top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

47. സായുധ സേന തലതരിഞ്ഞാൽ

പറായൻ പോകുന്നത്, നായർമാർ മൊത്തം സംഘടിച്ചുനിന്നുകൊണ്ട് കുറച്ചുനാൾ പണിമുടക്കിയാൽ, നമ്പൂതിരിമാർക്കും (ഹിന്ദുക്കൾക്കും) അവരോടൊപ്പം നിൽക്കുന്ന അമ്പലവാസികൾക്കും എന്തു സംഭവിക്കും എന്നതിനെക്കുറിച്ചാണ്.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി നമ്പൂതിരിമാരോടുള്ള അവരുടെ പാരമ്പര്യമായുള്ള കൂറ് നായർമാർ പിൻവലിച്ചിരുന്നു. പോരാത്തതിന്, അവർക്ക് വ്യക്തമായ നേതൃത്വ നിരയും നഷ്ടപ്പെട്ടിരുന്നു.കാരണം, 29ഓളം രാജ്യങ്ങൾ ഒന്നിപ്പിക്കപ്പെടുകയും, അവിടെയെല്ലാം ഇങ്ഗ്ളിഷ് ഭരണം ലിഖിതരൂപത്തിലുള്ള നിയമം നടപ്പിലാക്കാനായി പോലീസ് പ്രസ്ഥാനം കൊണ്ടുവരികയും ചെയ്തു.


അതിനാൽ, തന്നെ കീഴ്ജന മാപ്പിളമാർ വള്ളുവനാടിലും ഏറനാടിലും അഴിഞ്ഞാടിയപ്പോൾ, നായർമാർ നിഷ്ക്രയരായിപ്പോയി. അവർ അന്ന് പണിമുടക്കിയതല്ല പ്രശ്നം. 


ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, നായർമാർക്ക് ഓരോ രാജ്യത്തിലും സംഘടനാ ബലം ഉണ്ടായിരുന്നു. അവർ പിന്തുണ പിൻവലിച്ചാൽ, നമ്പൂതിരി ഇല്ലങ്ങൾ അലങ്കോലപ്പെടും.


കൃത്യമായി ഓർമ്മയില്ല. 1982ലോ മറ്റോ സംഭവിച്ച കാര്യമാണ്.


യാതോരു മുന്നറിയിപ്പും ഇല്ലാതെ പോലീസ് പ്രസ്ഥാനം Trivandrum നഗരത്തിൽ ഒരു നാൾ അപ്രത്യക്ഷമായി.


ഈ സംഭവത്തെക്കുറിച്ച് സിനിമാ കഥകളുരുവിടുന്ന ഒരു Youtube ചാനലിൽ പരാമർശിക്കുന്നത് കാണുകയുണ്ടായി. ഈ സംഭവത്തെ, Trivandrumത്ത്, ഏതാനും ദിവസങ്ങൾ നീണ്ടുനിന്ന ഒരു വർഗ്ഗീയ കലാപമായി ആണ് ആ ചാനലിൽ പറഞ്ഞുകേട്ടത്. സംഭവം ചരിത്രാമാകുമ്പോൾ, യാതോരു അടിസ്ഥാനവുമില്ലാത്ത ഒരു കഥയാണ് ഓർമ്മിയിൽ തങ്ങിനിൽക്കുക എന്നതിൻ്റെ ഒരു ഉദാഹരണമാണ് ഇത്.


ഞാൻ അന്ന്  Trivandrumത്ത്, ഉണ്ട്. സംഭവങ്ങൾ മുഴുവനും നേരിട്ടു കണ്ടില്ലായെങ്കിലും സംഭവത്തിൻ്റെ ചില ഭാഗങ്ങൾ നേരിട്ടു കണ്ടിരുന്നു.


ഈ സംഭവത്തിന് ഒരു വർഗ്ഗീയ പിന്നാമ്പുറം ഉണ്ടായിരുന്നുവെന്നത് വാസ്തവം തന്നെയാവാം.


തൊട്ടുമുന്നിലെ വർഷം, Alleppeyൽ, പ്രവാചകനായ മുഹമ്മദിൻ്റെ ജന്മദിനാഘോഷ ജാഥ നടക്കുന്നു. ആ ജാഥക്കുള്ളിലേക്ക് പോലീസ് വാഹനം കയറുന്നു എന്നു തോന്നുന്നു. എന്തോ വാക്ക് തർക്കം സംഭവിക്കുന്നു. പോലീസും ജാഥക്കാരും തമ്മിൽ ഏറ്റുമുട്ടുന്നു. പോലീസ് വാഹനം തീവെക്കപ്പെടുന്നു. ഒരു പോലീസുകാരൻ, വാഹന ഡ്രൈവർ ആണ് എന്നു തോന്നുന്നു, മരിക്കുന്നു.


Travancoreലെ മുഹമ്മദിയരെ പൊതുവായി മേത്തന്മാർ എന്നാണ് വിശേഷിപ്പിക്കുക. അവരിൽ തന്നെ വ്യത്യസ്ത ജനവംശീയർ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കീഴ്ജനങ്ങൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരും അനേകർ കാണും എന്നുതോന്നുന്നു. എന്നിരുന്നാലും ഈ ജനങ്ങളെക്കുറിച്ച് കാര്യമായ വിവരം എനിക്കില്ല.  എന്നാൽ അവർ മലബാറിലെ മാപ്പിളമാരിൽ നിന്നും വ്യത്യസ്തരാണ്, ഒരു പരിധിവരെ.


തിരുവിതാംകൂറിൽ മാപ്പിള എന്നാൽ സുറിയനി ക്രസ്തീരയരാണ് എന്നാണ് മനസ്സിലാക്കുന്നത്.


വാക്കുകളിൽ ആണ് പ്രകോപനവും മിക്ക ഹിംസാപരമായുള്ള കാര്യങ്ങളുടേയും തുടക്കവും.


അക്കാലങ്ങളിൽ മലബാറിലെ കാര്യങ്ങൾ തിരുവിതാംകൂറിലും തിരുവിതാംകൂറിലെ കാര്യങ്ങൾ മലബാറിലും വളരെ കുറച്ചുമാത്രമേ അറിവു പടരുള്ളു. ആകെയുള്ളത് മൂന്ന് റേഡിയോ സ്റ്റേഷനുകൾ. അവ ഓരോന്നും ആ വിധ റേഡിയോ സ്റ്റേഷനുകൾക്ക് ചുറ്റും മാത്രമേ വ്യക്തമായി കേൾക്കാൻ പറ്റുള്ള.


പിന്നെയുള്ളത്, കോട്ടയത്തും കോഴിക്കോടും കേന്ദ്രീകരിച്ചള്ള രണ്ട് പ്രധാനപ്പെട്ട മലയാളം പത്രങ്ങൾ. പിന്നെ ഓരോ പ്രദേശത്തും മാത്രം ഒതുങ്ങിനിൽക്കുന്ന കുറേ ചെറുകിട പത്രങ്ങൾ.


ഇങ്ഗ്ളിഷ് പത്രങ്ങൾക്ക് വായനക്കാർ വളരെ കുറവ്.  എന്നാൽ അവ പ്രാദേശിക ഭാഷാ പത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത നിലവാരക്കാർ.


Alleppeyൽ പോലീസുകാരൻ കൊല്ലപ്പെട്ടിരിക്കുന്നു. പ്രതികളെയോ അല്ലെങ്കിൽ അവർക്ക് തോന്നുന്നവരേയോ പോലീസ് പിടിച്ചു, ഒന്ന് പെരുമാറിക്കാണും. ഭരണത്തിൽ മുസ്ലീം കക്ഷിയും പങ്കാളിയാണ്. പ്രതികളെ സംരക്ഷിച്ചെന്നോ മറ്റോ ആരോപണം വന്നിരിക്കാം.


തിരുവിതാംകൂറിൽ പോലീസ് വകുപ്പിൽ വൻ പ്രതിഷേധം വളർന്നുവെന്ന് തോന്നുന്നു.


അന്ന് പോലീസ് വകുപ്പ് ജീവനക്കാരുടെ സംഘടനയില്ലായിരുന്നുവെന്നാണ് തോന്നുന്നത്. എന്നിട്ടും പോലീസ് പ്രസ്ഥാനം രഹസ്യമായി ഗൂഡോലോചന നടത്തി, പദ്ധതി തയ്യാറാക്കി, അവരോട് അനുസരണം ഉള്ള വിധ്വംസക പ്രവർത്തകരേയും അട്ടിമറിക്കാരേയും ഗുണ്ടകളേയും കൊള്ളയടിക്കാരേയും പദ്ധതിയിൽ ചേർത്ത്, തയ്യാറായി.


Alleppey സംഭവം നടന്ന് ഒരു വർഷം തികയുന്ന ദിനത്തിലാണ് എന്ന് തോന്നുന്നു, Trivandrum നഗരത്തിൽ നിന്നും പോലീസ് അപ്രത്യക്ഷമായി.


രാവിലെ കാണുന്നത്, തലേ രാത്രിയിൽ മുഹമ്മദീയരുടെ എല്ലാ വിധ വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു എന്നാണ്. ഏതാനും ദിവസങ്ങൾക്ക് ശേഷം നഗരം സമാധാനത്തിലേക്ക് നീങ്ങിയപ്പോൾ, മുഖ്യമന്ത്രിയുടെ ചുമലിൽ പിടിച്ചുകൊണ്ട് വിലപിക്കുന്ന ഒരു സ്വർണ്ണക്കട ഉടമയുടെ ചിത്രം വെട്ടിത്തിളങ്ങുന്ന വ്യക്തതയോടുകൂടി പത്രത്തിൽ വന്നതാണ്. കടയുടെ പേര് Karim's എന്നാണ് എന്ന് ഒരു വളരെ വ്യക്തത കുറഞ്ഞ ഒർമ്മ.


ആദ്യം ഒന്നു രണ്ട് രാത്രികൾ ഇസ്ലാമിക വ്യാപാരങ്ങൾ മാത്രം കൊള്ളയടിക്കപ്പെട്ടു. പിന്നെ അങ്ങോട്ട് കൊള്ളയിടക്ക് വർഗ്ഗീയ സ്വഭാവം നഷ്ടപ്പെട്ടു. കാര്യങ്ങൾക്ക് വൻ സാമൂഹിക പരിഷ്കരണമാണ് സംഭവിച്ചത്. അതായിത് കൊള്ളയടി Communal എന്നതിൽ നിന്നും Secular ആയി മാറി.


ഇതിൽ ഒരു ദിവസം തമ്പാനൂരിലൂടെ നടക്കമ്പോൾ, കണ്ടത്, ഷട്ടറുകൾ പൊളിച്ചു, കൊള്ളയടിക്കപ്പെട്ട കടകൾ ആണ്. ഏതാനുചില ചെറുകിട തെരുവോര കടകൾ പ്രവർത്തിക്കുന്നുണ്ട്.


അതിൽ ഒന്ന് Cassetteകളും Cassette Playerറുകളും വിൽക്കുന്ന ഒരു കടയാണ്. തൊട്ടുമുന്നിൽ കണ്ട കാര്യമാണ്. കുറേ പേർ ഇരച്ചു കറയുന്നു. ഉച്ചത്തിൽ തനി അസഭ്യം വിളിച്ചു പറഞ്ഞാണ് അവർ കയറന്നത്. കടയിലുള്ളരുടെ മുഖത്തിട്ടടിക്കുന്നു. അലമാരകൾ തല്ലിത്തകർക്കുന്നു. കിട്ടുന്നതെല്ലാം എടുത്തുകൊണ്ട് അവർ ഓടിപ്പോകുന്നു.


ഇത് ഏതാണ്ട് മൂന്നോ നാലോ ദിവസം കഴിഞ്ഞു നടന്നകാര്യമാണ്.


ഓലക്കൂരകളിൽ ആളുകൾ ജീവിക്കുന്ന ചിലയിടങ്ങിളിൽ രാത്രികാലത്ത്, തീവെപ്പ് നടന്നുവെന്ന് കേട്ടിരുന്നു. ഇതും വർഗ്ഗീയ അടിസ്ഥാനത്തിലാണ് നടന്നത് പോലും. കേട്ടറിവാണ്. ശരിയാണോ എന്ന് അറിയില്ല. ചാക്കുതുണിയിൽ പൂഴി നിറച്ച്, വടിയുടെ അറ്റത്ത് തൂക്കി, അത് മണ്ണെണ്ണയിൽ മുക്കി തീകൊടുത്ത്  ഓലക്കൂരകളിലേക്ക് രാത്രികാലത്ത് എറിഞ്ഞു പോലും.


ചില വീടുകളിൽ കയറി സ്ത്രീ ജനങ്ങളെ തൊട്ടുകളിച്ചു വെന്നെല്ലാം കഥകൾ പരന്നിരുന്നു.  ആര് ആരേയാണ് കയറി ആക്രമിച്ചത് എന്നത് അറിയില്ല. കേട്ടത് ശരിയോണ് എല്ലയോ എന്നും അറിയില്ല.  എന്നാൽ സംഭവങ്ങൾക്ക് പിന്നിൽ നിന്നും ചുക്കാൻ പിടിച്ചത്, പോലീസ് വകുപ്പിലെ ആളുകൾ തന്നെ.


റേഡിയോ വാർത്തവന്നു. പട്ടാള നിയമം Trivandrumത്ത് പാസാക്കപ്പെട്ടിരിക്കുന്നു. ഏതാനും കിലോ മീറ്റർ അകലത്തിലുള്ള Pangode പട്ടാള കേന്ദ്രത്തിൽ നിന്നും പിറ്റേന്ന് പട്ടാള വാഹന വ്യൂഹം വളരെ സാവധാനത്തിൽ Trivandrum തെരുവീലൂടെ നീങ്ങുന്നു. ഓരോ വാഹനത്തിലും തൊക്കുകൾ ഘടിപ്പിച്ചുവച്ചിരിക്കുന്നു. മുഖത്ത് യാതോരു ഭാവവും ഇല്ലത്ത പട്ടാളക്കാർ തൊക്കുകൾക്ക് പിന്നിൽ.


പട്ടാളക്കാർക്ക് ഒരു സുഖകരമായ നഗരം ചുറ്റൽ അനുഭവമായിരുന്നിരിക്കാം. നിത്യവും പട്ടാള ക്യാമ്പിൽ ഇരുന്നും, പരേഡ് ചെയ്തും മുഴിഞ്ഞിരിക്കുന്ന മനസ്സിന് ഒരു ഉഷാറ് നൽകുന്ന അനുഭവം.


നഗരത്തിൽ യാതോരു ഒച്ചയും ഇല്ല. ഇന്ത്യൻ പട്ടളം ആണ് ഇറങ്ങിയിരിക്കുന്നത്. ബൃട്ടിഷ്-ഇന്ത്യൻ പട്ടാളം 1919ൽ അമൃത്സറിൽ വർഗ്ഗീയ കലാപത്തെ നിയന്ത്രിക്കാനായി പട്ടാള നിയമം പാസാക്കിയിപ്പോൾ, ആളുകൾ പുല്ലുവിലയാണ് നൽകിയത്.


എന്നാൽ 1982ൽ Trivandrum പട്ടാള നിയമം നടപ്പാക്കിയത് ഇന്ത്യൻ പട്ടാളമാണ്. നഗരം രാത്രിയിലും നിശബ്ദമായി. സർക്കാരും പോലീസ് പക്ഷവും തമ്മിൽ സംഭാഷണം നടന്നു.


ഈ പോലീസ് സേനാ കലാപ സംഭവത്തിൽ IPS ഉദ്യോഗസ്ഥർക്ക് കാര്യമായ പങ്കാളിത്തം കാണില്ല. കാരണം അവരിൽ പലരും Trivandrum കാരോ കേരളക്കാരോ ആവില്ല.  പിന്നെ ആരാണ് ഇത്ര കഠിനമായ ഒരു ഗുണ്ടലോചനക്കും സായുധ സേനയിലെ Mutinyക്കും (സൈനിക കലാപം) നേതൃത്വം നൽകിയത് എന്നത് ആരും പറഞ്ഞുകേട്ടില്ല. Indian Penal Code (IPC)യിലെ 34, 120, 323, 334, 409, 447, 506 തുടങ്ങി അനവധി വകുപ്പുകൾ പ്രകാരം ശിക്ഷിക്കപ്പെടാം എന്നെല്ലാം കാണുന്നു.


IPC തന്നെ ബൃട്ടിഷ്-ഇന്ത്യയിൽ നിന്നും കട്ടെടുത്ത തൊണ്ടി സാധനം ആണ് എന്നിരിക്കെ, ഈ വിധ വകുപ്പുകളെക്കുറിച്ച് എന്താണ് പറയേണ്ടത് എന്നറിയില്ല.


സായുധ സേനയിൽ കലാപം നടത്തുക (Mutiny) എന്നത്, വധ ശിക്ഷയാണ് വകുപ്പ് എന്നും മനസ്സിലാക്കുന്നു.


മറ്റൊരു തിരിച്ചറിവ് കൊള്ളയടി പ്രസ്ഥാനങ്ങളും പോലീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്.


ആ വിധ കാര്യങ്ങളിലേക്ക് ഈ എഴുത്ത് നീങ്ങരുത്.


പറയാൻ വന്നത്, നായർ സംഘടനാ നേതാക്കൾക്ക് നമ്പൂതിരിമാരുടെ മേൽ നിലനിന്ന പിടുത്തത്തെക്കുറിച്ചാണ്.


പോലീസ് ശിപായി റാങ്കുകാരനും, ഇൻസ്പെക്ടറും, ഡിവൈഎ്സ്പിയും IPSസുകാരും സർക്കാർ നിർദ്ദേശങ്ങളെ അനുസരിക്കും. എന്നാൽ അവരുടെ സംഘടനാ നേതാക്കൾക്ക് വൻ കഴിവുണ്ട് എന്ന് മാത്രം.


അതേ പോലെ തന്നെ നായർമാർ നമ്പൂതിരിമാർക്ക് വൻ വിധേയത്വം നൽകും. അതാണ് അവരുടെ നിലനിൽപ്പിൻ്റെ പീഠം. അതേ സമയം നമ്പൂതിരിമാരും രാജകുടുംബക്കാരും അമ്പലവാസികളും മറ്റും ശ്രദ്ധിച്ചു പെരുമാറേണം. വടികൊടുത്ത് അടിവാങ്ങിക്കരുത്.


നായർമാർക്ക് കീഴിൽ വരുന്നവരാണ്, അനേകായിരം കീഴിൽ പെട്ടുപോയ ജനവംശീയർ. അവരും അത്രകണ്ട് അഹിംസാവാദികൾ അല്ലതാനും.  പ്രാദേശിക ഫ്യൂഡൽ ഭാഷകൾ അവരിലും പലവിധ വിധ്വംസക പ്രവണതകൾ നിറച്ചിരിക്കും.