English class Day 10 – Section 23
Now let us continue our speech.
About English!
👇
Yet, it is not power in words that make a society great.
എന്നാല്‍, വാക്കുകളിലെ ബലം അല്ല ഒരു സമൂഹത്തിനെ മഹത്തരമാക്കുന്നത്.
Simplicity and ease of use is what makes social communication easy.
ലളിത ഭാവവും, ഉപയോഗിക്കാനുള്ള എളുപ്പവും ആണ് സാമൂഹിക ആശയവിനിമയത്തെ ആയാസരഹിതമാക്കുന്നത്.
Not only communicating with others, but debating, discussing and such other things are much more comfortable and easy in English.
മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിന് മാത്രമല്ല, സംവാദം നടത്താനും, ചർച്ചചെയ്യാനും മറ്റും ഏറ്റവും സൗകര്യപ്രദവും, എളുപ്പവും ഇങ്ഗ്ളിഷിലാണ്.
I am not saying that these things are not possible in other languages.
ഇക്കാര്യങ്ങൾ മറ്റ് ഭാഷകളിൽ ആവില്ല എന്നല്ല, ഞാന്‍ പറയുന്നത്.
However, most other languages, including many European languages are 👈feudal and hierarchical.
എന്നാല്‍, പല യൂറോപ്പ്യൻ ഭാഷകൾ അടക്കം, മറ്റ്മിക്ക ഭാഷകളും 👈ഫ്യൂഡൽ സ്വഭാവമുള്ളതും, ഉച്ചനീചത്വമുളളവയുമാണ്.
👆