English class Day 17 – Section 4
1. I stand up when my teacher enters the classroom.
എന്‍റെ ടീച്ചർ ക്ളാസ് റൂമിൽ കയറുമ്പോൾ, ഞാൻ എഴുന്നേറ്റ് നിൽക്കാറുണ്ട്. നിൽക്കുന്നു.
Do I stand up when my teacher enters the classroom?
എന്‍റെ ടീച്ചർ ക്ളാസ് റൂമിൽ കയറുമ്പോൾ, ഞാൻ എഴുന്നേറ്റ് നിൽക്കാറുണ്ടോ?
Let us place the appropriate Question word in front of the Question sentence.
ചോദ്യവാക്യത്തിന് മുന്നിൽ അനുയോജ്യമായ ചോദ്യവാക്കുകൾ ചേർക്കാം.
അക്കാര്യമാണ് ഇവിടെ പഠിക്കാൻ പോകുന്നത്.
That is -
അതായത്
1. Why? എന്തിന്?
2. How? എങ്ങിനെ?
3. How many times? എത്ര പ്രാവശ്യം?
എന്നിവ ഒന്ന് ഉപയോഗിച്ച് നോക്കാം ഇവിടെ.
Why do I stand up when my teacher enters the classroom?
എന്‍റെ ടീച്ചർ ക്ളാസ് റൂമിൽ കയറുമ്പോൾ, ഞാൻ എന്തിന് എഴുന്നേറ്റ് നിൽക്കുന്നു?
How do I stand up when my teacher enters the classroom?
എന്‍റെ ടീച്ചർ ക്ളാസ് റൂമിൽ കയറുമ്പോൾ, ഞാൻ എങ്ങിനെ എഴുന്നേറ്റ് നിൽക്കുന്നു?
How many times do I stand up when my teacher enters the classroom?
എന്‍റെ ടീച്ചർ ക്ളാസ് റൂമിൽ കയറുമ്പോൾ, ഞാൻ എത്ര പ്രാവശ്യം എഴുന്നേറ്റ് നിൽക്കുന്നു?