English class Day 4 – Section 5
ഇനി You do - നിങ്ങൾ ചെയ്യൂ - എന്ന അർത്ഥം വരുന്ന വാക്കുകൾ നോക്കാം.
31. You continue your writing
നിങ്ങൾ നിങ്ങളുടെ എഴുത്ത് തുടരൂ.
32. You cook some food
നിങ്ങൾ കുറച്ച് ഭക്ഷണം പാചകം ചെയ്യൂ.
Food എന്ന വാക്കിന്‍റെ ഉച്ചാരണം ശ്രദ്ധിക്കുക. അത് ഫുഡ് എന്നല്ല.
33. You create a new world
നിങ്ങൾ പുതിയൊരു ലോകം സൃഷ്ടിക്കൂ.
34. You cross that river
നിങ്ങൾ ആ പുഴ കടക്കൂ.
35. You cure this disease
നിങ്ങൾ ഈ രോഗം ചികിത്സിച്ച് ഭേദപ്പെടുത്തൂ.
36. You cut that thread
നിങ്ങൾ ആ നൂൽ മുറിക്കൂ.
37. You dance till morning
നിങ്ങൾ രാവിലെവരെ നൃത്തം ചെയ്യൂ.
38. You deliver this mail
നിങ്ങൾ ഈ തപ്പാൽ ഉരുപ്പടി കൊണ്ടുകൊടുക്കൂ.
39. You do it fast
നിങ്ങൾ അത് വേഗത്തിൽ ചെയ്യൂ.
40. You draw a picture
നിങ്ങൾ ഒരു ചിത്രം വരയ്ക്കൂ.