top of page
English class Day 4 – Section 10b
Anchor 1
ഇനി കോളം ഒന്നിലെ വാക്കുകളെ മാത്രം ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കാം.
അതിന് മുൻപായി ഈ വാക്കുകളും ഒന്ന് വായിക്കുക.
I, They, We, You, My brothers, His sisters &c.
ഇവിടെ ശ്രദ്ധിക്കേണ്ടത് I ഒഴികെ മറ്റെല്ലാ വാക്കുകളും ബഹുവചനങ്ങൾ ആണ് എന്നതാണ്.
ഒന്നുകൂടി വായിക്കുക.
Please repeat!
ഇനി ഈ വാക്കുകളെ aim എന്ന വാക്കുമായി കോർത്തിണക്കി വാക്യങ്ങൾ സൃഷ്ടിച്ചു തുടങ്ങാം.
കോളം ഒന്നിൽ aim എന്നവാക്കിന്‍റെ അർത്ഥം ലക്ഷ്യവെക്കാറുണ്ട്, ലക്ഷ്യം വെക്കുന്നു എന്നൊക്കെയാണ്.
I aim to become a doctor.
ഞാൻ ഒരു ഡോക്ടറാകാനായി ലക്ഷ്യംവെക്കുന്നു.
They aim to go to Bombay.
അവർ ബോംബെയിൽ പോകാനായി ലക്ഷ്യംവെക്കുന്നു.
We aim to catch him.
ഞങ്ങൾ അയാളെ പിടിക്കാനായി ലക്ഷ്യംവെക്കുന്നു.
You aim to study English.
നിങ്ങൾ ഇങ്ഗ്ളിഷ് പഠിക്കാനായി ലക്ഷ്യംവെക്കുന്നു.
bottom of page