English class Day 24 – Section 83
D 01 D02 D03 D04 D 05 D06 D07 D08 D 09 D10 D11 D12 D 13 D14 D15 D16 D 17 D18 D19 D20 D 21 D22 D23 D24 D 25 D26 D27 D28 D 29 D30 D31 D32 D 33 D34 D35 D36 D 37 D38 D39 D40
ഇവിടെ വ്യക്തമായി പറയേണ്ടത്, ഫ്യൂഡൽ ഭാഷകളിൽ ഉള്ള ബഹുമാനം എന്ന സങ്കൽപ്പത്തിന് തത്തുല്യമായ ഒരു പദപ്രയോഗം കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-ENGLISH) ഇല്ലാ എന്നുള്ളതാണ്.
ഇങ്ഗ്ളിഷിലെ 'Respect' എന്ന പദപ്രയോഗവും ഫ്യൂഡൽ ഭാഷകളിലെ ബഹുമാനവും തമ്മിൽ വളരെ കുറച്ച് ബന്ധം മാത്രമേയുള്ളു. ഫ്യൂഡൽ ഭാഷകളിലെ ബഹുമാനം ഭയപ്പെടുത്തിയും, ഭീഷണിയുടെ നിഴലിൽ നിർത്തിയും, കായിക ശക്തി പ്രകടിപ്പിച്ചും, മറ്റും നിർബന്ധപൂർവ്വം പിടിച്ചുവാങ്ങുന്ന അടിയാളത്തഭാവം തന്നെയാണ്.
ഇങ്ഗ്ളിഷിലെ 'Respect' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, മനസ്സിൽ തോന്നുന്ന ലളിതവും, ലോലവും, ദിവ്യവുമായ ഒരു അനുഭൂതിയാണ്. ഇത് നൽകുന്ന ആൾക്ക് യാതോരുവിധ അടിയാളത്തഭാവവും ആവശ്യമില്ലതന്നെ.