English class Day 20 – Section 120
There എന്ന വാക്കിന്‍റെ മറ്റൊരു വാക്യ രചന 👉
Using the word There in a different sense to create sentences.
19. There is a terrorist in the town.
പട്ടണത്തിൽ ഒരു ഭീകരപ്രവർത്തകൻ ഉണ്ട്.
19a. There was a terrorist in the town.
പട്ടണത്തിൽ ഒരു ഭീകരപ്രവർത്തകൻ ഉണ്ടായിരുന്നു.
20. There is a fox in the garden.
തോട്ടത്തിൽ ഒരു കുറുക്കൻ ഉണ്ട്.
20a. There was a fox in the garden.
തോട്ടത്തിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു.
21. There is a thief in the kitchen.
അടുക്കളയിൽ ഒരു കള്ളൻ ഉണ്ട്.
21a. There was a thief in the kitchen.
അടുക്കളയിൽ ഒരു കള്ളൻ ഉണ്ടായിരുന്നു.
22. There is a purse in his pocket.
അയാളുടെ പോക്കറ്റിൽ ഒരു പണസഞ്ചിയുണ്ട്.
22a. There was a purse in his pocket.
അയാളുടെ പോക്കറ്റിൽ ഒരു പണസഞ്ചിയുണ്ടായിരുന്നു.
23. There is a myna on the wall.
മതിലിന്മേൽ ഒരു മൈനയുണ്ട്.
23a. There was a myna on the wall.
മതിലിന്മേൽ ഒരു മൈനയുണ്ടായിരുന്നു.
24. There is a boy in my class, who I like.
ഞാൻ ഇഷ്ടപ്പെടുന്ന ഒരു (ആൺ) കുട്ടി എന്റെ ക്ളാസിൽ ഉണ്ട്.