English class Day 21 – Section 70
Using the word There in a different sense to create sentences.
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന 👉
25. There is a mobile shop in the shopping centre.
ഷോപ്പിങ്ങ് സെന്ററിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ട്.
25a. There was a mobile shop in the shopping Centre.
ഷോപ്പിങ്ങ് സെന്ററിൽ ഒരു മൊബൈൽ ഷോപ്പ് ഉണ്ടായിരുന്നു.
26. There is a ghost in this house.
ഈ വീട്ടിൽ ഒരു പ്രേതം ഉണ്ട്
26a. There was a ghost in this house.
ഈ വീട്ടിൽ ഒരു പ്രേതം ഉണ്ടായിരുന്നു.
27. There is no way to cure this disease.
ഈ രോഗം ചികിത്സിക്കാൻ യാതോരു മാർഗ്ഗവും ഇല്ല.
27a. There was no way to cure this disease.
ഈ രോഗം ചികിത്സിക്കാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു.
28. There is a musician in my school, who is very good.
വളരെ നല്ല കഴിവുള്ള ഒരു സംഗീതജ്ഞൻ എന്റെ സ്കൂളിൽ ഉണ്ട്.
28a. There was a musician in my school, who is very good.
വളരെ നല്ല കഴിവുള്ള ഒരു സംഗീതജ്ഞൻ എന്റെ സ്കൂളിൽ ഉണ്ടായിരുന്നു.
29. There is this rumour going round.
ഈയൊരു കിംവദന്തി ചുറ്റിനടക്കുന്നുണ്ട്.
29a. There was this rumour going round.
ഈയൊരു കിംവദന്തി ചുറ്റിനടക്കുന്നുണ്ടായിരുന്നു.