English class Day 15 – Section 30
Situations
സന്ദർഭങ്ങൾ
നിത്യ ജീവതത്തിൽ നാം പലപ്പോഴും ചിലകാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞുകൊടുക്കേണ്ടാതായി വരും. ആ രീതിയിൽ പറയുന്ന ഓരോ സന്ദർഭങ്ങൾ ആണ് Situations എന്ന തലക്കെട്ടിൽ നൽകുന്നത്.
ഓരോ ക്ളാസിലും ഒരെണ്ണം എന്ന നിരക്കിൽ ഏതാനും ക്ളാസുകളിൽ Situations നൽകുന്നതാണ്. ഇവ അനവധി പ്രാവശ്യം വായിച്ച്, അനായാസമായി പറയാനുള്ള കഴിവ് വളർത്തുക.
1. Yesterday, when I was going to Cochin, I got a call from Delhi. My boss wanted me to cancel my trip and take care of the pending work. I wanted to continue my journey. However, he insisted that I should go back.
ഇന്നലെ ഞാൻ കൊച്ചിയിലേക്ക് പോകുമ്പോൾ, ഡൽഹിയിൽ നിന്നും എനിക്ക് ഒരു ഫോൺവിളികിട്ടി. ഞാൻ എന്‍റെ യാത്ര റദ്ദാക്കണമെന്നും, മുടങ്ങിക്കിടക്കുന്ന തൊഴിലിൽ ശ്രദ്ധിക്കണമെന്നും എന്‍റെ തൊഴിലുടമ ആവശ്യപ്പെട്ടു. എനിക്ക് എന്‍റെ യാത്ര തുടരണമെന്നുണ്ടായിരുന്നു. എന്നാൽ, ഞാൻ തിരിച്ച് പോകണമെന്ന് അദ്ദേഹം നിർബന്ധിച്ചു.
Note: ഇവിടെ ശ്രദ്ധിക്കേണ്ടത്, boss എന്ന വാക്കിന്‍റെ ഉച്ചാരണം, ബോസ് എന്നല്ല എന്നതാണ്.
👆