top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

35. മലബാറിൽ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം

ഇന്നത്തെ കേരളം എന്ന സംസ്ഥാനം യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത ചരിത്ര പാരമ്പര്യങ്ങളുടെ കൂട്ടിക്കുഴച്ചു നിൽക്കുന്ന ഒരു പ്രദേശം ആണ്. 


ഒന്ന് ബൃട്ടിഷ്-മലബാറും, മറ്റേത് Travancore രാജ്യവും. ഇവ രണ്ടിനും ഇടയിൽ Cochin രാജ്യം ഉണ്ടായിരുന്നുവെങ്കിലും, അതിനെ തിരുവിതാംകൂറിന്‍റെ ഏതാണ്ട് അതേ ഉദ്യോഗസ്ഥ, സാമൂഹിക സംസ്ക്കാരത്തിന്‍റെ ഒരു നിഴലായിത്തന്നെ ഈ എഴുത്തിൽ ഇവിടെ എടുക്കുകയാണ്. 


Cochin രാജ്യം ഒരു ചെറിയ പ്രദേശം ആയിരുന്നു. British-Indiaയുടെ താക്കീതുകൾ ഇല്ലായിരുന്നു വെങ്കിൽ ഏതു നിമിഷവും തിരുവിതാംകൂറിന്  ആ രാജ്യത്തിനെ പിടികൂടാൻ ആവുമായിരുന്നു. 


British-Cochin എന്ന ഒരു പ്രദേശവും അന്ന് ഈ രാജ്യത്തിന്‍റെ അരികിൽ ഉണ്ടായിരുന്നു.


ബൃട്ടിഷ്-മലബാറിലെ ആളുകളും തിരുവിതാംകൂറിലെ ആളുകളും തമ്മിൽ തികച്ചും വ്യത്യസ്തരായിരുന്നു.


എന്നിരുന്നാലും, മലബാറിലെ ഉന്നത ജാതി കുടുംബക്കാരിൽ ചിലരെ തിരുവിതാംകൂറിലേക്ക് ക്ഷണിക്കുകയും, അവിടെ കൊട്ടാരക്കെട്ടുകൾ നൽകി താമസിപ്പിക്കുകയും, അവരിലെ പുരുഷന്മാരെക്കൊണ്ട് തിരുവിതാംകൂർ രാജകുടുംബക്കാരിലേയും മറ്റും സ്ത്രീകളിൽ കുട്ടികൾ ജനിപ്പിക്കുകയും മറ്റുമായ ഒരു സംസ്കാക്കരം നിലനിന്നിരുന്നു വെന്നു തോന്നുന്നു.


അതു പോലെതന്നെ മലബാറിലെ നായർമാരേയും മറ്റും തിരുവിതാംകൂറിലേക്ക് താമസിപ്പിച്ച് അവിടേയും ഇവരുടെ രക്തബന്ധ പാത കലർത്തിവിടാനുള്ള ഒരു വിജയകരമായ ശ്രമം നടന്നിരുന്നുവെന്നും തോന്നുന്നു.


പറയാൻ വന്നത് ഇതൊന്നുമല്ല.


ബൃട്ടിഷ്-മലബാറിലെ ഉദ്യോഗസ്ഥ പ്രസ്ഥാനം, ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ജനങ്ങളുമായി You - You ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നു.


ഈ വിധമായുള്ള ഒരു കാര്യത്തിന്‍റെ ഹേതു Mrs. CPSന്‍റെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ പറ്റിയിരുന്നു. കോളെജിൽ പഠിക്കുന്ന കാലത്ത് (1930-40കൾ), മിക്ക വിദ്യാർത്ഥികളും തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുക.


അവർ അവരുടെ അദ്ധ്യാപകരെ പരാമർശിച്ചിരുന്നത്, അവരുടെ പേരിന് മുന്നിൽ Mr. പദങ്ങൾ ചേർത്തുകൊണ്ടാണ്.


എന്നാൽ തിരുവിതാംകൂർ ഭാഷയായ മലയാളം പഠിപ്പിച്ചിരുന്ന ഒര മലയാളം അദ്ധ്യാപകൻ ഉണ്ടായിരുന്നു. ആ ആളെ മാത്രം പേരിന് പിന്നിൽ മാഷ് എന്ന പദം ചേർത്ത് പരാമർശിക്കുമായിരുന്നു. ഈ ആളുടെ കാര്യം പറയുന്ന അവസരത്തിൽ ഈ വിദ്യാർത്ഥികളിൽ നിലനിന്നിരുന്നു egalitarian (സാമൂഹിക സമത്വ) ആശയങ്ങളിൽ പാളിച്ചവരും എന്നർത്ഥം.


സമൂഹത്തിൽ മലബാറി ഭാഷയും തിരുവിതാംകൂറിൽ നിന്നും കുടിയേറിവന്ന മലയാളവും കർന്നുകൊണ്ടുള്ള ഒരു ഭാഷയാണ് നിലനിന്നത്. അതിനാൽ തന്നെ അദ്ധ്യാപകരെ Sir എന്നാണ് സംബോധന ചെയ്തിരുന്നത്. അല്ലാതെ അവരുടെ പേരിന് മുന്നിൽ Mr. ചേർത്തുകൊണ്ടല്ല അവരെ പരാമർശിക്കുക.


പ്രാദേശിക ഭാഷയുടെ ഭാരം ഇതിൽ കാണാൻ ആവും.  അദ്യാപകരും പ്രാദേശിക ഭാഷക്കാർതന്നെ.  അല്ലാതെ ഇങ്ഗ്ളിഷുകാർ അല്ല.


പ്രാദേശിക സംസാക്കാരത്തിൽ ഉന്നതനായി ഇങ്ങളും താഴ്ന്നവനായി ഇഞ്ഞിയും നിലനിന്നിരുന്നു. അതായത് ഓരും ഓനും.


എന്നാൽ, ഉന്നതർ തമ്മിൽ നിങ്ങൾ വാക്കാണ് നിലനിന്നത്.  അതായത് ഓര് - ഓര്, അയാൾ - അയാൾ, ഓര് - അയാൾ. ഇത് കുറച്ചുകൂടി സങ്കീർണ്ണമായ ഒരു ഇടമാണ്. അതിലേക്ക് പോകുന്നില്ല. 


സ്ത്രീകളുടെ കാര്യത്തിൽ കുറച്ചുകൂടി സങ്കീർണത ഉണ്ടായിരുന്നു. അതിലേക്കും ഇപ്പോൾ പോകുന്നില്ല.


അനവധി ജാതിക്കാരും അവരിലെ ഉയർച്ചത്താഴ്ചകളും വേറേയും നിലനിന്നിരുന്നു. 


ജനങ്ങൾ ഉദ്യോഗസ്ഥരെ നിങ്ങൾ എന്നാണ് സംബോധന ചെയ്യാറ്. ഉദ്യോഗസ്ഥർ അവരെ നിങ്ങൾ എന്നും സംബോധന ചെയ്യും.


എന്നാൽ സാമൂഹികമായി പിന്നോക്കമായ വ്യക്തി ഉദ്യോഗസ്ഥരെ ഇങ്ങൾ എന്നാണ് സംബോധന ചെയ്യുക. അവരെ ഉദ്യോഗസ്ഥർ ഇഞ്ഞി എന്നും സംബോധന ചെയ്തിരിക്കാം.


പിന്നോക്കക്കാരായ ആളുകൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഇരിക്കില്ല. അവർക്ക് ഇരിപ്പിടം ഉദ്യോഗസ്ഥർ നൽകിയാൽ തന്നെ അവരതിന് തയ്യാറാകില്ല. കാരണം, ഭാഷാ കോഡുകളിൽ അത് അധികപ്രസംഗം / മര്യാദവിട്ട പെരുമാറ്റം (impertinence) ആയി മനസ്സിലാക്കപ്പെടും.


ചിലപ്പോഴെല്ലാം വസ്തു സംബന്ധമായ സംശയങ്ങൾ ചോദിക്കാനായി പിന്നോക്കരായുള്ള ആളുകൾ Mrs. CPSനെ വീട്ടിൽ വന്നുകാണുമ്പോൾ, അവർ നിലത്താണ് ഇരിക്കുക. അവർ ഓച്ചാനിച്ചാണ് നിൽക്കുക.


നേരെ നിൽക്കാൻ പറഞ്ഞാൽ തന്നെ അവർക്ക് അത് ആവില്ല. ഉദ്യോഗസ്ഥനെ ഇഞ്ഞി എന്ന് സബോധന ചെയ്യാൻ പറഞ്ഞതു പോലെയാണ് അവർക്ക് അത് അനുഭവപ്പെടുക.


ഇത് 1960കളിലെ കാര്യമാണ്. ഇവരെ ഇങ്ഗിളിഷൂകാർ അധമപ്പെടുത്തിയത് കൊണ്ടല്ല അവർ ഇങ്ങിനെ ചെയ്യുന്നത്.  മറിച്ച്, അവരുടെ സാമൂഹിക മേലാളന്മാർ അവർക്ക് നൽകിയ social education (സാമൂഹിക വിദ്യാഭ്യാസം) ഈ വിധമാണ്.


ഇവരെ Mrs. CPS ഇഞ്ഞി എന്ന് സംബോധന ചെയ്തതായി കണ്ട അനുഭവം ഇല്ല. എന്നാൽ ഇക്കൂട്ടരെ അവരുടെ പേര് പറഞ്ഞാണ് സംബോധന ചെയ്യുക.


എന്നാൽ പ്രാദേശിക ഭാഷയിലൂടെ ഉദ്യോഗത്തിൽ കയറിയ ചെറുകിട ഉദ്യോഗസ്ഥർ ഇവരെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക.


അങ്ങിനെ നോക്കുമ്പോൾ, ബൃട്ടിഷ്-മലബാറിൽ ഉദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ നിലനിന്നിരുന്ന ആശയവിനിമയ സംമ്പ്രധായം നാല് വ്യത്യസ്ത വ്യക്തി ബന്ധകോഡുകൾ ഉള്ളതായിരുന്നുവെന്നു തോന്നുന്നു.


ഒന്ന്, ഇങ്ഗ്ളിഷ് ഉദ്യോസ്ഥരും നല്ല നിലവാരം ഉള്ള ഇങ്ഗ്ളിഷ് അറിയുന്ന സാധാരണക്കാരും തമ്മിൽ.


ഇതിൽ ഇങ്ഗ്ളിഷിലെ മിക്കവാറും മിക്ക മികച്ച വ്യക്തിത്വ സമത്വ (egalitarian) വാക്ക് കോഡുകളും ഉപയോഗിച്ചിരിക്കാം.


എന്നാൽ ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷ് ഉദ്യോഗസ്ഥർ ജില്ലയിൽ നിസ്സാര എണ്ണം മാത്രമേ ഉണ്ടാവുള്ളു.


ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ഇങ്ഗ്ളിഷ് അല്ലെങ്കിൽ ബൃട്ടിഷുകാരായിരിക്കും. Forest departmentലെ ഉന്നത ഉദ്യോഗസ്ഥനും ഈ കൂട്ടരിൽ പെട്ട ആളായിരിക്കും. ജില്ലയിലെ British-Indian Railwayലെ ഉന്നത ഉദ്യോഗസ്ഥരും അതായിരിക്കാം. അത്രതന്നെ.


രണ്ട്, ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ഉദ്യോഗസ്ഥരും ഇങ്ഗ്ളിഷ് അറിയുന്ന പ്രാദേശിക ജനതയും  തമ്മിൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഉള്ള സംഭാഷണം. ഉദ്യോഗസ്ഥരെ അവരുടെ പേരിന് മുന്നിൽ Mr. എന്നു ചേർത്ത് സംബോധന ചെയ്തിരിക്കാം. തിരിച്ചും ആ വിധമായിരിക്കും സംബോധന, വ്യക്തി സാമൂഹികമായി ഉന്നതാനാണ് എങ്കിൽ.


ഒരു ചെറിയ ശതമാനം പേർ മാത്രമായിരിക്കും ഈ രീതിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുക. Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷ വളരെ പ്രചാരത്തിൽ ആയിരുന്നുവെങ്കിലും, ഇങ്ഗ്ളിഷ് അറിയാത്തവർ തന്നെയായിരിക്കും വളരെ അധികം പേരും.


മുന്നാമത്, ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്ന സാമൂഹികമായി അടിത്തറയുള്ള ആളുകൾ. അങ്ങോട്ടും ഇങ്ങോട്ടും നിങ്ങൾ വാക്ക് തന്നെ.  ഓര്, അയാൾ വാക്കുകൾ ഉപോയിക്കപ്പെടും.


നാലമത്തേത്, ഉദ്യോഗസ്ഥരെ ഇങ്ങൾ എന്ന് സംബോധന ചെയ്യുന്നവരും, ഉദ്യോഗസ്ഥർ തിരിച്ച് ഇഞ്ഞ് എന്ന് സംബോധന ചെയ്യുന്നവരുമായ, സാമൂഹികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവർ.


ഈ വിധം വിധേയത്വം ഉദ്യോഗസ്ഥർക്ക് നൽകുന്ന വ്യക്തികൾ, അവരുടെ സാമൂഹിക മേലളന്മാർക്കും ഇതേ വിധേയത്വം നൽകുകയും സ്വയം അധമരാണ് എന്ന് മനസ്സിൽ നിലനിർത്തുകയും ചെയ്തിരിക്കും.


ഇതൊന്നും ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പഠിപ്പിച്ചെടുത്ത കാര്യങ്ങൾ അല്ലതന്നെ.


ഇവിടെ പറയേണ്ടുന്നത്, ദക്ഷിണ മലബാറിലെ വള്ളുവനാടിലേയും ഏറനാടിലേയും കീഴ്ജന മാപ്പിളമാർ, യഥാർത്ഥത്തിൽ നാലാമത്തെ കൂട്ടർ ആയിരുന്നിരിക്കാം.  എന്നാൽ അവരിൽ ഇസ്ലാം വൻ മാനസിക ഔന്നിത്യത്തിന്‍റെ നിഴലുകൾ പടർത്തിയിരിക്കും. ഇത് യഥാർത്ഥത്തിൽ ഒരു വൻ social engineering പദ്ധതിയാണ്.


വെറുതെ ഒരു ഇങ്ങൾ മാറ്റി ഇഞ്ഞി എന്ന് നായർ മേലളനെ സംബോധന ചെയ്താലൊന്നും സാമൂഹിക പുരോഗതി വരില്ല. മറിച്ച് വൻ പൊട്ടിത്തെറിയാണ് സംഭവിക്കുക.


ഇങ്ഗ്ളിഷിലുള്ളതു പോലെയോ അന്നത്തെ യെമനികൾ ആയവരുടെ അറബി ഭാഷയിലുള്ളതു പോലെയോ മലബാറി ഭാഷയിൽ സമൂഹത്തെ വിഭാവനം ചെയ്യാൻ ആവില്ലതന്നെ.  സാമൂഹിക ആശയവിനിമയത്തിൽ മാറ്റം വരുത്തേണ്ടത്, Malware (ക്ഷുദ്രവെയർ) ആയുള്ള ആശയവിനിമയ സോഫ്ട്വേറിനെ തുരത്തിക്കൊണ്ടാണ്.


എന്നുവച്ചാൽ ദുഷ്ട ഭാഷകളെ ചവിട്ടിപ്പുറത്താക്കിക്കൊണ്ടാണ് ഇതു ചെയ്യേണ്ടത്.


അല്ലാതെ വീട്ടിലും ആരാധനാലയങ്ങളിലും കയറി കൈയ്യേറ്റവും അക്രമവും നടത്തിയാലൊന്നും, സമൂഹത്തിനുള്ളിൽ കാഞ്ചിവലി കാത്തുനിൽക്കുന്ന പൊട്ടിത്തെറി കോഡുകളെ മാറ്റാനാകില്ല.


ഇനി തിരുവിതാംകൂറിലെ കാര്യം നോക്കേണ്ടിയിരിക്കുന്നു.


അതിന് ശേഷം, കേരളം എന്ന സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനുള്ളിൽ ഇന്ന് നിലനിൽക്കുന്ന ആശയവിനിമയ സമ്പ്രദായത്തെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ നോക്കാം.

bottom of page