top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

45. നമ്പൂതിരി - നായർ ഉദ്യോഗസ്ഥ സ്ഥാനങ്ങൾ

ഇന്ത്യൻ ഫ്യൂഡൽ ഭാഷകൾക്ക് പൊതുവായുള്ള ഒരു പ്രത്യേക തരം കോഡിങ്ങുണ്ട് എന്നാണ് തോന്നുന്നത്. എല്ലാ ഭാഷകളിലും അത് കൃത്യമായ രീതിയിൽ ഒരേ പോലെയല്ലാ എങ്കിലും, വിശാലമായി നോക്കുമ്പോൾ, ദക്ഷിണേഷ്യൻ ഭാഷകൾക്ക് മൊത്തമായി ഒരേ തരത്തിലുള്ള ഉച്ചനീചത്വമാണ് ഉള്ളത്.


എന്നുവച്ചാൽ ഈ ഭാഷകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയാൽ, അവ എല്ലാം തന്നെ ഒരു പ്രത്യേക രീതിയിലുള്ള സാമൂഹികാന്തരീക്ഷമാണ് കാലക്രമേണെ സൃഷ്ടിക്കുക.


എന്നാൽ ദക്ഷിണേഷ്യൻ ചരിത്രത്തിൽ പലവിധ വ്യത്യസ്ത ഭാഷക്കാരുടേയും വരവും കടന്നുകയറ്റവും നടന്നിട്ടുണ്ട്. ഇവരുടേയെല്ലാം സ്വാധീനവും സമ്മർദ്ദവും ദക്ഷിണേഷ്യൻ സാമൂഹികാന്തരീക്ഷത്തിൽ വന്നു പതിച്ചിട്ടുണ്ട്.


എന്നാൽ ഈ ഉപഭൂഖണ്ഡത്തിൽ കയറിവന്ന മിക്ക ജനവംശങ്ങളും അതാതു പ്രദേശത്തുള്ള പ്രാദേശിക ഭാഷ പഠിച്ചെടുക്കുക ചെയ്തുവെന്നാണ് തോന്നുന്നത്. അങ്ങിനെ വരുമ്പോൾ ഇവരെല്ലാവരും ഈ പ്രദേശത്തിലെ സാമൂഹികാന്തിരീക്ഷത്തിൽ അലിഞ്ഞു ചേർന്ന്, ഇവിടെയുള്ള ഉച്ചനീചത്വങ്ങൾ സ്വീകരിക്കുകയും അവയോട് പൊരുത്തപ്പെടുകയും ചെയ്തിട്ടുണ്ട് എന്നു കാണുന്നു.


എന്നാൽ ഇങ്ഗ്ളിഷുകാർ മാത്രം വളരെ വ്യക്തമായി തന്നെ ഈ പ്രദേശത്തിലെ ഭാഷാ അന്തരീക്ഷത്തിൽ നിന്നും വിട്ടു നിന്നുവെന്നാണ് തോന്നുന്നത്. എന്നാൽ ചില ബൃട്ടിഷുകാർ ഇതിന് വിപരീതമായി നിന്നുവെന്നും തോന്നുന്നു. ഇവർ പ്രാദേശിക സാമൂഹിക ഉന്നതന്മാരുടെ സൃഹൃത്തുക്കൾ ആയി ബൃട്ടിഷ്-ഇന്ത്യയിൽ ജീവിക്കുകയും ഇങ്ഗ്ളിഷ് ഭരണത്തിന് തന്നെ ഒരു അപരാധവും, ശത്രുക്കളും ആയി ഭവിച്ചുവെന്നാണ് തോന്നുന്നത്.


ഇവിടെ ഇന്ന് പറയാൻ വന്നത് മറ്റൊരു കാര്യം ആണ്.


ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം വന്നത്, ഈ പ്രദേശങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇവിടുള്ള ഫ്യൂഡൽ ഭാഷകളെ വകവെക്കാതെയുള്ള ഒരു ഭരണ സംവിധനവും, അത് സൃഷ്ടിച്ചെടുത്ത അനവധി മറ്റുകാര്യങ്ങളും വളർന്നുവരുവാനുള്ള അവസരം നൽകുകയും ആണ് ചെയ്തത്.


ഈ ഇങ്ഗ്ളിഷ് ഭാഷാ ഭരണത്തിൻ്റെ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ കാലാകാലമായി പാറക്കെട്ടു പോലെ ഉറച്ചുനിന്നിരുന്ന സാമൂഹിക രൂപകൽപ്പനയെ അടിമുടി വിറപ്പിക്കുകയും, പലയിടത്തും, അതിനെ മറിച്ചിടുകയും തമർത്തുകയും ചെയ്തു.


പൊതുവായി പറഞ്ഞാൽ, ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന സാമൂഹികാന്തിരീക്ഷത്തിൽ, നമ്പൂതിരിമാർ എന്നതു പോലുള്ള ഒരു നിലവാരക്കാർ നിർബന്ധമായും സൃഷ്ടിക്കപ്പെടും. അവർക്ക് കീഴിൽ നായർമാർ എന്നതു പോലുള്ള ഒരു നിലവാരക്കാർ നിലവിൽ വരും.


മലബാറിലും തിരുവതാംകൂറിലും ഈ രണ്ട് കൂട്ടരും നമ്പൂതിരിമാരും നായർമാരും എന്ന് അറിയപ്പെട്ടിരുന്നു. ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ഈ രണ്ട് കൂട്ടർക്കും പ്രാദേശികമായുള്ള മറ്റു പേരുകൾ കാണും എന്നുമാത്രം.


ഈ ഒരു സാമൂഹിക രൂപകൽപ്പനയുടെ ചെറിയ തോതിൽ ഉള്ള ഒരു രൂപ കൽപ്പന ഈ പ്രദേശങ്ങളിലെ പല അധികാര കൂട്ടായ്മയകളിലും കാണപ്പെടും.


സർക്കാർ സിവിൽ വകുപ്പുകളിൽ, പോലീസ് വകുപ്പിൽ, ഡോക്ടറും അനുയായികളും എന്ന കൂട്ടരിൽ, വക്കീലും വക്കീൽ ഗുമസ്തരും എന്ന കൂട്ടിരിൽ, RTO ഉദ്യോഗസ്ഥരും അവരുടെ കൂടെ നിൽക്കുന്ന ഡ്രൈവിങ്ങ് സ്കൂൾ ജീവനക്കാരും കൂടിയുള്ള കൂട്ടായ്മ എന്ന കൂട്ടരിൽ, എന്നിങ്ങിനെ പലതിലും ഈ ഒരു മുകൾത്തട്ട്, അതിനോട് ഒട്ടിനിൽക്കുന്ന കീഴ്തട്ട് എന്ന രൂപകൽപനാ കൂട്ടായ്മ നിർബന്ധമായും ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കും.


ഈ കൂട്ടായ്മയ്ക്ക് കീഴിൽ ആണ് മറ്റ് ജനങ്ങൾ സ്ഥാനീകരിക്കപ്പെടുക. 


എന്നാൽ ഒരു കാര്യം ഓർക്കേണ്ടത്, ഇന്ന് ഇന്ത്യയിൽ കാണുന്ന മിക്ക പ്രസ്ഥാനങ്ങളും ഇങ്ഗ്ളിഷ് ഭരണം തുടക്കം കുറിച്ചവയാണ് എന്നതാണ്. (തിരുവിതാംകൂർ രാജ്യം പോലുള്ള ഇടങ്ങളിൽ പല സർക്കാർ പ്രസ്ഥാനങ്ങളും ബൃട്ടിഷ്-ഇന്ത്യയിലെ കാര്യങ്ങളെ പകർത്തിയെടുത്ത് സൃഷ്ടിച്ചവയാണ്). അതിനാൽ തന്നെ അവർ അന്ന് സ്ഥാപിച്ച സംഘടനാ രൂപകൽപ്പനയുടെ ഫ്രെയ്ം പൂർണ്ണമായി ഇല്ലാതാകാൻ കുറച്ച് സമയം എടുക്കും.


ഈ മുകളിൽ പറഞ്ഞ കൂട്ടായ്മകളിലെ വ്യക്തികളെ പോലുള്ളവരുടെ ഒരു കൂട്ടായ്മ അല്ല ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷം സൃഷ്ടിക്കുക.  അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.


ഇന്ന് കേരളത്തിൽ പോലീസ് വകുപ്പ് അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥ പ്രസ്ഥാനം മുഴുവനും സാവധാനത്തിൽ നമ്പൂതിരി - നായർ എന്ന രൂപകൽപ്പനയിലേക്ക് വീണ്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.


തിരുവിതാംകൂർ രാജ്യത്തിൽ ഇതിന് കാര്യമായ ഒരു വിള്ളൽ വരാതെ തന്നെ ഏതാണ്ട് 1947വരെ ഇത് നിലനിന്നിരുന്നു. എന്നാൽ, 1947ന് ശേഷം, ഈ രൂപകൽപ്പനയിലേക്ക് കീഴ്ജാതിക്കാരും കയറിക്കൂടി എന്നുമാത്രം.


ഈഴവരും മറ്റ് കീഴ്ജനങ്ങളും നമ്പൂതിരിമാരുടേയും നായർമാരുടേയും സ്ഥാനങ്ങളിലേക്ക് കയറിയെങ്കിലും, സംഘടനാ രൂപം അതേ പോലെ നിലനിന്നു. പുതിയ നമ്പൂതിരി സ്ഥാനക്കാരും പുതിയ നായർ സ്ഥാനക്കാരും. ഈ പുതിയ കൂട്ടരിൽ കീഴ്ജീതിക്കാരും ഉൾപ്പെട്ടു തുടങ്ങിയെന്നുമാത്രം.


പണ്ട് നായർ മേലാളന്മാർ ആളുകളെ പിടിച്ച് അടിച്ച് കാലും കൈയ്യും ഒടിക്കുന്നതു മാതിരി തന്നെ പുതിയ ഈഴവ'നായർസ്ഥാനക്കാർ' പോലീസ് ഉദ്യോഗസ്ഥാരായാൽ ചെയ്യും. എന്നുവച്ചാൽ വംശീയർ മാറിയെങ്കിലും അതേ ഫ്യൂഡൽ ഭാഷ ആളുകളെ അതേ പോലുള്ള ഭാവത്തിലാക്കി ഓരോ സ്ഥാനങ്ങളിലും നിലനിർത്തി തുടർന്നുപോന്നു.


ബൃട്ടിഷ്-മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. എന്നാൽ, 1956റോടുകൂടി, ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം നിലംപരിശായി, നാമാവിശേഷമായി.  തിരുവിതാംകൂർ സംവിധാനങ്ങൾ മലബാറിലെ എല്ലാം എറ്റെടുത്തു.


പണ്ട് ഒരു സിനിമയിൽ ഒരു കഥാപത്രം പറയുന്ന ഒരു വാക്യം ഓർമ്മരുന്നു:


നാറാത്തവൻ നാറിയാൽ പരമനാറിയാകും.


ഏതാണ്ട് ഇതേ പോലുള്ള ഒരു അവസ്ഥാവിശേഷത്തിലേക്കാണ് മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനവും മറ്റും ചെന്നുപെട്ടത്. 


മലബാറിലെ ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളെ മുകളിൽ നിന്നും പിടിച്ചു പൊക്കിനിന്നിരുന്ന ബൃട്ടിഷ്-ഇന്ത്യൻ ഭരണം പെട്ടൊന്നൊരു നാൾ അപ്രത്യക്ഷപ്പെടുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പലതും പറയാൻ ഉണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


ശരിക്കും പറഞ്ഞാൽ, നായാർമാർക്ക് സാമൂഹികമായി വാക്കുകളിൽ ഔന്നിത്യം വന്നത്, നമ്പൂതിരിമാർക്കും അമ്പലവാസികൾക്കും ഒരു പരിധിവരെ ഒരു വിഷമാവസ്ഥയായിരുന്നിരിക്കാം.


നമ്പൂതിരിമാർക്ക് പുറത്ത് ഇറങ്ങി നടക്കണമെങ്കിൽ ഇന്നത്തെ IAS, IPS കാരുടെ അവസ്ഥാവിശേഷം ആണ് പ്രാദേശിക ഭാഷ നിലനിർത്തുക. അതായത്, ഒരു നായർ വ്യക്തിയുടേയോ വ്യക്തികളുടേയോ അകമ്പടി നിർബന്ധമാണ്.


ഇത് ഇല്ലാതെ തെരുവിലും അങ്ങാടിയിലും നാട്ടു ചന്തയിലും മറ്റും സ്വതന്ത്രമായി ചുറ്റിനടക്കാൻ ആവില്ല.


ഓരോ തലമുറ മുന്നേറുമ്പോഴും, നായർമാരിൽ ചിലർ വൻ സമ്പാദ്യവും സാമൂഹിക ആദരവും സമാഹിരിച്ചുകൂട്ടിയിരിക്കും. ഇന്ന് പോലീസ് ശിപായിമാരും, അവരുടെ തൊട്ടുമുകളിൽ ഉള്ള കൂട്ടരും ചെയ്യുന്നത് പോലെ.


നായർ കുടുംബക്കാർ ഒരിക്കൽ അറന്നൂറു കൂട്ടർ എന്ന രീതിയിൽ സംഘടിച്ചു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കാര്യമായ വിവരം എനിക്കില്ല. എന്നാൽ മനസ്സിലാക്കുന്നത്, ഓരോ നായർ തറയിൽ നിന്നും നാലു നായർ കുടുബക്കാർ എന്ന രീതിയിൽ ആണ് ഈ സംഘടിക്കൽ. അതായത് 150 കുടുംബക്കാർ ഒരു അറന്നൂറിൽ.


ഇവർ അവരുടെ ഉത്തരവാദിത്വമായി പ്രഖ്യാപിച്ചത്, ജാതിയമായ ഘടനയെ സംരക്ഷിക്കും എന്നതായിരുന്നു. എന്നുവച്ചാൽ, ഓരോ ജാതിക്കാരനും മറ്റ് ജാതിയിലേക്ക് പ്രവേശനം ഇല്ല. എന്നു വച്ചാൽ ഓരോ കുടംബവും ചെയ്യാൻ നിർബന്ധിക്കപ്പെട്ട തൊഴിൽ മുന്നോട്ടുള്ള ഓരോ തലമുറയും ചെയ്യണം. നായർ സ്ഥാനം നായർ  കുടുംബക്കാർക്ക് മാത്രം.


ഇന്ന് പോലീസുകാരായി നിയമിക്കുക പോലീസുകാരുടെ മക്കൾ എന്നതു പോലെ വന്നാലുള്ളതുമാതിരി. അതുമല്ലെങ്കിൽ പോലീസുകാരുടെ കുടുംബം പാരമ്പര്യമായി പോലീസുകാരായി തുടരും എന്നതുപോലെ.


പോരാത്തിന്, ഈ അറന്നൂറ് എന്ന കൂട്ടങ്ങളിൽ അംഗങ്ങൾ ആയി പങ്കെടുക്കുന്നത് കാരണവന്മാരാണ്. ഇവരിൽ ചില നാട്ടിലെ മുഖ്യസ്ഥരും, ചില നാട്ടിലെ മദ്ധ്യസ്ഥരും, മറ്റ് ചില നാട്ടിലെ പ്രമാണികളും പെടും.


ഇവരുടെ കീഴ് ജനമായി പെട്ടുപോയവർ പെട്ടുപോയതുതന്നെ. കാരണം, ഇന്നുള്ള ഉദ്യോഗസ്ഥ പ്രസ്ഥാനം പോലെ ഈ നായർ കൂട്ടായ്മയും ശക്തി പ്രാപിച്ചു.


ഇങ്ങിനെയുള്ള ഒരു സംഘടനാ ബലം, ഇന്നുള്ള NGO സംഘടനകളേയും പോലീസ് സംഘടകളേയും പോലെ തന്നെയായി മാറിയെന്നു പറഞ്ഞാൽ മതിയലോ. ഈ സംഘടനളുടെ നേതാക്കൾ നാമ്പൂതിരിമാർക്കും രാജകുടുംബക്കാർക്കും താക്കിതും, ഉപദേശവും, നിർദ്ദേശവും നൽകിത്തുടങ്ങി. സംരക്ഷണവും പണ്ടത്തെപ്പോലെ തുടർന്നും നൽകിയിരിക്കാം.


എന്നുവച്ചാൽ, നമ്പൂതിരിമാർക്കും രാജകുടുംബക്കാർക്കും ഈ സംഘടനാ നേതാക്കളെ വകവെക്കാതെ ഏകപക്ഷീയമായി യാതോരു തീരുമാനവും എടുക്കാൻ പറ്റില്ല.  അവർക്ക് താൽപ്പര്യമുള്ളവരെ ശ്രൂദ്രർ അഥവാ നായർമാരായി നിയമിക്കാൻ പറ്റില്ല.


ഇത്, ദക്ഷിണേഷ്യയിൽ വളർന്നുവന്ന വമ്പൻ ജനാധിപത്യ പാരമ്പര്യമായിരുന്നു എന്നുവരെ കൊട്ടിഘോഷിക്കുന്ന അമിത വിവരമുള്ള ഇന്ത്യൻ അക്കാഡമിക്ക്  വിദ്ധ്വാന്മാർ വരെ നിലവിൽ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.


പറഞ്ഞുവന്നത്, ഇങ്ഗ്ളിഷ് ഭരണം അപ്രത്യക്ഷമായതോടുകൂടി, വീണ്ടും പഴയ കാല പ്രസ്ഥാനങ്ങൾ തിരിച്ചുവരികയാണ് എന്നതാണ്. എന്നാൽ ഇതിൽ ഉള്ള വിചിത്രമായ കാര്യം ആരുംതന്നെ ഈ വൻ മാറ്റും അറിയുന്നല്ലാ എന്നുള്ളതാണ്.  കാരണം, ഓരോ തലമുറയും കണ്ടു പരിചയിക്കുന്നത്, അവർ ജനിച്ചനാൾ മുതൽ കാണുന്ന കാര്യം മാത്രമാണ്.


ഇങ്ഗ്ളിഷ് ഭരണ കാലത്ത് ജനിച്ച വ്യക്തി കാണുന്നത്, ഒരു വമ്പൻ രാജ്യം ഇങ്ഗ്ളിഷുകാർ പിടികൂടിയതായതാണ്. അവർ കേൾക്കുന്നതും അതു തന്നെ.