English class Day 18 – Section 24
SPEECH - The forest wealth of our nation4
It is time for the people of our nation to question these things.
ജനങ്ങള്‍ ഈ കാര്യങ്ങൾ ചോദ്യംചെയ്യാൻ ഉള്ള സമയമായി.
For, forests and trees are bequeathed by nature and god.
കാരണം, വനങ്ങളും മരങ്ങളും പ്രകൃതിയും ദൈവവും നൽകിയവയാണ്.
No man, whatever be his official position, has the right to collude or collaborate with people who are out to destroy these glorious legacies.
ഈ ഗംഭീരങ്ങളായ പൈതൃകങ്ങളെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ആളുകളോടൊപ്പം ഗൂഢാലോചനചെയ്യാനും, അവരോട് സഹകരിക്കാനും, യാതോരു മനുഷ്യനും, അയാള്‍ ഏത് ഔദ്യോഗിക പദവിയിൽ ഉള്ള ആളാണെങ്കിലും, അവകാശമില്ല.
In fact, the officials who have conspired to loot the national wealth have to be made to answer for this.
വാസ്തവത്തില്‍, ദേശീയ സമ്പത്ത് കൊള്ളയടിക്കാൻ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ ഇതിന് ഉത്തരം പറയേണ്ടിയിരിക്കുന്നു.
They have to be made to replant the whole forest wealth of our nation, in the same form as it had been bequeathed to us by the rulers of British-India.
ബൃട്ടിഷ്-ഇന്ത്യന്‍ ഭരണകർത്താക്കൾ നമുക്ക് അവകാശമായി വിട്ടുതന്ന അതേ നിലവാരത്തില്‍, ഈ മുഴുവന്‍ വനസമ്പത്തും ഇവർ തിരിച്ച് നട്ടുപിടിപ്പിക്കേണ്ടതാണ്.