English class Day 3 – Section 11b
ഇനി ഒന്നാം കോളത്തിലെ വാക്കുകളെ ഉപയോഗിച്ചുകൊണ്ട് വാക്യങ്ങൾ സൃഷ്ടിക്കുകയാണ്.
ഒന്നാം കോളത്തിലെ വാക്കുകൾ: Col 1 - Come / Comes.
I come.
ഞാൻ വരാറുണ്ട്.
ഞാൻ വരുന്നു.
ഇങ്ങിനെ രണ്ട് വ്യത്യസ്ത അർത്ഥങ്ങൾ കോളം ഒന്നിലെ വാക്കുകൾക്ക് സൃഷിടക്കാൻ ആവും. അതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം.
He comes.
അയാൾ വരാറുണ്ട്.
അയാൾ വരുന്നു.
She comes.
അയാൾ (സ്ത്രീ) വരാറുണ്ട്.
അയാൾ (സ്ത്രീ) വരുന്നു.
They come.
അവർ വരാറുണ്ട്.
അവർ വരുന്നു.
We come.
ഞങ്ങൾ വരാറുണ്ട്.
ഞങ്ങൾ വരുന്നു.
You come.
നിങ്ങൾ വരാറുണ്ട്.
നിങ്ങൾ വരുന്നു.
ഇവിടെ പ്രത്യേകമായി ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ഉണ്ട്.
He comes ആണ്, She comes ആണ്.
മറ്റെല്ലാം come ആണ്. ഇതിന്റെ കാരണം പിന്നീട് പറഞ്ഞുതരാം.
മറ്റൊരു കാര്യം പറയാനുള്ളത്, You come എന്ന വാക്യത്തിന് നിങ്ങൾ വരൂ എന്ന അർത്ഥവും ഉണ്ട് എന്നതാണ്. ആ വിധ വാക്യങ്ങൾ നിങ്ങൾ പഠിച്ചു തുടങ്ങിയിട്ടുണ്ട്. 👈ഈ ലിങ്ക് പരിശോധിക്കുക.
2. Four forms of She
7. Interaction
8. Speech
11. Table one words
13. Sentence construction Come / Comes