top of page

©️COPYRIGHT


ഈ ഇങ്ഗ്ളിഷ് പഠിപ്പിക്കൽ പദ്ധതിയിൽ ഞാൻ സ്വന്തമായി സൃഷ്ടിച്ചെടുത്ത ഒരു പ്രത്യേകമായുള്ള methodology ഉപയോഗിക്കുന്നുണ്ട്. ഇത് ഞാൻ ചെറിയതോതിൽ 2002ൽ ഇങ്ഗ്ളിഷ് പഠിപ്പിക്കുന്ന അവസരങ്ങളിൽ ഉപയോഗിച്ചിരുന്നു.


പോരാത്തതിന്, ഏതാണ്ട് അതേ അവസരത്തിൽ VICTORIA INSTITUTIONS പ്രസദ്ധീകരിച്ച English Learning Digital bookൽ, ഈ സമ്പ്രദായത്തിന്‍റെ ആരംഭദശയിലുള്ള കാര്യങ്ങൾ ചേർത്തിരുന്നു.


VICTORIA INSTITUTIONS തന്നെ പ്രസിദ്ധീകരിച്ച English Self Learning bookലും, Why can't you speak English? എന്ന ഇങ്ഗ്ളിഷ് പഠിപ്പിക്കൽ ഡിജിറ്റിൽ പുസ്തകങ്ങളിലും ഈ പഠപ്പിക്കൽ മാർഗ്ഗം വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.


പോരാത്തതിന്, DEVERKOVIL Inc. പ്രസിദ്ധീകരിച്ച Phenomenal English എന്ന ഡിജിറ്റിൽ പുസ്തകത്തിലും ഈ മാർഗ്ഗം ചേർത്തിട്ടുണ്ട്.


ഈ മാർഗ്ഗത്തിൽ, ഇങ്ഗ്ളിഷിലെ I, He, She പോലുള്ള ചില മൗലിക പദങ്ങളേയും അവയുടെ വ്യത്യസ്ത പദരൂപങ്ങളേയും വളരെ ലളിതമായ ഒരു പട്ടികയിൽ ഒരുക്കിവെക്കുകയാണ്, ആദ്യം ചെയ്യുന്നത്.


ഇതിന് ശേഷം, ഇങ്ഗ്ളിഷിലെ ക്രീയാ പദങ്ങളേയും അവയുടെ വ്യത്യസ്ത പദരൂപങ്ങളേയും മറ്റൊരു പട്ടികയിൽ ഒരുക്കിവെക്കുന്നു.  ഈ പട്ടികയിലെ ഓരോ കോളങ്ങളിലേയും പദരൂപങ്ങലുമായി ബന്ധപ്പെട്ടുകൊണ്ട് ചില പദങ്ങളെ കോഡ് വാക്കുകളായി നിർവ്വചിക്കുന്നു.


അതിന് ശേഷം, ഈ രണ്ട് പട്ടികളിലേയും വാക്കുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാക്യ രചന നടത്തുന്നു. ഇങ്ങിനെ ചെയ്യുന്നതിൽ ഈ കോഡ് വാക്കുകൾ വ്യക്തമായി ഉപയോഗിക്കുന്നു.


ഇങ്ങിനെ രചിച്ചെടുക്കുന്ന വ്യാക്യങ്ങളെ വളരെ ലളിതമായി ചോദ്യവാക്യങ്ങൾ ആക്കാനുള്ള പാതയാണ് പിന്നീട് കാണിക്കുന്നത്.  അതിന് ശേഷം, ഇവയുടെ നെഗറ്റിവ് ചോദ്യരൂപങ്ങൾ സൃഷ്ടിക്കാൻ പഠിപ്പിക്കുന്നു.


ഈ ചോദ്യ വാക്കുകളോട് What?, Where? തുടങ്ങിയ പദങ്ങൾ ചേർക്കാനുള്ള മാർഗ്ഗവും കാണിച്ചുതരുന്നു.


ഇത്രയും കാര്യമാണ് ഈ പഠന പദ്ധതിയിൽ ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്തെടുത്ത കാര്യം.


ഇങ്ഗ്ളിഷ് വ്യാകരണ നിയമങ്ങൾ ഈ പഠന പദ്ധതിയിൽ കാര്യമായി പഠിപ്പിക്കുന്നില്ലതന്നെ.


ഈ പഠിപ്പിക്കലിൽ മാറ്റ് പലകാര്യങ്ങളും ഉണ്ട്.


ഞാൻ സ്വന്തമായി രൂപകൽപ്പന ചെയ്തെടുത്ത മാർഗ്ഗം ആർക്കും പഠനത്തിനും, പഠിപ്പിക്കലിനും ഉപയോഗിക്കാവുന്നതാണ്.


എന്നാൽ, അവ വ്യത്യസ്തമായ പഠിപ്പിക്കൽ പദ്ധതി തയ്യാറാക്കാനും സ്വന്തം പുസ്തകങ്ങൾ സൃഷ്ടിച്ചെടുക്കാനും ഉപയോഗിക്കാൻ പാടില്ല.


അതേ സമയം ആരെങ്കിലും ഈ പദ്ധതി ഓൺലൈൻ English പഠിപ്പിക്കൽ പദ്ധതികളിൽ ഉപയോഗിക്കുന്നുണ്ട് എങ്കിൽ അവയിൽ വ്യക്തമായ attributionനും, VICTORIA INSTITUTIONS വെബ്സൈറ്റിലേക്കുള്ള ലിങ്കും നൽകിയിരിക്കേണം. .


ഈ പഠിപ്പിക്കൽ മാർഗ്ഗം മറ്റാർക്കും സ്വന്തമായി ചിന്തിച്ച് രൂപകൽപ്പന ചെയ്യാൻ ആവില്ല എന്ന് അവകാശപ്പെടുന്നില്ല. എന്നാൽ, VICTORIA INSTITUTIONSന്‍റെ പദ്ധതികളിൽ നിന്നും പകർത്തിയെടുത്ത് സ്വന്തം സൃഷ്ടികൾ യാതോരു attributionനും നൽകാതെ സൃഷ്ടിക്കരുത്.


അങ്ങിനെ യാതോരു attributionനും ഇല്ലാതെ ആരെങ്കിലു ഈ പഠപ്പിക്കൽ പദ്ധതി പകർത്തിയെടുത്താൽ, അതിനെ തടയാനായി നിയമ നടപടിയെടുക്കും എന്നു തോന്നുന്നില്ല.


കാരണം, ഈ വിധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ വന്നാൽ, അവയെ നിരുത്സാഹപ്പെടുത്താനുള്ള അഭൗമികമായ മറ്റ് മാർഗ്ഗങ്ങൾ ഉണ്ട് എന്നതുതന്നെ.

Anchor 1
bottom of page