top of page
English class Day 19 – Section 29
Anchor 1
Using the word There in a sentence in its common meaning.
There എന്ന വാക്കിനെ അവിടെ എന്ന അർത്ഥത്തിൽ ഉപയോഗിച്ചുകൊണ്ട് വാക്യം രചിക്കാം.
ഇത് മുകളിൽ നൽകിയ വാക്യങ്ങളിലെ ഉപയോഗത്തിൽ നിന്നും വ്യത്യസ്തമായ ഉപയോഗം ആണ്.
നോക്കൂ:
There അവിടെ
11. We can go there tomorrow.
നമുക്ക് അവിടെ നാളെ പോകാം.
12. Should I come over there?
ഞാൻ അവിടേക്ക് വരണമോ?
13. Will you take me there?
നിങ്ങൾ എന്നെ അവിടേക്ക് കൊണ്ടുപോകുമോ?
14. Can I see you there?
എനിക്ക് നിങ്ങളെ അവിടെ കാണാൻ പറ്റുമോ?
15. Must he go there?
അയാൾ അവിടെ പോകണമോ?
16. Is she going to stay there?
അയാൾ(സ്ത്രീ) അവിടെ താമസിക്കാൻ പോകുകയാണോ?
17. Have you seen it there?
നിങ്ങൾ അതിനെ അവിടെ കണ്ടിട്ടുണ്ടോ?
നിങ്ങൾ അത് അവിടെ കണ്ടിട്ടുണ്ടോ?
18. Has it not come there?
അത് അവിടെ വന്നിട്ടില്ലേ?
bottom of page