top of page

English class Day 22 – Section 5

Anchor 1

Previous ------ Next

Now, let us use the word Where in a sentence, not as a question.


ഒരു ചോദ്യം അല്ലാത്ത രീതിയിൽ നമുക്ക് Where എന്ന വാക്കിനെ വാക്യത്തിൽ ഉപയോഗിക്കാം.


നോക്കൂ:👇

 


 

257. 🍀


Where എവിടെ


01. May I know where his house is?

അയാളുടെ വീട് എവിടെയാണ് എന്ന് ഞാൻ ഒന്ന് അറിഞ്ഞോട്ടെ?


01a. I want to know where his house is.

അയാളുടെ വീട് എവിടെയാണ് എന്ന് എനിക്ക് അറിയണം.


02. I know a nice garden where you can rest.

നിങ്ങൾക്ക് വിശ്രമിക്കാൻ പറ്റുന്ന ഒരു നല്ല പൂന്തോട്ടം എനിക്ക് അറിയാം. 


03. This bus is not going where I want to go. എനിക്ക് പോകേണ്ടെടുത്തേക്ക് ഈ ബസ് പോകുന്നില്ല.


04. How can I find out where he is going in the evening?

വൈകുന്നേരം അയാൾ എവിടെയാണ് പോകുന്നത് എന്ന കാര്യം എനിക്ക് എങ്ങിനെ കണ്ടെത്താൻ ആവും.


05. This is where I saw him in the morning. 

അയാളെ രാവിലെ ഞാൻ കണ്ട സ്ഥലം ഇതാണ്.


06. Right now, I do not know where he is.

ഈ നിമിഷം (ഇപ്പോൾ), അയാൾ എവിടെയാണ് എന്ന് എനിക്ക് അറിയില്ല.


07. This is the place where I kept my book in the evening.

വൈകുന്നേരം, ഞാൻ എന്‍റെ പുസ്തകം വെച്ച സ്ഥലം ഇതാണ്.


08. You should ask somebody as to where the river is.

പുഴ എവിടെയാണ് എന്നത് നിങ്ങൾ ആരോടെങ്കിലും ചോദിക്കണം.

Previous ------ Next