത്തം (ആദരവ്) പ്രകടിപ്പിച്ചാൽ തന്നെ, ഭർത്താവിൻ്റെ ശരീരമേദസ്സിൽ ബലക്ഷയം വരാം. അങ്ങിനെ പലതും ഉണ്ട്.  ആ കാര്യങ്ങളിലേക്ക് പിന്നീടൊരിക്കൽ പോകാം.

 QUOTE:

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി

പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി

അരയത്തിപ്പെണ്ണ് തപസ്സിരുന്ന്

അവനെ കടലമ്മ കൊണ്ടുവന്ന്

അരയന്‍ തോണിയില്‍ പോയാലെ

അവന് കാവല് നീയാണേ

ഹോയ് ഹോയ്

നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല

പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

 END OF QUOTE