English class Day 4 – Section 10d
Now let us create sentences using the word 'allow' in Column one.
ഇനി നമുക്ക് കോളം ഒന്നിലെ allow എന്ന വാക്കിനെ ഉപയോഗിച്ച് വാക്യങ്ങൾ സൃഷ്ടിക്കാം.
ഇവിടെ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് കോളം ഒന്നിലെ allows എന്ന വാക്ക് നാം ഇപ്പോൾ ഉപയോഗിക്കുന്നില്ല എന്നതാണ്.
First repeat these words
ആദ്യം ഈ വാക്കുകൾ ആവർത്തിക്കുക.
I, They, We, You, My brothers, His sisters &c. 👇
I allow him to study English.
ഞാൻ അയാളെ ഇങ്ഗ്ളിഷ് പഠിക്കാൻ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)
They allow me to go out.
പുറത്ത് പോകാൻ അവർ എന്നെ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)
We allow her to come in.
അകത്തു വരാൻ ഞങ്ങൾ അയാളെ (സ്ത്രീ) അനുവദിക്കുന്നു.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക അവൾ, ഓള് തുടങ്ങിയ പദങ്ങളെ ഒഴിവാക്കിയാണ് She എന്ന പദത്തെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്.
You allow us to sing in the evening.
വൈകുന്നേരം പാടാൻ നിങ്ങൾ ഞങ്ങളെ അനുവദിക്കുന്നു. (അനുവദിക്കാറുണ്ട്)