Fence eating the crops
By
VED from VICTORIA INSTITUTIONS
It is foretold! The torrential flow of inexorable destiny!
English - Hindi version Click here
Written and published online in 2007. Some minor changes have been incorporated in the text to reflect the changes in the Indian govt employee salaries in recent years.
02-01-20222
Since the dawn of our so-called independence, this nation of ours has become a nation catering to the convenience of the government employees with the rest of the people increasingly becoming a sort of serving class for them.
വിള തിന്നുന്ന വേലി
സ്വതന്ത്രം എന്ന് പൊതുവേ പറയപ്പെടുന്നകാലം തൊട്ട് നമ്മുടെ നാട്, ഒരു സര്‍ക്കാർ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന രാജ്യമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാർ ജീവനക്കാർ അല്ലാത്തവർ സര്‍ക്കാർ ഉദ്യോഗസ്ഥരുടെ ഒരുതരം സേവകർ ആയിക്കൊണ്ടിരിക്കുന്നു.
The writer of this article is using this medium as no other visible method is available to him to bring to the focus of the common man of the terrible exploitation and deliberate degradation that is happening to him.
ഈ ലേഖനത്തിന്റെ എഴുത്തുകാരന് മറ്റ് യാതോരുമാര്‍ഗ്ഗമോ, മാധ്യമമോ ഇല്ലാത്തത് കൊണ്ടാണ്, ഈ നാട്ടിലേ സാധാരണക്കാരന് സംഭവിച്ച്കൊണ്ടിരിക്കുന്ന ആസൂത്രിതമായ അധഃപതനത്തിനെക്കുറിച്ച് പ്രതിപാദിക്കാൻ ഈ മാധ്യമം ഉപയോഗിക്കുന്നത്.
One of the most remarkable anomalous entities here is the gigantic white elephant called Government employees. The British had designated them as ‘public servants’; yet in reality they have now become a sort of ‘public masters’ since the coming of our independence. There are a lot of things that need to be brought into the limelight about them. I would like to do it here.
ഈ നാട്ടിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാവുന്ന ഒരു വിരൂപതയാണ്, വെള്ളാനകളായ ഇവിടുത്തെ സര്‍ക്കാർ ഉദ്യോഗഗസ്ഥർ. ഇങ്ഗ്ളിഷ് ഭരണം പൊതുജനങ്ങളുടെ പണിക്കാർ (public servants) എന്നാണ് ഇവരെ നാമകരണം ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഇവർ ജനങ്ങളുടെ യജമാനന്മാരായി മാറിയിരിക്കുകയാണ്. വ്യക്തതയിലേക്ക് കൊണ്ടുവരേണ്ടുന്ന പലകാര്യങ്ങളും ഉണ്ട്. അതിനായി ഇവിടെശ്രമിക്കുകയാണ്.
One of the most fascinating discrepancies is the feeling that unemployment in this nation is to be removed by posting more and more government employees. People in this nation are working in different fields and areas, like sales, construction, hotelliering, automobile, service industry, writing, computers, business, and much, much else. Yet, there is a class here who cannot think of these employments as honest work; rather for them these are all substandard work. Well, if it is so, the reasons are there in our languages, which degrade them.
ഇവിടുത്തെ ഏറ്റവും വികലമായ ചിന്തകളിൽ ഒന്നാണ് കൂടുതൽ കൂടുതൽ പേര്‍ക്ക് സര്‍ക്കാർ ജോലി നല്‍കികൊണ്ട് ഇവിടുത്തെ തൊഴിലില്ലായ്മ തീര്‍ക്കുക എന്നത്. സെയിത്സ്, കെട്ടിട നിര്‍മ്മാണം, ഹോട്ടൽ പണി, വാഹനം, സര്‍വ്വീസ് ഇന്റെസ്ട്രി, എഴുത്ത്, കംപ്യൂട്ടര്‍, ബിസിനസ്സ്, തുടങ്ങി പലമേഖലകളിൽ ആളുകൾ ജോലിചെയ്യുന്നുണ്ട്.
ഈ തൊഴിലുകളൊന്നും തന്നെ മാന്യവും, സത്യസന്ധവുമായ തൊഴിലുകൾ ആയി കാണാത്ത ഒരുവിഭാഗം ആളുകൾ ഇവിടെയുണ്ട്. ഇവയെല്ലാം തന്നെ വിലകുറഞ്ഞ തൊഴിലുകളായാണ് ഇവർ കാണുന്നത്. അങ്ങിനെയാണെങ്കില്‍, അതിന്റെ കാരണം നമ്മുടെ ഭാഷകളിൽ കാണാനാവുന്നതാണ്.
These wise guys can only work in a government office. The very word ‘work’ is a wrong term to use about them. For them government job does not mean work; it is rather what one would call a social position. Once they get this position, they are entitled to privileges that are fabulous by any means, and superb luxury in a nation like India, where majority find it hard to find a square meal a day.
ഈ ബുദ്ധിമാന്മാര്‍ക്ക്, സര്‍ക്കാർ ജോലിയെപറ്റുള്ളു. ഇവിടെ ജോലിയെന്ന് പറയുന്നത് തന്നെ തെറ്റാണ്. സര്‍ക്കാര്‍ജോലിയിൽ പ്രവേശിച്ചാൽ പിന്നെ അത് ജോലിക്ക് പകരം, ഒരു സാമുഹിക സ്ഥാനം ആയിമാറുന്നു. ഈ നിലയിൽ ഒരാൾ എത്തിയാൽ, പിന്നെ ലഭിക്കുന്നത്, മാസ്മരികമായ സുഖങ്ങളും ഭാവങ്ങളുമാണ്. ഒട്ടുമുക്കാലും ആളുകൾ ഒരുനേരത്തെ ആഹാരത്തിന് വേണ്ടി നരകിക്കുന്ന ഈ നാട്ടിൽ, അവരുടെ കാര്യങ്ങൾ ചെയ്യാന്‍ ജോലിക്ക് നിര്‍ത്തിയിരിക്കുന്നവരുടെ മാനസികനിലവാരം ഇതാണ്.
Now, what makes this work of so marvellous features? Let us go into what a government employment in India means.
എന്തൊക്കെയാണ് ഈ തൊഴിലിന് മാസ്മരികഭാവം നല്‍കുന്നത് ഇന്ത്യയിൽ? സര്‍ക്കാർ തൊഴിൽ കൊണ്ട് എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത് എന്ന് നമുക്കൊന്ന് നോക്കാം.
It starts right from the wages they are entitled to. To understand this, let me take the case of an ordinary carpenter in our nation. Ask any man, and he will say that they are charging an exorbitant wage. What is the usual daily wage for a carpenter? It ranges from Rs. 400/- to Rs. 600/- per day. My god, one would say, what an high wage for an ordinary physical labour. Even an agricultural worker, who works much harder, gets only around Rs. 400/- at the most in Kerala.
അവര്‍ക്ക് ലഭിക്കുന്ന കൂലിയിൽ നിന്നു തന്നെ ഇതിന്റെ തുടക്കം കാണാവുന്നതാണ്. ഇത് മനസ്സിലാക്കുന്നതിന്, ഇവിടെയുള്ള ഒരു സാധാരണ ആശാരിയുടെ കാര്യം എടുക്കാം. ഏതൊരു ആളോടും ചോദിച്ചുനോക്കൂ. അവരുടെ കൂലി ഭയങ്കര അധികമാണ് എന്ന അഭിപ്രായമാണ് ലഭിക്കുക. ഒരു ആശാരിയുടെ ദിവസവരുമാനം കേരളത്തിൽ എന്താണ്ട് 800രൂപ മുതൽ 1000രൂപ വരെ ആയിരിക്കാം. എന്റെ ദൈവമെ, ഒരു സാധാരണ കൂലിപ്പണിക്ക് ഇത്രയോ? ഒരു കര്‍ഷക തൊഴിലാളിക്കു പോലും വറും 700 രൂപയല്ലേയുള്ളു.
What does a carpenter earn in a month? If he works 25 days, he would at the most earn 600 X 25 = 15000, that is, if he takes no leave on any other day other than Sundays. Is this really possible? He will have to take his children to school, to the doctor, there will be days when he himself is not well, and also days, when his wife is not well. Well, the most he can expect as an average over the various months would be roughly around Rs. 12000/- per month. Dose he have pension? No. Anything like bonus, earned leave, dearness allowance, gratuity, leave travel allowance and many other perks that a government employee is entitled to?
ഒരു മാസത്തിൽ ഒരാശാരി എത്ര വരുമാനം, നേടും? മാസത്തിൽ 25 ദിവസം തൊഴിൽ ചെയ്യുകയാണെങ്കിൽ 800 X 25 = 20000 രൂപ. അതായത്, ഞായറാഴ്ച ഒഴികെ യാതോരു ഒഴിവും എടുക്കുകയില്ലെങ്കില്‍. ഇങ്ങനെ തൊഴിൽ ചെയ്യാൻ സാധ്യമാണോ? കുട്ടികളെ സ്കൂളിൽ കൊണ്ടുപോകേണ്ടതായിട്ടുണ്ടാകും. സുഖമില്ലാത്ത അവസരങ്ങളിൽ വൈദ്യനെക്കാണേതായിട്ടുണ്ടാകും. ഭാര്യക്ക് സുഖമില്ലാത്ത അവസരമുണ്ടാകും. അങ്ങിനെ നോക്കുമ്പോൾ അയാള്‍ക്ക് ശരാശരി ലഭിക്കുന്നത്, ഒരുമാസത്തിൽ ഏറിയാൽ 15000 രൂപ. ഇയാള്‍ക്ക് പെന്‍ഷനോ മറ്റോ ഇല്ല. ബോണസ്, ഏൺട് ലീവ്, ഡീയര്‍നസ്സ് അലവന്‍സ്, ഗ്രാറ്റുവിറ്റി, ലീവ് ട്രാവൽ എലവന്‍സ്, തുടങ്ങി ഒരു സര്‍ക്കാർ ജീവനക്കാരന് ലഭിക്കുന്ന യാതൊന്നും തന്നെ ഇയാള്‍ക്ക് ലഭിക്കുന്നില്ല.
Nothing more. Does he get anything from the government? It is doubtful. Where does he send his children to? Well, he can afford only government schools, where again his children come under substandard teachers, who use mean, lower level words to his children in the local language. He feels that if he spends money on his children’s education, and having them educated for some 18 long years, they would come out with great qualities. Actually what happens is that they come out with a lot of loaded respect for low standard persons who they are taught to call ‘Mash’, or ‘Sar’. They don’t have any standard in English. For, very cunning guys who don the mantle of cultural leaders have told them that English is the language of the imperialist, and that only Malayalam is good for them. That is English is bad. This is inserted in their brain by their teachers also, who themselves are bad in English.
ഇയാള്‍ക്ക് സര്‍ക്കാരിൽ നിന്നും ഒന്നും ലഭിക്കുന്നില്ല. അയാളുടെ കുട്ടികളെ എവിടെയാണ് പഠിക്കാന്‍ അയക്കുന്നത് അയാള്‍ക്ക് സ്വന്തം കുട്ടികളെ സര്‍ക്കാർ സ്ക്കൂളുകളിലേക്ക് മാത്രമേ അയക്കാൻ പറ്റുകയുള്ളു. അവിടെവച്ച് തരംതാണ അദ്ധ്യാപകർ മലയാള ഭാഷയിലെ തരംതാണ പദങ്ങൾ അയാളുടെ കുട്ടികളോട് ഉപയോഗിച്ച് അവരുടെ മാനസികനിലവാരം തകര്‍ക്കുന്നു. അയാൾ തന്റെ കുട്ടികളെ പത്ത് പതിനെട്ട് വര്‍ഷം പഠിപ്പിച്ച് പണവും അവരുടെ സമയവും കളഞ്ഞാൽ എന്തോ കാര്യമായ ഗുണനിലവാരം കുട്ടികള്‍ക്ക് കൈവരും എന്നു കരുതുന്നു. എന്നാൽ യഥാര്‍ത്ഥത്തിൽ അവർ കുറേ അദ്ധ്യാപകരോടും, അദ്ധ്യാപികമാരോടും അടിയാളത്തം പ്രകടിപ്പ്ക്കാനാണ് പഠിച്ചെടുക്കുക. മാഷ്, സാർ എന്നൊക്കെയുള്ള ബഹുമാനപ്പേരോടുകൂടിയ പല അളുകളും അവരുടെ ജീവിതത്തിൽ നിറഞ്ഞുകേറുന്നു. ഇങ്ഗ്ലിഷിൽ നല്ല നിലവാരം ഈ കുട്ടികള്‍ക്ക് കിട്ടുന്നില്ല. കാരണം, കുരുട്ടുബുദ്ധിക്കാരായ കുറേപ്പേർ സാംസ്കാരിക നായകന്മാർ എന്ന് സ്വയം വിശേഷിപ്പിച്ച്, അവരോട് ഇങ്ഗ്ലിഷ് എന്നത് ഇംപ്പീരിയലിസ്റ്റുകളുടെ ഭാഷയാണെന്ന് എന്ന് പറഞ്ഞുകൊടുക്കുന്നു. ഇങ്ഗ്ലിഷ് നല്ലതല്ല. മലയാളമാണ് അവര്‍ക്ക് നല്ലത്. ഇങ്ഗ്ലിഷിൽ തീരെ പ്രാവീണ്യം ഇല്ലാത്ത അവരുടെ അദ്ധ്യാപകരും, ഇതുതന്നെ അവരിൽ വിജയകരമായി അടിച്ചേൽപ്പിച്ചിരിക്കുന്നു.
18 years of education of the immense children (around 7 lakh students finish their 10 class in Kerala every year), is a solid waste for most of them. They are made to understand in the local feudal language, that certain jobs like that of Doctors, Engineers, Government officials and such others are big jobs, while the rest are low grade. The feudal quality of the Malayalam language fantastically allows this. The socially higher-ups including the government officials, are very cunning in this; they have the money at their deposal, with which they send their children to English schools. These children later try their best to immigrate to English nations, from where they lecture to the local Indians here as to what is their many faults.
പതിനെട്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ വിദ്യാഭ്യാസം ഒരു പരിപുര്‍ണ്ണ നഷ്ടമായിത്തന്നെ ഈ കുട്ടികളിൽ ഒരു വൻ ബൂരിപക്ഷത്തിനും പരിണമിക്കുന്നു. ഈ വിദ്യാഭ്യാസത്തിൽ നിന്നും അവര്‍ക്ക് ലഭിക്കുന്നതോ, സ്വയം താഴ്ത്തപ്പെടുന്ന ഒരു മാനസികാവസ്ഥയും. ഇവിടെയുള്ള ജന്മി-അടിമ സ്വഭാവമുള്ള ഭാഷയിൽ ഡോക്ടർ, എന്‍ജിനിയർ, സര്‍ക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയവർ വലിയവരാണെന്നും മറ്റുള്ള തൊഴിലാളികൾ ഒരുതരം തരംതാഴ്ന്നവരാണ് എന്നുമുള്ള ഒരു മാനസികാവസ്ഥ ഇവരിൽ വന്നുചേരുന്നു. മലയാളം പോലുളള ഫ്യൂഡൽ ഭാഷകള്‍ക്ക് ഇങ്ങിനെയുളള ഒരു വികലമായ മാനസികാവസ്ഥയിൽ ആളുകളെ എളുപ്പത്തില്‍ക്കൊണ്ടെത്തിക്കാൻ സാധിക്കും. സമൂഹത്തിലെ ഉയര്‍ന്നവരും സര്‍ക്കാർ ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ വളരെ കൂര്‍മ്മബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു. അവരുടെ കൈയിൽ പണമുണ്ട. അവർ തങ്ങളുടെ കുട്ടികളെ പണത്തിന്റെ ബലത്താൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് പറഞ്ഞ് വിടുന്നു. ഈ കുട്ടികൾ എത്രയും പെട്ടന്ന് ഇങ്ഗ്ലിഷ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. അവിടെയെത്തിയാൽ അവിടെയിരുന്ന് ഇവിടെയുള്ള ഇന്ത്യക്കാരന്റെ പോരായ്മകളെപ്പറ്റി പ്രസംഗിക്കുന്നു.
Now let me come back to the Indian government official. They get fabulous salaries, and perks. There are many levels of government employment in India, where the total salary and perks come to between 60,000/- to 125000 rupees per month. Imagine the disparity, between a hardworking carpenter, earning Rs. 12000/- per month and to what these dacoits are earning.
നമുക്ക് ഇനി ഇവടെയുള്ള ഇന്ത്യന്‍ സര്‍ക്കാഞ ഉദ്യോഗസ്ഥന്റെ കാര്യത്തിലേക്ക്തിരിച്ച് വരാം. അവര്‍ക്ക് ലഭിക്കുന്നത് വിസ്മയകരമായ നിലവാരമുള്ള വേതനവും, ആനുകൂല്യങ്ങളുമാണ്. ഒരു ലക്ഷം മുതൽ മൂലക്ഷം രൂപ വരെ പ്രതിമാസ ആനുകൂല്യങ്ങൾ ഉള്ള പല സര്‍ക്കാർ വേതനക്കാരും ഇവിടെയുണ്ട്. രാവിലെമുതൽ വൈകുന്നേരം വരെ നിത്യേനെ അദ്ധ്വാനിക്കുന്ന ഒരു ആശാരിയും ഇവരും തമ്മിലുള്ള അന്തരം വളരെ വലുതല്ലേ? ഇവിടെ നടക്കുന്നത് തനി കൊള്ളയല്ലെ?
Many middle level government officials get around Rs. 20 to 45 thousand per month. Even a peon’s wages could be around Rs. 15000/- per month. Where does the ordinary man stand in this scenario? Imagine the immense people working as salesmen and saleswomen in tens of thousands of shops in our state. What is their common level of wages? It may vary from 4000 to 8000. Very rarely more.
പല മദ്ധ്യനിലയിലുള്ള സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്കും അറുപത് മുതൽ ഒന്നര ലക്ഷം രുപ വരെ മാസ ശമ്പളമായി ലഭിക്കുന്നുണ്ട്. ഇവരുടെ അടുത്ത് എങ്ങിനെയാണ് ഒരു സാധരണക്കാരന് നിൽക്കാൻ സാധിക്കുക? നമ്മുടെ സംസ്ഥാനത്ത് കടകളിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊളിലാളികളെക്കുറിച്ച് ചിന്തിക്കുക. അവരുടെ മാസവേതനം നാലായിരം മുതൽ ഇരുപതിനായിരം രുപ മാത്രമായിരിക്കും. വളരെ അപുര്‍വ്വമായേ അതില്‍ക്കൂടാറുള്ളു.
One of the significant facts to be borne in mind is that it was only very recently that the perks for the government employee became so exorbitant. Actually it was the 8th Pay Commission that started this legally sanctified loot.
ഈ അടുത്തകാലത്താണ് സര്‍ക്കാർ ഉദ്യോഗസ്ഥരുടെ വേതനത്തിൽ ഇത്രമാത്രം ഭീകരമായ ഉയര്‍ച്ചയുണ്ടായിട്ടുള്ളത്. വാസ്തവത്തിൽ 8ആം ശമ്പള കമ്മിഷന്റെ വരവോടെയാണ് ഇത്രയും തുറസ്സായ കൊള്ളയടിതുടങ്ങിയത്.
In the feudal language of Malayalam, wherein one has to change each and every word of address, and reference depending on one’s relative earning capacity and social position, where does the common man stand in comparison to even a government peon.
തികച്ചും ഫ്യൂഡൽ (ജന്മി-അടിമ) സാമൂഹിക കാഴ്ചപ്പാടുള്ള മലയാള ഭാഷയിൽ, ഒരു മനുഷ്യന്റെ വരുമാനത്തെയും സാമൂഹിക നിലവാരത്തെയും ആശ്രയിച്ചായിരിക്കും അയാളോടും അയാളെപ്പറ്റിയും ഉള്ള വാക്കുകൾ തിരഞ്ഞെടുക്കപ്പെടുന്നത്. ഇങ്ങനെയുള്ള അവസ്ഥയിൽ കേവലം ഒരു സര്‍ക്കാർ ശിപായിയോടു പോലും സ്വന്തം മാന്യത നിലനിര്‍ത്തിക്കൊണ്ട് സംസാരിക്കുവാൻ പോലും പ്രയാസമായിരിക്കും. ഇതാണ് സ്വതന്ത്ര ഭാരത്തിലെ സ്വതന്ത്ര പൗരന്റെ യഥാര്‍ഥ നിലവാരം.
Now what else? The salary itself is fabulous. Now let us go into the other aspects. In English nations, there is social security for everyone. For example in England, if one person is ill and cannot work, even then, he or she is entitled to social financial support till he or she is fit to work. In fact, everyone is entitled to a social security fund, if he or she is not financially fit. This is everyone’s right. Not just the right of a few government employees,.
ഇനി വേറെ എന്തല്ലാം? വേതനം മാസ്മരിക നിലവാരത്തിലുള്ളത്. നമുക്ക് മറ്റ് പല കാര്യങ്ങളിലേക്ക് കടക്കാം. ഇങ്ഗ്ലിഷ് രാഷ്ട്രങ്ങളിൽ ഏവര്‍ക്കും സാമുഹിക സംരക്ഷണം ഉറപ്പാണ്. ഉദാഹരണത്തിന്, ഒരാള്‍ക്ക് തൊഴിലെടുക്കാൻ പറ്റാത്തരീതിയിൽ ശാരീരികാവസ്ഥയുള്ളപ്പോൾ സര്‍ക്കാരിൽ നിന്നും സാമ്പത്തികസഹായം ലഭിക്കുന്നു. വാസ്തവത്തിൽ എല്ലാവര്‍ക്കും തന്നെ സോഷ്യൽ സെക്യുറിറ്റി ഉറപ്പാണ്. കുറേ സര്‍ക്കാർ ഉദ്യോഗസ്ഥസ്ഥാര്‍ക്കു മാത്രം വേണ്ടിയുള്ളതല്ല സോഷ്യൽ സെക്യുറിറ്റി (സാമൂഹിക സംരക്ഷണം).
So it happens that over here, a government employee is entitled to a pension. None to the other persons in this nation, who also have been working in many fields, and not just loafing off their life and time. The pension is also fabulous. In fact, there are terrible scenes to be seen. An ordinary person, who has literally toiled for the whole of his life, finds that unless he fends for himself everyday till his death, he is literally always on the verge of disaster. At the same time, a neighbour of his, who has simply entertained himself as a government employee all his working life simply gets a royal pension, so that the former and his children are forced to eke their livelihood as the serving class of the later and his/her children.
ഇവിടെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്? സര്‍ക്കാർ ഉദ്യോഗസ്ഥന് പെന്‍ഷന് അവകാശമുണ്ട്. മറ്റ് പല മേഖലകളിൽ അധ്വാനിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയിൽ പങ്കുചേരുന്നവര്‍ക്ക് ഒന്നും തന്നെയില്ല. അവരെല്ലാം തന്നെ അവരുടെ ജീവിതകാലം മുഴുവനു വിനോദങ്ങളിൽ പങ്കെടുത്തു നടന്നു എന്ന ഭാവമാണ് സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക്. സമൂഹത്തിൽ വേദനയുളവാക്കുന്നതും, കഠിനവുമായ പല രംഗങ്ങളും കാണാവുന്നതാണ്. ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് കഷ്ടപ്പെട്ട് ജീവിതകാലം തീര്‍ക്കുന്ന ഒരാള്‍ക്ക് ജീവിതാന്ത്യത്തിൽ പിടിച്ച് നില്‍ക്കാൻ ഇവിടെയാതൊന്നും തന്നെയില്ല എന്നതാണ് വാസ്തവം. അതേസമയം സര്‍ക്കാർ ജോലി എന്ന തമാശയിൽ പങ്കെടുത്ത് സുഖിച്ച് രസിച്ച് ജിവിതം തീര്‍ത്ത അയാളുടെ അയല്‍ക്കാരന് രാജകീയമായ പെന്‍ഷനും മറ്റ് ആനുകുല്യങ്ങളും. ഈ മനുഷ്യനും, അയാളുടെ കുട്ടികളും, സമ്പന്നനായ അയല്‍ക്കാരന്റെയും, മക്കളുടെയും സേവകവര്‍ഗ്ഗമായി ജീവിക്കാനണ് യോഗം.
Now what about the ways in which pension can be collected? All laws and rules are basically written by the government employees. The politicians who come to power for small periods of time are not able to control them, as they themselves are in very precarious conditions: fighting and struggling to keep themselves up.
ഇനി എന്തൊക്കെ മാര്‍ഗ്ഗത്തിലൂടെയാണ് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സമാഹരിക്കുക? നമുക്ക് നോക്കാം. എല്ലാ നിയമങ്ങളും ചട്ടങ്ങളും എഴുതിയുണ്ടാക്കുന്നത് ഉദ്യോഗസ്ഥരാണ്. കുറഞ്ഞ കാലയളവിലേക്ക് അധികാരത്തില്‍വരുന്ന രാഷ്ട്രീയക്കാര്‍ക്ക് ഇതിൽ വലിയ പങ്കുവഹിക്കാന്‍ ആവില്ല. കാരണം അവരുടെ പ്രവര്‍ത്തനത്തിന്റെ സിംഹഭാഗവും തമ്മിലുള്ള പോരിന് വേണ്ടിയേ അവര്‍ക്ക് ചിലവഴിക്കാൻ ആവുകയുള്ളു. മാത്രവുമല്ല ഒട്ടുമിക്ക രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥരെ പേടിയാണ്താനും.
The government employees with much cunningness have evolved a system called ‘Commutation of Pension’. The earlier version of this was like this: After retirement, the total amount of pension for 15 years is totalled. The exact half of this is then calculated. A government employee can opt to take this amount in bulk at the commencement of his retired life. The only problem was that for the rest of his life, he would be entitled to only half pension per month. Now, this itself is a great anomaly. For one thing, only government employees are entitled to pension. Second, pension is to be given only as long as a person is alive. Here simply 15 years half pension is given in a lump. Third, the huge amount is taken from the public exchequer. This amount is actually meant for development and public service activities and not for squandering on public servants. Fourth, the common man has nothing with which he and his children can compete with the government employee financially. For, suddenly again, the government employee is flushed with funds, while the common man and his children are finding it hard to earn each rupee.
സര്‍ക്കാർ ഉദ്യോഗസ്ഥർ വളരെക്കരുതലോടുള്ള നീക്കങ്ങളോടുകൂടി നേടിയെടുത്തതാണ് കമ്മ്യൂട്ടേഷന്‍ ഒഫ് പെന്‍ഷന്‍. ഇതിന്റെ കുറച്ച്കാലം മുന്‍പ് വരെയുള്ള രൂപം ഇതായിരുന്നു:
സര്‍ക്കാർ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ, ആദ്യത്തെ 15 വര്‍ഷത്തെ മുഴുവൻ പെന്‍ഷൻ തുകയും കൂട്ടുന്നു. എന്നിട്ട് അതിന്റെ നേരെപകുതി ഒന്നിച്ച് കൊടുക്കുന്നു. ഇങ്ങിനെ വാങ്ങിക്കുന്ന ആള്‍ക്ക് ബാക്കി ജീവിത കാലം മുഴുവൻ പകുതി പെന്‍ഷനെ കിട്ടുകയുള്ളു. ഇവടെ പലതരം തട്ടിപ്പുകളാണ് നടക്കുന്നത്. ഒന്നാമതായി സര്‍ക്കാർ ജീവനക്കാര്‍ക്ക് മാത്രമെ പെന്‍ഷൻ ഉള്ളു എന്നത്. രണ്ടാമതായി പെന്‍ഷൻ അയാൾ ജീവിച്ചിരിക്കുന്ന കാലം മാത്രമേ കൊടുക്കേണ്ടതുള്ളു എന്നതും. ഇവിടെ 15 വര്‍ഷത്തെ പെന്‍ഷൻ യാതോരു ലക്കുംലഗാനുമില്ലാതെ ഒരു നിസ്സാരം വരുന്ന ജനവിഭാഗത്തിന് നൽകുകയാണ്.
മൂന്നാമതായി ഈ പണം സര്‍ക്കാർ ഖജനാവിൽ നിന്നാണ് എടുക്കുന്നത്. ഈ പണം, ഇവിടെയുള്ള ജനങ്ങളുടെ കാര്യങ്ങള്‍ക്കും, വികസനകാര്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ കൂറെ കാട്ട് കള്ളകള്ളന്മാര്‍ക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല.
നാലാമതായിട്ട്, ഇവിടുത്തെ സാധാരണക്കാരനും മക്കള്‍ക്കും ഉദ്യോഗസ്ഥരോടും അവരുടെ മക്കളോടും സാമ്പത്തികമായി കിടപിടിക്കാൻ ഒന്നും തന്നെ ലഭിക്കുന്നില്ല. കാരണം, സാധാരണക്കാരനും മക്കളും, ഒരു രൂപ നേടാന്‍ കഷ്ടപ്പെടുമ്പോൾ ഉദ്യോഗസ്ഥന്റെ കൈയിൽ പണം വന്ന് നിറയുകയാണ്.
Now this is the first part of this Commutation Nonsense. What comes next is more criminal. Earlier, it was found that most retired persons used to die before their 65th year. Now with more funds at their command, their retired life is still a fantastic time, with them living life as feudal lords. Very few were dieing even much after their 65th year. Now, they had commuted only their 15 years pension. Why should they get only half pension after that 15 years. This was felt more, as they found many who had not opted for commutation enjoying full pension, while they got only half. The government employees make rules here. They changed rules. Now, if you commute your pension, after 15 years, you get full pension after the 15 years. Now, how may common citizens here know of commutation and all this later developments? I am sure most of the people do not have any idea what they are paying their own public servants. Whose is in charge? Who is allowing all this? Under whose authority?
കമ്മ്യട്ടേഷന്‍ എന്ന ശുദ്ധ ബോഷ്ക്കത്തരത്തിനെക്കുറിച്ചുള്ള ആദ്യഭാഗം ഇതാണ്. അടുത്തതായി വരുന്നത് കൂടുതൽ ദുഷ്ടതയുള്ളതാണ്. പെന്‍ഷൻ പറ്റിയവർ 65 വയസ്സാകുമ്പോഴേക്കും പണ്ട് കാലങ്ങളിൽ മരണമടയുമായിരുന്നു. എന്നാൽ അമിതമായ സമ്പത്ത് വന്നപ്പോൾ അപൂര്‍വ്വമായി ഈ മരണമടയൽ. അപ്പോഴാണ് അവര്‍ക്ക് വന്ന ഒരു നഷ്ടത്തേക്കുറിച്ച് അവർ ബോധവാന്മാരാരായത്. ഇനിയുള്ള ജീവിതകാലം അത്രയും പകുതിയേ പെന്‍ഷനുള്ളു. കമ്മ്യൂട്ടേഷന്‍ എടുക്കാത്തവരെക്കാണുമ്പോൾ, ഇത് കൂടുതൽ അവരെ അലട്ടി. സര്‍ക്കാർ ഉദ്യോഗസ്ഥരല്ലെ നിയമങ്ങൾ ഉണ്ടാക്കുന്നത്. അവര്‍ക്ക് നിയമങ്ങൾ മാറ്റാം. അവരത് മാറ്റി. ഇന്ന് കമ്മ്യൂട്ടേഷന്‍ ചെയ്യാം. 15 വര്‍ഷത്തിന് ശേഷം വീണ്ടും പെന്‍ഷൻ തിരിച്ച് പഴയപടി അവര്‍ക്ക് കിട്ടുന്നു. സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്ന സാധാരണ ജനങ്ങളിൽ എത്ര പേര്‍ക്ക് ഇതിനെക്കുറിച്ച് അറിയാം? അരാണ് ഇവിടെ നാഥനായിട്ടുള്ളത്? ഇത് ഒരു നാഥനില്ലാക്കളരിയാണോ? അരാണ് ഈ കൊള്ളക്കെല്ലാം അനുവാദം നല്കുന്നത്? എവിടുന്ന് കിട്ടി ഈ അധികാരം?
I have seen many women working in very tragic circumstances, breaking stones, with their children tied in a bundle on their shoulders. What have they got from their government? Nothing. Is this an essential component of the freedom we are celebrating every year?
സ്വന്തം കുട്ടികളെ ചുമലിൽ ഒരു ഭാണ്ഠത്തിൽ കെട്ടിയിട്ട് കൊണ്ട്, കല്ല് പൊട്ടിച്ച് ജീവിക്കുന്ന സ്ത്രികളെ കിണ്ടിട്ടുണ്ട്. അവര്‍ക്ക് സര്‍ക്കാരിൽ നിന്നും എന്തെങ്കിലും ലഭിച്ചിട്ടുണ്ടാവുമോ? ഇതാണോ നാം നേടിയെന്ന് അഹങ്കരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മുഖമുദ്ര
The next item: Go to a bank and seek a loan. If you are a government employee, well loans for almost everything, starting from refrigerator, computer and other small gadgetry to even building houses is available. This is the security that the fabulous pay and perks given to the public servant comes as fringe benefits. The sharp difference in attitude to an ordinary man over here, who is actually in more need for funds, is visible to anyone who has dared to approach a bank. In many cases, it may be said that most of banks simply exist for the benefit of the government employee and his dependants. The banks also find them as attractive customers, who come with solid security.
അടുത്ത കാര്യം. ഒരു ബാങ്കിൽ ചെന്ന് ഒരു ലോണിന് ശ്രമിച്ചു നോക്കു. നിങ്ങൾ ഒരു സര്‍ക്കാർ ഉദ്യോഗസ്ഥനാണോ, എങ്കിൽ ഫ്രിഡ്ജ്, കംപ്യുട്ടര്‍, തുടങ്ങി എല്ലാവിധ സാധനങ്ങള്‍ക്കും ലോൺ തയ്യാർ. ഇതാണ് അസാമാന്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും അമിതമായ സെക്യുറിറ്റിയായി ഇവര്‍ക്ക് വന്ന് ഭവിക്കുന്നത്. എന്നാൽ ഇതേ ആവശ്യത്തിനായി ബാങ്കിനെ സമീപിക്കാന്‍ ധൈര്യപ്പെടുന്ന ഒരു സാധാരണക്കാരന് കിട്ടുന്നതോ, തികച്ചും വിപരീതമായ അനുഭവവും. പലപ്പോഴും ഇവിടെയുള്ള ബാങ്കുകളും, സര്‍ക്കാർ ഉടമസ്ഥതയിലുള്ള മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിലക്കൊള്ളുന്നത് തികച്ചും സര്‍ക്കാർ ഉദ്യോഗസ്ഥരുടേയും അവരുടെ ആശ്രിതരുടേയും മാത്രം കാര്യം നോക്കാനാണ് എന്നു തോന്നും. മാത്രവുമല്ല, ബാങ്കുകള്‍ക്കും ഇക്കൂട്ടരെ വളരെ സുരക്ഷിതരായ ഉപഭോക്താക്കളായും കാണാന്‍കഴിയും.
Many years ago, I did a minor enquiry on the type of students who reach professional colleges like Medical, and Engineering. At that time, engineering seat was also a prized one, not like now when it has reached standards of sheer immensity. I found that most of the students were the children of government employees. When I was taking English classes, I found the children of government employees, even peons, were better dressed, more confident, better fed, and also with better career possibilities. The children of others, especially of the working class, were simply bearing a lot inferiority complexes, and along with the burden of their lower financial status and lower level Malayalam words.
പാണ്ടൊരിക്കൽ വെറുതേയൊന്ന് നിരീക്ഷിച്ചപ്പോൾ കണ്ടത് മെഡിക്കൽ കോളേജുകളിലും, മറ്റ് പ്രൊഫഷണൽ കോളേജുകളിലും, ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികൾ സര്‍ക്കാർ ഉദ്യോഗസ്ഥരുടെ മക്കളാണ്. മാത്രവുമല്ല സമൂഹത്തിൽ മറ്റ് തൊഴിലുകാരെ അപേക്ഷിച്ച് ഇക്കൂട്ടരുടെ മക്കളാണ് വസ്ത്രധാരണത്തിലും വളര്‍ച്ചയിലും ആത്മവിശ്വാസത്തിലും മുന്നില്‍. ഇക്കൂട്ടര്‍ക്കായിരുന്നു എല്ലാവിധ ഉയര്‍ന്ന തൊഴിൽ സാദ്ധ്യതകളും. സാധാരണക്കാരന്റെ മക്കൾ മിക്കപ്പോഴും ഈപ്പറഞ്ഞകാര്യങ്ങളിലെല്ലാം തന്നെ പിന്‍പന്തിയിലാണ്.
Government employees are posted to seek to the welfare of the people and for making them better. Here what we find is that they have cornered almost all the funds, amenities, and resources of the nation.
സര്‍ക്കാർ ഉദ്യോഗസ്ഥരെ ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത് ജനങ്ങളുടെ സൗകര്യങ്ങൾ നോക്കാനാണ്. എന്നാൽ ഇക്കൂട്ടർ ഇന്ന് ഇവിടെയുള്ള എല്ലാവിധ സമ്പത്തുകളും സൗകര്യങ്ങളും കരസ്ഥമാക്കിയിരിക്കുകയാണ്.
Now, let me come to a very important part of our social living condition. The people of this state are using the Malayalam as their native language. This language has a lot negative aspects. This is actually an aspect of almost all Indian languages, as well as of most world languages other than certain languages like English.
ഇനി നമ്മുടെ സാമൂഹിക ഘടനയിലെ കാതലായ ഒരു കാര്യം പറയട്ടെ. ഈ സംസ്ഥാനത്തിലെ ജനങ്ങൾ മലയാള ഭാഷയാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. ഈ ഭാഷയിൽ ഒട്ടനവധി നിഷേധാത്മകമായ കാര്യങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തിൽ ഇതേ നിഷേധാത്മകമായ കാര്യങ്ങൾ ലോകത്തിലെ മറ്റ് പല ഭാഷകളിലും ഉണ്ട്. ഇങ്ഗ്ലിഷ് പോലുള്ള കുറച്ച് ഭാഷകളിൽ ഇവയില്ല.
Our languages are very feudal in nature. Many words like ‘you, he, she, his, hers, their’, and immense connected words come with a variety of terms, each signifying differing social status. Each word also, contains codes that limit a person’s social limits, and other parameters of freedom.
നമ്മുടെ മിക്കവാറും എല്ലാ ദേശീയ ഭാഷകളും ജന്മി-അടിമ (ഫ്യൂഡല്‍) സ്വഭാവം ഉള്ളവയാണ്. നമ്മുടെ ഭാഷകളിലെ നീ, അവന്‍, അവള്‍, അവന്റെ, തുടങ്ങി ഒട്ടനവധി വാക്കുകൾ വ്യത്യസ്ത സാമൂഹിക നിലവാരം, വയസ്സ്, തൊഴില്‍, മാനസികഭാവം, തുടങ്ങി പല കാര്യങ്ങളുടേയും അടിസ്ഥാനത്തിൽ പലരൂപത്തിൽ മാറുന്നു. ഈ ഒരോ വാക്കുകളും അതീവ വ്യത്യസ്തങ്ങളായ മാനസിക എഫക്റ്റുകൾ മനുഷ്യനിലും സമൂഹത്തിലും ഉണ്ടാക്കുന്നു. ഓരോ വാക്കിലും ഒരു മനുഷ്യന്റെ സാമൂഹിക അതിരുകളും, പരിമിതികളും, സ്യഷ്ടിക്കുന്ന കോഡുകൾ ഉണ്ട്.
Now, what has been noticed is that in our state (and also in our nation), all the superior words are now in the custody of the government employees. In Kerala, the situation is much worse than in many other states.
ഇവിടെ ശ്രദ്ധിക്കേുന്നകാര്യം നമ്മുടെ സംസ്ഥാനത്തിൽ (രാഷ്ട്രത്തിലും) ഭാഷയിലെ എല്ലാ ഉയര്‍ന്ന വാക്കുകളും ഇന്ന് സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടുള്ളവയാണ്. താഴേക്കിടയിലുള്ള വാക്കുകൾ സാധാരണ ജനങ്ങള്‍ക്കും. പല വടക്കനിന്ത്യന്‍ സംസ്ഥാനങ്ങളേയും അപേക്ഷിച്ച്, ഇക്കാര്യത്തിൽ കേരളത്തിലെ സാധാരണ ജനങ്ങളുടെ നിലവാരം വളരേ പരിതാപകരമാണ്.
Earlier in the Malabar district of the erstwhile Madras state, the word ‘ningal’ was one of polite dignity, to be used in formal interaction, and also to government employees. When the Kerala state was formed, by amalgamating Malabar with Travancore-Cochin State, there was a sea-change in the social scenario. Travancore-Cochin state was still carrying on the encumbrances of its Monarchical social systems. In this area, the liberal social attitude brought in by the British administration in Malabar was absent. Instead a sort of bowing to royalty culture was prevalent. From here, a lot of intense feudal inputs entered the already feudal-content-loaded Malayalam of Malabar. Now, a very funny, yet terribly degrading communication system has come into practise and prevalence.
ഇങ്ഗ്ളിഷ് ഭരണ കാലത്ത് മലബാർ, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറി ഭാഷയിൽ നിങ്ങൾ എന്നവാക്ക് മാന്യമായ സംബോധനാ പ്രയോഗമായിരുന്നു. സര്‍ക്കാർ ഉദ്യോഗസ്ഥരോടും ഈ വാക്ക് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ മലബാറിനെ തിരു-കൊച്ചി സംസ്ഥാനങ്ങളോട് കൂട്ടിച്ചേര്‍ത്ത് കേരളം ഉണ്ടാക്കിയപ്പോൾ സാമൂഹിക സംബോധനാ രീതികളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. തിരു-കൊച്ചി സംസ്ഥാനങ്ങൾ ഇങ്ഗ്ളിഷ് ഭരണം അനുഭവിച്ചിട്ടില്ല. അവിടെയുള്ള രീതികൾ മുഴുവനും രാജഭക്തിയുടേയും അതോടനുബന്ധിച്ച മറ്റ് കീഴ്വഴക്കങ്ങളുടേയും ആയിരുന്നു. ഇങ്ഗ്ളിഷ് ഭരണകാലത്തിന്റെ മൂഖമുദ്രയായ ജനാധിപത്യ രീതികളൊന്നും തന്നെ തിരുകൊച്ചി പ്രദേശങ്ങളിൽ ഏശിയിട്ടുണ്ടായിരുന്നില്ല. പകരം, ഉയര്‍ന്നവരോട് അമിതവും വ്യാജവുമായ അടിയാളത്തങ്ങളും വിധേയത്തങ്ങളും കാട്ടി സ്വന്തം കാര്യം നേടിയെടുക്കുക എന്നതായിരുന്നു അവിടെ ഉണ്ടായിരുന്ന സംബോധനാ രീതി. കേരളപ്പിറവിയോടുകൂടി ഇങ്ങിനെയുള്ള പലതരം സംബോധനാ രീതികളും മലബാറിലെ സാമൂഹിക ആശയവിനിമയത്തിൽ വന്നു ചേര്‍ന്നിരിക്കുകയാണ്.
No government official can be addressed with a ‘ningal’, they have to be called ‘Sar’. They can address the ordinary public with a ‘ningal’ or a ‘nee’. What this forebodes is a very, very dangerous situation. For, as it is government officials are loaded with exquisite previlages, along with this comes the ancient feudal positioning that they are now claiming in language. Actually, in any civilised nation, the government official should naturally address the public with a ‘Sir’.
ഒരു സര്‍ക്കാർ ഉദ്യോഗസ്ഥനേയും, നിങ്ങൾ എന്നവാക്ക് കൊണ്ട് സംബോധന ചെയ്തുകൂട, ഇന്ന്. സാർ എന്നേ സംബോധന ചെയ്തുകൂടു. സാധരണക്കാരനെ ഇക്കൂട്ടർ നിങ്ങൾ എന്നോ, നീ എന്നോ സംബോധന ചെയ്യുന്നു. ഇത് അപകടകരമായ ഒരു അവസ്ഥയിലേക്കാണ് നമ്മളെ എത്തിക്കുന്നത്. കാരണം, സര്‍ക്കാർ ഉദ്യോഗസ്ഥർ സാമൂഹികമായ ഔന്നിത്യവൂം അധികാരവും സമ്പത്തും കൈക്കലാക്കിക്കെണ്ടിരിക്കുകയാണ്. പോരാത്തതിന് ഭാഷയിലെ ഔന്നിത്ത്യവും അവര്‍ക്കാണ്. അവരോട് സാധാരണക്കാരന് സ്വന്തം മാന്യത നിലനിര്‍ത്തിക്കൊണ്ട് സംസാരിക്കാനോ വാദിക്കാനോ ആവാത്ത അവസ്ഥ വന്നു കൊണ്ടിരിക്കുകയാണ്.
Now, what is a government official’s grade? Under the British instituted public services, the clerks are just to do the inner office work. Now they have taken over decision making. This would have been okay if the persons concerned were with enough calibre. It may be found that most government clerks are of very meagre knowledge, information and also very much lacking in English. The third factor has a terrible input, in that a person who does not know English, can imagine society in a very feudal manner. This person will naturally believe that he and his fellow government officials are superior beings; thus being the words they possess in Malayalam terminology.
ഇനി ഒരു സര്‍ക്കാർ ഉദ്യോഗസ്ഥന്റെ നിലവാരം എന്താണ് എന്ന് നോക്കാം. ഇങ്ഗ്ളിഷ് ഭരണ സംവിധാനത്തില്‍, ഓഫിസർ ഏല്‍പിച്ചിട്ടുള്ള പണിചെയ്യുക എന്നതാണ് സർക്കാർ ഗുമസ്ഥരുടെ ജോലി. തീരുമാനങ്ങൾ എടുക്കാനോ ജനങ്ങളുടെമേൽ അധികാരം കാട്ടാനോ അധികാരം ഇവർക്ക് ഉണ്ടായിരുന്നില്ല. ഇന്ന് അവരുടെ ഭാവം തന്നെ മാറിയിരിക്കുകയാണ്. സ്വന്തമായി ജനങ്ങളോട് ഇടപെട്ട് അവരെ പലവട്ടം നടത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് ആവും. പോരാത്തതിന് മിക്കവാറും ക്ളാര്‍ക്കുമാര്‍ക്ക് വിവരം (അവരുടെ വകുപ്പിലെക്കാര്യങ്ങളില്‍പ്പോലും), വളരെ വളരെക്കുറവാണ്. അതിനുമപ്പുറം ഇവര്‍ക്ക് ഇങ്ഗ്ലിഷ് പരിജ്ഞാനവും വളരെ പരിമിതമാണ്. ഇതാണ് ഇക്കൂട്ടത്തിൽ വച്ച് ഏറ്റവൂം കഠിനമായിട്ടുള്ളത്. കാരണം മലയാളത്തിൽ ചിന്തിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ സാമൂഹികാന്തരീക്ഷത്തെ തികച്ചും ജന്മി-അടിമ സാമൂഹികാന്തരീക്ഷത്തിൽ മാത്രമേ കാണാൻ ആവുള്ളു. ഉദ്യോഗസ്ഥർ രാജപദവിയുള്ളവരാണെന്നും സാധാരണക്കാർ അവരുടെ കൂലിക്കാരുമാണ് എന്ന മാനസികരോഗം ഇവര്‍ക്ക് പെട്ടെന്ന് പടികൂടും. കാരണം മലയാള ഭാഷാ പ്രയോഗങ്ങൾ അങ്ങിനെയുളളവയാണല്ലൊ.
Actually the so-called officer class in the government is only the IAS, IPS and such others. Here again, with the end of the 1970s, English standard was removed, so that a person with very meagre knowledge in English can become an IAS or IPS official. These persons really carry the very feudal mental mood that was literally removed with the coming of English. Beyond all this, the very Civil Service Exam is a very mediocre exam, which does not sieve and collect quality persons, but just persons who can mug up a lot of textbook information from standard textbooks.
യഥാര്‍ത്ഥത്തിൽ സര്‍ക്കാർ ഓഫീസര്‍മാർ എന്നു വിളിക്കപ്പടേണ്ടവർ IAS, IPS തുടങ്ങിയവർ മാത്രമാണ്. എന്നാൽ ഇവരുടെ ഇടയിൽ പലനിലവാരത്തകര്‍ച്ചകളും വന്ന് കൊണ്ടിരിക്കുകയാണ്. 1970കളുടെ അവസാനത്തോടെ ഇങ്ഗ്ലിഷിന്റെ പ്രാധാന്യം IAS പരീക്ഷയിൽ നിന്നും അപ്രത്യക്ഷമായി. അതോടെ ഇങ്ഗ്ലിഷിൽ വെറും തുച്ഛമായ വിവരമൂള്ളവരും IAS, IPSകാരായി. ഇങ്ഗ്ലിഷ് വന്ന് തുടച്ചുമാറ്റിയ ഫ്യൂഡൽ ഭാവങ്ങൾ അതോടെ ഭരണത്തിന്റെ ഉന്നതങ്ങളിൽ വീണ്ടും തിരിച്ചെത്തി. മാത്രവുമല്ല, ഇന്നുള്ള Civil Service പരീക്ഷ തന്നെ തീരെനിലവാരം ഇല്ലാത്തതാണ്. ഗുണമേന്മയുള്ള ആളുകളെ അതിന് അരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഈ പരീക്ഷയ്ക്ക് ആകെ ചെയ്യാൻ പറ്റുന്നത് കുറേ പാഠപുസ്തകങ്ങൾ മനഃപ്പാഠമാക്കാനും അവ കടലാസിൽ എഴുതാനും കഴിവുള്ളവരെ കണ്ടുപിടിക്കലാണ്.
Now, I need to bring into focus another feature about our bureaucracy. That is, they all want intimidating words as their designation, so that ordinary people can be demanded to give more respect.
ഇനി നമ്മുടെ ഉദ്യോഗസ്ഥവര്‍ഗ്ഗത്തിന്റെ മറ്റൊരു സവിശേഷത കൂടി സൂചിപ്പിക്കട്ടെ. അവര്‍ക്കെല്ലാം തന്നെ മനുഷ്യനെ ഭയപ്പെടുത്തുന്ന ഔദ്യോഗിക സ്ഥാനപ്പേരുകൾ വേണം. അങ്ങിനെയുണ്ടെങ്കിലെ ആളുകളുടെ വിദേയത്വവും അടിയാളത്തവും കിട്ടുകയുള്ളു. കാരണം, ആദരവ് സ്വമേധയാ കിട്ടാൻ ഉതകുന്ന യാതോരു കാര്യവും അവരിൽ അശേഷം ഇല്ലതന്നെ.
I can give a beautiful story that happened. When the British were ruling India, the land Registration department, in each state, was a very significant one. It was one of the main revenue accruing departments in the country. The head was known as the Inspector General of Registration. Since, the departure of the British, its significance has come down, and the IG is very much below the whole cadre of Indian Administrative Service officers. Yet, as the title of a head of a department, and because of its striking quality, it was used by the incumbents with ample pomp and pageantry.
സംഭവിച്ച സുന്ദരമായ ഒരു കഥ ഇവിടെപ്പറയാം. ഇങ്ഗ്ളിഷുകാർ ഭരിക്കുന്ന കാലത്ത് ഇവിടെയുള്ള സര്‍ക്കാർ വകുപ്പുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു റജിസ്ട്രേഷന്‍ വകുപ്പ്. സര്‍ക്കാരിന് വരുമാനം നല്‍കിയിരുന്ന വകുപ്പുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഈ വകുപ്പ്. ഈ വകുപ്പിന്റെ തലവന് ഇന്‍സ്പെക്ടർ ജനറൽ എന്ന സ്ഥനമായിരുന്നു. ഇങ്ഗ്ളിഷുകാർ പോയതോടുകൂടി ഈ വകുപ്പിന്റെ പ്രാധാന്യം ഒട്ടുമുക്കാലും അപ്രത്യക്ഷമായി. ഇന്‍സ്പെക്ട്ടർ ജനറൽ ഓഫ് റജിസ്ട്രേഷൻ IASകാരുടേതിനേക്കാൾ താഴെവരുന്ന പോസ്റ്റാണ്. എന്നിരുന്നാലും, ഇന്‍സ്പെക്ട്ടർ ജനറൽ എന്ന പേരിന് വളരെ ഘനഗാംഭീര്യമാണ്. കേട്ടാൽ ജനം ഞെട്ടും. ഈ സ്ഥാനത്ത് ജോലിചെയ്ത പലരും, ഈ പേര് വളരെ വിദഗ്ദമായി ഉപയോഗിച്ച് സായൂജ്യം നേടിയിട്ടുണ്ട്.
Now, during the British times, below the rank of the IG were the District Registrars. They were one in each district of the state. It so happened that the scheming bureaucrats in this department were very visibly discussing the possibility of getting more promotion opportunities, and someone suggested the need to have some official grade between the IG and the District Registrars. Actually, not for any need, but just for the heck of it, and also to improve the chance for promotion. What the bureaucrats need, they can get, for they do both the conspiring as well as its execution. One Zonal Inspector post was initiated in Trivandrum, the headquarters of Kerala State.
ഇങ്ഗ്ളിഷുകാരുടെ ഭരണ കാലത്ത് ഇന്‍സ്പെക്ടർ ജനറലിന് താഴെവരുന്നതാണ് ജില്ലാ റജിസ്റ്റ്രാര്‍മാര്‍. ഓരോ ജില്ലയിലും ഒരാൾ വീതം. ഈ എണ്ണക്കുറവ് ഉദ്യോഗ കയറ്റത്തെ കാര്യമായി ബാധിച്ചിരുന്നു. എന്തെങ്കിലും ചെയ്ത് കുറേ ഉദ്യോഗക്കയറ്റങ്ങൾ ഉണ്ടാക്കാൻ ഇക്കൂട്ടർ സ്ഥിരോത്സാഹത്തിലായിരുന്നു. അങ്ങിനെയിരിക്കെയാണ് ആരോ ഒരാൾ ഇന്‍സ്പെക്ടർ ജനറലിനും ജില്ലാ റജിസ്റ്റാറിനുമിടയിൽ ഒരു ഉദ്യോഗസ്ഥസ്ഥാനം വന്നാൽ പ്രമോഷന്‍ സാധ്യതകൾ കൂട്ടാന്‍ ഉതകുമെന്ന് കണ്ടുപിടിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ടുന്നതെന്തും അവര്‍ക്ക് നേടാന്‍ എളുപ്പമാണ്. കാരണം ഗൂഢാലോചനയും നടപ്പിലാക്കലും അവര്‍തന്നെചെയ്യുന്നു. തിരുവനന്തപുരത്ത് ഒരു സോണൽ ഇന്‍സ്പെക്ട്ടർ പോസ്റ്റ് അങ്ങിനെ വന്നു.
Now, one promotion chance was increased. But then there are others who are left out. So, again, conspiracy, and then execution. Three more posts were created after officially dividing the tiny state into three zones. Now, what happens? All the four officials need separate office, official vehicles, official phones, peons, lower division clerks, upper division clerks, superintendents and whole lot of other paraphernalia. Earlier a paper forwarded to the IG went straight to him, from the lower levels. Now, a lot of nitwits would sit over it to study, and wrap it in a vicious red tape.
അങ്ങിനെ ഒരാള്‍ക്ക് പ്രമോഷൻ ലഭിച്ചു. പക്ഷേ ഗൂഢാലോചനയിൽ പങ്കെടുത്ത മറ്റുള്ളവര്‍ക്ക് യാതോരു മാറ്റവും സംഭവിച്ചില്ല. വീണ്ടും ഗൂഢാലോചനയും നടപ്പിലാക്കലും. ഈ ചെറിയ സംസ്ഥാനത്തെ മൂന്ന് സോണായ് തിരിച്ച് മൂന്ന് പോസ്റ്റുകൾ കൂടി സൃഷ്ടിക്കപ്പട്ടു. അപ്പോൾ മൂന്നും ഒന്നും നാല് സോണൽ ഇന്‍സ്പെക്ടര്‍മാര്‍. ഇനി എന്ത്? നാല് പേര്‍ക്കും നാല് ഓഫീസ്. സര്‍ക്കാർ വാഹനം, ഓഫീസ് ഫോൺ, ലോവർ ഡിവിഷന്‍ ക്ലാര്‍ക്ക്മാർ, അപ്പർ ഡിവിഷന്‍ ക്ലാര്‍ക്ക്മാർ, സൂപ്രണ്ടുമാർ ശിപായിമാർ, അങ്ങിനെ അനവധി കാര്യങ്ങള്‍. ജനങ്ങളെ സംബന്ധിച്ച് എന്ത് മാറ്റം സംഭവിച്ചു? ഇനിയിപ്പോൾ ഇന്‍സ്പെക്ടർ ജനറലിന് എത്തേണ്ടുന്ന ഒരു കടലാസ്, ഒരാഫിസ് കൂടെ കടന്ന്, താഴെനിന്ന് ലോവർ ഡിവിഷന്‍ ക്ലാര്‍ക്കിൽ നിന്ന് തുടങ്ങി കുറേ ഭോഷ്ക്കന്മാരിലൂടെ കടന്നു വേണം എത്താന്‍.
Now, so far so good. Yet, still a nagging feeling of a lingering doubt and misgiving. As I heard one bureaucrat saying, “The word Zonal Inspector sounds like the old Sanitary Inspectors”. During the British times, there was an Inspector from the Municipality, who would come and check all the latrines, both private as well as public, for any incidence of lack of neatness, which may give cause for infection and epidemic.
ഇത്രത്തോളം നല്ലത്. എന്നാല്‍, ഇനിയും ഒരുവിഷമം. ഒരു ഉദ്യോഗസ്ഥൻ പറയുന്നതു കേട്ടു, ഈ സോണൽ ഇന്‍സ്പെക്ടർ എന്ന് പറയുമ്പോൾ പണ്ടത്തെ സാനിറ്ററി ഇന്‍സ്പെക്ടറെയാണ് ഓര്‍മ്മവരുന്നത് എന്ന്. ഇങ്ഗ്ളിഷ് ഭരണ കാലത്ത് പൊതുസ്ഥലങ്ങളിലേയും, വീടുകളിലേയും, ടോയ്ലറ്റുകളുടേയും മറ്റും വൃത്തിപരിശോധിക്കാന്‍ നിയോഗിച്ചവരായിരുന്നു ഇക്കൂട്ടര്‍.
So, again conspiracy, and then execution. The name Zonal Inspector was changed to Deputy Inspector General. Now, it is very formidable title. Everyone is impressed, even though the incumbent may have the sneaky looks of a dacoit.
വീണ്ടും ഗൂഡാലോചനയും, നടപ്പിലാക്കലും. സോണൽ ഇന്‍സ്പെക്ടർ എന്ന പേരുമാറ്റി ഡെപ്യൂട്ടി ഇന്‍സ്പെക്ടർ ജനറൽ എന്നാക്കി. ഇപ്പോൾ ഇത് ഒരു ഞെട്ടിപ്പിക്കുന്ന പേരായി മാറി. എല്ലാരും ഒന്ന് ഞെട്ടും. മാത്രവുമല്ല, വളരെ ശ്രദ്ധയും ആകര്‍ഷിക്കും.
The reader may bear in mind, that all these manoeuvres were just for the ego satiation of the bureaucrats, though the extravagant higher expenses it incurs are taken from the public coffers.
ഇവിടെ വായനക്കാരന്‍ ഓര്‍ക്കേണ്ടത് ഇവിടെനടന്ന ഇത്രയും കരുനീക്കങ്ങളൂം, കുറച്ച് ഉദ്യോഗസ്ഥസ്ഥാരുടെ ദുരഭിമാനം കാക്കാൻ മാത്രമായിരുന്നു. ഇതിന് വരുന്ന എല്ലാ അധികച്ചിലവുകളും പൊതുഘജനാവിൽ നിന്നും, യാതോരു കൂസലുമില്ലാതെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നു.
Now I have used the word ‘Sanitary Inspectors’. Actually during the British times, they were a very junior grade public servants, who were to inspect both public as well as private toilets and see that they are well kept. I do not hear of ‘Sanitary Inspectors’ nowadays. Has this post been abolished? Or is it that they have changed their title and cunningly become some other inspectors? Who is in charge of Public Toilets? As it is there are no public convenience places in most towns. Is it because these officials actively see that these things do not exist, as a means to relieve themselves of proclaimed duty?
സാനിറ്ററി ഇന്‍സ്പക്റ്റർ എന്ന വാക്ക് ഈ ലേഖനത്തിൽ ഉപയോഗിച്ചിട്ടു്. ഇങ്ഗ്ളിഷ് ഭരണ കാലഘട്ടത്തിൽ പബ്ലിക്ക് ടോയിലറ്റുകളും, സ്വകാര്യ ഭവനങ്ങളിലെ ടോയിലറ്റുകളും വൃത്തിയുടെ കാര്യത്തിൽ പരിശോധിക്കാൻ നിയോഗിച്ചിട്ടുള്ളവരായിരുന്നു ഇക്കൂട്ടര്‍. ഇക്കാലങ്ങളിൽ ഇക്കൂട്ടരെക്കുറിച്ച് കേള്‍ക്കാനെയില്ല. ഇന്ന് ഈ പോസ്റ്റേയില്ലേ അതോ, ഇവരുടെ പേരും മാറ്റി ഇവർ മറ്റ് വല്ല ഇന്‍സ്പക്റ്റര്‍മാരും ആയോ? ഇന്ന് പബ്ലിക്ക് ടോയിലറ്റുകൾ ആരാണ് പരിശോധിക്കുന്നത്? വാസ്തവത്തിൽ മിക്ക പട്ടണങ്ങളിലും പബ്ലിക്ക്ടോയിലറ്റുകൾ ഇല്ല തന്നെ. ഇതിന്റെ കാരണം, ഈ ഉദ്യോഗസ്ഥർ ഇത് നിരുത്സാഹപ്പെടുത്തുന്നത് കൊണ്ടാണോ?
With the coming of independence, who got freedom? The so-called freedom was only for the bureaucrats.
സ്വാതന്ത്ര്യത്തിന്റെ വരവോടെ ആരാണ് സ്വതന്ത്രരായത്? ഇവിടെയുള്ള ഉദ്യോഗസ്ഥ വര്‍ഗ്ഗം തന്നെ.
It has been found that many Taluk level posts like Taluk Sales Tax officer, Taluk Agriculture Officer etc. are now renamed as Assistant Commissioner and Assistant Director etc. What good does it do for the general public, is a moot question. For, the public pays for service, not of having persons to respect, and bow to. The more terrible is the title, the more terrible is the behaviour of low grade bureaucrats who don these titles.
എല്ലാ ഉദ്യോഗസ്ഥരും, അവരവരുടെ സ്ഥാനപ്പേരുകൾ മാറ്റുകയാണ് ഇപ്പോൾ. താലൂക്ക് നിലയിലുള്ള താലൂക്ക് സെയിത്സ് ടാക്സ് ഒാഫീസര്‍, താലൂക്ക് ആഗ്രികള്‍ച്ചർ ഓഫീസർ, തുടങ്ങിയവർ അസിസ്റ്റന്‍റ്റ് കമ്മീഷണര്‍മാരും, അസിസ്റ്റന്‍റ്റ് ഡയറക്റ്റര്‍മാരുമായി മാറുകയായി. ഇതുകൊണ്ടൊക്കെ ജനങ്ങള്‍ക്ക് എന്താണ് ഗുണം എന്ന ചോദ്യം അവശേഷിക്കുന്നു. ഇവിടെ ജനങ്ങൾ ശമ്പളം നൽകുന്നത് അടിയാളത്തം കാണിക്കാനും കുനിയുവാനും കുറേപ്പേരെക്കിട്ടാനല്ല. മറിച്ച് ഇരുന്ന് പണിയെടുക്കുവാനാണ്. താഴേക്കിടയിലെ കറേ ഉദ്യോഗസ്ഥരുടെ തൊഴില്‍പ്പേരുകൾ ഇങ്ങിനെ കഠിനമാക്കുമ്പോൾ അവരുടെ ദുരഭിമാനം അധികരിക്കുയും പെരുമാറ്റം ദുഷിച്ചതുമാകുകയുമാണ് ചെയ്യുന്നത്.
Now let us see the Police. Policemen and women should be persons of very good quality and English knowledge. For they are to possess very great responsibilities and powers to deal in emergencies. Otherwise it the common man who is going to suffer. The police constable now in India, is actually designated as a ‘sipai’ or peon. The type of persons who are taken as constables are also of this mental grade. They are treated in this level by their senior officials. Yet, these are the very persons who are to question and interact with the common man. Imagine the plight of the common man in India, when he is communicated to as ‘nee’, ‘avan’, ‘aval’ by the ‘sipai’ level police constable.
ഇനി നമുക്ക് പോലീസുകാരുടെ കാര്യം എടുക്കാം. പോലീസുകാർ (പുരുഷന്മാരും, വനിതകളും) നല്ല നിലവാരമുള്ളവരും, ഇങ്ഗ്ലിഷിൽ നല്ലപരിജ്ഞാനമുള്ളവരുമായിരിക്കണം. കാരണം അവര്‍ക്ക് വളരേയധികം ഉത്തരവാദിത്വങ്ങൾ ഉണ്ട്. അല്ലെങ്കിൽ ഈ നാട്ടിലെ ജനങ്ങൾ വലയും. ഇന്ത്യയിലെ പോലീസുകാരെ ശിപായി, അഥവാ പ്യുൺ എന്ന ജോലിപ്പേരിലാണ് ഗ്രെയ്ഡ് ചെയ്തിട്ടുള്ളത്. ഈ തൊഴിലിൽ ചേരുന്ന മിക്കവരും ഈ നിലയിലുള്ള മാനസികാവസ്ഥ ഉള്ളവരാണ്. അവരോട് അവരുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇതേ നിലയിൽ പെരുമാറുന്നു. എന്നാൽ ഈ നാട്ടിലെ സാധാരണ ജനങ്ങളോട് നിത്യം സംസാരിക്കേണ്ടവരാണ് ഇക്കൂട്ടർ. നീ യെന്നും, അവനെന്നും, എടാ, എടീ എന്നൊക്കെയുള്ള വിലക്കുറഞ്ഞതും വിലകുറയ്ക്കുന്നതുമായ രീതിയിൽ ഇക്കൂട്ടർ ആളുകളെ സംബോധന ചെയ്യുമ്പോഴും വിശേഷിപ്പിക്കുമ്പോഴും ഈ നാട്ടിലെ ജനങ്ങളുടെ നില പരിതാപകരമായ നിലകളിലേക്ക് താഴ്ത്തപ്പെടുന്നു. പ്രതേ്യകിച്ചും ഇക്കൂട്ടർ നിലവാരം കുറഞ്ഞ പോലീസുകാരാകുമ്പോള്‍.
The senior police officials also address the constable with these words. This conditioning is continued down to reach the treatment met out to the common man. In fact, the present day standard of the common Indian is much below that of the ‘sipai’ level police constable. If this is the so-called freedom earned by Indians, then it is a very pitiable level of freedom.
സീനിയർ പോലീസ് ഉദ്യോഗസ്ഥരും പോലീസ് ശിപായിമാരെ ഇതേ വാക്കുകള്‍കൊണ്ടാണ് സംബോധന ചെയ്യുന്നത്. മുകളിലോട്ട് സാറും. ഇങ്ങിനെ വരുമ്പോൾ ഈ നാട്ടിലെ സാധാരണക്കാരന്റെ നിലവാരം ഒരു ശിപായിയെക്കാളും താഴോട്ട് പോകുന്നു. ഇതാണ് ഇന്ത്യക്കാരന്‍ നേടിയെടുത്ത സ്വാതന്ത്ര്യമെങ്കിൽ, സ്വാതന്ത്ര്യം എന്നത് വളരേ പരിതാപകരമായ ഒരവസ്ഥയാണ്.
Every job that has to interact with the police constable and Inspector has been degraded. They can only address a person with a ‘nee’ and refer with a ‘avan’ and ‘aval’. Imagine the quality of persons who can then function at this level of communication. It is very difficult for any man with some level of self-respect to work as a commercial driver. Only persons who can bear and like the lower level words can exist in these professions, which actually require persons of good proficieny in English and social sense. For, automobiles are powerful machines that require such persons to manoeuvre them through the busy roads and complex traffic designs and requirements.
പോലീസുകാരോട് ഇടപഴകേുന്ന എല്ലാ തൊഴിലുകളും തരംതാഴുകയാണ്. കാരണം പോലീസുകാർക്ക് ആളുകളെ നീ യെന്ന് സംബോധനചെയ്യാനും, അവന്‍, അവൾ എന്നൊക്കെ വിശേഷിപ്പിക്കാനും മാത്രമേ ആവുകയുള്ളു. ഇങ്ങനെയുള്ള സാമൂഹിക നിലയിലേക്ക് തരംതാണ് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുടെ മാനസിക നിലവാരത്തെപ്പറ്റി ചിന്തിച്ചുനോക്കൂ. ഒരു മാന്യനായ മനുഷ്യന് ഒരു ടാക്സി ഡ്രൈവറോ മറ്റോ ആയി തൊഴിൽ ചെയ്ത് ജീവിക്കാന്‍ വളരെ മനഃപ്പ്രയാസം നേരിടും. തരംതാണ സംബോധനാ രീതികൾ സ്വീകരിക്കാന്‍ മാനസികാവസ്ഥയുള്ളവര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാൻ പറ്റുന്ന നിലകളിലേക്ക് ഇങ്ങിനെ പല തൊഴിലുകളും തരംതാഴ്ന്നിരിക്കുകയാണ്. എന്നാൽ വാസ്തവത്തിൽ കമേര്‍ഷ്യൽ ഡ്രൈവിങ്ങ് പോലുള്ള പലതൊഴിലുകളിലും ഇങ്ഗ്ളിഷിൽ അതീവ വിവരവും, സമാന്യ ബോധവുമുള്ള ആളുകളെ അത്യന്താപേക്ഷതിതമാണ്. എന്നാൽ അങ്ങനെയുള്ളവർ ഒരു കാരണവശാലും ഇത്യാദി തൊഴിലുകളിൽ വരാൻ ധൈര്യപ്പെടില്ല.
When talking about police, there is another very important matter to be discussed here. This is the fact that no policeman has been given the right to beat any citizen of this nation by any constitutions, or statutory law; they can only use force when anyone with criminal intentions are resisting arrest. They have no right to beat or to use abusive words, or for that matter such degrading words like ‘nee’ etc. to a citizen of this nation. If this is allowable, then there is no meaning in claiming that we are a free nation of persons with individuality.
പോലീസിനെക്കുറിച്ച് പറയുമ്പോൾ മറ്റൊന്ന് കൂടിപ്പറയാനുണ്ട്. പോലീസുകാര്‍ക്ക് ആരേയൂം അടിക്കുവാനോ, അസഭ്യം പറയാനോ അവകാശമില്ല. അതിന് ഭരണഘടനയോ നിയമമോ അനുവദിക്കുന്നില്ല. ഈ നാട്ടിലെ ഒരു സ്വതന്ത്ര പൗരനെ നീ യെന്ന് സംബോധന ചെയ്യാനോ അവകാശമില്ല. ഇതൊക്കെ അനുവദിക്കാമെങ്കില്‍, നമ്മൾ വ്യക്തിത്വമുള്ള ഒരു സ്വതന്ത്ര ജനതയാണെന് അവകാശപ്പെടുന്നതിൽ യാതോരു അര്‍ത്ഥവുമില്ല.
Here what is to be understood is that the policemen beat and use abusive manners just because they are not having the calibre to use higher level of interaction and techniques of investigation. Then the natural question comes of how they can interact in English with the citizens here, when the citizens themselves do not know English. This brings us to a most interesting fact about Indian Educators. These so-called shallow experts were very keen that only their children should learn English. It was in their narrow interest to see that the children of the common Indian is not getting access to proper English. This very mentality is a common feature of many prominent Indians, who do not want to share any advantage they have with other Indians. What they fear is that if the other Indians are allowed to learn English, they and their children would naturally lose the respect that they were claiming from other Indians. This very negative mentality itself has brought many curses on our nation.
ഇവിടെ മനസ്സിലാക്കേുന്നത് പോലീസുകാർ അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെങ്കിൽ അതിന്റെ ഏറ്റവൂം മിതമായ അര്‍ത്ഥം അവര്‍ക്ക് ഉയര്‍ന്ന രീതിയിലുള്ള പെരുമാറ്റങ്ങളും അന്വേഷണമാര്‍ഗ്ഗങ്ങളും അറിയില്ലാ എന്നാണ്. ഇവിടെ തികച്ചും ന്യായമായ ഒരു ചോദ്യം ഉദിക്കും. ജനങ്ങള്‍ക്ക് തന്നെ ഇങ്ഗ്ലിഷും അതിലേ സരളമായ പെരുമാറ്റരീതികളും അറിയാതിരിക്കെ എങ്ങിനെയാണ് പോലീസുകാർ അവരോട് ഈ ഭാഷയിലും അതിലെ ലോലരീതികളിലും പെരുമാറുക? ഈ ചോദ്യം നമ്മെ ഇന്ത്യന്‍ വിദ്യാഭ്യാസ വിദഗ്ദരെക്കുറിച്ചുള്ള വളരെ കഠിനമായ ഒരു സത്യത്തിലേക്ക് നയിക്കും. ഈ പൊങ്ങച്ചക്കാർ അവരവരുടെ കുട്ടികൾ മാത്രം ഇങ്ഗ്ലിഷ് പഠിക്കണം എന്ന് കണ്ടുപിടിച്ചു. ഈ നാട്ടിലെ മറ്റുള്ളവരുടെ കുട്ടികൾ ഇങ്ഗ്ലിഷ് പഠിക്കുന്നത് അവരവര്‍ക്കും ഈ നാട്ടിനും നല്ലതല്ല എന്ന് വരെ അവർ കണ്ടു പിടിച്ചു. ഈ മാനസികാവസ്ഥ ഇന്ത്യയിലെ പല ഉയര്‍ന്നവര്‍ക്കും ഉണ്ട്. അവരുടെ ഏറ്റവും വലിയപേടി മറ്റ് ഇന്ത്യക്കാർ ഇങ്ഗ്ലിഷ് പഠിച്ചാൽ തങ്ങളോടും പിന്നീട് തങ്ങളുടെ മക്കളോടും ഉള്ള അവരൂടെ അടിയാളത്തം പോയ്പ്പോകും എന്നാണ്. ഈ മാനോഭാവം ഈ രാജ്യത്തിന്റെ ഒരു ശാപമായി യുഗങ്ങളായിത്തുടരുന്നു.
What is urgently required is that the common man should be given the opportunity to learn good quality English; not the one that is now being taught in both government as well as private schools in our nation. Let him then judge for himself if English is good for him or not; let not other cunning rascals take this decision.
ഇന്ന് ഏറ്റവും ആവശ്യം ഈ നാട്ടിലെ സാധാരണക്കാരന് നല്ല നിലവാരമുള്ള ഇംഗ്ലീഷ് പഠിക്കാന്‍ അവസരം ഉറപ്പാക്കുകയെന്നതാണ്. ഇന്ന് സര്‍ക്കാർ വിദ്യാലയങ്ങളിലും, സ്വകാര്യ ഇങ്ഗ്ലിഷ് മീഡിയം വിദ്യാലയങ്ങളിലും പഠിപ്പിക്കുന്ന നിലവാരം കുറഞ്ഞ ഇങ്ഗ്ലിഷ് അല്ല വേണ്ടത്. പകരം ഇങ്ഗ്ലിഷിന്റെ സാമൂഹിക തത്വശാത്രം ഉള്‍ക്കൊള്ളുന്ന ഇങ്ഗ്ലിഷ്. എന്നിട്ട് ഈ നാട്ടുകാരൻ തന്നെ തീരുമാനിക്കട്ടെ, ഇങ്ഗ്ലിഷ് നല്ലതോ അല്ലയോ എന്ന്. അല്ലാതെ പൊള്ളയായ വിവരവും കൊണ്ട് നടക്കുന്ന വിദഗ്ദരുടെ വാക്കല്ല ഇവിടെ ആവശ്യം.
There are immense things more to be said. It can be done later. Here may I conclude, with just one more factor. It is about the level of corruption that has become common in all government offices. It needs to be stopped immediately. Otherwise within a matter of few years, almost all wealth will be in the hands of a few government retired persons, and their offspring. The effect of this when combined with a feudal language can be imagined. They and their children will be using the feudal words of ‘nee’ etc. to the common man’s children, and then it will be back to pre-British times, when the feudal classes used these words to control and suppress those under them. And the common man would find it increasingly difficult to debate or talk back, or argue with the higher, dacoit classes.
പല കാര്യങ്ങൾ ഇനിയും പറയാനുണ്ട്. ഇപ്പോഴതിന് അവസരമില്ല. ഉപസംഹരിക്കുന്നതിന് മുമ്പ് ഒരുകാര്യം കുടി പറയട്ടെ. സര്‍ക്കാർ ഓഫീസുകളിൽ നടമാടുന്ന അഴിമതിയേക്കുറിച്ചാണ് ഇത്. ഇത് ഉടന്‍ തന്നെനിര്‍ത്തുകയും, സമാഹരിച്ച പണം പൊതുഖജനാവിലേക്ക് പിടിച്ചെടുക്കുകയും വേണം. അല്ലെങ്കിൽ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിൽ ഈ നാട്ടിലെ എല്ലാ സമ്പത്തും ഇക്കൂട്ടരുടേയും അവരുടെ മക്കളുടേയും കൈകളിലാകും. ഈ ധനികത്വവും ഫ്യൂഡൽ ഭാഷയും ഒത്ത് ചേരുമ്പോൾ സാധാരണക്കാരനും അയാളുടെ കുട്ടികളും വെറും കന്നുകാലിക്കൂട്ടം പോലെയാകും. ഉയരത്തിൽ ഇരിക്കുന്ന ഈ കള്ളന്മാരോട് സംസാരിക്കാനേ പറ്റാത്ത ഒരു സ്ഥിതി വിശേഷം വന്ന് കെണ്ടിരിക്കുകയാണ്.
I have forgotten to mention one minor thing. That is, government servants get 13 months salary a year. For everyone else, in one year there are only 12 months. Our government doesn’t know to count the number of months in a year?
ഒരു കാര്യം പറയാന്‍ വിട്ടു പോയി. അതായത് സര്‍ക്കാർ ഉദ്യോഗസ്ഥസ്ഥാര്‍ക്ക് ഒരു വര്‍ഷത്തിൽ 13 മാസമാണ് ശമ്പളം. എല്ലാവര്‍ക്കും ഒരു വര്‍ഷത്തിൽ പന്ത്രണ്ട് മാസമാണ് ഉള്ളത്. സര്‍ക്കാരിന് മാത്രം എണ്ണാൻ അറിയില്ലെ?