top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

27. ഫ്യൂഡൽ ഭാഷകളിലെ മാനസിക പക്വത

മലയാളത്തിൽ പക്വത എന്ന ഒരു പദം ഉണ്ട്. ഈ വാക്കിന് വ്യക്തിയുടെ മുതിർന്ന പ്രായവുമായി ബന്ധം ഉണ്ട് എന്നും കാണുന്നു.  ഇങ്ഗ്ളിഷിൽ ഈ വാക്കിന് mature എന്ന വാക്കാണ് അർത്ഥം എന്നു തോന്നുന്നു.


എന്നാൽ ഇങ്ഗ്ളിഷിലെ mature എന്ന വാക്കും മലയാളത്തിലെ പക്വത എന്ന വാക്കും തമ്മിൽ ഒരു ബാഹ്യരേഖാചിത്രം (sketch) എന്ന രീതിയിലുള്ള ഉള്ളടക്ക ബന്ധമേയുള്ളു.  അതായത് പെട്ടെന്ന് നോക്കിയാൽ മലയാളത്തിലെ ഈ വാക്ക് ഇങ്ഗ്ളിഷിലെ ആ വാക്കുമായി ബാഹ്യമായി ഒരു സാദൃശ്യം കാണാം. എന്നുമാത്രം.


ഇങ്ഗ്ളിഷ് ഭാഷാ പ്രാദേശികതയിൽ ജീവിച്ചു വളരുന്ന ഒരു ചെറുപ്രായക്കാരന് സാധാരണ ഗതിയിൽ ഒരു ഫ്യൂഡൽ ഭാഷാ പ്രാദേശികതയിൽ ജനിച്ചു വളരുന്ന ഒരു ചെറുപ്രായക്കാരനിൽ കാണാൻ പറ്റാത്ത തരത്തിളുള്ള ഒരു മാനസി പക്വതയും  ദൃഢതയും നിലനിൽക്കും.


ഇന്ന് ഇത് ഇങ്ഗ്ളണ്ടിലെ പല ചെറുപ്രയാക്കാർക്കും നഷ്ടപ്പെട്ടിരിക്കാം. കാരണം, അവർ ജനിച്ചു വളരുന്നത് ഫ്യൂഡൽ ഭാഷാ മാസികാവസ്ഥയിൽ ജനിച്ചു വളരുന്ന മറ്റുകുട്ടികളോടൊപ്പം ആയിരിക്കാം. പോരാത്തതിന്, അവരുടെ teacherമാരിൽ പലരും ഫ്യൂഡൽ ഭാഷക്കാരും ആണ്.


എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഭാഷ വ്യക്തിയിൽ നിറയ്ക്കുന്ന പക്വത എന്നത് ഒരു നിരന്തരമായുള്ള ഒരു മാനസികാവസ്ഥയാണ്.  ജനിച്ച അന്നുമുതൽ ആ ചെറുപ്രായക്കാരൻ You, Your, Yours, He, His, Him അല്ലെങ്കിൽ She, Her, Hers തുടങ്ങിയ വാക്കുകളിൽ സ്വന്തം വ്യക്തിത്വം അനങ്ങാപ്പാറപോലെ ഉറച്ചു നിർത്തി ജീവിച്ചു വളരുന്നവർ ആണ്.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ജനിച്ചു വളരുന്ന ചെറുപ്രായക്കാരന്‍റെ കാര്യം വ്യത്യസ്തമാണ്.  ജനിച്ചു തുടങ്ങുമ്പോൾ, ആ വ്യക്തി, നീ, ഇഞ്ഞി, അവൻ, ഓൻ, അല്ലെങ്കിൽ അവള്, ഓള്, എടാ, എടീ, ഇങ്ങ് വാടാ, ഇങ്ങ് വാടീ, അത്, ഇത് വാക്കുകളിൽ വ്യക്തിത്വം ദ്രവിപ്പിച്ചു നിർത്തപ്പെടുന്ന വ്യക്തിയാണ്.


കുറച്ചുവളരുമ്പോൾ, ഈ വ്യക്തിയിൽ അനിയൻ, ചേട്ടൻ അല്ലെങ്കിൽ അനിയത്തി, ചേട്ടത്തി വ്യക്തിത്വ ആന്ദോളനങ്ങൾ വന്നുചേരും. ഒന്ന് മറ്റൊന്നിന്‍റെ നേരെ വിപരീതമായുള്ള വ്യക്തിത്വം ആണ്.


ഒന്ന് വിലകുറഞ്ഞ വ്യക്തിത്വവും, മറ്റേത് പക്വത വന്ന വ്യക്തിത്വവും.  ഇവിടെ തന്നെ നിങ്ങൾ, ഇങ്ങൾ ഭാവങ്ങളും, നീ, ഇഞ്ഞി എന്ന വിപരീതങ്ങളായ ഭാവങ്ങളും മനസ്സിൽ കയറി വിളയാടാം.


വായനക്കാരൻ മറക്കാതെ ഓർക്കേണ്ടത്, ഈ വ്യക്തി വളർന്നവരുന്നത് ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികൾ നിർമ്മിക്കുന്ന ഒരു സാമൂഹിക പിരമിഡിലൂടെയാണ് എന്നതാണ്.


ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പലവിധ മാനസിക വേവലാതികളും മത്സരബുദ്ധികളും പരാക്രമണ പ്രേരണകളും മറ്റും മനസ്സിൽ വന്നുചേരാം.


കൗമാര പ്രായത്തിൽ ഈ വിധമായുള്ള വ്യക്തിത്വ ആന്ദോളനം കാര്യമായി തന്നെ മനസ്സിനെ അലോസരപ്പെടുത്തുകയും താൻ ചെറിയ ആളല്ല, മറിച്ച് വലിയ ആളാണ് എന്നു പ്രകടിപ്പിക്കാനുള്ള പലവിധ പ്രേരണകളേയും മനസ്സ് പിന്തുടരും.


പണ്ട് കാലങ്ങളിൽ സിഗരറ്റു വലി ആയിരുന്നു ഇതിലേക്കുള്ള ഒരു പാത. മറ്റൊന്ന് നീണ്ട് താടി വളർത്തി, ഒരു ബദ്ധിജീവി ഭാവം നടക്കിൽ ആയിരുന്നു.  തലയിൽ എന്നാൽ ദിനപത്രത്തിൽ വരുന്ന വിഡ്ഢി വിവരങ്ങൾ അല്ലാതെ കാര്യമായി മറ്റൊന്നും കാണുകയും ഇല്ല.


വ്യക്തി യൗവ്വനത്തിലേക്ക് കടക്കുമ്പോൾ, ഇങ്ങൾ, നിങ്ങൾ, അയാൾ നിർവ്വചനത്തിലേക്ക് കാൽവച്ചു തുടങ്ങും. എന്നിരുന്നാലും, കുറേ വർഷക്കാലം ഇഞ്ഞി, നീ, അവൻ, ഓൻ, അവൾ, ഓള് നിർവ്വചനങ്ങളിൽ നിന്നും പൂർണ്ണമായി രക്ഷനേടില്ല.


അങ്ങിനെ നിർവ്വചിച്ചിരുന്നവർ പൂർണ്ണമായും മരിച്ചു കഴിഞ്ഞാലേ ഈ വിധ വാക്ക് നിർവ്വചനങ്ങളിൽ നിന്നും വ്യക്തി പൂർണ്ണമായും രക്ഷപ്പെട്ട് പൂർണ്ണമായ പക്വതയിൽ എത്തിച്ചേരുള്ളു.  ഇതും ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പ്രതിഭാസമാണ്. ചെറുപ്പത്തിൽ വെറും കോമാളിയായി കാണപ്പെട്ടിരുന്ന വ്യക്തി, പ്രായം കേറിവന്ന് ഏട്ടനായി മാറുമ്പോൾ ആദരേണ്യനായ വ്യക്തിയായി മാറുന്നു.


യഥാർത്ഥത്തിൽ വയസ്സും പക്വതയും ആയി ബന്ധം ഇല്ല. എന്നാൽ ഫ്യൂഡൽ ഭാഷകൾ ബന്ധം നിർമ്മിക്കുന്നുണ്ട്. അതുപോലെ തന്നെ വയസ്സും വിവരവും ആയും ബന്ധമില്ല.


ശൈശവാവസ്ഥയിൽ ഉള്ള വ്യക്തിയോട് സമപ്രയാക്കാരനായ പക്വതയുള്ള വ്യക്തിയായി സംബോധന ചെയ്ത് സംസാരിക്കാൻ സൗകര്യം നൽകുന്ന ഭാഷയാണ് ഇങ്ഗ്ളിഷ്.  ഫ്യൂഡൽ ഭാഷകൾ അതിന് അനുവദിക്കില്ല.


ഫ്യൂഡൽ ഭാഷയിൽ ജനിച്ചു വളരുന്ന ഒരു വ്യക്തിയും ഇങ്ഗ്ളിഷ് ഭാഷയിൽ ജനിച്ചു വളരുന്ന വ്യക്തിയും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്. ഈ വ്യത്യാസം ആ വ്യക്തികളോട് അടുത്ത് ഇടപിഴകുന്നവർക്ക് മനസ്സിലാകും. അനുഭവിച്ചറിയാൻ ആവും.


ഫ്യൂഡൽ ഭാഷക്കാരനായ വ്യക്തിക്ക് അധികാരവും കഴിവും ലഭിച്ചാൽ ആദ്യം ചെയ്യുന്നത് കൈയിൽ കിട്ടിയവനേയും കിട്ടിയവളേയും വാക്കുകളിൽ തരംതാഴ്ത്തുക എന്നതു തന്നെയാവും.


ഇങ്ഗ്ളിഷ് ഭാഷയിൽ ജനിച്ച വ്യക്തിക്ക് മറ്റ് ഇങ്ഗ്ളിഷുകാരായ വ്യക്തികളെ അടുത്ത് കിട്ടുമ്പോൾ, ഈ വിധമായുള്ള ഒരു ആഗ്രഹത്തിനെ പ്രത്സാഹിപ്പിക്കുന്ന യാതൊന്നും ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ല.


എന്നാൽ ഫ്യൂഡൽ ഭാഷക്കാരെയാണ് അടുത്ത് കാണുന്നത് എങ്കിൽ, ഫ്യൂഡൽ ഭാഷക്കാരുടെ മാനസിക ഭാവം തിരിച്ചറിയാൻ പറ്റിയാൽ, അവരിൽ നിന്നും വിട്ടു നിൽക്കാനുള്ള ആഗ്രഹം മനസ്സിൽ ഉദിച്ചുവരും. ഇത് ഒരു തരം വർണ്ണവിവേചനമായി തെറ്റിദ്ധിരിക്കപ്പെടാം.


അതേ സമയം ഫ്യൂഡൽ ഭാഷക്കാർ ഇങ്ഗ്ളിഷ് ഭാഷക്കാരനോടൊപ്പം ഒട്ടിനിൽക്കാൻ വളരെ താൽപ്പര്യപ്പെടും. കാരണം, എത്ര ഒട്ടിനിന്ന് ആട്ടിപ്പായിച്ചാലും, തങ്ങളെ മാനസികമായി തരംതാഴ്ത്താനുള്ള യാതോരു വാക്ക് ആയുധവും ഇങ്ഗ്ളിഷുകാരന്‍റെ പക്കൽ ഇല്ലായെന്നതു ഒരു വൻ തിരിച്ചറിവായി തിളങ്ങിനിൽക്കും. 


ഇങ്ഗ്ളിഷുകാരുടെ വർണ്ണവിവേചനത്തിന്‍റെ ഊഷ്മളമായ ആകർഷകതയും ഇതുതന്നെ.


എന്നാൽ ഭൂഖണ്ഡ യൂറോപ്യൻമാരുടെ കാര്യം വേറെയാണ്. അത് സങ്കീർണ്ണതയുള്ള കാര്യം ആണ്.  അതിലേക്ക് ഇപ്പോൾ പോകുന്നില്ല.


വ്യക്തിയെ നീ, ഇഞ്ഞി എന്നൊക്കെ വിളിക്കപ്പെടുന്ന വേദികളിൽ വ്യക്തിക്ക് പക്വത കുറയാം.


വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യം തന്നെയെടുക്കാം.


ഇഞ്ഞി, നീ, എന്ന നിർവ്വചനത്തിൽ സാർവത്രികമായി നിൽക്കുന്ന ചെറുപ്പക്കാരൻ വാഹനം ഓടിക്കുമ്പോൾ നിശ്ചയമായും ഒരു പരിധിവരെ ഒരു വൻ മാനസിക പക്വത കുറവ് പ്രകടിപ്പിക്കാൻ സാധ്യത ഏറെയാണ്. 


ഇത് പലപ്പോഴും പ്രകടിപ്പിക്കുക, വൻ സ്പീടിൽ വാഹനം ഓടിക്കുക, അനാവശ്യമായി ഹോൺ അടിക്കുക, നിരത്ത് ഉപയോഗിക്കുന്ന മറ്റുള്ളവരെ ഞട്ടിക്കുന്ന തരത്തിൽ വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങളോട് മത്സരബുദ്ധികാണിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെയാവാം.


എന്നാൽ, ഇതേ വ്യക്തിക്ക് പ്രായം കൂടിവരികയും ഈ വ്യക്തി ഇങ്ങൾ, നിങ്ങൾ, സാറ്, ചേട്ടൻ, ചേച്ചി, മാഡാം, അച്ഛൻ, അമ്മ തുടങ്ങിയ സ്ഥാനമാനങ്ങളിലേക്ക് വളരുകയും ചെയ്യുമ്പോൾ, ആ വ്യക്തിയുടെ വാഹനം ഓടിക്കലിലും ഒരു പക്വതയും മാന്യതയും പടർന്നുകയറും.


ഈ ഒരു മാനസിക പക്വത പരിണാമം ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന എല്ലാ പ്രവർത്തന വേദികളിലും കാണപ്പെടാം.


കീഴ് വാക്കുകളിൽ നിർവ്വചിക്കുപ്പെടുന്നവർ ലോകത്തെ വീക്ഷിക്കുന്നത് ഉന്നത വാക്കുകളിൽ നിർവ്വചിക്കപ്പെടുന്നവർ വീക്ഷിക്കുന്ന രീയിയുടെ നേരെ വിപരീതമായുള്ള വീക്ഷണ കോണിൽ നിന്നുമാണ്. ഇവരോട് അടുത്ത് ഇടപഴകിയാൽ അവരുടെ മാനസിക ഭാവം ചിലപ്പോൾ, അടുത്ത് ഇടപഴകുന്ന വക്തിയുടെ മനസ്സിലേക്ക് പടരാനും സാധ്യതയുണ്ട്.


ഭാഷാ വാക്കുകളിൽ നിലവരം കുറഞ്ഞ തൊഴിലുകൾ ആയി നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവരിലും വാക്ക് കോഡുകൾ അപക്വത നിറയ്ക്കാൻ ശ്രമിക്കും. അതിന് വഴങ്ങുന്നില്ലാത്ത ആ തൊഴിലുകാരൻ ആ പണിക്ക് പറ്റില്ലാ എന്നുതന്നെ മനസ്സിലാക്കപ്പെടും.


ഇവിടെ മാനസിക പക്വതയ്ക്ക് ശ്രമിക്കുന്നത് ധിക്കാരമായാണ് കാണപ്പെടുക.


ഇങ്ഗ്ളിഷിലെ കാര്യം മലയാളത്തിൽ നടപ്പിലാക്കാൻ നോക്കരുത്.  വ്യക്തി വിരോധം ആണ് വരിക.


ഇനി മറ്റൊരു കാര്യം.


പക്വതിയിൽ എത്തിച്ചേർന്നുവരുന്ന വ്യക്തിക്ക് തന്‍റെ കീഴിൽ നിൽക്കുന്ന മറ്റ് ആളുടെ പക്വതക്കുറവ് നിലനിർത്താനും ആഗ്രഹം നിലനിൽക്കാം. അതും ഒരു പ്രശ്നം തന്നെയാണ്. 


ഇവിടെ വീണ്ടും എടുത്തു പറയാനുള്ളത് ഈ വിധമായുള്ള പക്വതക്കുറവും പക്വതയും ഇങ്ഗ്ളിഷ് ഭാഷയിലൂടെ വ്യക്തിയിൽ കടത്തിവിടാൻ പ്രയാസം തന്നെവായും.


ഫ്യൂഡൽ ഭാഷയിലെ മാനസിക പക്വതയ്ക്ക്, വയസ്സുമായും വിവര വിജ്ഞാനവുമായും യഥാർത്ഥത്തിൽ ബന്ധം ഇല്ല. മറിച്ച് വ്യക്തിയുടെ സ്ഥാനം ആണ് മുഖ്യമായ ഘടകം.


പണ്ട് കാലങ്ങളിൽ  ഉന്നത ജാതിക്കാരിലെ ചെറുപ്രായക്കാരായ വ്യക്തികൾ (വയസ്സ് 7 &c.) കീഴ്ജാതിക്കാരിലെ പ്രായമുള്ള വ്യക്തികളെ (വയസ്സ് 60 &c.) വെറും പേരും, ഇഞ്ഞി, നീ, അവൻ, ഓൻ വാക്കുകളിലും പിടിച്ചു നിർത്തുമായിരുന്നു.


ആ ചെറുപ്രായക്കാരിൽ വൻ പക്വത നിലനിൽക്കും. അതേ സമയം മറ്റേ ആളുടെ വ്യക്തിത്വം ആ ദിക്കിൽ ദ്രവിച്ചു നിൽക്കും.


ഇതും ഇങ്ഗ്ളിഷിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ്. ഇങ്ഗ്ളിഷിൽ ചെറുപ്രായക്കാർ അവരുടെ സുഹൃത്തുക്കളായ പ്രായമേറിയവരെ വെറും പേരാണ് വിളിക്കുക. എന്നാൽ വ്യക്തി ദ്രവിക്കില്ല.


ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യകാല പട്ടാള ഓഫിസർമാരിലും ജില്ലാകലക്ടർമാരിലും പലരും കൗമാരക്കാരായ ഇങ്ഗ്ളിഷ് വ്യക്തികൾ ആയിരുന്നു.


ഈ വിധമായുള്ള ഒരു 16 വയസ്സുകാരനായ ജില്ലാ കലക്ടർ ആണ്, താന്‍റെ ജില്ലയിൽ ഇനി ഒരു സതി നടക്കാൻ സാധ്യത വരികയാണ് എങ്കിൽ കമ്പനി ഡയറക്ടർ ബോഡിന്‍റെ നിർദ്ദേശങ്ങളെ താൻ ധിക്കരിക്കുമെന്നും, തന്‍റെ പോലീസുകാരെ വിട്ട് സതി നടത്തിപ്പുകാരെ പിടികൂടും എന്ന്   ബൃട്ടിഷ് ഇന്ത്യയുടെ ആദ്യത്തെ Governor-General ആയിരുന്ന William Bentinckന് കത്ത് അയച്ചത്.


ഈ വിധമായുള്ള ധിക്കാരം ഒരു പക്വതക്കുറവാണോ അതോ വൻ പക്വതയാണോ എന്നത് ചർച്ച ചെയ്ത് കണ്ടുപിടിക്കേണ്ടുന്ന കാര്യം ആണോ എന്ന് അറിയില്ല.