top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

24. നേർച്ചാദ്രവ്യം ആവുന്ന വരേണ്യവാക്ക്

ഇങ്ഗ്ളിഷ് മാത്രം സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ വ്യക്തികൾ വാക്കുകളിലെ ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കാനാണ് ശ്രമിക്കുക.


എന്നാൽ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിൽ കാര്യങ്ങൾ നേരെ മറിച്ചാണ്. 


ഈ വിധ വേദികളിൽ ഓരോ വ്യക്തിയും മറ്റൊരാളുടെ ഓരോ വാക്കിലും ചേഷ്ടയിലും സ്വരത്തിലും കൃത്യമായ വിധേയത്വമോ മേധാവിത്വമോ ഉണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കും. താഴേക്കിടയിലുള്ള ആൾ വിധേയത്വവും മുകൾത്തട്ടിലുള്ള ആൾ മേധാവിത്വവും കാണിക്കേണം.


മനസ്സിൽ മുഴുവൻ ഫ്യൂഡൽ ഭാഷയുള്ള താഴെ പടിയിലുള്ള ആൾ ഇങ്ഗിളിഷ് വേദികളിൽ കയറി, മറ്റുള്ളവരെ കേറി വെറും പേരുവിളിച്ചാലും, പ്രശ്നമാണ്. കാരണം, ആ ആളുടെ താഴെ പടിയിലുള്ള സ്ഥാനീകരണം, മറ്റുള്ള ആളുകളുടെ മസ്തിക്ഷ സോഫ്ട്വേർ ഗ്രഹിച്ചെടുത്തിരിക്കും. 


അതിനാൽതന്നെ വെറുതെ കയറി ഇങ്ഗ്ളിഷിൽ സംസാരിച്ചാലും പോര. മറിച്ച്, മനസ്സിലും ശരീരത്തിലും ഇഴകിച്ചേർന്നിരിക്കുന്ന ഫ്യൂഡൽ ഭാഷാ സ്വാധീനങ്ങൾ തുടച്ചുമാറ്റിയാലെ വ്യക്തി ഒരു ഇങ്ഗ്ളിഷ് ഭാഷാ വേദിയിൽ അപകടകാരിയല്ലാതാവുള്ളു.


ഇന്ന് ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നുകയറിയിട്ടുള്ള അന്യദേശക്കാരിൽ ഒരു മുഖ്യ പങ്ക് ആൾക്കാരും ഈ വീക്ഷണ കോണിൽ നിന്നു നോക്കിയാൽ, അപകടകാരികൾ തന്നെയാണ്. 


ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഒരു കൂട്ടം ആളുകൾ എവിടെയെങ്കിലും വച്ച് ഒന്നിച്ചു ചേർന്ന് കുറച്ചു കാലം ഒന്നിച്ചു ജീവിച്ചു തുടങ്ങിയാൽ, സാവധാനത്തിലോ, അതുമല്ലെങ്കിൽ പെട്ടെന്നോ, ഒരു പിരമിഡുമാതിരിയുള്ള അടുക്കും ചിട്ടയിലും വന്നുചേരും.  ഈ അടുക്കും ചിട്ടയും ഒന്ന് ഉറച്ചാൽ, മുകളിലെ വ്യക്തി ഒരു മഹാവ്യക്തിയായി ഭവിക്കും.


താഴെയുള്ള ആളുകൾ തരംതാഴ്ന്നവരും, അവരിൽ തന്നെ ഏറ്റവും അടിയിൽ പെട്ടുപോകുന്നവർ ഒരു തരം പുഴുമാതിരിയും ആയി മാറിയേക്കാം.


എന്നാൽ, ഈ ഒരു അപകടാവസ്ഥയെ നിയന്ത്രിക്കാനായി താഴെക്കിടയിൽ പെട്ടുപോകുന്നവർ ഒച്ചവച്ചും വൻ കായിക കഴിവുകൾ പ്രകടിപ്പിച്ചും ആകെക്കൂടെ ഒരു ബഹളമയം സൃഷ്ടിച്ചും പിടിച്ചുനിൽക്കാൻ ശ്രമിച്ചേക്കാം.


ഇതുകൊണ്ടൊന്നും ഇങ്ഗ്ളിഷിലെ വ്യക്തിത്വം കൈവരില്ല.


പലപ്പോഴും, ഒന്നിന് പകരം ഒന്നിൽ കൂടുതൽ ആളുകളുടെ പിരമിഡുകൾ ആണ് സൃഷ്ടിക്കപ്പെടുക എന്നതും ഒരു വാസ്തവം ആയേക്കാം. കാരണം, ഓരോ സ്ഥാനത്തിനുമായുള്ള വൻ പിടിവലി നടക്കും. ആ വിധ ഇടങ്ങിളിൽ പിരമിഡ് പിളരും.


എന്നിരുന്നാലും, നിലനിൽക്കുന്ന ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ പലവിധമായുള്ള നേതൃത്വ നിരകളും ഉണ്ടാവും. ഈ വിധ നേതൃത്വ നിരകൾ ഇങ്ഗ്ളിഷ് ഭാഷയിൽ ഉണ്ടാവില്ലായെങ്കിലും, അവ ഓരോന്നിനും സദൃശമായ (corresponding) മനുഷ്യകൂട്ടായ്മകൾ ഉണ്ടായേക്കാം.


ഉദാഹരണത്തിന്, ഒരു ഓട്ടോമൊബൈൽ workshop.  ഇതിൽ ശക്തമായ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ പടികൾ സൃഷ്ടിക്കുന്ന ഒരു പിരമിഡ് ഉണ്ടായിരിക്കും. 


ഇങ്ഗ്ളിഷ് വേദികളിലും automobile workshop ഉണ്ടാവുമെങ്കിലും, അവയിൽ ഉള്ള മനുഷ്യ ബന്ധങ്ങളിൽ ഈ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയുടെ സ്വഭാവം കാണില്ല.


ഫ്യൂഡൽ ഭാഷയിൽ സൃഷ്ടിക്കപ്പെടുന്ന ഈ മനുഷ്യ പിരമിഡുകൾക്കുള്ളിൽ വൻ ബലമുള്ള തൂണുകൾ പോലുള്ള മനുഷ്യ ബന്ധ വാക്ക് കണ്ണികൾ നിലനിൽക്കും.


ഈ വിധമായുള്ള ഒരു പിരമിഡിന് മുകളിൽ നിൽക്കുന്ന വ്യക്തിക്ക് അയാളുടെ കീഴിൽ നിൽക്കുന്നവരുടെ മേൽ കഠിനമായ അജ്ഞാ ശക്തി തന്നെയുണ്ടാവും. അതേ സമയം കീഴിൽ നിൽക്കുന്നവരിൽ മുകളിലോട്ട് വൻ വാത്സല്യവും കടപ്പാടും വളർന്നുവരും.


ഈ ഉയരത്തിന്റെ മധ്യഭാഗത്ത് നിൽക്കുന്നവർക്ക് അവരേക്കൾ കീഴിലുള്ളവരുടെ വിധേയത്വം ലഭിക്കുന്നത്, അവർ അവരുടെ മുകളിലുള്ളവരോട് വളരെ വ്യക്തമായി പ്രകടിപ്പിക്കുന്ന വിധേയത്വം കാണിക്കുന്നതിലൂടെയാണ്. അവർ അവരുടെ മുകളിലുള്ളവരോട് ധിക്കാരപരമായി പെരുമാറിയാൽ, അവരുടെ കീഴിൽ ഉള്ളവർ അവരോടുള്ള വിധേയത്വം പിൻവലിക്കും.


അങ്ങിനെ നോക്കിയാൽ ഈ വിധേയത്വ - മേധാവിത്വ കണ്ണിതന്നെ ഒരു തരം പരസ്‌പരാശ്രയത്വമുള്ളതും ഒട്ടിപ്പിടിച്ചു നിൽക്കുന്നതും, പോരാത്തതിന്, വ്യക്തമായ ദീശാ ഘടകാശംങ്ങൾ ഉള്ളതുമായ കാര്യങ്ങൾ ആണ്. 


ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ പലപ്പോഴും Gang അഥവാ സംഘം എന്ന പ്രതിഭാസത്തിന് തുടക്കും കുറിക്കും.


ഈ ഒരു പ്രതിഭാസം ഒരേ ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന വ്യക്തികൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കൂട്ടമായി താമസിച്ചാലും സൃഷ്ടിക്കപ്പെടും. എന്നാൽ ആ കൂട്ടരിലെ തുടർന്നുള്ള തലമുറകൾ അവരുടെ പാരമ്പര്യ ഭാഷ ഉപയോഗിക്കുന്നത് കുറച്ചാൽ, ഈ Gang പ്രതിഭാസം താനേ തളരും. പ്രത്യേകിച്ചും അവർ ഇങ്ഗ്ളിഷ് ഭാഷയിലെക്ക് മനസ്സും ഭാവവും മാറ്റിയാൽ.


ഈ വിധം ഇറ്റലിയിൽനിന്നും യൂഎസ്സിൽ കടുന്നവന്നവരാണ്, അവിടെ Mafia എന്ന അധോലോക സംഘങ്ങൾ സൃഷ്ടിച്ചത്.


ഈ കൂട്ടരിലെ വളരെ വ്യക്തമായ സ്വഭാവ സവിശേഷത, ഇറ്റാലിയൻ ഭാഷിയിലെ Sicilian ഉപഭാഷ അവർ സംസാരിക്കും എന്നതായിരുന്നു. ആ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടി നിലനിന്നാലെ ഇറ്റാലിയൻ Mafiaയ്ക്ക് ആയുസ്സുള്ളു.


ഇഞ്ഞി എന്ന് സംബോധന ചെയ്യേണ്ടുന്ന ഇടത്ത് You ഉപയോഗിച്ചു തുടങ്ങിയാൽ, Gang / Mafia നേതാവിന് ബലക്ഷയം സംഭവിക്കും. അത് പുനരുജ്ജീവിപ്പിക്കാൻ എന്തുതന്നെ ചെയ്താലും, മറ്റേയാൾക്ക് പഴയ ഫ്യൂഡൽ ഭാഷ അറിയില്ലായെങ്കിൽ, ആ ഗംഭീര കളി വെറും കോമാളിത്തരമായി ഭവിക്കും.


യൂഎസ്സിലെ Italian Mafiaയുടെ കഥ പറയുന്ന Maria Puzo എഴുതിയ Godfather എന്ന നോവൽ വായിക്കുന്ന അവസരത്തിൽ ഈ വിവരം മനസ്സിൽ ഉണ്ട് എങ്കിൽ ആ കഥയിൽ പറയാതെ പോകുന്ന യാഥാർത്ഥ്യങ്ങൾ പെട്ടന്നുതന്നെ മനസ്സിൽ കയറും.


ഇന്ത്യയിൽ പലയിടത്തും ഒരു തരം Gang സംസ്ക്കാരം കണ്ടിട്ടുണ്ട്. ഇത് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ വളരെ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ്. പണമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ കൈവശമുണ്ടെങ്കിൽ ആളുകൾ ചേട്ടാ എന്ന വരേണ്യം വാക്ക് കാണിക്കമാതിരി നൽകിക്കൊണ്ട് അണിനിരക്കും കീഴിൽ.


വരേണ്യവാക്ക് ഒരുതരം നേർച്ചാദ്രവ്യം തന്നെ.


ഇങ്ഗ്ളിഷിൽ ഇത് നടക്കില്ലതന്നെ.