ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡ ചരിത്രം: ഒരു അനുഭാവ്യചിത്രീകരണം
VED from VICTORIA INSTITUTIONS
It is foretold!
The torrential flow of inexorable destiny!
Vol 16. ഫ്യൂഡൽ ഭാഷകളിലെ ഉള്ളറ ചിത്രങ്ങൾ
14. കീഴിൽ ആളെക്കൂട്ടി ഉയരങ്ങളിലേക്ക്
ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വ്യക്തികൾ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിൽക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും.
സാധാരണക്കാർ (common man) എന്ന ഒരു കൂട്ടർ തന്നെ ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉണ്ടായിരിക്കും. ഈ സാധാരണക്കാർ എന്ന പ്രതിഭാസം പലപ്പോഴും ഇന്നുള്ള സമൂഹത്തിൽ ഒരു പ്രത്യേകമായി നിർവ്വചിക്കപ്പെടുന്ന ഒരു സ്ഥാനത്ത് ഉള്ളവരല്ല. എന്നാൽ സാധാരണക്കാർ അല്ലാത്തവർ പലവിധത്തിൽ താൻ ഉയർന്ന ആളാണ് എന്ന് അനുമാനിക്കുന്നവർ ആണ്.
ഇത് ഫ്യൂഡൽ ഭാഷാ സാമൂഹിക ആശയവിനിമയത്തിൽ പലപ്പോഴും ഒരു അത്യന്താപേക്ഷിതമായ കാര്യമായിരിക്കാം.
ഡോക്ടർ, വക്കീല് തുടങ്ങിയ സ്ഥാനങ്ങളെ ഉന്നത സ്ഥാനത്ത് നിർത്തുന്ന പലവിധ സങ്കൽപ്പങ്ങളും പിന്നണികളിൽ ഉണ്ടാവാം.
ഉദാഹരണത്തിന്, ഇന്ത്യയിൽ 'കൈകളിൽ മൃഗമദ തളികയുമായി' എന്നതുപോലെ മരുന്നിൻ തളികയുമായി ഡോക്ടറുടെ പിന്നാലെ നടക്കുന്ന nurse, ഡോക്ടറെ ഉയരത്തിൽ നിർത്തുന്ന ഒരു പീഠം തന്നെയാവാം. പോരാത്തതിന്, പിന്നണിയിൽ പലവിധ ലൈസൻസുകളും അധികാരങ്ങളും മറ്റും പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ വാക്കുകളുമായി പ്രതിപ്രവർത്തിച്ച്, അവരെ വൻ ഉയരങ്ങളിൽ നിക്ഷേപിക്കുന്നു.
അതോടുകൂടി അവരെ സംബോധന ചെയ്യുന്നതിനും പരാമർശിക്കുന്നതിനും ഉന്നത പദങ്ങൾ കൂട്ടംകൂടിനിൽക്കും.
വക്കീലന്മാർക്ക് അവരുടേതായ ഗുമസ്തരും വേഷവിധാനങ്ങളും മറ്റ് ചമയങ്ങളും കോടതികളും വിധിന്യായങ്ങളും പോരാത്തതിന്, നിയമത്തെ ഉപയോഗിക്കാനുള്ള പലവിധ പഴുതുകളും ഉണ്ട് എന്നതും, അവരെ പ്രാദേശിക ഫ്യൂഡൽ ഭാഷയിൽ സാധാരണക്കാരിൽ നിന്നും ഉയർത്തി നിർത്തുന്നു.
എല്ലാവർക്കും ആവശ്യം ഈ സാധാരണക്കാർ എന്ന നിർവ്വചനത്തിൽ നിൽക്കുന്നവരിൽ നിന്നും ഒരു ഉയർന്ന സ്ഥാനം ലഭിക്കുക എന്നതു തന്നെയാണ്.
സാധാരണക്കാരനും ഇതേ മാനസികാവസ്ഥയിൽ ഉള്ള വ്യക്തിതന്നെ.
ഇവിടെ ഏറ്റവും വ്യക്തമായി കാണുന്ന വസ്തുത സാധാരണക്കാരന് സാധാരണക്കാരനെക്കുറിച്ച് മതിപ്പില്ലാ എന്നതാണ്. ഈ മതിപ്പില്ലായ്മ വളർത്തുന്നത്, ഫ്യൂഡൽ ഭാഷയിലെ തരംതാഴ്ത്തുന്ന വാക്ക് പ്രയോഗങ്ങൾ തന്നെയാണ്. ചെറുപ്പം മുതൽ തന്നെ ആളുകളിൽ ഈ മതിപ്പില്ലായ്മയുടെ കോഡുകൾ ഭാഷാ വാക്കുകൾ തിരുകിക്കയറ്റും.
വ്യക്തികൾക്ക് ഫ്യൂഡൽ ഭാഷകളിൽ പലപ്പോഴും കൃത്യമായ ഒരു ഉയരവും താഴ്ചയും ഉണ്ട്. ഈ വിധമായുള്ള വ്യക്തികളെ അവരുടെ കീഴ്സ്ഥാനത്ത് നിന്നു പിടിച്ച് ഉയരങ്ങളിൽ സ്ഥാപിച്ചാൽ, ആ സാമൂഹിക ഇടത്ത് പലവിധ അസ്വാസ്ഥ്യവും കടുന്നു വരും എന്നുള്ളതാണ് വാസ്തവം. ഇത് നേരത്തെ പറഞ്ഞു കഴിഞ്ഞകാര്യം തന്നെയാണ്.
എന്നാൽ ഇനിപറയുന്നത് നോക്കുക.
ഏതാണ്ട് 1909 മുതൽ ബൃട്ടിഷ്-ഇന്ത്യയിൽ ഭരണം നടത്തിയിരുന്നത്, പ്രാദേശിക വ്യക്തികൾ നേതൃത്വം നൽകിയ മന്ത്രിസഭകൾ തന്നെയായിരുന്നു. എന്നിരുന്നാലും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം നിലനിന്നിരുന്നു.
ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കിടയിൽ വൻ ആശയവിനിമയ സമത്വം നിലനിന്നിരുന്നു. എന്നാൽ, ഭരണ ചക്രത്തിലെ എല്ലായിടത്തും നിലനിന്നിരുന്നത്, പ്രാദേശിക വ്യക്തികൾ തന്നെ. ഇവർക്കിടയിൽ ഇങ്ഗ്ളിഷ് മനസ്സിന് യാതോരു രീതിയിലും മനസ്സിലാക്കാൻ പറ്റാത്ത ഉയർച്ചത്താഴ്ചകളും, അവ സൃഷ്ടിക്കുന്ന ആക്രന്തങ്ങളും വേവലാതികളും അത്യാഗ്രഹങ്ങളും നിലനിന്നിരുന്നു.
നാട്ടിൽ എന്തു പുരോഗമന സംഗതി നടപ്പിൽ വരുത്താനും ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ തീരുമാനിച്ചാലും, അത് പ്രാദേശിക ഭാഷയിൽ തങ്ങളുടെ നിലവാരത്തെ ഏതുവിധത്തിൽ ബാധിക്കും എന്നതായിരുന്നു പ്രാദേശിക ഉദ്യോഗസ്ഥക്കൂട്ടരുടെ വെപ്രാളം.
ഇങ്ഗ്ളണ്ടിൽ ഒരു സർക്കാർ ഗുമസ്തനും ഓഫിസറും സാധാരണക്കാരൻ തന്നെ. വേതനം പോലും അവിടുള്ള ഒരു നൈപുണ്യമുള്ള ആശാരിയേക്കാൾ കുറവ്. അതേ സമയം ബൃട്ടിഷ്-ഇന്ത്യയിൽ ഒരു സാധാരണ വ്യക്തിയെ ഒരു ഉദ്യോഗസ്ഥനാക്കിയാൽ, അയാളിൽ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാൻ പറ്റാത്തതരത്തിലുള്ള പലവിധ പെരുമാറ്റമാറ്റങ്ങളും ഭാവങ്ങളും വന്നുചേരുന്നു.
തന്നോട് ചെയ്യാൻ പറഞ്ഞതൊഴിൽ ജനങ്ങളിൽ നിന്നും അടിയാളത്തം പിടിച്ചുവാങ്ങാനുള്ള ഒരു പണിആയുധമായി ഇവരുടെ കൈകളിൽ മാറുന്നു. ഈ അടിയാളത്തം എന്ന സംഗതി ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലാത്തതുകൊണ്ട് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ ഈ കാര്യത്തിന്‍റെ ഗൗരവം ചിലപ്പോഴെല്ലാം കാര്യമായി ഗൌനിച്ചിരിക്കില്ല.
കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരുന്നെങ്കിലും, പ്രാദേശിക ഉദ്യോഗസ്ഥർക്ക് അഴിഞ്ഞാടാനുള്ള അവസരം വളരെ കുറവായിരുന്നു. ഏതാണ്ട് 1900 ആയപ്പോഴേക്കും ബൃട്ടിഷ്-ഇന്ത്യൻ പ്രാദേശിക അധികാരി കുടുംബങ്ങളെ ഭരണത്തിൽ നിന്നും മിക്കവാറും മാറ്റിയിരുന്നു.
അവർക്ക് പകരമായി വന്നത്, ഇങ്ഗ്ളിഷ് ഭാഷയിൽ അതിഗംഭീരമായ പ്രാവീണ്യമുള്ള വ്യക്തികൾ നിറഞ്ഞുനിൽക്കുന്ന നേരിട്ടുള്ള നിയമനത്തിലൂടെ നിയമിക്കപ്പെട്ട ഓഫിസർ പ്രസ്ഥാനം ആയിരുന്നു.
ഇവർക്ക് കീഴിൽ പ്രാദേശിക ഭാഷാ ഉദ്യോഗസ്ഥർ നിലനിന്നിരുന്നു. ഇന്ന് വില്ലെജ് ഓഫിസർ എന്നു പറയുന്നതും, അന്ന് അധികാരി എന്നു പറയപ്പെടുന്നതുമായ വളരെ താഴേക്കിടയിൽ ഉള്ള ഉദ്യോഗസ്ഥരെല്ലാം തന്നെ ഈ കൂട്ടരിൽ പെട്ടതായിരുന്നു.
ഈ വിഷയത്തിന്‍റെ പാതയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല. എന്നാൽ ഇത്രയും പറയാം.
ഇങ്ഗ്ളിഷ് ഭരണത്തെ രണ്ട് വ്യത്യസ്ത ചുവയുള്ളതായി നിലനിർത്തിയത്, ഈ രണ്ട് വ്യത്യസ്ത ഉദ്യോഗസ്ഥ കുട്ടം ആയിരുന്നു. ഒന്ന് ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഉദ്യോഗസ്ഥരും, മറ്റേത് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്നകൂട്ടരും.
ഇനി പറയാൻ വന്നകാര്യം പറയാം.
ഏതാണ്ട് 1937 ആയപ്പോഴേക്കും, പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരെ മുന്നോട്ട് വന്നിരുന്നു. ഇവരുടെ നേതാക്കളിൽ പലരും ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ഉള്ളവരായിരുന്നു. എങ്കിലും സാമൂഹികവും രാഷ്ട്രീയവുമായുള്ള നേതൃത്വം നിലനിർത്താനുള്ള പഴുതുകൾ നിത്യവും തിരഞ്ഞുകൊണ്ടു നിൽക്കുന്നവർ തന്നെയായിരുന്നു ഈ കൂട്ടർ.
ഇങ്ഗ്ളിഷ് ഭരണം അവരുടെ അഗാധമായ വിഡ്ഢിത്തത്താൽ ബൃട്ടിഷ്-ഇന്ത്യയിൽ ജനാധിപത്യം കൊണ്ടുവന്നതിനാൽ, പ്രാദേശിക ഭാഷകളിലൂടെ ആളുകളെ നിത്യവും സ്വാധീനിക്കേണം എന്ന ഒരു പ്രശ്നത്തെ രാഷ്ട്രീയക്കാർക്ക് നേരിടേണ്ടിവന്നു.
ആ വിഷയത്തിലേക്കും പോകുന്നില്ല, ഇപ്പോൾ.
Madras Presidencyയിൽ 1937ൽ C. Rajagopalachariയുടെ നേതൃത്വത്തിൽ കോൺഗ്രസ് മന്ത്രിസഭ അധികാരത്തിൽ വന്നു.
ഉദ്യോഗസ്ഥ പ്രസ്ഥാനങ്ങൾ (സർക്കാർ വകുപ്പുകൾ) എല്ലാം നിയന്ത്രിക്കുന്നത് ഈ മന്ത്രിസഭയാണ്.
എല്ലാ നിലവാരത്തിലുമുള്ള ഉദ്യോഗസ്ഥരുടേയും തൽപ്പര്യങ്ങൾ രാഷ്ട്രീയക്കാർ ശ്രദ്ധിക്കണം.
ഉദ്യോഗസ്ഥർക്ക് ആവശ്യം തങ്ങളുടെ സ്ഥാനങ്ങൾക്ക് സാധാരണക്കാരിൽ നിന്നും ഉയർച്ചയാണ്. ശമ്പളം ഉയർത്താനുള്ള പഴുതില്ല. അതിന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ അനുവദിക്കില്ല. മാത്രവുമല്ല, അതിനായുള്ള വരുമാനവും സർക്കാരിനില്ല.
പിന്നെ ചെയ്യാവുന്നത്, ഓരോ ഉദ്യോഗസ്ഥർക്കും കീഴിൽ കൂടുതൽ സ്ഥാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്. തന്‍റെ കീഴിൽ കൂടുതൽ സ്ഥാനങ്ങളും കൂടുതൽ തൊഴിലുകാരും വന്നാൽ താൻ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ കൂടുതൽ കൂടുതൽ ഉയരും.
ഇതിന്‍റെ യഥാർത്ഥ പൊരുൾ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർക്കും കൃത്യമായി അറിവില്ലായിരുന്നു. ബൃട്ടൺ അന്ന് ഒരു വിഡ്ഢി യുദ്ധത്തിൽ പങ്കെടുത്തു നിൽക്കുന്നതും, പ്രാദേശിക ഉദ്യോഗസ്ഥർക്ക് വൻ സാധ്യതകൾ നൽകി. അവർ അഴിഞ്ഞാടി.
മെഡ്രാസ് പ്രസിഡൻയി സർക്കാർ സേവനത്തിൽ അനവധി ആളുകളെ ചേർത്തു. ഇത് ഒരു കൊള്ളയടി പ്രസ്ഥാനമായി മാറും എന്നുള്ളത് തീർച്ചയാണ്.
കാരണം, ഈ ഉദ്യോഗസ്ഥ പ്രസ്ഥാനത്തിന് വരുമാനം വേണം. ഈ ആവശ്യത്തിൽ നിന്നും വളർന്നുവന്നതാണ്, വാണിജ്യ നികുതി (sales tax / GST). അന്ന് 1 മുതൽ 2 ശതമാനം വരെയായിരുന്നു വിൽപ്പന നികുതി എന്നു മനസ്സിലാക്കുന്നു. ഇന്ന് ഇത് 18% ശതമാനവും അതിൽ കൂടുതലും ആണ്.
ഇവിടെ ഇത്രയും പറഞ്ഞുകഴിഞ്ഞതിനാൽ, കുറച്ചുകാര്യം കൂടി പറയാം എന്നു വിചാരിക്കുന്നു.
ഓരോ പ്രദേശത്തിലൂടേയും നീങ്ങുന്ന കച്ചവട സംഘങ്ങളിൽ നിന്നും വേണ്ടുന്നെതെല്ലാം പ്രാദേശിക അധികാരി കുടുംബങ്ങളുടെ കൈയാളുകൾ പിടിച്ചെടുക്കുന്ന ഒരു പരിപാടി ദക്ഷിണേഷ്യയിൽ നിലനിന്നിരുന്നു.
ഈ കൊള്ളയടി പദ്ധതിയെ ചവിടി മെതിച്ചത് ഇങ്ഗ്ളിഷ് കമ്പനീ ഭരണം തന്നെയായിരുന്നു. അവരുടെ സ്വന്തം കച്ചവട സംഘങ്ങൾക്ക് മാത്രമല്ല, മറിച്ച് ബൃട്ടിഷ്-ഇന്ത്യയിൽ അങ്ങോളമിങ്ങളം ഉണ്ടായിരുന്ന എല്ലാ കച്ചവടക്കാർക്കും ബൃട്ടിഷ്-ഇന്ത്യൻ പോലീസ് പ്രസ്ഥാനം സംരക്ഷണം നൽകി.
അതേ സമയം തിരുവിതാംകൂർ പോലുള്ള രാജ്യങ്ങളിൽ എല്ലാവിധ കരം പിരിക്കലും നടന്നുകൊണ്ടേയിരുന്നു. ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, കരം പിരിക്കുന്നത് അധികാരി വർഗ്ഗങ്ങൾക്ക് തമ്മിൽ പങ്കിടാൻ മാത്രമാണ്.
ഇന്ന് പൊതുവേ പറഞ്ഞുകാണുന്ന ഒരു വൻ വിഡ്ഢിത്തമാണ്, സർക്കാർ പ്രസ്ഥാനങ്ങൾ നടക്കുന്നത് ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ടാണ് എന്നത്. തിരുവിതാംകൂറിലെ കീഴ്ജനങ്ങൾ അവരുടെ മേലാളവർഗ്ഗങ്ങളോട് ഇതേ കാര്യം പറഞ്ഞാലുള്ള വിഡ്ഢിത്തം ആലോചിച്ചു നോക്കുക. ഇന്നും ഇതുതന്നെയാണ് നടക്കുന്നത്.
എന്നാൽ കുറച്ചുകാലത്തേക്ക് കൂടി, സർക്കാർ തൊഴിലുകൾ കുടുംബ സ്വത്തല്ലാതെ നിലനിൽക്കും. അതിന് ശേഷം, ഇതും സർക്കാർ ഉദ്യോഗസ്ഥ കുടുംബങ്ങളുടെ ഒരു പാരമ്പര്യ അവകാശമായി മാറും. അന്നാണ് നികുതി നൽകൽ എന്നതിന്‍റെ യഥാർത്ഥ അർത്ഥം ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റുള്ളു. എന്നാൽ അന്ന് പൊതുജനം എന്നത് ഒരു തരം പുഴുമാതിരിയായി മാറിയിരിക്കും.