top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

44. ശിപായി ഓഫിസർമാരെക്കുറിച്ച്

ബൃട്ടിഷ്-മലബാറിൽ ഇങ്ഗ്ളിഷ് ഭരണം സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥ സമ്പ്രധായം ഇങ്ഗ്ളണ്ടിലുള്ള സർക്കാർ ഉദ്യോഗസ്ഥ സമ്പ്രധായത്തിനോട് സാമ്യമുള്ളതായിരുന്നിരിക്കാം.


എന്നാൽ ദക്ഷിണേഷ്യയിൽ ഫ്യൂഡൽ ഭാഷകളാണ് ആളുകൾ സംസാരിക്കുന്നത് എന്ന ഒരു ഒറ്റ കാരണത്താൽ, ഇങ്ഗ്ളണ്ടിലേതുപോലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ഇവിടെ സൃഷ്ടിച്ചെടുക്കാൻ ആവില്ല.


കാരണം, സാധാരണക്കാർക്കിടയിൽ തന്നെ വൻ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇവരിൽ കീഴിൽ പെട്ട വ്യക്തി ഉദ്യോഗസ്ഥനെ ഇങ്ങൾ എന്ന് സംബോധന ചെയ്താൽ, ഉദ്യോഗസ്ഥൻ ന്യായമായും ഈ വ്യക്തിയെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക.


പിന്നെങ്ങിനെയാണ്, ഇങ്ഗ്ളണ്ടിലുള്ളതു പോലുള്ള ഒരു ഉദ്യോഗസ്ഥ പ്രസ്ഥാനം ഇവിടങ്ങളിൽ സൃഷ്ടിച്ചെടുക്കുക.


ശൂദ്ര വ്യക്തികൾ ഇന്നുള്ള പോലീസ് ശിപായി റാങ്കുകാരോട് സമമായിരുന്നിരിക്കാം. എന്നുവച്ചാൽ അവർക്ക് കീഴിൽ പെട്ടുകിടക്കുന്ന അനേകം കീഴ്ഡനത്തിനെ അവർക്ക് ശരിക്കും തമർത്തിവെക്കാം. അതേ സമയം കീഴ്ജനം അവരോട് വൻ ആദരവും കൂറും കാണിക്കും. അവരുടെ സ്നേഹം സമ്പാധിക്കാനായി കീഴ്ജനം പ്രയത്നിക്കും.


ഈ വിധം ശൂദ്രർക്ക് വൻ സാമൂഹിക ആദരവ്  കിട്ടുന്നത്, നമ്പൂതിരിമാർക്കും, അവരുടെ കീഴിൽ ഉള്ള അമ്പലവാസികൾക്കും ചെറിയ തോതിൽ മനഃപ്രയാസം വരുത്തുന്ന കാര്യം തന്നെയാണ്.  എന്നാൽ, സമൂഹം എന്നത് ഒരു വൻ യന്ത്രസംവിധാനം തന്നെയാണ്. ആർക്കും ഏകപക്ഷീയമായി വൻ മാറ്റങ്ങൾ ആ യന്ത്രത്തിന്‍റെ പ്രവർത്തന രീതികളിൽ വരുത്താൻ ആവില്ല.


അതേ സമയം ശൂദ്രരിൽ തന്നെ പലവിധ മത്സരങ്ങളും പിന്നണികളിൽ നടക്കും. കാരണം, അവരിലും വലിയവരും ചെറിയവരും എന്ന നിലവാരം കാലക്രമേണ വന്നുതുടങ്ങും.


ശൂദ്രർക്ക് ആദ്യകാലങ്ങളിൽ വളരെ ചെറിയ വേതനം ആയിരുക്കും നൽകപ്പെട്ടിരുന്നത്. എന്നാൽ അത് അവർക്ക് ഒരു പരിമിതിയായി നിൽക്കില്ല.


കാരണം, പ്രാദേശിക ഭാഷയിൽ, നീ, അവൻ, അവൾ, എടാ, എടീ വാക്കുകൾ ഉപോഗിക്കാൻ ആയാൽ, എന്തും കീഴ്ജനത്തിൽ നിന്നും പിടിച്ചുപറിച്ചെടുക്കാൻ ആവും.


കീഴ്നജനത്തിന് ഇതിനെതിരായി സംഘടിക്കാനും ആവില്ല. കാരണം, ഭാഷാ വാക്കകുൾ അവരെ തമ്മിൽ തെറ്റിച്ചു നിർത്തും.


ശൂദ്രർക്ക് നമ്പൂതിരിമാർ നൽകിയ സ്ഥാനം വളരെ വിലപ്പെട്ട ഒന്നാണ്. ഇത് അവരിൽ ആർക്കെങ്കിലും നഷ്ടപ്പട്ടാൽ, അവർ സാമൂഹികമായി അമർന്നുപോകും. ഇന്ന് ഒരു പോലീസ് ശിപായി റാങ്കുകാരന്, തൊഴിൽ സ്ഥാനം നഷ്ടപ്പെട്ടാലത്തെ അവസ്ഥയെക്കാൾ ഭയാനകമായ അനുഭവമാണ് ഇത്.


വലിയ ഉപകാരം എന്ന പ്രതിഭാസം തന്നെ ഫ്യഡൽ ഭാഷകളിൽ ഉള്ള ഒരു വൻ പ്രതിഭാസം തന്നെയാണ്. ഈ വിധമായുള്ള ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.


ഇങ്ഗ്ളിഷിൽ ഒരാൾക്ക് നല്ല ഒരു തൊഴിൽ നൽകിയാൽ, അതിനപ്പുറമായുള്ള യാതോരു വ്യക്തിത്വ വികസനവും ആ ആളിലും ആ ആളുടെ കുടുംബക്കാരിലും വരില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ആ ആളുമായും ആ ആളുടെ കുടുംബക്കാരുമായും ബന്ധപ്പെട്ട അനവധി വാക്ക് കോഡുകളിൽ സ്ഫോനാത്മകമായ വികാസമോ അതുമല്ലെങ്കിൽ വിഘടനമോ സംഭവിക്കും, ചില തൊഴിലുകൾ ലഭിച്ചാൽ.


ഈ വിധമായുള്ള ഒരു വിഭവം വാഗ്ദാനം നൽകപ്പെട്ടാൽ ആളും ആ ആളുടെ കുടുംബവും എന്തും പ്രത്യുപകാരമായി നൽകാൻ തന്നെ  തയ്യാറാകും.


ശൂദ്ര കുടുംബങ്ങളും നമ്പൂതിരി കുടുംബങ്ങളും തമ്മിൽ സംബന്ധനം എന്ന പേരിൽ അറിയപ്പെട്ടിരുന്ന വൈവാഹിക സമ്പ്രധായം ഈ വിധമാണോ രചിക്കപ്പെട്ടത് എന്നത് കൃത്യമായി പറയാനുള്ള വിവരം ഇല്ല.  എന്നാൽ ഈ വിധമായുള്ള ഒരു മാനസിക ഭാവം ഫ്യൂഡൽ ഭാഷകൾ മനുഷ്യരിൽ രചിക്കും എന്നാണ് തോന്നുന്നത്.


വെറും ഒരു നല്ല ജോലി അല്ല ശൂദ്രർക്ക് ലഭിക്കുന്നത്. മറിച്ച്, സാമൂഹിക അധികാരങ്ങൾ ആണ്. ഈ സ്ഥാനം കിട്ടാതെ പോകുന്നവർ സമൂഹത്തിൽ പുഴുമാതിരി ജീവിക്കേണ്ടിവരും.


ഈ മുകളിൽ പറഞ്ഞ കാര്യത്തിൽ ഒരു ചെറിയ തോതിലുള്ള പൊരുത്തക്കേടോ, അതുമല്ലെങ്കിൽ യുക്തിഭംഗമോ കാണുന്നുണ്ട്.


നമ്പൂതിരിമാർ അവർക്ക് ലൈംഗിക ആവശ്യം തോന്നുമ്പോഴെല്ലാം ശൂദ്ര സ്ത്രീകളെ പ്രാപിക്കുകയല്ല ചെയ്തിരുന്നത് എന്നാണ് മനസ്സിലാക്കുന്നത്.


പ്രായത്തിൽ ഏറ്റവും മൂത്ത നമ്പൂതിരിക്ക് സ്വന്തം സമൂഹത്തിൽ നിന്നും വിവാഹം കഴിക്കാം. അനിയൻ നമ്പൂതിരിമാർക്ക് ശൂദ്ര ഭവനങ്ങളിൽ നിന്നും സംബന്ധം ആവാം.  ഈ വിധമായുള്ള ബന്ധങ്ങളിൽ മിക്കതിനും അധിക കാലം ആയുസ് ഉണ്ടാവില്ലായിരുന്നു എന്നത് ഒരു പ്രശ്നമോ, സമാധാനമോ ആയിരുന്നിരിക്കാം.


ആ കാര്യത്തിലേക്ക് പോകുന്നില്ല. ഈ കാര്യം നേരത്തെ ഈ എഴുത്തിൽ വിവരിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്.


മറ്റൊരു കാര്യം പറയാനുള്ളത് ഫ്യൂഡൽ ഭാഷകളിൽ, ഉന്നതനോട് സ്ത്രീകളിൽ വൻ ആദരവും വിധേയത്വം സ്വമേധയാ വന്നചേരാനുള്ള വാക്ക്കോഡുകൾ ഉണ്ട് എന്നതാണ്.  ഉന്നതൽ അവരെ ലൈംഗികമായി സമീപിച്ചാൽ അതിൽ വൻ സായൂജ്യം തന്നെ ചില സ്ത്രീ മനസ്സുകളിൽ വരാം. ഇതിൻ്റെ വക ഭേദങ്ങൾ പുരുഷന്മാരിലും വരാം എന്നും തോന്നുന്നു.


സംബന്ധം എന്ന വിചിത്രമായ നമ്പൂതിരി ബന്ധം ശൂദ്രരിൽ ഒരു പ്രത്യേകതരം തലമുറയെ വാർത്തെടത്തിട്ടുണ്ടാവാം. പിതാവില്ലാത്ത കുട്ടികൾ. എന്നാൽ ഇത് ആ കുട്ടികളിൽ ഏതെങ്കിലും രീതിയിൽ ഒരു പിശകായോ പരിമിതിയായോ അപര്യാപ്തതയായോ, ന്യൂന്യതയായോ പോരായ്മയായോ ആദ്യകാലങ്ങളിൽ നിലിനിന്നിരുന്നുവെന്ന് തോന്നുന്നില്ല.  അവരുടെ അമ്മാവന്മാർ അവരുടെ പിതാവിൻ്റെ സ്ഥാനത്ത് നിൽക്കും.


ഇതോടുകൂടി, സ്ത്രീ സന്തതികളിലൂടെ മുന്നോട്ട നീങ്ങുന്ന ഒരു കുടുംബ സമ്പ്രദായം തന്നെ വളർന്നുവന്നു, ഈ ശൂദ്രരിൽ. അതായത്, മരുമക്കത്തായ സമ്പ്രദായം.


കുട്ടികളിൽ ഉള്ളത് ബ്രാഹ്മണ രക്തമാണ് എന്ന തിരിച്ചറവ് സമൂഹത്തിൽ വൻ മതിപ്പ് തന്നെ ഈ ശൂദ്ര കുടുംബങ്ങൾക്ക് നൽകിയിരിക്കാം.


ഇത് അവരിൽ വൻ മാനസിക വളർച്ചതന്നെ വരുത്തിയിരിക്കാം.


ഇവർക്ക് പിന്നീടങ്ങോട്ട് അവരുടെ പേരിന് പിന്നിൽ നായകൻ അല്ലെങ്കിൽ നായൻ (ഏകവചനം)  നായർ (ബഹുവചനം) എന്ന വാക്ക് ചേർന്നു തുടങ്ങിയിരിക്കാം.  ഇത് ഒരു വൻ മാറ്റവും മുന്നേറ്റവും തന്നെയാണ്.


ഇന്ന് പോലീസ് ശിപായി റാങ്കുകർക്ക്  Civil police officer എന്ന പുതിയ സ്ഥാന നാമം നൽകിയതു പോലുള്ള ഒരു കാര്യം ആണ് ഇത്.  ഇതോടുകൂടി ഇവർ ശിപായിമാരല്ലാത്തവരായി മാറും. ഇനിയങ്ങോട്ട്, ഇവർ പലവിധ നിലവാരം കുറഞ്ഞ തൊഴിലുകളും ചെയ്യാൻ ബാധ്യസ്ഥരല്ലാ എന്ന നിലപാടെടുക്കും.


പൊതുവായി പറഞ്ഞാൽ,  സർക്കാർ സേവനത്തിൽ ചേരുന്ന പല ശിപായി റാങ്കുകാർക്കും ചെറുകിട തൊഴിലുകൾ ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ. അവരെ വലിയവാരായി വാക്ക് കോഡുകളിൽ നിർവ്വചിക്കപ്പെടുന്ന ഇടങ്ങളിൽ അവരോട് ഒരു ഗ്ളാസ് വെള്ളം കൊണ്ടുവരാൻ പറയാൻ പോലും അവരുടെ മേലുദ്ധയോഗസ്ഥർക്ക് ആവില്ല. കാരണം, ശിപായിമാർ ഗ്രെയ്ഡ് 4 ഓഫിസർമാരാണ് എന്ന തിരിച്ചറിവ് അവരിലും കയറിവരും.


പ്രശ്നക്കാരൻ പ്രാദേശിക ഫ്യൂഡൽ ഭാഷതന്നെയാണ്.


എന്നാൽ പോലീസിൽ, ശിപായി റാങ്കുകാരൻ ഒരു ഓഫിസർ അല്ലാ എന്നത് വ്യക്തം തന്നയായിരുന്നു. പലപ്പോഴും പല വനപ്രദേശങ്ങളിലും ഉള്ള പോലീസ് ഉദ്യമങ്ങളിൽ ശിപായിമാരാണ് ഓഫിസർമാരുടെ ഉപയോഗത്തിനായുള്ള വെള്ളം കൊണ്ടുവരുവാനും മറ്റും ആയുള്ള തൊഴിലുകൾ ചെയ്യേണ്ടുന്നവർ.


ഇനിയങ്ങോട്ട് ഇതിനായി പുതിയ ഒരു ശിപായി ഉദ്യോഗസ്ഥരെ പോലീസിൽ നിയമിക്കേണ്ടതായി വരും. എന്നാൽ അവരും സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന പ്രശ്നം വീണ്ടും പൊന്തിവരും.


ഫ്യൂഡൽ ഭാഷകളിൽ ചില അവസരങ്ങളിൽ ഒരു ഗ്ലാസ് വെള്ളത്തിന് ഒരു പാറക്കല്ലിൻ്റെ ഭാരം തന്നെ കയറിവരും.


തുടരും.....

bottom of page