English class Day 7 – Section 21
Now we will go into a conversation between two persons. 👇
Click here 👈 for previous day's reading
Don’t you know that she is running a Karate school in the town?
പട്ടണത്തിൽ അയാൾ(സ്ത്രീ) ഒരു കരാറ്റെ സ്ക്കൂൾ നടത്തുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയില്ലെ?
No, no one told me that.
ഇല്ല, ആരും തന്നെ ആ കാര്യം എന്നോട് പറഞ്ഞില്ല.
Now, back to my question. Will you be able to come tomorrow?
ഇനി ഇപ്പോൾ, എന്‍റെ ചോദ്യത്തിലേക്ക് തിരിച്ചുവരാം. നിങ്ങൾക്ക് നാളെ വരാൻ ആവുമോ?
I think I will be free in the evening. I will call you in the afternoon and tell you. If there are no other engagements, I will definitely come to your house at 5 O’ clock.
വൈകുന്നേരും ഞാൻ ഫ്രീ ആകും എന്നാണ് എനിക്ക് തോന്നുന്നത്. ഉച്ചയ്ക്ക് ശേഷം നിങ്ങളെ ഞാൻ വിളിക്കും. എന്നിട്ട് നിങ്ങളോട് പറയും. മറ്റ് യാതോരു തിരക്കുകളും ഇല്ലെങ്കിൽ, നിശ്ചയമായും ഞാൻ നിങ്ങളുടെ വീട്ടിലേക്ക് 5 മണിക്ക് വരും.
Thank you.