top of page
SouthAsiaContentsM
SaMmainContents

ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം

Volumes

01    02    03    04    05    06    07    08

09    10   11    12    13    14    15    16

VED from VICTORIA INSTITUTIONS

It is foretold!

The torrential flow of inexorable destiny!

VED.jpg

Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ

19. വാക്ക് കോഡുകൾ 180° ദിശ മാറ്റി മറിച്ചിട്ടാൽ

ഇങ്ഗ്ളിഷ് ഭാഷയിൽ നിലനിൽക്കുന്ന സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളുടെ കെട്ടുറപ്പ് ഫ്യൂഡൽ ഭാഷകളിലൂടെ നിലനിൽക്കുന്ന കെട്ടുറപ്പിൽ നിന്നും നേരെ വിപരീതമായുള്ളതാണ്.


ഇങ്ഗ്ളിഷ് ഭാഷയിൽ ഏതൊരു പ്രസ്ഥാനത്തിലും വ്യക്തികൾ തമ്മിൽ ഭാഷാവാക്കുകളിൽ കാര്യമായ ഉച്ചനീചത്വം നിലനിൽക്കില്ല.


എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഇത് നിലനിൽക്കും.  മാത്രവുമല്ല, ഇതു എത്രത്തോളം കഠിനമായി ഉണ്ടോ, അത്രത്തോളം കെട്ടുറപ്പുള്ളതായിരിക്കും ആ പ്രസ്ഥാനവും വ്യക്തി ബന്ധവും.


ഫ്യൂഡൽ ഭാഷകളിൽ ഒരു പ്രസ്ഥാനത്തിന്‍റെ ഏറ്റവും കീഴിലുള്ള വ്യക്തിയ്ക്ക് അതി കഠിനമായ നെഗറ്റിവിറ്റി മറ്റൊരു വ്യക്തിയിൽ പകരാനുള്ള കഴിവുണ്ടാവും. കാരണം, ആ ആൾ ആ പ്രസ്ഥാനം നിൽക്കുന്ന  ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടിയിൽ ഏറ്റവും കീഴ് പടിയിൽ നിൽക്കുന്ന വ്യക്തിയാണ്.


ഈ വ്യക്തി എഴുന്നേറ്റ് നിന്ന് ആദരിക്കുകയും ആ ദൃശ്യം മറ്റുള്ളവർ കാണുകയും ചെയ്താൽ, ആ ദൃശ്യവേദിയിൽ ആദരിക്കപ്പെട്ടവ്യക്തിയിൽ വൻ വ്യക്തിത്വ പ്രഭാവം വിടർന്നുനിൽക്കും.  ആ ആള് ഓര് ആണ്, അദ്ദേഹം ആണ് എന്ന് ഏവരും അറിയും.


അതേ സമയം, കീഴ്വ്യക്തി കസേരയിൽ നിന്നും എഴുന്നേൽക്കാതേയും യാതോരു അടിയാളത്ത ഭാവവം പ്രകടിപ്പിക്കാതേയും നിലകൊണ്ടാൽ, അതുതന്നെ മറ്റേ ആളുടെ മുഖത്തിട്ടടിച്ച പ്രതീത ആ ദൃശ്യവേദിയിൽ പടരും.  ആ ആൾ വെറും ഓൻ, അവൻ, എടാ, എടീ &c. വ്യക്തിയായി മാറും, മറ്റുള്ളവരുടെ മനസ്സിൽ.


ഈ കാര്യങ്ങളെക്കുറിച്ചൊന്നും കൃത്യമായി ഇങ്ഗ്ളണ്ടിലെ സാധാരണക്കാരിൽ വിവരം ലഭിച്ചിരുന്നില്ല.


പോലീസ് ഐജിയുടെകുടെയിരുന്ന് ഡീജിപി ഒരു വേദിയിൽ സംസാരിച്ചാൽ, ആ ഡീജിപിക്ക് ആ വേദിയിൽ പ്രകടിപ്പിക്കാവുന്ന വ്യക്തി പ്രഭാവത്തേക്കാൾ പ്രഭാവം ലഭിക്കുക, ആ ഡീജിപിയ്ക്ക് സമീപത്ത് ഒരു പോലീസ് ശിപായി റാങ്കുകാരൻ അടിയാളത്ത ഭാവത്തിൽ നിൽക്കുന്നതാണ്. 


ഐജി നൽകുന്ന അടിയാളത്തത്തിന്‍റെ ആയിരം ഇരട്ടി അടിയാളത്തം ആ ശിപായിൽ നിന്നും ലഭിക്കും. ലഭിക്കണം.


ശിപായി കൂടെ വന്നിരിക്കില്ല. മാത്രവുമല്ല, ഡീജീപ്പിയുടെ വാക്കുകളെ ആ ആൾ ആ വേദിയിൽ വിചാരണ ചെയ്യില്ല.


പണ്ടുകാലങ്ങളിൽ നമ്പൂതിരിമാർക്ക് അവരുടെ അടിമ ജനത്തിനെ അറപ്പും വെറുപ്പുമായിരുന്നുവെങ്കിലും, ഇതേ അടിമകൾ നമ്പൂതിരിമാർക്ക് വൻ അടിയാളത്തവും വത്സല്യവും ആദരവും യാതോരു പരിധികളും ഇല്ലാതെ നൽകുന്നവരായിരുന്നു.


അതിനാൽ തന്നെ ഈ അടിമകളുടെ സാമൂഹിക സാന്നിദ്ധ്യം അവിടുള്ള നമ്പൂതിരി കുടുംബങ്ങൾക്ക് ഒരു വൻ ബലം തന്നെയായിരുന്നു. ഈ അടിമകൾ നമ്പൂതിരി കുടുംബക്കാരെ ഓര്, ഓല് എന്നല്ലാതെ പരാമർശിക്കില്ല.   അവർ വന്ന് കൂടെ ഇരിക്കില്ല.


എന്നാൽ, നമ്പൂതിരിമാരിലെ തന്നെയുള്ള കീഴ്സ്ഥാന നമ്പൂതിരി ജാതിക്കാരും, അമ്പലവാസി കുടുംബക്കാരും, ചിലപ്പോൾ കുറച്ചൊക്കെ സാമൂഹിക ബലവും സാമ്പത്തിക ബലവും പിടിച്ചെടുത്തിട്ടുള്ള നായർ കുടുംബക്കാരും ഇതേ വിധേയത്തം നാട്ടിലെ പ്രമാണി നമ്പൂതിര കുടുംബത്തിലെ വ്യക്തികൾക്ക് നൽകിയേക്കില്ല.


ഡീജീപിയുടെ വിട്ടുകാരോട് സാധാരണ ഗതിയിൽ പോലീസ് ശിപായിമാരുടെ കുടുംബക്കാർ നൽകുന്ന വിദേയത്ത വാക്കുകൾ ഐജിയുടെ വീട്ടുകാരും ഡീവൈഎസ്പിയുടെ വീട്ടുകാരും നൽകില്ലാ എന്നു പറയുന്നതുമാതിരിയാവാം ഇത്. 


ഐപിഎസ്സുകാരെ അവൻ, അവൾ വാക്കുകളിൽ സ്വകാര്യ വേദികൾ പരാമർശിക്കുന്ന എസ് ഐമാരേയും ഡിവൈഎസ്പിമാരേയും കുറിച്ച് കേട്ടിട്ടുണ്ട്.


ഇവിടെ ശ്രദ്ധിക്കേണ്ടത്, ഏറ്റവും കീഴിൽ നിൽക്കുന്ന കൂട്ടർ മുകളിലോക്ക് വൻ വിദേയത്തം നൽകുന്നവരാണ്. അതായത് അങ്ങ്, സാർ, അങ്ങുന്ന്, ഇങ്ങൾ, ഓര്, ഓല്, അദ്ദേഹം, അവര് തുടങ്ങിയ വാക്കുകൾ ഏറ്റവും മുകൾതട്ടിലെ വ്യക്തികളോടും, അവരുടെ വീട്ടിലെ കുട്ടികളോടുപോലും ഉപയോഗിക്കാൻ തയ്യാറുള്ളവരാണ് ആ സാമൂഹിക പ്രസ്ഥാനത്തിന് ഏറ്റവും മുതൽക്കൂട്ടായുള്ളവരും ആ ഏണിപ്പടിക്ക് ഏറ്റവും ബലം നൽകുന്നവരും.


പോലീസ് വകുപ്പ് അടുക്കമുള്ള സർക്കാർ വകുപ്പുകളിലെ ശിപായി റാങ്കുകാർ യാതോരു പരിധികളും ഇല്ലാതെ ഈ രീതിയിൽ അടിയാളത്തം പ്രകടിപ്പിക്കേണ്ടതാണ്. എന്നാലെ ആ പ്രസ്ഥാനങ്ങൾക്ക് വൻ ബലം ലഭിക്കുള്ളു. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വേറെ ചിലകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അത് പിന്നീടാകാം.


ഇനി പറയാനുള്ളത്, ഈ ഏണിപ്പടിയുടെ ഏത് പടിയിലുമുള്ളവർക്കും 180° എതിർകോണുകളിലുള്ള വാക്ക് കോഡൂകൾ കൈവശം ഉണ്ട് എന്നതാണ്. ഈ ഒരു കാര്യം ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് ഇല്ലതന്നെ എന്നും ഓർക്കുക.


വിദേയത്തത്തോടുകൂടി അങ്ങ്, സാർ, അങ്ങുന്ന്, ഇങ്ങൾ, ഓര്, ഓല്, അദ്ദേഹം, അവര് തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന അടിമ ജനത്തിനും, സർക്കാർ ശിപായിമാർക്കും, ഇതേ വാക്കുകൾക്ക് നേരെ വിപരീതമായുള്ള നീ, ഇഞ്ഞി, ഓൻ, അവൻ, ഓള്, അവള്, എടാ, എടീ, എന്താനെ, എന്താളെ തുടങ്ങിയ വാക്കുകളും ഉപയോഗിക്കാൻ ആവും എന്നതാണ് വൻ പ്രശ്നം.


പോലീസ് ശിപായി സ്വന്തം നിലയിലോ ശിപായിമാർ കൂട്ടമായോ, അടിയാള ഭാവം പ്രകടിപ്പിക്കാതെ നീ, ഇഞ്ഞി വാക്കുകൾ ഡീജീപിയോട് ഉപയോഗിച്ചാൽ, ആ പ്രസ്ഥാനം ആടി ഉലയും. അതിൽ ശിഥിലം സംഭവിക്കും. പ്രസ്ഥാനത്തിന് ഉറപ്പില്ലാത്ത അവസ്ഥവരും.അത് താറുമാറാകും.


പോലീസ് ശിപായിമാർ കൂട്ടമായി അടിയാളിമാരായി നിൽക്കുന്നതിന് പകരം അവർ കൂട്ടമായി ആക്രമിക്കുന്ന ഭാവമായി മാറും. 


ഇങ്ഗ്ളിഷ് ഭരണം Tellicherryയിൽ സ്ഥാപിതമാകുകയും, ആ ഭരണം മലബാറിൽ ലിഖിത രൂപത്തിലുള്ള നിയമങ്ങൾ കൊണ്ടുവരികയും ചെയ്തതിൽ ഈ ഒരു പ്രശ്നം ചെറുതായി നിലനിൽക്കുന്നുണ്ട്. കാരണം, ഭൂജന്മികളുടെ കീഴിൽ നിൽക്കുന്ന പല തട്ടുകാർക്കും അവരോട് ഏറ്റുമുട്ടാനുള്ള ഒരു അവസരം തന്നെയാണ് വന്നത്.


ഇത് പ്രാദേശിക ഭാഷയിൽ വളരെ കഠിനമായി പ്രതിഫലിക്കും. അതിന്‍റെ നിഴൽ എല്ലാ വാക്കുകളിലും കണ്ടു തുടങ്ങും. കാലാകാലങ്ങളായി ഓര് എന്ന് പറഞ്ഞിരുന്ന വ്യക്തികൾ അയാൾ എന്നും ഓൻ എന്നുമായി വാക്കുകൾക്ക് മാറ്റംവരുത്തും. ഇത് ആ വ്യക്തിയുടെ കുടുംബത്തിലെ ഏറ്റവും കീഴിൽ നിൽക്കുന്നവരുടെ വാക്കുകളിൽപോലും കയറിക്കൂടും.


വാക്കുകളിലൂടെ കെട്ടിപ്പടുത്തു നിൽക്കുന്നതാണ് സാമൂഹികവും വ്യക്തിപരവുമായി ബന്ധം. ഈ വിധ ബന്ധങ്ങളിൽ വ്യക്തികളെ പിടിച്ചുകുടയുന്ന അവസ്ഥയാണ് സംജാതമാകുക.


എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഇങ്ഗ്ളിഷ് ഭാഷയിൽ തന്നെ കാലൂന്നി നിന്നതുകൊണ്ട്, ആ ഭാഷയിലേക്ക് കടുന്നു കയറുന്ന വ്യക്തികൾ ഈ വൻ വിസ്ഫോടന സംഗതിയിൽ നിന്നും പലരീതിയിലും വിട്ടുനിന്നു.


പോരാത്തതിന്, ഭൂജന്മികൾ അവരുടെ കീഴിൽ നിൽക്കുന്നവർക്ക് സാമൂഹികമായി വളരുവാനുള്ള സൗകര്യങ്ങൾ വളരെ കരുതിക്കൂട്ടിത്തന്നെ തടഞ്ഞു നിർത്തിയിരുന്നു.


ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയ കോടതികളും മറ്റും കൈവശപ്പെടുത്തിയത് നാട്ടിലെ പലവിധ വൻ കുടുംബക്കാരിലേയും വ്യക്തികൾ തന്നെ. അവർ സംഘടിതമായിത്തന്നെ നിന്നുകൊണ്ട്, സാമൂഹിക അടിത്തട്ടിൽ ഉള്ളവരെ ഇഞ്ഞി, ഓൻ, ഓള് വാക്കുകളിൽ തളച്ചിടുക തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്.


കീഴ്ജാതിക്കാരൻ വക്കീലായാൽ അയാളും ഇതേ കാര്യമാണ് ചെയ്തിരിക്കുക. കാരണം, അയാൾ ഓരും, മറ്റ് കീഴ്ജാതിക്കരെ ഓനും ആയി നിലനിർത്തിയാലെ അയാളൾക്ക് സാമൂഹിക ബലം ലഭിക്കുള്ളു.


ഈ വിധ കാര്യങ്ങളെക്കുറിച്ച് ഇങ്ഗ്ളിഷ് ഭരണ ചക്രത്തിൽ പ്രവർത്തിക്കാനായി ഇങ്ഗ്ളണ്ടിൽ നിന്നു വന്നുകൊണ്ടിരുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്ക് കാര്യമായി മനസ്സിലായില്ല എന്നതു ഒരു വൻ വാസ്തവം തന്നെയാണ്. അവർക്ക് പലപ്പോഴും ലഭിക്കുന്ന പ്രാദേശിക സാമൂഹിക വിവരങ്ങൾ, ഈ പ്രാദേശിക ഉന്നത വ്യക്തികൾ കരുതിക്കൂട്ടി, അരിച്ചെടുത്തു നൽകുന്ന വിവരങ്ങൾ മാത്രമായിരുന്നു.


അതിനാൽ തന്നെ എന്തൊക്കെ ഗുണകരമായ കാര്യങ്ങൾ നടപ്പിൽ വരുത്തിയാലും  ഈ നാട്ടിലെ ആളുകളിൽ അതിന്‍റെ ഒരു പ്രതിഫലനം കാണുന്നില്ലാ എന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്ക് പലപ്പോഴും ഒരു ആശ്ചര്യകരമായ കാര്യമായി തോന്നിയിരുന്നു. 


അതേ സമയം Tellicherry പോലുള്ള ഇടങ്ങളിൽ ഇങ്ഗ്ളിഷ് ഭാഷയിലേക്ക് ചാടിക്കയറിയ വ്യക്തികൾ പ്രാദേശിക സാമൂഹിക ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിൽ പലതിൽ നിന്നും വിട്ടു നിന്നിരുന്നു. അതിനാൽ തന്നെ ഭാഷാ വാക്കുകൾ 180° മറിഞ്ഞു നിൽക്കുന്ന ഒരു അനുഭവം അവരിൽ കാര്യമായി കാണപ്പെട്ടിരിക്കില്ല.


എന്നാൽ മറ്റൊരു കാര്യവും ഇഞ്ഞി👇 - ഇങ്ങൾ👆  ഏണിപ്പടികളിൽ സംഭവിക്കാം.


ഏറ്റവും മുകളിലെ വ്യക്തി കീഴിൽ പെട്ടവരെ നീ, ഇഞ്ഞി, അവൻ, ഓൻ, ഓള്, അവൾ വാക്കുകളിൽ നിർവ്വചിക്കാൻ കൂട്ടാക്കാതെ ഉന്നത വാക്കുകളിൽ നിർവ്വചിച്ചു തുടങ്ങുക എന്നതാണ് അത്. അതായത്, കുറച്ച് ഇങ്ഗ്ളിഷ് ഭാഷ പഠിച്ച കഴിഞ്ഞപ്പോൾ, തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കേണ്ട എന്ന ഭാവം.


ഇതും അപകടം ഒളിഞ്ഞിരിക്കുന്ന ഒരു വേദിയാണ്. ഏണിപ്പടി ദ്രവിച്ചു പോകും. കാരണം, ആ ഏണിപ്പടിയിൽ മുകളിൽ ഈ വിധ വാക്കുകൾക്ക് സ്ഥാനം ഇല്ല. ഈ വിധ വാക്കുകൾ മുകളിൽ വന്നാൽ, ഏണിപ്പടിയിലെ കെട്ടുകയറുകൾ അഴിഞ്ഞുപോകും.


ഈ ഒരു അപകടം ഇങ്ഗ്ളിഷ് ഭരണം നേരിടേണ്ടതായിരുന്നു. ചിലയിടെത്തെല്ലാം അവർക്ക് അതിന്‍റെ വേദനാ ജനകമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അവർക്ക് അതിന്‍റെ കാതൽ മനസ്സിലായില്ല എന്നുമാത്രം.


എന്നാൽ മിക്ക സ്ഥലങ്ങളിലും അവരുടെ കീഴിൽ നിന്നിരുന്ന വ്യക്തികൾ അവരെ സായിപ്പ്, സാബ്, മേംസാപ്, മദാമ്മ, ഓര്, ഓല് തുടങ്ങിയ വാക്കുകളിൽ പ്രാദേശിക ഭാഷയിൽ നിർവ്വചിക്കുകയും, അവരെ ആ വിധം ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്ത് അവരെ ആ അപകടത്തിൽ നിന്നും സംരക്ഷിച്ചിരുന്നു.


ദക്ഷിണ മലബാറിലെ വള്ളുവനാട്, ഏറനാട് താലൂക്കുകളിൽ നമ്പൂതിരി കുടുംബക്കാരും അവരുടെ പോലീസ് ശിപായിമാരെപ്പോലുള്ള നായർമാരും 1850കളിൽ അനുഭവച്ചിത്, അവരുടെ അടിമ ജനം വാക്ക് കോഡുകൾ 180° ദിശ മാറ്റി മറിച്ചിട്ട് അവരെ നേരിടുന്ന അനുഭവമാണ്.


വാക്ക് കോഡുകൾ 180° മറിഞ്ഞാൽ മതി, സഹായ ഹസ്തമായി നിന്നവ്യക്തി ആക്രമകാരിയായി മാറും. ഈ ഒരു കാര്യത്തെക്കുറിച്ചും ഇങ്ഗ്ളിഷ് ജനതയ്ക്ക് ഇന്നും അറിവില്ലതന്നെ.


Saiyid Fazl തങ്ങൾ കീഴ്ജന മാപ്പിളമർക്ക് നൽകിയ ആഹ്വാനം, നായർമാരായ അവരുടെ മേലാളന്മാർ അവരേയും അവരുടെ സ്ത്രീ ജനങ്ങളേയും കുട്ടികളേയും ഇഞ്ഞി / ഇജ്ജ് വാക്കിൽ സംബോധന ചെയ്താൽ, അതേ വാക്കിൽ, അവരും അവരുടെ സ്ത്രീകളും കുട്ടികളും തിരിച്ചും സംബോധന ചെയ്യുക എന്നതാണ്.


വെറും വെള്ളം പോലുള്ള വാക്കല്ലെ എന്ന രീതിയിൽ കാണാൻ ഇന്നുള്ള ഇങ്ഗ്ളിഷ് രാജ്യക്കാർക്ക് ആവും. എന്നാൽ വാക്ക് കോഡിലാണ് എല്ലാം എന്നകാര്യം അവർക്ക് ഇന്നും അറിയില്ലതന്നെ.

bottom of page