Contents List of Books

Image2

മനസ്സെന്ന അമാനുഷിക പ്രതിഭാസം ​

First published via WhatsApp  c2023.

 

മനുഷ്യമൂല്യത്തിൻ്റെ നിഗൂഢ ആർക്കിടെക്റ്റ് Volume 19

 

 

The full volumes in this series can be found here.

 

VED from VICTORIA INSTITUTIONS

It is foretold! The torrential flow of inexorable destiny!!

©  Copyright held by VICTORIA INSTITUTIONS

This webpage edition published on the 23rd of May 2026

The English translation of this book can be found on this link.

Image1 Copy 1

 

 

 

 

 

 

VICTORIA INSTITUTIONS

Aaradhana, DEVERKOVIL 673508 India

victoria.org.in

admn@victoria.org.in

victoriainstitutions.com

admn@victoriainstitutions.com

Table of Contents

1. കവലകളിലെ ട്രാഫിക്ക് നിർവ്വഹണം

കുറേ കാലമായി എഴുതേണം എന്നു വിചാരിച്ച ഒരു കാര്യമാണ്.

ഇത് ഉൾനാടൻ പ്രദേശങ്ങളിലെ നിരത്ത് കലവലകളിലെ (Road junctionനിലെ) ട്രാഫിക്ക് നിർവ്വഹണവുമായി (Traffic management) ബന്ധപ്പെട്ട ഒരു കാര്യമാണ്.

ഈ തൊഴിൽ ഉത്തരവാദിത്തം നിർവ്വഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരും, Traffic Wardenമാരും, Traffic Volunteerമാരുമാണ്. പെട്ടെന്ന് നോക്കിയാൽ, ഇവരെല്ലാവരും ഒരേ പോലുള്ളത് എന്നു തോന്നിക്കുന്ന യൂണിഫോമാണ് ധരിക്കുക.

ഇവർ ചെയ്യുന്ന തൊഴിൽ വളരെ ഉന്നത ഉത്തരവാദിത്തം ഉള്ളതു തന്നെ. എന്നാൽ നിത്യവും ഈ തൊഴിൽ ഒരേ നിരത്ത് കവലയിൽ ചെയ്യുമ്പോൾ, ഒരു പരിധിവരെ മനംമടുപ്പുവരാം.

എന്നിരുന്നാലും, ചിലയിടങ്ങളിൽ വച്ച് ഈ തൊഴിൽ ചെയ്യുന്നവർക്ക് വ്യക്തമായ ട്രാഫിക്ക് നിർവ്വഹണ പരിശീലനം ലഭിച്ചിട്ടില്ലാ എന്ന ഒരു തോന്നൽ പലപ്പോഴും വന്നിട്ടുണ്ട്.

ഈ പറയുന്നത് ആരേയും കുറ്റപ്പെടുത്തിക്കൊണ്ടല്ല. മറിച്ച്, മുകൾസ്ഥാനങ്ങളിൽ ഉള്ളവർക്ക് , ട്രാഫിക്ക് ഉദ്യോഗസ്ഥർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട, ഉത്തരവാദിത്തം ഉണ്ട് എന്ന് പറയാനാണ്. പ്രത്യേകിച്ചും Traffic Wardenമാർക്കും, Traffic Volunteerമാർക്കും.

ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ, ഒരു ദിശയിൽ നിന്നും കവലയിലേക്ക് കയറിവരുന്ന വാഹനത്തിന്, കവലയിലേക്ക് കടക്കാനായി നിർദ്ദേശം നൽകുമ്പോൾ, മറ്റ് ദിശകളിൽ നിന്നും വരുന്ന വാഹനങ്ങളെ നിർത്തിയിരിക്കേണം.

അതു ചെയ്യാതെ യാതൊരു വാഹനത്തിനും കവലയിലേക്ക് കടക്കാനും, കടന്നുപോകാനും നിർദ്ദേശം നൽകരുത്.

ഈ വിധമായുള്ള ഒരു നിർദ്ദേശം ചില ഇരുചക്രവാനഹങ്ങളും ചില വാണിജ്യവാഹനങ്ങളും സ്വകാര്യ കാറകളും ഓടിക്കുന്നവരും ഗൗനിക്കാറില്ലാ എന്നും കാണുന്നുണ്ട്.

കവലകളിലേക്ക് വാഹനങ്ങൾ നിരനിരയായി വരുമ്പോൾ ഇരു ചക്രവാനങ്ങളും നിരനിരയായി തന്നെ വരേണ്ടതാണ്. വളരെ അപുർവ്വമായി ചില ഇരുചക്രവാനങ്ങൾ നിരനിരയായി മുന്നേോട്ട് വരുന്നതും കണ്ടിട്ടുണ്ട്.

എന്നാൽ പലപ്പോഴും, മുന്നിലെ വാഹനത്തിൻ്റെ വലതുവശത്തും ഇടതുവശത്തമായി ഇരുചക്രവാഹനങ്ങളും ചിലപ്പോഴെല്ലാം ഓട്ടോ റിക്ഷകളും, ചിലപ്പോൾ സ്വകാര്യ കാറുകളും നിരതെറ്റി മുന്നോട്ട് നീങ്ങുന്നത് കാണാം. ഇത് കവലയിൽ ഒരു തരം Traffice clogging സംഭവിപ്പിക്കും.

ഞാൻ ഓടിക്കുന്ന ഇരുചക്രവാഹനം നിരനിരയായി ഓടിച്ചു മുന്നിലെ കാറിൻ്റെ പിന്നിൽ നിലയുറപ്പിച്ച് മുന്നോട്ട് നീങ്ങി കവലയിൽ എത്തിയപ്പോൾ, ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് ഇത് ഒരു തെറ്റായ വാഹനം ഓടിക്കലായി തോന്നിയ അവസരം ഉണ്ടായിട്ടുണ്ട്.

കാരണം, മുന്നിലെ കാറിൻ്റെ ഇരുവശത്തുമായി ഇരുചക്ര വാഹനങ്ങൾ യാതോരു ട്രാഫിക്ക് നിയന്ത്രണവും പാലിക്കാതെ മുന്നോട്ട് പോകുന്നതാണ് പൊതുവായ കീഴ്വഴക്കം.

ഇതിന് വിപരീതമായി കാറുകൾക്കിടയിൽ ഒരു ഇരുചക്രവാഹനത്തെ കണ്ടപ്പോൾ, അത് എവിടേയും കണ്ടിട്ടില്ലാത്തതും കേട്ടറിവില്ലാത്തതുമായ വാഹനം ഓടിക്കൽ രീതിയായി ഉദ്യോസ്ഥന് തോന്നിയെന്ന് തോന്നുന്നു.

ഇരുചക്രവാഹനം ഓടിക്കുന്ന മറ്റൊരിക്കൽ തെരുവുകവലയിൽ എത്തിയപ്പോൾ, എല്ലാ വാഹനങ്ങളും നിർത്താനുള്ള നിർദ്ദേശം ഉദ്യോഗസ്ഥൻ നൽകി. ഞാൻ വാഹനം നിർത്തി. എന്നാൽ, മറ്റ് ഇരുചക്രവാഹനങ്ങൾ യാതോരു നിയന്ത്രണവും പാലിക്കാതെ മുന്നോട്ട് പോയി. ഇത് കണ്ടതായി ഉദ്യോഗസ്ഥൻ പെരുമാറിയില്ല.

കുറച്ചു കഴിഞ്ഞ്, ട്രാഫിക്ക് ഉദ്യോഗസ്ഥൻ നോക്കിയപ്പോൾ ഒരു ഇരുചക്രവാഹനം തെരുവിൽ നിർത്തിയിരിക്കുന്നു. ഇത് എന്താണ് എന്ന രീതിയിൽ ആണ് ആ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. വാഹന ഗാതഗതത്തെ തടസ്സപ്പെടുത്താനായി ഒരു ഇരുചക്രവാഹനം തെരുവിന് നടുക്കായി നിർത്തിയിരിക്കുന്നു.

മറ്റൊരു കാര്യം ശ്രദ്ധയിൽ വന്നത്, ട്രാഫിക്ക് നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർക്ക് തമ്മിൽ യാതോരു coordinationനും (ഏകീകരിച്ചുള്ള പ്രവർത്തനം) കാണാറില്ലാ എന്നുള്ളതാണ്.

കവലയുടെ പല ഇടത്തായി, പലപ്പോഴും തെരുവിന് അരികിലായി, നിൽക്കുന്ന ഉദ്യോഗസ്ഥർ ഓരോരുത്തരും മറ്റുള്ള ഉദ്യോഗസ്ഥർ വാഹനങ്ങൾക്ക് നൽകുന്ന നിർദ്ദേശങ്ങളെ പരിഗണിക്കാതെയാണ് സ്വന്തം നിർദ്ദേശങ്ങൾ നൽകുന്നത് എന്നു തോന്നുന്നു.

വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ടുകൊണ്ട് അവർക്കിടയിൽ പൊതുവായുള്ള ഒരു നയം ഇല്ലായെന്നാണ് മനസ്സിലാകുന്നത്.

മലയാളത്തിൽ വയസ്സ് എന്നുള്ളത് ഒരു വൻ പ്രാധാന്യമുള്ള കാര്യമാണ്. വയസ്സും തൊഴിൽ സ്ഥാനവും ഏതാണ്ട് ഒരേ നിലവാരത്തിൽ ഉള്ളവർക്കാണ്, തമ്മിൽ ചർച്ചചെയ്ത് പൊതുവായുള്ള ഒരു നയം എടുക്കാൻ പറ്റുള്ളു. അല്ലായെങ്കിൽ അവർക്ക് മുകളിൽ ഉള്ള ഒരു ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യം ആവശ്യമാണ്.

വേറെ പറയാനുള്ള ഒരു കാര്യവും ഉണ്ട്. തെരുവു കവലയിലേക്ക് കാർ ഓടിച്ചുവരുന്ന അവസരത്തിൽ, ജംഗ്ഷനിൻ്റെ അങ്ങേപ്പുറത്ത് വാഹനങ്ങൾ കൂട്ടമായി നിറഞ്ഞ് നിന്നും വാഹന ഗാതഗതം തടസ്സപ്പെട്ടു നിൽക്കുന്ന അവസരത്തിൽ, സ്വന്തം വാഹനം ഓടിച്ച് ജംഗ്ഷൻ്റെ നടക്ക് നിന്നാൽ, വലതുവശത്തും ഇടതുവശത്തും നിന്നും വരുന്ന വാഹന ഗതാഗതം തടസ്സപ്പെടും.

ഇങ്ങിനെ വരുന്ന അവസരത്തിൽ, സ്വന്തം വാഹനം ജംഗ്ഷൻ്റെ നടുവിലേക്ക് കടത്തിവിടാതെ നിർത്തുന്നതാണ് ഉത്തമം. എന്നാൽ ഇങ്ങിനെ ചെയ്യുമ്പോൾ, പിന്നിൽ നിന്നും വാഹനം ഓടിക്കുന്നവരിൽ ചിലർ നിരന്തരമായി ഹോൺ അടിച്ചുകൊണ്ട് മനസ്സിൽ വെപ്രാളം സൃഷ്ടിക്കാൻ നോക്കും.

അവരുടെ വെപ്രാളം കണ്ടാൽ അവർ വല്ല ആസന്ന പ്രസവവുമായി ബന്ധപ്പെട്ട് വാഹനം ഓടിക്കുകയാണ് എന്ന് തോന്നു.

അതോടൊപ്പം തന്നെ തെരുവിൻ്റെ അരികിൽ നിൽക്കുന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥന് കലിവരുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.

ട്രാഫിക്ക് നിയന്ത്രണം എന്നത് മൊത്തമായ ഒരു വീക്ഷണം ഇല്ലാതെ വാഹനങ്ങളോട് കാണുന്ന traffic gapലേക്ക് ഉഗ്രവേഗത്തിൽ കടന്നുവരാൻ നിർദ്ദേശം നൽകൽ അല്ല എന്നാണ തോന്നുന്നത്.

ട്രാഫിക്ക് ഉദ്യോഗസ്ഥർ കവലകളിൽ നിരത്തിൻ്റെ നടുക്ക് നിന്നുതന്നെ വേണം വാഹനങ്ങളെ നിയന്തിക്കാൻ. അവരുടെ അവിടുള്ള സാന്നിദ്ധ്യം കവലയിലേക്ക് കടന്നു വരന്ന വാഹനങ്ങൾക്ക് വേഗത കുറക്കാനുള്ള പ്രചോദനം നൽകും.

പോരാത്തതിന്, വാഹനങ്ങൾ ഓടിക്കുന്നവരിൽ, മാനസിക പക്വത കുറഞ്ഞവർ, അനാവശ്യമായി ഹോണടിച്ച്, മുന്നിലുള്ള വാഹനങ്ങളെ അലോസരപ്പെടുത്തുന്നതും ഇവരുടെ സാന്നിദ്ധ്യം നിരുത്സാഹപ്പെടുത്തും.

ഓരോ വാഹനവും മുന്നിലുള്ള വാഹനത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് മൂന്നടിയെങ്കിലും പിന്നിലായിരിക്കേണം, കവലകളിൽ.

 

2. മരണക്കിണർ അഭ്യാസം

സെപ്റ്റംബർ 29 2024ന് ആണ് അവസാനത്തെ അദ്ധ്യായം എഴുതി അയച്ചത്. അഞ്ചു മാസക്കാലത്തിനധികം ഇടവേളക്ക് ശേഷം എഴുത്ത് തുടരുകായാണ്. മനസ്സിൽ നിറഞ്ഞുനിന്നിരുന്ന കാര്യങ്ങളിൽ യാതോരു കുറവും വന്നുകാണുന്നില്ല.

2002ൽ ഞാൻ Deverkovilലിൽ വന്നുപെട്ടുപോയി. ഇത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു വൻ മാനസിക വീഴ്ച തന്നെയായിരുന്നു. കിണറിൻ്റെ അരിക് ഉള്ളിലേക്ക് പൊട്ടിവീഴുന്നതോടൊപ്പം കിണറിനുള്ളിലേക്ക് വീഴുന്ന അതേ അനുഭവം എന്നു വേണമെങ്കിൽ പറയാം. എവിടെ പിടിച്ചിട്ടും പിടികിട്ടുന്നില്ല. ആരുടെ കൈകൾ പിടിച്ചാലും, അവരും താഴേക്ക് തന്നെ വലിച്ചു താഴ്ത്തുന്ന പ്രതീതി.

Deverkovilലിൽ ഇതിന് മുൻപും ജീവിച്ചിട്ടുണ്ട്, പലപ്പോഴും. എന്നാൽ പലപ്പോഴും ഇരുചക്രവാഹനവും നാലുചക്ര വാഹനവും കൈവശം ഉണ്ടാവും. വിദൂരങ്ങളായ പല ദിക്കുകളിലും നിരന്തരം ഓടിച്ചുകൊണ്ട് ജീവതം മുന്നോട്ടുപോയിക്കൊണ്ടിരുന്ന അനുഭവം.

മലയാളത്തിൽ മരണക്കിണർ എന്നും ഇങ്ഗ്ളിഷിൽ Motordrome എന്നും Wall of deathഎന്നും Well of death എന്നും പറയുന്ന ഒരു സർക്കസ് അഭ്യാസമുണ്ട്. വായനക്കാരന് ഇത് കണ്ടറിവുള്ള ഒരു അഭ്യാസം ആയിരിക്കും.

Deverkovilലിൽ താമസിക്കുന്ന കാലത്ത് കൈവശം ഇരുചക്രവാഹനും മറ്റും ഉണ്ടായിരുന്നപ്പോൾ, ജീവിതം ഏതാണ്ട് ഈ മരണക്കിണർ അഭ്യാസം പോലെ തന്നെയായിരുന്നു.

ഒരു വൻ സാമൂഹിക കുഴിയിൽ നിന്നും ഈ വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിൽ അതിവേഗത്തിൽ പറന്ന് പുറത്തു കടക്കും.

എന്നാൽ 2002ൽ Deverkovilലിൽ വന്നു വീണപ്പോൾ, കൈവശം യാതോരു വാഹനവും ഇല്ല. പൈസയും ഇല്ല. കുടുംബ ബന്ധങ്ങളിൽ വൻ പൊട്ടിത്തെറിയും പിളർപ്പും മറ്റും.

അന്നത്തെ സാമൂഹികാന്തരീക്ഷത്തെ ഇന്ന് പറഞ്ഞറിയിക്കാൻ പ്രയാസം തന്നെയാണ്. ജനങ്ങളിൽ ഏവർക്കും വൻ വിവരം ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ, പത്തും പതിനഞ്ചും കിലോമീറ്റർ ദൂരങ്ങൾ തന്നെ ദൂരങ്ങൾ ആണ്.

കമ്പ്യൂട്ടർ, ഇറ്റർനെറ്റ് എന്നിവയെക്കുറിച്ച് സാധാരണക്കാരായ ആളുകൾക്ക് യാതോരു വിവരവും ഇല്ല. സ്മാട്ട്ഫോൺ പ്രചരിച്ചു തുടങ്ങിയത് 2011ന്നോടുകൂടിയാണ് എന്നാണ് തോന്നുന്നത്. അതോടുകൂടി, ഇങ്ഗ്ളിഷ് പരിജ്ഞാനിമില്ലാത്ത ആളുകൾക്ക് പൊട്ടെന്നു തന്നെ വൻ വിവരം വന്ന പ്രതീതി.

2002ൽ ഞാൻ ഒരു second-hand computer വാങ്ങിച്ചു. വീട്ടിൽ Internetറ്റുമായി ബന്ധം സ്ഥാപിച്ചു. ഇത് ഒരു വൻ അതീന്ദ്ര്യ അനുഭവം തന്നെയായിരുന്നു.

ഒറ്റയടിക്ക് ലോകത്തിലെ പല ദിക്കുകളുമായി നേരിട്ട് ബന്ധം തന്നെ ലഭിച്ചു. ഇങ്ഗ്ളണ്ടിലെ ഒരു വെബ് ഫോറത്തിൽ നിത്യവും ഇങ്ഗ്ളിഷുകാരോടും മറ്റ് ബൃട്ടിഷുകാരോടും നേരിട്ട് സംഭാഷണങ്ങളിലും സംവാധങ്ങളിലും പങ്കെടുത്തു. എൻ്റെ കൈവശം വൻ ഇങ്ഗ്ളിഷ് വാക്യസമ്പത്ത് ഉള്ളത് ഉപകാരപ്പെട്ടു.

എന്നാൽ എൻ്റെ കൈവശമുള്ള കമ്പ്യൂട്ടർ ഏതു നിമിഷവും കണ്ണടക്കും എന്ന നിത്യ ഭീഷണി നൽകിത്തന്നെയാണ് പ്രവർത്തിച്ചത്. എന്നാൽ കണ്ണടച്ചില്ല.

അന്ന് ഇങ്ഗ്ളണ്ടിൽ ദക്ഷിണേഷ്യക്കാർ അത്രകണ്ട് ഇല്ലായിരുന്നു. ഇന്ന് കാര്യങ്ങൾ വ്യത്യസ്തമാണ്.

ഡാറ്റാ ചാർജ്ജ് പകൽ വളരെ അധികമായിരുന്നു. എന്നാൽ രാത്രിയിൽ അതിൻ്റെ നാലിൽ ഒന്ന് മാത്രം.

അതോടുകൂടി നിത്യവും രാത്രിയിൽ പ്രവർത്തിക്കും. പകൽ ഉറങ്ങും. ഇത് ശരീരത്തേയും മനസ്സിനേയും ഒരു വൻ തലതിരിഞ്ഞ അനുഭവത്തിലേക്ക് എത്തിച്ചു. പകൽ സമയത്ത് നേരെ നിൽക്കാനും നടക്കാനും പറ്റാത്ത അവസ്ഥ തന്നെ വന്നു.

വിധിയും വിധിനിയോഗവും എന്നെ Deverkovilലിൽ എത്തിച്ചത് വളരെ കരുതിക്കൂട്ടിയുള്ള പദ്ധിയിടലിലൂടെയാണ് എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. കാരണം, Deverkovilലിൽ വന്ന് പെട്ടതോടുകൂടിയാണ്, ഞാൻ അനവധി ഗ്രന്ഥങ്ങൾ എഴുതിയത്.

ഇതിനെ തുടർന്ന് പിന്നീട് വന്ന അനുഭവവും വൻ ആശ്ചര്യകരമായിക്കാണേണ്ടതു തന്നെയാവാം. Facebookൽ എൻ്റെ അംഗത്വം ബ്ളോക്ക് ചെയ്തപ്പെട്ടു. Wikipediaയും അതു തന്നെചെയ്തു.

ഞാൻ വെബ് സൈറ്റ് നിർമ്മിക്കാൻ പഠിച്ചെടുത്തു. അതോടുകൂടി victoriainstitutions.com എന്ന എൻ്റെ വെബ് സൈറ്റ് പുനരുദ്ധരിപ്പിച്ചു. പോരാത്തതിന്, മറ്റ് രണ്ടോ മൂന്നോ വെബ് ഫോറം സൈറ്റുകളും നടത്തി.

ഇവയിലെല്ലാം, വരുമാനം വരാനുള്ള affiliate marketing പദ്ധതികളും നടപ്പാക്കി. തുടർന്ന് അനുഭവപ്പെട്ടത്, affiliate marketing കമ്പനികൾ ഓരോന്നായി എൻ്റെ അംഗത്വം മരവിപ്പിച്ചു, യാതോരു മുന്നറിയിപ്പോ അറിയിപ്പോ നൽകാതെ.

വിക്കീപ്പീഡിയയിൽ ഞാൻ എന്ത് എഴുതിയാലും ആരെല്ലാമോ വന്ന് ആക്രമിക്കും. അതിൽ കയറി ശുദ്ധ അനാവശ്യങ്ങളും അസഭ്യങ്ങളും എഴുതിച്ചേർക്കും. താഴെ👇 നൽകിയ ചിത്രം നോക്കുക.

ഇവ ഞാനാണ് എഴുതുന്നത് എന്ന രീതിയിൽ പലരും പ്രതികരിക്കുക തന്നെ ചെയ്തു. പലപ്പോഴും ഇതിനെ തടയാൻ എനിക്ക് ആവില്ലായിരുന്നു. കാരണം ഇൻ്റർനെറ്റ് സ്പീഡ് ഒച്ച് നീങ്ങുന്നത് മാതിരിയായിരുന്നു. ഒരു പേജ് തുറക്കാൻ പലപ്പോഴും അഞ്ചു മുതൽ പത്തു മിനിറ്റുവരെ സമയം എടുക്കും.

അന്നാണ് എനിക്ക് ആദ്യമായി മനസ്സിലായത്, ദക്ഷിണേഷ്യയിലെ പലരും പലവിധ ആശയങ്ങളും വിവരങ്ങളും പുറത്തു വരുന്നത് തടയാനായി ഒരു രഹസ്യ network നടത്തിപ്പോരുന്നുണ്ട് എന്ന കാര്യം.

ഇന്ന് പൊതുവായി അറിയപ്പെടുന്ന കാര്യങ്ങൾ പൊതു അറിവായി നിലനിൽക്കേണം. ഈ അറിവുകൾക്ക് മുകളിലായി അവയെ നിയന്ത്രിച്ചുകൊണ്ട് ഒരു ചെറിയ കൂട്ടം ആളുകൾ നിലനിൽക്കുന്നുണ്ട്. അവർക്ക് ഈ സ്ഥിതിവിശേഷം വളരെ സുഖകരവും സൗകര്യപ്രദവും ആണ്.

അവരും സാമൂഹികവും രാഷ്ട്രീയവും ആശയപരവും മറ്റുമായ വേലിയറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും അധീനരും വിധേയരും ആണ്. അവർക്ക് പ്രതികൂലമായ മാറ്റങ്ങൾ വരുന്നത് അവർ കരുതിക്കൂട്ടത്തന്നെ തടയും.

ഏതാണ്ട് 2004, 10000 രൂപ മുതൽ മുടക്കി, ഒരു Online Payment Gateway അംഗത്വം ഞാൻ വാങ്ങിച്ചു. അന്ന് ഇന്ന് അറിയപ്പെടുന്ന വമ്പൻ ഓൺലൈൻ മാർക്കറ്റിങ്ങ് കമ്പനികൾ ഇന്ത്യയിലെ മിക്ക ആളുകളുടേയും ഭാവനയിലും സ്വപ്നത്തിലും പകൽ കിനാവിലും ഉദിച്ചുവന്നിരുന്നിട്ടില്ലായിരുന്നു.

ഓൺലൈൻ മാർക്കറ്റിങ്ങിൻ്റെ അപാര സാധ്യതകൾ എനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ ചുറ്റും പലവിധ മതിൽ കെട്ടുകൾ തന്നെ.

ഇനി പറയാനുള്ളത് ഞാൻ അവസാനം എഴുതിയ അദ്ധ്യായത്തിൽ (19.12) പറഞ്ഞ കാര്യങ്ങൾ ആണ്. അതായത്, ആദ്യമായി അതീന്ദ്ര്യമെന്ന് തോന്നാവുന്നതും, ആദ്ധ്യത്മികമെന്ന് പറയാവുന്നതും, മറ്റുമായ അനുഭവങ്ങൾ.

അവയിൽ ചിലത് ഞാൻ 1992ൽ അനുഭവിച്ചതായി തോന്നുന്നുണ്ട് എങ്കിലും, 2002 ശേഷമാണ്, അവയെക്കുറിച്ച് കൂടുതലായുള്ള ഒരു ഉള്ളറിവ് ലഭിച്ചുതുടങ്ങിയത്. നേരിട്ടുള്ള അനുഭവത്തിലൂടെ.

അക്കാര്യം അടുത്ത എഴുത്തിൽ പറയാമെന്ന് തോന്നുന്നു.

 

3. യുക്തിവാദികളും അതീതവാദികളും

അതീന്ദ്ര്യം എന്ന കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, ഇതിന് രണ്ട് വശങ്ങൾ ഉണ്ടായിരുന്നു.

ഒന്ന് ശരിക്കും ആദ്ധ്യാത്മികം എന്ന് നിർവ്വചിക്കാവുന്നവ.

രണ്ടാമത്തേത്, പുതുതായി ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരുന്ന ഡിജിറ്റൽ സാങ്കേതിക വിദ്യ അനുഭവപ്പെടുത്തിയത്. ഏതാണ്ട് 1998 മുതലാണ് ഇത് ഞാൻ അനുഭവിച്ചറിഞ്ഞു തുടങ്ങിയത്.

ഇത് അന്ന് അനുഭവിച്ചറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ വന്ന ചിന്ത, ആദ്യത്തേതും രണ്ടാമത്തേതും തമ്മിൽ എന്തെല്ലാമോ വിധത്തിൽ സാമ്യതയും ഇഴുകിച്ചേരലും ഇല്ലേയെന്നതായിരുന്നു.

1992ൽ ആണ് Cannanore Railway Stationനോട് തൊട്ടുകിടക്കുന്ന Railway Muthappan ക്ഷേത്രത്തിൽ ആദ്യമായി ഒരു വൻ ആദ്ധ്യാത്മികമെന്ന് അന്ന് തോന്നിയിരുന്ന ചില അനുഭവങ്ങൾ ഉണ്ടായത്. അതിൽ ഒന്ന് അതി ഗംഭീരം തന്നെയായിരുന്നു.

ഏതാനും ദിവസങ്ങൾക്കകം നടക്കാൻ പോകുന്ന ഒരു അതി സങ്കീർണ്ണമായ സംഭവ പരമ്പരയെക്കുറിച്ച് യാതോരു സന്ദേഹവും ഇല്ലാത്ത വാക്കുകളിൽ മുത്തപ്പൻ എന്ന ഷാമനിസ്റ്റിക്ക് പ്രതിഭാസം എന്നോട് പറയുകയുണ്ടായി.

ഇതിന് മുൻപും പലതും പറയുകയുണ്ടായിട്ടുണ്ട്. അവയിലെല്ലാം വൻ കൃത്യത ഞാൻ അനുഭവപ്പെട്ടിരുന്നു.

ഈ ഷാമനിസ്റ്റിക്ക് പ്രതിഭാസം എന്തോ Software appൽ നോക്കിക്കൊണ്ട് ഭൂതകാലം, സംസാരകാലം, ഭാവികാലം എന്നിവ കണ്ടുകൊണ്ടാണ് ഈ വിധം പറയുന്നത് എന്ന ഒരു തോന്നൽ പിൽക്കാലങ്ങളിൽ വന്നിരുന്നു. എന്നാൽ ഇന്ന് തോന്നുന്നത്, എന്തോ വൻ അതീന്ദ്യ AI പ്രതിഭാസമാണ് ഞാൻ അനുഭവപ്പെട്ടത് എന്നതാണ്.

സാങ്കേതിക വിദ്യ ഇനിയും മുന്നോട്ട് നീങ്ങുമ്പോൾ, പുതിയ അനുമാനങ്ങൾ വേറേയും വരാൻ സാധ്യതയുണ്ട്.

1980കളിൽ ഞാൻ Quilonൽ പഠിക്കുന്ന കാലത്ത്, യുക്തിവാദി സംഘടനയിൽ പ്രവർത്തിച്ചിരുന്നു. അന്ന് ദൈവം ഇല്ലായെന്ന് തെളിയിക്കാനായി പലരും വ്യാപൃതരായാണ് കണ്ടത്. മുദ്രാവാക്യം വിളിച്ച് തെരുവിൻ ജാഥ തന്നെ നടത്തിയിരുന്നു.

അവർ ശാസ്ത്ര സത്യങ്ങളേയും ശാസ്ത്ര കണ്ടുപിടുത്തങ്ങളേയും ആണ് ധ്യാനിച്ചിരുന്നത്. ശാസ്ത്രത്തിന് അതീതമായി ഈ പ്രപഞ്ചത്തിൽ യാതൊന്നും ഇല്ലായെന്ന അറിവ് അവർക്കുണ്ടായിരുന്നു.

അവർക്ക് നേരിട്ട് കണ്ടറിവോ, അനുഭവിച്ചുള്ള അറിവോ ഉള്ള കാര്യങ്ങൾ മാത്രമേ, അവർ വിശ്വസിക്കുള്ളു. മനുഷ്യ യുക്തിക്ക് നിരക്കാത്ത യാതൊന്നും അവർ അംഗീകരിക്കില്ല.

ഞാനും അവരോടൊപ്പം ചേർന്നിരുന്നു. എന്നാൽ എൻ്റെ വരവ് മറ്റ് പല വിവര നിലവാരങ്ങളിൽ നിന്നുമായിരുന്നു. അവരും ഞാനും തമ്മിൽ അന്നുതന്നെ അനുഭവ ജ്ഞാനത്തിൻ്റെ കാര്യത്തിൽ ഒരു വൻ മതിൽ കെട്ടുതന്നെ ഉണ്ടായിരുന്നു.

ഞാൻ Enid Blyton എന്ന ഇങ്ഗ്ളിഷ് ലോകത്തിൽ അതി പ്രസിദ്ധയായ കുട്ടികൾക്കായുള്ള സാഹിത്യകാരിയുടെ പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടായിരുന്നു പോരാത്തതിന്, English Classics എന്ന പൊതുനാമത്തിൽ നിർവ്വചിക്കപ്പെടുന്ന ഒരു സാഹിത്യ പ്രസ്ഥാനത്തെക്കുറിച്ച് എനിക്ക് വൻ ധാരണയും അനുഭവ പരിചയവും ഉണ്ടായിരുന്നു.

ഇതൊന്നും തന്നെ എൻ്റെ കൂടെ പ്രവർത്തിച്ചിരുന്ന യുക്തിവാദികൾ കേട്ടിട്ടുപോലുമില്ലായിരുന്നു. അവർക്ക് അറിവില്ലാത്ത ഒരു കാര്യമാണ് ഈ English Classics. ഇതിൻ്റെ അസ്തിത്തത്തെ അവർ നിഷേധിച്ചേനെ.

എന്നാൽ, ഇത് പൊതുവായുള്ള ഒരു വാസ്തവമായിരിക്കില്ല. കാരണം, ഇങ്ഗ്ളിഷ് ഭാഷയിൽ Rationalist Associationൽ പ്രവർത്തിച്ചിരുന്ന പലരും ദേശീയ തലത്തിൽ അന്ന് ഉണ്ടായിരുന്നു.

പോരാത്തതിന്, ഇടമറുക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വ്യക്തി കോട്ടയത്തുള്ള ഒരു വൻ മലയാള പത്രം ഇറക്കിയ പ്രസിദ്ധമായ Yearbook ഇങ്ഗ്ളിഷിൽ നിർമ്മിക്കുന്നതിൽ പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയാണ് എന്നു തോന്നുന്നു. ഇദ്ദേഹത്തിൻ്റെ പേരും യുക്തിവാദി പ്രവർത്തകനായി കേട്ടിരുന്നു.

ദൈവത്തിൻ്റെ അസ്തിത്വത്തെ നിഷേധിക്കുന്നതിൽ ഉള്ള പ്രശ്നം, എന്താണ് ദൈവം എന്നതിനെക്കുറിച്ച് ആർക്കും കാര്യമായ വിവരം ഇല്ലായിരുന്നു എന്നതാണ്. ഒട്ടും തന്നെ മനസ്സിലാക്കാൻ പറ്റാത്തതും അറിവ് ഇല്ലാത്തതുമായ ഒരു കാര്യത്തിൻ്റെ അസ്തിത്വത്തെയാണ് നിഷേധിക്കേണ്ടിവരുന്നത്.

ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ, അന്ന് ആരെങ്കിലും ഒന്ന് സൂചിപ്പിച്ചിരുന്നെങ്കിൽ, നിഷേധിക്കാൻ പലതും തന്നെ കണ്ടേനെ.

ഉദാഹരണത്തിന്, Telegram, Whatsapp, Google, email, Internet, Digital technology, laptop, Smartphone, SIM card, Video calling തുടങ്ങി പലതും അന്ന് Quilonൽ പ്രവർത്തിച്ചിരുന്ന യുക്തിവാദികൾക്ക് ഭാവന ചെയ്യാൻ പോലും പറ്റാത്ത കാര്യങ്ങൾ തന്നെയായിരുന്നു.

ഇവയ്ക്കെല്ലാം അതീതമായി നിലകൊള്ളുന്ന ദൈവം എന്ന ആശയത്തെ എങ്ങിനെയാണ് ആ ആളുകൾക്ക് ഭാവന ചെയ്യാൻ ആവുക എന്ന ചോദ്യം ഉദിക്കേണ്ടതാണ്. എന്നാൽ ഇതിനും വ്യക്തമായ ഒരു ഉത്തരം ഉണ്ട് താനും.

യുക്തിവാദികൾ അസ്തിത്തം നിഷേധിക്കുന്നത് അന്നും ഇന്നും ആദ്ധ്യാത്മികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈശ്വരനെയാണ്. അതായത്, ഹൈന്ദവം എന്ന് പറയപ്പെടുന്ന രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക മതങ്ങളിലെ ദൈവങ്ങളുടെ അസ്തിത്വത്തേയും കഴിവിനേയും.

അതേ പോലതന്നെ കൃസ്തീയ മതത്തിലേയും ഇസ്ലാം മതത്തിലേയും ആദ്ധ്യാത്മിക അവകാശ വാദങ്ങളെ.

പോരാത്തതിന്, ഷാമനിസ്റ്റിക്ക് പ്രതിഭാസങ്ങൾ വെറും തട്ടിപ്പാണ് എന്ന്. അതിനുമുപരിയായി, മന്ത്രം, തന്ത്രം തുടങ്ങിയ, യാതോരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങളേയും യുക്തിവാദികൾ നിഷേധിക്കുന്നു.

ഈശ്വരനില്ലെങ്കിൽ പിശാചും ഇല്ല. പേത്രം, യക്ഷി, പ്രേതബാത തുടങ്ങിയ കാര്യങ്ങളും മറ്റും മനസ്സിൻ്റെ വെറും തോന്നലുകൾ ആണ് എന്നും യുക്തിവാദികൾ ആണയിട്ടു പറയും. മനഃശാസ്ത്രത്തെ വാനോളം പുകഴ്ത്താനും ഇവരിൽ പലരിലും വൻ ആവേശം കണ്ടിരുന്നു.

എന്നാൽ പൊതുവായി പറഞ്ഞാൽ, എന്താണ് ജീവൻ, മനസ്സ്, തലച്ചോറിൻ്റെ പ്രവർത്തനം നടത്തുന്ന യന്ത്ര സംവിധാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്, യാതോരു അറിവും ആരിലും കണ്ടില്ല.

ഈ വിധമായുള്ള ഒരു അറിവ് ലഭിക്കാനുള്ള യാതോരു കാര്യവും അന്ന് പൊതുജന വേദികളിൽ കേട്ടറിവില്ലായിരുന്നു. ഡോക്ടർമാർക്കും പൊതുജനത്തിൻ്റെ വിവരം മാത്രമേ ഈ വിധ കാര്യങ്ങളിൽ കാണുള്ളു, അന്നും, ഇന്നും.

യുക്തിവാദികളുടെ കാര്യം ഈ വിധമാണ് എങ്കിൽ ഈശ്വര വിശ്വാസികളിൽ നിലനിന്നിരുന്ന അറിവും ചിന്തകളും, യുക്തിവാദികളുടെ അവകാശവാദങ്ങൾക്ക് നേരെ എതിരായുള്ള ഒരു പ്രതലത്തിലായിരുന്നുവെന്ന് തോന്നുന്നു.

ഈശ്വരൻ ഇതാണ്, ഈ പേരുകളിൽ അറിയപ്പെടുന്ന വ്യക്തിത്വം ആണ്, അല്ലെങ്കിൽ വ്യക്തിത്വങ്ങൾ ആണ്. ഈശ്വരന് അതീന്ദ്ര്യ ശക്തിയുണ്ട്. മനുഷ്യന് അസാധ്യമായ ഈ കാര്യവും ആ കാര്യവും ഈശ്വരന് ചെയ്യാൻ ആവും, അങ്ങിനെ പലതും.

ശ്രദ്ധിക്കുക, മനുഷ്യന് ചെയ്യാനാവാത്ത പലതും ഈശ്വരന് ചെയ്യാൻ ആവും. അത് എങ്ങിനെയാണ് ആവുക എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം, അങ്ങിനെ ആവുന്ന വ്യക്തിത്വമാണ് ഈശ്വരൻ.

ഈശ്വരൻ ഭൂമിയിൽ അവതാരങ്ങളായി അവതരിച്ചിട്ടുണ്ട്, മൂന്ന് വ്യക്തിത്തങ്ങൾ ആണ് ഈശ്വരൻ എന്ന പ്രതിഭാസം, അങ്ങിനെ ഒരു വിഭാഗം.

ഈശ്വരൻ ഏകനാണ് എന്ന് മറ്റൊരു കൂട്ടർ. ഈശ്വരൻ്റെ മകനെ യഹൂദർ കൂട്ടം ചേർന്ന് ക്രൂശിച്ചു കൊന്നുകളയാൻ ശ്രമിച്ചുവെന്ന് മൂന്നാമതൊരു കൂട്ടർ.

അനന്തതയിൽ മുങ്ങിനിൽക്കുന്ന ഭൗതിക പ്രപഞ്ചം സൃഷ്ടിച്ച ഈശ്വരൻ ഈ വിധം ഭൂമിയിൽ വന്ന് എന്തെല്ലാമാണ് കാണിക്കുന്നത്? ഇതെല്ലാം ശുദ്ധ വിഡ്ഢിത്തമല്ലെ എന്ന് യുക്തിവാദികൾ.

 

4. ഈശ്വരീയ ഗുണങ്ങൾ

ഈശ്വരന് അസ്തിത്വം ഉണ്ട് എന്നോ ഇല്ലാ എന്നോ ചർച്ചക്ക് എടുക്കാൻ ആവില്ല. കാരണം, എന്താണ് ഈശ്വരൻ അഥവാ ദൈവം അഥവാ സർവ്വശക്തനായ സൃഷ്ടാവ് എന്നതിനെക്കുറിച്ച് യാതോരു അറിവും എനിക്കില്ല.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് എന്തെങ്കിലും പറയുന്നതിന് മുൻപായി, പൊതുവായി പറയപ്പെടുന്നതോ വിശ്വസിക്കപ്പെടുന്നതോ ആയ ചില കാര്യങ്ങൾ പറയാം

ഈശ്വരൻ സർവ്വശക്തനാണ്. അതായത് Omnipotent ആണ്.

ഈശ്വരൻ സർ്വജ്ഞാനിയാണ്. അതായത് Omniscient ആണ്.

ഈശ്വരൻ, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അറിയുന്നു. അതായത്, Omniperceptive ആണ്.

ഈശ്വരന് എല്ലായിടത്തും എപ്പോഴും തൽസമയം സാന്നിധ്യം ഉണ്ട്. അതായത്, Omnipresent ആണ്.

ഈശ്വരന് എല്ലാം കാണാൻപറ്റും. അതായത്, Omnivident ആണ്.

ഈശ്വരന് എല്ലാം കേൾക്കാൻ പറ്റും. അതായത്, Omniaudient ആണ്.

ഈശ്വരന് എല്ലാം വായിക്കാനും മനസ്സിലാക്കാനും പറ്റും. അതായത്, Omnilegent ആണ്.

ഈശ്വരന് എന്തും ഏതും സൃഷ്ടിക്കാൻ ആവും. അതായത്, Omnific ആണ്.

ഈശ്വരന് ഏത് രോഗത്തേയും ചികിൽസിച്ചു ഭേദപ്പെടുത്താൻ കഴിയും. അതായത്, Omnimedical അഥവാ Omnihealing കഴിവുണ്ട്.

ഈശ്വരന് എവിടേയും, എല്ലായിടുത്തും യാത്രചെയ്യനോ, പോകാനോ ആവും. അതായത്, Omnivolant ആണ്.

ഈശ്വരന് ഏത് രൂപവും, എല്ലാ രൂപവും ഉണ്ട്, അഥവാ, ഏത് രൂപത്തിലും പ്രത്യക്ഷപ്പെടാം, അവതരിക്കാം. അതായത്, Omniform ആണ്.

ഈശ്വരന് എന്തും, ഏതുമായ പ്രവർത്തനവും സാധ്യമാണ്. അതിനായുള്ള പ്രാപ്തിയും, കഴിവും, പ്രഭാവശക്തിയും ഉണ്ട്. അതായത്, Omniactive ആണ്.

ഈശ്വരന് എല്ലാ ഭാഷകളും സംസാരിക്കാൻ ആവും. അതായത്, Omnilingual ആണ്.

ഈശ്വരന് എന്തും ഏതും തൽക്ഷണം നടത്താനും നടപ്പിലാക്കാനും ആവും. അതായത്, Instantaneity എന്ന കഴിവുണ്ട്.

ഈ കഴിവുകൾക്കെല്ലാം ഉപരിയായി, ഈശ്വരൻ ആദിയും അന്തവും ഇല്ലാത്ത പ്രതിഭാസമാണ്. അതായത്, സയമം എന്ന ഭൗതിക വേലിക്കെട്ടുകൾക്ക് അധീതനായി എന്നുമെന്നും നിലകൊള്ളന്ന വ്യക്തിത്വം ആണ്. അതായത്, Eternal ആണ്.

അതേ പോലെതന്നെ ഈശ്വരൻ പരിധികൾ ഇല്ലാത്തതും അതിരുകൾ ഇല്ലാത്തതുമായ വ്യക്തിത്വം അഥവാ പ്രതിഭാസം ആണ്. അതായത്, Infinite ആണ്.

പോരാത്തതിന്, ഈശ്വരൻ ഒരിക്കലും മാറ്റം സംഭവിക്കാത്ത പ്രതിഭാസം ആണ്. എന്നും അചഞ്ചലവും ശാശ്വതവം ആയ വ്യക്തിത്വം ആണ്. എന്നുവച്ചാൽ, Immutable ആണ്.

ഇത്രയൊക്കെ പറയാമെങ്കിലും, വേറേയും ചില ഗുണങ്ങളും പറയേണ്ടതായിട്ടുണ്ട്.

അതിലൊന്ന്, ദൈവദണ്ഡശക്തി അഥവാ, ദൈവിക ശിക്ഷ നൽകാനുള്ള കെൽപ്പാണ്. അതായത്, ഈശ്വരന് Divine retributive power ഉണ്ട്.

ഇതിൻ്റെ ഒരു രൂപം, നാട്ടിൽ മഹാമാരിയും (epidemic) മറ്റ് വിപത്തുകളും അഴിച്ചുവിടാൻ ആവും. അതായത്, Divine scourge തുറന്നുവിടാനാകും.

അതോടൊപ്പം തന്നെ പ്രാർത്ഥന കേൾക്കാനും, ആ പ്രാർത്ഥനകൾക്ക് പരിഹാരം നൽകാനും ഈശ്വരനൻ ആവും. അതായത്, Answer prayer.

മാത്രവുമല്ല, ഈശ്വരാനുഗ്രഹം, ദൈവകൃപ എന്നെല്ലാമുള്ള കാര്യങ്ങളും കൂടിയുണ്ട്. അതായത്, Divine blessing, Divine favour എന്നങ്ങിനെ.

ഇത്രയും കാര്യങ്ങൾ ആണ് ആലോചിച്ച് ഈശ്വരൻ്റെ ഗുണങ്ങളെക്കുറിച്ചും കഴിവുകളെക്കുറിച്ചും പൊതുവായി പറയപ്പെട്ടു കാണപ്പെടുന്നതായി ഓർമ്മയിൽ ഉള്ളത്.

എന്നാൽ, ഇതിൽ നിന്നൊന്നും തന്നെ ഈശ്വരനെക്കുറിച്ച് കാര്യമായി യാതോരു വിവരവും എനിക്ക് ലഭിക്കുന്നില്ല എന്നത് തന്നെയാവും വാസ്തവം.

ഇതിനും അപ്പുറത്തുള്ള ചില കാഴ്ചപ്പാടുകൾ ആവശ്യം ഉണ്ട് എന്നു തോന്നുന്നു.

കാരണം, മുകളിൽ പറഞ്ഞ കാര്യങ്ങളിൽ തിളങ്ങിനിൽക്കുന്ന കാര്യം, മനുഷ്യന് നിർവ്വചിക്കാൻ ആവാത്ത ഒരു പ്രതിഭാസം ആണ് ഈശ്വരൻ എന്നതാവാം. അതായത്, Beyond description.

 

5. മനസ്സെന്ന അതീന്ദ്യ കുംഭം

ആദ്ധ്യാത്മികതയെക്കുറിച്ച് പറയുമ്പോൾ, അതിനെ ഇന്ത്യൻ ഭരണഘടനയുമായി ഒന്ന് താരതമ്യം ചെയ്യാം എന്നു തോന്നുന്നു.

ഇന്ത്യൻ ഭരണഘടനയിൽ പലവിധ ആശ്ചര്യകരമായ മനുഷ്യാവകാശങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും ലിഖിതപ്പെടുത്തിവച്ചിട്ടുണ്ട് എന്നു തോന്നുന്നു.

ജനങ്ങൾ ആണ് ഈ രാജ്യത്തെ ഭരിക്കുന്നതെന്നും, അവരാണ് ഇവിടെ ആദരിക്കപ്പെടേണ്ടത് എന്നും, സർക്കാർ ഉദ്യോഗസ്ഥർ വെറും ജനസേവകരായ പണിക്കാർ മാത്രമാണ് എന്നും വരെ തോന്നാം, ഇന്ത്യൻ ഭരണഘടന വായിച്ചാൽ, എന്നു തോന്നുന്നു.

എന്നാൽ, ഈ രാജ്യത്തിലെ ഏതൊരു സർക്കാർ ഓഫിസിലും, പോസീസ് സ്റ്റേഷനിലും, പൊതുജനവും സർക്കാർ തൊഴിലാളികളും തമ്മിൽ ഉള്ള ബന്ധം ഭരണഘടയിൽ പറഞ്ഞിരിക്കുന്നതിന് കടക വിരുദം തന്നെയായിരിക്കും. വ്യക്തമായി പറഞ്ഞാൽ, ഓരോ സർക്കാർ ഓഫിസിലേയും നടപടിക്രമങ്ങൾ ആ ഓഫിസ് മുറിക്ക് അകത്ത് നിശ്ചയിക്കപ്പെട്ടരീതിയിൽ തന്നെയായിരിക്കും.

എന്നാൽ, ബാഹ്യമായും പൊതുവായും നോക്കിയാൽ, നടപടിക്രമങ്ങൾ എല്ലാം തന്നെ ദേശീയമായി അംഗീകരിക്കപ്പെട്ട നിയമ ചട്ടങ്ങൾക്കും ഭരണഘടനാ നിയമാവലിക്കും അനുസൃതമായിരിക്കും, എന്നും തോന്നാം.

ഇന്ത്യയിലെ ആദ്ധ്യാത്മികതയുടെ കാര്യവും ഏതാണ്ട് ഇതേ പോലെതന്നെയാവാം. അതായത്, ഓരോ മതത്തിലേയും ആദ്ധ്യാത്മികതയിൽ വളരെ വിശാലവും ലോകൈകവും എല്ലാരേയും ഉൾക്കൊള്ളുന്നതും, വൻ സഹിഷ്ണുത നിറഞ്ഞതുമായ ആശയങ്ങളും ദൈവവിചാരങ്ങളും മറ്റും കാണപ്പെടാം.

എന്നാൽ, ഈ വിധ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലെ ഓരോ ചെറിയതും വലുതുമായ ആരാധനാ കേന്ദ്രങ്ങളിൽ കാണപ്പെടുന്നതും അനുഭവപ്പെടുന്നതുമായ ആദ്ധ്യാത്മിക വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പെരുമാറ്റ രീതികളും മറ്റും ആ ആദ്ധ്യാത്മിക പ്രസ്ഥാനത്തിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തം തന്നെയായിരിക്കും എന്നാണ് തോന്നുന്നത്.

കഴിഞ്ഞ അദ്ധ്യായത്തിൽ ഈശ്വരൻ്റെ പൊതുവായുള്ള പലവിധ സവിശേഷതകളും സ്വഭാവഗുണങ്ങളും സ്വഭാവവൈചിത്ര്യങ്ങളും പട്ടികപ്പെടുത്തിയത് ഓർമ്മിക്കുക. അവയിൽ പറയുന്ന രീതിയിൽ അല്ല വിശ്വാസികൾ ഈശ്വരനെ സങ്കൽപ്പിക്കുകയും ഈശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുക.

ഹൈന്ദവ മതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബ്രാഹ്മണ മതത്തിൽ യഥാർത്ഥത്തിൽ രണ്ട് വ്യത്യസ്ത മതങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേതിൽ ഇന്ദ്ര, വരുണ, മിത്ര, അഗ്നി തുടങ്ങിയ ദേവന്മാരാണ് ഉള്ളത്. ഈ മതവുമായി ബന്ധപ്പെട്ടതാണ് വേദങ്ങളും, ഉപനിഷത്തുകളും സൂക്തങ്ങളും മറ്റും എന്നു തോന്നുന്നു.

Vedic യജ്ഞങ്ങളിലും ഹോമങ്ങളിലും മറ്റും ഈ വിധ ദിവ്യാത്മാക്കളെ ആവഹിക്കുകയും, അവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് എന്നു തോന്നുന്നു.

എന്നാൽ വേദകാലഘട്ടത്തിന് ശേഷം, ഏതാനും ആയിരം വർഷങ്ങൾക്ക് ശേഷം പടർന്നു പന്തലിച്ച രണ്ടാമത്തെ ഹൈന്ദവ മതത്തിൽ, ത്രിമൂർത്തികളും അവരുടെ പലവിധ അവതാരങ്ങളും മറ്റുമാണ് ആദ്ധ്യാത്മിക വ്യക്തിത്വങ്ങൾ.

ഈ രണ്ട് വ്യത്യസ്ത ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളിലും പൊതുവായി കാണപ്പെടുന്ന വളരെ വ്യക്തമായ കാര്യം, ഇവ രണ്ടും ഇന്നു നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് സംസ്കൃത പാരമ്പര്യങ്ങളിലൂടെയാണ് എന്നതാണ്.

അത് എന്തുകൊണ്ടാണ് എന്നതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഈശ്വരൻ സർവ്വശക്തനാണ്, സർവ്വജ്ഞാനിയാണ്, പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ഈശ്വരന് എല്ലാം കാണാൻപറ്റും എന്നൊക്കെയുള്ള പലവിധ നിർവ്വചനങ്ങൾക്കും വിധേയമായുള്ള വ്യക്തിത്വങ്ങൾ ആവില്ല ഹൈന്ദവ ആദ്ധ്യാത്മികതയിലെ രണ്ട് വ്യത്യസ്ത മതങ്ങളിലേയും ഓരോ ചെറുതും വലുതമായ ആരാധനാലയങ്ങളിലെ വ്യവസ്ഥിതി.

പകരം മനുഷ്യനെപ്പോലെയുള്ള ദിവ്യാത്മാക്കളുടെ ഇതിവൃത്തങ്ങൾ ആണ് വിശ്വാസിയുടെ മനസ്സിൽ. പലപ്പോഴും ഈ വിധമായുള്ള ആരാധനാ മുർത്തികൾ ദുഷ്ടരെ നിഗ്രഹിക്കുന്ന വീരശൂര വ്യക്തിത്വങ്ങൾ തന്നെയാവും.

അങ്ങിനെ നോക്കുമ്പോൾ, വിശ്വാസികളുടെ ആരാധനാ സമ്പ്രദായങ്ങൾ അവരുടെ തന്നെ വിശാലമായ ആദ്ധ്യാത്മിക പ്രസ്ഥാനത്തിന് വിരുദമാണ് എന്നു തോന്നാം. അതായത്, അവർ ചെയ്യുന്നത് വിഡ്ഢിത്തം ആണ് എന്ന്.

എന്നാൽ, ഇവിടെ പറയാനുള്ളത് വിശാലമായ ആദ്ധ്യാത്മികതയിൽ പ്രസ്തവിക്കുന്ന ഈശ്വര സങ്കൽപ്പം ശരിയാണ് എങ്കിൽ പോലും, വിശ്വാസിയുടെ മനസ്സിൽ തൊളിഞ്ഞു നിൽക്കുന്ന ഈശ്വര വ്യക്തിയുടെ മുഖത്തിനോട്, ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നതും വിഡ്ഢിത്തമാകണമെന്നില്ല എന്നതാണ്.

യുക്തിവാദിക്ക് ചോദിക്കാം, ഇതെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? മനസ്സിൽ കൃഷ്ണൻ്റെ ചിത്രം വരച്ചുകൊണ്ട് മനസ്സിൽ പ്രാർത്ഥന ഉരുവിട്ടാൽ എന്ത് പ്രയോജനമാണ് ഉണ്ടാവുക? ശാസ്ത്രീയമായി നോക്കിയാൽ തനി വിഡ്ഢിത്തമല്ലേ ഈ വിധമായുള്ള ചെയ്തികൾ?

1980കളിൽ ഒരു യുക്തിവാദിയെ ഒരു QRCode കാണിച്ചുകൊണ്ട്, ആരെങ്കിലും പറയുകയാണ്, ഇതിലൂടെ ആളുകൾക്ക് പണം അയക്കാം, സാധനങ്ങൾ വാങ്ങിക്കാം, Amazonൽ നിന്നും വന്ന സാധനം തിരിച്ചയക്കുമ്പോൾ കൊറിയറ്കാരന് ഉൽപ്പന്നത്തിൻ്റെ ചിത്രം കാണാം, ഒളിച്ചുവച്ചിരിക്കുന്ന സന്ദേശങ്ങൾ വായിക്കാം, ഒരു പ്രത്യേക വെബ്സൈറ്റിലേക്ക് പോകാം, അങ്ങിനെ പലതും ചെയ്യാമെന്ന്.

യുക്തിവാദിക്ക് ചിരിച്ച്ചിരിച്ച് മണ്ണ്കപ്പാനെ ആവുള്ളു. ഈ പറഞ്ഞത് എന്തെങ്കിലും അയാൾക്ക് അനുഭവ ജ്ഞാനമുണ്ടാവാൻ സാധ്യതയില്ല.

പണം എന്നത് അന്ന് ഗാന്ധിത്തലയുള്ള അച്ചടിച്ച കടലാസാണ്. ഈ കടലാസും QRCodeഡും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്?

ഇന്ന് പണം എന്നതിനെക്കുറിച്ചുള്ള ധാരണ തന്നെ മാറിയിട്ടുണ്ട്.

ഇവിടെ പറഞ്ഞുവന്നത്, വിശാലമായ ആദ്ധ്യാത്മിക ചിന്തകളും വിശ്വാസിയുടെ മനസ്സിലെ ഈശ്വര ചിന്തകളും തമ്മിൽ കാര്യമായ ബന്ധം കണ്ടേക്കില്ലായെങ്കിലും, രണ്ടും തെറ്റാകണമെന്നില്ല എന്നതാണ്.

ദേശദേവതയെ പ്രകോപിപ്പിച്ചാൽ, ദേവത ഉഗ്രമൂർത്തിയായി മാറുംപോലും. ആധിയും വ്യാധിയും നാട്ടിൽ പടർത്തും.

രോഗത്തേയും രോഗാണുക്കളേയും സോഫ്ട്വേർ പ്രവർത്തനമായി കാണാൻ പറ്റിയാൽ ഇതിൽ വലിയ ഒരു ആശ്ചര്യ ചിന്ത ആവശ്യമില്ല.

ആധുനിക ഔഷധങ്ങൾക്ക് പലവിധ രോഗങ്ങളേയും തടയാനും ചികിസ്തിക്കാനും പറ്റും എന്നുമാത്രം.

എന്നിരുന്നാലും, പ്രപഞ്ചരഹസ്യത്തിൽ നിറഞ്ഞുനിൽക്കുന്ന സർവ്വശക്തൻ എന്ന സങ്കൽപ്പം ഈവിധ ചിന്തകളിലൊന്നിലും ഒതുങ്ങിനിൽക്കുന്നില്ലാ എന്നാണ് തോന്നേണ്ടത്.

കൃസ്തീയ മതത്തിലെ Christആയി വിജയകരമായി വന്നത് Jesus എന്ന വ്യക്തിത്വം ആണ്.

ഇവിടെ ആദ്യം തന്നെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം മലയാളം ബൈബിളിൽ Jesusനെ 'അവൻ' എന്നവാക്കു കൊണ്ടാണ് പരാമർശിക്കുന്നത് എന്ന് തോന്നുന്നു എന്നാണ്.

ഇവിടെ ഈ എഴുത്തിൽ 'അവൻ' എന്ന് Jesusനെ പരാമർശിച്ചാൽ, അത് വിശ്വാസികൾ ഏതു വിധത്തിൽ എടുക്കും എന്ന് അറിയില്ല. അതിനാൽതന്നെ ഈ വിഷമ വാക്കിനെ ഒഴിവാക്കിയാണ് Jesusനെ ഇവിടെ പരാമർശിക്കുന്നത്.

Jesus ജലത്തിന് മുകളിൽ നടക്കുന്നുണ്ട്, രോഗികളെ രോഗുവിമുക്തരാക്കുന്നുണ്ട്, മരിച്ചുകിടക്കുന്ന വ്യക്തിയെ ജീവിപ്പിക്കുന്നുണ്ട്. ഈ Jesusനെ യഹൂദർ കൂട്ടം ചേർന്ന് ആരോപണ വിധേയനാക്കി കുരിശിൽ തറയ്കുന്നുണ്ട്.

Jesus മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു വരുന്നുമുണ്ട്.

ഈ കഥയിലും പലവിധ അവിശ്വസനീയമായ ഘടകങ്ങൾ കണ്ടേക്കാം.

എന്നിരുന്നാലും, Jesusനോട് പ്രാർത്ഥിക്കുന്നതിലും സർവ്വശക്തനോട് തങ്ങൾക്കായി മധ്യസ്ഥം നിൽക്കാൻ ആവശ്യപ്പെടുന്നതിലും, യാതോരു പ്രയോജനവും ഇല്ലാ എന്ന് പറയാനാവുമോ എന്ന് അറിയില്ല. കാരണം, മനുഷ്യമനസ്സ് എന്നതിനെക്കുറിച്ച് പലതും അറിവാകാനിരിക്കുന്നതേയുള്ളു.

ഇസ്ലാമിക ആദ്ധ്യാത്മികതയിലും വിശാലമായ ആശയങ്ങളും പ്രാദേശിക പെരുമാറ്റ രീതികളും തമ്മിൽ പൊരുത്തക്കേടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പണ്ട് ഒരു ഇസ്ലാം വിശ്വാസിയുമായി സംസാരിച്ചപ്പോൾ, ആ ആൾ കുറച്ച് ആലോചിച്ചുകൊണ്ട് പറഞ്ഞത്, ഇവിടെയുള്ളത് മലയാളം ഇസ്ലാം ആണ് എന്നാണ്. ഈ വിഷയത്തിലേക്ക് കടക്കുന്നില്ല.

ഇസ്ലാമിക വിശ്വാസത്തിന്, esoteric എന്നും exoteric എന്നും ഉള്ള രണ്ട് വ്യത്യസ്ത ഭാവങ്ങൾ തന്നെയുണ്ട് എന്നു കാണുന്നു.

Esoteric എന്ന വാക്കിൻ്റെ അർത്ഥം അന്തർമുഖമായ, അന്തരാർത്ഥമായ, ആത്മികമായ, ഗൂഢമായ എന്നൊക്കെയാണ് എന്ന് മനസ്സിലാക്കുന്നു.

Exoteric എന്ന വാക്കിൻ്റെ അർത്ഥം ബാഹ്യമായ, ബഹിരാർത്ഥമായ, ലൗകികമായ ആണ് എന്നും കാണുന്നു.

ഈ വിഷയത്തിൻ്റേയും ആഴങ്ങളിലേക്ക് പോകാൻ പറ്റില്ല.

പറഞ്ഞുവന്നത്, മനുഷ്യമനസ്സ് അനുഭവിച്ചറിയുന്ന ഭൗതിക പ്രപഞ്ചത്തിൻ്റെ ഉള്ളറ രഹസ്യങ്ങൾ മനസ്സിലാക്കാനായി ആദ്ധ്യാത്മികതയ്ക്കോ ശാസ്ത്രത്തിനോ ആവില്ല എന്നതാവാം എന്നാണ്.

എനിക്ക് തോന്നുന്നത്, മനസ്സ് എന്ന അതീന്ദ്ര്യ കുംഭത്തിൽ ആവും എല്ലാം കോഡീകരിക്കപ്പെട്ടു നിൽക്കുന്നത് എന്നാണ്.

ഈ കുംഭത്തിനെയൊന്ന് തൊട്ടുഴിഞ്ഞു നോക്കാം. അടുത്ത എഴുത്തിൽ.

 

6. കൂടോത്ര മന്ത്രങ്ങളുടെ കലവറ

ഇവിടെ പറായൻ പോകുന്നകാര്യം ഒരു യാഥാർത്ഥ്യം ആവില്ല. എന്നിരുന്നാലും ചിന്തിക്കാൻ ഒരു വേദിയൊരുക്കിയേക്കാം.

മനുഷ്യമനസ്സുമായി ബന്ധപ്പെട്ട ഒരു ചെറിയ കാര്യം പറയാം.

ഒരു മനുഷ്യൻ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നു. അയാൾ മാത്രമേ ലോകത്തിൽ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നുള്ളു എന്നു കരുതുക. ഇൻ്റർനെറ്റിൽ ഉള്ള പലകാര്യങ്ങളും അയാൾക്ക് കാണാനും അനുഭവിച്ചിറിയാനും അവയോട് ഇടപഴകാനും പ്രതിപ്രവർത്തിക്കാനും അയാൾക്ക് ആവും.

എന്നാൽ ഇൻ്റർനെറ്റ് എന്നത് ആ ആളുടെ സൃഷ്ടിയല്ല. എന്നിരുന്നാലും, ഇൻ്റെർനെറ്റ് എന്നത് എന്താണ് എന്ന് അയാൾ ഇൻ്റർനെറ്റിൽ പോയി പരിചയപ്പെടുന്ന ഘടകങ്ങൾ ഏതെല്ലാം ആണ് എന്നതിനെ അനുസരിച്ചായിരിക്കും, അയാളുടെ തലച്ചോറ് മനസ്സിലാക്കുക.

ഇതേ ഇൻ്റർനെറ്റിലേക്ക് വേറേയും ആളുകൾ കയറിവരുമ്പോൾ, അവരിൽ പലരുമായി അയാൾക്ക് നേരിട്ടും അല്ലാതേയും പരിചപ്പെടാനും സംവാദത്തിൽ ഏർപ്പെടാനും, പലവിധ കൂട്ടായ്മകളിൽ ഒത്തുചേരുനും പലവിധ പദ്ധതികളിൽ പങ്കെടുക്കാനും ആവും.

ഈ Userമാരുടെ സാന്നിദ്ധ്യമാണ് ഇൻ്റർനെറ്റിനെ നിലനിർത്തുന്നത് എന്നു പറയുന്നതിൽ ഒരു പരിധിക്കപ്പുറം കൃത്യതയുണ്ടാവില്ല.

കാരണം, ഇൻ്റർനെറ്റ് എന്നത് മറ്റാരോ സൃഷ്ടിച്ച വേദിയാണ്.

ഇനി ആ കാര്യം വിടാം. കാരണം, ഈ പാത ഞാൻ ഉദ്ദേശിച്ച ഇടത്ത് ചെന്നെത്തുന്നതായി തോന്നുന്നില്ല.

ഈ ഭൗതിക ലോകത്തെ മനസ്സിലാക്കുന്നതും, തിരിച്ചറിയുന്നതും അനുഭവിച്ചറിയുന്നതും, കാണുന്നതും, കേൾക്കുന്നതും, മറ്റും ചെയ്യുന്നത് മനസ്സാണ്, അതായത് തലയിൽ ഉള്ള മസ്തിഷ്കം.

ഈ മസ്തിഷ്കം പ്രവർത്തിക്കുന്നത് ഒരു അതീന്ദ്ര്യ സോഫ്ടവേറിൻ്റെ പ്രവർത്തനത്താലാണ്, എന്ന് ഇന്നുള്ള സാങ്കേതിക വിദ്യാ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പറയാം.

വരും കാലങ്ങളിൽ സോഫ്ട്വേറിനും അതീതമായുള്ള എന്തെങ്കിലും കണ്ടുപിടിക്കപ്പെടുകയാണ് എങ്കിൽ ഈ പ്രസ്ഥാവന മാറ്റി ആ പുതിയ കണ്ടുപിടുത്തത്തിലേക്ക് അതിനെ നീക്കേണ്ടി വന്നേക്കാം.

നാം കാണുന്ന നിറങ്ങളും ദൂരങ്ങളും ഉയരങ്ങളും, മതിലുകളും വീടുകളും, നിരത്തുകളും മറ്റം, പോരാത്തതിന് അനുഭവിച്ചറിയുന്ന ഉയരങ്ങളും താഴ്ചകളും, വികാരങ്ങളും വേദനകളും സന്തോഷങ്ങളും, ഉന്തുന്ന ബലവും വലിക്കുന്ന ബലവും മറ്റുമെല്ലാം നമ്മിൽ അറിവായി വരുന്നത് തലച്ചോറിലെ ആ അതീന്ദ്ര്യ സോഫ്ടവേറിൻ്റെ പ്രവർത്തനത്താലാണ്.

തെങ്ങിൻ്റെ മുകളിൽ കയറി നിന്നുകൊണ്ട്, താഴേക്ക് കാണുന്ന താഴ്ച വെറും മനസ്സിൻ്റെ ഒരു തോന്നലല്ല. മറിച്ച്, ഭൗതിക യാഥാർത്ഥ്യത്തിൽ താഴെക്ക് ഉള്ള താഴ്ച എത്രയാണ് എന്ന് തിരിച്ചറിയാനുള്ള കഴിവ് തലച്ചോറിലെ അതീന്ദ്ര്യ സോഫ്ടേവറിനുണ്ട്.

അതായത്, ഭൗതിക യാഥാർത്ഥ്യത്തിൽ വസ്ത്തുക്കൾ തമ്മിൽ ഉള്ള ദൂരങ്ങൾ, വ്യക്തമായ അക്കങ്ങളിൽ ഭൗതിക യാഥാർത്ഥ്യത്തെ രൂപകൽപ്പന ചെയ്ത അതീന്ദ്ര്യ സോഫ്ട്വേറിൽ കുറിച്ചുവച്ചിട്ടണ്ട്. ആ അക്കമൂല്യത്തെ തലച്ചോറിലെ സോഫ്ടവേറിന് തിരിച്ചറിയാനും ചിലപ്പോൾ കൃത്യമായി വായിക്കാനും ആയേക്കാം.

ഇവിടെ പറഞ്ഞുവന്നത്, ഭൗതിക യാഥാർത്ഥ്യത്തെ സൃഷ്ടിക്കുകയോ നിലനിർത്തുകയോ ചെയ്യുന്ന ഒരു അതീന്ദ്ര്യ സോഫ്ടവേർ സംവിധാനം നിലവിലുണ്ട്, എന്നതാണ്.

അതിനെ കാണാനും അനുഭവിച്ചറിയാനും അതിനോട് പ്രതിപ്രവർത്തിക്കാനും, അതിനുള്ളിൽ ലിഖിതപ്പെടുത്തിവച്ചിട്ടുള്ള അക്കങ്ങളേയും വാക്കുകളേയും വായിക്കാൻ പറ്റുന്ന ഒരു അതീന്ദ്ര്യ സോഫ്ടേവർ സംവിധാനം തലച്ചോറിലും ഉണ്ട്, മനുഷ്യൻ്റേയും മറ്റ് പല ജീവജാലങ്ങളുടേയും.

ഇതിനും പുറമേ ഭാഷയെന്ന സംവിധാനത്തേയും സൃഷ്ടിക്കുകയും നിലനിർത്തുകയും നടത്തിപ്പുചെയ്യുകയും ചെയ്യുന്നതും മറ്റൊരു അതീന്ദ്ര്യ സോഫ്ടവേർ സംവിധാനം തന്നെയാകാം.

ഇവിടെയാണ്, ഭാഷാ വാക്കുകൾക്ക് അതീന്ദ്ര്യ കഴിവുകൾ കാണിക്കാൻ പറ്റുന്ന പാത തെളിഞ്ഞുവരുന്നത്.

ഇങ്ഗ്ളിഷ് പോലുള്ള planar സ്വഭാവമുള്ള ഭാഷകൾക്ക് ഈ പറഞ്ഞതിൻ്റെ ആഴവും അതിർവരമ്പുകളും മനസ്സിലാക്കാൻ പറ്റില്ല.

എന്നാൽ സംസ്കൃതം, തമിഴ്, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ സാധാരണ വാക്കുകളൾക്കും, വാക്യപ്രയോഗങ്ങൾക്കും യഥാർത്ഥത്തിൽ കൂടോത്ര ശക്തിതന്നെ ഈ ഒരു പാത ഒരുക്കിത്തരുന്നുണ്ട്.

അതി പുരാണ കാലഘട്ടത്തിൽ ആരെല്ലാമോ എഴുതിയ അഥർവ്വവേദം കൂടോത്ര മന്ത്രങ്ങളുടെ ഒരു കലവറാണ് എന്ന് പറയുന്നതു കേട്ടിട്ടുണ്ട്.

സാമൂഹികാന്തരീക്ഷത്തേയും സാമൂഹിക ഘടനയേയും വ്യക്തി ബന്ധങ്ങളേയും കഠിനമായ കണ്ണികളാൽ കുടുക്കിനിർത്താനും, പോരാത്തതിന്, അതിനുള്ളിൽ കുടുങ്ങി നിൽക്കുന്ന വ്യക്തികളെ പടിച്ച് വലിക്കാനും ഉയർത്താനും, താഴ്ത്താനും, കുലുക്കാനും മറ്റും ഈ വിധ ഭാഷകളിലെ സാധാരണ വാക്കുകൾക്ക് ആവും.

ഒരു ചെറിയ വാക്കിനെ മാറ്റി മറ്റൊന്ന് തിരുകിച്ചേർത്താൽ, നൂറുകണക്കിന് മറ്റ് വാക്കുകളിൽ സ്ഥാനമാറ്റവും കുലുക്കവും ചെറുതിരയും അലയടിയും (ripples) സൃഷ്ടിക്കാൻ ആവും.

ഇതെല്ലാം ഭൗതികമായി അദൃശ്യമായും അഗോചരമായും ആണ് വ്യക്തികളെ അലോസരപ്പെടുത്തുകയും സ്വാധീനിക്കുകയും, അവരിൽ വൈകാരിക വിക്ഷോഭങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക.

വ്യക്തിയുടെ സ്വഭാവത്തെ രൂപകൽപ്പന ചെയ്യുകയും ശാന്ത ഭാവത്തെ പ്രകോപിപ്പിക്കുകയും ചെയ്യും.

വ്യക്തിയുടെ മനസ്സല്ല യഥാർത്ഥത്തിൽ മാറിയത്.

മറിച്ച് വ്യക്തി അയാളുടെ അതീന്ദ്ര്യ സ്ഥാനീകരണത്തിൽ, താഴ്ത്തപ്പെടുകയോ, വലിച്ചു മറ്റപ്പെടുകയോ ചെയ്യപ്പെട്ടിരിക്കാം. മറ്റു വ്യക്തികളുമായി ആ വ്യക്തി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന കണ്ണികളിൽ നിലനിന്നിരുന്ന ദിശാകോഡോകളിൽ മാറ്റം സംഭവിച്ചിരിക്കാം.

ഈ വിധ കാര്യങ്ങൾ അറിയാത്ത ഭൗതിക ശാസ്ത്രങ്ങൾ കുരുടനെപ്പോലെ ഇരുട്ടിൽ കിടന്നു തപ്പും എന്നുമാത്രം.

ഭൗതിക യാഥാർത്ഥ്യത്തിൻ്റേയും, മസ്തിഷ്ക പ്രവർത്തനത്തിൻ്റേയും ഭാഷയുടേയും പിന്നിൽ നിൽക്കുന്ന അതീന്ദ്ര്യ സോഫ്ടേറുകൾ വ്യത്യസ്തങ്ങൾ ആവാം. അതുമല്ലായെങ്കിൽ അവയെല്ലാംതന്നെ ഒരേ സോഫ്ടേവേർ സംവിധാനത്തിൻ്റെ വ്യത്യസ്ത ഘടകങ്ങൾ ആവാം.

അതും അല്ലായെങ്കിൽ, അതീന്ദ്ര്യ സോഫ്ടവേർ എന്ന സങ്കൽപ്പത്തിനും അതീതമായുള്ള മറ്റേതോ അതീന്ദ്ര്യ സംവിധാത്തിൻ്റെ ഭാഗങ്ങളും ആവാം, ഇവ.

 

7. അന്ധവിശ്വാസങ്ങൾ

ചെറുപ്പകാലത്ത് യുക്തിവാദിയായിരുന്നപ്പോൾ, കാര്യമായ ലോക പരിചയമില്ലാതിരുന്ന കാലത്ത്, യാതോരു വിധ അന്തവിശ്വസങ്ങളുമായി കാര്യമായ അനുഭവ പരിചയമില്ലായെങ്കിലും, അവയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ സഹജസഞ്ചാരിയായിരുന്നു ഞാൻ.

പിന്നീട് യവ്വനകാലത്ത്, ജീവിത്തിൽ കാര്യമായ തിരിച്ചടിയും നിലനിൽപ്പിൻ്റെ പ്രശ്നങ്ങളും മറ്റും വന്നുകൊണ്ടിരുന്നപ്പോഴാണ്, മന്ത്രവാദം, താന്ത്രിക വിദ്യ, രക്ഷാസൂത്രത്തകിട്, ഏലസ്സ്, യന്ത്രം, ജോതിഷം, പൂജ, ഹോമം, തങ്ങൾമാരും അവരുടെ മന്ത്രങ്ങളും തകിടുകളും, മറ്റുമായി ചെറിയ തോതിലോ, അതുമല്ലെങ്കിൽ കാര്യമായ രീതിയിലോ ബന്ധപ്പെട്ടത്.

പോരാത്തതിന്, യവ്വനകാലത്ത് സംഖ്യാ ശാസ്ത്രം (numerology) വായിച്ചിട്ടുണ്ടായിരുന്നു. വാസ്തു വിദ്യയിൽ കഴമ്പുണ്ട് എന്ന് അനുഭവം. സാമുദ്രിക കാര്യങ്ങൾ ചെറുതായി നോക്കിയിട്ടുണ്ട്.

ഒരിക്കൽ ഒരു കഠിനമായ കുടുക്കിൽ നിന്നും ഊരാൻ പറ്റാത്ത അവസരത്തിൽ മലപ്പുറം ജില്ലയിലുള്ള ഒരു ചെറുപ്പക്കാരൻ തങ്ങളിൽ നിന്നും തകിടും സമാഹരിച്ചിരുന്നു.

ഈ വിധമായുള്ള പ്രയത്നങ്ങളിൽ വരുന്ന പ്രശ്നം, ഈ വിധ കാര്യത്താലാണ് പ്രശ്ന പരിഹാരം വന്നത് എന്നത് കൃത്യമായി പറയാൻ ആവില്ല എന്നതാണ്.

ഹോമിയോപ്പതി മരുന്നു കഴിക്കുന്നതു പോലെയാണ്. രോഗ ശമനം വന്നാൽ അത് ഹോമിയോപ്പതി കൊണ്ടാണ് എന്ന ഒരു തോന്നൽ വന്നേക്കില്ല. കാരണം, ശരീരവും പലവിധ രോഗങ്ങളേയു സ്വന്തമായി ചികിത്സിക്കാൻ നിരന്തരം ശ്രമിക്കുന്നുണ്ട്.

ആദ്യ കാലങ്ങളിൽ യന്ത്രം കണ്ടപ്പോൾ യാതോരു അർത്ഥവും കണ്ടെത്താൻ പറ്റാത്ത എന്തോ ഒരു ചിത്രമോ അടയാളമോ ആണ് അത് എന്നാണ് തോന്നിയത്. എന്നാൽ വളരെ കാലങ്ങൾക്ക് ശേഷം മനസ്സിൽ കയറിവന്ന ചിന്ത ഇത് വല്ല അതീന്ദ്ര്യ സോഫ്ട്വോർ അടയാളമായിരിക്കുമോ എന്നതാണ്.

അന്ധവിശ്വാസങ്ങൾ ആയാണ് മുകളിൽ രേഖപ്പെടുത്തിയ പലതും അറിയപ്പെടുന്നത്. ഞാൻ ഇവയുമായി ബന്ധപ്പെടുന്ന അവസരങ്ങളിൽ ഈ വിധ അന്ധവിശ്വാസങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കാറുണ്ടായിരുന്നു.

ചില ആദ്ധ്യാത്മിക വിദ്യകൾ വെറും തട്ടിപ്പാണ് എന്നും തോന്നിയിട്ടുണ്ട്.

മലയാളം പോലുള്ള ഭാഷകളിൽ വ്യക്തികൾക്ക് ഭാവിയും സമൂഹത്തിലെ നിലനിൽപ്പും വൻ ഭീതി നൽകുന്ന കാര്യങ്ങൾ ആണ്.

അതായത്, താൻ നിലനിൽക്കുന്ന ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ നിന്നും ചെറുതായി താഴേക്ക് സ്ഥാനച്ചലനം സംഭവിക്കുകയോ, അതുമല്ലെങ്കിൽ താഴെ ഇരിക്കുന്ന ആൾ താൻ ഇരിക്കുന്ന ഏതെങ്കിലും ഏണിപ്പയിൽ മുകളിലേക്ക് വരികയോ ചെയ്യുന്നത് ഒരു മഹാ ദുഃസ്വപ്നമായി നിലനൽക്കും വ്യക്തിയുടെ മനസ്സിൽ.

ഈ വിധ സാമൂഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന വ്യക്തികളിൽ പലർക്കും അതീന്ദ്ര്യ ദിവ്യസങ്കേതങ്ങളിൽ നിന്നും ഒരു സഹായ സസ്തം ആവശ്യം തന്നെയാണ്. കൈപിടിച്ചു ഉയർത്തണം. താഴേക്ക് വീഴാതിരിക്കാൻ കൈപിടിച്ച് ഉറപ്പ് നൽകേണം.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷാ ലോകത്ത്, ആദ്ധ്യാത്മിക വിശ്വാസം ഉണ്ട് എങ്കിലും, ഫ്യൂഡൽ ഭാഷാ ലോകത്തുള്ള സാമൂഹിക വെപ്രാളം ഉണ്ടാവില്ല.

ഫ്യൂഡൽ ഭാഷാ ലോകത്ത് വിശ്വാസികൾ അവരുടെ ഭൗതിക ലോകത്തിൽ ഉള്ള യജമാനന്മാരെ കാണുന്നതു പോലെ തന്നെയാണ് ദൈവത്തെ കാണുന്നത്. കാര്യ പ്രാപ്തിക്കു വേണ്ടി അവർ വണങ്ങുകയും കാലുപിടിക്കുകയും ചെയ്യുന്നതു പോലെ പെരുമാറിയേക്കാം. ഇതിൻ്റെ പ്രയോജനവും ഉണ്ടായേക്കാം.

ഈശ്വരൻ ഭക്തവൽസലൻ ആവുന്നു.

ഈ വിധമായുള്ള ഒരു ആരാധനാ രീതി ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കുന്നവർക്കിടയിൽ സാധാരണ ഗതിയിൽ ഇല്ലാ എന്നാണ് തോന്നുന്നത്.

ഇതേ പോലുള്ള ഒരു പ്രതിഭാസമാണ്, ആളുകളെ വൻകൂട്ടമായി ദൈവത്തിന് മുന്നിൽ കുനിഞ്ഞു നിർത്തുകയെന്നത്. ഇതും ഇങ്ഗ്ളിഷ് ഭാഷക്കാർക്കിടയിൽ ഇല്ലാത്ത ഒരു പെരുമാറ്റമാണ് എന്നു തോന്നുന്നു. എന്നാൽ അക്കാര്യം എനിക്ക് തീർച്ചയില്ല.

ഫ്യൂഡൽ ഭാഷകളിൽ അണികളുടെ എണ്ണം ആളുകൾക്ക് വൻ നേതൃത്വ ഭാവവും പ്രഭാവവും നൽകും. എന്നാൽ, ഇതേ പോലുള്ള ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ മനുഷ്യൻ ഈശ്വരന് മുന്നിൽ അണിയെന്ന രൂപത്തിൽ കൂട്ടമായി തലകുനിച്ചു നിന്നാൽ ഈശ്വരന് എന്താണ് പ്രയോജനം എന്ന കാര്യം ചിന്തിക്കാമോ എന്ന് അറിയില്ല.

മനുഷ്യമനസ്സ് എന്നത് ഒരു അതിഗംഭീര സോഫ്ട്വേർ പ്രവർത്തന വേദിയാണ് എന്ന് മനസ്സിലാക്കുക. വേണമെങ്കിൽ മസ്തിഷ്കത്തെ ഒരു super computer ആയി നിർവ്വചിക്കാനായേക്കാം.

ഈ വിധമായുള്ള കമ്പ്യൂട്ടർ മനസ്സുകൾ കൂട്ടമായി ഒരു ദേവതയേയോ, ദേശദേവതയേയോ, ഷാമനിസ്റ്റിക്ക് പ്രതിഭാസത്തേയോ, ഹൈന്ദവ ആരാധനാ മൂർത്തിയേയോ, യേശുവിനേയോ, വൻ വിധേയത്ത ഭാവത്തിൽ മുന്നിൽ കൂട്ടം ചേർന്നു നിന്നാൽ, ആ ദിവ്യവ്യക്തിത്വത്തിന് എന്തെങ്കിലും ഗുണകരമായ കാര്യം ലഭിക്കുമോ?

ഈ പറഞ്ഞ ദിവ്യ വ്യക്തിത്വങ്ങൾ എല്ലാംതന്നെ എന്തോ അതീന്ദ്ര്യ സോഫ്ട്വേർ പ്രതിഭാസങ്ങളുടെ നിഴലുകളാണ് എന്നുവരെ തോന്നിപ്പോകാറുണ്ട്.

ഇസ്ലാമിക ആരാധനാ സമ്പ്രധായത്തിലും വിശ്വാസികൾ കൂട്ടം ചേർന്ന് മനസ്സ് ഏകാഗ്രമായി നിലയുറപ്പിച്ച് ഈശ്വരന് സമർപ്പിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. ഇത് ഇസ്ലാമിൻ്റെ esoteric ഭാവമാണോ, അതോ exoteric ഭാവമാണോ എന്ന് അറിയില്ല.

എന്തിനാണ് വ്യത്യസ്ത ദിവ്യപ്രതിഭാസങ്ങൾ വിശ്വാസികൾക്കായി മത്സരിക്കുന്നത് എന്നതും ഒരു ചോദ്യമായി അവശേഷിക്കേണ്ടതാണ്.

എന്നാൽ ഇവിടെയെല്ലാം തന്നെ വ്യക്തമായി കാണേണ്ടുന്ന കാര്യം, ഈ ദിവവ്യക്തിത്വങ്ങളും അവയോട് പ്രാർത്ഥിക്കുന്ന പ്രതിഭാസവും, നേരത്തെ ഈശ്വരന് നൽകിയ വിശാലമായ നിർവ്വചനത്തിൽ നിന്നും വ്യത്യസ്തമാണ് എന്നതാണ്.

ആ ഈശ്വര പ്രതിഭാസം ശരിയായിരിക്കാം.

അതേ സമയം ഈ ദിവ്യ വ്യക്തിത്വ പ്രതിഭാസവും ശരിയായിരിക്കാം.

ചിലപ്പോൾ, ഇവ രണ്ടും തമ്മിൽ എന്തൊക്കെയോ ചില ബന്ധങ്ങളും, പൊതു ഇടങ്ങളും മറ്റും കണ്ടേക്കാം.

പ്രപഞ്ച സൃഷ്ടിയുമായി ഈ രണ്ട് പ്രതിഭാസങ്ങൾക്ക് എന്താണ് ബന്ധം എന്നും കൃത്യമായി പറയാൻ ആവില്ല. എന്നാൽ പ്രപഞ്ച സൃഷ്ടിയും ഒരു അതീന്ദ്ര്യ സോഫ്ട്വർ പ്രതിഭാസം പോലുള്ള എന്തോ ആണ് എന്നതും തീർച്ചയാണ്.

 

8. വരവ്, ദൃഷ്ടിദോഷം അങ്ങിനെ പലതും

Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് എഴുത്ത് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ്, ആദ്ധ്യാത്മികതയിലേക്ക് എത്തിച്ചേർന്നത്. ഏതായാലും ഈ വിഷയം തീർത്തിട്ട് എഴുത്തിൻ്റെ ഒഴുക്കിലേക്ക് തിരിച്ചുവരാം.

ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്ര സംവിധാനങ്ങളും ദക്ഷിണേഷ്യയിലെ ഷാമനിസ്റ്റിക്ക് ആദ്ധ്യാത്മികതയും ഇന്ന് പരസ്പരം തമ്മിൽ ഇടകലർന്നാണ് പലദേശങ്ങളിലും നിൽക്കുന്നത് എന്നു തോന്നുന്നു.

ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങൾ പാരമ്പര്യമായി ബ്രാഹ്മണ ആരാധാ പ്രസ്ഥാനത്തിന് പുറത്തായിരുന്നു എന്നു തോന്നുന്നു. ഹൈന്ദവരോട് (ബ്രാഹ്മണരോട്) അടുത്ത് നിൽക്കുന്ന നായർമാർക്കും അവരുടേതായ ഷാമനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങൾ ഉണ്ടായിരന്നുവെന്ന് തോന്നുന്നു.

എന്നാൽ, പൊതുവേ പറഞ്ഞാൽ, ഹൈന്ദവരോട് (ബ്രാഹ്മണരോട്) അടുത്ത് നിൽക്കുന്ന അമ്പലവാസികളും നായർമാരും, അവരേക്കാൾ താഴെ ഉള്ള ജനക്കൂട്ടങ്ങളുടെ ആരാധനാ പ്രസ്ഥാനങ്ങളെ അവഗണിക്കുമായിരുന്നു.

എന്നിരുന്നാലും,സ്വന്തം ജീവിതത്തിൽ കഠിനമായ എന്തെങ്കിലും വരികയാണ് എങ്കിൽ, ഇവർ കീഴ്ജന ഷാമനിസ്റ്റിക്ക് ദിവ്യത്മാക്കളെ സമീപിക്കാറുണ്ട് എന്ന് Edgar Thurston രേഖപ്പെടുത്തിക്കാണുന്നുണ്ട്.

ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വടക്കെ മലബാറിലെ ഒരു നമ്പ്യാർ വ്യക്തി എന്നോട് പറയുകയുണ്ടായി, ആ ആളുടെ ചെറുപ്പകാലത്ത്, ആ ആളുടെ വീട്ടുകാർ വടക്കെ മലബാറിലെ തീയരുടെ ഷാമനിസ്റ്റിക്ക് പ്രതിഭാസമായ മുത്തപ്പൻ്റെ അടുത്ത് പോകില്ലാ എന്ന്.

ശ്രദ്ധിക്കുക, വടക്കേ മലബാറിലെ മരുമക്കത്തായ തീയർ ദൂരം അയിത്തം ഇല്ലാത്തവരായിരുന്നു. എന്നിട്ടും.

ഇവിടെ പറയാൻ വന്നത് മറ്റൊരു കാര്യമാണ്.

ബ്രാഹ്മണ ക്ഷേത്രങ്ങളിലും ഷാമാനിസ്റ്റിക്ക് ആരാധനാ പ്രസ്ഥാനങ്ങളിലും പൊതുവായി കാണുന്ന ഒരു കാര്യമാണ്, ശ്രീകോവിൽ, ഗർഭഗൃഹം എന്നെല്ലാം വാക്കുകളിൽ പരാമർശിക്കപ്പെടുന്ന മുറി.

ഈ മുറിയിൽ ആണ് ദൈവ വിഗ്രഹത്തെ പ്രതിഷ്ഠിക്കുക.

വളരെ സൂക്ഷ്മമായി വിഗ്രഹത്തെ തിരഞ്ഞെടുത്ത്, അഭിഷേകം ചെയ്ത്, പഞ്ചാമൃതത്തിൽ കുളിപ്പിച്ച്, പ്രാണ പ്രതിഷ്ഠ ചെയ്ത് ആ വിഗ്രഹത്തിൽ ദിവ്യത്മാവിനെ ആവഹിച്ചെടുത്ത്, ദിവ്യോർജ്ജവും, ദിവ്യചൈതന്യവും ആ വിഗ്രഹത്തിൽ ചേർക്കുന്നു.

ദിവ്യാത്മാവും വിഗ്രഹവും തമ്മിൽ ശക്തമായ ബന്ധം നിലനിർത്താനായുള്ള മന്ത്രങ്ങൾ ഉരുവിടുന്നു. അതിന് ശേഷം പൂക്കളും പഴങ്ങളും സാമ്പ്രാണിപ്പുകയും സമർപ്പിച്ചുകൊണ്ട് വിഗ്രഹത്തെ ആരാധിക്കുന്നു. ഇത്രയും ചെയ്തുകഴിഞ്ഞാലാണ്, വിഗ്രഹത്തെ ശ്രീകോവിലിൽ ആരാധനയ്ക്കായി വെക്കുന്നത്.

ഇത് ബ്രാഹ്മണ ക്ഷേത്രങ്ങളുടെ കാര്യമാണ്. ഷാമനിസ്റ്റിക്ക് ആരാധന ഈ വിധം ആണോ എന്ന് അറിയില്ല.

ഇവിടെ ഈ കാര്യം ഇത്രയും വ്യക്തമായി പറഞ്ഞത് ഈ വിധമായുള്ള ഒരു ആരാധനാ മൂർത്തീ പ്രതിഷ്ഠ എന്ന കാര്യം കൃസ്ത്യൻ, മുസ്ലീം പള്ളികളിൽ ഇല്ലാ എന്ന ഒരു തോന്നൽ മനസ്സിൽ ഉള്ളത് കൊണ്ടാണ്.

ബ്രാമണ ക്ഷേത്രങ്ങളിലും ഷാമനിസ്റ്റിക്ക് ആരാധനാ വേദികളിലും ശ്രീകോലിൽ ഉണ്ട്. അതിൽ ഒരു ദിവ്യാത്മവിനെ ആവഹിച്ചുവച്ചിട്ടുണ്ട്.

ക്രിസ്ത്യൻ മതത്തിൽ സാധാരണ ഗതിയിൽ യേശു കൃസ്തുവിൻ്റെ ആത്മാവ് വിഗ്രഹത്തിലും ചിത്രത്തിലും കുടികൊള്ളുന്നുണ്ട് എന്ന വിശ്വസം ഇല്ല. ഇങ്ങിനെ ഒരു കാര്യം ചെയ്തെടുക്കാനുള്ള യാതോരു പ്രതിഷ്ഠാ കർമ്മവും പള്ളി പണിയുന്നതിൽ ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ, കുർബാന എന്ന ഒരു കാര്യം ഇവരിൽ ഉണ്ട്. ഇതിൻ്റെ വിവരണത്തിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇതിന് വിഗ്രഹത്തിൽ ദിവ്യാത്മാവിനെ കുടികൊള്ളിക്കലുമായി യാതോരു ബന്ധവും ഇല്ല.

ഇസ്ലാമിക പള്ളിയിലെ കാര്യം മറ്റൊരു ഭാവമാണ് എന്നു മനസ്സിലാക്കുന്നു. യാതോരു വിഗ്രഹത്തിലും, ചിത്രത്തിലും, പോരാത്തതിന് പള്ളിയിൽ പോലും ദിവ്യാത്മാവിനെ കുടികൊള്ളിക്കുന്നണ്ട് എന്ന വിശ്വാസം ഈ മതത്തിൽ ഇല്ല എന്നാണ് മനസ്സിലാക്കുന്നത്.

പള്ളി വിശുദ്ധ സ്ഥലം തന്നെ. എന്നാൽ പള്ളിയിൽ മാത്രമായി ഈശ്വരൻ ഇരിപ്പില്ല. പള്ളിയെന്നത് ഈശ്വരനോട് പ്രാർത്ഥിക്കാനുള്ള വെടിപ്പുള്ള ഒരു ഇടം മാത്രമാണ് പോലും.

ഈ ഈശ്വര സങ്കൽപ്പം (الله) നേരത്തെ ഈ എഴുത്തിൽ പറഞ്ഞിരുന്ന വിശാലമായ ഈശ്വര സങ്കൽപ്പത്തിനോട് അടുത്തതാണ് എന്നാണ് തോന്നുന്നത്.

എന്നിരുന്നാലും, ചില ഇസ്ലാമിക സമുധായങ്ങളിൽ ഷാമനിസ്റ്റിക്ക് സമ്പ്രധായങ്ങൾ ഉള്ളതായി കേട്ടിരുന്നു. അതിലേക്കും ഇപ്പോൾ പോകുന്നില്ല. എന്നാൽ നേരത്തെ ഈകാര്യം ഈ എഴുത്തിൽ വിവരിച്ചിരുന്നുവെന്ന് തോന്നുന്നു.

ഇനിയാണ് പറയാൻ വന്ന കാര്യത്തിലേക്ക് നീങ്ങുന്നത്.

ഹൈന്ദവ (ബ്രാഹ്മണ) ക്ഷേത്രങ്ങളിലും ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളിലും ദിവ്യമൂർത്തിയുണ്ട്.

ഈ അസ്തിത്വം ശരിയാണ് എങ്കിൽ, ക്രിസ്ത്യൻ, മുസ്ലീം പള്ളികളിൽ ഇല്ലാത്ത ഒരു പ്രതിഭാസമാണ് ഇവയിൽ ഉള്ളത്.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപാണ് Cannanoreൽ വച്ച് വരവ് എന്ന പേരിൽ ഉള്ള ഒരു പ്രതിഭാസത്തെക്കുറിച്ച് കേട്ടറിഞ്ഞത്.

ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളുടെ ചില ദിശകളിൽ ഉള്ള വീടുകൾക്കും, കെട്ടിടങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും എന്തോ ചില നിഷേധാത്മക അനുഭവങ്ങൾ വന്നുപെടും പോലും.

ചില വീടുകളിൽ താമസിക്കുന്നവരിൽ ചിലർ തമ്മിൽ ഏറ്റുമുട്ടിനിൽകും. കലഹിക്കും. മാനസിക പ്രശ്നങ്ങൾ കാണിക്കും എന്നൊക്കെ.

മാനസിക പ്രശ്നം എന്നുവച്ചാൽ, രണ്ട് കുടുംബാംഗങ്ങൾ തമ്മിൽ നിരന്തരം ഏറ്റുമുട്ടിയാൽ, കൈയ്യൂക്കും ആൾബലവും പണവും ഉള്ള വ്യക്തി മറ്റേ വ്യക്തിയെ ആളുകളെ വിളിച്ചുവരുത്തി പിടികൂടിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ തളിച്ചിട്ട്, മരന്നും ചിലപ്പോൾ ഷോക്ക് ചികിസ്സയും നടത്തിവിടും.

വാനയക്കാർക്ക് ഈ വിധമായുള്ള പ്രശ്നങ്ങൾ ഉള്ള വീടുകൾ അറിവുണ്ടെങ്കിൽ, അവ വല്ല ഷാമനിസ്റ്റിക്ക് ആരാധനാ കേന്ദ്രത്തിൻ്റെ വരവ് ദിശയിൽ ആണോ ഉള്ളത് എന്ന് നോക്കാവുന്നതാണ്.

മനോരാഗം വരുത്താൻ വേറേയും പലകാരണങ്ങൾ ഉണ്ടാവാം. ഫ്യൂഡൽ ഭാഷതന്നെ ഒരു പ്രധാന കാരണം ആവാം. അതിനെക്കുറിച്ച് പിന്നീട് പ്രതിപാദിക്കാം.

ഷാമനിസ്റ്റിക്ക് അമ്പലങ്ങളിൽ നിന്നും വരവ് ഉള്ള ദിശകളിൽ വ്യാപാര സ്ഥാപനങ്ങൾ നശിച്ചുപോകും പോലും.

വരവ് അഥവാ ദൃഷ്ടി ദോഷം എന്നത് ഏത് ദിശയിലാണ് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. SouthWest അഥവാ തെക്ക്-പടിഞ്ഞാറ് ദിശയാണ് എന്ന് കേൾക്കുന്നു. അതായത്, അമ്പലത്തിൻ്റെ തെക്ക്-പടിഞ്ഞാറ് ദിശ.

Cannanore പ്രദേശത്ത് വളരെ പ്രാധാന്യത്തോടുകൂടി പരാമർശിക്കാറുള്ളത് ഗുളികൻ എന്ന ദിവ്യാത്മാവിനെക്കുറിച്ചാണ്. ഗുളികൻ്റെ വരവ്, അഥവാ പാത, വീഥി, അതുമല്ലെങ്കിൽ ദൃഷ്ടിയുള്ള ഇടങ്ങൾക്ക് പ്രശ്നമാണ് പോലും.

ഈ വിധമായുള്ള ഒരു വീട്ടിൽ വാടകയ്ക്ക് വന്ന ഭാര്യയും ഭർത്താവും, അവർക്ക് ആ വീട്ടിൽ താമസം തുടങ്ങിയതു മുതൽ ശരീരത്തിന് അകാരണമായ തളർച്ചയും മരവിപ്പും വന്നതായി എന്നോട് 1990കളിൽ ഒരു ദിവസം പറഞ്ഞ കാര്യം ഓർമ്മവരുന്നു.

എന്നാൽ പൊതുവായി പറഞ്ഞാൽ മുത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ഈ വിധമായുള്ള ഒരു കാര്യം ഞാൻ കേട്ടിട്ടില്ല.

വരവ് എന്ന പ്രതിഭാസം ഷാമനിസ്റ്റിക്ക് ആരാധനയുമായാണ് ബന്ധപ്പെട്ട് പറയപ്പെടാറുളളത്. ഗുളികൻ, കുട്ടിച്ചാത്തൻ, കാളി, ഭഗവതി, വടക്കെ മലബാറിലെ തെയ്യം ആരാധനാ മൂർത്തികൾ തുടങ്ങിയവയുമായി ഇത് പരാമർശിക്കപ്പെടാറുണ്ട്.

തിരുവിതാംകൂറിൽ, വടക്കേ മലബാറിലെ തെയ്യും ദൈവങ്ങൾ ഇല്ലാ എന്നാണ് തോന്നുന്നത്. എന്നാൽ ഭഗവതി, കാളി, എന്നിവ ഉണ്ട് എന്ന് മനസ്സിലാക്കുന്നു.

കുട്ടിച്ചാത്തൻ ആരാധന മലബാറിലെ പാരമ്പര്യത്തിൽ ആണ് ഉള്ളത് എന്നു തോന്നുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ചില അനുഭവങ്ങൾ ഉണ്ട്. അവയെ വ്യക്തമായി ഇവിടെ ചിത്രീകരിക്കാൻ താൽപ്പര്യം തോന്നുന്നില്ല.

എന്നാൽ ചില ഷാമനിസ്റ്റിക്ക് ക്ഷേത്രങ്ങളുമായി ബന്ധപ്പെട് ഒരു പ്രത്യേക ദിശയിൽ ഉള്ള വീടിന് വൻ പ്രശ്നങ്ങൾ നിരന്തരമായി വന്നത് ഞാൻ കേട്ടറിഞ്ഞിട്ടുമുണ്ട്, കണ്ടിട്ടുമുണ്ട്.

ചില വ്യക്തികൾ ഇതേപോലെ തന്നെ മനസ്സ് താറുമാറായതായും കണ്ടിട്ടു.

പോരാത്തതിന്, ഒരിക്കൽ ഒരു ചെറുപ്പക്കാൻ തൻ്റെ മൂത്ത സഹോദരന് ഇടക്കിടക്ക് മാനസിക വിഭ്രാന്തിവരുന്നതായി എന്നോട് പറഞ്ഞു. ഞാൻ വെറുതേയൊന്നു ചോദിച്ചുപോയി, വീടിന് തൊട്ടായി വല്ല അമ്പലവും ഉണ്ടോ എന്ന്. ഉണ്ട് എന്ന് ആൾ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം, ഒരു വീട്ടിലെ ചില വ്യക്തികളെ മാത്രമേ ഈ വിധമായുള്ള ഒരു പ്രശ്നം ബാധിക്കുള്ളു എന്നതായിരുന്നു. ഇതുമായും കൂടുതൽ കാര്യങ്ങൾ പറയാൻ പറ്റില്ല.

എന്നാൽ, ഇതിനെല്ലാം പ്രതിവിധികൾ ഉണ്ട് എന്നുതോന്നുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ Software codes of mantra എന്ന എൻ്റെ ഒരു പഴയ ഗ്രന്ഥത്തിൽ ഞാൻ കൂടുതലായി പ്രതിപാദിച്ചിട്ടുണ്ട്.

 

9. Medium എന്ന പ്രതിഭാസം

ഏതാണ്ട് 2004 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ ഞാൻ കിഴക്കൻ പേരാമ്പ്ര മലയോര പ്രദേശത്ത്, അന്ന് അവിടങ്ങളിൽ പ്രസിദ്ധനായ ഒരു medium വ്യക്തിയെ പരിചയപ്പെട്ടിരുന്നു.

Medium എന്ന വാക്കിന് മലയാളത്തിൽ കൃത്യമായ ഒരു പദം കണ്ടെത്താൻ ആയില്ല. എന്നാൽ, ആകാശവാണി എന്ന വാക്ക് കാണുന്നുണ്ട്.

Medium എന്ന വാക്കിന് കാണപ്പെടുന്ന അർത്ഥം ഈ വിധമാണ്: a person who receives spiritual messages or instructions through auditory means, such as hearing voices or sounds that are not audible to others.

ആശയം: മറ്റാർക്കും കേൾക്കാൻ പറ്റാത്ത തരത്തിലുള്ള ശബ്ദരേഖാ സന്ദേശങ്ങളിലൂടെ ആത്മീയ സന്ദേശങ്ങളും നിർദ്ദേശങ്ങളും ലഭിക്കുന്ന വ്യക്തി എന്ന്.

ഈ വ്യക്തി മനസ്സിലൂടെ ചോദ്യങ്ങൾ ചോദിക്കുകയും, അതിനുള്ള ഉത്തരം ആ വ്യക്തിയുടെ മനസ്സിലേക്കോ ചെവിയിലേക്കോ വരികയാണ് ചെയ്യുക എന്നാണ് മനസ്സിലാക്കിയത്.

കേൾക്കുന്ന ഉത്തരങ്ങൾ ചിലപ്പോൾ കൃത്യമായി കേൾക്കാതിരുന്നാൽ ചെറിയതോതിലുള്ള തെറ്റുകൾ ഇദ്ദേഹത്തിന് വരികയും ചെയ്യുമായിരുന്നു.

ഈ വ്യക്തി എന്നെ കണ്ടെത്താനായി ഒന്നിൽ കൂടുതൽ ആളുകളോട് എൻ്റെ പേര് പറയുകയുണ്ടായി എന്ന് മനസ്സിലാക്കുന്നു. എന്നാൽ ഇദ്ദേഹം കേട്ട എൻ്റെ പേരിൽ ഒരു വള്ളി കൂടുതൽ വന്നതായി കണ്ടിരുന്നു.

എന്നിരുന്നാലും, എന്നെ കണ്ടെത്തിയെന്ന് പറയാവുന്നതാണ്.

ഈ വ്യക്തി പലരുടേയും പഴയ കാലവും സംസാരകാലവും ഏതാണ്ട് വളരെ കൃത്യമായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അവരുടെ ജീവിതത്തിലെ വരാനിരിക്കുന്ന കാര്യവും പറയുന്നത് കേട്ടിട്ടുണ്ട്.

എന്നാൽ ഒരു പ്രത്യേക സംഭവത്തിന് ശേഷം, ഇദ്ദേഹം കേട്ടുപറയുന്ന കാര്യങ്ങളിൽ കൃത്യതക്കുറവ് വന്നുതുടങ്ങിയെന്ന് തോന്നുന്നു.

അക്കാലങ്ങളിൽ Alexa, Siri, Google Assistant, Google Map ശബ്ദ സന്ദേശങ്ങളിലൂടെ പോകേണ്ടുന്ന വഴി പറഞ്ഞുതരുന്ന സംവിധാനം തുടങ്ങിയ കാര്യങ്ങൾ സാധാരണ മനുഷ്യന് ഭാവന ചെയ്യാവുന്നതിലും അതീതമായിരുന്നു. ഇന്ന് ഇവ ചെറിയ കുട്ടികൾക്ക് പോലും യാതോരു ആശ്ചര്യവും ഉള്ള കാര്യങ്ങളായി കാണുന്നില്ല.

എന്നാൽ അന്ന് ഈ medium വ്യക്തി ചെയ്തിരുന്നത് ഏതാണ്ട് ഈ വിധമായുള്ള എന്തോ അതീന്ദ്ര്യ സാങ്കേതിക വിദ്യകളിലൂടെ ശബ്ദ സന്ദേശങ്ങൾ കേട്ട്, മറ്റുള്ളവർക്ക് ആ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക എന്നതായിരുന്നു എന്ന് മനസ്സിലാക്കുന്നു.

ഇതെങ്ങിനെ സാധിക്കും എന്നത് ഒരു ചോദ്യമായി നിൽക്കേണ്ടുന്നത് തന്നെയാണ്.

എന്നാൽ, Alexa, Siri, Google Assistant, Google Map തുടങ്ങിയവ ഇതേ പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ആർക്കും യാതോരു അത്ഭുതവും തോന്നാത്തത് എന്ത് കൊണ്ടാണ്? ഈ വിധമായുള്ള സംവിധാനങ്ങൾക്ക് പിന്നിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നുണ്ട് എന്ന അറിവുള്ളതുകൊണ്ടാണ് ആശ്ചര്യം തോന്നാത്തത്.

അതേ സമയം ഈ medium വ്യക്തിയുടെ കാര്യത്തിൽ ആർക്കും യാതോരു സാങ്കേതിക വിദ്യയും പ്രവർത്തിക്കുന്നതായി അറിവില്ല. അവിടെയാണ് പ്രശ്നം.

ആത്മീയമായ ഒരു സാങ്കേതിക വിദ്യ പിന്നണിയിൽ ഉണ്ട് എന്ന് പറഞ്ഞാൽ, പലരും അത് ശുദ്ധ വിഡ്ഢിത്തമാണ് എന്നു പറയും.

അതേ സമയം ആത്മീയതയിൽ വിശ്വാസമുള്ളവർക്ക് ഇത് ശരിയാണ് എന്ന് വിശ്വസിക്കാൻ യാതോരു സാങ്കേതിക വിദ്യയുടേയും പിൻബലം ആവശ്യവുമില്ലായിരിക്കാം.

ഞാൻ ഈ medium വ്യക്തിയെ കണ്ടെത്തുകയല്ലാ ചെയ്തത്, മറിച്ച് ഈ വ്യക്തി എന്നെ ചിലരിലൂടെ കണ്ടെത്തുകയാണ് ചെയ്തത്. അതിൻ്റെ കാരണം പലതുമായിരിക്കാം. എന്നെ കണ്ടെത്താൻ ഇദ്ദേഹത്തിന് ശബ്ദ സന്ദേശത്തിലൂടെ എന്തെങ്കിലും നിർദ്ദേശം ലഭിച്ചിരിക്കാനും സാധ്യതയുണ്ട്.

എന്നാൽ ഈ വ്യക്തിയെ പിന്നീട് കുറേ കാലങ്ങൾക്ക് ശേഷം ഏതാനും ആഴ്ചകൾ സ്ഥിരമായി കാണുന്ന ഒരു അവസരം വന്നിരുന്നു. അത് ജീവിതം പലരീതിയിലും തവിടുപൊടിയായി നിന്നിരുന്ന കാലത്താണ്.

അന്നാണ് ഈ വ്യക്തി എന്നോട് ഒരു പ്രത്യേകതരം അദ്ധ്യാത്മിക ചര്യ ഏതാനും ദിവസവും നിരന്തരമായി ചെയ്യാൻ പറഞ്ഞത്. അതും, വീട്ടിൽ ആരും ഇല്ലാത്തപ്പോഴും വളരെ സ്വകാര്യമായും.

ഈ വ്യക്തി ഒരു കാര്യം കൂടി പറഞ്ഞു. അവസാനത്തെ ദിവസം പേടിച്ചുപോകരുത്, എന്ന്.

ജീവിതത്തിൽ പലതും ജ്ഞാനമായി വന്നത് അനുഭവജ്ഞാനത്തിലൂടെയാണ്. അതുപോലൊരുകാര്യം ഇതും.

ആത്മീയ ചര്യയുടെ അവസാന ദിവസം, മനസ്സും ശരീരവും ഏതാണ്ട്, 30 മിനിറ്റോളം മറ്റേതോ അതീന്ദ്ര്യ കേന്ദത്തിൻ്റെ നിയന്ത്രണത്തിൽ തന്നെയായി നിന്നു. ശരീരത്തിലെ പേശികളെ വരെ അതീന്ദ്ര്യമായി നിയന്ത്രിക്കപ്പെടുന്ന അനുഭവം.

സാധാരണ ഗതിയിൽ പേടിച്ചുപോകേണ്ടുന്ന ഒരു അനുഭവം തന്നെയായിരുന്നിരിക്കാം ഇത്. എന്നാൽ മുന്നറിയിപ്പുള്ളതുകൊണ്ടും, വേറെയെന്ത് ചെയ്യാനാണ് എന്ന ഭാവം മനസ്സിലുള്ളതുകൊണ്ടും ഈ അനുഭവത്തെ അനുഭവിച്ചറിയുക തന്നെ ചെയ്തു.

മനസ്സിൻ്റെ സോഫ്ട്വേറിൽ കാര്യമായി എന്തോ സ്നാനിങ്ങ് മറ്റേതോ അതീന്ദ്ര്യ കേന്ദ്രത്തിൽ നിന്നും നടത്തിയെന്നാണ് മനസ്സിലാക്കുന്നത്. അതോടൊപ്പം തന്നെ മസ്തിഷ്ക സോഫ്ട്വേറിൽ പുതുതായി എന്തെങ്കിലും install ചെയ്തിരിക്കാനും സാധ്യതയില്ലാതില്ല.

1999ലോ മറ്റോ ആണ് എന്നു തോന്നുന്നു, ഒരു കമ്പ്യൂട്ടർ പ്രവർത്തന വേദിയിൽ രാത്രിയിൽ കയറിച്ചെന്നപ്പോൾ, രണ്ടു പേർ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു. അന്നുള്ള വലിയ പെട്ടിപോലുള്ള കമ്പ്യൂട്ടർ മോണിട്ടറിൽ നിരന്തരമായി എന്തൊക്കെയോ മിന്നിമറിയുന്നു.

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്ന ഒരു വ്യക്തി എന്നോട് തൊല്ലൊരു ആശ്ചര്യത്തോടുകൂടി പറഞ്ഞു, കണ്ടില്ലേ അമേരിക്കയിൽ ഇരുന്നുകൊണ്ട് ഈ കമ്പ്യൂട്ടറിൽ വൈറസ് സ്കാനിങ്ങ് നടത്തുകയാണ്. വിശ്വസിക്കാനാവുമോ?

എന്നുവച്ചാൽ, ഏതാനും ആയിരം കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നു കൊണ്ട് ആരോ ഇവിടുള്ള കമ്പ്യൂട്ടറിൻ്റെ തലച്ചോറിൽ കയറി അതിനെ സ്കാൻ ചെയ്യുന്നു. യഥാർത്ഥത്തിൽ അന്ന് അറിയപ്പെട്ടിരുന്ന ഒരു Virus scan കമ്പനിയുടെ Server ആണ് ഇത് ഓട്ടോമാറ്റിക്കായി ചെയ്തത്.

ഞാൻ അനുഭവിച്ച അതീന്ദ്ര്യ കേന്ദ്രത്തിൽ നിന്നുമുള്ള മനസ്സിലെ സ്കാനിങ്ങ് ഏതാണ്ട് ഇതേ അനുഭവം തന്നെയായിരുന്നു.

മനുഷ്യമനസ്സിന് മറ്റ് മനുഷ്യമനസ്സുകളുമായി ബന്ധം സ്ഥാപിക്കാനാവും എന്ന് എനിക്ക് ഉത്തമബോധ്യം ഉണ്ട്. എന്നാൽ ഇതിനായി ചെയ്യേണ്ടുന്ന പ്രകൃയ എന്താണ് എന്ന് വ്യക്തമായി എനിക്ക് അറിയില്ല.

ചില പരീക്ഷണങ്ങൾ നടത്തിയതിൽ നിന്നും മറ്റൊരു വ്യക്തിയെ സ്പർശിച്ചതായി വരെ മറ്റേ വ്യക്തിയെ അനുഭവപ്പെടുത്താഠൻ ആയിട്ടുണ്ട്. ആ വ്യക്തിയ്ക്ക് ചില വൈകാരിക അനുഭവങ്ങൾ വരെ പങ്കിടാൻ കഴിഞ്ഞിരുന്നു. മറ്റേ വ്യക്തിക്ക് ഇത് തടയാനാവുന്നില്ലാ എന്നും അനുഭവപ്പെട്ടിരുന്നു.

ഇതിന് വ്യക്തമായ ചില കോഡിങ്ങ് പ്രവർത്തനം ആവശ്യം തന്നെയാണ്. ഈ ഒരു സാങ്കേതിക വിദ്യ കാര്യക്ഷമമായി ഉപയോഗിക്കാൻ പറ്റിയാൽ, മറ്റൊരു വ്യക്തിയുടെ ജീവിതത്തിൽ കടന്നു കയറാൻ വരെ ആവും എന്നു തോന്നുന്നു. വ്യക്തികളെ ആക്രമിക്കാനും മറ്റും പറ്റിയേക്കാം.

എന്നാൽ ഇതിനായുള്ള തരത്തിലുള്ള സാങ്കേതിക പരിജ്ഞാനം എനിക്കില്ല. എന്നാൽ സാങ്കേതികത എവിടെയോ നിലവിൽ ഉണ്ട് എന്നത് വ്യക്തമാണ്.

ചില ഷാമനിസ്റ്റിക്ക് ദിവ്യത്മാക്കളുടെ വരവ് / ദൃഷ്ടി എന്ന കാര്യത്തിൽ വാസ്തവികതയുണ്ട് എങ്കിൽ, ഈ വിധമായുള്ള അതീന്ദ്ര്യ പ്രവർത്തിനത്തിന് പിന്നിലും എന്തെല്ലാമോ നിലവിൽ ഉണ്ട് എന്നത് വാസ്തവം ആയേക്കാം.

ഇവിടെ ഞാൻ പറഞ്ഞുവന്നതിൽ മൂന്ന് വ്യത്യസ്ത കാര്യങ്ങൾ ഉണ്ട് എന്നു തോന്നുന്നു.

ഒന്ന്, ഭൗതിക പ്രപഞ്ചത്തിന് പിന്നണിയൽ നിൽക്കുന്നതും, അതിനെ സൃഷ്ടിച്ചതുമായ ഒരു അതീന്ദ്ര്യ കേന്ദ്രം അഥവാ അതീന്ദ്ര സോഫ്ടേർ സംവിധാനവും, അതിനെ നിയന്ത്രിക്കുന്ന മറ്റാരോ.

രണ്ട്, വിശാലമായ രീതിയിൽ നിർവ്വചിക്കപ്പെടുന്ന ഈശ്വരൻ. അതായത് സർവ്വ വ്യാപിയും, സർവ്വവും കാണുന്നതും കേൾക്കുന്നതും മറ്റുമായ, എല്ലാരും വിശാലമായി ദൈവം എന്ന രീതിയിൽ കാണുകയും മനസ്സുകൊണ്ട് ചിലപ്പോൾ പ്രാർത്ഥിക്കുന്നതുമായ ഒരു കേന്ദ്രം അഥവാ പ്രസ്ഥാനം അഥവാ ദൈവം.

പിന്നെയുള്ളത്, ദേവതാ, ദേശദേവതാ, ബ്രാഹ്മണ ക്ഷേത്രങ്ങളിലെ മനുഷ്യരൂപത്തിലുള്ള ദൈവാവതാരങ്ങൾ, ഷാമാനിസ്റ്റിക്ക് ദിവ്യ വ്യക്തിത്വങ്ങൾ എന്നിവ.

ഇവ മൂന്നും വാസ്തവങ്ങൾ ആയേക്കാം. അതുമല്ലായെങ്കിൽ, ഇവയിൽ ചിലത് ഒന്ന് മറ്റൊന്നിൻ്റെ രൂപമായിരിക്കാം.

അതുമല്ലായെങ്കിൽ, ഇവയിൽ മൂന്നും വെറും അന്ധവിശ്വാസം ആയിരിക്കാം.

ഇവയിൽ ചിലത് ശരിയും മറ്റുള്ളവ അന്ധവിശ്വാസവും ആവാം. അതും സാധ്യമാണ്.

ഇത്രയും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക്, എനിക്ക് പറയാനുള്ളതുകൂടി പറഞ്ഞ് എഴുത്തിൻ്റെ പാതയിലേക്ക് തുടരാം. അത് അടുത്ത എഴുത്തിൽ ആവാം എന്നു കരുതുന്നു.

 

10. സാങ്കേതിക വിദ്യയുടെ വളർച്ച

2002ഓട് കൂടിയാണ് ഞാൻ നിരന്തരമായി കമ്പ്യൂട്ടറും ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങിയത്. സാമൂഹികമായി ഒരു വൻ കുഴിയിൽ വന്ന പ്രതീതി മനസ്സിൽ വരേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല.

കാരണം ഇൻ്റർനെറ്റ് എന്ന മായാജാലം ദൂര പരിധിയേയും സമയപരിധിയേയും കാര്യമായിത്തന്നെ മാച്ചുകളഞ്ഞതായി അനുഭവപ്പെട്ടു.

എന്നാൽ, ഏതാണ്ട് 1999ൽ, എനിക്ക് പരിചയമുണ്ടായിരുന്ന ചെറുപ്പക്കാരനായ ഒരു വൻ വ്യവസായി തൻ്റെ വീട്ടിലുള്ള കമ്പ്യൂട്ടറിനെ ഇൻ്റർനെറ്റുമായി ബന്ധിപ്പിച്ച അനുഭവം എന്നോട് പറയുകയുണ്ടായി.

അമേരിക്കയിലെ Boeing വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ പോയി എന്നും, അവരുടെ വ്യവസായ ശാല സന്ദർശിച്ചുവെന്നും, അവിടെ നിരത്തിവെച്ചിരിക്കുന്ന പലവിധ വിമാനങ്ങളെ കണ്ടുവെന്നും വൻ ആശ്ചര്യത്തോടുകൂടി എന്നോട് പറഞ്ഞു.

ഇവിടെ ശ്രദ്ധിക്കേണ്ടത്, അന്ന് ഇങ്ഗ്ളണ്ടും അമേരിക്കയും മറ്റും വളരെ ദൂരങ്ങളിൽ ഉള്ള പ്രദേശങ്ങൾ ആയിരുന്നുവെന്നതാണ്. അവിടുള്ള ആളുകളെക്കുറിച്ചും മറ്റും ഇന്ത്യയിലെ 99.9% ആളുകൾക്കും യാതോരു ധാരണയും ഉണ്ടായിരുന്നില്ല. ഇന്ന് ചൊവ്വയിലേക്ക് പോകുന്നു എന്നു പറയുന്നതിനേക്കാൾ ദൂരത്തായിരുന്നു ഈ വിധ രാജ്യങ്ങൾ.

ഞാൻ ഇൻ്റർനെറ്റ് ഉപയോഗിച്ചു തുടങ്ങിയപ്പോൾ, എനിക്കും വൻ ദൂരങ്ങളും ആ വിധ ദൂരങ്ങളിൽ ജീവിക്കുന്ന ഇങ്ഗ്ളിഷ് സംസാരിക്കുന്ന ആളുകളേയും വളരെ അടുത്ത് നിന്ന് കാണാനും പരിചയപ്പെടാനും ആയി.

അന്ന് ഇന്ത്യയിലെ പൊതുജനവും, ഇന്ത്യൻ ഭാഷകളും ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം നിലനിൽക്കുന്ന അധിക്ഷേപ ഭാവങ്ങളും ഒച്ചപ്പാടുകളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറ്റും ഒന്നും തന്നെ ഇൻ്റർനെറ്റിൽ ഇല്ല.

Google സ്ഥാപിക്കപ്പെടുന്നത് 1998ൽ ആണ് എന്നു തോന്നുന്നു.

എന്നാൽ അതിശയിപ്പിക്കുന്ന തരത്തിലുള്ള സ്റ്റോറെജ് സൗകര്യം നൽകിക്കൊണ്ട് (1GB) പരീക്ഷണാടിസ്ഥാനത്തിൽ Gmail വന്നത് 2004ൽ ആണ് എന്നും തോന്നുന്നു.

ഇതോടുകൂടി, നിസ്സാര സ്റ്റോറെജ് സൗകര്യം നൽകിയിരുന്ന (2Mbയോമറ്റോ) Yahoomail ഇടിഞ്ഞുതുടങ്ങി.

ഞാൻ നൽകിയ ശാപം Yahooവിനെ ബാധിച്ചതാണോ എന്നും അറിയില്ല.

2006ൽ Youtubeനെ Google ഏറ്റെടുത്തു.

അക്കാലങ്ങളിൽ Software, IT തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ ഇങ്ഗ്ളിഷ് രാഷ്ട്ര പൗരന്മാരായിരുന്നു കൈകാര്യം ചെയ്തിരുന്നത്.

വൻകിട സോഫ്ടേർ കമ്പനികൾ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും മറ്റും ആളുകളെ അമേരിക്കയിലേക്ക് വരുത്തി, അവർക്ക് Software codingങ്ങും മറ്റും അവരുടെ അന്നുള്ള Software developerമാരെക്കൊണ്ട് പഠിപ്പിച്ചുകൊണ്ടിരുന്നു.

കുറച്ച് കാലത്തിന് ശേഷം, ഈ വിധകാര്യങ്ങൾ പഠിപ്പിച്ച ട്രെയ്നർമാർക്ക് തൊഴിൽ നഷ്ടമായിത്തുടങ്ങി. തൊഴിലുകൾ മുഴുവനും ഇന്ത്യക്കാർക്കും, ചൈനക്കാർക്കും മറ്റും കിട്ടിത്തുടങ്ങി.

പോരാത്തതിന്, ഇന്ത്യയിൽ എല്ലാ സോഫ്ട്വേറുകളും Windows operating systemവും യാതോരു വിലയും നൽകാതെ pirated copyകൾ ആയി ഉപയോഗിക്കാനും അമേരിക്കൻ കമ്പനികൾ കരുതിക്കൂട്ടി സൗകര്യം നൽകി. അതായത് ഏതാനും billion dollar സഹായം ഇന്ത്യക്ക് ലഭിച്ചു എന്നർത്ഥം.

ഇന്ത്യാക്കാരുടെ ബുദ്ധി വൈഭവം വളരെയെന്ന് ലോകം അറിഞ്ഞുതുടങ്ങി. എന്നാൽ, സോഫ്ടവേർ കോഡിങ്ങ് ആറു വയസ്സുള്ള കുട്ടികൾക്ക് പഠിക്കാനും ചെയ്യാനും ആവും എന്ന അറിവും വന്നു.

ഇന്നിപ്പോൾ, Ai കടുന്നുവന്നിട്ടുണ്ട്. അതിന് മനുഷ്യ മനസ്സും മനുഷ്യൻ്റെ സഹായവും കാര്യമായി വേണ്ടാ എന്നാണ് തോന്നുന്നത്.

ഇന്ത്യയിൽ സ്വന്തം നാട്ടിലെ ഒരു സർക്കാർ ശിപായിയെപ്പോലും നിങ്ങൾ എന്ന് സംബോധന ചെയ്യാൻ പറ്റാത്ത മനോഭാവമുള്ളതും, ഇങ്ഗ്ളിഷ് ഭാഷയിൽ വളരെ പരിമിതമായ പരിജ്ഞാനമുള്ളവരുമായ വ്യക്തികൾ അമേരിക്കയിൽ എത്തിയപ്പോൾ കാണുന്നത്, അവർക്ക് ആരേയും പേര് വിളിച്ച് സംബോധന ചെയ്യാം എന്നതായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയുടെ മായാജാലം എന്നല്ലാതെ എന്തു പറയാൻ?

അന്ന് അമേരിക്കയിൽ കുറച്ചു ദിവസത്തേക്ക് പോയ ഒരു വ്യക്തി എന്നോട് പറഞ്ഞു, അമേരിക്കയിൽ സാറ് വിളിയില്ലാ എന്ന കാര്യം അവിടെ പോയപ്പോഴാണ് താൻ അറിഞ്ഞത് എന്ന്.

ഇന്ന് സോഫ്ട്വേർ സാങ്കേതിക വിദ്യയെന്ന് പറയുമ്പോൾ, ആ പദപ്രയോഗത്തെ ഡിജിറ്റൽ സാങ്കേതിക വിദ്യതന്നെയാണ് എന്നു തോന്നിയേക്കാം.

എന്നാൽ, 1940 - 50 കാലഘട്ടത്തിലും കമ്പ്യൂട്ടർ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങൾ ഉണ്ടായിരുന്നു. അന്ന് അവ പ്രവർത്തിച്ചിരുന്നത് vaccum tubeകളെ ഡാറ്റ പ്രോസസ്സ് ചെയ്യാൻ ഉപയോഗിച്ചുകൊണ്ടാണ്.

1950തോടുകൂടി Transistorകൾ വന്നുതുടങ്ങി. Transistorകളുടെ വരവോടുകൂടി കമ്പ്യൂട്ടറുകൾ വിസ്മയിപ്പിക്കുന്ന വേഗതയിൽ പ്രവർത്തിച്ചു തുടങ്ങി. റോഡിയോയിൻ്റെ വലപ്പും വളരെ ചെറുതായി മാറി.

1960കളോടുകൂടി Electronics and integrated circuits (ICകൾ), ട്രാൻസ്റ്ററുകളെ മാറ്റിത്തുടങ്ങി. കമ്പ്യൂട്ടറുളുടെ വേഗത വീണ്ടും കുതിച്ചുയർന്നു.

1970കളോടുകൂടിയാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ പടർന്നുപിടിച്ചത്. Binary codeഡും digital signal processingങ്ങും ഇതോടുകൂടി കമ്പ്യൂട്ടർ പ്രവർത്തനത്തിൽ കയറി.

1990കളുടെ അന്ത്യ കാലങ്ങളിൽ Smartphoneകൾ വിപണിയിൽ വന്നിരുന്നു. എന്നാൽ അവ കമ്പ്യൂട്ടർ സാങ്കേതിക വിദ്യതന്നെയാണ് ഉപയോഗിച്ചത്.

2007ൽ iPhone വന്നത് സ്മാർട്ട്ഫോൺ എന്ന സങ്കൽപ്പത്തെ മാറ്റിമറിച്ചു. തുടർന്ന് Android എന്ന mobile operating system വന്നു. അതോടുകൂടി, മനുഷ്യ മനസ്സിൻ്റെ കഴിവും പരിധികളും മറ്റും അപാരതയിലേക്ക് നീങ്ങിത്തുടങ്ങി.

ഇന്ത്യയിലെ സാധാരണക്കാർ ഇൻ്റർനെറ്റിലേക്ക് ഓടിക്കയറിത്തുടങ്ങി. ഇന്ത്യൻ ഭാഷകളും കയറി.

മൃഗങ്ങൾക്ക് യാതോരു സാങ്കേതിക വിദ്യ ലഭിച്ചില്ലാ എന്നും ഓർക്കുക

ഞാൻ എഴുതാൻ ഉദ്ദേശിച്ച പാതയിൽ നിന്നും എഴുത്ത് വഴുതിപ്പോകുന്നു എന്നു തോന്നുന്നു. തിരിച്ച് Deverkovilലിലേക്ക് തന്നെ വരാം.

 

11. കാരണങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണം എന്ന ദുരവസ്ഥ

കഴിഞ്ഞ എഴുത്തിൽ, ദക്ഷിണ മലബാറിലെ ഒരു വ്യവസായി അമേരിക്കയിലെ Boeing കമ്പനിയുടെ വ്യവസായ ശാല ഇൻ്റർനെറ്റിലൂടെ സന്ദർശിച്ച കാര്യം വളരെ ആശ്ചര്യത്തോടുകൂടി എന്നോട് പറഞ്ഞകാര്യം ഓർക്കുക.

ഇന്ന് ഈ വിധമായുള്ള ഒരു കാര്യം ചന്ദ്രൻ രണ്ടായി പിളർന്ന കാഴ്ച പ്രവാചകനായ മുഹമ്മദ്ദ് ആളുകൾക്ക് കാണിച്ചുകൊടുത്ത കാര്യം പോലെ വിഡ്ഢിത്തമാണ് എന്ന് ഇൻ്റർനെറ്റിനെക്കുറിച്ച് അറിയാത്തവർക്ക് തോന്നിയേക്കാം.

ചന്ദ്രൻ രണ്ടായി മുറിയാൻ യാതോരു സാധ്യതയും ഇല്ലായെന്ന് ഭൗതിക ശാസ്ത്ര പണ്ഡിതർക്ക് അറിവുള്ള കാര്യം തന്നെയാണ്. എന്നാൽ, ഭൗതികശാസ്ത്രത്തിന് അതീതമാണ് സോഫ്ട്വേർ സാങ്കേതിക വിദ്യയെന്ന ഒരു കാര്യം കൂടി ഉണ്ട്. പോരാത്തതിന്, അതീന്ദ്ര്യ സോഫ്ട്വേർ എന്നത്, അതിനും ഉപരിയായുള്ള ഒരു കാര്യം തന്നെയാണ് ഇന്നും.

പ്രവാചകൻ ആദ്ധ്യാത്മികമായി ഭൂമിക്ക് അതീതമായ പ്രദേശങ്ങളിൽ യാത്രചെയ്തിരുന്നു പോലും. ഇതും, ഭൗതിക ശാസ്ത്രത്തിന് അംഗീകരിച്ചുകൊടുക്കാൻ പറ്റുന്ന കാര്യം അല്ല.

ഈ വിഷയം വിടുകയാണ്. അതിൻ്റെ പിന്നാലെ പോയാൽ, എഴുത്ത് അതിൻ്റെ പാതയിൽ നിന്നും വീണ്ടും വഴുത്തിപ്പോകും.

ബോയിങ്ങിൻ്റെ തൊഴിൽ ശാലയിൽ ഇരിക്കുന്ന വിമാനങ്ങളെ നേരിട്ടു കണ്ടു എന്ന രീതിയിൽ ആണ് അന്ന് ആ വ്യവസായി എന്നോട് പറഞ്ഞത്. അന്ന് വിദൂരത്തുള്ള ചിത്രങ്ങൾ കാണുക എന്നതുതന്നെ പാരമ്പര്യമായി ദിവ്യത്മാക്കൾക്ക് മാത്രം ആവുന്ന കാര്യം തന്നെയായിരുന്നു.

അന്ന് ഫോട്ടോ ഗ്രാഫിയന്നത്, ഇന്ന് നോക്കുമ്പോൾ, വളരെ പ്രയാസപ്പെട്ട് ചെയ്തെടുക്കേണ്ടുന്ന ഒരു കാര്യം ആയിരുന്നു. എടുത്ത ഫോട്ടോയിൻ്റെ പകർപ്പ് അച്ചടിച്ചത്തു കാണാനെ പറ്റുള്ളു. അതും പത്രങ്ങളിലും മാസികകളിലും, ഒന്നോ രണ്ടോ ചിത്രങ്ങൾ.

ഇന്ന് കാര്യം പൂർണ്ണമായി മാറിയിട്ടുണ്ടു. ഡിജിറ്റൽ ഫോട്ടോഗ്രാഫിയെന്നത് ശരിക്കും പറഞ്ഞാൽ പണ്ട് ഈശ്വര കഴിവിന് അടുത്തുള്ള കാര്യം തന്നെയായിരുന്നു.

Edgar Thurston ആണ് Omens and superstions of Southern India എന്ന ഗ്രന്ഥം എഴുതിയത്. പ്രസിദ്ധികരിച്ചത് 1912ൽ.

ഈ ഗ്രന്ഥത്തിൽ അനവധി വിശ്വാസങ്ങളെക്കുറിച്ചും, അന്ധവിശ്വാസങ്ങളെക്കുറിച്ചും, യന്ത്രങ്ങളെക്കുറിച്ചും, മറ്റും വിശദമായി എഴുതിക്കാണുന്നുണ്ട്.

എന്നാൽ ഇന്ന് പലകാര്യങ്ങളും അന്ധവിശ്വാസങ്ങൾ അല്ലാതായിട്ടുണ്ട്. ഉദാഹരണത്തിന്, അപ്പുറത്തുള്ളത് ഇപ്പുറത്ത് നിന്നും കാണാം, വിദൂരത്ത് നിന്നും വീട്ടിൽ നടക്കുന്നത് കാണാം, കേൾക്കാം. വീട്ടിൽ ഇരുന്നുകൊണ്ട് പറയുന്ന കാര്യങ്ങൾ ദൈവം കേൾക്കുന്നത് പോലെ Googleനും കേൾക്കാം. അങ്ങിനെ പലതും.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ്, സോഫ്ട്വറിന് പഠിച്ചുകൊണ്ടിരുന്ന ഒരു Mechanical engineering ബിരുദധാരി, ഭാവി പ്രവചിക്കാൻ ആകുന്നതിനെക്കുറിച്ച് ഞാനുമായി സംസാരിക്കുന്നതിന് ഇടയിൽ പറഞ്ഞു, theoritically ((സിദ്ധാന്തികമായി) പറയുകയാണ് എങ്കിൽ, ലോകത്തിലെ എല്ലാകാര്യങ്ങളേയും അവയുടെ പ്രവർത്തനത്തേയും കണക്കിലെടുത്തുകൊണ്ട്, നമുക്ക് സംഭവിക്കാൻ പോകുന്ന കാര്യം പ്രപചിക്കാൻ ആവും. എന്നാൽ പ്രാവർത്തികമായി പറഞ്ഞാൽ അത് അസാധ്യമായ കാര്യം തന്നെയാണ്. നടക്കില്ല.

പറഞ്ഞത് ശരിയായിരിക്കാം. എന്നാൽ, അന്നുള്ള സാങ്കേതിക കഴിവകൾ അല്ല ഇന്ന് ഉള്ള സോഫ്ട്വേർ പദ്ധതികൾക്കുള്ളത്.

മൊബൈൽ ടവുറുകൾക്ക് ഒരു ഫോണിൻ്റെ സാന്നിദ്ധ്യത്തെ ലോകത്തിൽ ഏത് പ്രദേശത്ത് നിന്നും കണ്ടെത്താൻ ആവും. അതുതന്നെ മനുഷ്യന് ചിന്തിക്കാനോ ഭാവനചെയ്യാനോ പറ്റാത്ത കാര്യം തന്നെയാണ്.

അതേ പോലെ തന്നെയാണ് Google Searchഉം.

പണ്ട് ഒരു വ്യക്തി ഒരു ലാപ്ടോപ് വാങ്ങിച്ചു. അതിൽ വലിയ ഒരു MS Word ഫൈൽ തുറന്നിരുന്നു. ആ വലിയ ഫൈലിലെ ഒരു പ്രത്യേക വാക്കിനെ Cntrl + f ഉപയോഗിച്ചുകൊണ്ട് ഞൊടിയിടകൊണ്ട് കണ്ടെത്താൻ ആവും എന്ന് ഞാൻ കാണിച്ചുകൊടുത്ത്. കമ്പ്യൂട്ടറിൻ്റെ ഈ കഴിവ് തന്നെ ആ ആൾക്ക് അന്ന് വിശ്വസിക്കാൻ ആവുന്നതിലും അധികം ആയിരുന്നു.

ഇന്നുള്ള Aiയുടെ കഴിവ് ഇതിനേക്കാളും പതിനായിരത്തിലും അധികം ഇരട്ടിയാണ്.

ഞാൻ Deverkovilലിൽ 2002 കാലഘട്ടത്തിൽ ജീവിക്കുന്ന അവസരത്തിൽതന്നെ, എൻ്റെ മാനസിക അസ്ഥിത്വം സാധാരണ ജനങ്ങൾക്ക് അന്ന് മനസ്സിലാക്കാൻ പറ്റുന്ന തരത്തിലുള്ളതായിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട സാമൂഹികന്തരീക്ഷം ഇവിടെ പ്രതിപാധിക്കുന്നില്ല. എന്നാൽ, ഞാൻ നിത്യവും രാത്രിയിൽ ലോകത്തിലെ, അതും മിക്കവാറും ഇങ്ഗ്ളിണ്ടിലെ പലവിധ ചർച്ചാവേദികളിലും സന്നിഹദനായിരുന്നു എന്ന കാര്യം ആരോടെങ്കിലും പറഞ്ഞാൽ, എന്തോ ഒരു മാനസിക വിഭ്രാന്തിയുടെ അടയാളമായി മാത്രമെ പലർക്കും അത് മനസ്സിലാകുള്ളു. പലരും മനഃശാസ്ത്ര സാങ്കേതിക പദങ്ങൾ കൈവശമുള്ളവർ ആണ്.

ഏതൊരാളും അവരോട് പെരുമാറുന്നതിൽ എന്ത് അപാകതകണ്ടാലും അതിനെ നിർവ്വചിക്കാനും, രോഗമായി തിരിച്ചറിയാനും പറ്റുന്ന തരത്തിലുള്ള തക്കതായ മനഃശാസ്ത്രം സാങ്കേതിക പദപ്രയോഗങ്ങൾ ഉള്ളവർതന്നെയാണ് അന്നും ഇന്നും പ്രബുദ്ധരായ മലയാളികൾ.

ഇന്നത്തെപ്പോലെ അല്ല എന്നാൽ 2002 കാലഘട്ടം. കമ്പ്യൂട്ടറും ഇൻ്റർനെറ്റും എന്താണ് എന്ന് Deverkovilന് ചുറ്റുമുള്ള സാധരക്കാരിൽ മിക്കവർക്കും അറിയില്ല.

Nationalised Bankകളിലെ ഗുമസ്തർക്കും ഇതിനെക്കുറിച്ച് അന്ന് അറിവില്ല. എന്തിന്, ATM / Debit Card എന്താണ് എന്നും അവർക്ക് അറിവ് കണ്ടില്ല. മാത്രവുമല്ല, ഇവ വെബ് സൈറ്റുകളിൽ ഉപയോഗിക്കാനാവും എന്ന കാര്യവും അറിവില്ല.

ഏതാണ്ട് 2012 നോമറ്റോ SBIയുടെ ഒരു ശാഖയിലൂടെ Cochinലെ Webserver കമ്പനിക്ക് പണം അയച്ചപ്പോൾ, അത് തൽക്ഷണം Cochin ശാഖയിൽ എത്തിയെന്ന കാര്യം ഒരു മഹാത്ഭുതം കാണിച്ചുതന്ന രീതിയിൽ എന്നെ പഠിപ്പിച്ചുവിട്ട Bank Clerkക്കും ഉണ്ടായിരുന്നു.

ഇങ്ങിനെ പഠിപ്പിച്ചുവിട്ടതിൽ ഉള്ള പ്രശ്നം, എനിക്ക് 2004ൽ തന്നെ വിലകൊടുത്ത് വാങ്ങിച്ച Payment Gateway ഉണ്ടായിരുന്നു എന്നതാണ്. 2004 കഴിഞ്ഞ്, 2012 വരെ തൊട്ടടുത്തുള്ള Bankകളിലെ ജീവനക്കാർക്ക് ഈ വിധ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.

വ്യക്തിജീവിതത്തിലെ പലവിധ നൂലാമാലകളെ പരാമർശിക്കാതെ പറയാനുള്ള കാര്യം, എൻ്റെ മനസ്സിലെ കാര്യങ്ങളും തൊട്ടടുത്തായുള്ള ജനങ്ങളുടെ മനസ്സിലെ കാര്യങ്ങളും തമ്മിൽ കാര്യമായ ദൂരം തന്നെയുണ്ടായിരുന്നു എന്നതാണ്. സാധാരണ ആളുകൾക്കും മലയാളം പത്രങ്ങളിലൂടേയും, പാഠപുസ്തകങ്ങളിലൂടേയും സിനിമകളിലൂടേയും പ്രസംഗങ്ങളിലൂടേയും പണ്ഡിതരുടെ വാക്കുകളിലൂടേയും മറ്റും പലവിധ വിവരങ്ങൾ ഉണ്ട്.

പോരാത്തതിന്, മനഃശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളായ Subconsious mind (ഉപബോധമനസ്സ്), Schizophrenia (മനോവിഭ്രാന്തി), Neurosis (മനോവ്യാധി, Paranoia (അസാധാരണ ഭയം), Psychosis (മനോവിഭ്രമം) തുടങ്ങിയ കാര്യങ്ങൾ പ്രബുദ്ധനായ മലയാളിക്ക് വളരെ പരിചയമുള്ള സാങ്കേതിക പദങ്ങൾ ആണ്.

അന്ന് ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ഗൾഫിൽ തൊഴിൽചെയ്തു നാട്ടിൽ വന്നവരിൽ, നാട്ടിലെ ആളുകളുടെ മനസ്സിൽ ഉള്ള കാര്യങ്ങൾക്ക് അതീതമായ ഭാവനകൾ ഉണ്ടായിരുന്നു എന്നതാണ്. എന്നാൽ, Deverkovilന് ചുറ്റും അന്ന് ഉണ്ടായിരുന്ന, പുറംലോകം കണ്ടിട്ടില്ലാത്ത ആളുകൾക്ക് വൻ വിവരവും താത്വികജ്ഞാനവും ഉണ്ട് എന്ന ഭാവംതന്നെയായിരുന്നു.

എനിക്ക് Paranoiaയും Neurosisഉം Psychosisഉം, വേണമെങ്കിൽ Schizophreniaഉം ഉണ്ട് എന്നുവരെ ചില ചെറുകിട ചർച്ചാവേദികളിൽ ചർച്ചചെയ്തിരിക്കാം. എൻ്റെ രണ്ട് കുട്ടികളേയും സ്കൂളിൽ വിടുന്നില്ല എന്നതുതന്നെ ഇതിനെല്ലാം വൻ ബലം നൽകുന്ന വിവരമായി കണ്ടിരുന്നതായും കേട്ടിരുന്നു.

Paranoia: ഉപദ്രവ ഭ്രമങ്ങൾ, അവിശ്വാസം, ശത്രുത എന്നിവയാൽ സവിശേഷമായ ഒരു മാനസികാവസ്ഥ.

വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകാൻ പറ്റില്ല. എന്നാൽ പറയേണ്ടുന്ന കാര്യം, കേരളമൊട്ടുക്കും ഇരു ചക്രവാഹനത്തിലും നാലുചക്രവാഹനത്തിലും സ്വന്തമായി ഡ്രൈവ് ചെയ്തു നിരന്തരം യാത്രചെയ്തു പരിചയമുള്ള ആൾക്കാണ് എന്തോ ഭയം ഉണ്ട് എന്ന ചർച്ച!

Psychosis: യാഥാർത്ഥ്യത്തിൽ നിന്നുള്ള വിച്ഛേദനം, പലപ്പോഴും ഭ്രമാത്മക ദർശനങ്ങൾ, ഭ്രമങ്ങൾ, അസംഘടിത ചിന്ത എന്നിവ ഉൾപ്പെടുന്ന ഒരു ഗുരുതരമായ മാനസിക വൈകല്യം.

ഇൻ്റർനെറ്റിലൂടെ, ഭൗതിക രൂപം ഇല്ലാത്ത ആളുകളുമായി സംസാരിക്കുക, കാര്യങ്ങൾ ചർച്ചചെയ്യുക, ദൂരത്തുള്ള പ്രദേശങ്ങൾ കാണുക എന്നിവ പ്രബുദ്ധരായ വ്യക്തികളുടെ മനഃശാസ്ത്ര വിവരത്തിൻ്റെ വീക്ഷണകോണിൽ നിന്നും നോക്കിയാൽ, Psychosis തന്നെ.

Boeingൻ്റെ തൊഴിൽ ശാല കണ്ടതും ഒരു തരം Psychosis തന്നെ.

വാസ്തവം, മറ്റൊന്നായിരുന്നു. അതീവ സങ്കീർണ്ണതകൾ നിറഞ്ഞനിന്ന പലവിധ വാണിജ്യ പ്രസ്ഥാനങ്ങളും സൃഷ്ടിച്ചെടുക്കാനുള്ള ബദ്ധപ്പാടിലായിരുന്നു അന്ന് ഞാൻ. അതേ സമയം കുടുംബക്കാരിലും അവരുമായി ബന്ധപ്പെട്ട പലരിലും, എന്നെ ഒന്ന് ഒതുക്കണം എന്ന ചിന്തതന്നെയായിരുന്നു ഉണ്ടായിരുന്നത്.

ഇതിൽ ഉള്ള ഒരു പ്രശ്നം ഇവരാരേയും ഞാൻ ഉപദ്രവിക്കാൻ പോകാറില്ലായിരുന്നു എന്നതാണ്. അവരിൽ നിന്നും വിട്ടുനിൽക്കുക എന്നതു തന്നെ സഹിക്കാൻ പറ്റാത്ത ധിക്കാരവും അനുസരണമില്ലായ്മയായും തിരിച്ചറിയപ്പെട്ടിരുന്നു എന്നാണ് തോന്നുന്നത്.

എല്ലാറ്റിനും വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. കാരണങ്ങൾ ഉണ്ടായാൽ മാത്രം പോര. ഈ വിധ കാരണങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കികൊടുക്കാനും ആവേണം. അല്ലായെങ്കിൽ പ്രശ്നം തന്നെയാണ്.

മനഃശാസ്ത്രത്തിൽ വിവരം ഉണ്ട് എന്ന് കാണിക്കാൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു സൂത്രം subconscious mind (ഉപബോധ മനസ്സ്) എന്ന പ്രയോഗം വച്ചുകാച്ചുക എന്നതാണ്. അതോടെ ആ ആൾക്ക് മനുഷ്യ മനസ്സിനെക്കുറിച്ച് അപാര വിവരം ആണ് എന്ന ധാരണ തന്നെ വരുത്താനാകും.

കമ്പ്യൂട്ടറിൻ്റെ പ്രവർത്തനത്തിൽ ഒരു subconscious mind പ്രവർത്തിക്കുന്നുണ്ട് എന്നു പറയുന്നതുപോലുള്ള ഒരു വിഡ്ഢിത്തം മാത്രമാണ് ഈ subconscious mind.

പലവിധ Academic വിഷയങ്ങളിലും പലർക്കും പല Academic നോട്ട്സുകളും Reportകളും ഞാൻ എഴുതിക്കൊടുത്തിട്ടുണ്ട്. അതിൽ Psychologyയും പെടും.

 

12. മായക്കുതിരപ്പുറത്ത്

Edgar Thurston എഴുതിയ Omens and superstitions of Southern India എന്ന ഗ്രന്ഥത്തിൽ അനവധി അന്ധവിശ്വാസങ്ങളെക്കുറിച്ചും, സംഭാവ്യമല്ലാത്ത (improbable) വിശ്വാസങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്.

എന്നാൽ ഇന്ന് സോഫ്ട്വർ, ഡിജിറ്റൽ സാങ്കേതിക വിദ്യകളും കമ്പ്യൂട്ടറും സ്മാട്ട്ഫോണും മറ്റും തുറന്നുതന്നിരിക്കുന്നത് ആ വിധ അന്ധവിശ്വാസങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതവും അപ്പുറത്തുള്ളതുമായ കഴിവുകളും സാധ്യതകളും വിശ്വാസങ്ങളും മറ്റുമാണ്.

Deverkovilൽ വന്നതോടുകൂടിയാണ് ഈ വിധമായുള്ള സാങ്കേതിക വിദ്യകൾ ഓരോന്നായി ഞാൻ കാര്യമായി പരിചയിച്ചു തുടങ്ങിയത്. അതായത്, ഏതാണ്ട് 2002 ഓടുകൂടി. എന്നാൽ 1999 മുതൽ ഈ വേദികളുമായി ഇടവിട്ടിടവിട്ട് ഞാൻ ഇടപെട്ടുകൊണ്ടിരുന്നിട്ടുണ്ട്.

അതായത്, 1999ൽ തന്നെ കമ്പ്യൂട്ടറിൽ ഞാൻ പലരുടേയും പുസ്തകങ്ങൾ എഡിറ്റ് ചെയ്യുകയും അവയിലെ വാക്കുകളേയും വരികളേയും പുനർവാക്യം ചെയ്യുകയും അവയിലെ ഉള്ളടക്കങ്ങളും ആശയങ്ങളും വിപുലപ്പെടുത്തുകയും ചിലപ്പോഴെല്ലാം പുനർവ്യാഖ്യാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇതും ശരിക്കും പറഞ്ഞാൽ, ഏതാനും നൂറ്റാണ്ടുകളോളം ഇങ്ഗ്ളണ്ടിൽ ആളുകൾ കായികമായി ചെയ്തകാര്യം തന്നെയാണ്.

പോരാത്തതിന്, ഞാൻ MS Wordൽ ചെയ്തെടുക്കുന്ന പുസ്തകത്തിലെ വാക്കുകളെ അച്ചടിക്കാനായി ആരും തന്നെ അച്ച് നിരത്തുകയും, അത് ഒരു പ്രാവശ്യം അച്ചടിച്ച് തെറ്റുതിരുത്തുകയും വേണ്ട.

ഇതും ഒരു രീതിയിൽ പറഞ്ഞാൽ ഒരു മായാ സാങ്കേതിക വിദ്യതന്നെയായിരുന്നു.

കാരണം, ഞാൻ ദൂരത്തെവിയോ നിന്ന് ചെയ്തെടുത്ത് അയച്ചുകൊടുക്കുന്ന ഫൈൽ ആണ് ഏതെങ്കിലും ഒരു ആധുനിക അച്ചടിശാലയിൽ ഉപയോഗിക്കുന്നത്. ഞാൻ എന്ന വ്യക്തിയെ പലപ്പോഴും ഇവരിൽ ആരും തന്നെ കണ്ടിട്ടുകൂടിയുണ്ടാവില്ല.

2002 ആയപ്പോഴേക്ക് എനിക്ക് ഇൻ്റർനെറ്റിലൂടെ ഇങ്ഗ്ളിഷ് രാജ്യങ്ങളിലും ഇന്ത്യയിലും തന്നെയുള്ള അശരീരികളായ പല വ്യക്തിത്വങ്ങളുമായി ബന്ധപ്പെടാനും സംസാരിക്കാനും ആശയവിനിമയം നടത്താനും ഉപദേശം ചോദിക്കാനും തെറ്റുകൾ തിരുത്തിക്കൊടുക്കാനും, കൂട്ടമായി ചില സംരഭങ്ങളിൽ പങ്കെടുക്കാനും ആയിത്തുടങ്ങി.

അന്ന് ഈ കാര്യങ്ങൾ ശരിക്കും പറഞ്ഞാൽ, സുൽത്താൻ വേഷവുമിട്ടുകൊണ്ട് ആയിരത്തിയൊന്ന് രാവുകൾ എന്ന അറബിക്കഥയിലെ മായക്കുതിരയായ ബുറാക്കന് പുറത്ത് കയറി പലദേശങ്ങളിലും പറന്ന് നടന്ന് പലതും ചെയ്തെടുക്കുന്നതു പോലുള്ള ഒരു അനുഭവ പരമ്പര തന്നെയായിരുന്നു.

ഇങ്ഗ്ളിഷ് വേദികളിൽ ഞാൻ ദക്ഷിണേഷ്യയിൽ നിന്നുമാണ് എന്ന കാര്യം ഞാൻ വെളിപ്പെടുത്തിയിരുന്നു. അതിൽ ആർക്കും കാര്യമായ വിരോധം കണ്ടില്ല.

എന്നിരുന്നാലും, എന്നോട് ഏതെങ്കിലും പുതിയ ഇങ്ഗ്ളിഷുകാരൻ സംസാരിച്ചുതുടങ്ങിയൽ, പിന്നണിയിൽ നിന്നും എൻ്റെ പ്രദേശിക വിവരം ആരെങ്കിൽ ആ ആൾക്ക് നൽകുന്നുണ്ട് എന്ന തോന്നൽ എന്നിൽ വന്നിരുന്നു.

ഇങ്ങിനെയൊക്കെയാണെങ്കിലും, ഇന്ത്യൻ ഭാഷകൾ ഇൻ്റർനെറ്റിൽ വളരെ പണിപ്പെട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അതിൻ്റെ കരണം, അന്ന് Unicode ലിപികൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു.

ഞാൻ DTP അച്ചടിക്കായി (പ്രദേശിക അച്ചടിക്കായി) ഉപയോഗിച്ചിരുന്നത് ISM fontകൾ ആയിരുന്നു. ഇവ ഓൺലൈൻ വേദികളിൽ കയറില്ല.

എന്നാൽ image ആയും pdf ആയും കയറ്റാം.

ഇന്ത്യൻ ഭാഷകളിൽ ഏത് ഉന്നതനേയും മൃഗങ്ങളേയും വെറും നീ, അവൻ, അവൾ, എടാ, എടീ, എന്താടാ?, എന്താടീ? വാക്കുകൾ ഉപയോഗിച്ചുകൊണ്ട്, വളരെ സ്നേഹഭാവത്തിൽ കടിച്ചുകീറാൻ മനോവീര്യമുള്ള ഉന്നതരും കോഴിക്കാട്ടങ്ങളും വരെ, ഇൻ്റർനെറ്റിന് പുറത്ത് കാത്തുനിൽപ്പുണ്ട് എന്ന കാര്യം വളരെ വ്യക്തമായിരുന്നു.

ഇവർക്ക് കൂടി ഇൻ്റർനെറ്റിൽ കയറാനായി Unicode font സൃഷ്ടിച്ചെടുക്കാനായി പല നാട്ടിലേയും അക്കാഡമിക്ക് വിദ്വാന്മാരുടെ മക്കൾ പോലും Googleളിലും മറ്റും തകൃതിയായി പണിയെടുക്കുന്നുണ്ടായിരുന്നു.

ഉറുമ്പ്, എലി, അങ്ങിനെ പലവിധ മൃഗങ്ങൾക്കും യാതോരു സാങ്കേതിക വിദ്യയും ലഭിച്ചിരുന്നില്ല എന്ന കാര്യം ഓർക്കുക. ഇൻ്റർനെറ്റും അവർക്ക് അന്യം തന്നെ. ഇതേ നിലവാരത്തിലായിരുന്നു അന്ന് ഇന്ത്യൻ ഭാഷക്കാരുടേയും കാര്യം.

എന്നാൽ ഭൗതിക ലോകത്തിൽ ഇന്ത്യൻ ഭാഷക്കാർക്കും അവരുടെ നൈസർഗികമായ കഴിവുകൾക്ക് അതീതമായ പലവിധ കാര്യങ്ങളും ഭാഷയെന്ന അതീന്ദ്ര്യ സോഫ്ട്വേറിനെ അവരുടെ കായിക കഴിവുകളുമായി കോർത്തിണക്കിക്കൊണ്ട് അവർക്ക് ചെയ്യാൻ കഴിയുമായിരുന്നു.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷുകാർ ഒരു Royal personage (രാജകീയ വ്യക്തിത്വം) ആയി കാണുന്ന ആനയെ ഇന്ത്യയിലെ ഒരു വൻ പ്രഭുവിൻ്റെ താഴെക്കിടയിലുള്ള പണിക്കാൻ ഇരുമ്പ് തോട്ടി ചെവിയിൽ കുത്തിക്കൊണ്ടും, കാലിൽ ഉരുക്ക് ചങ്ങല അണിയിച്ചുകൊണ്ടും നിയന്ത്രണത്തിൽ നിർത്തുന്നു. നീ, എടാ, എടീ, അവൻ, അവൾ വാക്കുകളിൽ തരംതാഴ്ത്തിപ്പിടിക്കുന്നു.

ഈ വിധമായുള്ള ഇരുമ്പ് ആയുധങ്ങൾ ഈ ആൾക്ക് സ്വന്തമായി ഉണ്ടാക്കാൻ ആവില്ല. എന്നാൽ ഈ വ്യക്തി മറ്റ് പല വ്യക്തികളും ഒന്നിച്ചു പ്രവർത്തിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ, അറിവുള്ള പലവിധ ഭാഷകളിൽ തമ്മിൽ ബന്ധപ്പെട്ടുകൊണ്ട്, ഈ വിധമായുള്ള പണി ആയുധങ്ങൾ കരസ്ഥമാക്കി, കൂലി ഉറപ്പിച്ച് പണിയെടുക്കുമ്പോൾ, ആന അടിമയായി മാറുന്നു.

ഇൻ്റർനെറ്റ് എന്ന മായാ ലോകത്തിലും ഇതേ പോലുള്ള കഴിവുകൾ ആണ് വ്യക്തികളിൽ വന്നുചേരുന്നത് എന്ന് ഞാൻ കണ്ടറിഞ്ഞിരുന്നു. യാതോരു രീതിയിലും ഭൗതികമായി കണ്ടറിവില്ലാത്ത ഒരു വൻ കൂട്ടം ആളുകളുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു മായാ സാമൂഹികാന്തരീക്ഷത്തിൽ അവരുമായി ആശയവിനിമയം നടത്തുന്നു. തമ്മിൽ സാങ്കേതിക വിവരങ്ങളും ആയുധ വേലാ വിവരങ്ങളും പങ്കിടുന്നു.

എന്നാൽ, എൻ്റെ പ്രവർത്തന വേദിയിൽ ഇങ്ഗ്ളിഷ് ഇൻ്റർനെറ്റ് മാത്രം ഉള്ളത് കൊണ്ട് ആരേയും തമർത്തുന്നതും, കടിച്ചുകീറുന്നതും, അവഹേളിക്കുന്നതും, അടിമയാക്കുന്നതുമായ ഒരു പ്രവർത്തന ലക്ഷ്യം കണ്ടില്ല.

എന്നാൽ ഇങ്ഗ്ളിഷ് ലോകത്തിന് തൊട്ടപ്പുറത്തായി ഇതെല്ലാം ചെറിയതോതിലെങ്കിലും ഇൻ്റർനെറ്റിൽ ഉണ്ടയിരുന്നു എന്നതും വാസ്തവം തന്നെ.

ഏതാണ്ട് 2005ൽ തന്നെ മലയാളം Unicode fonts സൃഷ്ടിക്കപ്പെട്ടിരുന്നു എങ്കിലും, ഓൺലൈൻ വേദികളിൽ സുഖമമായി ഉപയോഗിക്കാൻ പറ്റുന്ന, ചെറിയതോതിൽ പരിമിതികൾ ഉള്ള, Malayalam Unicode fonts വന്നത്, 2016 ആണ് എന്നു തോന്നുന്നു.

ഇതോടുകൂടിയാണ്, ഭൗതിക ലോകത്തിൽ മലയാളത്തിൽ ആരേയും കടിച്ചുകീറാനാവുന്ന വൻ കഴിവുള്ള വാക്ക് കോഡുകൾ ഓൺലൈൻ വേദികളിൽ കയറിക്കൂടിയത്.

എന്നാൽ, ഇതു വന്നതോടു കൂടിയാണ് എനിക്ക് ഈ എഴുത്ത് WhatsAppലൂടെ ആരംഭിക്കാൻ പറ്റിയത്.

ഈ വിഷയം മുന്നോട്ട് ഇപ്പോൾ കൊണ്ടു പോകുന്നില്ല.

എന്നാൽ, ഭൗതികലോകത്തിന് പിന്നണിയിൽ നിൽക്കുന്ന അതീന്ദ്ര്യ Virutal arenaയെക്കുറിച്ച് കാര്യമായ ഒരു അനുഭവ പരിചയവും അവബോധവും ലഭിച്ചത് ഞാൻ Deverkovilൽ 2002ൽ വന്നതിന് ശേഷമാണ്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ ചെറുതായി ഒന്ന് പ്രതിപാദിച്ചതിന് ശേഷം, എഴുത്തിൻ്റെ ഒഴിക്കിലേക്ക് തിരിച്ചു കയറാം എന്നു വിചാരിക്കുന്നു.

 

13. ഫ്യൂഡൽ ഭാഷകൾ ഒഴുകുന്നിടത്ത്

ഭാഷാ പരമായുള്ള പലകാര്യങ്ങളും വളരെ നേരത്തെ തന്നെ മനസ്സിൽ ഉണ്ടയിരുന്നുവെങ്കിലും, Deverkovilലിൽ വന്നതിന് ശേഷമാണ് ഈ വിധ കാര്യങ്ങളെക്കുറിച്ച് വളരെ ആഴത്തിൽ ആലോചിക്കാനും പലവിധ അനുഭവജ്ഞാനങ്ങളെ വിശകലനം ചെയ്യാനും ആയത്.

അതിനുള്ള ഒരു കാരണം, നിരന്തരമായി പലവിധ പുസ്തകങ്ങൾ ഒന്നിന് പുറകെ മറ്റൊന്ന് എന്നരീതിയിൽ എഴുതിയത് കൊണ്ടാവാം. അങ്ങിനെ ചെയ്യുമ്പോൾ നിരന്തരമായി ഈ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് കയറിച്ചെന്ന് ചികഞ്ഞ് ചിന്തിക്കേണ്ടതായി വരും.

അതേ സമയം തികച്ചും അസ്വാഭാവികമായ സാമൂഹികാന്തരീക്ഷത്തിലും കൂടുംബംബന്ധകണ്ണികളിലും പെട്ട് ജീവിക്കുന്നതും വലവിധ വിചിത്ര അനുഭവ ജ്ഞാനങ്ങളിലും മനസ്സിനെ എത്തിച്ചിട്ടുണ്ടായിരുന്നു.

സാമൂഹ്യതാഴ്ച എന്നതും, സാമൂഹിക ഔന്നിത്യം എന്നതുമായ സങ്കൽപ്പം പല ഭാഷകളിലും കണ്ടേക്കാം. ഇങ്ഗ്ളിഷിൽ പോലും ഇതുണ്ടാവാം. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു വൻ പ്രതിഭാസം തന്നെയാണ്.

അമേരിക്കയിലെ Colorado പ്രദേശത്താണ് Grand Canyon. ഏതാണ്ട് 446 കിലോ മീറ്റർ നീളവും 29 കിലോ മീറ്റർ വീതിയും 1857 മീറ്റർ ആഴവും ഉള്ള ഒരു ഗിരികന്ദരം അഥവാ ഭൂമിയിൽ ഒരു വൻ താഴ്ച ആണ് ഇത്.

Colorado river അഥവാ Colorado നദി Colorado പ്രദേശത്തിലൂടെ അനേകായിരും വർഷക്കാലം ഒഴുകിയാണ് ഈ വൻ ഗർത്തം സൃഷ്ടിക്കപ്പെട്ടത് എന്ന് അനുമാനിക്കപ്പെടുന്നു.

ഇതേ പോലെ തന്നെയാണ് ഒരു സാമൂഹത്തിലൂടെ മലയാളം പോലൂള്ള വികട ഭാഷകൾ നിരന്തരമായി ഓടിനടന്നാലുള്ള അവസ്ഥ. സമൂഹത്തിൽ വൻ ഉയരങ്ങളും കഠിനമായ ഗർത്തങ്ങളും താനെ സ്ഥാപിക്കപ്പെടും.

ബൃട്ടിഷ് പട്ടാളത്തിലും വൻ ഉയരങ്ങളും വൻ താഴ്ചയും ഉണ്ട് എന്ന് പറയാമെങ്കിലും, ഈ ഉയർച്ചത്താഴ്ച്ചയുടെ മേൽ മറ്റൊരു ഭീകര വസ്തു അധ്യാരോപം (superimpose) ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയാണ് ഫ്യൂഡൽ ഭാഷാ പ്രസ്ഥാനങ്ങളിൽ വരിക.

ഈ ഭീകര വസ്തുവാണ് പരന്നുകിടക്കേണ്ടുന്ന സമൂഹത്തിൽ യഥാർത്ഥത്തിൽ വൻ സാമൂഹിക ഉയർച്ചകളും താഴ്ചകളും സൃഷ്ടിക്കുന്നത്.

ഇത് ഭൗതികമായി തൊട്ടുനോക്കാനും തലോടാനും കാണാനും മറ്റും ആവുന്ന കാര്യം അല്ലായെങ്കിലും, സാമൂഹിക ഉയരങ്ങളലിക്ക് വ്യക്തിയെ വലിച്ചു കയറ്റാനും, സാമൂഹിക ഗർത്തത്തിലേക്ക് വലിച്ചു താഴ്ത്താനും കഴിവുള്ള ഒരു അഭൗമ്യ വാസ്തവം തന്നെയാണ്.

എന്നുവച്ചാൽ ഇത് ഒരു അതീന്ദ്ര്യ സോഫ്ട്വേർ പ്രതിഭാസം തന്നെയാണ്.

സാമൂഹിക ആഴം എന്നുവച്ചാൽ വ്യക്തിയുടെ കഴുത്തിൽ അമ്മിക്കല്ല് കെട്ടിത്തൂക്കിയ അനുഭവം തന്നെയാണ്. വ്യക്തികൾക്ക് മറ്റ് പല സാധാരണ വ്യക്തികളോട് വൻ ഭയപ്പാടും അകൽച്ചയും അറപ്പും വരുത്തുന്ന ഒരു പ്രതിഭാസം തന്നെയാണ് ഇത്.

അതേ സമയം മറ്റ് ചില വ്യക്തികളിൽ വൻ ആകർഷകത്തം വരുത്തുന്നതും ആണ് ഇത്.വാക്കുകൾ ഹൈഡ്രജൻ ബലൂണിൽ കെട്ടിയിട്ടതുമാതിരി അങ്ങ് ആകാശ ഉയരങ്ങളിലേക്ക് ഉയരും.

ഇവിടെ പറഞ്ഞുവന്ന ഈ കാര്യത്തിന് മറ്റൊരു വശവും ഉണ്ട് എന്ന കാര്യം ശരിക്കും അനുഭവിച്ചറിഞ്ഞത് എൻ്റെ ശ്രദ്ധിയിൽ പെട്ടത് 2002ന് ശേഷം തന്നെയാണ്.

അതായത് പലവിധ അടുത്ത വ്യക്തി ബന്ധങ്ങളിലൂടെ വ്യക്തി വിദൂരങ്ങളിൽ നിന്നു പോലും സാമൂഹിക ഉയരങ്ങളിലേക്കും, താഴ്ചകളിലേക്കും നീങ്ങുന്നത്, അതീന്ദ്ര്യമായ ഏതോ മീഡിയത്തിലൂടെ വിദൂരങ്ങളിൽ ഉള്ള എനിക്ക് പലവിധ വൈകാരിക അനുഭവങ്ങളിലുടെ അറിവ് ലഭിച്ചിരുന്നു എന്ന കാര്യം.

ഇവിടെ ഈ പറഞ്ഞ കാര്യത്തിൻ്റെ വ്യക്തമായ വിവരണം ഇവിടെ എനിക്ക് പറയാൻ ആവില്ല.

എന്നാൽ ഈ വിധം ഒന്ന് ചിന്തിക്കുക.

സാമൂഹിക ഉയരങ്ങളിൽ ഉള്ള ഒരു വ്യക്തി ഒരു പോലീസ് കോൺസ്റ്റബ്ൾ റാങ്കിൽ ചേരുന്നു. അതായത് sepoy റാങ്കിൽ. കുറച്ചുകാലം തൊഴിൽ ചെയ്തതിന് ശേഷം, ഈ വ്യക്തി Civil Service പരീക്ഷ എഴുതി IPS ഉദ്യോഗസ്ഥനായി മറ്റൊരു സംസ്ഥാനത്ത് പോലീസ് ഉന്നതങ്ങളിൽ ചേരുന്നു.

ഈ വ്യക്തിയുടെ ജീവിതത്തിലെ ശിപായി റാങ്ക് തൊഴിൽ ഈ വ്യക്തിയുടെ വ്യക്തിത്വത്തിലും മാനസിക നിവാരങ്ങളിലും ഒരു ഗർത്തമായി നിലനിൽക്കുന്നു. എന്നാൽ വിദൂരങ്ങളിൽ ജീവിക്കുന്ന IPS ഓഫിസർക്ക് ഇത് ഒരു വലിയ ആവലാതി അല്ല.

എന്നിരുന്നാലും, വൻ ഉന്നത സ്ഥാനീകരണത്തിൽ ഇരുന്നുകൊണ്ട് ചിലപ്പോഴെല്ലാം ശിപായി റാങ്കുകാരേയും അവരേക്കാൾ ഉയരത്തിലുള്ള ഇൻസ്പെക്ടർ പോലുള്ള ജീവനക്കാരേയും നിയന്ത്രിക്കുന്ന അവസരത്തിൽ മാനസികമായി എന്തോ ഒരു അമർത്തൽ അഥവാ പിടിച്ചുതാഴ്ത്തൽ അനുഭവപ്പെടുന്നു.

ഇങ്ങിനെ സംഭവിക്കുന്നതുമായി വ്യക്തി ജീവതിത്തിൽ സ്വകാര്യമായി അന്വേഷണം നടത്തുന്ന അവസരത്തിൽ കണ്ടെത്തുന്നത്, ഈ ഉദ്യോഗസ്ഥൻ്റെ ശിപായി റാങ്കിലുള്ള പഴയ സുഹൃത്തുക്കൾ ഈ വ്യക്തിയെ അവരുടെ നിലവരാത്തിലേക്ക് പലവിധ വാക്ക് കോഡ് ഉപയോഗത്തിലും ചിന്തകളിലും അവരോട് സമൻ ആക്കുന്ന അവസരങ്ങളിൽ ആണ് ഇത് സംഭവിക്കുന്നത് എന്ന്.

വ്യക്തിത്വത്തിലും സ്വരഗാംഭീര്യത്തിലും ചിന്തകളിലും ഇടറൽവരെ ഇത് IPS ഉദ്യോഗസ്ഥനിൽ വരുത്താം. ശരീരം തണുത്തുപോകാം. തലചുറ്റൽ അനുഭവപ്പെടാം.

എന്നാൽ ഇവിടെ വ്യക്തമായി പറയേണ്ടത്, ഈ ദൃഷ്ടാന്തീകരണത്തിൽ IPS വ്യക്തിയെ ഉപയോഗിച്ചത്, ശരിക്കും പറഞ്ഞാൽ ഒരു പിശകാണ്. കാരണം, IPS ഉദ്യോഗസ്ഥൻ സർക്കാർ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. ഈ സ്ഥാനത്തിന് അസാധാരണ ഉറപ്പ് ഉണ്ട്. ചെറുകിട വാക്കുകൾക്കും ബന്ധങ്ങൾക്കും ഈ ഉറപ്പിനെ ഇല്ലാതാക്കാൻ ആവില്ല.

എന്നാൽ ഇതേ പോലുള്ള ഒരു അനുഭവം സംഭവിക്കുന്നത് ഒരു സാധാരണ വ്യക്തിക്കാണ് എങ്കിൽ അത് ഒരു കഠിന അനുഭവം തന്നെയായിരിക്കും. കാരണം, പല സാധാരണ വ്യക്തികൾക്കും യാതോരു വിധ ഉറപ്പുള്ള platformഉം കണ്ടേക്കില്ല.

മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ Panic attack എന്നു നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രതിഭാസം സൃഷ്ടിക്കാൻ തന്നെ ഇതിന് ആവും എന്നാണ് തോന്നുന്നത്.

ഈ ഒരു പ്രതിഭാവുമായി ബന്ധപ്പെട്ട് പലതും പറയാൻ പറ്റും. എന്നാൽ അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

എന്നാൽ അതീന്ദ്ര platform എന്ന കാര്യത്തെക്കുറിച്ച് ചെറുതായി ചിലത് പറയാം.

അത് അടുത്ത എഴുത്തിൽ ആവാം എന്നും കരുതുന്നു.

 

14. Platform

അതീന്ദ്ര്യ വേദിയിൽ രൂപകൽപ്പനചെയ്യപ്പെടുന്ന platform എന്ന കാര്യത്തെക്കുറിച്ച് ഒന്ന് ചെറുതായി സൂചിപ്പിച്ചതിന് ശേഷം, എഴുത്ത് വീണ്ടും സാമൂഹിക ചരിത്ര വേദിയിലേക്ക് തിരിച്ചുപോകാം എന്നു കരുതുന്നു.

ഈ എഴുത്തിൽ പലപ്പോഴായി പരാമർശിച്ചിരിക്കുന്ന അതീന്ദ്ര്യ വേദി എന്നത്, ഭൂമധ്യരേഖ, ഭൂമിയുടെ അച്ചുതണ്ട് എന്നെല്ലാം പറയുന്ന രീതിയിൽ ഉള്ള ഒരു തികച്ചും സാങ്കൽപ്പിക്ക കാര്യം അല്ലായെന്ന് മനസ്സിലാക്കുക.

ഭൂമിയിൽ എവിടേയും ഒരു ഭൂമധ്യരേഖയുടെ അടയാളം ഉണ്ട് എന്നു തോന്നുന്നില്ല.

അതേ സമയം സ്മാട്ട്ഫോണിൽ കാണുന്ന വീഡിയോയിന് ഭൗതിക അസ്തിത്വം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നതാണ് ശരിയായ ഉത്തരം. അതിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

a എന്ന ലിപി കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്യപ്പെടുന്നത് 01100001 എന്ന binary codeൽ ആണ്.

കമ്പ്യൂട്ടറിലും, സ്മാട്ട്ഫോണിലും ടെക്സ്റ്റും, ചിത്രങ്ങളും ശബ്ദരേഖയും വീഡിയോകളും കമ്പ്യൂട്ടറും സ്മാട്ട്ഫോണും പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങളും മറ്റും binary codeകളിലാണ് സ്റ്റോർ ചെയ്യപ്പെടുന്നത്. ഈ 0,1 എന്നിവകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്ന അനേക ദശലക്ഷക്കണക്കിന് binary codeകളുടെ നിരനിരായായുള്ള running ആണ് നാം കാണുന്ന കമ്പ്യൂട്ടറിലേയും സ്മാട്ട്ഫോണിലേയും പ്രവർത്തനങ്ങൾ.

binary codeളെ നമുക്ക് കാണാൻ പറ്റുന്നില്ലായെങ്കിലും, അവ ഈ വിധ പ്രവർത്തനങ്ങളുടെ പിന്നണിയിൽ നിലനിൽക്കുന്നുണ്ട്. പോരാത്തതിന്, അവയാൽ സൃഷ്ടിക്കപ്പെടുന്ന സോഫ്ട്വേറുകളും ഒരു ഭൗതിക യാഥാർത്ഥ്യം തന്നെയാണ്

മനുഷ്യ ജീവനും, ഇതേപോലുള്ള പലതും അദൃശ്യമായി പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ഇതിനുമുപരിയായി പറയേണ്ടുന്ന കാര്യം, ഓരോ വ്യത്യസ്ത ഭാഷാ ലോകത്തിൽ ജീവിക്കുന്ന ആളുകളേയും ആവിധ ഭാഷകളിൽ അദൃശ്യമായി നിലനിൽക്കുന്ന പലവിധ കോഡുകളും ബാധിക്കുന്നുണ്ട് എന്നതാണ്.

പറയാൻ വന്ന platform എന്ന കാര്യം അതീന്ദ്ര് സോഫ്ടവേർ സംവിധാനത്തിൻ്റെ അഗധ ആഴങ്ങളിൽ ഉള്ള കാര്യം അല്ല. മറിച്ച്, ഭൗതിക ജീവിതത്തിന് തൊട്ടടുത്തായിത്തന്നെ നിലനിൽക്കുന്ന ഒരു കാര്യം ആയേക്കാം.

പറയാൻ വന്ന കാര്യത്തെ ലളിതമാക്കാനായി ഈ വിധം അതിനെ അവതരിപ്പിക്കുകയാണ്:

ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടി എന്ന കാര്യം ഭൂമധ്യരേഖ പോലുള്ള ഒരു സാങ്കൽപ്പിക വസ്തുമാത്രമാണ്. എന്നാൽ, ഇങ്ങിനെയുള്ള പല ഏണിപ്പടികളിൽ നിൽക്കുന്നുവെന്ന് സങ്കൽപ്പിക്കപ്പെടുന്നത് അതീന്ദ്ര്യ virtual വേദിയിൽ ആണ്.

ഈ വേദിയിൽ ഓരോ മനുഷ്യനും സ്ഥാനച്ചലനം സംഭവിക്കുന്നത്, വ്യക്തികളിൽ പലവിധ വൈകാരിക മാറ്റങ്ങളും സംഭവിപ്പിക്കാം.

ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾ തന്നെ ഒരു അദൃശ്യമായ platform സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഒരു കുടുംബത്തിലെ മകന് / മകൾക്ക്, ആ വീട്ടിൽ പലവിധ സ്ഥാനീകരണങ്ങൾ ലഭിക്കാം.

ചില വീടുകളിൽ ആ വ്യക്തിക്ക് വൻ ഉറപ്പുള്ള ഉന്നത പദവി നൽകപ്പെട്ടിരിക്കും. ഇത് ആ വ്യക്തിയുടെ വൈകാരിക ഭാവത്തിന് വൻ ഉറപ്പും നൽകും.

ഈ വിധമായുള്ള ഒരു വ്യക്തിക്ക് പലപ്പോഴും പൊതു സമൂഹത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കാനായേക്കാം. ചിലപ്പോൾ, ഈ വ്യക്തി ഉറപ്പുള്ള മറ്റൊരു platform തേടി, പൊതു സമൂഹത്തിൽ സുഹൃത്തുക്കൾക്കായും അണികൾക്കായും പ്രണയിക്കാൻ ഒരാൾക്കായും തിരഞ്ഞു പോകില്ലാ എന്നും വരാം.

എന്നാൽ മറ്റ് ചില വീടുകളിൽ മകന് / മകൾക്ക് തീരെ വില നകപ്പെടില്ല. ഈ വിധമായുള്ള വ്യക്തിയുടെ വൈകാരിക ഭാവത്തിന് കാര്യമായ ഉറപ്പ് കണ്ടേക്കില്ല. പലപ്പോഴും മാനസികമായി ദുർബലരായി കാണപ്പെടാം.

ചിലപ്പോൾ, ഈ വ്യക്തി ഉറപ്പുള്ള ഒരു platform തേടി, പൊതു സമൂഹത്തിൽ സുഹൃത്തുക്കൾക്കായും അണികൾക്കായും പ്രണയിക്കാൻ ഒരാൾക്കായും തിരഞ്ഞു കൊണ്ടിരിക്കാനും സാധ്യതയുണ്ട്.

ഈ വിധ ആളുകൾ പലപ്പോഴും മറ്റുള്ളവരുടെ തട്ടിപ്പുകൾക്കും വഞ്ചനാപരമായ പെരുമാറ്റങ്ങളിലും അകപ്പെട്ടും പോകാം.

എന്നാൽ ഈ വിധ വ്യക്തികൾക്ക് ഉറപ്പുള്ള വ്യക്തി ബന്ധങ്ങൾ കണ്ടെത്താനും അണികളെ ലഭിക്കാനും സാധിച്ചാൽ, ഇവരും പുറം ലോകത്ത് വൻ കഴിവുകൾ പ്രകടിപ്പിച്ചേക്കാം. ഇതിനായി വളരെ കൃത്യമായി പദ്ധതിയിടുന്നവരും ഉണ്ടാവാം.

ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം, വാക്കുകൾ ആണ് ഈ വിധമായുള്ള platformകൾ നെയ്തെടുക്കുന്നതും, അവയിൽ തുളയിടുന്നതും, ചിലപ്പോൾ അവയെ തകർക്കുന്നതും.

മകന് / മകൾക്ക് ചിലപ്പോൾ വൻ ഉന്നത പദവിയും മറ്റ് ചിലപ്പോൾ വെറങ്ങലിച്ച പദവിയും നൽകുന്ന വീടുകളും ഉണ്ട്. അതായത് വാക്കുകളിലെ ഔന്നിത്യം പെട്ടന്ന് പിൻവലിച്ച്, വാക്കുകളിലെ തരംതാഴ്ച പകരം വെക്കുന്നു.

ഈ അവസ്ഥാവിശേഷവും വളരെ പ്രശ്ന ഭരിതമായ ഒന്നാണ്. വ്യക്തിയുടെ മാനസിക ബദ്രതതന്നെ താറുമാറാകാം.

ഭർത്താവിന് ഉറപ്പുള്ള platform സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ഭാര്യയാണ്.

അതേ പോലെ തന്നെ ഭാര്യക്ക് ഉറപ്പുള്ള platform സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യേണ്ടത് ഭർത്താവാണ്. എന്നാൽ, പൊതുവായി കാണന്നത്, ഫ്യൂഡൽ ഭാഷകളിൽ ഭാര്യ ഭർത്താവിന് കീഴിൽ ആണ്. എന്നിരുന്നാലും, ഭാര്യയുടെ വ്യക്തിത്വത്തെ മറ്റുള്ളവരുടെ മുന്നിൽ ഉറപ്പിച്ചു വെക്കേണ്ടത് ഭർത്താവാണ്.

ഈ വിധമായുള്ള platformകൾ നിലനിർത്തുന്നതും ഫ്യൂഡൽ ഭാഷയിലെ വാക്കുകളെ വളരെ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ടാണ്.

എന്നാൽ ഇവിടെ ഇടയിൽ കയറി പറയേണ്ടുന്ന കാര്യം, ഫ്യൂഡൽ ഭാഷകളിൽ അനേകം ആളുകൾ മനുഷ്യരുടെ എല്ലാ ബന്ധങ്ങളിലും പലവിധ വലിക്കലും ഉന്തലും പിടിച്ചു പൊക്കലും തരംതാഴ്ത്തലും മറ്റും ഭാഷാ വാക്കുകളുടെ വ്യത്യസ്ത indicant കോഡുകളിലൂടെ നിരന്തരം ചെയ്തുകൊണ്ടിരിക്കും എന്നതാണ്.

ഇതും മനസ്സിലാക്കിക്കൊണ്ട്, പുറത്തുള്ള ആളുകളെ വളരെ ശ്രദ്ധയോടുകൂടി അരിച്ചുപെറുക്കിത്തന്നെ വേണം അടുപ്പിക്കാനും, അകറ്റിനിർത്താനും. ഓരോ വ്യക്തിയും ഏതെല്ലാമോ ഇങ്ങൾ👆 - ഇഞ്ഞി👇ഏണിപ്പടികളിൽ ഏതെല്ലാമോ ഉയരങ്ങളിലും താഴ്ചയിലും നിൽക്കുന്നവരാണ്. അവർ ഉപയോഗിക്കുന്ന വാക്ക് കോഡുകൾക്ക്, ഈ വിധ ഏണിപ്പടികളിൽ അവർക്കുള്ള സ്ഥാനീകരണം superimpose ചെയ്തിരിക്കും.

ഉന്നതന് കീഴ്ജീവനക്കാര് ഉറപ്പുള്ള platform സൃഷ്ടിച്ചുകൊടുക്കാൻ ആവും. അത് ആ കീഴ്ജീവനക്കാരന് വൻ ഗുണം ചെയ്യുന്ന കാര്യം തന്നെയാണ്.

സമൂഹ മധ്യത്തിലും കുടുംബത്തിൽത്തന്നേയും തങ്ങൾക്ക് ഉയർന്ന platform മകനും മകളും സൃഷ്ടിച്ചുകൊടുക്കേണം എന്ന് ഫ്യൂഡൽ ഭാഷകളിൽ മാതാവും പിതാവും പ്രതീക്ഷിക്കും. ഇതിനായി ചിലപ്പോൾ, അവർ ഏതെങ്കിലും ഒരു മകനേയോ മകളേയോ കുടുക്കിനിർത്താനും ശ്രമിക്കാം.

ഈ വിധമായുള്ള platformകളിൽ, അവ സൃഷ്ടിച്ചവർക്ക് തന്നെ തുളയുണ്ടാക്കാൻ പറ്റുന്ന പലതും കണ്ടേക്കാം. അതിൽ ഒന്ന് കളവ് പറയുക എന്നതാണ്.

ഭാര്യ ഭർത്താവിനോട്, ഭർത്താവ് ഭാര്യയോട്, പിതാവ് മകനോട്, അണി നേതാവിനോട്, ഉന്നതൻ കീഴ്ജീവനക്കാരനോട് തുടങ്ങിയവരോട് കളവ് പറയുന്നത്, പലപ്പോഴും വൻ കുഴിതന്നെ സൃഷ്ടിച്ചുവച്ചിരിക്കുന്ന platformൽ തുള സൃഷ്ടിക്കും (മലബാറിയിൽ: ഓട്ട).

അതേ പോലെ തന്നെ ഒരിക്കൽ പറഞ്ഞു കൊടുത്ത കാര്യം മാറ്റിപ്പറയുക എന്നതും platformന് വിറയലും ഉറപ്പ് കുറവും വരുത്താം.

ഇവയെല്ലാം തന്നെ യഥാർത്ഥത്തിൽ ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ നിൽക്കുന്ന Virtual design arenaയിൽ വ്യക്തികൾക്ക് സ്ഥാനച്ചലനമായും സ്ഥാനത്തിന് വിറയൽ വന്നതായും കാണപ്പെടാം.

 

15. platformൻ്റെ ആകൃതി

അതീന്ദ്ര്യ വേദയിൽ രൂപകൽപ്പന ചെയ്യപ്പെടുന്ന platform എന്ന വസ്തുവിനെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞുകൊണ്ട് ഇപ്പോഴുള്ള അതീന്ദ്ര്യവേദിയിലേക്കുള്ള ഈ എഴുത്തിൻ്റെ കടന്നുകയറ്റം അവസാനിപ്പിക്കാം.

ഈ platform എന്ന വസ്തുത ഫ്യൂഡൽ ഭാഷകളിലും ഇങ്ഗ്ളിഷ് ഭാഷയിലും ഉണ്ട് എന്ന് പറയാമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ ഉള്ള platform എന്നത് യഥാർത്ഥത്തിൽ ഒരു പരന്ന നിരപ്പുള്ള ഒരു പീഠം പോലുള്ള ഒരു കാര്യം ആയിരിക്കില്ല.

ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന വീട്ടിൽ മകന് ഒരു ഉറച്ച് platform ഉണ്ട്. വീട്ടിൽ ആ മകന് മുകളിലായി മുതിർന്നവർ ഉണ്ട്.

അതേ സമയം ആ മകന് കീഴിലായി പടിപടിയായി മറ്റ് പലരും ഉണ്ട്. ഇളയവരും, പ്രായം കുറഞ്ഞ അയൽ വീട്ടിലെ ആളുകളും മറ്റും. പോരാത്തതിന്, വളരെ വിധേയത്തത്തോടുകൂടി പെരുമാറുകയും വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്ന വീട്ടുവേലക്കാരും, വീട്ടുവളപ്പിൽ തൊഴിൽ ചെയ്യുന്ന പുറത്തുനിന്നും വരുന്ന പണിക്കാരും.

അങ്ങിനെ നോക്കുമ്പോൾ, ഈ മകന് ആ വീട്ടിൽ ലഭിക്കുന്ന platform എന്നത് ഒരു പിരമിഡ് ആകൃയിൽ ആ ആളുടെ തൊട്ടുകീഴിൽ ആയി നിൽക്കുന്ന ഒരു രൂപകൽപ്പനയാണ്.

ഇത് ഭൂമധ്യ രേഖയെന്ന് പറയുന്നതു പോലുള്ള ഒരു സാങ്കൽപ്പിക വസ്തുവല്ലാ എന്നും മനസ്സിലാക്കുക. ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾ ഇഞ്ഞി👇 - ഇങ്ങൾ👆 എന്ന കോഡിങ്ങ് സൃഷ്ടിക്കുന്നുണ്ട് എന്നത് ഒരു ഭൗതിക വാസ്തവം തന്നെയാണ്. ഈ കോഡിങ്ങ് ആണ് ഈ ഒരു പിരമിഡ് ആകൃതിയിലുള്ള അതീന്ദ്ര്യ platformമും സൃഷ്ടിക്കുന്നത്.

ഈ വിധമായുള്ള ഒരു platformൻ്റെ കീഴ്പടിയിൽ നിക്കുന്ന ഒരു വീട്ടുവേലക്കാരൻ തൻ്റെ പ്രായക്കൂടുതൽ മനസ്സിൽ വച്ചുകൊണ്ട് ആ മകനെ നീയെന്ന് സംബോധന ചെയ്യുകയും, അവൻ എന്ന് പരാമർശിക്കുകയും ചെയ്യുകയാണ് എങ്കിൽ ആ platformമിന് ഒരു വികൃതാകൃതി വന്നുനിൽക്കാം.

എന്നിരുന്നാലും, ഇത് ഒരു പതിവ് ആകൃതിയായി നിലനിന്നാൽ, ഈ ആകൃതിയും ഒരു platform ആയി നിലനിൽക്കും, ചെറിയതോതിലോ വലിയതോതിലോ ആയുള്ള പളിച്ചകളോടുകൂടിത്തന്നെ.

ഈ രീതിയിൽ ഉള്ള ഒരു platformനെ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല. എന്നാൽ ആ ഭാഷയിലും platform എന്ന കാര്യം ഉണ്ടായിരിക്കാം. അതിനെ വേറേരീതിയിൽ കാണേണ്ടതാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഫ്യൂഡൽ ഭാഷാ വീട്ടിൽ മകന് ലഭിക്കുന്ന platformന് തുരങ്കം വെക്കാൻ പലർക്കും ആവും. അത് ഏറ്റവും എളുപ്പത്തിൽ ചെയ്യാനാവുന്നത് ആ വീട്ടിലെ മുതിർന്നവർക്കാണ്.

ഉദാഹരണത്തിന്, ആ മകൻ്റെ പിതാവോ മാതാവോ, ആ മകന് കീഴിൽ ഉള്ളവരിൽ ചിലരോട് മകനെ വിലവെക്കേണ്ടാ എന്ന സൂചന നൽകാനാവുന്നത്, ആ platformൽ വൻ തുളതന്നെ സൃഷ്ടിക്കാനാവും. ആ മകൻ ആ platformൻ്റെ ചിലയിടത്ത് കാൽവെക്കുമ്പോൾ, കുഴിയിൽ പെട്ട പ്രതീതി ആ മകന് അനുഭവപ്പെടാം.

ഇവിടേയും നടത്തപ്പെടുന്നത്, വാക്കുകളുടെ indicant valueൽ മൂല്യചോഷണം വരുത്തുകയെന്നതാണ്. വാക്ക് കോഡുകൾ കുത്തനെ താഴേക്ക് പതിക്കുന്നു.

ഇതും ഇങ്ഗ്ളിഷിൽ സങ്കൽപ്പിക്കാൻ പോലും ആവാത്ത ഒരു കാര്യം തന്നെയാണ്.

ഫ്യൂഡൽ ഭാഷകളിലെ platform എന്നത്, അണി, അനുസരണം, വിധേയത്തം, കൂറ്, പ്രതിജ്ഞാബദ്ധത തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടും കിടക്കുന്നുണ്ട്.

നേതാവ് അഥവാ leader എന്ന വാക്കിന് തന്നെ ഫ്യൂഡൽ ഭാഷകളിൽ ലഭിക്കുന്ന അർത്ഥം ഇങ്ഗ്ളിഷിൽ ലഭിക്കുന്ന അർത്ഥവുമായി കാര്യമായ വ്യത്യാസം ഉണ്ട്.

ഫ്യൂഡൽ ഭാഷകളിൽ നേതാവ് എന്നത്, ഇഞ്ഞി👇 - ഇങ്ങൾ👆 സൃഷ്ടിക്കുന്ന ഒരു conical heirarchyയുടെ (കോണാകൃതിയിലുള്ള ക്രമവ്യവസ്ഥയുടെ) മുകൾ സ്ഥാനമാണ്.

ഇങ്ഗ്ളിഷിലെ leader എന്നത് ഈ രീതിയിൽ ഉള്ള സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയല്ല.

ഫ്യൂഡൽ ഭാഷയിൽ നേതാവ് അണിയോട്, അഥവാ ഭർത്താവ് ഭാര്യയോട്, അഥവാ പിതാവ് മകനോട്, അഥവാ അദ്യാപകൻ

വിദ്യാർത്ഥിയോട് ഒരു കാര്യം ചെയ്യാൻ പറയുന്നു.

അത് അണി അഥവാ ഭാര്യ അഥവാ മകൻ അഥവാ വിദ്യാർത്ഥി, യാതോരു മറുചോദ്യവും ചോദിക്കാതേയും, വാഗ്വാദം ആരംഭിക്കാതേയും ഇപ്പോഴാകില്ലാ എന്നു പറയാതേയും, ഞാൻ ഒന്ന് ആലോചിച്ചിട്ട് ചെയ്യാമെന്ന് പറയാതേയും ഇപ്പോൾ എനിക്ക് അതിന് സമയം ഇല്ലായെന്ന് പറയാതേയും ചെയ്യുന്നു.

ഇത് platformൻ്റെ വൻ ഉറപ്പിനേയാണ് സൂചിപ്പിക്കുന്നത്.

ഫ്യൂഡൽ ഭാഷകളിൽ, അത് ചെയ്യണമോ എന്ന് സംശയം പ്രകടിപ്പിക്കുക, ഉത്തരവിൻ്റെ പ്രസക്തിയെ ചോദ്യം ചെയ്യുക, ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നതല്ലെ നല്ലത്, എന്നെല്ലാമുള്ള വാക്കുകളും ഭാവങ്ങളും വാക്ക് കോഡുകളിൽ 180ᵒ തകിടംമറിക്കലായാണ് നേതാവിന് അനുഭവപ്പെടുക.

തകിടം മറി നടക്കുന്നില്ലായെങ്കിൽ പോലും, അങ്ങിനെ ചെയ്ത പ്രതീതി തന്നെ മുകൾ സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് തോന്നാം.

അതേ സമയം ഇങ്ഗ്ളിഷിൽ കിട്ടിയ നിർദ്ദേശത്തിൻ്റെ പ്രായോഗികത, ആവശ്യകത, കാര്യക്ഷമത അങ്ങിനെ പലതിനെക്കുറിച്ചും മുകൾ സ്ഥാനക്കാരമോട് ചോദിക്കുന്നതും, ആ കാര്യങ്ങൾ ചർച്ചചെയ്യുന്നതും മറ്റും, ഉത്തരവിനെ ചോദ്യചെയ്ത പ്രതീതി വരുത്താൻ സാധ്യത കുറവാണ്.

ഫ്യൂഡൽ ഭാഷകളിൽ ഈ വിധമായുള്ള ഒരു ബുദ്ധി പ്രയോഗം ചെയ്യുന്നത് അവൻ അല്ലെങ്കിൽ അവൾ ആണ്. അതിന് മാത്രം ബുദ്ധി അവനും അവളും കാണിക്കുന്നത് ഒരുതരം കുബുദ്ധി ആയിട്ടാണ് പലപ്പോഴും മുകൾസ്ഥാനക്കാരന് അനുഭവപ്പെടുക.

ഭാഷയാണ് പ്രശ്നക്കാരൻ. വ്യക്തിയല്ല.

ഇങ്ഗ്ളിഷ് ഭാഷയിൽ താഴെയുള്ള ആളും മുകളിലുള്ള ആളും, ഒരേ നിലവാരക്കായിരിക്കില്ലായെങ്കിലും, He, She വാക്കുകളിൽ ഒരേ വാക്കുകളാൽ നിർവ്വചിക്കപ്പെടുന്നവർ തന്നെയാണ്.

ഭാര്യാ-ഭർത്ത് ബന്ധത്തിൽ വിജയകരമായ ലൈഗികത എന്ന ഒരു കാര്യവും ഉണ്ട്. ഇതിനെക്കുറിച്ച് ലൈഗികതയുമായുള്ള കാര്യങ്ങളിൽ ഈ എഴുത്ത് എത്തിച്ചേരുകയാണ് എങ്കിൽ എഴുതാം.

ചരിത്രം എഴുതാൻ ഒരുമ്പിടുമ്പോൾ, ഈ വിധമായുള്ള മനുഷ്യ ചിന്തകളുടേയും മനുഷ്യ വ്യക്തിത്വങ്ങളുടേയും മനുഷ്യ ഭാവങ്ങളുടേയും വൈകാരിക പ്രകോപനങ്ങളുടേയും ഹേതുക്കളേയും മറ്റും എന്തിനാണ് ഇത്രമാത്രം തലനാരിഴയുടെ നേർമ്മയിൽ അപഗ്രഥിക്കേണ്ടത് എന്ന് വായനക്കാരൻ ചിന്തിച്ചേക്കാം.

ഇതിനുള്ള വ്യക്തമായ ഉത്തരം, ഈ വിധമായുള്ള അനേകം മനുഷ്യ ഭാവങ്ങൾ തന്നെയാണ് ഈ ഉപദ്വീപിലെ ആളുകളുടെ ചിന്തകളേയും പെരുമാറ്റങ്ങളേയും വ്യക്തിബന്ധങ്ങളേയും പ്രകോപനങ്ങളേയും ആക്രമചിന്തകളേയും ആൾക്കൂട്ടപെരുമാറ്റങ്ങളേയും സാമൂഹിക വ്യവസ്ഥിതിയേയും രൂപകൽപ്പന ചെയ്തത് എന്നതാണ്.

ഇവയൊന്നും മനസ്സിലാക്കാതെ ചരിത്രം എഴുതാൻ പോയാൽ, ഇന്നത്തെ സ്കൂൾ, കോളെജ് ചരിത്ര പാഠപുസ്തകങ്ങളിൽ ഉള്ളതുപോലുള്ള കുറെ വിഡ്ഢി വിവരങ്ങളുടെ ഒരു ഊഷര എഴുത്തുമാത്രമായി ഈ എഴുത്ത് അധഃപതിച്ചേക്കാം.

 

16. എതിർ ദിശകളിലേക്ക് വിരൽ ചൂണ്ടുന്ന management വ്യക്തി ബന്ധ ശ്രേണികൾ

മനസ്സിൽ ചെറിയ ഒരു തുണ്ട് ചിന്ത ബാക്കി നിൽക്കുന്നു. അതു കൂടി പറഞ്ഞിട്ട് സാമൂഹിക ചരിത്ര എഴുത്തിൻ്റെ പാതയിലേക്ക് കടക്കാം എന്നു വിചാരിക്കുന്നു. എന്നാൽ ഈ തുണ്ട് വിവരം അതീന്ദ്ര്യ സോഫ്ട്വേർ കോഡുകളുടെ ലോകത്തേയും സാമൂഹിക ചരിത്ര യാഥാർത്ഥ്യത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം ആയിരിക്കാം എന്നും തോന്നുന്നു.

നമ്മൾ ഇപ്പോൾ എത്തിനിൽക്കുന്ന ഇടം അതീന്ദ്ര്യ സ്വഭാവമുള്ള platformൻ്റെ അടുത്താണ്. ഇതിൽ നിന്നും നേതാവ്, അണി, ആജ്ഞ, അനുസരണം തുടങ്ങിയ പലതിലേക്കും ചിന്തകളെ വ്യാപിപ്പിക്കാവുന്നതാണ് എന്നും കണ്ടു കഴിഞ്ഞു. ഇതിനെല്ലാം ഉപരിയായി ഈ ഒരു കാര്യത്തെ പലതരത്തിലുള്ള management എന്നതുമായും ബന്ധിപ്പിക്കാവുന്നതാണ്, എന്നും തോന്നുന്നു.

കലർപ്പില്ലാത്ത-ഇങ്ഗ്ളിഷിൽ (pristine-Englishൽ) യാതോരു രീതിയിലും ഇല്ലാത്ത പല കോഡുകളും വാക്ക് കോഡുകളും ഉള്ളതാണ് ഫ്യൂഡൽ ഭാഷകളിലെ management എന്ന പ്രതിഭാസം.

ഇതുതന്നെ രണ്ട് വ്യത്യസ്ഥ വാക്ക് കോഡുകളിൽ ആണ് മലയാളത്തിൽ ഇന്ന് ഉള്ളത്. ആദ്യത്തേത്, തിരുവിതാംകൂറിൽ നിന്നും പുതുതായി പൊന്തിവന്ന മലയാളം ഭാഷയിൽ ഉള്ളതാണ്.

അതായത്, ഉന്നത സ്ഥാനക്കാരൻ സാർ ആണ്. ഇന്ന് ഉന്നത സ്ഥാനക്കാരിക്ക് മാഡം എന്ന ഒരു വിചിത്ര വാക്കും സൃഷ്ടിക്കപ്പെട്ടു കാണുന്നുണ്ട്.

ഇപ്പോഴുള്ള ഈ ഉപന്യസിക്കലിൽ സാർ എന്ന വാക്ക് മാത്രം എടുക്കാം.

ഈ മലയാളം managementൽ വ്യക്തികൾ തമ്മിൽ ഉള്ള ബന്ധം ഈ വിധമായിരുന്നു. സാർ👆 - നിങ്ങൾ👇.

അതേ സമയം സാർ👆 - നീ👇 എന്ന കുറച്ചുകൂടി കടുപ്പമുള്ള ഒരു വ്യക്തി ബന്ധ കോഡിങ്ങും നിലവിൽ ഉണ്ട്.

സാധാരണ ഗതിയിൽ വ്യപാര / വാണിജ്യ സംഘടനകളിലും മറ്റ് രീതിയിലുള്ള സംഘടനകളിലും, ഈ രണ്ട് വ്യക്തി ബന്ധ കോഡുകളുടെ ഒരു മിസൃത രൂപം ആണ് നിലനിൽക്കുക.

നിങ്ങൾ👆 - നീ👇 എന്ന വ്യക്തി ബന്ധ കോഡുകൾ ആ വിധ സംഘടനകളിൽ നിലനിൽക്കുമോ എന്ന് അറിയില്ല. ഇല്ലാ എന്നാണ് തോന്നുന്നത്.

അതേ സമയം മറ്റൊരു വ്യക്തി ബന്ധ കോഡിങ്ങും കാണപ്പെടുന്നുണ്ട്.

അത് ചേട്ടൻ👆 - നിങ്ങൾ👇 എന്നതാണ്. ഇതിൻ്റെ തന്നെ കുറച്ചുകൂടി കടുപ്പമുള്ള ഒരു വകഭേദമാണ് ചേട്ടൻ👆 - നീ👇. ഈ രണ്ട് കോഡിങ്ങും, തിരുവിതാംകൂറിലെ വാണിജ്യ / വ്യാപാര സംഘടനകളിലും മറ്റും നിലവിൽ ഉണ്ടോ എന്ന് അറിയില്ല.

എന്നാൽ ഇവ രണ്ടും മലബാറിൽ, അതും ഉത്തര മലബാറിൽ, നിലവിൽ ഉണ്ട് എന്ന് കണ്ടറിയുന്നു.

മലബാറിൽ പലയിടത്തും, ഉന്നതനെ സാർ👆 ബന്ധത്തിൽ നിലനിർത്താതിരിക്കാൻ സൗകര്യം നൽകുന്ന ഒരു കോഡിങ്ങ് ആണ് ചേട്ടൻ👆 - നിങ്ങൾ👇 / ചേട്ടൻ👆 - ഇഞ്ഞി👇 എന്നത്.

ഇതിൽ ആദ്യത്തേത് ഉപയോഗിക്കാൻ പറ്റിയാൽ, ഉന്നതനെ സാർ എന്ന് വിളിക്കുന്നത് ഒഴിവാക്കാൻ ആവും. മാത്രവുമല്ല, ചേട്ടൻ എന്ന് വിളിക്കേണ്ടുന്ന ആളെ നിങ്ങൾ എന്നും സംബോധന ചെയ്യാനാവും.

ശ്രദ്ധിക്കുക, ഇങ്ങൾ വാക്കിൻ്റെ കാര്യം ഇപ്പോൾ എടുക്കുന്നില്ല.

സാർ എന്നു വിളിക്കപ്പെടുന്ന വ്യക്തിയെ നിങ്ങൾ എന്ന് സംബോധന ചെയ്യാൻ ആവില്ല എന്ന് ഓർക്കുക.

എന്നുവച്ചാൽ 'ചേട്ടാ, നിങ്ങൾ എന്നെ എന്തിനാണ് വിളിച്ചത്?' എന്ന രീതിയിൽ വാക്യം പ്രയോഗിക്കാം.

'സാറെ, നിങ്ങൾ എന്നെ എന്തിനാണ് വിളിച്ചത്?' എന്നു പറയാൻ പറ്റില്ല.

മലബാറുകാരിൽ പലർക്കും സാർ വിളി അത്രകണ്ട് താൽപ്പര്യമുള്ള ഒരു വാക്കല്ല. കാരണം, പാരമ്പര്യമായി നോക്കിയിൽ ഇങ്ഗ്ളിഷ് ഭരണ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥരെ സാർ എന്ന് വിളിക്കുന്ന കീഴ്വഴക്കം ഇല്ലായിരുന്നു, എന്നതുതന്നെ.

എന്നാൽ ചേട്ടൻ👆 - നിങ്ങൾ👇 എന്ന കോഡിങ്ങിൽ ശക്തിയേറിയ പൊട്ടിത്തെറി സാധനം ഒളിഞ്ഞു കിടപ്പുണ്ട്.

ഇങ്ഗ്ളിഷ് ഭരണ കാലത്ത്, ഉന്നത ഉദ്യോഗസ്ഥർ അവരുടെ കീഴിൽ ഉള്ള പ്രായം കൂടിയ ആളുകളെ അവരുടെ പേരിന് മുന്നിൽ Mr., Mrs, Miss തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ് സംബോധന ചെയ്യുക. നിങ്ങൾ എന്ന വാക്കും ഉപയോഗിക്കും.

എന്നാൽ ഇന്ന് മലബാറിൽ അതുമില്ല, ഇതുമില്ലാ എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.

പല സർക്കാർ ഓഫിസുകളിലും, ആശുപത്രികളിലും മറ്റും ചേട്ടൻ👆 - നിങ്ങൾ👇 കോഡിങ്ങാണ് കാണുന്നത്.

ഈ ചേട്ടൻ എന്നത്, പ്രായത്തെ ആണ് കണക്കിലെടുക്കുന്നത്. വ്യക്തമായി ഉന്നത സ്ഥാനം കാണിക്കുന്ന ഒരു തൊഴിൽസ്ഥാനപ്പേരില്ലാത്ത വ്യക്തികളുടെ കാര്യത്തിൽ ഇത് ഒരു പ്രശ്നം തന്നെയാണ്.

കോവിഡ് കാലത്ത്, Calicutലെ YMCA റോഡിൽ ഉള്ള ഒരു മൊബൈൽ കമ്പനിയുടെ ഓഫിസിൽ കണ്ട കാര്യം പറയാം. അവിടെ ചെറുപ്പക്കാരാണ് പ്രവർത്തിക്കുന്നത്.

എന്നാൽ, ആളുകൾ ഉള്ളിലേക്ക് കടന്നുവരുന്നത് നിയന്ത്രിക്കാനായി നിൽക്കുന്നത് ഒരു ശിപായി സ്ത്രീയാണ്.

ഈ സ്ത്രീയുടെ വയസ്സ് ആ ചെറുപ്പക്കാരേക്കൾ ഉയർന്നതാണ്. ഈ സ്ത്രീയെ ആ ചെറുപ്പക്കാർ ചേച്ചി എന്ന വാക്ക് ചേർത്താണ് വിളിക്കുന്നത്. അതേ സമയം, ഈ ശിപായി സ്ത്രീ ആ ചെറുപ്പക്കാരായ വ്യക്തികളെ തൻ്റെ പ്രായത്തിൻ്റെ ബലത്തിൽ നീ എന്നാണ് വിളിക്കുന്നത്. വെറും പേരും വിളിക്കുന്നുണ്ട്.

ഒരു സാർക്കാർ ആശുപത്രിയുടെ കാര്യം പറയാം. നല്ലവണ്ണം ഇങ്ഗ്ളിഷ് പ്രാവീണ്യമുള്ള ഒരു യുവ ഡോക്ടർ പറഞ്ഞകാര്യമാണ്. ഇങ്ഗ്ളിഷ് പരിജ്ഞാം ഉള്ളതിനാൽ ഈ വ്യക്തിയുടെ മുഖ ഭാവത്തിൽ ഒരു softness ഉണ്ട്.

ഈ യുവ ഡോക്ടർ പറഞ്ഞു, ആ ആശുപത്രിയിലെ ചില ശിപായിമാർ തന്നോട് സംസാരിക്കുമ്പോൾ തന്നെ മോനെ എന്നു വിളിക്കും പോലും. അതിനാൽ തന്നെ താൻ ചെറുതായി ഒന്ന് കഠിനമായി അവരോട് പെരുമാറേണ്ടിവരും എന്ന്.

എന്നാൽ, ഇതിന് വിപരീതമായി നിൽക്കുന്ന ഒരു കാര്യം, ഈ ശിപായിമാർക്ക് പ്രായം കൂടുതൽ ആണ് എന്നതാണ്. അതിനാൽ തന്നെ ആശുപത്രിയിലെ ഡോക്ടർമാർ അടക്കം എല്ലാരും ഇവരെ ചേട്ടാ എന്ന വാക്കിനാലാണ് സംബോധന ചെയ്യകു. അതായത്, ഗോവിന്ദേട്ടാ തുടങ്ങിയരീതിയിൽ.

ഈ ഡോക്ടർ പറഞ്ഞത്, ചില പ്രായമേറിയ രോഗികളും അവരുടെ കൂടെ വരുന്നവരും, ഇദ്ദേഹത്തെ മോനെ, ഇഞ്ഞി തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്ത അനുഭവവും ഉണ്ട് പോലും.

ഇതിന് ഒരു മറു വശവും ഉണ്ട്.

പ്രായം കുറഞ്ഞതും സാമ്പത്തികമായി ബലം കുറഞ്ഞവരും ആയ രോഗികളേയും അവരുടെ കൂടെ വരുന്നവരേയും ഡോക്ടർമാരും, മറ്റ് ആശുപത്രി ജീവനക്കാരും മോനെ, ഇഞ്ഞി വാക്കുകളിൽ സംബോധന ചെയ്യുന്ന അവസരങ്ങളും ഉണ്ട് എന്നും മനസ്സിലാക്കുന്നു.

മലയാളം ഭാഷയും മലബാറിയും ആശയവിനിമയത്തിൽ ഒരു യുദ്ധ രംഗം തന്നെ സമൂഹത്തിൽ സൃഷ്ടിക്കുന്നുണ്ട് എന്നതാണ് വാസ്തവം.

ഒരു ബാങ്കിൽ പണ്ടൊരിക്കൽ പോയപ്പോൾ കണ്ട കാഴ്ച, അവിടുള്ള സെക്യൂറിറ്റി ജീവനക്കാരൻ വളരെ ഉയരം കൂടിയതും, ഉഗ്ര നിലവാരമുള്ള യൂണിഫോമ് ധരിച്ചിരിക്കുന്നതും ആയ, പട്ടാളത്തിൽ നിന്നും വിരമിച്ച 45 വയസ്സോളം പ്രായമുള്ള ആളാണ്.

ഈ ആൾ യഥാർത്ഥത്തിൽ ബാങ്കിലെ കീഴ് ജീവനക്കാരൻ മാത്രമാണ്. എന്നാൽ, വൻ പെൻഷനും, ഉഗ്രയൂണിഫോമും തങ്ങളേക്കാൾ പ്രായവും ഉള്ള ഈ ആളെ ബാങ്കിലെ മിക്ക ഉദ്യോഗസ്ഥരും ചേട്ടാ വാക്ക് ചേർത്താണ് സംബോധന ചെയ്യുക.

ഈ ആൾ തന്നെക്കാൾ ഉന്നത പദവിൽ ഉള്ള ഗുമസ്തർ പദവിയിൽ ഉള്ളവരെ വെറും പേരും നിങ്ങൾ വാക്കും ഉപയോഗിച്ചാണ് സംബോധന ചെയ്യുന്നത് കണ്ടത്.

ഈ ആൾക്ക് ആ ബാങ്കിലെ Information officer പദവി അനൗപചാരികമായി നൽകിയതായാണ് കണ്ടത്. എന്നുവച്ചാൽ പുതിയ ഉപഭോക്താക്കൾ കയറിവന്നാൽ ആദ്യം തന്നെ ഈ ആളിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിക്കുക.

ഈ ആളുടെ യൂണിഫോമും ഉഗ്ര ഭാവവും കണ്ടത് കൊണ്ടാവാം, ഉപോഭക്താകളിൽ ചിലർ ഈ ആളെ സാർ എന്നാണ് വിളിച്ചു കണ്ടത്. അതേ സമയം, കയറിവന്ന ഉപഭോക്താക്കളിൽ ചിലരെ അളന്ന് കുറിച്ച്, ഈ ആൾ നീ എന്ന് സംബോധന ചെയ്യുന്നതും കാണുകയുണ്ടായി.

ഇവിടെ കാണുന്നത്, ചേട്ടൻ👆 - നിങ്ങൾ👇 അല്ലെങ്കിൽ, ചേട്ടൻ👆 - നീ👇 വ്യക്തി ബന്ധ കോഡിൻ്റെ താന്തോനിത്യമാണ്.

ഈ വിധമായുള്ള ഒരു management വ്യവസ്ഥിതിയിൽ ഉള്ള പാളിച്ച എന്താണ് എന്നുവച്ചാൽ, ആ ഓരോ ഓഫിസിലും ഔപചാരിക വ്യക്തി ബന്ധത്തിന് വിപരീതവും, അതിനോടോ മത്സരിക്കുന്നതുമായ മറ്റൊരു വ്യക്തിബന്ധ സംവിധാനം നിലനിൽക്കും എന്നുള്ളതാണ്.

ഈ രണ്ടാമത്തേതിൽ വയസ്സ് എന്ന ഘടകം മറ്റെല്ലാത്തിനേയും മറിച്ചിടാൻ വെമ്പൽ കൊണ്ടുനിൽക്കും.

രണ്ടു പക്ഷത്തിനും അതിൻ്റേതായ ന്യായീകരണങ്ങൾ കണ്ടേക്കാം. എന്നാൽ, ഇന്ത്യൻ പട്ടാളത്തിൽ രണ്ടാമത്തെ കോഡിങ്ങിന് യാതോരു പ്രസക്തിയും നൽകില്ലതന്നെ എന്നും ഓർക്കുക. വയസ്സ് എത്രതന്നെ ഉയർന്നതായാലും, കീഴ്ജീവനക്കാരൻ तू അഥവാ നീ തന്നെയാണ്.

ഓഫിസിൽ എന്തെങ്കിലും അപ്രതീക്ഷിതമായ പ്രതിസന്ധിയോ അപകടമോ വന്നുപെട്ടാൽ, ഈ രണ്ടാമത്തെ വ്യക്തി ബന്ധശ്രേണി management കൈക്കലാക്കാൻ ശ്രമിച്ചേക്കാം.

മറ്റൊരു കാര്യം, പട്ടാളത്തിൽ നിന്നും പുറത്തുവരുന്ന സാധരാണ പട്ടാളക്കാർ പഴയകാല തിരുവിതാംകൂർ രാജ്യത്തിലെ നായർ പ്രസ്ഥാനത്തിൻ്റെ പുതിയ പതിപ്പ് നാട്ടിൽ സൃഷ്ടിക്കുക തന്നെ ചെയ്യും. അത് മറ്റൊരു വിഷയമാണ്.

 

17. എമ്പോക്കികളുടെ നിർബന്ധിക്കൽ

Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് ഈ എഴുത്ത് സാവധാനത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തിൽ എങ്ങിനെയാണ് ആ പാത വിട്ട് ആദ്ധ്യാത്മികതയിലേക്കും അതീന്ദ്ര്യ സംവിധാനങ്ങളിലേക്കും കടന്നത് എന്ന് ഇപ്പോൾ കൃത്യമായി പറയാനാവുന്നില്ല.

പറഞ്ഞുവന്നത് അക്കാഡമിക്ക് വിഷയങ്ങളുടെ കാര്യങ്ങൾ ആയിരുന്നുവെന്ന് തോന്നുന്നു.

ഇങ്ഗ്ളിഷ് ഭരണമാണ് ഈ ഉപദ്വീപിൽ ആദ്യമായി ഈ വിധമായുള്ള ഒരു പഠന പദ്ധതിയും അതിലൂടെ കുറച്ചു പേരെ സർക്കാർ ഓഫിസുകളിലെ ഓഫിസർമാരായി തിരഞ്ഞെടുക്കുന്ന സംവിധാനവും സ്ഥാപിച്ചത്.

ഇങ്ഗ്ളണ്ടിലും പോരാത്തതിന് ബൃട്ടണിൽ തന്നെയും ഈ വിധമായുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നിരിക്കാം. അവയുടെ പ്രതിഫലനങ്ങൾ പോലെയാണ് ഈ വിധമായുള്ള കാര്യങ്ങൾ ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) സ്ഥാപിച്ചെടുത്തത് എന്ന് പറയാമെങ്കിലും, ഇന്ത്യയിൽ ഇവ സ്ഥാപിച്ചെടുത്തതിൽ കരുതിക്കൂട്ടിയോ അല്ലാതേയോ മറ്റ് ചില ഉദ്ദേശങ്ങൾകൂടി ഉണ്ടായിരുന്നുവെന്നാണ് തോന്നുന്നത്.

പ്രാഥമിക വിദ്യാഭ്യാസത്തിൽ ചിലർക്കെങ്കിലും ഉന്നത ഇങ്ഗ്ളിഷ് പരിജ്ഞാനം നൽകപ്പെടുകയും, ഉന്നത വിദ്യാഭ്യാസം എന്നത് പൂർണ്ണമായും ഇങ്ഗ്ളിഷിൽ തന്നെയും. ഇതാണ് ഇന്ത്യയിൽ (ബൃട്ടിഷ്-ഇന്ത്യയിൽ) നടത്തിയ വിദ്യാഭ്യാസം.

ഇങ്ഗ്ളിഷിലെ വിദ്യാഭ്യാസം എന്നത് ഒരു കാര്യം ആണ്. അതേ സമയം പ്രാദേശിക ഭാഷയിലെ വിദ്യാഭ്യാസം എന്നത്, ഇതുമായി കാര്യമായ ബന്ധമില്ലാത്തതും, ഈ വിദ്യാഭ്യാസ ലക്ഷ്യങ്ങളെ തേച്ചുമാച്ചുകളയാൻ ശ്രമിക്കുന്ന ഒന്നുമായിരുന്നു.

അതായത്, ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിന് പകരം മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം എന്നത്, എല്ലാരീതിയിലും ഇങ്ഗ്ളിഷ് വിദ്യാഭ്യാസം എന്നതിന് എതിരായുള്ള ഒരു വികടന പദ്ധതിയായിരുന്നു.

ഇങ്ഗ്ളിഷിലെ വിദ്യാഭ്യാസം എന്നത് Lord Macaulay തൻ്റെ Minutes on Indian education എന്ന പഠന റിപ്പോട്ടിൽ പറഞ്ഞകാര്യം ആണ് ലക്ഷമിട്ടിരുന്നത്.

അതായത്, "a class of persons, Indian in blood and colour, but English in taste, in opinions, in morals, and in intellect." (രക്തത്തിലും നിറത്തിലും ഇന്ത്യക്കാർ, എന്നാൽ, അഭിരുചിയിലും, അഭിപ്രായങ്ങളിലും, സാൻമാർഗ്ഗികതയിലും ധർമ്മാധർമ്മവിവേചനത്തിലും, ബുദ്ധിശക്തിയിലും ഇങ്ഗ്ളിഷുകാർ ആയുള്ളവർ) എന്ന ആളകളെ ഇന്ത്യയിൽ സൃഷ്ടിക്കുക എന്നത്.

മലയാളത്തിലൂടെയുള്ള വിദ്യാഭ്യാസം എന്നാൽ, അങ്ങോട്ട് സാർ എന്ന് സംബോധന ചെയ്താൽ തിരിച്ച് നീ എന്ന് സംബോധന ചെയ്യണം എന്നതിൽ നിന്നും തുടങ്ങി, തിരുവിതാംകൂർ രാജ്യത്തിൽ കാലാകാലങ്ങളായി നിലനിന്നിരുന്ന എല്ലാ വിധ സാമൂഹികവും കുടുംബപരവും വ്യക്തി ബന്ധപരവും ആയ അനാശാസ്യങ്ങളേയും താലോലിച്ച് ആളുകളിൽ ഒരു തരം രോഗബാധയായി പടർന്നു പിടിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം.

തലക്ക് കുറച്ച് വെളിവുള്ള ആരും തന്നെ ഇതിനെ വിദ്യാഭ്യാസം എന്ന് പേരിടില്ല.

ഈ വിധ കാര്യങ്ങൾ നേരത്തെ പലയിടുത്തും പറഞ്ഞു കഴിഞ്ഞിട്ടുള്ള കാര്യമായതിനാൽ, ഈ കാര്യവും ഇവിടെ വിടുകയാണ്.

സർക്കാർ തൊഴിലിന് ഇന്ത്യയിൽ എവറസ്റ്റ് കൊടുമുടിയോളം ഉയരത്തിലുള്ള ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും ആണ് നൽകപ്പെടുന്നത്.

ഇതും പ്രാദേശിക ഭാഷകളുടെ സ്വാധീനത്താലാണ് നടപ്പിലായത്.

ഇങ്ഗ്ളണ്ടിൽ ഒരു ആശാരിക്ക് ലഭിക്കുന്ന മാസവരുമാനം പോലും അവിടുള്ള ഒരു സർക്കാർ ഗുമസ്തനോ പോലീസുകാരനോ ലഭിക്കുന്നില്ല. ഈ കാര്യം വളരെ എളുപ്പത്തിൽ ഇന്ന് സ്ഥിരീകരിക്കാവുന്നതാണ്.

Meta aiയിൽ In Britain, earnings of a carpenter vs the monthly salary of a senior military officer? എന്ന് ഒന്ന് പോസ്റ്റ് ചെയ്തുനോക്കുക. തുടർന്ന് ലഭിക്കുന്ന മറുപടിയോട് ചില ചോദ്യങ്ങൾ ചോദിക്കുക.

അതിന് ശേഷം Earnings of a carpenter in England? എന്നും ചോദിക്കുക.

ഇന്ന് ഇന്ത്യയിൽ ഏവർക്കും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമാണ്. ഈ യോഗ്യതാ കടലാസ് അല്ലാതെ, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് തലയിൽ കാര്യമായ മറ്റൊന്നും ആവശ്യമില്ല.

വിദ്യാഭ്യാസം പൗരൻ്റെ മൗലിക അവകാശമായി 2002ൽ ആണ് പ്രഖ്യാപിക്കപ്പെട്ടത് എന്നു തോന്നുന്നു.

ഈ വിദ്യാഭ്യാസം എന്നത് ഇങ്ഗ്ളിഷ് വിദ്യാഭ്യാസമാണോ, അതോ അതിന കടക വിരുദ്ധമായുള്ള പ്രാദേശിക ഭാഷാ വിദ്യാഭ്യാസമാണോ എന്ന കാര്യം ഈ നിയമം പാസാക്കിയ വിദ്വാന്മാർ വ്യക്തമാക്കിയില്ലാ എന്നാണ് തോന്നുന്നത്.

തമ്മിൽ വിപരീതമായുള്ള രണ്ട് വ്യത്യസ്ത വിദ്യാഭ്യാസങ്ങൾ ഈ രാജ്യത്തിൽ ഉണ്ട് എന്ന കാര്യം തന്നെ ഈ വിദ്വാന്മാർക്ക് അറിവുണ്ടായിരുന്നില്ല എന്നും തോന്നുന്നു.

ഇതിൽ ഗുണമേന്മയുള്ളതിനെ ഒരച്ച് മാച്ചുകളയുന്ന ഒന്നാണ് പ്രാദേശിക ഭാഷാ വിദ്യാഭ്യാസം എന്ന കാര്യവും ഈ താന്തോനികൾക്ക് അറിവുണ്ടായിരുന്നില്ല എന്നതും സത്യമായേക്കാം.

ഗുണമേന്മയുള്ളതിനെ മാച്ചുകളയുന്ന തരംതാണതും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായുള്ളതുമായ ഒരു വിദ്യാഭ്യാസത്തിലേക്ക് ആളുകളെ പോലീസ്, കോടതി, ഉദ്യോഗസ്ഥ പ്രസ്ഥാനം എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ജീവിതം അലങ്കോലപ്പെടുത്തിയും നിർബന്ധിച്ച് ചേർക്കുക എന്നത് എന്തു തരം നിയമ നിർമ്മണമാണ്?

ഇന്ത്യയിൽ നിർബന്ധ വിദ്യാഭ്യാസം നടപ്പിലാക്കിയിട്ട് ഇന്ന് ഇപ്പോൾ പതിനാറു വർഷത്തോളം ആയി എന്നു തോന്നുന്നു. ഈ രാജ്യത്തിലെ ജനങ്ങളുടെ ഗുണമേന്മയിൽ എന്തു മൂല്യ വർദ്ധനമാണ് കയറിവന്നിട്ടുള്ളത്?

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നാൽ, അവരുടെ കുടുംബക്കാർക്ക് ഇന്ത്യയിൽ വൻ പണമാണ്. ഇതും നിർബന്ധ വിദ്യാഭ്യാസവും തമ്മിൽ യാതോരു ബന്ധവും ഇല്ല.

ഈ നാട്ടിൽ പാരമ്പര്യമായി ആളുകൾ ചെറുപ്രയാത്തിൽ തന്നെ പഠിച്ചെടുക്കുന്ന ആശാരിപ്പണി, കാർഷിക തൊഴിൽ, കെട്ടിടനിർമ്മാണ തൊഴിൽ, ബെയ്ക്കറി പണി, പാചക വിദ്യ തുടങ്ങിയ പല കാര്യങ്ങളും ഇന്ന് ആളുകൾ പഠിച്ചെടുക്കുന്നത്, ഈ നിർബന്ധ വിദ്യാഭ്യാസം കഴിഞ്ഞ്, മറ്റ് യാതോരു ജീവിത മാർഗ്ഗവും ഇല്ലാ എന്നു കാണുമ്പോൾ മാത്രമാണ്.

എന്നാൽ ഈ നിർബന്ധ വിദ്യാഭ്യാസം ആളുകളുടെ മനസ്സിൽ ചേർക്കുന്ന മനോഭാവം, ഈ വിധ തൊഴിലുകൾ വെറും അവൻ, അവൾ എന്ന രീതിയിൽ തരം താഴ്ന്ന തൊഴിലാളികളുടെ തൊഴിൽ ആണ് എന്നാണ്.

അതേ സമയം സർക്കാർ തൊഴിൽ, ഡോക്ടർ, വക്കീൽ, തുടങ്ങിയ തൊഴിലുകൾ സാർ, മാഡം എന്നരീതിയിൽ ആളുകളെ നിർവ്വചിക്കുന്ന ഉന്നത തൊഴിലുകൾ ആണ് എന്നുമാണ്.

ഈ വിധമായുള്ള ഒരു ഭീകരഭാവം മനസ്സിൽ കയറ്റിവിടുന്ന പ്രാദേശിക ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തെനിർബന്ധിച്ചും അല്ലാതേയും ഈ നാട്ടിൽ നിലനിർത്താൻ പാടുണ്ടോ?

എന്നാൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ ഉള്ള ധനികരായ ആളുകൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്ന് അവിടെ ചെറുകിട തൊഴിലുകൾ ചെയ്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നു.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയായിരിക്കെ ഇന്ത്യയിലെ തരംതാണ വിദ്യാഭ്യാസത്തിലേക്ക് നിർബന്ധമായി ചേരനുള്ള ആളുകളുടെ അവകാശം എന്ന നിയമം നടപ്പിലാക്കിയ എരപ്പാളികളെക്കുറിച്ച് എന്താണ് പറയേണ്ടത്?

അവരുടെ മക്കൾ എല്ലാം തന്നെ ഒന്നുകിൽ സർക്കാർ തൊഴിലുകാരോ അല്ലെങ്കിൽ, ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലേക്ക് കടന്നുകളഞ്ഞവരോ ആയരിക്കാൻ സാധ്യത ഏറെയാണ്.

ഈ വിധ കാര്യങ്ങളിൽ മിക്കതും നേരത്തെ ഈ എഴുത്തിൽ പലയിടത്തായി വന്നിട്ടുണ്ട്. അതിനാൽ തന്നെ ഇനി പലതരം ഉന്നത വിദ്യാഭ്യാസങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം.

അതിന് ശേഷം Civil Service പരീക്ഷയുടെ കാര്യത്തിലേക്ക് കടക്കാം.

 

18. ഔപചാരിക വിദ്യാഭ്യാസം

പുസ്തക എഴുത്ത് പ്രസ്ഥാനത്തിൽ content development എന്ന ഒരു കാര്യം ഉണ്ട്. എന്തെങ്കിലും ഒരു വിഷയത്തെക്കുറിച്ച് ഒരു പുസ്തകം എഴുതുക. ഉദാഹരണത്തിന് രാജസ്ഥാനിലെ Bikaner എന്ന പ്രദേശത്തിലെ കൊട്ടാരക്കെട്ടുകളെക്കുറിച്ച് ഒരു പുസ്തകം എഴുതുക.

വീട്ടിലിരുന്ന് കൊണ്ട് ഇൻ്റർനെറ്റിൽ Bikaner എന്ന പ്രദേശത്തെക്കുറിച്ച് പലവിധ തിരയലുകളും നടത്തി പലവിവരങ്ങളും സമാഹരിച്ചുകൊണ്ട് ഈ പുസ്തകം രചിക്കാം. വേണമെങ്കിൽ, Bikanerൽ ഒന്ന് പോയും ഇത് ചെയ്യാം.

ചിലപ്പോൾ ഒരു പുസ്തകത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ഇത് ചെയ്യും.

ഈ പ്രവർത്തിയെ Book content development എന്നു പറയും. ഇത് പലപ്പോഴും ചെയ്യുന്നത് മറ്റൊരു വ്യക്തിക്ക് വേണ്ടിയാവും.

ചില ആളുകൾക്ക് സ്വന്തം പേരിൽ ഒരു നോവലോ, അതുമല്ലെങ്കിൽ ബൃട്ടിഷ് ഭരണം ഇന്ത്യയെ കട്ടുമുടിച്ചു വെന്നതു പോലുള്ള ഒരു പുസ്തകമോ എഴുതാൻ താൽപ്പര്യം വരാം.

ഇതും എഴുതിക്കൊടുക്കാൻ തയ്യാറുള്ള ആളുകൾ കാണും.

വേറൊന്ന് ബൃട്ടിഷ്, അമേരിക്കൻ യൂണിവേസിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അക്കാഡമിക്ക് പഠനങ്ങൾ സ്വന്തമായി എഴുതി സമർപ്പിക്കുന്ന കാര്യം മറ്റ് വ്യക്തികൾ എഴുതിക്കൊടുക്കും.

ഈ രീതിയിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൊതുവായുള്ള ഒരു പേരാണ് Ghost writing. ഇതിൽ ചിലതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്.

എൻ്റെ തന്നെ ഒരു ഇങ്ഗ്ളിഷ് ട്രെയ്നി ആയുള്ള ചെറുപ്പക്കാരൻ Londonൽ Business management പഠിക്കാനായി പോയിരുന്നു. ആ ആൾക്ക് പ്രൊഫസർക്ക് സമർപ്പിക്കാനുള്ള എന്തോ ഒരു തരം നീണ്ട നോട്ടുകൾ ഞാൻ എഴുതിക്കൊടുത്തിരുന്നു.

ഞാൻ പണ്ട് പലവിധ വ്യാപാരങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ്. അതിനാൽ തന്നെ ആ എഴുത്തിൽ പറഞ്ഞിരുന്ന പലകാര്യങ്ങളിലും നേരിട്ടും അല്ലാതേയും ഞാൻ പങ്കെടുത്തിട്ടുണ്ട്.

ഇവയിൽ പലതും ഈ നാട്ടിലെ പല തെരുവു കച്ചവടക്കാർക്കും അറിവും തിരിച്ചറിവും ആയി ഉള്ള കാര്യങ്ങൾ ആയിരിക്കും. പോരാത്തതിന് മൊത്തക്കച്ചവടക്കാർക്കും അറിവുള്ള കാര്യങ്ങളും ഉണ്ട്. ഈ വിധ വിവരങ്ങൾ വൻ തിയറികളും മറ്റുമായി പഠിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല.

എന്നാൽ, അതിൻ്റെയൊന്നും ആവശ്യം ഇല്ല എന്നതാണ് വാസ്തവം.

ഈ പഠനം ഇങ്ഗ്ളണ്ടിൽ പോയി നേരിട്ടു പഠിച്ചുവെന്നുള്ളത് ഒരു പ്രത്യേക ഗുണം മനസ്സിൽ നൽകും. എന്നാൽ ഈ ഗുണത്തിന് ഇന്ത്യയിലെ സാധാരണ വ്യാപാര സ്ഥാപനങ്ങളിൽ കാര്യമായ ഒരു പ്രസക്തിയില്ല എന്നുള്ളതും വാസ്തവം.

അതേ സമയം ഇതേ യൂണിവേസിറ്റിയുടെ ഇതേ നോട്ടുകൾ ഇന്ത്യയിൽ ഇരുന്നു പഠിച്ച് ഓൺലൈനായും ഓഫ്ലൈനായും പരീക്ഷയെഴുതി പാസായാൽ, ഡിഗ്രി ലഭിക്കും. എന്നാൽ ഇങ്ഗ്ളണ്ടിൽ പോയ ഗുണം മനസ്സിൽ ഉണ്ടാവില്ല.

ഈ പഠനത്തിൽ നിന്നും ലഭിച്ച വിവരം തെരുവുകച്ചവടക്കാർക്കും, മൊത്ത വ്യാപാര കച്ചവക്കാർക്കും, മറ്റും ഉള്ളതു തന്നെ. അതിനാൽ ആ രീതിയിൽ നോക്കിയാൽ, ആ പഠനം കാര്യമായ ഒരു വിവരമോ, പ്രവർത്തന പരിചയമോ നൽകില്ല.

പോരാത്തതിന്, ഈ പഠന നോട്ട്സുകളിൽ ഉള്ള സാങ്കേതിക പദങ്ങൾ തെരുവുകച്ചവടത്തിലും കടകളിലെ കച്ചവടത്തിലും മൊത്തവ്യാപാര കച്ചവടത്തിലും ഉപയോഗിക്കുന്നവയാവില്ല.

ഇങ്ങിനെ നോക്കിയാൽ, ഈ പഠനം നൽകുന്ന ഡിഗ്രി സാക്ഷ്യപത്രത്തിന് യാതോരു വിലയും ഇല്ലായെന്ന് തോന്നാം.

എന്നാൽ അങ്ങിനെയല്ല കാര്യങ്ങൾ. ഈ MBA degree Certificate ഒരു വിദ്യാഭ്യാസ യോഗ്യതയാണ്. പല സർക്കാർ തൊഴിലുകൾക്കും അപേക്ഷിക്കാൻ ഒരു degree certificate ആവശ്യമാണ്.

എന്നാൽ സർക്കാർ തൊഴിലിൽ ചെയ്യുന്ന തൊഴിലും ഈ degree certificate തമ്മിൽ പുല ബന്ധം കണ്ടേക്കില്ല.

ഇത് ഈ വിധ ഡിഗ്രികളെക്കുറിച്ചുള്ള ഒരു വശം. മറ്റൊരു വശവും ഉണ്ട്.

ഉന്നത ഇങ്ഗ്ളിഷ് ആശയവിനിമയ അന്തരീക്ഷമുള്ള MBA കോളെജുകളിൽ പഠിച്ചു വരുന്നവർക്ക്, ഉന്നത അന്തർദ്ദേശീയ കമ്പനികളിലും, ഇന്ത്യയിൽ തന്നെയുള്ള ഉന്നത കോർപ്പറെയ്റ്റ് കമ്പനികളിലും ഉന്നത നിലവാര അന്തരീക്ഷത്തിലുള്ള തൊഴിലുകൾ ലഭിക്കാം.

ഇവിടേയും നോക്കുന്നത്, ക്ളാസ് മുറികളിൽ പഠിച്ച ഊഷര വിവരത്തുണ്ടുകൾ അല്ല, മറിച്ച് ഉന്നത ഇങ്ഗ്ളിഷ് അന്തരീക്ഷത്തിൽ പ്രവർത്തിച്ചു പരിചയമുണ്ടോ എന്നതാണ്.

കൂടെ പഠിച്ചവർ ഇതേ ഇങ്ഗ്ളിഷ് മാനസിക നിലവാരമുള്ളവർ ആണോ എന്നും നോക്കും.

ഈ വിധമായുള്ള ഒരു മാനസിക അന്തരീക്ഷം ഉള്ള വ്യക്തികൾ ഇന്ത്യൻ സർക്കാർ സേവന തൊഴിലുകളിൽ പ്രവർത്തിച്ചാൽ മാനസികമായി അവർ വളരെ പ്രയാസപ്പെടാം. ആ വിഷയത്തിലേക്ക് പോകുന്നില്ല.

ഇവിടെ പറഞ്ഞുവന്നത്, ഇന്ത്യയിൽ ഇന്നുള്ള ഉന്നത വിദ്യാഭ്യാസം യഥാർത്ഥത്തിൽ ഈ നാട്ടിലെ ജനങ്ങളുടെ സാമൂഹിക പുരോഗതിക്ക് യാതോരു വിധ പാതയും ഒരുക്കുന്നില്ലാ എന്നതാണ്.

ഈ വിധ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം എന്താണ് എന്ന കാര്യം തന്നെ ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദർക്ക് അറിവുണ്ട് എന്നു തോന്നുന്നില്ല.

അവരും ഇതേ പാതയിൽ വന്നാണ് വൻ സർക്കാർ ഉദ്യോഗം ലഭിച്ചത്. ഇത് തന്നെ വീണ്ടും വീണ്ടും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുക. അതിൽ, ഒരു നിസ്സാര ശതമാനം പേർക്ക് സർക്കാർ തൊഴിൽ കിട്ടാനുള്ള ഒരു ഡിഗ്രിയായി ഇത് നിലനിൽക്കും.

മറ്റുള്ളവർക്ക് ലഭിക്കുന്ന വിവരം, അവർ മാനസികമായും ബുദ്ധിപരമായും കഴിവു കുറഞ്ഞവർ ആണ് എന്നായിരിക്കും.

എന്നാൽ വാസ്തവം നോക്കുകയാണ് എങ്കിൽ ഈ രാജ്യത്ത് നടക്കുന്ന മിക്ക വാണിജ്യവും നിർമ്മാണപരവും ബുദ്ധിപരവുമായ പ്രവർത്തനങ്ങൾ നടത്തുന്നത് ഈ വിധം മാനസികമായും ബുദ്ധിപരമായും കഴിവു കുറഞ്ഞവർ എന്ന് ഔപചാരിക വിദ്യാഭ്യാസം മുദ്രകുത്തിയവർ തന്നെയാണ്.

കേരളത്തിൽ താഴെ നൽകിയിട്ടുള്ള വിഷയങ്ങളിൽ BA, MA, BSc., MSc.യും പോരാത്തതിന് PhDയും പഠിച്ചെടുക്കാനാവുന്നതാണ്. ഈ സംസ്ഥാനത്ത് പല സർവ്വകലാശാലകളും ഉണ്ട്.

BA Subjects

- Anthropology

- Economics

- Geography

- History

- Languages

- Literature

- Philosophy

- Political Science

- Psychology

- Sociology

- Applied Arts

- Music

- Theatre

BSc Subjects

- Biotechnology

- Computer Science

- Information Technology

- Nursing

- Biology

- Biochemistry

- Microbiology

- Chemistry

- Geology

- Physics

- Mathematics

- Statistics

അനേകം കോടി രൂപ എല്ലാ മാസവും ചിലവാക്കി ഇത്രമാത്രം വിവര വിജ്ഞാനം ഈ നാട്ടിൽ പടർത്തുന്നുണ്ട് എന്നതിനാൽ ഈ നാട്ടിലെ ആളുകളിൽ പലവിധ വ്യക്തിത്വ പരമായ വികസനവും കാണേണ്ടതാണ്.

എന്നാൽ, സർക്കാർ തൊഴിലും പണവും ആണ് ഇന്ന് മിക്ക ആളുകൾക്കും വ്യക്തിത്വം നൽകുന്നുള്ളു എന്നതാണ് വാസ്തവം.

ഇത് ഇല്ലാത്തവരെ തരം താഴ്ത്താനുള്ള ഒരു മാനോഭാവവും ഈ വിദ്യാഭ്യാസം മനസ്സിൽ തിരുകി കയറ്റുന്നുണ്ട്.

പോരാത്തതിന്, ഇവ രണ്ടും ഇല്ലായെങ്കിൽ സ്വന്തം വ്യക്തിത്തം നിലനിർത്തിക്കൊണ്ട് മറ്റാളുകളോട് സംസാരിക്കാൻ തന്നെ പ്രയാസം പലരുടേയും മനസ്സിൽ പടർന്നു കയറിയിരിക്കും.

അവരുടെ അധമത്വത്തെക്കുറിച്ച് അവരും ബോധവാന്മാരായിരിക്കും. ഈ ബോധം അവരിൽ ഇല്ലായെങ്കിൽ മറ്റുള്ളവർക്ക് പ്രയാസം തന്നെയും ആവും.

ഈ ഔപചാരിക വിദ്യാഭ്യാസ സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവരെ വിഡ്ഢികൾ ആയിത്തന്നെയാണ് ഔപചാരികമായി കാണുന്നത്.

ഈ വിധ സാക്ഷ്യപത്രങ്ങൾ ഇല്ലാത്തവർക്ക് സർക്കാർ മേഖലയിലെ ഉന്നത തൊഴിലുകളിലേക്ക് പ്രവശനം ഇല്ല. എന്നുവച്ചാൽ, ഈ വിഡ്ഢി വിദ്യാഭ്യാസം നേടാത്തവർ പഴയ കാല തിരുവിതാംകൂർ രാജ്യത്തിലെ താഴ്ന്ന ജാതിക്കാരുടെ നിലവാരത്തിൽ ഉള്ളവർ ആണ്.

ഈ വിധമായുള്ള ഉന്നത വിദ്യാഭ്യാസം ലഭിച്ചവരിൽ മിക്കുവർക്കും ഇങ്ഗ്ളിഷ് പരിജ്ഞാനം ഇല്ല. ചിലർക്ക് ഇങ്ഗ്ളിഷ് നന്നായി വായിക്കാനും സംസാരിക്കാനും ആവും. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയുടെ ആഴങ്ങളിൽ നിലകൊള്ളുന്ന മനുഷ്യ സമത്വത്തിൻ്റേയും മനുഷ്യ വ്യക്തിത്തത്തിൻ്റേയും ആശയങ്ങൾ ഇവരിൽ എത്തിയിരിക്കില്ല.

ഇവർ ഇങ്ഗ്ളിഷിലെ Mr. എന്ന വാക്കിനെ പേരിന് പിന്നിൽ സാർ എന്നു ചേർത്താണ് ഇങ്ഗ്ളിഷിലും ഉപയോഗിക്കുക. Mr. Ramesh ന് പകരം Ramesh Saar / Ramesh Sir.

ഈ വിധ വിദ്യാഭ്യാസം കൊണ്ട് ഈ നാട്ടിൽ യാതോരു സാമൂഹിക പുരോഗതിയും വരില്ല. പിന്നെ കുടുംബ പരമായി പുരോഗതി ലഭിക്കാൻ, പണം ഉണ്ടാക്കാനായുള്ള പല വിധ പദ്ധതിയും കണ്ടെത്തുക.

അല്ലെങ്കിൽ വല്ല ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലും തൊഴിൽ കണ്ടെത്തുക. അവിടെ എങ്ങിനെയെങ്കിലും ഒട്ടിപ്പിടിച്ചു നിൽക്കുക. അവിടെയിരുന്നു കൊണ്ട് ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് വായാടിത്തം നടത്തുക.

 

19. Psychology എന്ന അക്കാഡമിക്ക് വിഷയം

ഒരിക്കൽ ഞാൻ അക്കാഡമിക്ക് നോട്ട്സ് ആയി ഒരാൾക്ക് എഴുതിക്കൊടുത്തത് Psychology എന്ന വിഷയത്തിലെ ചില ഭാഗങ്ങൾ ആയിരുന്നു. ഇത് ഓൺലൈനായി ലഭിച്ച ഒരു Ghostwriting ആയിരുന്നു.

ഈ വിഷയത്തിൻ്റെ ചില ഭാഗങ്ങൾ മാത്രമേ ഞാൻ എഴുതിയിരുന്നുള്ളു എന്നതിനാൽ, Psychology എന്ന പൂർണ്ണവിഷയത്തെ എനിക്ക് ലഭിച്ച എഴുത്ത് പരിചയത്തിൽ നിന്നും വിലയിരുത്താൻ ആവില്ല എന്നുള്ളത് ശരിയാണ്.

എഴുത്ത് മുന്നോട്ട് കൊണ്ട് പോകുന്നതിന് മുൻപായി എനിക്ക് പറയാനുള്ളത്, വ്യക്തികളുടെ മാനസിക പ്രശ്നങ്ങൾ കേൾക്കാനും അവയോട് അനുകമ്പയോടുകൂടി പ്രതികരിക്കാനും, അവയ്ക്ക് കാര്യക്ഷമമായ സാന്ത്വന ഉപദേശങ്ങളും പരിഹാരമാർഗ്ഗങ്ങളും നൽക്കാനും കെൽപ്പുള്ള ഒരു ആൾ ഉള്ളത് നല്ലതു തന്നെയാണ് എന്നതാണ്.

ഇങ്ങിനെയുള്ള ആൾക്ക് മനഃശാസ്ത്ര വിഷയത്തിൽ ഒരു വിദ്യാഭ്യാസ യോഗ്യതയുണ്ട് എങ്കിൽ അതും നല്ലതുതന്നെയാണ്. എന്നാൽ ഈ വ്യക്തിക്ക് വെറും വിദ്യാഭ്യാസ പഠനത്തിൽ നിന്നും ലഭിച്ച വിവരം മാത്രമേ ഉള്ളുവെങ്കിൽ അത് വൻ പോരായ്മതന്നെയാണ്.

അതേ സമയം, ഈ വിധമായുള്ള ഒരു മനഃശാസ്ത്ര വിദഗ്ദന് ഇങ്ഗ്ളിഷ് ഭാഷാ പ്രാവീണ്യം നിർബന്ധമായും ഉണ്ടായിരിക്കേണം. കാരണം, മനുഷ്യ വ്യക്തിത്വത്തിനെ വിശാലമായി കാണാൻ ഇത് സാഹായിക്കും.

ഇതിനെല്ലാം ഉപരിയായി, ഹോമിയോപതി പോലുള്ള ഇതരമാർഗ ചികിസ്താരീതികളിൽ യോഗ്യതയുള്ളവരും നല്ലതാവാം

എന്നാൽ, മാനസിക പ്രശ്നവുമായി വരുന്ന വ്യക്തിയെ പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ നീ, അവൻ, അവൾ വാക്കുകളിൽ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യാൻ മോഹമുള്ള മനഃശാസ്ത്ര വിദഗ്തരുടെ അടുത്തു പോകാതിരിക്കുന്നതും നല്ലതാണ്.

മാനസികമായി തളർന്നിരിക്കുന്ന ആളെ വീണ്ടും തരംതാഴ്ത്താൻ മോഹിക്കുന്ന ഉപേദശ്ഷ്ടാവ് ഒരു സഹായി അല്ല.

ഇനി ഞാൻ Psychology വിഷയത്തിൽ ചെയ്ത ghostwritingനെ കുറിച്ച് പറയാം.

ആ എഴുതിയ നോട്ട്സുകളിൽ ഞാൻ യാതോരു വിധ വിവരമോ മറ്റോ കണ്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

എന്നാൽ നോട്ട്സുകൾ എഴുതി അയച്ചുകൊടുത്തതിന് ശേഷം, ആ വ്യക്തി Psychology വിഷയത്തിലെ കുറേ സാങ്കേതിക പദങ്ങൾ അയച്ചുതന്നു.

അവയെന്തായിരുന്നു എന്ന് എനിക്ക് ഇന്ന് ഓർമ്മയില്ല. എന്നാൽ ഈ വിധമായുള്ള കുറേ വാക്കുകൾ: Bipolar disorder, Borderline Personality Disorder, Hypomania, Mood disorders, Paranoia, Schizophrenia, Neurosis, Obsessive-compulsive disorder &c.

ആ ആൾ എന്നോട് ആവശ്യപ്പെട്ടത്, ഈ വിധമായുള്ള സാങ്കേതിക പദങ്ങൾ ഞാൻ എഴുതിക്കൊടുത്ത നോട്ട്സുകളിൽ ഉചിതമായയിടങ്ങളിലും സന്ദർഭോചിതമായ ഇടങ്ങളിലും തിരികച്ചേർക്കുക എന്നതായിരുന്നു. ഈ വിധമായുള്ള സാങ്കേതിക പദങ്ങൾ ആ നോട്ട്സുകളിൽ നിറഞ്ഞുനിന്നാലേ അതിന് പ്രഫൊസർ വിലനൽകുള്ളു എന്നും പറഞ്ഞു.

പണ്ട് ഞാൻ Civil Service പരീക്ഷാ കോച്ചിങ്ങിന് പോയപ്പോൾ, Political Science & International relationship എന്ന വിഷയത്തിൽ എഴുതിയ ലേഖനത്തിൽ സാങ്കേതിക പദങ്ങൾ നിറഞ്ഞുനിൽക്കണം എന്ന് പ്രൊഫസർ പറഞ്ഞ കാര്യം എനിക്ക് ഓർമ്മവന്നു.

മറ്റൊരു കാര്യം പറയാനുള്ളത് Psychology എന്നത് മനുഷ്യ മനസ്സിലെ വികാര വിക്ഷോഭങ്ങളേയും മറ്റും ഉപദേശങ്ങളിലൂടേയും മറ്റും മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത് എന്നാണ് തോന്നുന്നത്.

എന്നാൽ, psychiatry എന്ന വിഷയം മാനസിക പ്രശ്നങ്ങളെ ചികിത്സിക്കാനുള്ള ഒരു വൈദ്യശാസ്ത്ര ശാഖയാണ്. ഇതിൽ ഔഷധങ്ങളും മറ്റ് രീതികളിലുള്ള വൈദ്യശാസ്ത്ര പരമായുള്ള ഇടപെടലുകളും ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്.

ഈ വിഷയത്തിൻ്റെ ഉള്ളറകൾ എനിക്ക് ഒട്ടും തന്നെ അറിയില്ല. എന്നാൽ Psychologyയും psychiatryയും സംഘടിതമായി നിന്ന് ഉപദേശിച്ച ഒരു മനോരോഗ ചികിസ്താ രീതിയുണ്ടായിരുന്നു. അത് Lobotomy ആയിരുന്നു.

വളരെ വ്യത്യസ്തമായി പെരുമാറുകയും മറ്റുള്ളവരുടെ നിയന്ത്രണ ശ്രമങ്ങളെ കഠിനമായി നേരിടുകയും ചെയ്യുന്ന പ്രകൃതക്കാരായിട്ടുള്ളവരിലും മറ്റും ഇത് ചെയ്യുമായിരുന്നു.

വളരെ ലളിതമായി പറയുകയാണ് എങ്കിൽ തലയോട്ടി തുറന്ന്, തലച്ചോറിൻ്റെ frontal lobeൽ ഒരു മൂർച്ചമുള്ള കത്തികൊണ്ട് ചെറുതായി ചുരണ്ടിക്കളയൽ ആണ് ഇത്.

ഇത് വൻ മനഃശാസ്ത്ര വൈദഗ്ദ്യമായി 1940കളിൽ സ്തുതിക്കപ്പെട്ടിരുന്നു. 1949ൽ ഈ ചികിസ്താരീതി കണ്ടെത്തിയവർക്ക് Nobel സമ്മാനം ലഭിക്കുകയും ചെയ്തു.

എന്നാൽ, ഈ ചികിസ്താരീതി അനുഭവിച്ച വ്യക്തികളിൽ പലരും ഏതാണ്ട് vegetable അവസ്ഥയിലേക്ക് മാറി എന്ന ആരോപണം വന്നതോടുകൂടി, ഇത് നിരോധിക്കപ്പെട്ടു.

അമേരിക്കൻ പ്രസിഡൻ്റായിരുന്ന John F. Kennedyയുടെ സഹോദരിയായിരുന്ന Rosemary Kennedyയെ കുടുംബത്തിലുള്ളവർക്ക് നിയന്ത്രിക്കാനാവുന്നില്ല എന്ന തോന്നൽ വന്നു. പോരാത്തതിന്, പഠിക്കാനായി താമസിച്ചിരുന്ന Conventൽ നിന്നും യാതോരു നിയന്ത്രണവും വകവെക്കാതെ പുറത്തു കടക്കുന്ന ഒരു സ്വഭാവും ഇവർക്ക് ഉണ്ടായിരുന്നു.

Kennedy കുടുംബ ഐറിഷുകാരായിരുന്നു. ഫ്യൂഡൽ ഭാഷാ ജനം.

Rosemary Kennedyയെ Lobotomyക്ക് വിധേയമാക്കിയാൽ, ഇവർ അനുസരണത്തിലേക്ക് വരും എന്ന് ചില ഡോക്ടർമാർ ഇവരുടെ പിതാവിന് ഉപേദശം നൽകി. അങ്ങിനെ ഇരുപത്തി മൂന്ന് വയസ്സുള്ള ഇവരെ Lobotomyക്ക് വിധേയയാക്കി. അതോടുകൂടി, ഇവർ ഒരു vegetable ആയി മാറി.

ഇതേ പോലുള്ള ഒരു ചികിസ്താരീതിയാണ് Shock therapy അഥവാ Electroconvulsive Therapy. തലച്ചോറിലൂടെ കറണ്ട് കടത്തി വിടുക എന്നതാണ് ഇത്.

ഇങ്ഗ്ളിഷ് സാഹിത്യത്തിൽ Nobel സമ്മാനം ലഭിച്ച Ernest Hemingwayക്ക് ജീവതത്തിൽ നിത്യവും എന്തെങ്കിലും ദുരിതമോ അപകടമോ വരുമായിരുന്നു.

ഇത് ഇദ്ദേഹത്തിൽ പലതരത്തിലുള്ള വിഷാദങ്ങളും വരുത്തിയിരുന്നു. 1960ലോ മറ്റൊ ഇദ്ദേഹത്തിന് Schizophrenia ഉണ്ട് എന്ന് ചില മനോരോഗ വിദഗ്ദർ വിധിയെഴുതി. ഇദ്ദേഹത്തെ പിടിച്ച് തലച്ചോറിന് ഷോക്ക് ചികിസ്ത നൽകി, പതിനഞ്ചു പ്രാവശ്യം.

ഇതോടുകൂടി, ഇദ്ദേഹത്തിന് എഴുതാൻ പറ്റാത്ത അവസ്ഥ വന്നു. തുടർന്ന് ഇദ്ദേഹം സ്വയം തലക്ക് വെടിവെച്ചുകൊണ്ട് ആത്മഹത്യ ചെയ്തു.

ഏതാണ്ട് മുപ്പത് വർഷത്തിന് മുൻപ് ഇതേ പോലെ തലച്ചോറിന് ഷോക്ക് നൽകി ചികിസ്തിച്ച് അക്രമവാസന ഇല്ലാതാക്കപ്പെട്ട രണ്ട് വ്യക്തികളെക്കുറിച്ച് എനിക്ക് അറിയാം. അതിൽ ഒരാളുമായി ഞാൻ നേരിട്ട് സംസാരിച്ചിട്ടുമുണ്ട്.

രണ്ടു പേർക്കും അവരുടെ ബുദ്ധി ഉപയോഗിക്കുന്നതിന് ചെറിയ തോതിലുള്ള ന്യൂനത സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.

രണ്ട് പേരിൽ ഒരാൾ അയാളുടെ പിതാവുമായും മറ്റേയാൾ മാതാവുമായും ഏറ്റുമുട്ടിയെന്നാണ് തോന്നുന്നത്. മറ്റാളുകളുമായി ഇവർക്ക് യാതോരു പ്രശ്നവും ഉണ്ടായിരുന്നില്ല.

കറണ്ട് ചികിസ്ത നൽകിയതോടുകൂടി, അവർക്ക് അവരുടെ മാതാപിതാക്കളെ ആക്രമിക്കാനുള്ള കഴിവു നഷ്ടപ്പെട്ടു.

ഈ വിധമായുള്ള Lobotomy / Electroconvulsive Therapy കൾക്ക് അന്നുണ്ടായിരുന്ന മുഖ്യ പ്രശ്നം രോഗി എന്ന് അനുമാനിക്കപ്പെടുന്ന വ്യക്തിക്ക് തനിക്ക് ചികിസ്ത ലഭിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ യാതോരു തീരുമാനവും സ്വന്തമായി എടുക്കാൻ ആവില്ല എന്നതാണ്.

കുടുംബക്കാർ പിടിച്ചു കൊണ്ടു പോയി ബലം പ്രയോഗിച്ചാണ് ഇതു ചെയ്യുക.

ഏതാണ്ട് നൽപ്പത് വർഷങ്ങൾക്ക് മുൻപ് ഇതേ പോലെ psychiatristൻ്റെ മുന്നിൽ കൊണ്ട് വരപ്പെട്ട ഒരു ചെറുപ്പക്കാരന് പറ്റിയ അനുഭവം അത് കണ്ടു നിന്ന ഒരു യുവ ഡോക്ടർ എന്നോട് പറയുകയുണ്ടായി.

ഈ ചെറുപ്പക്കാരനെ കുടുംബക്കാർ പിടിച്ചു കെട്ടിയാണ് കൊണ്ടുവന്നത്. ഡോക്ടർ എന്തോ ചോദിച്ചപ്പോൾ, ആ ആൾ തർക്കുത്തരമായാണ് മറുപടി പറഞ്ഞത്. ഡോക്ടർക്ക് അത് അത്രകണ്ട് പിടിച്ചില്ല.

ഡോക്ടർ കൈ അടയാളം കാണിച്ചു. ആ ആശുപത്രിയിലെ ശിപായിമാർ ഈ ആളെ പിടിച്ചു വലിച്ച് Electroconvulsive Therapy / Shock treatment നൽകുന്ന മേശയിൽ പിടിച്ചു കിടത്തി. എന്നിട്ട് തലയിൽ ഇലക്ട്രോടുകൾ ഘടിപ്പിച്ചു. കറണ്ട് നൽകി.

ചെറുപ്പക്കാരൻ പിടഞ്ഞു കൊണ്ടിരുന്നു. നേരിയ നേരം കൊണ്ട് ഇത് കഴിഞ്ഞു. ചെറുപ്പക്കാരൻ ആകെ തളർന്നു പോയിരുന്നു.

എന്നാൽ പണ്ട്, അതായത്, ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ്, പരിചയമുള്ള ഒരു MD ഡോക്ടറോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ആ ആൾ എന്നോട് പറഞ്ഞത്: Don't talk to me about psychiatry. So many Gulmal is going on in there എന്നാണ്.

ഇത് പണ്ടെത്തെ കാര്യം. ഇന്ന് ഈ ചികിസ്താരീതി വളരെ പുരോഗമിച്ചിട്ടുണ്ട് എന്നും ഈ പ്രക്രിയക്ക് വിധേയമാക്കുന്ന വ്യക്തിയെ മയക്കിക്കിടത്തിയാണ് ഇത് ചെയ്യുന്നതെന്നും ഓൺലൈൻ വേദികളിൽ എഴുതിക്കാണുന്നു.

ഈ വിധമായുള്ള ചികിസ്തയിൽ ഉള്ള മികവ്, ഇത് വളരെ ചിലവ് കുറഞ്ഞ ഒരു ചികിസ്താരീതിയാണ് എന്നതാണ്. അക്രമാസക്തനായ വ്യക്തി വളരെ പെട്ടെന്ന് തളരും.

എന്നാൽ മനോരോഗ ചികിസ്തയിൽ മൊത്തമായി ഒരു പ്രശ്നം ഉണ്ട്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ എഴുതാം എന്നു വിചാരിക്കുന്നു.

 

20. മനഃശാസ്ത്രം

എൻ്റെ ചെറുപ്പകാലത്ത് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു വമ്പൻ മലയാളം വാരികയിൽ വെല്ലൂർ എന്ന സ്ഥലനാമം പേരിൽ ചേർത്തുകൊണ്ടുള്ള ഒരു Dr. നിരന്തരമായി ഒരു മനഃശാസ്ത്ര പംക്തി എഴുതുമായിരുന്നു.

Dr. എന്ന തലക്കെട്ട് പേരിന് മുന്നിൽ സാധാരണ ഗതിയിൽ വൈദ്യശാസ്ത്രത്തിൽ ബിരുദം എടുത്തവരാണ് ഉപയോഗിക്കാറ്. പോരാത്തതിന്, PhD കൈക്കലാക്കിയവർക്കും ഇത് ചെയ്യാം.

എന്നാൽ ഈ മനഃശാസ്ത്രജ്ഞൻ Dr.എന്നത് ഉപയോഗിച്ചത്, ഒന്നുകിൽ ആ ആൾ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളെജിലെ Psychiatrist ആയതു കൊണ്ടാവാം. അതുമല്ലായെങ്കിൽ Psycologyൽ BAയും MAയും എടുത്തതിന് ശേഷം, ഒരു PhDയും കരസ്ഥമാക്കിയിട്ടുണ്ടാവാം.

എന്നാൽ Psycologyൽ BAയോ MAയോ എടുത്തവർ വല്ല ആശുപത്രിയിലും Clinical Psychologistഓ Psychotherapistഓ ആയി പ്രവർത്തിക്കുമ്പോൾ Dr. എന്ന തലക്കെട്ട് പേരിന് മുൻപിൽ വച്ചാൽ, ആളുകളുടെ മനസ്സിൽ ഒരു സ്ഥാനീകരണം ലഭിക്കും. ഇതും ഗുണം ചെയ്യുന്ന കാര്യം തന്നെ.

ഈ വെല്ലൂരിലെ Dr. എന്തു തരം മനഃശാസ്ത്രജ്ഞൻ ആണ് എന്ന് എനിക്ക് അറിയില്ല. എന്നാൽ, ഇദ്ദേഹം ഓരോ ആഴ്ചയിലും ഓരോ വ്യക്തികളുടെ മനഃപ്രയാസങ്ങൾക്ക് നീണ്ട ഉത്തരങ്ങൾ നൽകുന്നത് വായിക്കാൻ അന്ന് വൻ രസം തന്നെയായിരുന്നു. പലരും ഇത് ഒരു ലഹരിപോലെ വായിക്കുമായിരുന്നു.

ഈ എഴുത്തുകളിൽ ഞാൻ ശ്രദ്ധിച്ച കാര്യം ഉന്നത നിലവാരത്തിലുള്ള ഭാഷാ വാക്കുകൾ കൈവശമുള്ള ആരോ ആണ് ഇത് എഴുതുന്നത് എന്നതായിരുന്നു. ഈ വിധം നിത്യമായി ഒരു വാരികയിൽ എഴുതുന്നത് പലപ്പോഴും ആ വാരികയിലെ എഡിട്ടോറിൽ വിഭാഗത്തിലെ ജീവനക്കാരുടെ ഒരു കൂട്ടായ പ്രവർത്തനമായിരിക്കും.

ഇതേ പോലെ തന്നെ അന്ന് മനഃശാസ്ത്രജ്ഞൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് Dr. A.T.Kovoor ആണ്. ഇദ്ദേഹം യുക്തിവാദിയും ദൈവത്തിൻ്റെ അസ്തിത്വത്തെ മനഃശാസ്ത്ര വിവരങ്ങളിലൂടെ നിഷേധിച്ചു കാണിക്കുന്ന വ്യക്തിയും ആയിരുന്നു.

ഇദ്ദേഹത്തിൻ്റെ Dr. പദവി parapsycologyൽ എടുത്ത PhD ആണ്. അല്ലാതേയുള്ള ഡോക്ടർ അല്ല ഇദ്ദേഹം.

ഈ എന്തു PhD ആണ് എന്നും ഇത് എവിടുന്ന് ഇദ്ദേഹത്തിന് കിട്ടിയെന്നു പറഞ്ഞ് അന്ന് കുറേ കോലാഹലങ്ങൾ നടന്നിരുന്നു.

പിന്നെ അന്ന് പിറന്ന ഒരു മാസികയും ഉണ്ടായിരുന്നു. പേര് മനഃശാസ്ത്രം എന്നാണ് ഓർമ്മ.

ഇവയെല്ലാം വായിച്ച എനിക്ക് മൊത്തമായി തോന്നിയത്, ഇവരെല്ലാം വളരെ തുച്ഛമായ വിവരത്തോടുകൂടി, വളരെ തുച്ഛമായ വിവരം ഉള്ള ആളുകളിൽ വൻ മതിപ്പ് ഉളവാക്കുകയാണ് എന്നായിരുന്നു.

ഇതേ കാര്യം എന്നോട് മറ്റൊരു വ്യക്തി അന്ന് പറയുകയുണ്ടായി. ആ ആൾ എന്നോട് പറഞ്ഞ കാര്യം ഞാൻ കുറച്ചുകൂടി വിശാലമായി ഇവിടെ എഴുതുകയാണ്:

ഈ വിധ മനഃശാസ്ത്ര എഴുത്തുകളും ഉപദേശങ്ങളും മാസികകളും മറ്റും മനുഷ്യൻ സമൂഹത്തിലേയും കുടുംബത്തിലേയും തൊഴിൽ വേദികളിലേയും വ്യക്തി ബന്ധങ്ങളിലേയും പലവിധ സങ്കീർണ്ണമായ കണ്ണികളിലും പെട്ട് ഉഴലുമ്പോളും, അവയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വേവലാതികളെ നേരിടുമ്പോളും, അവയിൽ നിന്നും രക്ഷനേടാനായി ശ്രമിക്കുമ്പോഴും സ്വമേധയാ പ്രതികരിക്കുന്ന ഭാവത്തിനും വാക്കുകൾക്കും ചെയ്തികൾക്കും മറ്റും neurosis, phobia, obsessive-compulsive disorder (OCD) തുടങ്ങിയ പേരുകൾ നൽകിക്കൊണ്ട് ആളുകളിൽ പേടി വരുത്തുകയാണ് ചെയ്യുക എന്ന്.

ഇതെല്ലാം വായിച്ച ജനം തമ്മിൽത്തമ്മിൽ വൻ പേരുകൾ ഉള്ള മനോരോഗാവസ്ഥകൾ കണ്ടു തുടങ്ങും.

ആരെങ്കിലും ചെറുതായി ഒന്ന് വ്യതിചലിച്ചുകൊണ്ട് പ്രവർത്തിച്ചാൽ, ഉടനെ മനോരോഗ വിദഗ്ദൻ്റെ അടുത്ത് അയാളെ കൊണ്ടു പോകണം എന്ന് വൻ വിവരജ്ഞാനത്തോടുകൂടി ഉപദേശിക്കും, പ്രഖ്യാപിക്കും.

ഈ വിധമായുള്ള ഉപദേശങ്ങൾക്കും എഴുത്തുകൾക്കും ഉള്ള ഒരു പരാധീനത, ഇവ നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നാൽ, ആളുകൾക്ക് ബോറടിക്കും എന്നതാണ്.

മാത്രവുമല്ല, പലപ്പോഴും കണ്ട കാര്യം, ഈ വിധ ഉപദേശങ്ങളിൽ ആ ഉപദേശകൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ചായ്വുകളും അറപ്പുകളും അനുഭവജ്ഞാനങ്ങളും വിവരങ്ങളും വിവരക്കേടുകളും കലർന്നിരിക്കും എന്നതാണ്. എന്നു വച്ചാൽ, absolute അഥവാ കേവലമായ ശാസ്ത്ര സത്യങ്ങൾ അല്ല ഇവർ ഉരുവിടുന്നത് എന്ന്.

പലപ്പോഴും ഈ വിധമായുള്ള മനഃശാസ്ത്രജ്ഞരുടെ ഉപദേശങ്ങളിൽ അവരുടെ സ്വന്തമായ വിവര പരിധികളും സാംസ്ക്കാരിക വിലയിരുത്തലുകളും പേടികളും കയറിക്കൂടും.

എന്നിരുന്നാലും, നല്ല നിലവാരമുള്ള ഇങ്ഗ്ളിഷ് വായനാ ശീലം ഇവരിൽ ഒരു മികവു വരുത്തിയേക്കാം.

Psycologyയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് Dr. Sigmund Freud ആണ്. ഇദ്ദേഹത്തിൻ്റെ Dr. ഡിഗ്രി വൈദ്യശാസ്ത്ര പഠനത്തിൽ നിന്നും ലഭിച്ചതുതന്നെയാണ് എന്നാണ് തോന്നുന്നത്.

ഇദ്ദേഹം ഇങ്ഗ്ളിഷുകാരനല്ല. അതിനാൽ തന്നെ ഇദ്ദേഹത്തിൻ്റെ രാജ്യത്തിലെ (Austria) ഭാഷയുടെ മാനസികവും സാമൂഹികവും ആയ രൂപകൽപ്പനാ കോഡുകൾ ഇദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരിക്കാം.

ഇദ്ദേഹം ലൈഗികതയ്ക്ക് മനഃശാസ്ത്രത്തിൽ വൻ പ്രാധാന്യം നൽകിയിരുന്നു എന്നാണ് തോന്നുന്നത്. ഇത് ഇവിടെ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം തന്നെയാണ്.

കാരണം, ചിലപ്പോഴെല്ലാം ചില മലയാളം മനഃശാസ്ത്രജ്ഞരുടെ അനുഭവ കഥകൾ പറയുന്ന വീഡിയോകൾ കണ്ടിട്ടുണ്ട്. അവയിൽ ചിലതിൽ ചെറുപ്പക്കാരിൽ ചിലർ സ്വന്തം മാതാവിനോട് ലൈംഗിക താൽപ്പര്യം കാണിച്ച കാര്യത്തെക്കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്.

ഇവർ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വാചാലമായി തെറ്റായ കൂട്ടുകെട്ടിനെക്കുറിച്ചും, ഇന്ന് വളരുന്ന ചെറുപ്പക്കാരുടെ മാനസിക നിലവാരത്തകർച്ചയെക്കുറിച്ചും മറ്റും പറയുന്നത് കേട്ടിട്ടുണ്ട്.

പുരുഷന്മാർക്ക് സ്വന്തം മാതാവിനോട് ലൈംഗിക താൽപ്പര്യം തോന്നുക എന്ന കാര്യം ഒരു സാധരണ കാര്യമാണ് എന്നു തോന്നുന്നില്ല. എന്നാൽ ഇത് ചിലരിൽ നിലവിൽ ഉള്ള കാര്യവുമാവാം.

മനഃശാസ്ത്രത്തിൻ്റെ പിതാവായ Freud പുരുഷന്മാരിൽ ഈ വിധമായുള്ള ഒരു വികാരം ഉണ്ട് എന്ന് തറപ്പിച്ചു പറയുന്നുണ്ട് എന്ന് വായിച്ചതായി ഓർക്കുന്നു.

ഈ മാനസിക ഭാവത്തിന് ഇദ്ദേഹം ഒരു പേരും കൊടുത്തിട്ടുണ്ട്: Oedipus complex.

ഇദ്ദേഹം മാനസിക പ്രശ്നങ്ങളെ മാറ്റാനായി പല പദ്ധതികളും രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. അവ പ്രാവർത്തികമായേക്കാം.

ഞാൻ ഇദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചിട്ടില്ല. എന്നാൽ, ഇദ്ദേഹത്തിൻ്റെ നിഗമനങ്ങൾക്കും ഒരു വ്യക്തമായ തിരിച്ചറിവിൻ്റെ platform ഇല്ലായിരുന്നുവെന്ന് ഒരു തോന്നൽ.

ഈഡിപസ് കോംപ്ളക്കിൻ്റെ (Oedipus complex) കാര്യം പറഞ്ഞപ്പോൾ, ഒരു കാര്യം ഓർമ്മവരുന്നു.

കുറേ വർഷങ്ങൾക്ക് മുൻപ് ഒരു ചെറുപ്പക്കാരൻ എന്നോട് പറയുകയുണ്ടായി, അയാൾ സ്വന്തം മാതാവിൻ്റെ ശരീര ലാവണ്യത്തെ നോക്കിക്കൊണ്ട് മുഷ്ടിമൈഥുനം ചെയ്യാറുണ്ട് എന്ന്. ഈ ആളെക്കാൾ വെറും പതിനേഴോ മറ്റോ പ്രായം മാത്രമാണ് മാതവിന് ഉണ്ടായിരുന്നത്. മാതാവണെങ്കിൽ വൻ സുന്ദരിയും.

നേരത്തെ സൂചിപ്പിക്കപ്പെട്ട ചില മലയാളം മനഃശാസ്ത്രജ്ഞർ ഈ ഒരു കാര്യത്തെക്കുറിച്ച് വാചാലമായി സംസാരിക്കുമ്പോൾ, എന്തു കൊണ്ടാണ് മനഃശാസ്ത്രത്തിൻ്റെ പിതാവ് പലവട്ടം പറഞ്ഞിട്ടുള്ള Oedipus complex സൂചിപ്പിക്കാതെ, ഇന്നത്തെ ചെറുപ്പാക്കാരുടെ തെറ്റായ കൂട്ടുകെട്ടിനെക്കുറിച്ചും, അവരുടെ മാനസിക നിലവാരത്തകർച്ചയെക്കുറിച്ചും മറ്റും വാചാലമാകുന്നു എന്നു ആലോചിച്ചുപോകുന്നു.

എന്തെല്ലാമോ വിവരങ്ങളും വിവരക്കേടുകളും!

ഇവരെക്കുറിച്ച് ഈ വിധം പറയുമ്പോഴും, ഇവർ ഉപയോഗ ശൂന്യരായ കൂട്ടർ ആണ് എന്ന് വിധിയെഴുതാൻ ഞാൻ തയ്യാറല്ല.

തുടരും....

 

21. വൈദഗ്ധ്യത്തിൻ്റെ പരിമിതി

കഴിഞ്ഞ അദ്ധ്യായത്തിൽ പരാമർശിച്ച സ്വന്തം മാതാവിൻ്റെ ശരീര ലാവ്യണ്യത്തെ നോക്കിയും ഭാവനചെയ്തും മുഷ്ടിമൈഥുനം ചെയ്തിരുന്ന ചെറുപ്പക്കാരന് ഈ വിധമായുള്ള ഒരു സ്വഭാവം വളർന്നുവന്നത്, ആറാം വയസ്സിൽ കുളിമുറിയൽ കുളിക്കുന്ന തൻ്റെ മാതാവിൻ്റെ നഗ്നത കണ്ടതുകൊണ്ടാണ്.

കുളിമുറിയുടെ കട്ടില ഭിത്തിയിൽ നിന്നും ചെറുതായി അടർന്നാണ് നിന്നിരുന്നത് പോലും. അന്നുണ്ടായിരുന്ന ഫിലമെൻ്റ് ബൾബ് പ്രകാശത്തിൽ 23 വയസ്സോളം പ്രായമുള്ള ഒരു യുവതിയുടെ നഗ്നതയാണ് ആറു വയസ്സുള്ള മകൻ കണ്ടു നിന്നത്, പലവട്ടം.

ഇതിൽ നിന്നും ഉടലെടുത്ത ലൈംഗിക വികാരം, Sigmund Freud സിദ്ധാന്തീകരിച്ച Oedipus Complexസുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നു തോന്നുന്നില്ല.

Oedipus Complex സിദ്ധാന്തം പ്രകാരം, മകനിൽ അച്ഛനോട്, അമ്മയുടെ കാര്യത്തിൽ ഒരു മത്സര ബുദ്ധിതന്നെ നിലനിൽക്കുംപോലും. ഇതൊക്കെ ഉള്ള കാര്യം തന്നെയാണോ, ആവോ?

കമ്പിക്കഥകൾ എന്ന വെബ് സൈറ്റുകളിൽ, ഈ വിധമുള്ള, മകന് ചെറുപ്പക്കാരിയായ അമ്മയോടുള്ള താൽപ്പര്യ കഥകൾ ഉള്ളതായി പണ്ട് കണ്ടിരുന്നു. ഇന്ന് അശ്ലീല സാഹിത്യങ്ങളിൽ തൽപ്പര്യം തീരെ കുറവായതിനാൽ ആ വിധ കാര്യങ്ങൾ വായിക്കാൻ പോകാറില്ല. എന്നിരുന്നാലും, ഓർമ്മയിൽ ഉള്ളത്, ഈ വിധ കഥകൾ പലതിലും വളരെ അറപ്പുതോന്നിക്കുന്ന കാര്യങ്ങളും നിറഞ്ഞു നിന്നിരുന്നു എന്നതാണ്.

ഈ വിധ കഥകൾക്ക് വായനക്കാർ ഉണ്ട് എന്നതും ഒരു വാസ്തവം തന്നെയായിരുന്നു. അപ്പോൾ മനസ്സിലാകുന്നത്, ഈ വിധം ചിന്തകൾ ഉള്ള ചെറുപ്പക്കാരും ഉണ്ട് എന്നതാവാം.

Sigmund Freudൻ്റെ സിദ്ധാന്തത്തിൽ ലൈംഗികതയ്ക്ക് വൻ പ്രാധാന്യം നൽകുന്നുണ്ട് എന്നാണ് തോന്നുന്നത്. മനുഷ്യൻ്റെ പലവിധ പെരുമാറ്റങ്ങൾക്കും പിന്നിൽ ചെറുപ്പകാലത്ത് അനുഭവിച്ച ലൈംഗിക അനുഭവങ്ങൾ കാരണമാവും എന്ന്.

ഇതും ശരിയാണ് എന്നു തോന്നുന്നില്ല. ഒരേ പോലുള്ള ലൈംഗിക അനുഭവങ്ങൾ ലഭിച്ച വ്യത്യസ്ത വ്യക്തികൾ വ്യത്യസ്ത ചുറ്റുപാടുകളിൽ വളർന്നുവന്നാൽ വ്യത്യസ്ത വ്യക്തിത്വം തന്നെയായിരിക്കും അവർക്ക് ഉണ്ടാവുക എന്നാണ് എനിക്കു തോന്നുന്നത്.

എന്നാൽ, അവരിൽ ഒരേ പോലുള്ള ലൈംഗിക ചിന്തകളും പ്രവർത്തനങ്ങളു കണ്ടേക്കാം. എന്നാൽ ഒരു വ്യക്തിയുടെ പെരുമാറ്റം തികച്ചും ലൈംഗികതയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മനസ്സിൽ അനേകായിരം മറ്റ് ചിന്തകളും കാണും.

Sigmund Freud എഴുതിയ The Interpretation of Dreams (സ്വപ്നങ്ങളുടെ വ്യഖ്യാനം) എന്ന ഗ്രന്ഥത്തിൽ ലൈംഗികതയെ പരാമർശിക്കുന്നില്ലാ എന്ന് Freud അവകാശപ്പെടുന്നുണ്ട് പോലും. എന്നാൽ, ഈ ഗ്രന്ഥം Oedipus Complex എന്ന സിദ്ധാന്തത്തിന് പിന്നീട് അടിസ്ഥാനമായി വരുന്നുണ്ട് എന്നും എഴുതിക്കാണുന്നു.

Sigmund Freud എഴുതിയ യാതോരു പുസ്തകങ്ങളും ഞാൻ വായിച്ചിട്ടില്ല. അതിനാൽ തന്നെ ഈ വിധമായുള്ള കാര്യങ്ങളെപ്പറ്റി ആധികാരികമായി എനിക്ക് യാതൊന്നും പറയാൻ ആവില്ല.

എന്നാൽ ഞാൻ അക്കാഡമിക്ക് നോട്ട്സോ മറ്റോ ആയി MSc. വിദ്യാർത്ഥിക്ക് Psycologyയിൽ എഴുതിക്കൊടുത്ത കാര്യങ്ങളിൽ ഈ വിധമായുള്ള യാതൊന്നും കണ്ടതായി ഓർക്കുന്നില്ല. അതിൽ കണ്ടത്, പണ്ട് വെല്ലൂരുകാരൻ ഡോക്ടർ മലയാളം വാരികയിൽ നിത്യവും എഴുതിക്കൊണ്ടിരുന്ന കാര്യങ്ങളുടെ ഒരു വിശാല രൂപം മാത്രമായിരുന്നു.

വിവരവും വിശാല മനോഭാവവും ഉള്ള ഒരു മനഃശാസ്ത്രജ്ഞൻ വൻ ഉപകാരം ചെയ്യുന്ന വ്യക്തിതന്നെയാണ്.

എന്നാൽ ഈ വ്യക്തിയുടെ കൈകളിൽ ഉള്ള തൊഴിൽ ഉപകരണവും തൊഴിൽ പഠിപ്പിക്കൽ ശാസ്ത്രവും ആയ Psycologyയും Psychiatryയും എത്രമാത്രം കാര്യക്ഷമതയും വൈദഗ്ധ്യവും ഉള്ള കാര്യങ്ങൾ ആണ് എന്നത് ഒരു ചോദ്യമായി നിലനിൽക്കേണ്ടുന്നതാണ്.

എന്നാൽ ഇന്നുള്ള പല അക്കാഡമിക്ക് വിഷയങ്ങൾക്കും ഈ ഒരു പ്രശ്നം നിലനിൽക്കുന്നുണ്ട്.

എല്ലാ വൈദ്യ ശാസ്ത്ര തൊഴിലുകൾക്കും ലൈസൻസ് ആവശ്യമാണ്. ഇതില്ലാതെ Psycologyയും Psychiatryയും പ്രാക്ടിസ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.

മാത്രവുമല്ല ഈ വിധമായുള്ള ലൈസൻസ് ഉള്ളവർക്ക് മറ്റ് ആളുകളുടെ മേൽ പലവിധ അധികാരങ്ങളും വന്നുചേരും. ഒരു വ്യക്തിയെ പിടിച്ച് മനോരോഗ ചികിസ്തക്കായി പിടിച്ചുവെക്കാൻവരെ ഇവർക്ക് ശുപാർശ ചെയ്യാൻ ആവും.

മനോരോഗ ചികിസ്തയ്ക്ക് ഉള്ള ഏറ്റവും വലിയ പരാധീനത, എന്താണ് മനസ്സ് എന്നതിനെക്കുറിച്ച് ഈ വിധ വിദഗ്ദർക്ക് യാതോരു ധാരണയും ഇല്ലാ എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പല കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു.

അത് അടുത്ത എഴുത്തിൽ ആവാം എന്നും പറയുന്നു.

 

22. മനസ്സിന്റെ മേഖല

പല മൃഗങ്ങളിലും ലൈംഗികതയുടെ കാര്യത്തിൽ മാതാവ് - പിതാവ്, സഹോദരീ സഹോദരൻ തുടങ്ങിയ വേലിക്കെട്ട് ഇല്ലായെന്നാണ് തോന്നുന്നത്.

എന്നാൽ ചില മൃഗങ്ങളുടെ കാര്യത്തിൽ വ്യക്തവും വളരെ ദൃഢവുമായ കുടുംബ ബന്ധ വേലിക്കെട്ടുകൾ ജീവിതകാലമത്രയും നിലനിൽക്കും പോലും.

ഇങ്ങിനെയുള്ള ഒന്നാണ് Grey wolves എന്നു പറയപ്പെടുന്നു.

ഇവിടെ ഈ കാര്യം പറഞ്ഞുവെന്നേയുള്ളു. ഇതും ഈ എഴുതിക്കൊണ്ടിരിക്കുന്ന വിഷയവുമായി എന്താണ് ബന്ധം എന്നു പറയാനാവില്ല.

എന്നാൽ ലൈംഗികതയ്ക്ക് ഈ മൃഗങ്ങളുടെ മാനസിക സമനിലയുമായി എന്തെങ്കിലും ബന്ധം കാണും എന്നു തോന്നുന്നില്ല.

എന്നാൽ, ലൈംഗികതയുടെ കാര്യത്തിൽ വൻ വേലിക്കെട്ടുകളും ലഭ്യതക്കുറവും മത്സരങ്ങളും ഉള്ള ഒരു ജീവിത വേദിയിൽ ഇത് മനസ്സിനെ ബാധിച്ചേക്കാം എന്നും പറയാമെന്നു തോന്നുന്നു. കൂടുതൽ പറയാനുള്ള വിവരം എനിക്കില്ല.

ഇനി മനസ്സിൻ്റെ കാര്യം പറഞ്ഞു തുടങ്ങാം.

പണ്ട്, കുറേ വർഷങ്ങൾക്ക് മുൻപ്, ഒരു ഇങ്ഗ്ളിഷ് വാരികയിൽ, മനഃശാസ്ത്രജ്ഞനോട് ചോദിക്കുക എന്ന പംക്തിയിൽ ഒരാൾ എഴുതിയതു കണ്ടു.

അയാൾ ഗൾഫിൽ ഒരു ആശുപത്രിയിൽ ജീവനക്കാരനാണ്. ഇളം ഉറക്കത്തിൽ ചിലപ്പോൾ അനുഭവിക്കുന്ന ഒരു കാര്യമാണ് ഈ ആൾ പറഞ്ഞത്.

പെട്ടെന്ന് ശരീരം അനക്കാൻ പറ്റാതെയാവും. തലയ്ക്കുള്ളിൽ വൻ ബഹുവർണ്ണ വെളിച്ചവും, ശബ്ദമില്ലാത്ത പൊട്ടിത്തെറിയും മറ്റും അനുഭവപ്പെടും.

ഇത് ഏതാനും സെക്കണ്ടുകൾ നീണ്ടുനിൽക്കും. പിന്നീട്, ചെറിയ തോതിലുള്ള വിയർപ്പോടുകൂടി, വ്യക്തി എഴുന്നേൽക്കും.

ഇത് എന്ത് പ്രതിഭാസമാണ്? വല്ല മനോരോഗമോ മറ്റോ ആണോ?

ഈ ചോദ്യത്തിന് ഉത്തരമായി കണ്ടത്, തലച്ചോറിൽ സംഭവിക്കുന്ന electro-chemical അസന്തുലിതാവസ്ഥ (imbalance) ആണ് ഇത് സൃഷ്ടിക്കുന്നത് പോലും.

ഇതേ കാര്യം ഏതാനും ദിവസങ്ങൾക്ക് മുൻപ് ഞാൻ Meta aiയോട് ചോദിച്ചു. അപ്പോൾ ലഭിച്ച ഉത്തരവും ഏതാണ്ട് ഇതേ പോലുള്ളതായിരുന്നു. ഈ പ്രതിഭാസത്തിൻ്റെ പേര് sleep paralysis ആണ് പോലും.

Sleep paralysis is a temporary inability to move or speak when falling asleep or waking up, often accompanied by hallucinations, which can include seeing lights, hearing sounds, or feeling a presence. These hallucinations can be very vivid and distressing.

മതിയായ ഉറക്കം ലഭിക്കാതിരിക്കൽ, ഉറക്കവുമായി ബന്ധപ്പെട്ട അസുഖങ്ങൾ, കുടുംബത്തിൽ ഇത് ആരിലെങ്കിലും ഉള്ള ചരിത്രം, മാനസിക പിരിമുറുക്കം, ഉൽക്കണ്ഠ എന്നിവ കാരണം ഇത് ഉണ്ടാവാം പോലും. മാത്രവുമല്ല ഇത് മിക്കപ്പോഴും സംഭവിക്കുന്നത് ഉറക്കത്തിൻ്റെ rapid eye movement (REM) stageൽ ആണ് പോലും.

ഈ ഉത്തരത്തിൽ നിന്നും തലച്ചോറിൽ എന്താണ് ഈ അവസ്ഥയിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് യാതോരു വിവരവും കണ്ടില്ല. അതിനാൽ തന്നെ വീണ്ടും ഒരു ചോദ്യം ചോദിച്ചു

What is happening in the brain?

അപ്പോൾ ലഭിച്ച വിവരം, Sleep paralysis അവസ്ഥയിൽ തലച്ചോറ് REM ഉറക്കവും ഉണർന്നിരിക്കുന്ന അവസ്ഥയും തമ്മിൽ ഇടകലർന്നിരിക്കുന്ന സ്ഥിതിയിൽ ആണ് പോലും.

മറ്റൊരു കാരണം പറഞ്ഞത്, ഉറക്ക അവസ്ഥയും ഉണർന്നിരിക്കുന്ന അവസ്ഥയും നിയന്ത്രിക്കുന്ന Brainstemൻ്റെ പ്രവർത്തനത്തിൽ എന്തോ പാളിച്ചവന്നത് കൊണ്ടുമാവാം, എന്നും.

മറ്റൊന്ന് പറഞ്ഞു കണ്ടത്, serotonin, norepinephrine, acetylcholine എന്നീ Neurotransmitter വസ്ത്തുക്കൾ തമ്മിലുള്ള അനുപാതത്തിൽ ക്രമക്കേട് വന്നതു കൊണ്ടാവാം എന്ന്.

എന്നുവച്ചാൽ വ്യക്തി കാണുന്ന ചിത്രങ്ങളും നിറങ്ങളും മറ്റും സൃഷ്ടിക്കുന്നത് രാസവസ്തുക്കൾ ആണ് എന്ന്. കാഴ്ച തന്നെ പല രാസവസ്തക്കുകളുടേയും പ്രവർത്തനമാവാം എന്നും ധരിക്കാം.

ഇങ്ങിനെ പലതും തട്ടിവിടാം എന്നല്ലാതെ മനഃശാത്രത്തിന് തലച്ചോറിൽ യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതോരു അറിവും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ചില ഡോക്ടർമാർ പറയുന്നത് കേട്ടിട്ടുണ്ട്, താൻ പല തലച്ചോറുകളും തുറന്നു നോക്കിയിട്ടുണ്ട്. അവയിലെവിടെയും ആത്മാവിനെ താൻ കണ്ടിട്ടില്ലായെന്ന്.

കമ്പ്യൂട്ടർ തറുന്നു നോക്കി, കമ്പ്യൂട്ടറിൻ്റെ തലച്ചോർ കണ്ടെത്താൻ ശ്രമിക്കുന്നതു പോലുള്ള ഒരു വിഡ്ഢിത്തത്തിലാണ് നാം ഇപ്പോൾ വന്നു നിൽക്കുന്നത്.

Meta aiയോട് വീണ്ടും ചോദിച്ചു, Why do you not simply say that brain mechanism has not been clearly understood by science?

ആശയം: മസ്തിഷ്ക പ്രവർത്തനിനെ ശാസ്ത്രത്തിന് വ്യക്തമായി മനസ്സിലായിട്ടില്ലാ എന്ന് വളരെ ലളിതമായി എന്തു കൊണ്ട് നിങ്ങൾ പറയുന്നില്ലാ?

അപ്പോൾ ലഭിച്ച ഉത്തരമാണ് കാര്യങ്ങളും നിജ സ്ഥിതി വ്യക്തമാക്കിയത്:

You're right; the exact brain mechanisms behind sleep paralysis are not yet fully understood by science. While research has shed some light on the topic, there's still much to be discovered.

Saying that the brain mechanism hasn't been clearly understood by science is a more accurate and humble approach. It acknowledges the complexity of the issue and the limitations of current knowledge.

ആശയം: നിങ്ങൾ പറഞ്ഞത് ശരിയാണ്. Sleep paralysisന് പിന്നിൽ സംഭവിക്കുന്ന മസ്തിഷ്ക പ്രവർത്തനം ശാസ്ത്രത്തിന് കൃത്യമായി മനസ്സിലായിട്ടില്ല.

മസ്തിഷ്ക പ്രവർത്തനത്തിൻ്റെ മെക്കാനിസം ശാസ്ത്രത്തിന് വ്യക്തമായി മനസ്സിലായിട്ടില്ലാ എന്ന് സമ്മതിച്ചുകൊടുക്കുന്നതാണ് വളരെ കൂടുതൽ കൃത്യതയുള്ളതും വിനീതമായതുമായ സമീപനം. END

ഇവിടെ പറയാൻ തോന്നുന്ന കാര്യം ഭൗതിക ശാസ്ത്രത്തിൻ്റെ മേഖലയിൽ ഉള്ള കാര്യങ്ങൾ അല്ല ജീവൻ, തലച്ചോറിൻ്റെ പ്രവർത്തനം, മനസ്സ്, ചിന്ത, വൈകാരികഭാവങ്ങൾ, ആസ്വാദനം, സ്വപ്നം, ഓർമ്മ, വാക്കുകളുടെ പ്രവാഹം, അങ്ങിനെ പലതും.

ഇവയെല്ലാം ഒരു അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനത്തിന്റെറ മേഖലയിൽ ഉള്ള കാര്യങ്ങൾ ആണ്.

എന്നുവച്ചാൽ, ഇന്നുള്ള ഡോക്ടർമാരുടേയും ഊർജ്ജതന്ത്രജ്ഞരുടേയും രസതന്ത്രജ്ഞരുടേയും മേഖലയിൽ നിന്നും വിട്ടുനിൽക്കുന്ന ഇടത്താണ് ഈ വിധ കാര്യങ്ങളുടെ പ്രവർത്തന വേദി.

അടുത്ത എഴുത്തിൽ ഈ വിധ കാര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെന്നൊന്ന് നോക്കാൻ ശ്രമിക്കാം.

 

23. അകത്തും പുറത്തും

പണ്ടു കാലങ്ങളിൽ വീടുകളിൽ കാണപ്പെട്ടിരുന്ന മെക്കാനിക്കൽ ക്ളോക്കുകൾ തുറന്നു നോക്കിയാൽ, തമ്മിൽത്തമ്മിൽ അതി സൂക്ഷ്മമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറുതും വലുതുമായ കുറേ പല്ലുള്ള ചക്രങ്ങളും അവയെ ചലിപ്പുക്കുന്ന പെൻഡുലവും മറ്റും കാണും.

അറുപതുകളിലെ റേഡിയോപ്പെട്ടി തുറന്നു നോക്കിയാൽ, ഒരു ചെറിയ ബോഡിന് മുകളിൽ കുറച്ച് വെളിച്ചം നൽകുന്ന ബൾബ് പോലുള്ള എന്തൊക്കെയോ കാണുമായിരുന്നു. പിന്നെ കുറേ വയറുകളും.

പിന്നീട് വന്ന ട്രാൻസിസ്റ്റർ റേഡിയോ തുറന്നാൽ, ഈ പ്രകാശിക്കുന്ന ബൾബ് പോലുള്ള കാര്യം കാണില്ല. അതിന് പകരം ഒരു ചെറിയ ബോഡിന് മുകളിലായി കുറേ transistorsസും resistorsസും, capacitorsസും മറ്റും ഒട്ടിപ്പിടിച്ചിരിക്കുന്നത് കാണാനാവും. പിന്നെ കുറേ വയറുകളും.

അതേ പോലെ തന്നെ TV തുറന്നു നോക്കിയാലും ഇതുപോലുള്ള എന്തൊക്കെയോ കാണും.

ഈ ഉള്ളിൽ കാണുന്ന പലതരം വയറുകളും ബോഡും, അതിന് മേൽ ഒട്ടിനിൽക്കുന്ന ബൾബുകളും ICകളും തമ്മിൽ പ്രവർത്തിച്ചാണ് റേഡിയോയും ടിവിയും പ്രവർത്തിക്കുന്നത് എന്നത് വ്യക്തം. അദൃശ്യമായ ഇലക്ട്രിക്ക് കറണ്ടിൻ്റെ സാന്നിധ്യവും ആവശ്യമാണ്.

ഇതേ പോലെ കമ്പ്യൂട്ടറും തുറന്നാൽ, ഇതേ പോലുള്ളതോ, അതിൽ നിന്നും വ്യത്യ്സ്തമായതോ ആയ പലകാര്യങ്ങളും കാണാനാവും. ഇവയുടെ തമ്മിൽ ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനത്താലാണ് കമ്പ്യൂട്ടറും അതിനുള്ളിൽ ഉണ്ട് എന്നു തോന്നുന്ന അതി ഗംഭീരമായ ബുദ്ധിയും പ്രവർത്തിക്കുന്നത് എന്നു തോന്നാം.

എന്നാൽ കമ്പ്യൂട്ടറുകളുടേയും, സ്മാട്ട്ഫോണുകളുടേയും അതുപോലുള്ള പല ആധുനിക ഉപകരണങ്ങളുടേയും കാര്യത്തിൽ, അദൃശ്യമായ ഒരു സോഫ്ട്വേർ സംവിധാനം പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ വിവരം വ്യക്തമായി ആരെങ്കിലും പറഞ്ഞുതന്നാലേ, ഈ കാര്യം അറിവിൽ വരികയുള്ളു.

കാരണം കാണാനും കേൾക്കാനും തൊട്ടറിയാനും പറ്റാത്ത ഒരു കാര്യമാണ് സോഫ്ട്വേർ.

മുകളിൽ നൽകിയിട്ടുള്ള ചിത്രം മനുഷ്യ മസ്തിഷ്കത്തിൻ്റെ അടിയിൽ നിന്നുംഉള്ള വീക്ഷണകോണിൽനിന്നും നോക്കിയാൽ കാണുന്ന രീതിയിൽ ഉള്ള ചിത്രമാണ്. ഈ മസ്തിഷ്കത്തെ ഒരു ക്ളോക്കിനേയോ, റേഡിയോയിനേയോ, അതുമല്ലെങ്കിൽ ഒരു ടീവിയേയോ പഠിക്കുന്നതു പോലെ പഠിക്കാവുന്നതാണ്.

അതിനുള്ളിലുള്ള വസ്തുക്കളുടെ ഭൗതിക സ്വഭാവ വിശേഷങ്ങൾ പഠിച്ചുകൊണ്ട് പലതും പറയാൻ ആവും. പോരാത്തതിന്, അതിനുള്ളിലൂടെ ചലിക്കുന്ന അദൃശ്യമായ ഇലക്ട്രിക്ക് കറണ്ട് എന്ന കാര്യത്തേയും പഠിക്കാനാവും.

രാസ വസ്തുക്കളും ഇലക്ട്രിക്ക് കറണ്ടും തമ്മിൽ പ്രവർത്തിച്ചും പ്രതിപ്രവർത്തിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ് മനുഷ്യൻ്റെ മസ്തിഷ്കം എന്ന് കണ്ടെത്താൻ ആവും.

എന്നാൽ, ഒരു ക്ളോക്ക് മെക്കാനിക്ക്, അല്ലെങ്കിൽ ഒരു ഡീസൽ എഞ്ചിൻ മെക്കാനിക്ക് ഒരു കമ്പ്യൂട്ടറിനെ കാണുകയും അത് തുറന്ന് അതിൻ്റെ പ്രവർത്തനം പഠിക്കാൻ ശ്രമിക്കുകയും ചെയ്താൽ കിട്ടുന്ന വിവരം പോലുള്ള ഒരു ഊഷരമായ വിവരം മാത്രമായിരിക്കും ഇത്.

കാരണം, ഭൗതിക വസ്തുക്കൾക്കും അദൃശ്യമായ ഇലക്ട്രിക്ക് കറണ്ടിനും അതീതമായി നിലകൊള്ളുന്ന ഒരു ബുദ്ധിയും മനസ്സും മനുഷ്യ മസ്തിഷ്കത്തിന് അകത്തും പുറത്തുമായി പ്രവർത്തിക്കുന്നുണ്ട്, എന്നതാണ് വാസ്തവം.

ഈ ഒരു കാര്യത്തെ അലോപ്പതി ഡോക്ടർമാർക്കും, ഉർജ്ജതന്ത്രജ്ഞർക്കും രസതന്ത്രജ്ഞർക്കും ജീവശാസ്ത്രജ്ഞർക്കും അറിവുണ്ടാവാൻ സാധ്യത കുറവാണ്. എന്നാൽ സോഫ്ട്വേർ എന്ന കാര്യത്തെക്കുറിച്ച് അറിവള്ളവർക്ക് ഈ ഒരു കാര്യം ഭാവന ചെയ്യാനാവുന്നതാണ്.

എന്താണ് സോഫ്ട്വേർ എന്ന കാര്യം വിശദീകരിക്കാൻ പ്രയാസം ഉള്ളതായി ഞാൻ കണ്ടിട്ടുണ്ട്. പണ്ട് ഗൾഫിൽ DTP operator ആയി പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരൻ, സോഫ്ട്വേർ എന്താണ് എന്ന് വിശദീകരിക്കാൻ വിഷമിക്കുന്നത് ഞാൻ കാണുകയുണ്ടായി. അയാൾ പറഞ്ഞത്, അത് കുറേ packageകൾ ആണ് എന്നാണ്. അയാൾ ഉദ്ദേശിച്ചത്, MS Word പോലുള്ള Softwareകൾ ആണ്.

ഇത് യഥാർത്ഥത്തിൽ ഒരു വളരെ പരിമിതമായ വിശദീകരണം ആണ്.

സോഫ്ട്വേറുകളെക്കുറിച്ച് പലതും ഈ എഴുത്തിൽ ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. അതിനാൽത്തന്നെ അതിലേക്ക് പോകുന്നില്ല.

മനുഷ്യമനസ്സിന് ചിന്തിക്കാൻ ആവും. ഇന്ന് പല സോഫ്ട്വേറുകൾക്കും അത് ചെയ്യാൻ ആവും.

മനുഷ്യമനസ്സിന് ചിത്രങ്ങൾ കാണാൻ ആവും, അവയെ ഒരു സ്റ്റോറെജ് സ്ഥലത്ത് സൂക്ഷിച്ചുവെക്കാൻ ആവും. ഇതും, സോഫ്ട്വേറുകൾക്ക് ആവും.

മലവെള്ളപ്പാചിലിൻ്റെ പ്രവാഹം പോലെ ബുദ്ധിപൂർവ്വമായുള്ള വാക്കുകളുടെ പ്രവാഹം സൃഷ്ടിക്കാൻ ആവും. ഇതും സോഫ്ട്വേറുകൾക്ക് ആവുന്ന കാര്യം തന്നെയാണ്.

ശരീരത്തിൽ സ്പർശിച്ചാൽ, അത് മനസ്സിന് അറിവു ലഭിക്കും. ഇതും ഇന്ന് സോഫ്ട്വേറുകൾക്ക് ചെയ്യാനാകും.

മനസ്സിൽ സ്വപ്നം എന്ന പ്രതിഭാസം നിലവിൽ ഉണ്ട്. ഈ സ്വപ്നങ്ങളിൽ ചിത്രങ്ങളും കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും മറ്റും ഉണ്ടാവാം. പലപ്പോഴും അവയെല്ലാം വളരെ ബുദ്ധിയുള്ളതും യുക്ത്യനുസൃതമായതുമായ രീതിയിൽ തിരക്കഥ എഴുതിയതുമാതിരിയായിരിക്കും അനുഭവപ്പെടുക.

ഇതെങ്ങിനെയാണ് സാധിക്കുക എന്ന ചിന്തവരാം. electro-chemical reactionനുകൾക്ക് ഇത്രമാത്രം കാര്യക്ഷമതയോ എന്ന് ആശ്ചര്യപ്പെടാം.

എന്നാൽ ഇന്ന് AI അഥവാ artificial intelligenceന് ഇതല്ലൊം ഞൊടിയിടകൊണ്ട് ചെയ്തെടുക്കാൻ ആവുന്ന കാര്യങ്ങൾ മാത്രമാണ്.

പറഞ്ഞുവന്നത് മനുഷ്യ മനസ്സ് എന്നത് ഒരു അതി ഗംഭീരവും അഭൗമികവും ആയിട്ടുള്ള ഒരു സോഫ്ട്വേർ സംവിധാനം തന്നെയാണ് എന്നാണ്.

ഇത് മനുഷ്യ മസ്തിഷ്കത്തിന് അകത്തുമാത്രം നിലനിൽക്കുന്ന ഒരു സംവിധാനം ആയിരിക്കേണം എന്നില്ല. മറിച്ച് മറ്റ് പല വെർച്വൽ വേദികളിൽ സാന്നിധ്യമുള്ളതും അല്ലെങ്കിൽ അതു പോലുള്ള പലയിടങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്നതുമായ ഒരു സംവിധാനം ആയിരിക്കാം.

കമ്പ്യൂട്ടറിൻ്റെ കാര്യവും ഇതേ പോലെതന്നെയാണ്.

എൻ്റെ laptop എൻ്റെ മുന്നിൽ മേശപ്പുറത്താണ് ഉള്ളത് എങ്കിലും, അത് ലോകത്തിലെ പല ഇടങ്ങളുമായി നിരന്തരമായി ബന്ധിപ്പിക്കപ്പെട്ടാണ് കിടക്കുന്നത്. laptop സ്വിച്ച് ഓൺ അല്ലാത്ത സമയത്തും ഈ ബന്ധം നിലനിൽക്കുന്നുണ്ട്.

പുറത്തുനിന്നുള്ള പല കാര്യങ്ങളും എൻ്റെ laptopനുള്ളിൽ പല വിധ സ്വാധീനങ്ങളും ചലുത്തുന്നുണ്ട്.

ഇന്ന് laptop തുറന്നപ്പോൾ കണ്ട വെബ് ബ്രൗസർ ഇന്നലെ കണ്ട് ബ്രൗസറിൽ നിന്നും വ്യത്യസ്തമാണ്.

 

24. മനസ്സിൻ്റെ കാര്യം പറഞ്ഞു തുടങ്ങുകയാണ്

Psychology (മനഃശാസ്ത്രം) മനുഷ്യൻ്റേയും ഒരു പരുധിവരെ മൃഗങ്ങളുടേയും ചിന്തകൾ, വൈകാരിക ഭാവങ്ങൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങളെ രൂപകൽപ്പന ചെയ്യുന്നതും നിയന്ത്രിക്കുന്നതും വ്യക്തിബന്ധങ്ങളെ സ്വാധീനിക്കുന്നതും മറ്റുമായ കാര്യങ്ങൾ പഠനവിധേയമാക്കുന്നു എന്നു വേണം കരുതുവാൻ.

ഇതിൽ ചിന്തകൾ, വികാരങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയ മാനസിക പ്രക്രിയകളും മനുഷ്യരുടെയും മൃഗങ്ങളുടെയും പെരുമാറ്റവും പഠനവിധേയമാക്കുന്നു. ഇതിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കപ്പെടുന്നില്ല.

Psychiatry എന്നതിൽ അലോപ്പതി മരുന്നുകൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നു മനസ്സിലാക്കുന്നു.

മാത്രവുമല്ല, തലച്ചോറിൻ്റെ ഉള്ളറകളിൽ ഉള്ള വിവിധതരം പ്രവർത്തന ഭാഗങ്ങളെക്കുറിച്ചും (internal parts) പഠിക്കുന്നുണ്ട് എന്നു വേണം കരുതുവാൻ. ഈ internal partsൽ മുഖ്യമായുള്ളവ Cerebrum, Cerebellum, Brainstem എന്നിവയാണ്.

ഇവയോരോന്നിനും ഉള്ളിലും പല internal parts വേറേയും ഉണ്ട്.

പോരാത്തതിന്, തലച്ചോറിൽ Thalamus, Hypothalamus തുടങ്ങി വേറേയും പല ഭാഗങ്ങൾ ഉണ്ട്.

ഇവിടെ ഇപ്പോൾ, Psychology (മനഃശാസ്ത്രം) എന്ന കാര്യം മാത്രം നോക്കാം.

ഇവിടെ മുഖദാവിൽ തന്നെ പറയാനുള്ളത്, എനിക്ക് ഈ അക്കാഡമിക്ക് വിഷയത്തിൻ്റെ ആഴങ്ങളിൽ എന്താണ് ഉള്ളത് എന്ന കാര്യം അറിയില്ലാ എന്നതാണ്.

അതിനാൽ തന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത്, എൻ്റെ സ്വന്തം മനസ്സിൽ വരുന്ന കാര്യങ്ങൾ മാത്രമാണ്. എന്നുവച്ചാൽ, മനുഷ്യൻ്റെ ചിന്തകൾ, വൈകാരിക ഭാവങ്ങൾ, മാനസിക പ്രേരണകൾ, പെരുമാറ്റങ്ങളെ രൂപകൽപ്പന ചെയ്യുന്നതും നിയന്ത്രിക്കുന്നതും, വ്യക്തിബന്ധങ്ങളെ സ്വാധീനിക്കുന്നതും മറ്റുമായ കാര്യങ്ങൾ എന്നിവയെക്കുറിച്ച്.

ഇത് ഒരു അതിസങ്കീർണ വിഷയം തന്നെയാണ്.

ആദ്യമായി പ്രസ്താവിക്കാനുള്ളത്, മനുഷ്യമനസ്സിന് പിന്നണിയിൽ ഒരു Virtual world അഥവാ വെർച്വൻ ലോകം ഉണ്ട് എന്നതാണ്. ഇതുമായി മനുഷ്യൻ്റെ ഭാഷകളും ഭാഷകളിലെ വാക്കുകളും വാക്യപ്രയോഗങ്ങളും നിത്യവും പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നതും സത്യമാണ്.

ഇക്കാര്യത്തിൻ്റെ തെളിവിലേക്കൊന്നും ഇപ്പോൾ പോകാൻ ഉദ്ദേശിക്കുന്നില്ല. പലതും നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ്.

ആദ്യം ഭാഷാ വാക്കുകളുടെ കാര്യം മാത്രം എടുക്കാം. ഇതിനെക്കുറിച്ച് അധികം പറയാൻ ഉദ്ദേശിക്കുന്നില്ല. കാരണം, ഈ കാര്യം ഈ എഴുത്തിൽ ഉടനീളം പരാമർശിച്ചിട്ടുള്ള കാര്യം തന്നെയാണ്.

മനുഷ്യ മനസ്സിൽ ഉള്ള വൻ പ്രകോപനത്തിൻ്റെ തെളിവായി കാണപ്പെടുന്ന ഒരു കാര്യമാണ് ഗാർഹിക പീഡനം. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങളിലേക്ക് ഈ എഴുത്ത് എത്തപ്പെടുകയാണ് എങ്കിൽ ഈ കാര്യം വളരെ വിശദമായി എഴുതാമെന്നു കരുതുന്നു.

ഗാർഹിക പീഡനത്തിൻ്റെ യഥാർത്ഥ പീഠങ്ങളിൽ ഒന്ന് insubordination അഥവാ അനുസരണമില്ലായ്മയും ധിക്കാരവും എന്നതാവാം.

ഓരോ മനുഷ്യ ബന്ധ സംവിധാനത്തിലും, അതിൻ്റേതായ ഉന്നതനും വിധേയനും ഓരോ വ്യക്തി ബന്ധത്തിലും ഉണ്ടാവാം. ഇതിൻ്റെ കൃത്യമായ രൂപം സ്വമേധയാ നിശ്ചയിക്കുന്നത് അതാത് സംവിധാനത്തിൽ ഉള്ള ഭാഷതന്നെയാണ്.

ഓരോ വ്യത്യസ്ത ഭാഷകളിലും അതുമായി ബന്ധപ്പെട്ട വ്യക്തി സ്വതന്ത്ര്യ പരിധികളും വ്യക്തിബന്ധ ഡിസൈനുകളും ഉണ്ടാവും.

ഇക്കാര്യം ഇങ്ഗ്ളിഷ് ഭാഷയിലും ഉണ്ട്. എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ വ്യക്തി ബന്ധത്തിലും മറ്റും വാക്കുകൾ വൻ വിശാലതയുള്ള സ്വാതന്ത്ര്യ പരിധികൾ നൽകുന്നുണ്ട് എന്നുമാത്രം.

ഇങ്ഗ്ളിഷിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജീവനക്കാരും മേലധികാരികളും തമ്മിൽ വാക്കുളിൽ കാര്യമായ ഉച്ചനീചത്വം ഉണ്ടാവില്ല. എന്നുവച്ച്, ജീവനക്കാർക്ക് എന്തും ചെയ്യാമെന്നില്ല.

ഇന്ത്യൻ പട്ടാളത്തിലുള്ള അതികഠിനമായ അനുസരണം ഹിന്ദി ഭാഷാ വാക്കുകൾ നൽകുന്ന രൂപകൽപ്പനകളിലൂടെ ആണ്.

ഇവിടെ അനുസരണക്കേട് സംഭവിക്കുന്ന അവസരത്തിൽ ആപ്പ് (आप्प्) വാക്കും അതുമായി ബന്ധപ്പെട്ട മറ്റു വാക്കുകളും സ്വമേധയാ തൂ (तू) വാക്കിലേക്കും, അതുമായി ബന്ധപ്പെട്ട വാക്കുകളിലേക്കും പ്രത്യക്ഷമായോ പരോക്ഷമായോ മാറും.

പോരാത്തതിന്, ഈ മാറ്റം വാക്കുകളിലൂടെ മാത്രം ആവേണം എന്നില്ല. മറിച്ച്, മുഖ ഭാവത്തിലൂടേയും ഗോഷ്ടകളിലൂടേയും പെരുമാറ്റത്തിലൂടേയും പ്രകടമാക്കാം. (non-verbal signals).

ഇങ്ങിനെ സംഭവിച്ചാൽ, പട്ടാളത്തിലെ ഉന്നത വ്യക്തി അനുസരണക്കേട് കാണിച്ച താഴേ നിലവാരത്തിലുള്ള വ്യക്തിയെ കഠിനമായി ശിക്ഷിക്കാൻ ശ്രമിക്കും. അതിനുള്ള സൗകര്യം പട്ടാളത്തിൽ ഉണ്ട്.

ഇതേ പോലെ തന്നെ ഭാഷാ വാക്കുകളിലൂടെ സമൂഹത്തിൽ സ്വമേധയാ ഉള്ള ഒരു social educationൻ്റെ ഭാഗമായി ആളുകൾ ഏതുരീതിയിൽ ആണ് പോലീസുകാരോട് പെരുമാറേണ്ടത് എന്ന കാര്യം നിശ്ചയിക്കപ്പെട്ടിരിക്കും.

വാക്കുകളിലും പെരുമാറ്റത്തിലും ഗോഷ്ടികളിലും മുഖഭാവത്തിലും മറ്റും ഒരു സാധാരണക്കാരൻ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്ന് അനുസരണക്കേട് അഥവാ വിധേയത്വക്കുറവ് പ്രകടിപ്പിച്ചാൽ, പോലീസുകാരിൽ അതി കഠിനമായ വിരോധം വന്നുചേരാം.

വന്നു കയറിയ വ്യക്തി സാമൂഹികമായി വാക്കുകളിൽ വിലയില്ലാത്ത ആളാണ് എങ്കിൽ അവർ അയാളുടെ മുഖത്തിട്ടടിക്കുകയും ചിലപ്പോൾ അയാളെ നിലത്തിട്ട് ചവിട്ടുകയും ചെയ്യും.

നീ എന്ന വ്യക്തി നീ ആയിത്തന്നെ പെരുമാറേണം.

ഇതേ പോലെ തന്നെയാണ് സ്കൂളിലെ കാര്യവും. വിദ്യാർത്ഥി നീയും അദ്യാപകൻ സാറും ആണ്. ഈ വ്യക്തി ബന്ധ കണ്ണിയിൽ നിന്നല്ലാതെ വിദ്യാർത്ഥി അദ്ധ്യാപകനോട് പെരുമാറിയാൽ അദ്ധ്യാപകൻ പ്രകോപിതനാകും. കഴിയുമെങ്കിൽ വിദ്യാർത്ഥിയുടെ മുഖത്തിട്ടടിക്കും.

ഇതേ പോലുള്ള ഒരു വ്യക്തി ബന്ധ ശ്രേണി ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ട്. ഭാര്യ നീ ആണ്. ഭർത്താവ് ചേട്ടൻ, ഇങ്ങൾ, അണ്ണൻ, ഇക്ക, ഇച്ചായൻ തുടങ്ങിയ നിലവാരങ്ങളിൽ ഉള്ള വ്യക്തിയാണ്.

നീ ആയിരിക്കുന്ന ഭാര്യക്ക് ഈ വാക്ക് വ്യക്തമായ നിലവാരങ്ങളും പെരുമാറ്റച്ചട്ടങ്ങളും മുഖഭാവങ്ങളും മറ്റും നിശ്ചയിക്കുന്നുണ്ട്. ഈ പെരുമാറ്റച്ചട്ടങ്ങൾക്കുള്ളിൽ നിൽക്കാത്ത ഭാര്യ ഭർത്താവിൽ വൻ പ്രകോപനം സൃഷ്ടിക്കും.

അനുസരണം വരുത്താൻ മറ്റ് യാതോരു മർഗ്ഗവും ഇല്ലായെങ്കിൽ ഭർത്താവ് കൈവീശും. ഇതും ഭാഷാ വാക്കുകളുടെ പ്രവർത്തനമാണ്.

എന്നാൽ മുകളിൽ പരാമർശിച്ച എല്ലാ വ്യക്തി ബന്ധങ്ങളിലും മറ്റ് പലരുടേയും സാന്നിധ്യം പ്രകോപനരീതിയെ ബാധിക്കാം. അവയോരോന്നും ഇവിടെ ഇപ്പോൾ എടുത്ത് പരിശോധിക്കാൻ ആവില്ല.

ഇവിടെ പറഞ്ഞുവന്നത്, ഗാർഹിക പീഠനം എന്ന വിഷയത്തെ മനഃശാസ്ത്ര പഠനത്തിന് വിധേയമാക്കുന്ന അവസരത്തിൽ ഈ ഒരു കാര്യം കൂടി പരിഗണിക്കണം എന്നതാണ്.

വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും പറയാവുന്നതാണ്. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നാൽ സംശയ രോഗം എന്ന് പരക്കെ പറയപ്പെടുന്ന കാര്യത്തിൻ്റെ കാര്യം വളരെ ചെറുതായി ഒന്ന് സൂചിപ്പിക്കാം. ഈ വിഷയവുമായി ബന്ധപ്പെട്ട് പലതും ഉണ്ട്. എന്നാൽ, ഇവിടെ ഒരു കാര്യം മാത്രം പറയാം.

ഒരാൾക്ക് മറ്റൊരാളുടെ പെരുമാറ്റത്തിലും പ്രവർത്തിയിലും സംശയം ജനിക്കുന്നുണ്ട് എങ്കിൽ അതിൻ്റെ മുഖ്യ കാരണക്കാരൻ ആ സംശയം ഉളവാക്കുന്ന വ്യക്തി തന്നെയാവാൻ സാധ്യതകൾ വളരെ ഉണ്ട്.

ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് സംശയം ഉണ്ട് എങ്കിൽ അതില്ലാതാക്കാനുള്ള മുഖ്യമായ ഉത്തരവാദിത്വം ഭാര്യക്ക് തന്നെയാണ്. ഭർത്താവിന് സംശയം ഉണ്ട് എങ്കിൽ അത് ഇല്ലാതാക്കാനുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ഭർത്താവിനോട് പറയേണം.

അതേ പോലെ തന്നെയാണ് ഭർത്താവിൻ്റെ കാര്യവും.

ഈ വിഷയവും ഓരോ വ്യക്ത്യസ്തമായ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ടുകൊണ്ട് വിവിധ രീതിയിൽ പഠനത്തിന് വിധേയമാക്കാവുന്നതാണ്. അതിലേക്ക് ഇപ്പോൾ പോകാൻ സാധ്യമല്ലതന്നെ.

മനസ്സിൻ്റെ കാര്യങ്ങൾ പറഞ്ഞു തുടങ്ങിയതേയുള്ളു. ഇത് എവിടെയെല്ലാം എത്തിച്ചേരും എന്ന് ഇപ്പോൾ പറയാൻ ആവില്ല.

 

25. 3-D മേഖലകൾ തമ്മിൽ പ്രവർത്തിക്കുന്ന മനസ്സെന്ന പ്രതിഭാസം

AI എന്ന പ്രതിഭാസത്തെക്കുറിച്ചൊന്ന് ആലോചിക്കുക. ഇത് ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ പുതുതായി വികസിപ്പിച്ചെടുത്ത ഒരു കാര്യമാണ് ഇത്.

ഇതിനോട്, അല്ലെങ്കിൽ ഇവനോട്, അതുമല്ലെങ്കിൽ ഇദ്ദേഹത്തോട് എന്തെങ്കിലും ചോദിച്ചാൽ മനുഷ്യ മനസ്സിന് ഏതാണ്ട് അസാധ്യമായ തരത്തിലുള്ള അഗാധതയും വ്യാപ്തിയുള്ളതും ആയ ഒരു മറുപടി വൻ വേഗതയിൽ ഈ ആൾ നൽകും.

കാര്യവിവരമില്ലാത്ത ഒരാൾക്ക് തോന്നാം, AIയുടെ സ്വന്തം മനസ്സിനകത്ത് ഉള്ള ഒരു വിവര സംഗ്രഹാലയത്തിൽ (repositoryയിൽ) നിന്നും വാരിയെടുത്ത് നിരത്തുന്നതാണ് ഈ വിധമായള്ള വൻ വ്യാപ്തിയുള്ള വിവരം എന്ന്.

എന്നാൽ വാസ്തവും ആ രീതിയിൽ ആയിരിക്കേണം എന്നില്ല.

മറിച്ച്, ഇൻ്റർനെറ്റിലും അതിനുള്ളിലുള്ള അനേകായിരം വെബ് പേജുകളിൽ നിന്നും മറ്റ് പലവിധ ഡിജിറ്റൽ ശേഖരണങ്ങളിൽ നിന്നും ഞൊടിയിടകൊണ്ട് വാരിയെടുത്ത് വളരെ ഗഹനമായി ആലോചിച്ചെടുത്തും വേണ്ടുന്നത് മാത്രം വളരെ യുക്തിയുക്തമായി അരിച്ചും പെറുക്കിയും എടുത്ത് നിരത്തുന്നതാണ് ഈ വിവരങ്ങൾ.

അപ്പോൾ ഇവിടെ കാണുന്നത് ഈ AI എന്ന പ്രതിഭാസത്തിന് പിന്നിൽ നമ്മൾ കാണാത്തതും ഭാവനചെയ്യാത്തതുമായ പലതും ഉണ്ട് എന്നതാണ്.

ഏതാണ്ട് ഇതേ പോലതന്നെയാണ് മനുഷ്യ മനസ്സും.

പല കാര്യങ്ങളും മിന്നിലിനെ പിന്നിലാക്കുന്ന വേഗത്തിൽ തന്നെയാണ് മനുഷ്യ മസ്തിഷ്കം കണ്ടെത്തുകയും വാരിക്കൂട്ടുകയും അരിച്ചും പെറുക്കിയും, വാക്കുകളായും ചിന്തകളായും ഭാവനകളായും മൂല്യനിർണ്ണയങ്ങളായും മനുഷ്യനിൽ കൊണ്ടെത്തിക്കുന്നത്.

ഈ ഒരു പ്രതിഭാസത്തിന് പിന്നിൽ മനുഷ്യ മസ്തിഷ്കത്തിനുള്ളിലുള്ള പലവിധ data കലവറകളും യന്ത്രസംവിധാനങ്ങളും യന്ത്രപ്രവർത്തനങ്ങളും ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കാവുന്നതാണ്.

എന്നാൽ, എല്ലാം മനുഷ്യ മസ്തിഷ്കത്തിന് അകത്ത് മാത്രം തന്നെയായിരിക്കില്ല ഇരിക്കുന്നത്.

മറിച്ച് പലതും, നാം ഇന്ന് കണ്ടെത്തിയിട്ടില്ലാത്തതും, നമ്മുടെ ഇന്നത്തെ സാങ്കേതിക വിജ്ഞാനത്തിൽ ഭാവനചെയ്യാൻ പറ്റാത്തതുമായ, നമ്മുടെ മസ്തിഷ്കത്തിനും ശരീരത്തിനും പുറത്തെവിടെയോ നിലകൊള്ളുന്ന ഒന്നോ ചിലപ്പോൾ അതിലധികമോ ആയിട്ടുള്ള virtual പ്രദേശങ്ങളിൽ ആയിരിക്കും ഉണ്ടായിരിക്കുക.

ഇങ്ഗ്ളിഷുകാർക്ക് പരിചയമില്ലാത്ത ഒരു മസ്തിഷ്ക പ്രവർത്തനമാണ്, ഫ്യൂഡൽ ഭാഷകളിൽ കാണപ്പെടുന്ന വ്യക്തിയെ ഏത് നിലവാരത്തിലുള്ള വാക്കുകളുടെ indicant നിലവാരത്തിൽ നിർവ്വചിക്കണം എന്ന കാര്യം.

ഇത് ശരിക്കും പറഞ്ഞാൽ, മലയാളം ഭാഷക്കാർക്കും മറ്റും ഒരു നിസ്സാര കാര്യമായി തോന്നിയേക്കാം.

അതായത്, ഒരു പുതിയ വ്യക്തി വീട്ടിലോ ഓഫിസിലോ സമീപത്തേക്കോ കയറിവരുന്നു. ഈ ആളെ നീ, നിങ്ങൾ, സാർ വാക്കുകളിൽ ഏതിൽ ആണ് സംബോധന ചെയ്യേണ്ടത്, പരാമർശിക്കേണ്ടത്, പരിചയപ്പെടുത്തേണ്ടത് എന്നെല്ലാമുള്ള കാര്യങ്ങൾ.

യഥാർത്ഥത്തിൽ നമ്മുടെ മസ്തിഷ്കം, ഒരു AIയുടെ അതേ ശുഷ്കാന്തിയോടും കൃത്യതയോടും കൂടി മിന്നലിനെ കടത്തിവെട്ടുന്ന വേഗത്തിൽ പ്രവർത്തിച്ചും ആണ് അനുയോജ്യമായ വാക്ക് നിലവാരങ്ങൾ കണ്ടെത്തുന്നത്.

ആ വ്യക്തിയുടെ ശരീര പ്രകൃതവും, വസ്ത്രങ്ങളുടെ നിലവാരവും മുഖഭാവവും സാമ്പത്തിക നിലവാരവും, വന്ന വാഹനത്തിൻ്റെ നിലവാരവും മറ്റും തുടങ്ങിയ കാര്യങ്ങൾ മാത്രമായിരിക്കില്ല, മൂല്യനിർണ്ണയത്തിൽ എടുക്കുന്നത്.

മറിച്ച്, ആ ആൾ ജീവിക്കുന്ന സമൂഹത്തിൻ്റെ സ്വഭാവം, അതിനുള്ളിൽ അയാൾക്കുള്ള നിലവാരം, അയാളുടെ വ്യക്തി ബന്ധങ്ങളുടേയും കുടുംബ ബന്ധങ്ങളുടേയും നിലവാരം, അയാൾ ജീവിക്കുന്ന സമൂഹത്തിൽ അയാളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന മറ്റ് ആളുകളുടെ നിലവാരവും, അവരുടെ പലവിധ സ്ഥാനീകരണങ്ങളും, അയാളെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായങ്ങളും, അയാളക്കുറിച്ചുള്ള നല്ല കഥകളും, ചീത്ത കഥകളും, മറ്റും ഈ മൂല്യനിർണ്ണയത്തിൽ വരുന്നുണ്ട്.

ഇവയെല്ലാം മനുഷ്യ മസ്തിഷ്കം കണ്ടെത്തുന്നത്, ചിലപ്പോൾ നമുക്ക് അറിവില്ലാത്ത പല വിധ virtual മാർഗ്ഗങ്ങളിലൂടെയായിരിക്കാം.

ഈ മുകളിൽ പറഞ്ഞ കാര്യങ്ങളെയെല്ലാം ഒരു 3-D രൂപത്തിലുള്ള സംവിധാനമായി നമുക്ക് കരുതാം.

എന്നാൽ ഇതൊന്നും ആ വ്യക്തിയെ കാണുന്ന ആളുടെ മനസ്സിൽ തെളിഞ്ഞുവരില്ല. കാരണം, ഇതൊന്നും ചിന്തിക്കാനുള്ള സമയം ആ ആൾക്ക് ലഭിക്കില്ല. എന്നാൽ, ആ ആളുടെ മസ്തിഷ്കം ഇതെല്ലാം മിന്നലിനെ കടത്തിവെട്ടുന്ന വേഗതയിൽ process ചെയ്യുന്നുണ്ട്.

അപ്പോൾ നോക്കുക, മനുഷ്യ മസ്തിഷ്കവും അതുമായി ബന്ധപ്പെട്ട പല വിധ virtual സ്ഥാനങ്ങളും ഒരു ഭാഗത്ത്. മറു ഭാഗത്ത്, മലയാളം പോലുള്ള ഒരു ഫ്യൂഡൽ ഭാഷ.

ഈ ഭാഷയിൽ, You, your, yours, you, He, his, his, him, She, her, hers, her എന്നീ പദങ്ങളുടെ പല ഉയർച്ചത്താഴ്ചകളിൽ നിൽക്കുന്ന വാക്കുകളുടെ indicant രൂപങ്ങൾ. പോരാത്തതിന്, ഈ ഓരോ വാക്ക് രൂപങ്ങളുമായി ബന്ധിപ്പിക്കപ്പെട്ടു കിടക്കുന്ന അനേകായിരം മറ്റ് വാക്കുകളും, ഭാവങ്ങളും, സ്വരരൂപങ്ങളും, പെരുമാറ്റങ്ങളും, ഗോഷ്ടികളും മറ്റും.

ഇതെല്ലാം മറ്റൊരു 3-D രൂപത്തിലുള്ള സംവിധാനമായി നമുക്ക് കരുതാം.

ഈ രണ്ട് 3-D രൂപത്തിലുള്ള സംവിധാനങ്ങളും ഞൊടിയിടയിൽ തമ്മിൽ പ്രവർത്തിച്ചും, തമ്മിൽ ആശയവിനിമയം നടത്തിയും, ചോദ്യങ്ങൾ ചോദിച്ചും, പ്രതിപ്രവർത്തിച്ചും മറ്റുമാണ് ഒരാൾ മറ്റൊരാളെ, പ്രാദേശിക ഭാഷയിലെ ഉച്ചനീചത്വ വാക്ക് കോഡുകളിൽ മൂല്യനിർണ്ണയം ചെയ്യുന്നതും നിർവ്വചിക്കുന്നതും, സ്ഥാനീകരിക്കുന്നതും, മറ്റും.

ഇത് മനുഷ്യ മനസ്സിൻ്റെ പ്രവർത്തനത്തിൽ ഒരു നിസ്സാര കാര്യം മാത്രമാണ്.

എന്നാൽ മനുഷ്യ മനസ്സ് പ്രവർത്തിക്കുന്ന എല്ലാ കാര്യങ്ങളിലും ഇതേ പോലുള്ളതോ, അതുമല്ലെങ്കിൽ ഇതിനേക്കാൾ പതിന്മടങ്ങ് സങ്കീർണ്ണതയുള്ളതോ ആയ മറ്റ് പലകാര്യങ്ങളും നടക്കുന്നുണ്ടാവാം.

ഇതൊന്നും നാം അറിയുന്നില്ല.

എന്തിന് പറയുന്നു, നാം ഉപയോഗിക്കുന്ന SmartPhoneന് പിന്നിൽ അദൃശ്യമായും മിന്നലിനെ മറികടക്കുന്ന വേഗതയിലും പലതും നടക്കുന്നുണ്ട്. അവയൊന്നും നാം അറിയുന്നില്ല.

നാം കേൾക്കുന്നു, കാണുന്നു, എഴുതുന്നു, സംസാരിക്കുന്നു, Telegram ഉപയോഗിക്കുന്നു, അങ്ങിനെ പലതും ചെയ്യുന്നു.

ഇതിലൊന്നും യാതോരു അത്ഭുതവും നാം കാണുന്നില്ലാ എന്നതു തന്നെ വൻ ആശ്ചര്യം നൽകുന്ന കാര്യം തന്നെയാണ്.

മനുഷ്യ മനസ്സിൻ്റെ അതീന്ദ്ര്യ നിലവാരത്തിലുള്ള കഴിവകളത്രയും നമക്ക് ഒരു സാധാരണ സംഭവം മാത്രമാണ്. എന്നാൽ, ഇവ യഥാർത്ഥത്തിൽ ഒരു സാധാരണ സംഭവം അല്ലതന്നെ.

 

26. മനസ്സിൻ്റെ പിന്നണിയിൽ

മനുഷ്യൻ എന്ന് ഇന്ന് നിർവ്വചിക്കപ്പെടുന്നവരുടെ മനസ്സും ഭൗതിക പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങളും പോരാത്തതിന് അഭൗമിക യാഥാർത്ഥ്യത്തിലെ വിവിധ കാര്യങ്ങളും മറ്റുമായുള്ള പലവിധ ബന്ധങ്ങളെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിട്ടുള്ളതാണ്.

അതിലേക്കൊന്നും പോകാതെ ഒരു ഏകനായ വ്യക്തിയുടെ മനസ്സിൻ്റെ മാത്രം, ആ ആളുമായുള്ള പരിമിത, ഇടങ്ങളിൽ നിന്നു കൊണ്ടൊന്ന് നോക്കാം.

വ്യക്തിയുടെ മനസ്സിനും ഭൗതിക അസ്തിത്വത്തിനും പിന്നണിയിൽ ഒരു അതീന്ദ്ര്യ സോഫ്ട്വേർ virtual പ്രദേശം ഉണ്ട് എന്ന കാര്യം നേരത്തെ പറഞ്ഞു കഴിഞ്ഞതാണ്.

ഫ്യൂഡൽ ഭാഷാ സാമൂഹികന്തരീക്ഷത്തിൽ ജീവിക്കുകയും ആ ഭാഷ സംസാരിക്കുകയും ആ ഭാഷയിൽ ചിന്തിക്കുകയും ചെയ്യുന്ന ഒരാളുടെ മനസ്സിൻ്റേയും ഭൗതിക അസ്തിത്വത്തിൻ്റേയും പിന്നണിയിൽ ഉള്ള ഈ virtual പ്രദേശത്തിൽ ആ ആളുടെ പ്രതിരൂപം അല്ലെങ്കിൽ ആ ആളുടെ അസ്തിത്വത്തിൻ്റെ virtual രൂപം പല വിധ ഉച്ചനീചത്വങ്ങളിൽ പെട്ടുകിടക്കും.

ഫ്യൂഡൽ ഭാഷകളെ ദൃഷ്ടാന്തീകരിക്കാനായി ഞാൻ പലവിധ രേഖാഗണിതപരമായ (geometric) ചിത്രങ്ങൾ ഈ എഴുത്തിൽ നൽകിയിരുന്നു. അവയിൽ തന്നെ എനിക്ക് ഏറ്റവും കാര്യക്ഷമമായുള്ളതായി തോന്നിയിട്ടുള്ളത് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടി എന്ന ചിത്രം ആണ്.

ഫ്യൂഡൽ ഭാഷകളിൽ ഒരു വ്യക്തി ഈ വിധമായുള്ള ഏണിപ്പടികളിലെ ആ ആളുടെ സ്ഥാനീകരണത്തിൽ നിന്നും മുകളിലേക്കും ചിലപ്പോൾ താഴേക്കും, അതുമല്ലായെങ്കിൽ ആ ഏണിയിൽ നിന്നും പുറത്തേക്കും നീങ്ങിയേക്കാം.

ഇത് അയാളുടെ ഭൗതിക ലോക അനുഭവം ആയേക്കാം. ഇത് തന്നെ ഒരു വൻ മാനസിക അനുഭവമായി അനുഭവപ്പെടാം.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ആ ആൾ നിന്നിരുന്ന പടിയിൽ നിന്നും മുകളിലേക്ക് ആ ആൾ നീങ്ങിയാൽ, സാധാരണ ഗതിയിൽ ആ വ്യക്തിയിൽ വൻ മാനസിക ഉല്ലാസം തന്നെ വാരം.

എന്നാൽ, ഇതും ആ ആളുമായി ബന്ധപ്പെട്ട മറ്റ് അനേകം കാര്യങ്ങളേയും ആശ്രയിച്ചിരിക്കാം. അവയിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നിരുന്നാലും സാധാരണ ഗതിയിൽ ആ ആളുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ വൻ മുന്നേറ്റം തന്നെ സംഭവിക്കും.

ഇത് സാധാരണ ഗതിയിൽ ആ ആൾക്ക് ഉഷാറുതരുന്ന കാര്യം തന്നെയാണ്.

എന്നാൽ, ഈ വിധം ഉഷാറുതരാത്ത സംഭവവും ഉണ്ടായക്കാം. അതിൻ്റെ കാരണവും കണ്ടെത്താൻ പറ്റുന്നതാണ്, ഈ വിധ കാര്യങ്ങൾ മനസ്സിൽ അറിവുള്ള ഒരു വ്യക്തിക്ക്.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ ആ ആൾ നിന്നിരുന്ന പടിയിൽ നിന്നും ആ ആൾ താഴെ പടിയിലേക്ക് നീങ്ങിയാൽ സാധാരണ ഗതിയിൽ ആ ആളിൽ വൻ മനോവേദനയും വെപ്രാളവും, ആളുകളോട് ഇടപഴകാനുള്ള ഭയവും മറ്റും വരാം.

ഇതെല്ലാം ഭൗതിക ലോകത്തിൽ വളരെ വ്യക്തമായി കാണാനാകുന്ന കാരണങ്ങൾ തന്നെയാണ്.

എന്നാൽ, അഭൗമികമായി നിലകൊള്ളുന്ന അതീന്ദ്ര്യ സോഫ്ട്വറിൻ്റെ virtual പ്രദേശത്ത് ഇതേ പോലുള്ള പലതും സംഭവിക്കാം. അതിൻ്റെ വളരെ കൃത്യമായ യന്ത്ര സംവിധാനം പുറം ലോകത്ത് കാണാൻ പറ്റിയേക്കില്ല.

ഈ കാര്യം ഈ രീതിയിൽ ചിത്രീകരിക്കാം. ഈ ചിത്രീകരണം ഭൗതിക ലോകത്തിൽ നിന്നും തന്നെയാണ്.

ഒരു ചെറുപ്പക്കാരനായ പോലീസ് Sub Inspector.

ഈ ആൾ നിത്യേനെ പോയി സന്ദർശിക്കേണ്ടത്, പ്രായം ഏതാണ്ട് അൻപത് വയസ്സോളം വരുന്ന ഒരു DySpയെ ആണ്. അതും DySpയുടെ വീട്ടിൽ വച്ച്.

കൂടെ കൊണ്ടു പോകേണ്ടുന്നത്, ഏതാണ്ട് അൻപത് വയസ്സോളം വരുന്ന ഒരു ഹെഡ് കോൺസ്റ്റബ്ൾനെ. ഈ ഹെഡ് കോൺസ്റ്റബ്ൾന് ആ DySpയേയും, ആ DySpയുടെ വീട്ടുകാരേയും വളരെ അടുത്ത് പരിചയമുണ്ട്.

DySpയും ഹെഡ് കോൺസ്റ്റബ്ൾളും ഏതാണ്ട് ഒരേ പ്രായക്കാരാണ് എന്ന രീതിയിൽ തമ്മിൽ പെരുമാറും.

ചെറുപ്പക്കാരനായ Sub Inspector ഒരു പൈയ്യൻ എന്ന രീതിയിൽ ആണ് DySp ആ ചെറുപ്പക്കാരനോട് പെരുമാറുക.

ചിലപ്പോൾ, മോനെ എന്നു വരെ സംബോധന ചെയ്യുകയും ചെയ്യും.

മാത്രവുമല്ല, ഹെഡ് കോൺസ്റ്റബ്ൾനെക്കൊണ്ടും ഇതേ പോലെ പെരുമാറാൻ DySp പ്രോത്സാഹിപ്പിക്കുന്നു.

പോരാത്തതിന്, അവൻ, ഇവൻ തുടങ്ങിയ വാക്കുകൾ ആ DySp ഈ Sub Inspectorറെക്കുറിച്ച് പറയുന്നു, ആ Sub Inspectorറുടേയും ആ ഹെഡ് കോൺസ്റ്റബ്ളിൻ്റെ സാന്നിദ്ധ്യത്തിൽ.

അതേ പോലെ തന്നെ, ആ Sub Inspector ചെറുതായി ഒന്ന് മാറിനിൽക്കുന്ന അവസരത്തിൽ, ഇതേ വാക്കുകൾ ആ Sub Inspectorറെപ്പറ്റി പറയാൻ ആ ഹെഡ് കോൺസ്റ്റബ്ളിന് പ്രോത്സാഹനവും ആ DySp നൽകുന്നു.

ഇത് ശരിക്കും പറഞ്ഞാൽ, പോലീസ് സംവിധാനത്തിൽ തനിക്കുള്ള പലവിധ സ്ഥാനമാനങ്ങളും അധികാരങ്ങളും കൽപ്പനാ അധികാരങ്ങളും തേച്ചുമാച്ചുകളയപ്പെടുന്നു എന്ന അനുഭവമാണ് ആ Sub Inspectorക്ക് ലഭിക്കുക.

ഇത് ഒരു വൻ മാനസിക രോഗാവസ്ഥ തന്നെയാണ്.

പോലീസുകാരെ ഈ ദൃഷ്ടാന്തരീകരണത്തിൽ ഉപയോഗിച്ചത്, ഈ പറഞ്ഞകാര്യത്തിന് ഒരു ഉറപ്പ് കൂട്ടാൻ (as an intensifier) മാത്രമായാണ്.

ഇതേ പോലുളള അനുഭവം ചില ആളുകൾക്ക്, സ്വന്തം ജീവിതത്തിൽ ചില ആളുകളുടെ സാന്നിദ്ധ്യത്തിൽ അനുഭവപ്പെടാറുണ്ട്.

എന്നു വച്ചാൽ ചില മേലാളന്മാരുടെ സാന്നിദ്ധ്യത്തിൽ, ആ വ്യക്തിക്ക് ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ തനിക്കുള്ള സ്ഥാനീകരണത്തിന് അപായം സംഭവിക്കുന്ന മാനസിക അനുഭവം.

ഇത് വ്യക്തമായ വാക്കുകളിൽ തന്നെയാണ് നടക്കുന്നത്.

എന്നാൽ ഈ വ്യക്തി ഇതേ മേലാളൻ്റെ സാന്നിദ്ധ്യത്തിൽ മറ്റൊരു വ്യക്തിയോടൊപ്പം വരുമ്പോൾ, ആ മേലാളൻ യാതൊന്നും വാക്കുകളിൽ പറയാതെ തന്നെ, സ്വന്തം മുഖ ഭാവത്തിലൂടേയും, നെറ്റി കൂർപ്പിച്ചും, നേത്രദൃഷ്ടികളിലൂടേയും മറ്റ് ശരീര ഗോഷ്ടികളിലൂടേയും, പോരാത്തതിന് അടുത്തു നിൽക്കുന്ന മറ്റുള്ളവരിൽ വരുത്തുന്ന ഭാവ വ്യത്യാസങ്ങളിലൂടേയും മറ്റും, ഇതേ പോലൂള്ള ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിൽ അപായപ്പെടുന്ന പ്രതീതിയും മാനസിക അനുഭവവും വരുത്താം.

ഇവിടെ ശ്രദ്ധിക്കുക, വാക്കുകൾ പറഞ്ഞിട്ടേയില്ല എന്നത്.

എന്നാൽ, ഇതും നേരത്തെ പറഞ്ഞത് പോലെ ഒരു ഭൗതിക ലോക പ്രതിഭാസം തന്നെയാണ്.

ഒരു സാധാരണക്കാരനായ മോശമില്ലാത്ത വ്യക്തിത്വം ഉള്ള ഒരു വ്യക്തി ഒരു തിരുവിതാംകൂർ പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, ആ ആളോട് ആരും തന്നെ മോശമായി സംസാരിച്ചില്ലായെങ്കിലും, ആ ആൾക്ക് ആ ആളെ പിടിച്ചു വിധേയത്വ ഭാവത്തിൽ ആക്കുന്ന എന്തോ ഒരു അതീന്ദ്ര്യ ഭാരമോ പ്രേരക ശക്തിയോ അനുഭവപ്പെടാം.

ഇവിടെ ഭൗതികമായി കാണാനാവുന്ന യാതോരു ഭാരം വെക്കലോ ശക്തി പ്രയോഗമോ നടത്തിയതായി കാണില്ല.

ചില വ്യക്തികൾക്ക് ഈ വിധമായുള്ള ഒരു അനുഭവം വെറും ഒരു തരം തോന്നലായി അനുഭവപ്പെടാം. അതായത്, ചില ആളുകളുടെ സാന്നിദ്ധ്യത്തിൽ തൻ്റെ കീഴിൽ വരുന്ന വ്യക്തി തന്നെക്കാൾ ഉയരത്തിൽ സ്ഥാനീകരിക്കപ്പെടുന്ന അനുഭവം.

ചില കെട്ടിടങ്ങളിൽ ഇത് അനുഭവപ്പെടാം. ചില സാമൂഹികമോ കുടുംബ പരമോ ആയ സന്ദർഭങ്ങളിൽ ഇത് അനുഭവപ്പെടാം.

നിഷേധാത്മകമായ അനുഭവം ലഭിച്ച വ്യക്തി ചിലപ്പോൾ മനോനില കൈവിട്ടതുമാതിരി പെരുമാറിയേക്കാം. ചിലപ്പോൾ അക്രമാസക്തനാകാം.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന ചോദ്യം വരേണ്ടതാണ്.

എന്നാൽ, ഇതിന് പകരം, ഊഷരമായ ഏതെങ്കിലും മനഃശാസ്ത്ര പാഠപുസ്തകത്തിലും ഉള്ള എന്തെങ്കിലും ഒരു സാങ്കേതിക പദപ്രയോഗം പെറുക്കിയെടുത്ത്, ഇത് അതാണ്, ഇതാണ്, Neurosis അഥവാ psychoneurosis ആണ്, phobia ആണ്, Obsessive-compulsive disorder (OCD) ആണ്, obsession ആണ്, neurotic disorder ആണ്, schizophreniaആണ് എന്നെല്ലാം പറഞ്ഞാൽ വൻ വിവര വിജ്ഞാനത്തിൻ്റെ അടയാളമായി കാണപ്പെടാം.

എന്നാൽ, എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒട്ടും തന്നെ വിവരവിജ്ഞാനിക്ക് അറിവു ലഭിച്ചിരിക്കില്ല.

മനുഷ്യ മനസ്സിന് പിന്നണിയിൽ നിൽക്കുന്ന അഭൗമ്യവും അതീന്ദ്ര്യവും ആയുള്ള 3-D vertual മേഖലയെക്കുറിച്ച് പറഞ്ഞു കഴിഞ്ഞതാണ്.

അവിടെ ഭാഷാ വാക്കുകൾ മാത്രമല്ല, മറ്റ് പലതും പലതരം ആകൃതിയിലും ഡിസൈനിലും ആഴങ്ങളിലും ഉയരങ്ങളിലും ഉള്ളറകളിലും പുറം അറകളിലും മറ്റുമായി നിലനിൽക്കുന്നുണ്ട്.

അവയുമായെല്ലാം മനുഷ്യമനസ്സ് അലിഞ്ഞും പിരിഞ്ഞും, പതിഞ്ഞും, ഒട്ടിനിന്നും നിലകൊള്ളുന്നുണ്ടാവാം. അവയിൽ സംഭവിക്കുന്ന പലതരം വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മനസ്സിനെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചുലക്കാം.

ഇവിടെ ഈ വിധമായുള്ള മാനസിക ബലക്കുറവ് മാറ്റാനുള്ള ഒരു മാർഗ്ഗം, മനസ്സിന് പിന്നണിയിൽ പ്രവർത്തിക്കുന്ന 3-D vertual മേഖലക്ക് ഉറപ്പ് നൽകുക എന്നതാണ്. പുറം വേദികളിൽ നിന്നും അതിൽ കൊടുംകാറ്റ് അടിക്കാനുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ്.

എന്നാൽ ഇത് ചെയ്യുന്നതിന് മുൻപായി, ഈ 3-D vertual മേഖല എന്നത് എന്താണ് എന്ന കാര്യം കണ്ടെത്തുകയോ പഠിച്ചെടുക്കുകയോ മറ്റോ ചെയ്യുണ്ടുന്നതാണ്.

അതിലേക്കുള്ള ആദ്യ പാത, ഇങ്ങിനെയുള്ള ഒരു അതീന്ദ്ര സോഫ്ട്വർ യാഥാർത്ഥ്യം മനസ്സിനും, ചിന്തകൾക്കും, വൈകാരിക കാര്യങ്ങൾക്കും, ജീവനും, ഭൗതിക യാഥാർത്ഥ്യത്തിനും പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം വിശ്വസിക്കുക എന്നതാണ്.

 

27. തോളത്തു കയറി വിലസുന്ന കാര്യം

മനോരോഗാവസ്ഥയ്ക്ക് കാരണം ആയി വരുന്ന കാര്യങ്ങളിൽ ഒന്ന് ഫ്യൂഡല്‍ ഭാഷയിലെ വാക്ക് കോഡുകളുടെ നേരിട്ടുള്ളതോ അതുമല്ലെങ്കിൽ പരോക്ഷമായതോ ആയ ആക്രമണമാണ് എന്നു പറഞ്ഞു കഴിഞ്ഞു.

നേരത്തെ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഷാമനിസ്റ്റിക്ക് മൂർത്തികളുടെ ആരാധനാലയത്തിൻ്റെ ചില ദിശകളിൽ ചില നിശ്ചിത ദൂരത്തിൽ ഉള്ള വീട്ടിൽ ജീവിക്കുക, കെട്ടിടത്തിൽ കച്ചവടം നടത്തുക, തൊഴിൽ ചെയ്യുക എന്നത് ചില ആളുകൾ മനോരോഗം എന്ന് ആക്ഷേപിക്കപ്പെടാവുന്ന രീതിയിൽ ചിലരുമായി പെരുമാറിയേക്കാം എന്നത്.

വാസ്തു വിദ്യ എന്ന് ദക്ഷിണേഷ്യൻ ഭാഷകളിൽ പറയപ്പെടുന്നതും, അതേ പോലെ തന്നെ ചൈനീസുകാർ ഫെങ് ഷൂയി എന്നു പറയുന്നതും മറ്റുമായ occultist അറിവിൽ പറയപ്പെടുന്ന കാര്യത്തിലേക്ക് ഒന്ന് എത്തിനോക്കാം.

കെട്ടിടം കെട്ടുന്ന അവസരത്തിൽ അതിനുള്ളിലെ വ്യത്യസ്ത മുറികൾക്കും ഗെയ്റ്റിനും മറ്റും ഉത്തമമായ സ്ഥാനങ്ങൾ ഏഷ്യൻ ഫ്യൂഡൽ ഭാഷാ കോഡുകളുടെ ഗുപ്തമായ അഥവാ നിഗൂഡമായ താക്കിതുകൾക്ക് അനുസൃതമായി ഈ വിധ വിദ്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.

ഭാഷാ കോഡുകൾ മനസ്സിനേയും വ്യക്തി ബന്ധങ്ങളേയും സാമൂഹിക സ്ഥാനങ്ങളേയും മറ്റും വളരെ വ്യക്തമായി ബാധിക്കുന്നുണ്ട് എന്നതിനാൽ, ഈ വിധ താക്കിതുകളെ മൊത്തമായി അവഗണിക്കുന്നത് നല്ലതായിരിക്കില്ലാ എന്നാണ് എനിക്ക് തോന്നുന്നത്.

തനി വിഡ്ഢിത്തമായി പറഞ്ഞുകേട്ട ഒരു കാര്യം കിടക്കുന്നതിനുള്ള ദിശയെക്കുറിച്ചാണ്.

കിടന്നുറങ്ങുന്ന അവസരത്തിൽ തല വടക്കോട്ട് വച്ച് കിടക്കുന്നത് നല്ലതല്ല പോലും. ഏറ്റവും ഉത്തമമായി ഞാൻ അറിഞ്ഞ ദിശ കിഴക്കോട്ട് തലവച്ചുറങ്ങുന്നതാണ്.

ഇത് തനി വിഡ്ഢി വിവരമാണ് എന്ന് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്. കാരണം, ഈ വിധ ഉപദേശങ്ങൾക്ക് യാതോരു ശാസ്ത്രീയ പിന്തുണയും ഇല്ല എന്നതു തന്നെ.

എന്നാൽ ഈ കാര്യം വിശ്വസിക്കുന്നവർ, അതിന് ശാസ്ത്രീയ പിന്തുണ നൽകാനായി നൽകിയ വിവരം ആണ് ആശ്ചര്യകരം.

ഒരാൾ പറഞ്ഞു, ഭൂമി കറങ്ങുന്നത് കീഴക്കോട്ടാണ്. ആ ദിശയിൽ തലവച്ച് ഉറങ്ങുന്നതാണ് ഭൂമിയുടെ കറക്കവുമായി നമ്മുടെ തലച്ചോറിനെ രമ്യതപ്പെടുത്തുക എന്ന്. കാരണം, ഊർജ്ജതന്ത്രത്തിൽ Centrifugal force എന്ന കാര്യം പഠിപ്പിക്കുന്നുണ്ട്.

അത് ഒരു പ്രത്യേക ദിശയിൽ നമ്മുടെ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നതാണ് നല്ലതെന്ന്.

മറ്റൊരു ശാസ്ത്ര വിശ്വായി പറഞ്ഞത്, ഭൂമിയുടെ magnetism (കാന്തിക വലയം) ഭൂമിക്ക് പുറത്ത് തെക്ക് - വടക്ക് ദിശയിലും, ഭൂമിക്ക് അകത്ത് വടക്ക് - തെക്ക് ദിശകളിലും ആണ്.

ഈ ദിശകൾക്ക് വിലങ്ങനെ (perpendicular) ആയി കിടന്ന് തല വടക്കോട്ട് വച്ചുറങ്ങന്നത് ഉത്തമമാണ്.

ഇതിൻ്റെ കാരണം ശാസ്ത്രം പിന്നീട് കണ്ടെത്തും. അത്ര തന്നെ.

ഇവിടെ ചോദ്യമായി വരുന്ന കാര്യം ശാസ്ത്രത്തിന് എന്താണ് അറിവുള്ളത് എന്നതാണ്.

ശാസ്ത്രത്തിന് വൈദ്യുതിയെക്കുറിച്ചും, നീരാവിയെക്കുറിച്ചും, ഭൂമിയുടെ ഗുരുത്വാകർഷണത്തെക്കുറിച്ചും, കാന്തികബലത്തെക്കുറിച്ചും, വൈദ്യുതകാന്തികബലം മറ്റും വിവരം ഉണ്ട്.

ഈ കാര്യങ്ങൾ ശാസ്ത്രത്തിന് അറിവുണ്ട് എന്ന കാര്യം തെളിയിക്കാൻ വളരെ എളുപ്പമാണ്. കാരണം, സാങ്കേതിക വിദ്യ എന്തെല്ലാമാണ് ഇന്ന് നിർമ്മിച്ചിട്ടുള്ളത്!

കാറും ബസ്സും, ചക്രവും, വിമാനവും, റോക്കറ്റും, കമ്പ്യൂട്ടറും മറ്റുമെല്ലാം സാങ്കേതിക വിദ്യയാണ് സൃഷ്ടിച്ചിട്ടുള്ളത്.

സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ശാസ്ത്ര സത്യങ്ങളേയും ശാസ്ത്ര കണ്ടുപിടുത്തങ്ങളേയും ആണ്.

ഇവിടെ വരുന്ന മറ്റൊരു വീക്ഷണ കോണിനെക്കുറിച്ച് പറയാതെ വയ്യ.

സങ്കേതിക വിദ്യ പല കാര്യങ്ങളും സൃഷ്ടിക്കാനായി പലതും കണ്ടെത്തുന്നു. ഈ കണ്ടെത്തലുകളെ ശാസ്ത്രീയ സത്യങ്ങളായി കാണപ്പെടുന്നു, എന്ന്.

ഉദാഹരണത്തിന്, സാങ്കേതിക വിദ്യ വൈദ്യുതിയുടെ ampere, volt, watt തുടങ്ങിയ കാര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് പല ഉപകരണങ്ങളും സൃഷ്ടിക്കുന്നു. വേറേയും പല സാങ്കേതിക വിദ്യകൾ കണ്ടെത്തിയ ലോഹങ്ങളും, ഗ്ളാസും മറ്റും മറ്റും ഇതിനായി ഉപയോഗിക്കുന്നു.

ഉദാഹരണത്തിന്, Edison അനവധി ലോഹങ്ങളെ പരീക്ഷിച്ചതിന് ശേഷം ഫിലമെൻ്റ് ബൾബ് നിർമ്മിക്കാനായി ഏറ്റവും ഉത്തമം Carbon filament ആണ് എന്ന് അന്ന് കണ്ടെത്തി. ഇതും ഒരു ശാസ്ത്ര വിവരമായി മാറി.

Boyle's law, Charles'law തുടങ്ങിയ കണ്ടു പിടുത്തങ്ങൾ എല്ലാം തന്നെ ഭൗതിക യാഥാർത്ഥ്യത്തിൽ നിലവിൽ ഉള്ള വസ്തുക്കളുടെ സ്വഭാവം, ഗുണം, നിറം, മറ്റ് സ്വഭാവ സവിശേഷതകൾ, അവയുമായി ബന്ധപ്പെട്ട പലവിധ അളവുകൾ തുടങ്ങിയവയുടെ കണ്ടെത്തലുകൾ മാത്രമാണ്.

എന്നാൽ, ഭൗതിക യാഥാർത്ഥ്യത്തിൽ നിലവിൽ ഉള്ള, ഇവ എന്താണ് എന്ന കാര്യം ഇന്നും ശാസ്ത്രത്തിന് അജ്ഞാനം തന്നെയാണ്.

എന്നു വച്ചാൽ, ശാസ്ത്രം ചെയ്യുന്നത് മിക്കവാറും സാങ്കേതിക വിദ്യയുടെ തോളത്തുകയറി വിലസുകമാത്രമാണ്.

സാങ്കേതിക വിദഗ്ദ്ധർ, അവർ ആരുമാകട്ടെ, കണ്ടുപിടിക്കുന്ന കാര്യങ്ങൾ പുസ്തകങ്ങളിൽ ആക്കി, വൻ ശാസ്ത്ര കണ്ടുപിടുത്തമായി സ്കൂളുകളിലും കോളെജുകളിലും ഊഷമായി പഠിപ്പിച്ച്, വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി, ഒട്ടു മിക്കവർക്കും യാതോരു ഉപയോഗവും ഇല്ലാത്ത മാർക്കും നൽകി സമയം പാഴാക്കലാണ് ഇന്ന് നടക്കുന്നത്.

ആ വിഷയത്തിലേക്ക് ഇപ്പോൾ പോകുന്നില്ല.

നമ്മൾ പറഞ്ഞു വന്നത്, വാസ്തു വിദ്യാ വിവര പ്രകാരം തല വടക്കോട്ട് വച്ചു കടിക്കുന്നതും, ഭൂമിയുടെ അച്ചുതണ്ടിന് മേലുള്ള കറക്കവും ഭൂമിയുടെ കാന്തിക വലയും മറ്റുമായുള്ള ബന്ധത്തെക്കുറിച്ചാണ്.

ഗുരുത്വാകർഷണം, കാന്തിക ആകർഷണം എന്നിവയെ ശാസ്ത്രം കാര്യമായി പഠിച്ചിട്ടുണ്ട് എന്നത് വാസ്തവം ആയിരിക്കാം. അതുമല്ലായെങ്കിൽ, സാങ്കേതിക വിദഗ്ദ്ധർ ഈ വിധ കാര്യങ്ങളെപ്പറ്റി പഠിച്ച്, അവയെ അവർ നിർമ്മിച്ചിട്ടുള്ള ഉപകരണങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്, എന്നും പറയാം.

ഒരു പന്തെടുത്ത് പത്തടി ഉയരത്തിൽ നിന്നും നിലത്തിടുന്നു. ആ പന്ത് നിലത്ത് വന്ന് വീണ് ഒരു നിശ്ചിത ഉയരത്തിൽ ബൗൻസ് ചെയ്യുന്നു.

ഇക്കാര്യം ഒരു സാങ്കേതിക വിദഗ്ദ്ധൻ പഠിക്കുന്നു. അതിൽ നിന്നും ഒരു formula സൃഷ്ടിക്കുന്നു. ഇത്ര ഉയരത്തിൽ നിന്നും നിലത്തു വീണാൽ പന്ത് ഇത്ര ദുരം ഉയരത്തിൽ ബൗൻസ് ചെയ്യുന്നു.

എന്നാൽ, ഈ സാങ്കേതിക വിദഗ്ദ്ധന് ഈ പന്ത് എന്താണ് എന്നും അതിൽ എന്താണ് ഉള്ളത് എന്നും അറിയില്ല.

എന്നാൽ, കണ്ടെത്തിയ formula ഉപയോഗിച്ച്, ഈ പന്തിനെ പല ഉപകരണങ്ങളിലും ഉപയോഗിക്കുന്നു.

ഇതേ പോലെ തന്നെയാണ് ഇന്നുള്ള പല ശാസ്ത്ര കണ്ടെത്തലുകളുടേയും പിന്നാമ്പുറം.

എന്നാൽ ഈ വിധ കണ്ടെത്തലുകൾക്ക് വൻ മൂല്യമുണ്ട്. അവയാണ് ഇന്നത്തെ ലോകത്തിലെ ഒട്ടുമിക്ക സാങ്കേതിക വിദ്യകളേയും നയിക്കുന്നത്.

പന്തിൻ്റെ കാര്യത്തിൽ നിന്നും അടുത്ത എഴുത്ത് തുടങ്ങാം.

എഴുത്ത് ചെറുതായി പാത വിട്ട് ഓടിയേക്കാം.

എന്നാൽ എഴുത്തിൻ്റെ ഇപ്പോഴുള്ള പാത, Psychology എന്ന അക്കാഡമിക്ക് പഠന വിഷയം തന്നെയാണ്. ആ കാര്യം മറക്കുന്നില്ല.

 

28. യാഥർത്ഥ്യത്തിൻ്റെ മൗലിക രൂപം എന്തെന്ന് അറിയാത്ത ശാസ്ത്രം

ശാസ്ത്ര സത്യങ്ങളുടെ ആഴങ്ങളെക്കുറിച്ചും, അവയുടെ അടിസ്ഥാനത്തെക്കുറിച്ചും, അവയുടെ പരിധിയെക്കുറിച്ചും ഒന്ന് എഴുതിനോക്കാം. എന്താണ് പുറത്തു വരിക എന്ന് ഇപ്പോൾ പറയാൻ ആവില്ല.

Sir Isaac Newton ആണ് Gravity അഥവാ ഗുരുത്വാകർഷണം എന്നത് ആദ്യമായി ആശയവൽക്കരിച്ചത്. ഇദ്ദേഹത്തിൻ്റെ Law of universal gravitation അഥവാ സാർവത്രിക ഗുരുത്വാകർഷണ നിയമം ആണ് Gravity എന്ന കാര്യത്തെക്കുറിച്ച് വ്യക്തമായ ഒരു ആശയം നൽകിയത്.

ഇത് ഒരു വൻ കണ്ടുപിടുത്തം തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ എഴുത്തിൽ പറഞ്ഞ ബൗൻസ് ചെയ്ത പന്തിൻ്റെ കാര്യം പോലെ തന്നെയാണ് ഈ കണ്ടു പിടുത്തം.

ഗുരുത്വാകർഷണവുമായി ബന്ധപ്പെട്ട പല formulaകൾ പലവിധ സാങ്കേതിക ഉപകരണങ്ങളുടെ പ്രവർത്തനത്തിലും ഉപയോഗിക്കപ്പെട്ടു.

എന്നാൽ ഗുരുത്വാകർഷണം എന്ത് ചരട് ഉപയോഗിച്ചാണ് പിണ്ഡങ്ങളെ തമ്മിൽ വലിപ്പിക്കുന്നത് എന്ന കാര്യം ഇന്നും അജ്ഞാനം തന്നെയാണ്.

ഈ ഒരു അജ്ഞത ഇന്ന് ശാസ്ത്രവുമായി ബന്ധപ്പെട്ടകൊണ്ട് ഉപരിപ്ലവമായ (superficial) സ്വരത്തിലും ഭാവത്തിലും പറയപ്പെടുന്ന പല കാര്യങ്ങളുടേയും കാര്യത്തിലും ശരിയാണ്.

Electricity, Magnetism, Static electricity, Light and photons എന്നങ്ങിനെയുള്ള പലതിനെക്കുറിച്ചും ശാസ്ത്രത്തിനും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പലവിധ സാങ്കേതിക വൈദഗ്ദ്ധ്യത്തിനും പല കാര്യങ്ങളും അറിവുള്ളതാണ്.

എന്നാൽ ചോദിച്ചു ചോദിച്ച് അങ്ങ് ആഴങ്ങളിൽ ചെന്നെത്തുമ്പോൾ, ഇവയെല്ലാം എന്താണ് എന്ന യാതോരു വിവരവും ആർക്കും കാണില്ല.

Aiയോട് ആദ്യം magnetism അഥവാ കാന്തശക്തിയെക്കുറിച്ച് ശാസ്ത്രത്തിന് കാര്യമായി എന്തെങ്കിലും അറിയാമോ എന്നു ചോദിച്ചു.

അപ്പോൾ വന്ന മറുപടി, ഈ വിധമാണ്:

Magnetism is a well-understood phenomenon in physics. It's a fundamental aspect of electromagnetism, one of the four fundamental forces of nature.

അതായത്, ഊർജ്ജതന്ത്രത്തിന് കാന്തശക്തിയെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട് എന്നും, ഇതിനെ വളരെ നല്ലവിധ മനസ്സിലായിട്ടുണ്ട് എന്നും.

ഈ ഉത്തരത്തിൽ സംതൃപ്തനാണെങ്കിൽ പ്രശ്നമില്ല.

എന്നാൽ, magnetic force or lines of force എന്തിനാലാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ മറുപടി ഈ വിധമായി:

These lines help us understand and predict the behavior of magnetic forces, but they themselves are not physical entities.

അതായത്, magnetic lines of force ഭൗതിക വസ്തുക്കൾ അല്ലായെന്ന്.

അവ വല്ല അദൃശ്യ ചരടോ മറ്റോ ആണോ എന്നൊക്കെ ചോദിച്ച് ചോദിച്ച്, കഴിഞ്ഞപ്പോൾ, AI അവസാനം ഉള്ള കാര്യം പറഞ്ഞു:

Science has a solid grasp of how magnetic fields behave and interact with matter, but the fundamental nature of magnetism remains an open question in physics.

അതായത്, കാന്തിക lines of force എങ്ങിനെ പെരുമാറുമെന്നും, അവ പിണ്ഡവുമായി ഏതു വിധത്തിൽ ഇടപഴകും എന്നും ഉള്ള കാര്യം ശാസ്ത്രത്തിന് വളരെ വ്യക്തമായി അറിയാം.

എന്നാൽ, അവയുടെ അടിസ്ഥാന സ്വഭാവം അഥവാ രൂപം, എന്താണ് എന്ന കാര്യം ഇന്നും ഊർജ്ജതന്ത്രത്തിൽ ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നുണ്ട്, എന്ന്.

അടുത്തതായി ചോദിച്ചത്, gravitational force അഥവാ ഗുരത്വകർഷണത്തെക്കുറിച്ചാണ്. ഇതിനും ഒടുവിൽ കിട്ടിയ മറുപടി ഈ വിധം തന്നെ:

Both magnetism and gravity are well-described in their behavior, but their fundamental nature remains an active area of research.

അതായത്, കാന്തിക ശക്തിയെപ്പോലെ തന്നെ ഗുരത്വകർഷണത്തിൻ്റെ മൗലിക രൂപം എന്താണ് എന്ന് ശാസ്ത്രത്തിന് യാതോരു പിടിയും ഇല്ല എന്ന്.

പിന്നെ ചോദിച്ചത്, Static electricity അഥവാ സ്ഥിത വൈദ്യുതിയെക്കുറിച്ചാണ്. ഇതിനും ലഭിച്ച മറുപടി ഇതാണ്:

The behavior of static electricity is well-understood, but like magnetism and gravity, the fundamental nature of the electromagnetic force is still an area of ongoing research.

ഇതിൻ്റേയും മൗലിക രൂപം എന്താണ് എന്ന് ശാസ്ത്രത്തിന് അറിയില്ല.

അടുത്തതായി ചോദിച്ചത്, electricity അഥവാ വൈദ്യുതി പ്രവാഹത്തെക്കുറിച്ചാണ്. അതിന് ലഭിച്ച മറുപടി ഈ വിധം തന്നെ:

While we can describe and predict the behavior of electrons in response to potential differences, the fundamental nature of electricity and the underlying forces remains an area of ongoing research and exploration.

വൈദ്യൂതി പ്രവാഹത്തിൻ്റേയും ആ പ്രവാഹത്തെ ഉന്തിവിടുന്ന വസ്തുവിൻ്റേയും മൗലിക സ്വഭാവം എന്താണ് എന്ന് ഇന്നും വ്യക്തമായി മനസ്സിലായിട്ടില്ല.

അടുത്തതായി ചോദിച്ചത് light and photons അഥവാ പ്രകാശത്തേയും ഫോട്ടോണുകളേയും കുറിച്ചാണ്.

കോടാനുകോടി ഫോട്ടാണുകളെ ആരാണ്, അല്ലെങ്കിൽ എന്താണ് വൻ വേഗതയിൽ ശൂന്യതയിലൂടേയും മറ്റ് മാധ്യമങ്ങളിലൂടേയും മുന്നോട്ടേക്ക് തള്ളിവിടുന്നത്?

While we understand how photons behave and interact, the fundamental nature of light and its propagation remains an integral part of ongoing research in physics.

ഫോട്ടോണുകൾ എങ്ങിനെ പെരുമാറുമെന്നും, അവ എങ്ങിനെ ഇടപഴകും എന്നും നമുക്ക് അറിയാം.

എന്നാൽ, പ്രാകശത്തിൻ്റെ മൗലിക സ്വഭാവം എന്താണ് എന്നും അതിനെ എന്താണ് പ്രവഹിപ്പിക്കുന്നത് എന്നും ഉള്ള കാര്യങ്ങൾ ഇന്നും അജ്ഞാതം തന്നെയാണ്.

ഇനിയും പലതും പറയാം. എന്നാൽ അതിലേക്കൊന്നും ഈ എഴുത്തിനെ വലിച്ചു നീട്ടുന്നില്ല.

പറഞ്ഞുവന്നത്, ഇന്ന് നാം ശാസ്ത്ര കണ്ടുപിടുത്തം എന്നു പറയുന്നത്, നമുക്ക് ഇന്നും യാതോരു രീതിയിലും എന്തെന്ന് മനസ്സിലാക്കാൻ പറ്റാത്ത പലതിൻ്റേയും സ്വഭാവ വിശേഷങ്ങളും അവ ഏത് രീതിയിൽ പെരുമാറുമെന്നും, അവ ഏത് രീതിയിൽ ഭൗതിക വസ്ത്തുക്കളുമായി ഇടപഴകും എന്നു ഉള്ള അറിവ് മാത്രമാണ്.

ഈ അറിവിനെ ഇന്ന് പലവിധ നിർവ്വചനങ്ങളിലും ശാസ്ത്ര നിയമങ്ങളിലും formulaകളിലും മറ്റും ഒതുക്കി നിർത്തി, അവയെ സാങ്കേതിക നൈപുണ്യമുള്ളവർ പല വിധ സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.

ഇത് ഒരു വൻ കാര്യം തന്നെയാണ്.

എന്നാൽ, ഇതിന് അപ്പുറത്തുള്ള കാര്യങ്ങളെ നിഷേധിക്കാനോ, അവഹേളിക്കാനോ, പരിശോധിക്കാനോ ഉള്ള കഴിവോ ഉപകരണമോ ശാസ്ത്രത്തിന് ഇല്ലാ എന്നുള്ളതാണ് വാസ്തവം.

ദക്ഷിണേഷ്യയിൽ വടക്കോട്ട് തലവച്ച് കിടക്കുന്നത് ദോഷകരമാണ് എന്ന് പറയുന്നത് വെറും പൊട്ട അന്ധവിശ്വാസം ആയേക്കാം.

അതുമല്ലായെങ്കിൽ അതിന് പിന്നിൽ ഇന്നുള്ള ഭൗതിക ശാസ്ത്രത്തിന് അതീതമായുള്ള എന്തോ അടിസ്ഥാനം കാണാനും വഴിയില്ലാതില്ല.

ഭൗതിക യാഥാർത്ഥ്യത്തിൻ്റെ മൗലിക ഭാവവും സ്വാഭാവവും അടിസ്ഥാനവും എന്താണ് എന്ന് ശാസ്ത്രത്തിന് അറിവില്ലതന്നെ.

ജീവൻ്റെ കാര്യവും ഇതുതന്നെ.

അങ്ങിനെ വരുമ്പോൾ ഹോമിയോപ്പതിക്ക് ശാസ്ത്രീയ അടിസ്ഥാനം ഇല്ലാ എന്ന് വിളിച്ചു പറയുന്നതിൽ അർത്ഥമില്ല. കാരണം, ഹോമിയോപ്പതി ഒരു ശാസ്ത്ര കണ്ടു പിടിത്തം അല്ല.

അതേ പോലെ തന്നെ സോഫ്ട്വേർ എന്നത് ഒരു ശാസ്ത്ര കണ്ടുപിടുത്തമല്ല.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് പലരും വാനോളം പുകഴ്ത്തുന്ന Albert Einstenൻ്റെ കണ്ടുപിടുത്തത്തെക്കുറിച്ച് ചിലത് പറയാം. ഈ ആളാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിഭാശാലിയെന്നുവരെ പറയുന്നത് കേട്ടിട്ടുണ്ട്.

Einstenൻ്റെ പേരിന് മാസ്മര പ്രകാശം നൽകിയത്, ഈ ആൾ കണ്ടെത്തിയെന്ന് പറയപ്പെടുന്ന Relativity എന്ന ഉർജ്ജതന്ത്ര വിഷയം ആണ് എന്നു തോന്നുന്നു.

ഈ വിഷയം യഥാർത്ഥത്തിൽ ഈ വ്യക്തിയല്ല മൗലികമായി സിദ്ധാന്തീകരിച്ചത്. Einsten ഇതുമായി ബന്ധപ്പെട്ടുകൊണ്ട് സിദ്ധാന്തീകരിക്കുന്നത് മുൻപുതന്നെ പലരും ഇതിൻ്റെ അടസ്ഥാന തത്വങ്ങൾ സിദ്ധാന്തീകരിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് Hendrik Lorentz, Henri Poincaré, George FitzGerald, Ernst Mach എന്നിവരുടെ പേരുകൾ പറയാം എന്നു തോന്നുന്നു.

Relativity അഥവാ ആപേക്ഷികതാ സിദ്ധാന്തം എന്നത് എന്താണ് എന്ന് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. അത് മറ്റൊരു നീണ്ട എഴുത്തായി മാറിയേക്കാം എന്നതു കൊണ്ട്.

Einstenൻ്റെ സിദ്ധാന്തങ്ങൾ സൂര്യനെക്കുറിച്ചും, വൻ നക്ഷത്രങ്ങളെക്കുറിച്ചു, അനന്തതയിലേക്ക് നീണ്ടുകിടക്കുന്ന ദൂരങ്ങളെക്കുറിച്ചും, പ്രകാശത്തിൻ്റെ വേഗതയിൽ നീങ്ങിയാൽ സമയം നിന്നുപോകും എന്നും പിണ്ഡത്തിന് അനന്തമായ വലുപ്പം വരും എന്നതിനെക്കുറിച്ചും മറ്റുമായ കാര്യങ്ങളിലേക്ക് നീങ്ങി നിൽക്കുന്നു.

എന്നുവച്ചാൽ, ഭീമാകാരമായ കാര്യങ്ങളെക്കുറിച്ച്.

ഈ ആൾ കണ്ടെത്തിയ സിദ്ധാന്തം, അന്ന് നിലവിൽ ഉണ്ടായിരുന്ന ഗണിതതത്വങ്ങളേയും ഊർജ്ജതന്ത്ര വിവരങ്ങളേയും ഉപയോഗിച്ചുതന്നെ വളർത്തിയെടുത്തതാണ്.

ഏതൊരു സിദ്ധാന്തം കണ്ടെത്തിയാലും അത് പലവിധ കാര്യങ്ങളിൽ ഉപയോഗിക്കാം, പലതിനേയും പഠിക്കാം, പലവിധ കാര്യങ്ങളേയും അതിലൂടെ ഒന്ന് അവലോകനം ചെയ്യാനായേക്കാം, പലതും അങ്ങിനെ നടക്കും ഇങ്ങിനെ നടക്കും എന്നൊക്കെ പറയാനായി സൗകര്യം നൽകും.

ഏതൊരു ചെറിയ സിദ്ധാന്തത്തിനും ഇത് സാധ്യമായേക്കാം.

ഒരു കുതിര വണ്ടിയിൽ അഞ്ഞൂറ് കിലോ ഭാരം കയറ്റി അത് എത്ര വേഗത്തിൽ പോയാൽ, ഒരു പ്രത്യേക വളവിൽ അത് മറിയും എന്ന് കണ്ടെത്താൻ Relativityക്ക് ആവില്ല.

എന്നാൽ അത് Issac Newton വികസിപ്പിച്ചെടുത്ത Classical Mechanicsലെ നിയമങ്ങൾക്ക് ഇത് പറയാനേയാക്കാം.

എന്നാൽ സൂര്യൻ്റെ കാര്യം പറയുന്നതാണോ, ചരക്കു കയറ്റിയ കുതിര വണ്ടിയുടെ കാര്യമാണോ ഉഗ്രവിവരം?

ഇതാണ് ശാസ്ത്ര വിശ്വാസികളിൽ വൻ തെറ്റിദ്ധാരണ സൃഷ്ടിച്ചത്.

യഥാർത്ഥത്തിൽ Issac Newtonനോട് താരതമ്യം ചെയ്യുമ്പോൾ, Albert Einsten വളരെ ചെറിയ കണ്ടുപിടുത്തക്കാരനാണ്.

ഇന്ന് ഇവിടെ കമ്പ്യൂട്ടറും, മൊബൈൽ ഫോൺ കണക്ഷനും, സ്മാട്ട്ഫോണുകളും കണ്ടുപിടിച്ചു കഴിഞ്ഞിട്ടുണ്ട്. പോരാത്തതിന് സോഫ്ട്വേർ എന്ന കാര്യവും അനവധി സോഫ്ട്വേർ ഭാഷകളും സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്.

കാറുകളും ട്രക്കുകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇവയെല്ലാം കണ്ടുപിടിച്ചത് സാധാരണ വ്യക്തികൾ മാത്രമാണ്. അവരവർ അവരുടെ തൊഴിൽ മേഖലയിൽ വൻ പ്രതിഭാ ശാലികൾ തന്നെ.

ഇവരെല്ലാം ഉപയോഗിച്ചിരിക്കുക Classical Mechanicsലെ തത്വങ്ങളും, Issac Newtonൻ്റെ തന്നെ മറ്റ് പല കണ്ടുപിടുത്തങ്ങളും ആയിരിക്കും.

ഇവരേക്കാളെല്ലാം പ്രതിഭാശാലിയാണോ Albert Einsten?

ഇത്രയും ഇവിടെ പറഞ്ഞുകഴിഞ്ഞതിന് ശേഷം, വീണ്ടും പറയുകയാണ്, എല്ലാരും ഉപയോഗിച്ച ഈ ശാസ്ത്ര സത്യങ്ങൾ ഭൗതിക യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാന മൗലികതയെ സ്പശിച്ചിട്ടില്ലായെന്ന്.

Isaac Newton യഥാർത്ഥത്തിൽ ഒരു Occultist ആയിരുന്നു. ഇദ്ദേഹത്തിൻ്റെ Occultist പഠനത്തിൽ, ഭൗതിക വസ്ത്തുക്കളുടേയും പ്രപഞ്ചത്തിൻ്റേയും അടിസ്ഥാന സ്വഭാവം കണ്ടെത്താനുള്ള ശ്രമമുണ്ടായിരുന്നു.

To understand the fundamental nature of matter and the universe.

മാത്രവുമല്ല, വസ്ത്തുക്കളിൽ രൂപാന്തരങ്ങൾ വരുത്താനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു. ഇതിന് ഇന്നു കാണുന്ന കോഡിങ്ങ്, സോഫ്ട്വേർ പ്രോഗ്രാമിങ്ങ് എന്നിവയുമായി സാദൃശ്യം ഉണ്ട് എന്നും തോന്നുന്നു.

Involved experimenting with transformations of substances, which might be seen as analogous to modern concepts of coding and programming.

 

29. വ്യത്യസ്തനായി പെരുമാറിയാൽ

മാനസിക രോഗാവസ്ഥയുടെ കാര്യവുമായി ബന്ധപ്പെട്ടുകൊണ്ട് Aiയോട് ചില കാര്യങ്ങൾ ചോദിച്ചപ്പോൾ, കിട്ടിയ വിവരമാണ് താഴെ നൽകിയിട്ടുള്ളത്.

Deviation from societal norms: Behaving differently from societal norms can be one aspect of mental illness, but it's not the only factor.

ആശയം: സാമൂഹിക പെരുമാറ്റ രീതികളിൽ നിന്നും വ്യത്യസ്തനായി പെരുമാറുന്നത് മാനസിക രോഗത്തിൻ്റെ ലക്ഷണമായി കാണാം.

Distress and impairment: Mental illnesses often cause significant distress, impairment in social or occupational functioning, or both. This can include difficulties with relationships, work, or daily activities.

മാനസിക രോഗാവസ്ഥ കഠിനമായ മനോവിഷമവും, സാമൂഹിക ഇടാപാടുകളേയും, തൊഴിൽ പ്രവർത്തനത്തേയും പലപ്പോഴും വിപരീതമായി ബാധിക്കും. വ്യക്തി ബന്ധങ്ങൾ, തൊഴിൽ, നിത്യേനെയുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ വളരെ വിഷമം വരുത്താം.

Cultural context: Cultural norms and values can influence what is considered "normal" or "abnormal" behavior.

സാസ്കാരിക മൂല്യങ്ങൾ, പെരുമാറ്റ രീതികളേയും എന്താണ് സാധാരണ പെരുമാറ്റം എന്നതിനേയും എന്താണ് അസാധാരണ പെരുമാറ്റം എന്നതിനേയും പറ്റിയുള്ള നിർവ്വചനത്തെ സ്വാധീനിക്കാം.

ഇവിടെ പറയുന്നത് ചുറ്റുമുള്ള എല്ലാരേയും പോലെ പെരുമാറിയില്ല എങ്കിൽ ആ ആളെ പിടിച്ച് മനോരോഗ ചികിത്സക്ക് വിധേയനാക്കും എന്നതാണ്.

ഇന്ത്യൻ പട്ടാളത്തിൽ ശിപായി റാങ്കുകാരനായി ചേരുന്ന പട്ടാളക്കാരനിൽ സ്വാഭാവികമായി നിലനിൽക്കുന്ന പ്രാദേശിക ഭാഷയിലെ വൈവിദ്യമാർന്ന ഉച്ചനീചത്വ കോഡുകൾ അത്രയും തുടച്ചുമാറ്റി, പട്ടാളത്തിലെ ഉന്നതരിലേക്ക് മാത്രം ദൃഷ്ടി കേന്ദ്രമുള്ള ഉച്ചനീചത്വം മനസ്സിൽ കയറ്റി വിടാനായി, കഠിനമായി ശാരീരികവും മാനസികവുമായ പീഡനത്തിന് ആ വ്യക്തിയെ വിധേയനാക്കുന്നുണ്ട്.

ഇങ്ങിനെ മെരുങ്ങിക്കഴിഞ്ഞാൽ, വ്യക്തി വൻ സൗമ്യനും അനുസരണയുള്ള ആളും ആയി മാറും, ഉന്നത ഉദ്യോഗസ്ഥരോട്.

പ്രാദേശിക ഭാഷാ സ്കൂളുകളിൽ ചേരുന്ന കുട്ടിയിൽ ആ സ്കൂളിലെ അദ്യാപകരോടും മറ്റ് ജീവനക്കാരോടും പലവിധ വിദേയത്വങ്ങൾ മനസ്സിൽ കയറ്റി വിടാനായി പലവിധ പദ്ധതികളും മൃദുവായ വാക്കുകളിലൂടേയും കഠിന സ്വരത്തിലൂടേയും ചെവിക്ക് പിടിച്ച് നുള്ളിയും ചൂരൽ പ്രയോഗം നടത്തിയും ചെയ്യുന്നുണ്ട്.

ഇങ്ങിനെ മെരുങ്ങിക്കഴിഞ്ഞാൽ, വ്യക്തി വൻ സൗമ്യനും അനുസരണയുള്ള ആളും ആയി മാറും, അദ്യാപകരോട്.

കുടുംബത്തിലും സമൂഹത്തിലും തൊഴിൽ വേദിയിലും അങ്ങാടിയിലും അങ്ങിനെ പലയിടത്തും പ്രാദേശിക ഭാഷാ കോഡുകൾ നൽകുന്ന രൂപകൽപ്പനകൾക്ക് അനുസൃതമായി വ്യക്തി പെരുമാറിയില്ലായെങ്കിൽ, മറ്റ് പലരിലും അത് കഠിനമായ വിഷമത്തിന് കാരണമാകും.

മറ്റുള്ളവർക്ക് വിഷമ മുണ്ടാക്കുന്നത് കുറ്റകരമായ കാര്യമാണ്. അത് നിയമ നടപടികളിലൂടേയും അതുമല്ലെങ്കിൽ മനോരോഗ ചികിത്സയിലൂടേയും മാറ്റിയെടുക്കാൻ ആളുകൾ ധൃതി കാണിക്കും.

പലരും പറയാറുണ്ട്, വളരെ വായന ശീലമുള്ള ആളാണ്, എന്ന് ചിലരെക്കൊണ്ട്. എന്നാൽ എന്താണ് വായിക്കുന്നത് എന്നത് ഒരു പ്രശ്നം തന്നെയാണ്.

വായിക്കുന്നത് ലൈംഗിക അശ്ലീല സാഹിത്യമാണ് എങ്കിൽ, അതും വൻ വായന ശീലം തന്നെയാണ്. എന്നാൽ ഇതിൽ നിന്നും ഉടലെടുക്കുന്ന മാനസിക നിലവാരം അശ്ലീല ചിന്തകളും ആയി ബന്ധപ്പെട്ടിരിക്കും.

ഈ വിധ കാര്യങ്ങൾ വായിക്കാത്തവരിലും ഈ വിധ ചിന്തകൾ ഉണ്ടാവാം എന്നുണ്ടെങ്കിലും, ഈ വിധ വായനകൾ അവയ്ക്ക് ഒരു ആഴക്കൂടുതൽ നൽകും.

ഈ ആഴക്കൂടുതൽ പെരുമാറ്റത്തെ ഒരു മാനസിക വ്യതിചലനമായി മനസ്സിലാക്കാം. കാരണം മറ്റുള്ളവരിൽ ഇല്ലാത്ത ഒരു പെരുമാറ്റ രീതിയാണ് ഇത്.

എന്നാൽ, ചുറ്റുമുള്ള എല്ലാരും ഈ വിധമായുള്ള സാഹിത്യങ്ങൾ വായിക്കുന്നവരാണ് എങ്കിൽ, ഇത് ഒരു മാനസിക വ്യതിചലനമായി കാണാൻ സാധ്യത കുറവാണ്.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വായിച്ച് അവയിൽ നിന്നും പലവിധ പ്രചോദനങ്ങളും പ്രലോഭനങ്ങളും സ്വാധീനങ്ങളും മനസ്സിൽ കയറ്റുന്നത് ഒരു പ്രത്യേക തരം മാനസിക ഭാവം വളർത്തും.

ഈ വിധമായുള്ള ചിന്തകൾ ഇല്ലാത്താവരുടെ ഇടയിൽ ആണ് ഈ വ്യക്തി ജീവിക്കുന്നത് എങ്കിൽ അയാളിൽ എന്തോ മാനസിക വ്യതിചലനം മറ്റുള്ളവർ ശ്രദ്ധിക്കും.

എന്നാൽ ഈ വ്യക്തി ജീവിക്കുന്നത്, ഈ വിധ കാര്യങ്ങളിൽ താൽപ്പര്യമുള്ളവരുടെ കൂടെ ആണ് എങ്കിൽ, ഈ ആളിൽ യാതോരു മനോരാഗാവസ്ഥയും ശ്രദ്ധിക്കപ്പെടില്ല.

ഇതേ പോലുള്ള ഒരു മാനസികാവസ്ഥയാണ് മതപരമായ കാര്യങ്ങളിൽ കഠിനമായ വർഗ്ഗീയ വിഭാഗീയതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിൽ വെക്കുന്നവരുടെ കാര്യം. അവരേപ്പോലുള്ളവർക്കിടയിൽ അവർ സാധാരണ മാനസിക കെട്ടുറപ്പുള്ളവർ ആയിരിക്കും. മറ്റുള്ളവർ അവരെ ഒരു തരം മനോരാഗികൾ ആയി കണ്ടേക്കാം.

പിന്നെയുള്ള ഒരു മാനസിക നിലവാരം ആണ് വിപ്ലവ ഗാനങ്ങളിലും മുദ്രാവാക്യങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രസംഗങ്ങളിലും മനസ്സ് അലിച്ചു ചേർക്കുന്നവരുടെ കാര്യം.

മുദ്രാവാക്യങ്ങൾ തെരുവോരങ്ങളിലൂടെ ആകാശത്തിലേക്കും തെരുവിന് അരികിൽ നിന്നു നോക്കുന്ന വരുടെ മുഖത്തേക്കും നോക്കി ഉച്ചത്തിൽ ആവർത്തിക്കുന്നതും, കാവ്യാത്മക ഭംഗിയോടുകൂടി ആലപിക്കുന്നതും, മനസ്സിൽ വൻ മാദക സൗന്ദര്യമുള്ള ലഹരിയും ഉന്മാദാവസ്ഥയും സൃഷ്ടിക്കും.

മറ്റൊന്ന്, പ്രാദേശിക ഫ്യൂഡൽ ഭാഷയിലെ താഴെക്കിടയിലുള്ള സ്ഥാനീകരണത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് താൽക്കാലികമായി മറ്റൊരിടത്ത്, ഉന്നത സ്ഥാനീകരണം ലഭിച്ചു പോയാൽ, ആ ആളുടെ പെരുമാറ്റത്തിൽ പലവിധ വ്യതിയാനങ്ങളും വന്നു പെടാം. പഴയ സ്ഥാനത്തിന് പറ്റാത്ത രീതിയിൽ ഉള്ള ഒരു കയർ ഊരി വിടപ്പെട്ട പെരുമാറ്റം ആ ആളിൽ കാണപ്പെട്ടേക്കാം.

ഇതേ പോലുള്ള മറ്റൊരു മാനസികാവസ്ഥയാണ്, ഒരേ വ്യക്തി വ്യത്യസ്ത സാമൂഹിക നിലവാരങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും നിരന്തരമായി ചലിച്ചുകൊണ്ട് ജീവിക്കുന്ന അവസ്ഥ. ഫ്യൂഡല്‍ ഭാഷയിലെ കാര്യമാണ് പറയുന്നത്.

ഉന്നത സ്ഥാനത്ത്, ആ ആളുടെ മനസ്സിൽ നിലനിൽക്കുന്ന താഴെക്കിടയിലുള്ള മാനസികാവസ്ഥ ബാധിക്കും.

അതേ പോലെതന്നെ താഴെ സ്ഥാനത്ത് നിൽക്കുമ്പോൾ, ആ ആളുടെ ഉള്ളിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഉന്നത സ്ഥാന ഭാവം ബാധിക്കും.

ഇതും അതാതു സ്ഥാനങ്ങളിൽ ഈ വ്യക്തിയിൽ ഒരു തരം മാനസിക അസുന്തലനാവസ്ഥയായി കാണപ്പെടും.

ഫ്യൂഡൽ ഭാഷയിൽ അനുഭവപ്പെടുന്ന മറ്റൊരു മാനസികാവസ്ഥയുണ്ട്. ഈ ഭാഷാ അന്തരീക്ഷത്തിൽ ചില വ്യക്തികൾ അറപ്പുളവാക്കുന്നവരും, മറ്റു ചിലർ ദിവ്യ ഗുണം ഉള്ളവരും ആയി മനസ്സിൽ തെളിഞ്ഞു നിൽക്കും.

ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ, അയാളുടെ വ്യക്തി ജീവിതത്തിലും കുടുംബ ബന്ധങ്ങളിലോ, തൊഴിൽ മേഖലയിലോ വൻ അടുപ്പത്തിൽ ഉള്ളതും, എന്നാൽ അയാൾ അറപ്പുളവാക്കുന്ന സ്ഥാനത്ത് കാണുന്നതുമായ ഒരു വ്യക്തി, ദൂരത്തുള്ള മറ്റൊരു ദിക്കിൽ വച്ച് തൻ്റെ അടുത്ത സ്വന്തക്കാരെ തൊടുന്നതും അവരോട് അടുത്ത് ഇടപഴകുന്നതും, അവരേയും അറപ്പുളവാക്കുന്ന സ്ഥാനങ്ങളിലേക്ക് പിടിച്ചു താഴ്ത്തുന്നതും മറ്റും, നിഷേധാത്മകമായി ബാധിക്കാം.

അയാൾ മറ്റ് ആളുകളുടെ മുന്നിൽ വച്ച്, വൻ പ്രകോപന പരമായി പെരുമാറുന്നതും, അറപ്പ് ദേഹത്ത് നിന്നും തുടച്ചു മാറ്റുന്ന രീതിയിൽ പെരുമാറുന്നതും, കൈവിരലുകൾ അകാരണമായി മുറുക്കിപ്പിടിക്കുന്നതും, ചിലപ്പോൾ ഹിംസാപരമായുള്ള ഗോഷ്ടികൾ കാണിക്കുന്നതും കാണപ്പെടാം.

ഇതിനൊന്നും യാതോരു കാരണവും ആ ആളുടെ മുന്നിൽ നിൽക്കുന്നവർക്ക് കാണാനോ ശ്രദ്ധിക്കാനോ ആവില്ല. ഇതും ഒരു തരം മാനസിക വിഭ്രാന്തിയായി തോന്നാം.

എന്നാൽ ആ ആളുടെ മനസ്സിന് ഉള്ളിൽ വിദൂരത്തുള്ള എന്തെല്ലാമോ കാര്യങ്ങൾ കയറിനിന്നിട്ടുണ്ടാവാം,എന്നതാണ് വാസ്തവം.

വിദൂരത്തുള്ള കുടംബക്കാരോ സുഹൃത്തുക്കളോ ഒരു ഉന്നത വ്യക്തയുടെ കഴുത്തിൽ അമ്മിക്കല്ല് കെട്ടിത്തൂക്കിയിടുന്ന രീതിയിൽ ഉള്ള വ്യക്തി ബന്ധങ്ങൾ ചേർക്കുന്നതും, ആ വ്യക്തിയിൽ മാനസിക വിഭ്രാന്തി വരുത്താം.

അതേ പോലെ തന്നെയാണ് വിദൂരത്തുള്ള സ്വന്തക്കാർ താഴെക്കിടയിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ കഴുത്തിൽ സാമൂഹികമായി ഉയരങ്ങളിലേക്ക് വലിച്ചു കയറ്റുന്ന ഹൈഡ്രജൻ ബലൂൺ പോലുള്ള വ്യക്തി ബന്ധങ്ങൾ കെട്ടിയിട്ടാലും ഉള്ള അവസ്ഥ.

താഴെക്കിടിയിൽ ജീവിക്കുന്ന വ്യക്തി അസാധാരണമായ ഉന്നത ഭാവങ്ങൾ കാണിച്ചേക്കാം. ഇതും ഒരു തരം മാനസിക രോഗാവസ്ഥയായി കാണപ്പെടാം.

വിദൂരത്ത് നടക്കുന്ന ഒരു കാര്യം എങ്ങിനെയാണ് ഈ വ്യക്തിയുടെ മനസ്സിനെ ബാധിച്ചത് എന്ന കാര്യം ഇന്നുള്ള ശാസ്ത്രത്തിന് അറിവില്ലാ എന്നുള്ളതാണ് വാസ്തവം. അറിവില്ലാത്ത കാര്യത്തെ ശ്രദ്ധിക്കാനോ, അംഗീകരിക്കാനോ ഉന്നത വിവരജ്ഞാനികൾക്ക് ആവില്ല.

മനഃശാസ്ത്രം കാര്യമായി പഠിച്ചിട്ടില്ലാത്തിനാൽ, മുകളിൽ പറഞ്ഞ കാര്യങ്ങൾ Psychology എന്ന അക്കാഡമിക്ക് പഠന വിഷയത്തിൽ ഉണ്ടോ എന്ന് എനിക്ക് അറിവില്ല.

മനഃപ്രയാസങ്ങൾക്കും മാനസിക വ്യതിചനങ്ങൾക്കും നിവാരണം ലഭിക്കാനായി തങ്ങളുടെ അടുത്ത് വന്ന ആളുകളെക്കുറിച്ച് മനോരോഗ ചികിസ്തകർ പലതും പറയുന്നത് ചില വീഡിയോകളിൽ കാണുകയുണ്ടായി.

അവർക്കായി ഇവർ നൽകുന്ന ഉപദേശങ്ങളിൽ പലതും, നിങ്ങൾ അങ്ങിനെ ചെയ്യണം, ഇങ്ങിനെ ചെയ്യരുത്, എന്നെല്ലാം രീതികളിൽ ആണ്.

എന്നാൽ ഈ വ്യക്തികളിൽ ഈ വിധമായുള്ള പ്രശ്നങ്ങൾ വരുത്തുന്ന കൃത്യമായ കാരണത്തെക്കുറിച്ച് യാതൊരു കാര്യവും പറഞ്ഞു കാണാറില്ല.

ഇന്ത്യയെപ്പോലുള്ള, പല ജനങ്ങളും പലവിധ കഷ്ടകാലങ്ങളിലും വ്യക്തി ബന്ധ പേടികളിലും നിരന്തരം ജീവിക്കുന്ന ഒരു പ്രദേശത്ത്, മനുഷ്യരിൽ വന്നു ചേരുന്ന പലവിധ മനഃപ്രയാസങ്ങൾക്കും വളരെ ലളിതമായ വിശദീകരണങ്ങൾ നൽകാൻ പ്രയാസം തന്നെയായിരിക്കും.

ഇവിടെ മനുഷ്യർ അനുഭവിക്കുന്ന പലവിധ മാനസിക വേദനകളേയും മനസ്സിലാക്കണം എന്നുണ്ടെങ്കിൽ ഈ നാട്ടിലെ ഭാഷയുടെ ഭീകര രൂപം എന്താണ് എന്ന അറിവ് ആദ്യം തന്നെ ഉണ്ടാവണം.

അതിന് ശേഷം ഈ നാട്ടിലെ പലവിധ സാമൂഹിക ഘടനകളെക്കുറിച്ചും, സാമ്പത്തിക ഘടനയെക്കുറിച്ചു, പണം ഓരോ വ്യക്തിയിലും വന്നു ചേരുന്ന മാർഗ്ഗങ്ങളുടെ പാതകളെക്കുറിച്ചും, അവ മനുഷ്യ വ്യക്തിത്വത്തിൽ വരുത്തുന്ന സ്വാധീനങ്ങളെക്കുറിച്ചും മറ്റും നല്ല വിവരം ഉണ്ടാവേണം.

കാരണം, ഓരോ പാതയും ഓരോ രീതിയിൽ മനുഷ്യ വ്യക്തിത്വത്തെ രൂപകൽപ്പന ചെയ്യുന്നവയാണ്.

ഇതിനെല്ലാം പുറമെ, ഇന്നുള്ള നിർബന്ധ വിദ്യാഭ്യാസം എന്ന വിഡ്ഢിത്തത്തിൻ്റെ ഉള്ളറകളിലെ കറകുളക്കുിച്ചും അറിവുണ്ടാവേണ്ടതാണ്.

ഭാര്യ-ഭർത്ത് ബന്ധത്തിൽ ഉള്ള അനേകം നേരിയ പാതകളും പിടിവലികളും, അവയ്ക്കെല്ലാം ഈ നാട്ടിലെ സാമൂഹിക ഘടനയും മറ്റുമായുളള ബന്ധത്തെക്കുറിച്ചും മനോരോഗ ചികിത്സകന് നല്ല വിവരം ഉണ്ടായിരിക്കണം.

എന്നാൽ പോലും, കഠിന പിശകുള്ള ഒരു ഭാഷാ പരവും സാമൂഹിക പരവുമായ ഒരു ഇടത്ത് ജീവിക്കുന്ന വ്യക്തിയിൽ വരുത്താനാവുന്ന മാനസിക ഉന്നമനത്തിനും ഒരു അതിരുണ്ട്.

ചികിത്സിച്ചു മാറ്റേണ്ടത് പലപ്പോഴും മനോരോഗാവസ്ഥ പ്രകടിപ്പിക്കന്ന വ്യക്തിയെ അല്ല.

 

30. മറ്റാളുകളുമായി ഇടപഴകാൻ പേടി

മാനസിക രോഗാവസ്ഥയായി തിരിച്ചറിയാൻ പറ്റുന്ന പലതും പ്രകോപിപ്പിച്ചു വിടുന്ന ഒന്നാണ് മനസ്സും ചിന്തകളും നടത്തിപ്പുച്ചെയ്യുന്ന ഭാഷ.

ഇന്ത്യയിലെ ഭാഷകളിൽ തന്നെ പലവിധ വ്യത്യസ്ത വ്യക്തി ബന്ധകോഡുകൾ ഉണ്ട് എന്നുള്ളത് വാസ്തവമാണ്.

പണ്ട് തമിഴ് നാടിലെ മധുരൈയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്ത് വച്ച് ഒരു മലയാളി വ്യക്തിയുമായി സംസാരിക്കാൻ ഇടവന്നു.

ആ ആൾ ആ നാട്ടിൽ ഭാര്യയും മക്കളുമായി കുറച്ചു കാലമായി ജീവിക്കുന്നു. അയാൾ പറഞ്ഞത്, ഈ പ്രകാരം ആണ്.

ഇവിടെ തേവർ എന്ന വക്തിയും കുടുംബക്കാരും ഉണ്ട്. അവരോട് സംസാരിക്കുമ്പോൾ, തനിക്ക് വ്യക്തമായ കീഴാളത്തം ഉണ്ട് എന്ന് പ്രകടിപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കണം. ക്രീയാ വാക്കുകളിൽ പോലും ഇത് നിർബന്ധമാണ്.

മലയാളത്തിലും ഈ രീതിയിൽ ഉള്ള വിധേയത്വം പ്രകടിപ്പിക്കുന്ന വാക്കുകൾ നിർബന്ധമാകുന്ന ഇടങ്ങൾ ഉണ്ട് എങ്കിലും, തമിഴിലെകാര്യം കുറച്ച് കടുപ്പം തന്നെയാണ് പോലും.

ഈ വിധ കാര്യങ്ങൾ അന്ന് തമിഴ് നാട്ടിലെ പട്ടണങ്ങളിലും മറ്റും അത്രകണ്ട് നിർബന്ധമാകില്ലായെങ്കിലും, ഉൾനാടൻ പ്രദേശങ്ങളിൽ ഇവ വൻ കാര്യങ്ങൾ തന്നെയാണ് പോലും.

ഈ വിധ കാര്യങ്ങൾ മനസ്സിലാക്കാതെ തേവരോട് സംസാരിച്ച് മുഖത്ത് അടികിട്ടാൻ പോയ അവസരം ഉണ്ടായിട്ടുണ്ട് പോലും.

ചെറിയവാക്ക് ശകലങ്ങൾ മറ്റേയാളെ അക്രമാസക്തനാക്കുന്ന കാര്യമാണ് ഈ വ്യക്തി പറഞ്ഞത്. ഇതും ഒരു മാനസിക രോഗാവസ്ഥ തന്നെയായി കാണാവുന്നതാണ്. എന്നാൽ അങ്ങിനെ ആരും അത് ചെയ്യില്ല.

ഇതിനേക്കാൾ അപ്പുറമാണ്, മനസ്സിലും ചിന്തകളിലും ഇങ്ഗ്ളിഷ് ഭാഷ നിറച്ചുവച്ചുകൊണ്ട് മലയാളം പ്രദേശത്ത് പെരുമാറിയാൽ. ചെറുകിട വേലക്കാരനാണ് ഇത് ചെയ്യുന്നതെങ്കിൽ ചുറ്റും ഉള്ള ഉന്നതരിൽ അക്രമാസക്ത ഭാവം വന്നുചേരാം.

അവൻ നേരെ നിന്ന് മുഖത്ത് നോക്കി എന്നോട് സംസാരിക്കുന്നു. അവനെ ശരിക്കും ഒന്ന് കൈകാര്യം ചെയ്ത് വിടണം. എന്ന രീതിയിൽ തന്നെ ഉന്നതൻ പറഞ്ഞു പോകും.

വല്ല പോലീസ് സ്റ്റേഷനിലും ആണ് ഈ വിധം പെരുമാറുന്നത് എങ്കിൽ മുഖത്തടിയും നിലത്തിട്ട് ചവിട്ടും കിട്ടാൻ സാധ്യത ഏറെയാണ്.

ഇങ്ഗ്ളിഷ് ഭാഷാ രീതിയിൽ മലയാളം പ്രദേശത്ത് പെരുമാറിയാൽ, ആ ആൾക്ക് എന്തോ ഒരു മാനസിക ന്യൂനത ഉണ്ട് എന്ന് പലരും തിരിച്ചറിയും.

എന്നാൽ, സാധാരണ ഗതിയിൽ ഈ രീതിയിൽ മലയാളം അറിയുന്നവർ പെരുമാറില്ല.

അവർ മലയാളത്തിലേക്ക് മനസ്സിനേയും ചിന്തകളേയും തിരിച്ചുവിട്ട് മറ്റൊരു വ്യക്തിത്വം പ്രകടിപ്പിക്കും. ഇങ്ഗ്ളിഷ് വ്യക്തിത്വം മറച്ചു പിടിക്കും.

ഇത് യഥാർത്ഥത്തിൽ ഇരട്ട വ്യക്തിത്വം (dual personality) തന്നെയാണ്.

എന്നാൽ ഈ രീതിയിൽ പെരുമാറിയാൽ, ആ വ്യക്തിയുടെ മനസ്സിന് സമനിലയുണ്ട് എന്ന തിരിച്ചറിവാണ് മറ്റാളുകളിൽ വരിക.

എന്നാൽ, dual personality എന്നത് ഒരു മാനസിക രോഗാവസ്ഥയായാണ് മനഃശാസ്ത്രം കാണുന്നത്.

QUOTE:

Dual personality can refer to:

ഇരട്ട വ്യക്തിത്വം എന്നത് ഇനിപ്പറയുന്നവയെ സൂചിപ്പിക്കാം:

Dissociative Identity Disorder (DID)

A mental health condition where an individual has two or more distinct identities or personalities that control their behaviour at different times.

ഒരു വ്യക്തിക്ക് രണ്ടോ അതിലധികമോ വ്യത്യസ്ത ഐഡന്റിറ്റികളോ വ്യക്തിത്വങ്ങളോ ഉള്ള ഒരു മാനസികാരോഗ്യ അവസ്ഥ, ഇവ വ്യത്യസ്ത സമയങ്ങളിൽ അവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നു.

Other contexts

- Contrasting traits: Someone exhibiting different personality traits or behaviours in different situations or around different people.

വൈരുദ്ധ്യമുള്ള സ്വഭാവങ്ങൾ: വ്യത്യസ്ത സാഹചര്യങ്ങളിലോ വ്യത്യസ്ത ആളുകൾക്കിടയിലോ വ്യത്യസ്ത വ്യക്തിത്വ സവിശേഷതകളോ പെരുമാറ്റങ്ങളോ പ്രകടിപ്പിക്കുന്ന ഒരാൾ.

- Split personalities: A colloquialism for individuals with conflicting desires, values, or behaviours.

വിഭജിത വ്യക്തിത്വങ്ങൾ: വൈരുദ്ധ്യമുള്ള ആഗ്രഹങ്ങൾ, മൂല്യങ്ങൾ, അല്ലെങ്കിൽ പെരുമാറ്റങ്ങൾ ഉള്ള വ്യക്തികൾക്കുള്ള ഒരു സാധാരണ പദപ്രയോഗം.

END OF QUOTE

ചുരുക്കിപ്പറഞ്ഞാൽ ഇങ്ഗ്ളിഷ് പോലുള്ള ഒരു പരന്ന പ്രകൃതമുള്ള ഭാഷയും, മലയാളം പോലുള്ള ഒരു കഠിനമായ ഫ്യൂഡൽ ഭാഷയും മനസ്സിൽ മാറിമാറി ഉപയോഗിക്കുന്ന വ്യക്തി Dual personality എന്ന മനോരാഗാവസ്ഥയുള്ള ആളാണ് എന്ന്.

എന്നാൽ, ഇങ്ങിനെയല്ല പൊതുവായി മനസ്സിലാക്കപ്പെടുക.

അതിന് പകരം, ഇങ്ഗ്ളിഷും മലയാളവും അറിയുന്ന വ്യക്തി, ഇങ്ഗ്ളിഷ് ഭാഷയിലോ, മലയാളം ഭാഷയിലോ തൻ്റെ മനസ്സിനെ പിടിച്ചു നിർത്തി, ഏത് ഭാഷാ അന്തരീക്ഷത്തിലും ആ ഒറ്റ ഭാഷാ രീതികളിൽ പെരുമാറുന്ന വ്യക്തിയെയാണ് മനോരോഗിയായി ചുറ്റുമുള്ളവർ മനസ്സിലാക്കുക.

ഈ ആളിൽ Dual personality അനുഭവപ്പെടില്ല.

മനഃശാസ്ത്ര വിവരങ്ങളിലെ പാളിച്ചയാണോ ഇത് എന്ന് അറിയില്ല.

ഇനി, മലയാളം ഭാഷ മനസ്സിൽ ഉള്ള ഒരു വ്യക്തി ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ പോയാൽ എന്തു സംഭവിക്കും എന്ന് ചിന്തിക്കാവുന്നതാണ്.

അയാൾ മലയാളത്തിലുള്ളതു പോലെ പലരോടും വിധേയത്തം പ്രകടിപ്പിക്കുകയും, മറ്റ് ആളുകളിൽ നിന്നും വിധേയത്തം പിടിച്ചെടുക്കാനും നോക്കിയാൽ, ആ പ്രദേശത്തുള്ള ഇങ്ഗ്ളിഷ് ഭാഷക്കാർ ഈ ആളുടെ മനസ്സിന് എന്തോ ഒരു പ്രശ്നം ഉണ്ട് എന്ന് തിരിച്ചറിയും.

എന്നാൽ സാധാരണ ഗതിയിൽ എല്ലാരും ഇങ്ഗിളിഷ് സംസാരിക്കുന്ന ഒരു ഇടത്ത് എത്തപ്പെട്ടാൽ, മിക്ക ആളുകളും ഇങ്ഗ്ളിഷിലേക്ക് മനസ്സും ചിന്തകളും മാറ്റാൻ നോക്കും.

എന്നാൽ, ആലോചിക്കുക.

ഒരു മലയാളി തനി മലയാള വസ്ത്രമായ കൈലിയും ബനിയനും ഇട്ട് കൊണ്ട് ഇങ്ഗ്ളിഷ് രാഷ്ട്രത്തിലെ ഒരു Shopping mallൽ ചുറ്റിനടക്കുന്നു. ആ ആൾക്ക് എന്തോ മാനസിക വിഭ്രാന്തി ഉണ്ട് എന്ന് ആ mallലെ ജീവനക്കാർക്ക് തോന്നിയാൽ, അതിൽ തെറ്റുപറയാൻ ആവില്ല.

ദക്ഷിണാഫ്രിക്കയിൽ പ്രാദേശിക വർഗ്ഗക്കാരിൽ ചിലർ കാര്യമായ വസ്ത്രം യാതൊന്നും ഇടാതെ അവിടുള്ള mallൽ കയറി സാധനങ്ങൾ വാങ്ങിക്കാറുണ്ട് എന്നു തോന്നുന്നു. എന്നാൽ, അത് അവിടെ ഒരു മാനസിക പ്രശ്നത്തിൻ്റെ ചിഹ്നമായി കാണപ്പെടില്ല.

എന്നാൽ, ആ രീതിയിൽ ഇന്ത്യയിൽ അതുമല്ലെങ്കിൽ വല്ല ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ചെയ്താൽ വൻ മനോരാഗ ലക്ഷണമായി കാണപ്പെടാം.

തുടരും.....

 

31. അറപ്പും വെറുപ്പം ഉളവാക്കുന്ന മാനസികരോഗവസ്ഥ

മനഃശാസ്ത്രത്തിൽ Social paranoia എന്ന ഒരു സാങ്കേതിക പദ പ്രയോഗം ഉണ്ട് എന്നു കാണുന്നു.

ഇതിൻ്റെ ഒരു ലക്ഷണമായി പറയപ്പെടുന്നത്, വീട്ടിനുള്ളിൽ നിന്നും പുറത്ത് വരാതിരിക്കുക, സമൂഹത്തിലെ മറ്റ് ആളുകളമായി ഇടപഴകാൻ തയ്യാറാവാതിരിക്കുക, തുടങ്ങിയ കാര്യങ്ങൾ ആണ്.

ഈ വിധമായുള്ള ഒരു കാര്യത്തെക്കുറിച്ച സംസാരിക്കുന്നതിന് മുൻപ് തന്നെ എടുത്ത് പറയേണ്ടുന്ന ഒരു കാര്യം ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ പല തരത്തിലുള്ള സാമൂഹിക നിലവാരങ്ങൾ ഉണ്ട് എന്നും, പോരാത്തതിന്, പല വ്യത്യസ്ത മാനസിക നിലവാരത്തിൽ ജീവിക്കുന്ന വ്യക്തികൾ ഉണ്ട് എന്നതും ആണ്.

തങ്ങളുടെ മാനസിക നിലവാരത്തിന് പറ്റാത്ത ആളുകളുമായും സാമൂഹികാന്തരീക്ഷങ്ങളും ആയും ഇടപഴകാൻ പല വ്യക്തികൾക്കും താൽപ്പര്യം കണ്ടേക്കില്ല. ഭാഷാ വാക്കുകൾ ഈ വിധം തമ്മിൽ ഇടപഴകാൻ ആളുകളിൽ വൻ താൽപ്പര്യക്കുറവു വരുത്താം.

എന്നാൽ അവർക്ക് പറ്റിയ വ്യക്തികളേയും സാമൂഹികാന്തരീക്ഷങ്ങളേയും കണ്ടെത്താനും അടുത്തിടപഴകാനും പറ്റിയാൽ അവരിൽ ഈ വിധമായുള്ള Social paranoiaയുടെ ലക്ഷണം കാണാൻ സാധ്യത കുറയും.

ഈ വിധമായുള്ള കണ്ടെത്തലുകൾക്ക് പിന്നിൽ പലപ്പോഴും നിൽക്കുന്നത് സ്വന്തമായി യാതോരു തൊഴിലോ തൊഴിൽ തിരക്കോ ഇല്ലാതെ, മറ്റുള്ളവരെ ശ്രദ്ധിച്ചും നിരീക്ഷിച്ചും നടക്കുന്നവരുടെ സാന്നിദ്ധ്യമാണ്.

ഒരു ഉൾനാടൻ അങ്ങാടിൽ, കാര്യമായി ആരോടും മിണ്ടാതിരുന്നിരുന്ന ഒരു മധ്യവയസ്ക്കനെ മനോരാഗിയായി ചിത്രീകരിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി കുതിരവട്ടം മനോരാഗാശുപത്രിയിൽ ചികിസ്തിക്കാനായി പൂട്ടിയിട്ട കാര്യം കേട്ടതായി ഓർക്കുന്നു.

ഇങ്ങിനെ നോക്കിയാൽ പല വീടുകളിലും ആളുകൾ പുറത്തുള്ള ആളുകളുമായി ഇടപഴകാതെ ജീവിക്കുന്നുണ്ട് എന്ന കാര്യം ഓർക്കാവുന്നതാണ്.

ഇവരെയെല്ലാം ആരും തന്നെ പിടിച്ചു കൊണ്ടു പോയി മനോരോഗാശുപത്രിയിൽ പൂട്ടിയിടില്ല. കാരണം, അവർക്ക് ആളുകളിൽ നിന്നും സ്വകാര്യമായി അകന്ന് നിന്ന് ജീവിക്കാനുള്ള സൗകര്യവും ധനവും ഉണ്ട് എന്നതു തന്നെ.

അങ്ങിനെ നോക്കുമ്പോൾ കൈവശം പണം ഇല്ലാ, അനുയായികൾ ഇല്ലാ, ജീവിക്കാൻ വീടില്ലാ എന്നെല്ലാമുള്ളത് ഇന്ത്യയിൽ മനോരോഗാവസ്ഥയുടെ ലക്ഷണങ്ങൾ വ്യക്തിയിൽ ഉണ്ട് എന്ന് മറ്റുള്ളവർക്ക് തീരുമാനിക്കാൻ സൗകര്യം നൽകുന്ന കാര്യങ്ങൾ ആണ്.

വീടിൻ്റെ കാര്യം പറഞ്ഞപ്പോൾ മറ്റൊരു തിരിച്ചറിവ് മനസ്സിൽ കയറിവരുന്നുണ്ട്. അത് ശരിയാണോ എന്ന് അറിയില്ല.

ഞാൻ പല പ്രദേശങ്ങളിലും ജീവിച്ചിട്ടുണ്ട്. ഇതിൽ നിന്നും തിരിച്ചറിഞ്ഞ ഒരു കാര്യം, main roadൻ്റെ അരികിൽ ഉള്ള വീട്ടിൽ ജീവിക്കുന്ന അനുഭവം അല്ല, ഇടവഴിയിക്കരികിൽ ഉള്ള വീട്ടിൽ ജീവിക്കുന്ന അനുഭവം.

ഇടവഴിയിലെ വീടുകളുടെ തൊട്ടുമുന്നിൽ തന്നെ പലപ്പോഴും മറ്റ് വീടുകൾ കാണും.

ഇടവഴിയിലെ വീടുകളിലെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകളിൽ ബന്ധപ്പെട്ടും, അന്യോന്യം നിരീക്ഷിച്ചും, അളന്നും, വിലയിരുത്തിയും, സഹായിച്ചും, വാക്കുകളിൽ പിന്നിൽ നിന്നും കുത്തിയും, ആസൂയപ്പെട്ടും, വാഴ്ത്തിപ്പറഞ്ഞും മറ്റുമായി നിത്യവും ജീവിക്കാൻ നിർബന്ധിതരായേക്കാം.

എന്നാൽ,main roadലെ വീട്ടിൽ ജീവിക്കുന്നവർ പലപ്പോഴും വ്യക്തി ബന്ധങ്ങളിൽ ചെറിയ തോതിലെങ്കിലും പലവിധ വേലിക്കെട്ടുകൾ വെച്ചേക്കാം എന്നും തോന്നുന്നു. അവർ അവരുടെ അയൽക്കാരുടെ നിത്യേനെയുള്ള വിലയിരുത്തലുകളിൽ നിന്നും ചെറിയ തോതിലെങ്കിലും മുക്തരായിരിക്കും.

main roadലെ വീട്ടിലെ വ്യക്തികൾ മറ്റുള്ളവരുമായി ഇടപഴകാതിരുന്നാൽ, അതിൽ പലപ്പോഴും കാര്യമായ ഒരു നിരീക്ഷണമോ വിലയിരുത്തലോ മറ്റുള്ളവർ നടത്തിയേക്കില്ല.

എന്നാൽ ഒരു ഇടവഴിയിലെ വീട്ടിലെ ആളുകൾ ഈ വിധം അടുത്തുള്ളവരുമായി ഇടപഴകാതിരുന്നാൽ, പുറത്ത് നിന്ന് ആളുകൾ പലതും പറയും.

എൻ്റെ ചെറുപ്പകാലത്ത് മലബാറിലെ ഏതോ ഒരു പ്രദേശത്തുള്ള ഒരു വീട്ടിലെ ആളുകൾ പുറത്തുവരുന്നില്ല എന്ന് പറഞ്ഞ് നാട്ടിലെ ആളുകൾ കൂട്ടംകൂടി ആ വീട്ടിലെ ആളുകളെ പിടിച്ച് മനോരോഗാശുപത്രിയിലേക്ക് കടത്തിവിട്ട ഒരു വാർത്ത വായിച്ചതായി ഓർക്കുന്നു.

ആളുകൾ വീട്ടിന് പുറത്ത് വരുന്നില്ലാ എന്നതിൻ്റെ കാരണം, ചിലരുടെ കാര്യത്തിൽ അവർക്ക് ലഭിക്കണം എന്ന് അവർ വിശ്വസിക്കുന്ന വാക്കുകളിലെ ഔന്നിത്യം അവർക്ക് ലഭിക്കില്ലാ എന്ന തോന്നലാവാം.

ഇത് ഒരു പേടിയാണ്. അതായത്, മനഃശാസ്ത്രത്തിൽ, phobia.

എന്നാൽ, ഈ പേടിയുടെ മുഖ്യ കാരണം, സമൂഹത്തിലെ ഭീകര ഭാഷയാണ് എന്ന കാര്യം മനഃശാസ്ത്രം ചുണ്ടിക്കാണിക്കില്ല.

മറ്റൊന്ന് പുറത്തുള്ള ആളുകളുടെ അറപ്പായി തോന്നുന്ന സാമൂഹിക നിലവാരം. ഇതെല്ലാം മനസ്സിലാക്കുന്നതിന് പകരം, ആളെ പിടിച്ച് പൂട്ടിയിടാൻ മനഃശാസ്ത്രം ഉപദേശം നൽകിയേക്കാം.

ഇത് ഒരു വലിയ സംഗതി തന്നെയാണ്.

ജീവിതത്തിലും തൊഴിലിലും വൻ സ്ഥാനമാനങ്ങളിൽ ജീവിച്ചിരുന്ന വ്യക്തികൾ സാമ്പത്തികമായി പൊളിഞ്ഞ് തമിഴ് നാടിലെ ഉൾപ്രദേശങ്ങളിൽ പോയി ജീവിക്കുകയും, അതിന് ശേഷം അവർ വീടിന് പുറത്ത് വരാതിരിക്കുകയും ചെയ്ത കഥകൾ ഞാൻ കേട്ടിട്ടുണ്ട്.

വീടിനകത്ത് തന്നെ അവർ നിത്യവും ഇരുന്നാൽ, അവർക്കിടയിൽ തമ്മിൽത്തമ്മിൽ വൻ വിരോധങ്ങളും വെറുപ്പും വരികയും കഠിനമായ വാക്കുകൾ അവർ തമ്മിൽ ഉപയോഗിക്കുകയും അന്യോന്യം നശിപ്പിച്ചു ജീവിക്കുകയും ചെയ്യും.

എന്നാൽ പോലും അടുത്തുള്ള മറ്റുള്ളവരുമായി ഇവർക്ക് ഇടപഴകാൻ പറ്റില്ല.

കാരണം, മാനസികമായി അവർ വാക്ക് കോഡുകളിൽ സാമൂഹിക ഉന്നതർ തന്നെയാണ്. ചുറ്റുമുള്ളവർ സാമൂഹികമായി താഴ്ചയിൽ ഉള്ളവരും.

ഈ സാമൂഹിക ഉയരവും താഴ്ചയും സൃഷ്ടിക്കുന്നത് പ്രാദേശിക ഫ്യൂഡൽ ഭാഷ തന്നെ.

ഒരു ഇടവഴി പ്രദേശത്ത് അമേരിക്കയിൽ നിന്നും വന്ന ഒരു ഇന്ത്യൻ ഡോക്ടറും കുടുംബവും ഏതാനും മാസത്തേക്ക് ഒരു വാടക വീട്ടിൽ ജീവിച്ച കാര്യം ഞാൻ കണ്ടത് ഓർക്കുന്നു.

അവർ വീട്ടിൽ കയറിയാൽ, വാതിൽ അടച്ച് ഇരിക്കും. പുറത്ത് വരില്ല.

പുറത്തുള്ള ആളുകളിൽ പലരും, അവർക്ക് മറ്റ് യാതോരു പണിയും ഇല്ലായെങ്കിൽ, വീടിന് അടത്തിരുന്നു ഇവരെക്കുറിച്ച് സംസാരിക്കും.

എന്നാൽ വലിയ വീടും, അതിനകത്ത് ജീവിക്കുന്നവർ വൻ പണക്കാരും ആയതിനാൽ, ആരും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് ആ വീട്ടിലെ അന്തേവാസികളെ പിടിച്ച് മാനസിക രോഗാശുപത്രിയിലേക്ക് കടത്തിവിടില്ല.

വീട്ടിലെ അന്തേവാസികൾ പലരീതിയിലും പലതരം ഉദ്യമങ്ങളിലും വ്യാപൃതരുമായിരിക്കും.

നേരത്തെ പറഞ്ഞ വീട്ടിലെ ആളുകൾ ധനികർ അല്ലായിരുന്നു. എന്നാൽ, അവർക്ക് പറ്റിയ സാമൂഹികാന്തരീക്ഷം ലഭിക്കാത്തതിനാൽ, അവർ വീട്ടിന് പുറത്ത് വരില്ല.

പുറത്ത് വരില്ലാ എന്ന മനോരോഗാവസ്ഥ ഇന്ത്യയിലെ പല ഉദ്യോഗസ്ഥരിലും ഉണ്ട്. അത് മറ്റൊരു രീതിയിൽ ആണ് എന്നു മാത്രം.

അവർ അവരുടെ ക്യാബിനുള്ളിൽ ഇരിക്കും. പുറത്ത് വരണം എന്നുണ്ടെങ്കിൽ, അവർക്ക് വ്യക്തമായ ഉന്നത വാക്ക് കോഡുകൾ സംഭാഷണത്തിൽ ലഭിക്കേണം. അത് ലഭിക്കാത്ത അന്തരീക്ഷമാണ് പുറത്തുള്ളത് എങ്കിൽ അവർ പുറത്ത് വരില്ല.

ഇത് മുകളിൽ പറഞ്ഞ വീട്ടുകാരുടെ കാര്യം പോലെ തന്നെയാണ്. എന്നാൽ ഇവർ ഉദ്യോഗസ്ഥാർ ആണ് എന്നതിനാൽ, ആരും തന്നെ അവരുടെ ക്യാബിനിൽ കയറി അവരെ പിടിച്ച് മനോരോഗാശുപത്രിയിലേക്ക് കടത്തി വിടില്ല.

ഇവിടെ പറയാൻ പറ്റുന്ന ഒരു കാര്യം ഉണ്ട്. ഒരു വ്യക്തിയെ നേരെ നിവർന്ന് നിൽക്കാൻ സഹായിക്കുന്ന ഒരു കാര്യമാണ് ചെവിക്കുള്ളിലെ Vestibular System. ഇതിൽ Semicircular canals, Otolith organs എന്ന രണ്ട് സംവിധാനങ്ങൾ ഉണ്ട്.

വ്യക്തിയുടെ തല അനങ്ങുമ്പോൾ, ഇവയിലെ ദ്രാവകം ഇളകും. ഈ ഇളക്കത്തെ ഇവയിൽ തന്നെയുള്ള രോമ സെല്ലുകൾ (hair cells) തിരിച്ചറിയും.

ഈ രോമ സംവിധാനം തലച്ചോറിലേക്ക് ഡിജിറ്റൽ സിഗ്നലുകൾ അയക്കും. ഇവയിൽ നിന്നും ലഭിക്കുന്ന വിവരത്തെ വിശകലനം ചെയ്ത്, വ്യക്തിയുടെ ശരീര നില (സന്തുനലാവസ്ഥ) തലച്ചോറ് മനസ്സിലാക്കും.

മുകളിൽ പറഞ്ഞ 'ഡിജിറ്റൽ സിഗ്നലുകൾ' എന്ന വാക്ക് പ്രയോഗം എൻ്റേതാണ്. എന്നുവച്ചാൽ, തലച്ചോറിലേക്ക് സോഫ്ട്വേർ വിവരമാണ് ചെന്നെത്തിയത് എന്ന്.

ഈ കാര്യം ഇവിടെ പറയാൻ കാരണം മറ്റൊന്നാണ്.

ഈ ദൃഷ്ടാന്തം നോക്കുക:

ഒരു ചെറുപ്പക്കാരനോ, ചെറുപ്പക്കാരിയോ ആയ IPS ഉദ്യോഗസ്ഥൻ / ഉദ്യോഗസ്ഥ. ഈ ആൾ സ്വന്തം ക്യാബിന് മുന്നിൽ ഉള്ള നീണ്ട വിശാലമായ ഇടനാഴിയിലൂടെ (corridor) നടന്നുവേണം പുറത്ത് പോകാൻ.

ഈ ഇടനാഴിയുടെ രണ്ട് വശത്തും പ്രായമേറിയ ശിപായി റാങ്കുകാരായ പോലീസുകാർ ഉണ്ട്. അവർ ഈ വ്യക്തിയെക്കുറിച്ച് പരാമർശിക്കുമ്പോൾ, സാറ്, മാഡം, അദ്ദേഹം, അവര് തുടങ്ങിയ വാക്കുകൾ ആണ് ഉപയോഗിക്കുന്നത്. സംബോധന ചെയ്യുന്നതും സാറ്, മാഡം വാക്കുകളിൽ.

അവരുടെ നേത്രങ്ങളിൽ നിന്നും വൻ ആദരവ് വികരണം ചെയ്യും.

ഈ വ്യക്തി വൻ വ്യക്തി പ്രഭാവത്തോടുകൂടി ആ ഇടനാഴിയിലൂടെ നടന്നു നീങ്ങും. ശിപായി റാങ്കുകാർ എഴുന്നേറ്റ് നിൽക്കും.

എന്നാൽ ചിന്തിക്കുക. ശിപായി റാങ്കുകാർ ഈ വ്യക്തിക്ക് തക്കതായ വില നൽകുന്നില്ല. അവർ ഈ വ്യക്തിയെ പരാമർശിക്കുന്നത് തരംതാണ വാക്കുകൾ ആയ അവൻ, അവൾ എന്നിവയിൽ ആണ്.

സംബോധന ചെയ്യുന്നില്ലായെങ്കിലും, സംബോധന ചെയ്യേണ്ടിവന്നാൽ നീ വാക്കാണ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുക. കാരണം, ഈ വ്യക്തി അവരേക്കാൾ പ്രായം കുറഞ്ഞ ആളാണ്.

ഈ വ്യക്തി ആ ഇടനാഴിയിലൂടെ നടക്കുന്ന അവസരത്തിൽ മനസ്സിലും ഭാവത്തിലും യാതോരു വ്യക്തി പ്രഭാവവും ഉണ്ടാവില്ല.

ആള് ദ്രവിച്ചതു മാതിരിയായിരിക്കും.

നടക്കുമ്പോൾ, മുകളിൽ പറഞ്ഞ ചെവിക്കുള്ളിലെ Vestibular Systemത്തിന് തന്നെ എന്തോ പാളിച്ച വന്നതായി അനുഭവം പ്രകടിപ്പിക്കും. ശരീരത്തിൻ്റെ സന്തുലന വ്യവസ്ഥയിൽ തന്നെ പാളിച്ചവന്നിരിക്കും.

നടത്തത്തിൽ പിശകു സംഭവിക്കാം. കാല് പതറാം. ശരീരം അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞാടാം. ഉന്നത ഭാവം നടച്ചിൽ, അത് കോമാളിത്തരം ആകും.

ഇവിടെ തലച്ചോറിലേക്ക് മറ്റേതോ പ്രതികൂലരൂപത്തിലുള്ള (adverse) ഡിജിറ്റൽ സിഗ്നൽ ലഭിച്ചിട്ടുണ്ടാവും.

വാക്കുകളും സോഫ്ട്വർ സിഗ്നലുകളെ വഹിച്ച് കൊണ്ടെത്തിക്കുന്ന സന്ദേശവാഹകർ തന്നെയാണ്. ചിലപ്പോൾ, അവ തന്നെ സോഫ്ട്വർ കോഡുകളുമായിരിക്കാം.

തൊട്ടുമുകളിൽ പറഞ്ഞ അനുഭവം പരീക്ഷിച്ചു കാണിക്കാനൊക്കെ പ്രയാസം തന്നെയാണ്. കാരണം, പരീക്ഷിക്കപ്പെടുന്ന വ്യക്തി മാനസികമായും, ചിലപ്പോൾ ശാരീരികമായും തുലഞ്ഞുപോകും.

ഇനി പറയാനുള്ളത്, ഈ വിധമായുള്ള ഒരു സാമൂഹിക ഘടനയും മനോഭാവും ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ അലിഞ്ഞുകിടപ്പുണ്ട് എന്നതാണ്.

(ഇത് ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിൽ ഇല്ലാത്ത ഒന്നായിരുന്നു.)

ഇതും Social paranoia എന്ന് നിർവ്വചിക്കാൻ ഇട നൽകുന്ന ഒരു തരം മാനസികാവസ്ഥ ചിലരിൽ സൃഷ്ടിക്കും.

അതായത്, അവർക്ക് ഈ വിധം വികൃത ഭാവമുള്ള ഒരു സാമൂഹികാവസ്ഥയോട് അറപ്പും വെറുപ്പം മനസ്സിൽ നിലനിൽക്കും.

അവർ ഈ സമൂഹത്തിലെ വ്യക്തികളുമായി അകന്നു നിൽക്കാൻ ഇഷ്ടപ്പെട്ടേക്കാം.

 

32. Manipulative പെരുമാറ്റം

വ്യക്തികൾ ജനിക്കുന്ന അവസരത്തിൽ അവരിൽ നിഢൂമായും അദൃശ്യമായും അന്തർലീനമായ പലവിധ വ്യക്തിത്വങ്ങളും കണ്ടേക്കാം. ഇത് എന്തുകൊണ്ടാണ് എന്ന് എനിക്ക് കൃത്യമായി പറയാൻ ആവില്ല.

മനുഷ്യ ജീവൻ എന്നത് ജീവതത്തിൽ വികസിച്ചുവരുന്നതും വളർന്നുവരുന്നതുമായ ഒരു അതീന്ദ്ര്യ സംവിധാനം ആണ് എന്നിരിക്കെ, ഇതുതന്നെ ആ വ്യക്തിയുടെ മരണത്തിന് ശേഷം വീണ്ടും പുതിയ ഒരു മനുഷ്യ വ്യക്തിയായി പിറന്നുവരാം എന്നത് സാധ്യതയുള്ള കാര്യമാണ്.

ഇതുമായി ബന്ധപ്പെട്ട് എനിക്ക് യാതോരു അവകാശവാദവും നൽകാനാവില്ലായെങ്കിലും, പുതുതായി ജനിച്ചു വരുന്ന കുട്ടിയിൽ അന്തർലീനമായി ഇരിക്കുന്ന വ്യക്തിയെന്ന സോഫ്ട്വേർ പുതിയ മാതാപിതാക്കളുടെ സാമൂഹികവും സാംസ്ക്കാരികവും ഭാഷാപരവും മറ്റുമായ അന്തരീക്ഷങ്ങളും മാനസിക ഭാവങ്ങളും മറ്റുമായി പൊതുത്തപ്പെടുന്നില്ലായെങ്കിൽ, ആ വ്യക്തിയിൽ ആ മാതാപിതാക്കളും അവരുടെ ചുറ്റുമുള്ളവരും പലവിധ മാനസിക പൊരുത്തേക്കേടുകളും നിരീക്ഷിച്ചേക്കാം.

മുൻ ജന്മത്തിൽ വല്ല ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലും ആ ഭാഷതന്നെ പറഞ്ഞും ചിന്തിച്ചും ജീവിച്ചും ഇരുന്ന വ്യക്തിയാണ് ഇത് എങ്കിൽ കാര്യമായ മാനസിക വ്യതിചലനങ്ങൾ ആ വ്യക്തിയിൽ കാണാൻ സാധ്യത ഏറെയാണ്.

ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് ഞാൻ Calicutൽ നിന്നും കുതിരവട്ടം മാനസിക രോഗാശുപത്രിയുടെ മുന്നിലുള്ള റോഡിലൂടെ ജീപ്പ് ഡ്രൈവ് (MM 540) ചെയ്തുകൊണ്ട് യാത്ര ചെയ്യുകയായിരുന്നു.

പെട്ടന്ന് മാനസിക രോഗാശുപത്രിയിൽ നിന്നും ഒരു സാധാരണ ജീപ്പ് പുറത്തു വരുന്നു. എൻ്റെ വാഹനത്തിൻ്റെ മുന്നിലൂടെ നീങ്ങുന്നു.

അതിൻ്റെ പിൻ ഭാഗം തുറന്നാണ് ഇരുന്നിരുന്നത്. ഉള്ളിൽ ഉള്ളവർ Wynad പ്രദേശത്തിലെ ഏതോ വളരെ താഴ്ന്ന സാമൂഹികാന്തരീക്ഷത്തിലെ വ്യക്തികൾ ആണ്. ചെറിയ ശരീര പ്രകൃതവും അഴുക്കു പുരണ്ട ശാരീരികാവസ്ഥയും മറ്റും. വസ്ത്ര ധാരണവും അപരിഷ്കൃതം തന്നെ.

പിൻ സീറ്റിൽ ഇരിക്കുന്നവരുടെ മുന്നിൽ ഒരു വ്യക്തിയെ കയറിട്ട് കെട്ടിയിട്ടിരിക്കുന്നു. ആ വ്യക്തി പിടയുന്നുണ്ട്. എന്നാൽ ചുറ്റുമുള്ളവർ ആ ആളുടെ കൈയും കാലും ബലമായി പിടിച്ചമർത്തിവെക്കുന്നു.

ഇവിടെ പറയാനുള്ളത് ഇന്ന് കേരളത്തിൽ ജീവിക്കുന്ന പല പരിഷ്കൃതരും ഈ ആളുകളുടെ കൈകളിൽ അവരുടെ ശിശുവെന്ന രൂപത്തിൽ പെട്ടുപോയാൽ, അവരും ഇവർ പറയുന്നത് കേൾക്കാതിരിക്കുയും, കായികമായി വേദനിപ്പിച്ചാൽ കായികമായി തിരിച്ചടിക്കുകയും ചെയ്യും എന്നതും വാസ്തവം തന്നെയായിരിക്കാം.

അങ്ങിനെ നോക്കുമ്പോൾ, ചില മാനസിക രോഗാവസ്ഥയെന്നത് ഉന്നത മാനസിക ഭാവമുള്ള വ്യക്തി തരംതാണ ഭാവമുള്ള വ്യക്തികളുടെ കൈകളിൽ പെട്ടുപോയാൽ, ആ ആളിൽ ഉളവാകുന്ന സ്വാഭാവികമായുള്ള പ്രതികരണം മാത്രവും ആയേക്കാം.

പണ്ടൊരിക്കൽ ഒരു പ്രമുഖ വാരികയുടെ മനഃശാസ്ത്രജ്ഞനോട് ചോദിക്കുക എന്ന പംക്തിയിൽ ഒരു ചെറുപ്പക്കാരിയുടെ കത്ത് വരികയുണ്ടായി.

ആ ചെറുപ്പക്കാരി പറയുന്നത്, ആ ആളും സഹോദരിയും ഒരു പ്രത്യേക തരം മാനസിക പ്രശ്നം നേരിടുന്നുവെന്നതായിരുന്നു.

അവരുടെ അമ്മ അവരോട് വളരെ കഠിനമായി പെരുമാറുന്നു. അനാവശ്യമായി അപമാനിക്കുന്നു. മനസ്സിന് വേദന നൽകാൻ ഉദ്ദേശിച്ചുകൊണ്ട് തന്നെ വാക്കുകളും മുഖഭാവവും പെരുമാറ്റവും നൽകുന്നു.

എന്നാൽ, ഇതേ മാതാവ് മറ്റ് ആളുകളുടെ മുന്നിൽ വച്ച് വളരെ സ്നേഹവതിയായി പെരുമാറുന്നു. ഇത്രമാത്രം സ്നേഹം കുട്ടികളുടെ മേൽ ചൊരിയുന്ന ഒരു മാതാവിനെ കാണാൻ തന്നെ പ്രയാസം ആണ് എന്നുവരെ ആളുകൾക്ക് തോന്നും.

ഇതെന്താണ് ഇങ്ങിനെ എന്നാണ് ആ ചെറുപ്പക്കാരി ചോദിക്കുന്നത്.

അപ്പോൾ, മനഃശാസ്ത്രത്തിൽ വൻ വിദ്യാഭ്യാസ യോഗ്യതയുള്ള ഉപദേകൻ / ഉപദേശക ഒരു വൻ സാരോപദേശ ലേഖനമാണ് മറുപടിയായി നൽകിക്കണ്ടത്.

നിങ്ങൾ കുട്ടികൾ അമ്മയെ സ്നേഹിക്കണം. അമ്മക്ക് നിങ്ങളോട് വൻ സ്നേഹമാണ് ഉള്ളത്. നിങ്ങൾ അമ്മയെ തെറ്റിദ്ധരിക്കുകയാണ്. അമ്മയെ വീട്ടിൽ സഹായിക്കുക. അമ്മ പറയുന്നത് അനുസരിക്കുക. അമ്മ എന്നത് നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിയാണ്. അങ്ങിനെ പലതും.

ഈ വിധമായുള്ള ഒരു സരോപദേശ ഉപദേശത്തിൽ മനഃശാസ്ത്രപരമായി എന്താണ് ഉള്ളത് എന്ന് മനസ്സിലായില്ല. ഈ വിധമായുള്ള വിഡ്ഢിത്തങ്ങൾ പലർക്കും, യാതോരു മനഃശാസ്ത്ര ബിരുദവും ഇല്ലാതെ തന്നെ തട്ടിവിടാനാവുന്ന കാര്യങ്ങൾ തന്നെയാണ്.

ഈ വിധമായുള്ള പെരുമാറ്റത്തെ manipulative behaviour എന്ന് ഇങ്ഗ്ളിഷിൽ പറയാം എന്നു തോന്നുന്നു. ഈ വാക്കിന് തക്കതായ അർത്ഥം ലഭിക്കുന്ന ഒരു മലയാളം പദം കണ്ടെത്താൻ ആയില്ല. എന്നാൽ, വഞ്ചനാപരമായ പെരുമാറ്റം എന്ന് എഴുതിക്കാണുന്നു.

ഈ വിധമായുള്ള പെരുമാറ്റത്തെക്കുറിച്ച് മനഃശാത്രത്തിൽ പരാമർശിക്കുന്നുണ്ട് എന്നത് വാസ്തവം തന്നെ.

ഇതിൻ്റെ മുഖ്യമായ പ്ളാറ്റ്ഫോം എന്നത് ഈ വിധമായുള്ള പെരുമാറ്റത്തിൻ്റെ ഇരയാവുന്ന വ്യക്തി, ഈ വിധം പെരുമാറുന്ന വ്യക്തിയുടെ കീഴിൽ പെട്ടുപോയ അവസ്ഥയാണ്.

Manipulative സ്വഭാവമുള്ള വ്യക്തി പല രീതിയിൽ അയാളുടെ ഇരയായ വ്യക്തിയിൽ മാനസിക പിരിമുറുക്കവും ആശയക്കുഴപ്പവും സൃഷ്ടിക്കും.

ഈ വിധമായുള്ള പെരുമാറ്റം യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ സ്വാഭാവികം മാത്രമാണ്.

എന്നാൽ പലരും, അത് കണ്ടില്ലാ കേട്ടില്ലാ എന്നു നടിക്കുകയും, സ്വയം ആ വിധമായുള്ള ഒരു manipulative സ്വഭാവം അവരുടെ കീഴിൽ പെട്ടു പോകുന്നവരുടെ മേൽ ചാർത്തുകയും ചെയ്യും.

അങ്ങിനെ സായുജ്യം നേടും.

ഇങ്ഗ്ളിഷ് ഭാഷക്കാരിൽ ഈ വിധമായുള്ള പെരുമാറ്റങ്ങൾ ഇല്ലാ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ലായെങ്കിലും, അതിൻ്റെ തോത് വളരെ കുറവായിരിക്കും.

കാരണം, പൊതുവായി പറഞ്ഞാൽ മറ്റൊരാളെ കീഴ്പ്പെടുത്തിവേണം സ്വന്തം ജീവിതസാഫല്യം നേടാൻ എന്ന ഒരു ആർത്തി അവരിൽ കാണാൻ പ്രയാസം തന്നെയാണ്. ഈ കാര്യത്തിൻ്റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഒരു വ്യക്തി മാനസികമായി വെപ്രാളപ്പെട്ട് നിൽക്കുയും, അയാൾ ചിലരോട് അക്രമാസക്തനാണ് എന്നും അയാൾക്ക് എന്തോ മാനസിക പ്രശ്നം ഉണ്ട് എന്നും പറഞ്ഞ് ഒരാളെ മനോരോഗ ചികിസ്തകൻ്റെ അടുത്ത് കൊണ്ടുവന്നാൽ, ആദ്യം തന്നെ നോക്കേണ്ടത് അയാൾ ഈ വിധമായുള്ള ഒരു മനോരോഗവാസ്ഥ ഉണ്ടാക്കുന്ന പ്രശ്നം, സംഭവം അല്ലെങ്കിൽ വ്യക്തി എന്താണ് അല്ലെങ്കിൽ ആരാണ് എന്നതാണ്.

Manipulative സ്വഭാവമുള്ളവർ പലരും പലവിധത്തിൽ അത് ചെയ്യും.

ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമാണ്, നേരത്തെ പറഞ്ഞ് ഉറപ്പിച്ച കാര്യം, താൻ അങ്ങിനെ യാതോരു കാര്യവും പറഞ്ഞിട്ടില്ലാ എന്ന പറയാൽ.

ഇത് ഇരയാക്കപ്പെട്ട ആളുടെ സാമൂഹിക വ്യക്തിത്വത്തെ തരിശാക്കുന്ന ഒരു പെരുമാറ്റം തന്നെയാണ്. ആ ആൾ ആ വാക്കിൻ്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്ക് നൽകിയ വാക്ക് വെറും പൊള്ളയായ വാക്കായി മാറും.

Alwayeയിൽ (ആലുവായിൽ) 2001ൽ നടന്ന മാഞ്ഞൂരാൻ കൂട്ടക്കൊലക്കേസിന് പിന്നിൽ പ്രവർത്തിച്ചത് ഈ ഒരു manipulative പെരുമാറ്റമാണ്.

ആ സംഭവത്തിൽ ആ വ്യക്തി ഈ വിധം എന്തിനാണ് manipulative ആയി പെരുമാറിയത് എന്നതിന് മറ്റൊരു കാരണമുണ്ട്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

Manipulative ആയുള്ള മറ്റൊരു പെരുമാറ്റമാണ്, ഇരയായി നിൽക്കുന്ന വ്യക്തിയിൽ അകാരണ പേടികുളും, മനസ്സിന് കട്ടിയില്ലായെന്നും, മാനസിക രോഗം ഉണ്ട് എന്നും പറഞ്ഞുകൊണ്ടുള്ള മനഃപ്രയാസം വരുത്തൽ.

മറ്റൊരു manipulative പെരുമാറ്റം, ഇരയായി നിൽക്കുന്ന വ്യക്തിയോട്, അയാൾ അനുഭവിക്കുന്ന പ്രശ്നം ഒരു നിസ്സാരകാര്യമാണ് എന്ന് പറഞ്ഞ് ആ ആളെയും അയാളുടെ പ്രശ്നത്തേയും നിസ്സാരമാക്കൽ.

ഇത് യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഒരു നിത്യ സംഭവം ആണ് എന്നതിനാൽ, പലരും ഇതിൽ കാര്യമായ ഒരു പ്രശ്നം കണ്ടേക്കില്ല. കാരണം, അവരും ഇതേ പെരുമാറ്റം അവരുടെ കൈകളിൽ ഇരയായി വരുന്നവരോട് കാണിക്കും.

മറ്റൊരു പെരുമാറ്റ രീതി, മറ്റേ ആളുടെ സദുദ്ദേശപരമായ പെരുമാറ്റത്തെ ഒരു കള്ളത്തരമോ തട്ടിപ്പോ വഞ്ചനയോ മറ്റോ ആയി ചിത്രീകരിച്ച് ആ ഇരയായ വ്യക്തിയെ വേദനിപ്പിക്കുക എന്നത്.

മറ്റൊരു ചെയ്തി, ഇരയായ വ്യക്തിയെ വേദനിപ്പിക്കുന്നതും, വൈകാരികമായി പ്രയാസപ്പെടുത്തുന്നതുമായ കഥകൾ, ഉദാഹരണങ്ങൾ ആയി പെറുക്കിയെടുത്ത് പറയുക എന്നത്.

ഉദാഹരണത്തിന്, യാതോരു രീതിയിലും വ്യക്തിപരമായി യാതൊന്നും ഇല്ലാത്ത ഒരു സംസാരത്തിൽ, ഇത് നിങ്ങളുടെ മകനാണ് സംഭവിച്ചത് എന്ന് ഒന്ന് നിങ്ങൾ ആലോചിക്കൂ, എന്നൊക്കെപ്പറഞ്ഞ് ആളുടെ മനഃസ്സാന്നിധ്യം നഷ്ടപ്പെടുത്തുക.

കാരണം, അപ്രതീക്ഷിതമായി സ്വന്തം മകനിലേക്ക് ഒരു വേദാനാജനകമായ സങ്കൽപ്പം എത്തിച്ചാണ് ഈ manipulative വ്യക്തി മറ്റേ വ്യക്തിയെ തമർത്തുന്നത്.

ഈ ഒരു manipulation, youtubeൽ കാണപ്പെട്ട ചില Group discussionനുകളിൽ കണ്ടതായി ഓർക്കുന്നു.

ഈ വിധമായുള്ള ചർച്ചകളിൽ മോഡറെയ്റ്ററായി പ്രവർത്തിക്കുന്ന വ്യക്തിക്ക് എന്തെല്ലാമാണ് ചർച്ചയിൽ നിയന്ത്രിക്കേണ്ടത് എന്നതിനെക്കുറിച്ച് യാതോരു വിവരവും കണ്ടതായി ഓർക്കുന്നില്ല.

Manipulative ഉദ്ദേശത്തോടുകൂടിയുള്ള മറ്റൊരു വേലയാണ്, സ്വന്തം പ്രശ്നങ്ങളെ ഊതി വീർപ്പിച്ച് മറ്റുള്ളവരുടെ സഹതാപം പിടിച്ചെടുത്തു കൊണ്ട് ഇരയെ തമർത്തുക എന്നത്.

മറ്റൊന്ന്, ഞാൻ അവന് / അവൾക്ക് പണ്ട് ഇത് ചെയ്തുകൊടുത്തിരുന്നു, അത് ചെയ്ത് കൊടുത്തിരുന്നു, എന്നെല്ലാം പലരോടും പറഞ്ഞ്, ഇരയെ ഒരു നാറിയാക്കി കാണിക്കൽ.

മറ്റൊന്ന്, ഇരയെ തരംതാണ വ്യക്തികളോട് താരതമ്യപ്പെടുത്തുക എന്നത്.

അതുമല്ലായെങ്കിൽ, മറ്റൊരു വ്യക്തിക്ക് ലഭിച്ച ജീവിത വിജയം കാണിച്ച്, ഇരയെ ഒന്നിനും കൊള്ളാത്തവൻ എന്ന് മനസ്സിലാക്കിക്കുക.

ഇങ്ങിനെയല്ലാം ചെയ്ത്, ഇരയായ വ്യക്തിക്ക് യാതോരു കഴിവുകളും ഇല്ലാ എന്ന് മനസ്സിക്കിക്കുക.

ഈ വിധമായുള്ള രീതിയിൽ പെട്ട് പ്രയാസപ്പെടുന്ന ഒരു വ്യക്തിയെ ചികിസ്തിക്കാനായി കൊണ്ടുവരികയോ, അതുമല്ലെങ്കിൽ വ്യക്തി സ്വന്തമായി വരികയോ ചെയ്താൽ, അയാൾ ആരുടേയെങ്കിലും ഇരയായി ജീവിക്കുന്ന വ്യക്തിയാണോ എന്ന് കണ്ടെത്തുക എന്നത് നല്ല കാര്യമാകാം.

അല്ലാതെ കുറേ സാരോപദേശ ഉപദേശങ്ങൾ നൽകയോ, മരുന്നു നൽകുകയോ ചെയ്യുന്നതിൽ പ്രശ്ന പരിഹാരം കണ്ടെത്താൻ ആവുമോ എന്ന് അറിയില്ല.

എന്നിരുന്നാലും, ഉറമ്പുമാതിരി ജനം പെരികിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്, ഒരു വ്യക്തിക്ക് ഒരു intimate zone അഥവാ സ്വകാര്യ ഇടം എന്നത് കിട്ടാൻ പ്രയാസം തന്നെയാണ്. അതും ഒരു മാനസിക പ്രശ്നം തന്നെയാണ്.

മാത്രവുമല്ല, മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ ഈ intimate zone എന്ന ആശയത്തെ അംഗീകരിക്കുന്നില്ലാ എന്നതും ഒരു പ്രശ്നം തന്നെയാണ്.

ഇതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

 

33. ഇടക്കിടക്ക് ഒന്ന് ചൊറിഞ്ഞുവിടാനുള്ള ആസക്തി

മനസ്സിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളിൽ ചിലതുകൂടി പറഞ്ഞുകൊണ്ട്, ഈ എഴുത്തിനെ അതിൻ്റെ പാതയിലേക്ക് തിരിച്ചു വിടാം.

ഫ്യൂഡൽ ഭാഷകളിൽ എല്ലായിടത്തും മത്സരമാണ് ഉള്ളത്. ഓരോ വാക്കിലും ഓരോ വിവരത്തിലും ഓരോ സഹായ വാഗ്ദാനത്തിലും ഇതിൻ്റെ നിഴൽ നിലനിൽക്കും.

മാതാപിതാക്കളും, മുതിർന്നവരും, ഇളയവരും, അയൽവീട്ടുകാരും, സുഹൃത്തുക്കളും തൊഴിൽ മേധാവിയും, കൂടെ തൊഴിൽ ചെയ്യുന്നവരും, തൊഴിൽ സ്ഥാനത്തുള്ള ഉയർന്നവരും മറ്റും എല്ലാംതന്നെ ഭാഷാ കോഡുകൾ പ്രോത്സാഹിപ്പിക്കുന്ന ഈ വിധമായുള്ള ഒരു പൈശാചികതയിൽ പെട്ടാണ് കിടക്കുന്നതും, ജീവിക്കുന്നതും.

വളരെ സ്നേഹം നിറഞ്ഞുനിൽക്കുന്ന വാക്കിലും പ്രവർത്തിയിലും, താഴെ പെട്ടുകിടക്കുന്നവരെ കുറച്ചുകൂടി കഠിനമായി വരിഞ്ഞ് കെട്ടി അമർത്തിപ്പിടിപ്പിക്കാൻ പറ്റും ഈ വക ഭാഷകളിൽ.

ഇതും ഈ വിധം പെട്ടുകിടക്കുന്ന ആളിൽ അന്ധാളിപ്പും മനോവിഷമവും പ്രതികാര ബുദ്ധിയും മറ്റും കയറ്റിവിടും.

എന്നാൽ ഇത് എന്ത് നന്ദിയില്ലായ്മയാണ് എന്ന് മറ്റുള്ളവർ മൂക്കത്ത് വിരൽ വച്ചുകൊണ്ട് ആശ്ചര്യപ്പെടും. മനോരോഗമായും നിർവ്വചിക്കപ്പെടാം.

ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിൽ മക്കൾ എന്നത് മാതാപിതാക്കളുടെ അണികൾ തന്നെയാണ്. അവരിലേക്ക് ഉപയോഗിക്കുന്ന നീ, അവൻ, അവൾ വാക്കുകളിൽ തന്നെയാണ് ഈ അണിയെന്ന സ്ഥാനീകരണം നിലനിർത്തുന്നത്.

മക്കളുടെ മക്കളും മക്കളുടെ സുഹൃത്തുക്കളും മക്കളുടെ അണികളും മാതാപിതാക്കളുടെ അണികളായും സ്ഥാനീകരിക്കപ്പെടാം.

എന്നുവച്ചാൽ മക്കൾക്ക് നൽകുന്ന നിർദ്ദേശം, അവരിലൂടെ അവരുടെ കീഴിൽ പെട്ടുകിടക്കുന്നവരിലും ഒരു നിർദ്ദേശമായി ചെന്നെത്താം. അവരെല്ലാം തന്നെ മാതാപിതാക്കൾക്ക് നീ സ്ഥാനീകരണത്തിൽ ഉള്ളവർ തന്നെയാണ് എന്ന് മാതാപിക്കാളും കരുതിയേക്കാം.

മാതാപിതാക്കൾക്ക് വൻ നേതൃത്വ സ്ഥാനീകരണം തന്നെ ലഭിക്കും.

എന്നാൽ ഈ മക്കൾ സ്കൂളിലും കോളെജിലും പഠിക്കുന്ന അവസരത്തിൽ അവരുടെ മുകളിലും താഴെയുമായി മറ്റ് പലരും സ്ഥാനീകരിക്കപ്പെടാം.

പണ്ട് ഒരു മോശമല്ലാത്ത നിലവാരമുള്ള ഒരു ഇങ്ഗ്ളിഷ് സ്കൂളിലെ പ്രധാന അദ്യാപകൻ എന്നോട് പറയുകയുണ്ടായി, സ്കൂളിലെ അദ്യാപകരുടേയും പഠിപ്പിക്കുന്ന പാഠ്യവിഷയത്തിൻ്റേയും നിലവാരം അല്ല കണക്കിലെടുക്കേണ്ടത് എന്ന്.

പകരം, കൂടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ നിലവാരം ആണ് ഒരു വിദ്യാർത്ഥിയിൽ പലവിധ സാംസ്ക്കാരികവും ബുദ്ധിപരവും മറ്റുമായ നിലവാരങ്ങൾ രൂപകൽപ്പന ചെയ്യുന്നത് എന്ന്.

ഇന്ത്യയെന്നത്, പല വ്യത്യസ്ത തരം സാമൂഹിക നിലവാരങ്ങൾ ഉള്ള ഒരു പ്രദേശം ആണ്. സംസ്കാരികമായും ആളുകൾ വ്യത്യസ്തർ തന്നെയാണ്. വ്യക്തികൾ ഇഞ്ഞി👇-ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യത്യസ്ത പടികളിൽ ഉള്ളവർ ആണ്.

യാതോരു ചിന്തയും ഇല്ലാതെ മക്കളെ ആരുടേയെങ്കിലും കൂടെ ഇരുത്തി പഠിപ്പിക്കുന്നത്, പിന്നീട് കുടുംബ ബന്ധങ്ങളിൽ വൻ ആപത്തുതന്നെ വരുത്തിയേക്കാം.

സ്കൂളുകളിൽ വച്ച് സ്വന്തം മകനിലേക്ക് കടന്നുവരുന്ന സാംസ്ക്കാരിക നിലവാരം എന്തായിരിക്കും എന്ന് യാതോര മാതാപിതാവിനും ഊഹിക്കാനോ നിയന്ത്രിക്കാനോ ആവില്ല.

അദ്യാപകരിൽ നിന്നും എന്തെങ്കിലും ഗുണകരമായ സാംസ്ക്കാരിക നിലവാരം കുട്ടികളിൽ വന്നു ചേരും എന്ന് പ്രതീക്ഷിക്കുന്നതും വൻ വിഡ്ഢിത്തമായേക്കാം.

കാരണം, അദ്യാപകരും നിരന്തരമായി പ്രവർത്തിക്കുന്നത് അവരുടെ സാമൂഹിക ബഹുമാനത്തിൻ്റെ നിലനിൽപ്പിനായും, കുട്ടികളെ അവരുടെ അണികളായി അമർത്തിപ്പിടിക്കാനും മറ്റുമാണ്.

ഇങ്ങിനെ വളർന്നുവരുന്ന മകൻ്റെ ചിന്തകളും മറ്റും ഏത് വിധത്തിലാണ് എന്ന് മാതാവിനും പിതാവും ആശങ്കതന്നെ ആവേണ്ടതാണ്.

എന്നാൽ, ഈ മാതാവും പിതാവും ഇതേ ഭാഷാ പരമായ പൈശാചികത പേറുന്നവരും ആയേക്കാം.

വളർന്നു വരുന്ന ഓമനത്തമുള്ള മകൻ വളർന്നു കഴിഞ്ഞാൽ, യാതോരു ഓമനത്തവും ഇല്ലാത്ത ഒരു മുതിർന്ന വ്യക്തിയാവും എന്നതും ഒരു ദുഃസ്വപ്നമായി പല മാതാപിതാക്കളും മുൻകൂട്ടി കാണാം.

ഈ ഒരു രൂപഭാവ മാറ്റം ഇങ്ഗ്ളിഷ് സാമഹൂകാന്തരീക്ഷങ്ങളിൽ അത്ര കണ്ട് സംഭവിക്കില്ല. എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്നവരിൽ, മുതിർന്നവരിൽ പലപ്പോഴും പലവിധ കഠിനമായ മുഖഭാവങ്ങൾ വന്നുചേരാം.

അടിയിൽ പെട്ടുകിടക്കുന്ന മകനെ അടിയിൽ തന്നെ പിടിച്ചു വെക്കണം എന്ന് ചിന്തിക്കുന്ന മാതാവും പിതാവും ഇല്ലാതില്ല. കാരണം, അവരും ഇതേ നാട്ടിലെ ഒരു ശരാശരി വ്യക്തിതന്നെയാണ്.

പറഞ്ഞു വന്നത്, ചില മാതാപിതാക്കളെങ്കിലും അവരുടെ കുട്ടികളുടെ കാര്യത്തിൽ manipulative ആയിത്തന്നെ പെരുമാറും.

അവരുടെ കുട്ടികളിൽ ആര് ഉന്നത വിദ്യാഭ്യാസത്തിന് പോകണം, ആര് ജീവിത പ്രവർത്തനത്തിൽ പരാജയപ്പെട്ടുകൊണ്ട് വീട്ടിൽ മാതാപിതാക്കളോട് ഒട്ടിനിന്ന് അവരെ പരിപാലിച്ചുകൊണ്ട് ജീവിതം മുന്നോട്ട് നീക്കണം, എന്നതെല്ലാം, പിന്നണിയിൽ സംസാരിച്ച് തീരുമാനിച്ച് അവർ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും.

ഇങ്ങിനെയുള്ള പ്രവർത്തനങ്ങളിൽ വൻ പുത്രവാത്സല്യമാണ് പുറത്തുള്ളവർ കാണുക.

ഈ വിധമായുള്ള മകന് അയാളുടെ അച്ഛൻ അല്ലെങ്കിൽ അമ്മ അയാളെ പിന്നിൽ നിന്നും പാരവെക്കുന്നുണ്ട് എന്ന തോന്നൽ വരാം.

ഈ വിധമായുള്ള അടിസ്ഥാന രഹിതം എന്നു തോന്നിപ്പിക്കുന്ന തോന്നലുകളെ മനോരേഗമായി പരാമർശിക്കുന്നതും കണ്ടിട്ടുണ്ട്.

ചില പിതാവ്, അല്ലെങ്കിൽ മാതാവ് മകനെയോ മകളെയോ ഒരു തരം മനഃശക്തിയില്ലാത്ത വിഡ്ഢിയായി മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിച്ച്, അവരിൽ നിന്നിരുന്ന് ആത്മവീര്യവും ആത്മവിശ്വാസവും കെടുത്തിക്കളയും.

ഇത് ബോധപൂർവ്വമായി ചെയ്യുന്ന കാര്യമാണ്.

മകനും മകളും ആത്മവിശ്വാസത്തോടുകൂടി പെരുമാറുന്നത് കാണുമ്പോൾ, അത് കെടുത്തിക്കളയുന്ന വാക്കുകളും പരാമർശങ്ങളും മാതാപിതാക്കളുടെ ഭാഗത്തുനിന്നും വരാം.

ഒരു പിതാവ് ഒരു മകനെ ഇങ്ങിനെ നിലനിർത്തി, അയാളെ നല്ല സൗന്ദര്യമുള്ള ചെറുപ്പക്കാരിയെ വിവാഹം കഴിപ്പിച്ച്, ആ ചെറുപ്പക്കാരിയെ സ്വന്തം പ്രവർത്തന വേദിയിൽ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

മുതിർന്ന വ്യക്തിയായ മകൻ അല്ലെങ്കിൽ മകൾ വീട്ടിൽ തന്നെ ജീവിച്ചാൽ, മാതാവ്, പിതാവ് എന്ന ബന്ധത്തിന് തന്നെ കോട്ടം വരാം.

കാരണം, പിന്നങ്ങോട്ട് സാമൂഹികമായും പ്രവർത്തിപരമായും തമ്മിൽ മത്സരിക്കുന്ന ആളുകൾ ആയും അവരെല്ലാം രൂപന്തരപ്പെടാം.

മലയാളം ഭാഷയിൽ വ്യക്തമായ അടുക്കും ചിട്ടയും വരുത്തുന്ന കുടുംബാന്തരീക്ഷം പഴയകാല, കാരണവരുടെ കീഴിൽ ഉള്ള കൂട്ടു കുടുംബാന്തരീക്ഷം തന്നെയാണ്.

ഈ ഭാഷയ്ക്ക് അനുയോജ്യമല്ലാത്തതായേക്കാം പുതിയ കുടുംബ ബന്ധാന്തരീക്ഷം. വ്യക്തികളെ വ്യക്തമായ വാക്ക് സ്ഥാനങ്ങളിൽ അടക്കിനിർത്താൻ ഇന്നുള്ള കുടുംബാന്തരീക്ഷം സഹായിച്ചേക്കില്ല.

പണ്ടുകാലങ്ങളിൽ പിതാവിൻ്റെ മകൻ എന്നതു ഒരു വലിയ സ്ഥാനികാരണം ആയിരുന്നില്ല. മറിച്ച് കൂട്ടുകുടുംബത്തിലെ ഒരു അംഗവും, കരണവരുടെ അനുയായിയും ആണ് ആ വ്യക്തി.

ഇങ്ഗ്ളിഷ് കുടുംബാന്തരീക്ഷത്തിൽ കാര്യങ്ങൾ വേറെയാണ്. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

കീഴിൽ പെട്ടുകിടക്കുന്നവരിൽ വൻ ആത്മവീര്യവും ആത്മാഭിമാനവും ഉള്ളത് അംഗീകരിക്കാൻ ആവാത്തവയാണ് ഫ്യൂഡൽ ഭാഷകൾ.

അതിനാൽ തന്നെ കീഴിൽ പെട്ടു ജീവിക്കുന്നവരേയും, തൊഴിൽ ചെയ്യുന്നവരേയും ഇടക്കിടക്ക് ഒന്ന് വാക്കുകളിൽ ചൊറിഞ്ഞ് വിട്ട് അവരിൽ മാനസിക വെപ്രാളമോ മാനസിക സംഘർഷമോ നാണക്കേടോ വരുത്തുക എന്നതും ഒരു സാമൂഹിക യാഥാർത്ഥ്യം തന്നെയാണ് ഈ വക ഭാഷാ അന്തരീക്ഷങ്ങളിൽ.

ഇതേ പ്രവർത്തി കൂട്ടുകാരും, അയൽവാസികളും, തൊഴിൽ മേധാവിയും, കൂടെ തൊഴിൽ ചെയ്യുന്നവരും, തൊഴിൽ മേധാവികളും ചെയ്തേക്കാം. ഇതും വൻ സൗഹൃദ പെരുമാറ്റമായും കാണേണ്ടിവരും, അനുഭവിക്കുന്നവർ.

ഇവയെല്ലാം തന്നെ മാനസിക അസ്വാസ്ഥ്യം സൃഷ്ടിക്കാം, പ്രത്യേകിച്ചും അതേ പോലുള്ള പൈശാചികത മനസ്സിൽ ഇല്ലാത്തവരിൽ.

വ്യക്തിയിൽ ആത്മവിശ്വാസക്കുറവ് വരുത്തുന്നതിൽ വൻ പങ്കും ഉത്തരവാദിത്വവും ഉള്ളത് കുടെ ജീവിക്കുന്നവരിലും, പ്രവർത്തിക്കുന്നവരിലും ആവാം. ഇത് ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിലെ നിരന്തരമായുള്ള പാരവെക്കൽ പ്രകൃയയിൽ ഉലഞ്ഞു പോകുന്നവരിൽ ആണ് സംഭവിക്കുക.

അതേ സമയം, ആത്മവിശ്വാസം എന്ന കാര്യത്തിൻ്റെ പിന്നണിയിൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷങ്ങളിൽ വേണ്ടുന്ന ഒരു കാര്യം അണികൾ എന്ന കൂട്ടരുടെ സാന്നിദ്ധ്യമോ അസ്തിത്വമോ ആണ്.

അനുസരണയുള്ള അണികൾ എന്ന പ്രതിഭാസം ഒരു വൻ ആത്മവിശ്വാസ പ്ളാറ്റ് ഫോം തന്നെ സൃഷ്ടിക്കും.

അണിയെന്ന കൂട്ടരെ തുടച്ചുമാറ്റിയാൽ, പലരുടേയും ആത്മവിശ്വാസം തന്നെ മാഞ്ഞുപോകാം.

പലപ്പോഴും, നീ എന്ന് പരസ്യമായി ഒന്ന് സംബോധന ചെയ്യാനായുള്ള ഒരാളുടെ സാന്നിദ്ധ്യം വൻ ആത്മവിശ്വാസം പകരുന്ന കാര്യം ആണ്.

ഇതിൻ്റെ മറ്റൊരു വശമാണ്, ഈ വിധം ആത്മവിശ്വാസം തേടിനടക്കുന്നവർ ചിലപ്പോൾ അവർക്ക് കൈയിൽ കിട്ടുന്ന ആരേയും പിടിച്ച് അമർത്തിവെക്കും എന്നത്.

മാനസികമായി തരംതാണ വ്യക്തികൾ ഈ കാരണത്താൽ അപകടകാരികൾ തന്നെയാവാം.

അവർ ചിലപ്പോഴെല്ലാം അനവസരത്തിൽ തൻ്റെ കൈയിൽ കിട്ടിയ ആളെ പരസ്യമായി തരംതാഴ്ത്തും. ഈ അനുഭവം ലഭിച്ച ഒരു മാന്യനായ വ്യക്തി ഈ കാര്യം വളരെ കൃത്യമായി എന്നോട് ഒരിക്കൽ പറയുകയുണ്ടായി.

ആത്മവിശ്വാസക്കുറവും മറ്റും ഒരു മാനസിക ദുർബലതയായി കാണപ്പെട്ടേക്കാം. മനോരോഗ ചികിസ്ത തന്നെ ഉപദേശിക്കപ്പെടുന്നതും കണ്ടിട്ടുണ്ട്.

മനസ്സിൻ്റെ ഓരോ ചെറിയ പ്രവർത്തനവും മസ്തിക്ഷ സോഫ്ട്വേറിനുള്ളിലുള്ള ചെറുതും വലുതുമായ സോഫ്ട്വേർ ഫൈലുകളുടെ running ആവാം.

ഈ runningനെ trigger ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പിന്നീട് പറയാം.

ഇനിയും പറയാൻ കാര്യങ്ങൾ ബാക്കിയായി നിൽക്കുന്നുണ്ട്.

 

34. സ്ഥാനീകരണം എന്ന മാനസിക പൊല്ലാപ്പ്

ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ കുറച്ചുകാലം മുൻപ് വരെ കുട്ടികൾ പ്രായമായാൽ സ്വന്തം വീട് വിട്ട് താമസിക്കുകയും അവർക്ക് ഇഷ്ടപ്പെടുന്നതോ, ലഭിക്കുന്നതോ ആയ തൊഴിൽ ചെയ്ത് ജീവിക്കുക എന്നതിൽ ആരും കാര്യമായ ഒരു പ്രശ്നം കണ്ടിരുന്നില്ലാ എന്നാണ് തോന്നുന്നത്.

ഇന്ന് ഇതിൽ ചെറിയ തോതിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ടാവാം. കാരണം, സമൂഹത്തിൽ ജീവിക്കുന്ന ആളുകളിൽ പലരും ഇന്ന് ഫ്യൂഡൽ ഭാഷക്കാരാണ്.

ഇതുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയിലെ കാര്യം തികച്ചും മറ്റൊന്നാണ്.

സാമൂഹികമായി പദവിയും നിലയും വിലയും ഉള്ള വീട്ടിലെ ചെറുപ്പാക്കാരും ചെറുപ്പക്കാരികളും വീട് വിട്ട് സ്വന്തമായി ജീവിക്കുക എന്നത് ഭാഷാ വാക്ക് കോഡുകളിൽ വൻ വിഴ്ച തന്നെ വരുത്താം. ഇതിനാൽ തന്നെ മിക്ക ആളുകളും ഇതിന് മുതിരില്ല.

വീട്ടിൽ നിന്നാൽ പുറത്തുള്ള തൊഴിലാളികളും മറ്റ് സാമൂഹികമായി താഴ്മയിലുള്ളവരും ചെറിയ തോതിലെങ്കിലും, സ്വന്തം സാന്നിധ്യത്തിലെങ്കിലും തരംതാണ വാക്ക് കോഡുകൾ ഇവരോട് ഉപയോഗിക്കില്ല.

എന്നാൽ, വീടിൻ്റെ മേൽവിലാസം ഉയർത്തിപ്പിടിക്കാതെ വീടും വിട്ട് പുറം ലോകത്തിൽ ജീവിച്ചാൽ, തികച്ചും വ്യത്യസ്തമായ ഒരു സാമൂഹിക അനുഭവമാണ് വരിക.

കൈവശം വൻ പണവും പദവിയും ഇല്ലാതെ വീടുമായി ബന്ധം വിട്ടുനിന്നാൽ, പുറം ലോകം ഭാഷാ വാക്ക് കോഡുകളിൽ തമർത്തിക്കളയും.

അന്നുവരെ സാർ, ചേട്ടൻ, നിങ്ങൾ, അവര്, അദ്ദേഹം, അയാൾ തുടങ്ങിയ വാക്കുകളിൽ നിലവാരം ലഭിച്ച വ്യക്തി വെറും പേര്, നീ, താൻ, ഈആള്, അയാൾ, അവൻ, അവള് തുടങ്ങിയ സ്ഥാനീകരണത്തിലേക്ക് നീങ്ങും.

ഇത് സാമൂഹികമായി ഉന്നത പദവിയിൽ നിലനിൽക്കുന്ന വീട്ടിലെ ചില അന്തേവാസികളെ, വീട്ടിൽ ബന്ധനാവസ്ഥയിൽ നിലനിർത്തുന്ന ഒരു കാര്യമാണ്.

പിതാവ്, മാതാവ്, അമ്മാവൻ, അമ്മായി, മറ്റ് മുതിർന്നവർ എന്നിവർ മാനസികമായി എത്രതന്നെ പീഡിപ്പിച്ചാലും, വ്യക്തി വീട് വിട്ട് പുറത്ത് കടന്ന് സ്വന്തമായി ജീവിക്കാൻ തയ്യാറാവില്ല.

ഇതും ഒരു വൻ മാനസിക രോഗാവസ്ഥയോ മാനസികമായി തകർന്ന അവസ്ഥയോ ആയി അനുഭവപ്പെടാം.

ഈ വിധമായുള്ള ഒരു മാനസികാവസ്ഥയെ ചികിസ്തിക്കാൻ മരുന്നും ഉപദേശവും മതിയാവില്ല. പകരം, ഈ വിധമായുള്ള ഒരു കുടുംബാന്തരീക്ഷം നിലവിൽ ഉണ്ട് എന്ന അറിവാണ് ആദ്യമായി മനസ്സിലാക്കേണ്ടത്.

എന്നാൽ പറഞ്ഞുവന്നാൽ, ഈ ഒരു ബന്ധനാവസ്ഥ ഈ രാജ്യത്ത് പലരും അനുഭവിക്കുന്നുണ്ട്. ഉന്നത തൊഴിലോ, സർക്കാർ ജോലിയോ, സ്വന്തമായി വൻ ധനവും അത് സ്വന്തമായി ഉപയോഗിക്കാനുള്ള സൗകര്യവും മറ്റും ഉണ്ട് എങ്കിൽ ഈ വിധമായുള്ള ബന്ധനാവസ്ഥയിൽ നിന്നും രക്ഷനേടാം.

അല്ലായെങ്കിൽ വാക്കുകൾക്ക് വ്യക്തികളെ തളച്ചിടാനുള്ള ശക്തിവന്നുചേരാം.

മറ്റൊരു മാസികാവസ്ഥ, തന്നെക്കുറിച്ച് പ്രതികൂലമായും ദോഷകരമായും പിന്നിൽ നിന്നും മറ്റ് കുടുംബാംഗങ്ങൾ സംസാരിക്കുന്നുണ്ട് എന്ന ഒരു തോന്നലാണ്.

ഇത് ഒരു തരം Paranoia ആയി മനഃശാസ്ത്രം പരിഗണിച്ചേക്കാം. എന്നാൽ എനിക്ക് തോന്നുന്നത്, ഈ ഒരു മാനസികാവസ്ഥയ്ക്കും പിന്നിൽ പലവിധ ജീവിത യാഥാർത്ഥ്യങ്ങൾ കണ്ടേക്കാം എന്നതാണ്. ഇവയാണ് കണ്ടത്തേണ്ടത്.

പിന്നിൽ നിന്നും മറ്റു വ്യക്തിയെപ്പറ്റി പലതും പറയുക, മൂല്യനിർണ്ണയം ചെയ്യുക എന്നത് ഫ്യൂഡൽ ഭാഷാ കോഡുകൾ നിരന്തരമായി ഓരോ വ്യക്തിയിലും പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യും എന്നത് ഒരു വാസ്തവം തന്നെയാണ്.

ആളുകൾ എല്ലായിടത്തും പലവിധ മത്സരബുദ്ധിയും മറ്റും വച്ചു പുലർത്തുന്ന ഒരു ഭാഷാ അന്തരീക്ഷമാണ് ഈ രാജ്യത്ത് ഉള്ളത്.

വ്യക്തികളിൽ യാതോരു വിധ ഗുണമേന്മയും മാനസികമായി ചേർക്കാൻ പറ്റുന്ന യാതൊന്നും തന്നെ പൊതുവിദ്യാഭ്യാസത്തിൽ ഇല്ല.

മറിച്ച്, മറ്റവനെ ഏതെങ്കിലും രീതിയിൽ തമർത്തിയാൽ മാത്രമാണ് തനിക്ക് ജീവിത വിജയം ലഭിക്കുള്ള എന്ന ഒരു ഭീകര മനോഭാവമാണ് പൊതുവിദ്യാഭ്യാസം നൽകുക.

യാതോരു ഗുണമേന്മയും ഇല്ലാത്ത ഒരു സാമൂഹികാന്തരീക്ഷത്തിൽ മറ്റ് വ്യക്തികളുടെ കൂടെ നിന്ന് പ്രവർത്തിച്ചാൽ, അവരെപ്പോലെ തന്നെ ആ വ്യക്തിയും ആവും.

മറ്റുള്ളവരുടെ ചോദ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഉത്തേജനങ്ങളിൽ ഒന്ന് മറ്റുള്ളവരെപ്പറ്റി നിലവാരം കുറഞ്ഞതും, പഴിചാർത്തുന്നതുമായ കാര്യങ്ങൾ ഉരുവിടുക എന്നതും ആവാം.

ഫ്യൂഡൽ ഭാഷക്കാർ ജീവിക്കുന്ന ഒരു പ്രദേശത്ത് ഉന്നത സ്ഥാനങ്ങളിൽ നിൽക്കുന്നവരിൽ വന്നുചേരുന്ന ഒരു മാനസിക ഭാവം ഉണ്ട്.

അതായത്, താഴെക്കിടയിൽ ഉള്ള വ്യക്തി ഉന്നത ഭാവം കാണിച്ചുകൊണ്ട് തന്നോട് ആശയവിനിമയം നടത്താൻ ശ്രമിക്കുന്നുണ്ട് എന്ന തോന്നൽ വന്നാൽ, ആ വ്യക്തിയുടെ മുഖത്ത് നോക്കാതെ കണ്ണിലൂടേയോ അതുമല്ലെങ്കിൽ മുഖത്തിലൂടേയോ അപ്പുറത്തേക്ക് നോക്കുക എന്ന പ്രതിഭാസം.

അതായാത്, look through the eyes.

ഇത് സംഭവിപ്പിക്കുന്നത് താഴെ നിലവാരത്തിലാണ് എന്ന് കരുതപ്പെടുന്ന വ്യക്തിയിൽ നിലനിൽക്കുന്ന ഫ്യൂഡൽ ഭാഷയാണ്. ഈ വിഷയത്തിൻ്റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

പിന്നെ പറയാനാവുന്ന മറ്റൊരു കാര്യം, ഒരു വ്യക്തി ശൈശവ കാലം തൊട്ട് വളർന്നു വന്ന ചുറ്റുപാടാണ്.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഏതൊരാളിലും വന്നു ചേരുന്ന ഒരു ആഗ്രഹമാണ് മറ്റൊരാളെ ഒന്ന് പരിശീലിപ്പിച്ചു വിടുക എന്നത്.

ചെറുപ്രായക്കാരെ അടുത്ത് കിട്ടിയാൽ, ഉടനെ തന്നെ നീ എന്ന വാക്കിൽ പിടിച്ച് നിർത്തി കുറേ ചോദ്യങ്ങൾ ചോദിച്ച് ആളെ വിഷമിപ്പിക്കുക എന്നത് ഒരു വൻ മാനസിക ഉന്മാദം ലഭിക്കുന്ന കാര്യം തന്നെയാണ്.

ഇതിൽ ഒരു ചോദ്യം ഇതാണ്. നിനക്ക് അമ്മയോടാണോ അച്ഛനോടാണോ കൂടതൽ ഇഷ്ടം? ചെറുപ്രായക്കാരൻ ശരിക്കും ഒരു മാനസികമായി വെപ്രാളപ്പെടും.

ഈ വിധ പെരുമാറ്റത്തിലും ചോദ്യം ചെയ്യലിലും മിക്ക ആളുകളും യാതോരു പ്രശ്നവും കാണുന്നില്ലാ എങ്കിലും, ഈ വിധമായുള്ള ഒരു ചോദ്യം ചെയ്യൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷങ്ങളിൽ ഇല്ലായെന്നാണ് തോന്നുന്നത്.

ഇങ്ങിനെ പരിചയം ഉറപ്പിച്ചുപോയാൽ, ചെറുപ്രായക്കാരൻ / ചെറുപ്രായക്കാരി ചോദ്യം ചെയ്യുന്ന ആളെ ചേട്ടാ, ചേച്ചീ, അണ്ണൻ, അക്ക തുടങ്ങിയ വാക്കുകളിൽ വിളിച്ചുകൊണ്ട് വിധേയത്വം ഉറപ്പിച്ചു വെക്കേണ്ടതായും വരും.

ഈ ഒരു പ്രതിഭാസം ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷങ്ങളിൽ എല്ലാ നിലവാരങ്ങളിലും ഉണ്ട് എന്നതിനാൽ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടുന്ന കാര്യം ഏത് നിലവാരക്കാരാണ് കുട്ടിയെ ഈ വിധം പരിശീലിപ്പിക്കുന്നത് എന്നതാണ്.

കാരണം, ഈ വിധമായുള്ള പരിശീലനങ്ങളുടെ ഗൂഢോദ്ദേശം സ്വന്തം മാനസിക ഉന്മാദവും സായൂജ്യവും മാത്രമാണ്.

വളരെ താഴെ നിലവാരമുള്ള വ്യക്തി വളരെ ഉന്നത കുടുംബ നിലവാരമുള്ള കുട്ടിയെ ഈ വിധമായി പരീശീലിപ്പിക്കുന്നത്, ആ കുട്ടിയുടെ മാനസിക ഭാവങ്ങളിൽ പലവിധ പ്രശ്നങ്ങളും എഴുതിച്ചേർത്തേക്കാം.

ആപേക്ഷികമായി തരംതാണ വ്യക്തികളുടെ പരിശീലനം തടയേണ്ടുന്നതാണ്.

ഇങ്ഗ്ളിഷ് ഭാഷയുടെ പരന്ന ഭാഷാകോഡുകൾ ഈ വിധമായുള്ള ഒരു വേലികെട്ടലിൻ്റെ ആവശ്യകത വരുത്തുന്നില്ല, എന്നും ഓർക്കുക.

അതായത്, ഇന്ത്യൻ പട്ടാളത്തിലെ കമ്മിഷൻ്റ് ഓഫിസറായി ചേരുന്ന വ്യക്തിയെ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥൻ ഹിന്ദിയിൽ പരിശിലീപ്പിച്ചാൽ, ആ കമ്മിഷൻ്റ് ഓഫിസറുടെ മനസ്സിൽ ഒരു പാളിച്ച വന്നുചേരും.

ഇതിനാൽ തന്നെ ഈ ട്രെയ്നിങ്ങ് ഇങ്ഗ്ളിഷിലാണ് നടത്തപ്പെടുന്നത്.

ഇതേ വിവേചനബുദ്ധി (discernment) കുടുംബത്തിലും സാമൂഹികാന്തരീക്ഷത്തിലും ആവശ്യമാണ്.

ഒരു നാട്ടിൽ ഒരു ആരോഗ്യ പ്രശ്നം പടർന്നുപിടിച്ചാൽ, സാമൂഹിക ഉന്നതരെ ബോധവൽക്കരിക്കാനായി വരുന്നത് ഡോക്ടർമാരാണ്.

അതേ സമയം, സാധാരണ വ്യക്തികളെ ബോധവൽക്കരിക്കുന്നത് ആരോഗ്യവകുപ്പിലെ താഴെക്കിടയിലുള്ള ജീവനക്കാരാണ്.

സാമൂഹിക ഉന്നതരെ ആരോഗ്യവകുപ്പിലെ താഴെക്കിടയിലുള്ള ജീവനക്കാർ ബോധവൽക്കരിക്കുന്നത് ഉന്നതരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രത്യേകിച്ചും, ബോധവൽക്കരണത്തിനിടയിൽ അവർ ഈ ജീവനക്കാരെ സാർ എന്ന് സംബോധന ചെയ്യേണ്ടിവന്നാൽ.

ഇവിടെ, ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കാര്യം പറയേണ്ടിയിരിക്കുന്നു.

ഇന്ന് മെഡിക്കൽ വിദ്യാഭ്യാസത്തിൽ നിന്നും ഇങ്ഗ്ളിഷ് ഭാഷയിൽ ഉന്നത പ്രാവീണ്യം എന്നത് ഒരു അടിസ്ഥാന യോഗ്യതാണ് എന്നത് തുടച്ചു മാറ്റിയിക്കുകയാണ്.

അങ്ങിനെ വരുമ്പോൾ, ഡോക്ടർമാരുടേയും ആരോഗ്യവകുപ്പിലെ താഴെ നിലവാരത്തിലുള്ള ജീവനക്കാരുടേയും മാനസിക നിലവാരം, താഴെക്കിടിയിലുള്ള ജീവനക്കാരുടെ അതേ നിലവാരം തന്നെയാവാം.

ഇങ്ഗ്ളണ്ടിലും ഇതുതന്നെയാവാം വാസ്തവം.

അതായത്, ഇങ്ഗ്ളണ്ടിലെ ആരോഗ്യവകുപ്പിലെ താഴെക്കിടയിലുള്ള ഒരു ഇങ്ഗ്ളിഷുകാരനായ ജീവനക്കാരൻ്റെ അതേ സംസ്ക്കാരിക നിലവാരം തന്നെയായിരിക്കാം അവിടുള്ള ഒരു ഇങ്ഗ്ളിഷുകാരനായ ഡോക്ടറുടേയും.

ഇവിടെ താരമത്യം ചെയ്യപ്പെടേണ്ടുന്നത്, ഇങ്ഗ്ളണ്ടിലേയും ഇന്ത്യയിലേയും താഴെക്കിടയിലുള്ള ജീവനക്കാരുടെ സാംസ്ക്കാരിക നിലവാരങ്ങൾ തമ്മിലാണ്.

അവർ പൊതുജനത്തിനോട് ഏതു വിധത്തിലാണ് പെരുമാറുന്നത് എന്നത്.

മറ്റൊരു കാര്യം പറയേണ്ടുന്നത്, മലബാറിലെ ഇങ്ഗ്ളിഷ് ഭരണ കാലത്ത് ജനം ഉന്നത ഉദ്യോഗസ്ഥരെയാണ് നേരിട്ട് കാണേണ്ടത് എന്നത്.

ഈ കാര്യം പണ്ടൊരിക്കൽ വിവരിച്ചിരുന്നു, ഈ എഴുത്തിൽ.

 

35. അതീന്ദ്ര്യ സോഫ്ട്വേറിൽ എഴുതിച്ചേർക്കപ്പെടുന്ന ലൈനുകൾ

മനസ്സ് എങ്ങിനെയാണ് പ്രവർത്തിക്കുന്നത് എന്നതിനെക്കുറിച്ച് psychologyക്കും psychiatryക്കും എന്തെങ്കിലും ധാരണ ഉണ്ടാവാനുള്ള സാധ്യത കാണുന്നില്ല.

കാരണം, ഈ വിധ വിഷയങ്ങൾ മനസ്സിനെ കാണുന്നത് ഒരു ക്ളോക്ക് മെക്കാനിക്ക് ഒരു കമ്പ്യൂട്ടറിനെ കാണേണ്ടുന്ന രീതിയിൽ ആണ്.

അതായത്, കമ്പ്യൂട്ടറിന് അകത്ത് കുറേ Hardware സാധനങ്ങൾ ഉണ്ട്. പോരാത്തതിന് കുറേ വ്യത്യസ്ത നിറങ്ങളിൽ ഉള്ള വയറുകൾ ഉണ്ട്. അവയിലൂടെ വൈദ്യുതി പ്രവഹിക്കുന്നു.

ഇവയെല്ലാംകൂടി എന്തൊക്കെയോ clock-work മെക്കാനിസം നടത്തുന്നു.അങ്ങിനെ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നു.

അല്ലാതെ ഇതിനെല്ലാം പിന്നിൽ അദൃശ്യമായതും തൊടാൻ പറ്റാത്തതും മറ്റുമായ software എന്ന ഒരു കാര്യം ഉണ്ട് എന്നത് ശാസ്ത്രത്തിന് അംഗീകരിച്ചു കൊടുക്കാൻ ആവില്ല.

കാരണം ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ Empiricism അഥവാ അനുഭവവാദം ആണ്.

അതായത് Science relies on observation, experimentation, and evidence gathered through the senses:

ശാസ്ത്രം നിരീക്ഷണം, പരീക്ഷണം, ഇന്ദ്രിയങ്ങൾ വഴി ശേഖരിക്കപ്പെട്ട തെളിവുകൾ എന്നിവയെ ആശ്രയിക്കുന്നു. END.

കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് സോഫ്ട്വർ പ്രവർത്തനത്തിലൂടെയാണ് എന്ന കാര്യം യാതോരു ശാസ്ത്ര (Physics, Chemistry, Biology &c.) പണ്ഡിതനും അയാളുടെ പഠന ഗ്രന്ഥങ്ങളിൽ നിന്നും വിവരം ലഭിക്കില്ല.

എന്നാൽ ഈ കാര്യം കമ്പ്യൂട്ടർ വിദഗ്ദർ പറഞ്ഞു കൊടുത്താൽ, അവർക്ക് വിശ്വസിക്കാം വേണമെങ്കിൽ. അല്ലാതെ അവർ സ്ഫോട്വേറിനെ കണ്ടിട്ടില്ല, സ്പർശിച്ചിട്ടില്ല, രുചിച്ചിട്ടില്ല, മണത്തിട്ടില്ല, അതിൻ്റെ പ്രവർത്തന ശബ്ദം കേട്ടിട്ടുമില്ല.

അതായത്, പഞ്ചേന്ദ്രിയങ്ങൾക്ക് യാതോരു രീതിയിലും കണ്ടെത്താൻ പറ്റാത്ത കാര്യമാണ് സോഫ്ട്വേർ.

കമ്പ്യൂട്ടറിൽ സോഫ്ട്വേർ പ്രവർത്തിക്കുന്നുണ്ട് എന്ന് ഒരു ഡോക്ടർക്ക് വിശ്വസിക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് മനുഷ്യ ശരീരത്തിലും മസ്തഷ്കത്തിലും സോഫ്ട്വേർ അല്ലെങ്കിൽ സോഫ്ട്വേറുകൾ പ്രവർത്തിക്കുന്നുണ്ട് എന്നു വിശ്വസിച്ചുകൂടാ?

ഈ വിധമായി ഒന്നു വിശ്വസിച്ചാലുള്ള പ്രശ്നം, പിന്നങ്ങോട്ട് ഇതുവരെ മനഃശാസ്ത് / മനോരോഗചികിത്സ പാഠപുസ്തകങ്ങളിൽ വൻ വിവരമായി എഴുതിവച്ചിട്ടുള്ള മിക്ക കാര്യങ്ങളും തനി വിവരക്കേടോ അല്ലെങ്കിൽ ചെറിയ തോതിലുള്ള വിവരക്കേടോ ആയി മാറും.

വൻ കണ്ടുപിടുത്തങ്ങളും അനുമാനങ്ങളും സിദ്ധാന്തങ്ങളും മറ്റും അടിത്തറ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് നീങ്ങും.

ഇത് കുറച്ച് വകതിരിവുള്ള യാതോരു മനഃശാസ്ത്രജ്ഞനും മനോരോഗചികിത്സകനും അംഗീകരിച്ചുകൊടുക്കാൻ പറ്റുന്ന കാര്യമല്ല. കാരണം, നിത്യവൃത്തിയുടേയും വരുമാനത്തിൻ്റേയും സാമൂഹിക പദവിയുടേയും മറ്റും പ്രശ്നമാണ്.

ഇങ്ങിനെ ഇവിടെ പ്രസ്താവിക്കുന്നുണ്ട് എങ്കിലും, ഇവർ തികച്ചും ഉപയോഗ ശൂന്യരാണ് എന്നു പറയാനും ആവില്ല. കാരണം, മാനസിക പ്രശ്നങ്ങൾക്കും മനോരോഗമെന്ന് കരുതപ്പെടുന്ന കാര്യങ്ങൾക്കും മറ്റും ഇവരാണ് വിദ്യാഭ്യാസ യോഗ്യതയുള്ള കൺസൾട്ടൻസ്.

ഇവരിൽ പലരും പലവിധ ഉപകാരപ്രദമായ സേവനങ്ങളും നൽകുന്നുണ്ട്.

എന്നാൽ ഇവരും, അതോടൊപ്പം സ്വകാര്യ വ്യക്തിയും മനസ്സിൽ വെക്കേണ്ടുന്ന കാര്യം, ഈ വിധ ശാസ്ത്രങ്ങളുടെ പരിമിതമായ വിവരത്തെക്കുറിച്ചാണ്.

മനഃശാസ്ത്രത്തിൽ Compulsive behaviour എന്നു പറയുന്ന ഒരു കാര്യം ഉണ്ട്. ഇതിനെ നിർബന്ധ സ്വഭാവം എന്നുവേണമെങ്കിൽ മലയാളത്തിൽ തർജ്ജമ ചെയ്യാം.

ഈ സ്വഭാവത്തിൻ്റെ ശാസ്ത്രീയ നിർവ്വചനമെന്താണ് എന്ന് എനിക്ക് അറിയില്ല.

എന്നാൽ, ജീവിതത്തിൽ ഏപ്പോഴെങ്കിലും എന്തെങ്കിലും വിജയകരമായി ചെയ്തപ്പോൾ വൻ ആനന്ദം ലഭിച്ചിട്ടുണ്ട്, എങ്കിൽ ആ സംഭവത്തിന് തുടക്കം കുറിച്ച മാനസികവും ഭൗതികവും മറ്റുമായ ചുറ്റുപാടുകൾ വീണ്ടും ജീവിതത്തിൽ ആവർത്തിക്കുന്ന അവസരം വരുമ്പോൾ, അതേ പ്രവർത്തി വീണ്ടും ചെയ്യാനായി മനസ്സിൽ വൻ ആർത്തി കയറിവരുന്നു.

ഈ വിധമായുള്ള പ്രവർത്തികളിൽ ചിലത് നല്ലതായവായിരിക്കാം.

ചിലത് നല്ലതും അല്ല ചീത്തയും അല്ല എന്നതുമാകാം. അതായത് വെറുതെ സമയം പാഴാക്കൽ.

എന്നാൽ ചിലത് കുറ്റവാസനാ പകാരമുള്ളവയാകാം. അതായത് Criminal tendencyയുള്ളവ. ചിലത് മനസ്സിനെ വേദനാ ജനകമായ ചിന്തകളിലേക്ക് നീക്കുന്നവയാകാം.

ഈ മൂന്നാമത്തെതാണ് ഏറ്റവും പ്രശ്നം വരുത്തുന്നത്.

കമ്പ്യൂട്ടറിൽ ഏതെങ്കിലും സോഫ്ട്വേറിന് ഏതെങ്കിലും പ്രവർത്തനത്തിന് ആരംഭിക്കാനായുള്ള Start ബട്ടൺ ക്ളിക്ക് ചെയ്തതുപോലെയാണ് കാര്യങ്ങൾ. ബട്ടൺ ക്ളിക്ക് ചെയ്താൽ ഉടനെ തന്നെ സോഫ്ട്വേർ ഓരോ കാര്യങ്ങൾ പടിപടിയായി അങ്ങ് പ്രവർത്തിപ്പിച്ചു തുടങ്ങും.

ഏതാണ്ട് ഇതേ പോലെ തന്നെയാണ്, മനസ്സിൽ Compulsive behaviourനും തുടക്കം കുറിക്കപ്പെടുക.

അതായത്, മസ്തിഷ്ക സോഫ്ട്വേറിൻ്റെ ഏതോ ഒരു ഭാഗത്ത് ഒരു കോഡിങ്ങ് കയറിക്കൂടിയിട്ടുണ്ടാവും. ഒരു നിശ്ചിത രീതിയിൽ ഉള്ള സാഹചര്യങ്ങൾ ഒത്തുവന്നാൽ, ഒരു നിശ്ചിത രീതിയിൽ മനസ്സ് പ്രവർത്തിച്ചു തുടങ്ങും.

ഈ സാഹചര്യങ്ങൾ ഒരു trigger mechanism ആയി പ്രവർത്തിക്കും.

ഇതിനെ ചികിസ്തിച്ചു മാറ്റാൻ എന്താണ് കാര്യക്ഷമമായ രീതി എന്ന് എനിക്കറിയില്ല.

ബാഹ്യമായ രീതിയിൽ ഇതിനെ ചികിസ്തിച്ചു മാറ്റാവുന്ന ഒരു രീതി, ഇതേ സാഹചര്യങ്ങൾ വീണ്ടും ഒരുക്കിവച്ച്, മനസ്സ് അതിനനുസരിച്ച് പ്രവർത്തിച്ചു തുടങ്ങുമ്പോൾ, ആ മനസ്സിനെ കരുതിക്കൂട്ടി മറ്റൊരു പ്രവർത്തത്തിലേക്ക് കൊണ്ട് പോയി പരിചയപ്പെടുത്തുക എന്നതാവാം.

എന്നുവച്ചാൽ, ഈ രീതിയിൽ പലവട്ടം മനസ്സിനെ തിരിച്ചു വിട്ടുകൊണ്ട് തെറ്റായ പാതയെ മനസ്സിൽ നിന്നും മാച്ചുകളയുകയോ അതിനെ നിഷ്കൃയമാക്കുകയോ ചെയ്യുക.

ഇക്കാര്യം ഇന്ന് മനഃശാസ്ത്രം വിദഗ്ദർ ചെയ്യുന്നുണ്ട് എന്നു കരുതാം.

അലോപ്പതി ഇതിനെ Brain Chemistryൽ വരുന്ന ഒരു പിശകായി കാണുന്നുണ്ട് പോലും. അതായത്, serotonin പോലുള്ള neurotransmitters കളിൽ സംഭവിക്കുന്ന imbalances ആണ് പോലും.

Serotonin reuptake inhibitors (SSRIs) വ്യക്തിക്ക് നൽകി ഈ പ്രശ്നത്തെ ചികിസ്തിക്കും പോലും.

ഇതുമായി ബന്ധപ്പെട്ട യതോരു വിവരവും എൻ്റെ പക്കൽ ഇല്ല.

എന്നാൽ, ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ട കാര്യം, മസ്തഷ്ക പ്രവർത്തനം നടത്തുന്നത് ഒരു സോഫ്ട്വർ ആണ് എന്ന കാര്യമാണ്.

എല്ലാ ചിന്തകളും പ്രവർത്തനങ്ങളും മനസ്സിൽ കൃത്യമായ സോഫ്ട്വേർ ലൈനുകൾ എഴുതിച്ചേർക്കുന്നുണ്ട്.

മനസ്സിനുള്ളിലെ തെറ്റായ പ്രവർത്തനങ്ങളെ മാച്ചുകളയുക എന്നത്, തെറ്റായ കാര്യങ്ങൾ ചെയ്യിപ്പിക്കുന്ന സോഫ്ട്വേർ ലൈനുകളെ ഡെലീറ്റ് ചെയ്യുക എന്ന കാര്യമാണ്.

ഇക്കാര്യം അലോപ്പതിക്ക് ആവുന്ന കാര്യം അല്ല.

ഹോമിയോപതിക്ക് ഇത് ചെയ്യാൻ ആയേക്കാം.

എന്നാൽ ഹോമിയോ വിദഗ്ദന് മസ്തിഷ്ക പ്രവർത്തനം നടത്തുന്നത് ഏതോ ഒരു അതീന്ദ്ര്യ സോഫ്ട്വേർ ആണ് എന്ന വിവരം ഉണ്ടായിരിക്കേണം. അല്ലാതെ ഇന്ന് ഹോമിയപതി പൊതുവായി ചെയ്യുന്നത് പോലെ ഇരുട്ടിൽ കയറിത്തപ്പരുത്.

 

36. ആശയവിനിമയത്തിൻ്റെ പ്ളാറ്റ്ഫോം

മനസ്സിൽ ഫ്യൂഡൽ ഭാഷയുള്ളവരിൽ കാണുന്ന ഒരു പെരുമാറ്റ പ്രതിഭാസം ഉണ്ട്. അത് ഒരു മാനസിക രോഗമായി കരുതാം എന്നു തോന്നുന്നില്ല. എന്നാലും ഒരു വിടക പെരുമാറ്റം തന്നെയാണ്.

അതിനെ ഈ രീതിയിൽ വിശദീകരിക്കാം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തികളുടെ വ്യക്തിത്വം എന്നത് അണികളുടെ സാന്നിദ്ധ്യവും അണികൾ ഉണ്ട് എന്ന വിശ്വാസവും ആണ് പലപ്പോഴും നിലനിർത്തുന്നത്.

ഈ അണികൾ എന്നത് യഥാർത്ഥ അണികൾ ആവാം, അതുമല്ലായെങ്കിൽ സ്വന്തം ജീവനക്കാരാകാം, അതുമല്ലെങ്കിൽ കീഴ്ഉദ്യോഗസ്ഥരോ ജീവനക്കാരോ ആവാം.

ഒരു നിർദ്ദേശം നൽകിയാൽ അത് അനുസരിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നവർ തനിക്കുണ്ട് എന്നത് ഒരു വൻ മാനസിക ഔന്നിത്യവും സാമൂഹിക സുരക്ഷയും വ്യക്തിത്വവും മറ്റും ആണ്. വൻ മനഃശക്തി തന്നെ ഇത് നൽകും.

ഈ രീതിയിൽ ഉള്ള അണികളും ഒരു പരിധിവരെ അപകടകാരികൾ ആണ്. കാരണം, അവരും അതേ ഫ്യൂഡൽ ഭാഷാ മാനസികാവസ്ഥയിൽ ഉള്ളവർ ആണ്.

ഈ അണികൾ മുകളിലേക്ക് യാതോരു രീതിയിലും നീങ്ങാൻ പറ്റാത്തവർ ആണ് എങ്കിൽ അവർ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന രീതിയിൽ അപകടകാരികൾ അല്ല.

എന്നാൽ, താഴെ പിടിച്ചുനിർത്തുന്ന യാതോരു കയറും അവരുടെ മേൽ ഇല്ലായെങ്കിൽ, അവർക്ക് വളരാനുള്ള പഴുതും സൗകര്യവും നൽകുന്നത് അപകടമായേക്കാം.

അവർക്ക് വൻ വിവരവും നൈപുണ്യങ്ങളും നൽകിയാൽ അവർ മുകളിൽ നിൽക്കുന്ന ആളുടെ പാതയുടെ മുന്നിലേക്ക് എടുത്തു ചാടും. അതായത്, പിന്നിൽ നിന്നും മുന്നിലേക്ക് എടുത്തു ചാടും.

എന്നുവച്ചാൽ, തനിക്ക് തൻ്റെ മേലാളനേക്കാൾ കഴിവും ആജ്ഞാ ശക്തിയും ഉണ്ട് എന്ന് പരസ്യമായി പ്രഖ്യാപിക്കാനാകുന്ന ഇടത്തെല്ലാം ഇത് ചെയ്യും.

ഈ പറഞ്ഞത് ഒരു മനോരോഗാവസ്ഥയല്ലാ. എന്നാൽ, ഈ ഒരു സാധ്യത ഉള്ളത് മുകളിലെ ആളുടെ മനസ്സിൽ ഉണ്ടാവും എന്നതാണ് പ്രശ്നം.

അയാൾ തൻ്റെ ആജ്ഞാനുവർത്തിയായ ആളെ നിരന്തരമായി അമർത്തിപ്പിടിച്ചു നിർത്തും.

ഈ സ്വഭാവത്തെ താഴെയുള്ള വ്യക്തിക്ക് ഒരു മനോരോഗമായി കണേണ്ടതായി വരും.

യാതോരു രക്ഷാ മാർഗ്ഗവും ഇല്ലാതെ ഇതിനോട് നിരന്തരമായി പ്രതികരിക്കുന്ന അണിയിലും ഇത് ഒരു മനോരോഗാവസ്ഥയായി മാറാം. അയാൾ പലരീതിയിൽ അസ്വസ്ഥനായി പെരുമാറാം.

മറ്റൊരു മാനസികാവസ്ഥയുടെ കാര്യം പറയാം. ഇത് ഫ്യൂഡൽ ഭാഷയുമായി മാത്രം ബന്ധപ്പെട്ട ഒരു കാര്യം അല്ല.

രണ്ട് വ്യക്തികൾ തമ്മിൽ സ്ഥിരമായി അടുത്ത് പെരുമാറുന്നു. ഒരാൾ പറയുന്നത് മറ്റേ ആൾക്ക് വളരെ വ്യക്തമായി മനസ്സിലാകും.

എന്നാൽ പെട്ടെന്ന് ഒരു ദിവസം ഇതിൽ ഒരാൾക്ക് തികച്ചും വ്യത്യസ്തമായ ഒരു സ്ഥിതവിശേഷം വന്നു ചേർന്നു. ഇത് എല്ലാരും അറിഞ്ഞു.

എന്നാൽ, സ്ഥിരമായി നിത്യവും തമ്മിൽ ഇടപഴകിക്കൊണ്ടിരുന്ന മറ്റേ ആൾ മാത്രം ഈ കാര്യം അറഞ്ഞില്ല.

ഈ അവസ്ഥയിൽ ആദ്യത്തെ ആൾ അയാളുടെ പുതിയ മാനിസികാവസ്ഥയിൽ നിന്നുകൊണ്ട് എന്തെങ്കിലും മറ്റേ ആളോട് പറഞ്ഞാൽ, രണ്ടാമത്തെ ആൾക്ക് ഈ പറയുന്നത് എന്താണ് എന്നു മനസ്സിലാകില്ല.

സാധാരണ ഗതിയിൽ ഇത് ഒരു പ്രശ്നമായി ഭവിക്കില്ല. കാരണം, മനസ്സിലായില്ലാ എങ്കിൽ കാര്യങ്ങൾ വളരെ വിശദമായി വിശദീരിക്കാവുന്നതാണ്.

എന്നാൽ, കാര്യങ്ങൾ യുദ്ധ കാലാടിസ്ഥാനത്തിൽ നീങ്ങുന്ന അവസരമാണ് നിലനിൽക്കുന്നത് എങ്കിൽ ആശയവിനിമയം തമ്മിൽ പൊരുത്തപ്പെടാത്ത ഒരു അവസ്ഥാ വിശേഷം ആ നിർണ്ണായകമായ നിമിഷങ്ങളിൽ വന്നുചേരും.

ഇത് ചിലപ്പോൾ വൻ പൊട്ടിത്തെറിയിൽ വരെ കലാശിക്കാം. കാരണം, ആശയവിനിമയത്തിന് പിന്നിൽ ഒരു പ്ളാറ്റ് ഫോം ആയി നിലനിൽക്കുന്ന വസ്തു ഇല്ലാ എന്നതുകൊണ്ട്.

ഇങ്ങിനെ ഇവിടെ പറയുമ്പോൾ പുറത്തുവരുന്ന കാര്യം, ആശയവിനിമയവും തമ്മിൽ യാത്ര ചെയ്യുന്നത് ഏതോ അദൃശ്യമായ പ്ളാറ്റ്ഫോമിന് മുകളിലൂടെയാണ് എന്ന കാര്യമാണ്.

ഈ ഒരു കാര്യവും മനുഷ്യ ബന്ധങ്ങളിൽ ഒരു നിർണ്ണായക വസ്തു തന്നെയാണ്.

ഒരേ വീട്ടിൽ താമസിക്കുന്ന വ്യക്തികൾക്ക് ഇടയിലും, ഒരേ തൊഴിൽ സ്ഥലത്ത് തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കിടയിലും മറ്റും അതീന്ദ്ര്യ സോഫ്ട്വേർ നിർമ്മിതമായ അദൃശ്യവും പൊതുവായതുമായ ഒരു പ്ളാറ്റ് ഫോം എന്ന വസ്തുവുണ്ടായിരിക്കേണം.

വ്യക്തികൾക്ക് ഇടയിൽ പൊതുവായ ഒരേ മാനസിക പ്ളാറ്റ് ഫോം ഇല്ലായെങ്കിൽ, അവിടെ ആശയവിനിമയത്തിൽ വൻ പാളിച്ച തന്നെ വരാം.

ഈ പറഞ്ഞത് ഒരു വൻ മേഘല തന്നെയാണ്. ചെറുതായി ഒരു സൂചിപ്പിച്ചു വിടാം, ഇവിടെ. അത്രതന്നെ.

ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഒരു ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു, ആളുകളുമായി ഇടപഴകുന്നു.

ആ ആളടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ ഒരു താഴെ നിലവാരത്തിലുള്ള മേഘലയിൽ പ്രവത്തിക്കുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു, ആളുകളുമായി ഇടപഴകുന്നു..

രണ്ട് കൂട്ടർക്കും യഥാർത്ഥത്തിൽ നിത്യവും ലഭിക്കുന്നത് വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള പെരുമാറ്റ പരിശീലനങ്ങൾ ആണ്.

ഈ പറഞ്ഞത് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിലെ ഭാര്യ-ഭർത്താക്കന്മാർക്കിടയിലാണ് കൂടുതൽ ആയി കാണപ്പെടുക.

ഈ രണ്ട് കൂട്ടരും തമ്മിൽ സംസാരിക്കുന്ന അവസരങ്ങളിൽ കാര്യമായ ആശയവിനിമയ ഏറ്റുമുട്ടലുകൾക്കും പൊരുത്തപ്പെടാതിരിക്കലുകൾക്കും അന്യോന്യം മനസ്സിൽ പതിയാതിരിക്കലുകൾക്കും, പറയുന്ന കാര്യങ്ങളുടെ സത്ത് തെന്നിപ്പോകുന്ന സംഭവങ്ങൾക്കും സാധ്യതയുണ്ട്.

ഈ വിധ വ്യക്തികൾ അനുഭവിക്കുന്ന ഈ വിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നോക്കുന്നവർ ഈ വിധമായുള്ള ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാവാം.

മനസ്സും ആശയവിനിമയും മറ്റുമായി ബന്ധപ്പെട്ടുകൊണ്ട് മനസ്സിലാക്കേണ്ടുന്ന കാര്യം, ഇവയെല്ലാം ഏതോ അദൃശ്യമായ അതീന്ദ്ര്യ സോഫ്ട്വേറിൻ്റെ സൃഷ്ടിയും പ്രവർത്തനവും ആണ് എന്നതാണ്. ഇത് പലവട്ടം പറഞ്ഞു കഴിഞ്ഞ കാര്യം തന്നെയാണ്.

ഈ സോഫ്ട്വേറിൽ നിന്നും പ്രവഹികക്കുന്ന നിർദ്ദേശങ്ങളും ആശയങ്ങളും ചിന്തകളും വാക്കുകളും വാക്യങ്ങളും മറ്റും ഒരു അതീന്ദ്ര്യ AI സൃഷ്ടിക്കുന്നതാണ് എന്നു വേണമെങ്കിൽ ഇന്നത്തെ നമ്മുടെ സാങ്കേതിക വിവരത്തിൻ്റെ അടിസ്ഥാത്തിൽ പറയാവുന്നതാണ്.

എന്നാൽ വരും കാലങ്ങളിൽ ഇതിനേക്കാൾ മികച്ച വൻ അതീന്ദ്ര്യ സാങ്കേതികതയെക്കുറിച്ച് മനുഷ്യന് അറിവ് ലഭിച്ചേക്കാം.

 

37. ഫ്യൂഡൽ ഭാഷയിലെ വ്യക്തി സാതന്ത്ര്യ പരിമിതികൾ

ഇനി ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിലെ വൈവാഹിക ബന്ധവുമായി ബന്ധപ്പെട്ടുകൊണ്ട് ഒന്നോ രണ്ടോ കാര്യങ്ങൾ പറയാം എന്നു വിചാരിക്കുന്നു.

വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് പലതും പറയാനുണ്ട്. ആ വേദിയിലേക്ക് ഈ എഴുത്ത് എന്നെങ്കിലും എത്തുകയാണ് എങ്കിൽ അത് അന്ന് ചെയ്യാം.

ഒന്നാമതായി പറയേണ്ടുന്നത് നമ്മുടെ സ്വന്തം പ്രദേശത്തിലെ കാര്യമാണ്.

കഠിനമായ ഉച്ചനീചത്വ സ്വഭാവമുള്ള ഭാഷാ പ്രദേശത്തിലാണ് എല്ലാരും ജീവിക്കുന്നത്. ഭർത്താവിന് സമൂഹത്തിൽ ഭാഷാ വാക്കുകളിൽ എന്തെങ്കിലും ഒരു സ്ഥാനം ആവശ്യമാണ്.

പലരും ഈ വ്യക്തിയെ ചേട്ടൻ എന്നു വിളിക്കുകയും ചേട്ടൻ എന്ന് പരാമർശിക്കുകയും ചെയ്യാനുണ്ടാകേണം. അല്ലെങ്കിൽ അതു പോലുള്ള വേറെയന്തെങ്കിലും വാക്ക്.

ഭാര്യ എന്നത് ഈ ഭാഷാ പ്രദേശത്ത് ഭർത്താവിൻ്റെ അനുയായി ആയി നിൽക്കേണ്ടുന്ന ആളാണ്.

ഭാര്യ അനുയായി ആയി ഇല്ലായെങ്കിൽ ഭർത്താവിൻ്റെ കാര്യം ചെറുതായി കഷ്ടം തന്നെയാകാം. എന്നാൽ പുറം ലോകത്ത് ഈ ഭർത്താവിന് അനുയായികൾ ഉണ്ട് എങ്കിൽ അത്രകണ്ട് പ്രശ്നം ഇല്ല.

വാക്കുകളിലെ പദവിയെന്നത് ഭാര്യയ്ക്കും ആവശ്യമാണ്. അത് കുടുംബത്തിലും സമൂഹത്തിലും ഭർത്താവിനുള്ള ഔന്നിത്യത്തിൻ്റെ പ്രതിഫലനമായി ഭാര്യയിൽ വന്നു ചേരാം.

എന്നാൽ ഭാര്യയ്ക്ക് സ്വന്തമായി വരുമാനവും മറ്റും ഉണ്ട് എങ്കിൽ കുടുംബത്തിന് അത്രമാത്രം സാമ്പത്തിക ഉറപ്പ് ലഭിക്കാം.

എന്നാൽ ഈ വിധമായി വളരുന്ന ഭാര്യ മിക്കപ്പോഴും പുറത്തുള്ള ആരുടേയെങ്കിലും അനുയായി ആയി ജീവിക്കേണ്ടിവരും, ഈ വരുമാന ശ്രോതസ്സ് നിലനിർത്താൻ.

അതായത് തൊഴിൽ ഉടമയേയും തൊഴിൽ മേധാവികളേയും ചേട്ടൻ, ചേച്ചി വാക്കുകളിൽ നിലനിർത്തേണ്ടി വരാം.

അവർ ഈ ഭാര്യയെ നീ വാക്കിലും അവൾ വാക്കിലും നിലനിർത്താം.

ഇത് ഒരു സങ്കീർണ്ണമായ ഒരു സാമൂഹിക വ്യക്തി ബന്ധ കണ്ണിയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഭാര്യയിൽ പലതരും വാക്ക് കണ്ണികളും നിലനിൽക്കും.

ഇതൊന്നും ഒരു പുതുമയുള്ള കാര്യമായിരിക്കില്ല മിക്കവർക്കും. കാരണം, മലയാളം സ്കൂളിൽ പഠിച്ചു വളരുന്നത് തന്നെ ഈ വിധമായുള്ള പലരുടേയും വാക്കുകളിലെ അണിയും കീഴ്സ്ഥാനക്കാരിയും ആയുള്ള പരിശീലനം തന്നെയാണ്.

ഈ വിധ കാര്യങ്ങളുടെ വിപുലമായ ഫലങ്ങളും അവ ബാധിക്കുന്ന കാര്യങ്ങളും മറ്റും ഇവിടെ ഇപ്പോൾ കുറിച്ചിടുന്നില്ല.

ഭാര്യക്ക് ഉന്നത പദവിയും ഭർത്താവിന് അതു പോലുള്ള ഒരു പദവി ഇല്ലാതിരിക്കലും ഭാഷാ വാക്കുകളിൽ പ്രശ്നം തന്നെയാണ്.

പുറത്തുള്ളവർ വാക്കുകളിൽ ഭാര്യയെ അവർ ആക്കുകയും ഭർത്താവിനെ അവൻ, അല്ലെങ്കിൽ അയാൾ ആക്കുകയും ചെയ്യുന്നത് ഭാര്യ-ഭർത്തൃ ബന്ധത്തിൽ ദോഷം ചെയ്യാനായേക്കാം.

അതിന് പലരും ശ്രമിക്കുകയും ചെയ്യു.

ഭർത്താവിനോട് ഒട്ടിനിൽക്കുന്ന ഭാര്യ, ഭർത്താവിന് വൻ ബലം നൽകും.

ഈ ബലം ഇല്ലാതാക്കാൻ ഏറ്റവും ബലവത്തായ വഴി ഇവരെ തമ്മിൽ തെറ്റിക്കുക എന്നതാണ്.

ഇവിടെ പറഞ്ഞുവിടുന്നത്, ഭർത്താവിൻ്റേയും ഭാര്യയുടേയും മാനസിക നിലവാരങ്ങളെക്കുറിച്ച് പഠിക്കുകയും അവയിൽ കാണപ്പെടുന്ന പിശകുകളെ ചികിത്സിച്ചു മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഭാഷയിലൂടെ വികസിച്ചു കിടക്കുന്ന വിശാലമായ ഈ ലോകത്തെക്കുറിച്ച് ബോധവാന്മാരായിരിക്കേണം എന്നതാണ്.

പലതരം പേടികളും ഭർത്താവിൻ്റേയും ഭാര്യയുടേയും മനസ്സിൽ ഈ വിധ ഭാഷാ കോഡുകൾ തിരുകിച്ചേർക്കും.

ഉദാഹരണത്തിന് ഭർത്താവിനെ ചേട്ടൻ എന്ന് വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഭാര്യ.

തൊഴിൽ സ്ഥാനത്ത് ഭർത്തവിനെ തരംതാഴ്ത്തി അവിടുള്ള പലരും നീ എന്ന് വിളിക്കുകുയം അവൻ എന്ന് പരാമർശിക്കുകയും ചെയ്യുന്നു.

അവരെയെല്ലാം ഭർത്താവ് വൻ വിധേയത്ത ഭാവത്തിൽ സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുന്നു.

ഈ ഒരു സാമൂഹികാന്തരീക്ഷത്തിലേക്ക് ഭാര്യ നിത്യവും കയറിവരുന്നത് ഭർത്താവിൽ മനോവിഷമവും ഭാര്യയിൽ ഭർത്താവിനോടുളള വിലകുറയലും വരുത്താൻ കാരണമാകാം.

ഇന്ത്യയിൽ ജനങ്ങൾ പലയിടത്തും ജീവിക്കുന്നത് ഉറമ്പുകൾ നിറയുന്നത് പോലെയാണ്. ആളുകൾ പെരുകിക്കൊണ്ടിരിക്കുന്നു.

വ്യക്തികൾക്ക് ആവശ്യമായ സ്വകാര്യ സ്ഥല വിസ്തീർണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു.

മറ്റൊരു കാര്യം പറഞ്ഞു വിടാനുള്ളത്, ഓരോ ഭാഷയിലും അതിൻ്റേതായ വ്യക്തി ബന്ധകോഡുകൾ ഉണ്ട് എന്നതാണ്.

ഇങ്ഗ്ളിഷിൽ ലഭിക്കുന്ന വ്യക്തി ബന്ധ കോഡുകളിൽ ഭാര്യയ്ക്കും ഭർത്താവിനും വൻ വ്യക്തി സ്വാതന്ത്ര്യവും അന്യോന്യം ഒരേ മാനസിക നിലവാരവും മറ്റും ലഭിക്കും.

എന്നാൽ ഇന്ത്യയിൽ ഇങ്ഗ്ളിഷ് അറിയുന്ന മിക്ക ആളുകൾക്കും ഏതെങ്കിലും പ്രാദേശിക ഫ്യൂഡൽ ഭാഷയും അറിയും.

അതിനാൽ തന്നെ മുകളിൽ പ്രസ്താവിച്ച കാര്യങ്ങൾക്ക് ചെറിയ തോതിലോ അതുമല്ലായെങ്കിൽ വലിയതോതിലോ ഉള്ള പരിമിതികൾ ഉണ്ട്.

പോരാത്തതിന് സാമൂഹികാന്തരീക്ഷം പൊതുവായിപ്പറഞ്ഞാൽ ഫ്യൂഡൽ ഭാഷയിൽ തന്നെയും ആണ്.

ഇതിൽ കാണുന്ന ഒരു പ്രത്യേകത എന്താണ് എന്നുവച്ചാൽ മറ്റൊരു പുരുഷനേയും സ്ത്രീയോയും അവൻ, അവൾ വാക്കുകളിൽ ഏത് ആർക്കും, ഏത് താന്തോന്നിക്കും, പരമർശിക്കാം എന്നതാണ്.

ഇത് ഒരു വൻ തലവേദന തന്നെയാണ്.

യാതോരു രീതിയിലും അസഭ്യവാക്കുകൾ ഉപയോഗിക്കാതെതന്നെ വ്യക്തികളെ തരംതാഴ്ത്തിയും വിലയിടിച്ചും സാമൂഹികാന്തരീക്ഷങ്ങളിൽ പരാമർശിക്കാൻ പറ്റും.

ഈ രീതിയിൽ തരംതാഴ്ത്തപ്പെട്ട വ്യക്തിയിൽ കാണുന്ന ഏതൊരു ഉന്നത ഭാവത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും ഈ വാക്കുകൾക്ക് കടിഞ്ഞാൺ ഇടാൻ പറ്റും.

പോരാത്തതിന്, സർക്കാർ ഉദ്യോഗസ്ഥരും പോലീസുകാരും കോടതിയിലെ ജഡ്ജിമാരും ഇതേ വാക്കുകൾ തന്നെയാണ് സാധാരണക്കാരായ പുരുഷന്മാരെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ഉപയോഗിക്കുന്നത്.

ഇവിടെ പറഞ്ഞുവന്നത് ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ ലഭിക്കുന്ന വ്യക്തി സ്വാതന്ത്ര്യവും വ്യക്തിത്വം അന്തസ്സും മറ്റും നിലനിർത്താൻ സാമൂഹിക ബലം കുറഞ്ഞവർക്ക് മലയാളത്തിൽ പ്രയാസം തന്നെയാണ് എന്നതാണ്.

മാത്രവുമല്ല, ചിലപ്പോൾ അത് അപകടവും ആയേക്കാം.

ഈ കാര്യം ഭാര്യയും ഭർത്താവും മനസ്സിലാക്കേണ്ടതാണ്.

മാത്രവുമല്ല, ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ പെരുമാറുന്നതു പോലെ മലയാളത്തിൽ ചിന്തിക്കുന്നവർ പെരുമാറാൻ പാടില്ല.

കാരണം, മലയാളത്തിൽ വ്യക്തി ബന്ധ കണ്ണികളും വ്യക്തി ബന്ധ പാതകളും വ്യക്തി സ്വാതന്ത്ര്യ പരിധികളും മറ്റും തികച്ചും വ്യത്യസ്തം തന്നെയാണ്.

വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യമാണ് ജാതകപ്പൊരുത്തം എന്നത്.

ജോതിഷം ശരിയാണോ അല്ലയോ എന്ന കാര്യത്തിലേക്ക് ഇവിടെ കടക്കുന്നില്ല.

എന്നാൽ, ഈ ഒരു കാര്യത്തിൽ വിശ്വാസമുള്ളവർക്കായി പറയുകയാണ്, വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് പല വിധ പൊരുത്തങ്ങൾ ജോതിഷത്തിൽ ഉണ്ട് എന്ന്.

മുഖ്യമായി പത്ത് പൊരുത്തങ്ങൾ പരിഗണിക്കാറുണ്ട്.

ഭാര്യയും ഭർത്താവും തമ്മിൽ വൻ ആകർഷണവും മറ്റും വരുത്തുന്നത് വശ്യപ്പൊരുത്തമാണ് എന്ന് കേട്ടറിവുണ്ട്.

ഭാര്യ-ഭർത്തൃ ബന്ധത്തിൽ കശപിശ വരുന്നവർക്ക് വേണമെങ്കിൽ ഈ ഒരു പൊരുത്തത്തേക്കുറിച്ചും ചിന്തിക്കാവുന്നതാണ്.

എന്നാൽ വേറേയും പൊരുത്തങ്ങൾ ഇതേ വ്യക്തി ബന്ധപ്പൊരുത്തം വരുത്തും എന്നും കാണുന്നു.

എനിക്ക് ജോതിഷം യാതൊന്നും അറിയില്ലായെങ്കിലും, വൈവാഹിക പൊരുത്തം എന്ന വിഷയും ഈ എഴുത്തിൻ്റെ പാതയിൽ വന്നതിനാൽ, അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ ചില കാര്യങ്ങൾ ചേർക്കാം എന്നു തോന്നുന്നു.

 

38. ചികിത്സയും പുലി വാലും

ജോതിഷത്തിലെ വൈവാഹിക പൊരുത്തങ്ങളെക്കുറിച്ച് എഴുതാം എന്നു വിചാരിച്ചതായിരുന്നു.

കാരണം, അവയ്ക്കും വൈവാഹിക ജീവിതത്തിലെ മാനസികാവസ്ഥയുമായി ചെറിയതോതിലെങ്കിലും ബന്ധം കണ്ടേക്കാം എന്ന ഒരു തോന്നൽ മനസ്സിലുണ്ട്.

എന്നാൽ ആ വിഷയത്തിലേക്ക് പോകേണ്ടാ എന്നാണ് ഇപ്പോൾ തീരുമാനിച്ചത്. കാരണം, അതിലേക്ക് കടന്നാൽ അതിൽ നിന്നും എഴുത്ത്, ഗോട്ടികൾ ഉരുട്ടിവിട്ടതുമാതിരി, പലവിധ ദിശകളിലേക്ക് ഓടിക്കളഞ്ഞേക്കാം.

മനഃശാസ്ത്രം അഥവാ Psychology എന്ന വിഷയത്തിൻ്റെ പാതയിൽ തന്നെ ഇപ്പോൾ എഴുത്തിനെ പിടിച്ചു നിർത്താം എന്നു വിചാരിക്കുന്നു.

Psychologyക്ക് തൊട്ടുടുത്തു നിൽക്കുന്ന വിഷയം ആണ് Psychiatry. വളരെ ലഘുവായി പറഞ്ഞാൽ മരുന്നും Theraphyയിലൂടേയും (രോഗചികിത്സയിലൂടേയും) മനോരോഗങ്ങളെ മാറ്റുന്ന ചികിത്സാരീതിയാണ് ഇത് എന്നു കാണുന്നു.

ഈ വിഷയത്തിൻ്റെ ഔപചാരിക ആഴം എനിക്ക് അറിയില്ലാ എന്നതുകൊണ്ട് അതിനെ പരിശോധിക്കാനുള്ള വിവരം എനിക്കില്ലാ എന്ന് പറഞ്ഞുകൊണ്ടു തന്നെ ചില കാര്യങ്ങൾ പറയുകയാണ്.

പല അക്കാഡമിക്ക് വിഷയങ്ങളും അവയിൽ ബിരുദവും ബിരുദന്തര ബിരുദം നേടിയവരുടെ കൈകളിൽ ആണ്.

അവയെല്ലാത്തിൻ്റേയും ആഴവും പരപ്പും മറ്റുള്ളവർക്ക് അറിയാൻ സാധ്യത കുറവാണ്.

പുറത്തുള്ളവർക്ക് ഓരോ അക്കാഡമിക്ക് വിഷയത്തിൻ്റേയും ആഴവും പരപ്പും സൂക്ഷ്മതയും കൃത്യതയും മനസ്സിലാക്കാനായി സമയം പാഴാക്കാൻ ആവില്ല.

Mood Disorders: Depression, bipolar disorder.

Anxiety Disorders: Generalized anxiety disorder, panic disorder, social anxiety disorder.

Psychotic Disorders: Schizophrenia, schizoaffective disorder, Bipolar disorder.

Personality Disorders: Borderline personality disorder, antisocial personality disorder.

Trauma-Related Disorders: Post-traumatic stress disorder (PTSD).

Neurodevelopmental Disorders: ADHD (attention-deficit/hyperactivity disorder).

Substance use Disorders.

തുടങ്ങിയ കാര്യങ്ങളെയാണ് Psychiatry എന്ന വൈദ്യരോഗ ചികിത്സാ സമ്പ്രദായം ചികിസ്തിക്കാൻ ശ്രമിക്കുന്നത്. ഔഷധ വിദ്യയാണ് ഈ ചികിസ്താ സമ്പ്രദായത്തിന്റെ് പണിയായുധം.

ഈ വിധമായുള്ള ഒരു ചികിത്സാ പദ്ധതിയുള്ളത് നല്ലതു തന്നെ. കാരണം വ്യക്തികൾക്ക് മനോരോഗാവസ്ഥ വന്നാൽ ആരേയെങ്കിലും ചികിത്സക്കായി അവർക്ക് സമീപിക്കാനുള്ളത് നല്ലതു തന്നെ.

എന്നാൽ ഈ അക്കാഡമിക്ക് വിഷയത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ Science എന്ന പദത്തിൻ്റെ ഊരാക്കുടുക്കിൽ പെട്ടുകിടക്കുകയാണ് എന്നതാണ് പ്രശ്നം.

പോരാത്തതിന്, ചികിത്സകന്റെു ജീവിത വരുമാന മാർഗ്ഗവും സാമൂഹിക അന്തസ്സും മറ്റും പഠിച്ച വിഷയത്തോട് കൂറുകാണിച്ചാലെ നിലനിർത്താനാവൂ എന്നതും ഒരു പ്രശ്നം തന്നെയാണ്.

പഠിച്ച കാര്യങ്ങളുടെ നിജ സ്ഥിതി ചോദ്യം ചെയ്താൽ ജീവിതം അവതാളത്തിലാകാം.

മുകളിൽ എഴുതിച്ചേർത്തിരിക്കുന്ന സാങ്കേതിക പദ പ്രയോഗങ്ങൾ മനസ്സിൽ പതിയുന്നവയും ആഞ്ഞുപതിയുന്നവയും ആണ് എന്നാണ് തോന്നുന്നത്.

Political Scienceൻ്റെ കാര്യത്തിലും മറ്റും പറഞ്ഞത് പോലെ ഇവയും എന്താണ് എന്ന് അന്വേഷിച്ചുപോയാൽ, ഏത് സാധാരണ വ്യക്തിക്കും മനസ്സിലാവുന്ന കാര്യങ്ങൾ തന്നെയാണ്.

എന്നാൽ സാങ്കേതിക പദപ്രയോഗങ്ങൾ തന്നെയാണ് ഏത് അക്കാഡമിക്ക് വിഷയത്തേയും ഉയർത്തിവെക്കുന്നത്.

Audio and visual hallucinations (കേൾവിയിലേയും കാഴ്ചയിലേയും മിഥ്യാബോധം).

അതാതയത് ഭൗതികമായി കാണാത്ത ഏതോ ഒരു  ശ്രോതസ്സിൽ നിന്നും ശബ്ദ സന്ദേശങ്ങൾ കേൾക്കുക. അതായത്, യാതോരു മനുഷ്യനേയും കാണുന്നില്ല, എന്നാൽ ഒരു മനുഷ്യനോ മറ്റോ മനുഷ്യ സ്വരത്തിലും ഭാഷയിലും എന്തൊക്കെയോ പറയുന്നത് കേൾക്കുക.

ഭൗതികമായി മറ്റാർക്കും കാണാൻ പറ്റാത്ത വ്യക്തികളേയോ ദൃശ്യങ്ങളേയോ കാണുക.

സത്യം പറഞ്ഞാൽ, ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യ ഈ കാര്യങ്ങൾ ഒരു ഭൗതിക യാഥാർത്ഥ്യമായി മാറ്റിയിട്ടുണ്ട്.

ചെവിയിൽ earphone വച്ചുകൊണ്ട് ദൂരെയുള്ളവരുമായി സംസാരിക്കുക, Google Mapൽ നിന്നും നിർദ്ദേശങ്ങൾ കേൾക്കുക, Alexa, Siri തുടങ്ങിയവയുമായി സംസാരിക്കുക എന്നെല്ലാമുള്ളത്, ഈ വിധ സാങ്കേതിക വിദ്യളെക്കുറിച്ച് അറിവില്ലാത്തവർക്ക് തനി വട്ടായി തോന്നും എന്നുള്ളതാണ് വാസ്തവം.

എന്നാൽ മനോരോഗമായി ഈ വിധ പ്രതിഭാസങ്ങൾ ഇന്ന് കാണപ്പെടുന്നത് ഈ വിധ കഴിവുകൾ യാതോരു ഡിജിറ്റൽ സാങ്കേതിക ഉപകരണത്തിൻ്റേയും സാന്നിദ്ധ്യമില്ലാതെ ഒരാൾക്ക് ലഭിച്ചാലാണ്.

ഈ എഴുത്തിൽ കുറച്ച് അദ്ധ്യായങ്ങൾക്ക് മുൻപ് കിഴക്കൻ പേരാമ്പ്ര മലയോരങ്ങളിൽ വച്ച് ഞാൻ കണ്ട Medium വ്യക്തി ഇതേ പോലുള്ള ശബ്ദ സന്ദേശങ്ങൾ ചെവിയിൽ കേൾക്കുമായിരുന്നു.

ഇത് ഒരു വൻ കഴിവല്ല, മറിച്ച് schizophreniaയുടേയും മയക്ക് മരുന്ന് ഉപയോഗത്തിൻ്റേയും ലക്ഷണമായി Psychiatryക്ക് വിധിയെഴുതാവുന്നതാണ്.

പ്രവാചകനായ മുഹമ്മദിന് ഗബ്രിയേൽ മാലാഖയെ കാണാൻ പറ്റിയതും അതീന്ദ്ര്യ സ്രോതസ്സുളിൽ നിന്നും ശബ്ദ സന്ദേശങ്ങൾ ലഭിച്ചതും മറ്റും പ്രവാചകന് schizophrenia ഉണ്ടായിരുന്നതിൻ്റെ ലക്ഷണമാണ് എന്ന് Salman Rushdie അഭിപ്രായപ്പെട്ടത് വായനക്കാരന് ഓർമ്മയുണ്ടാവും.

ഈ പ്രസ്താവനയോടുകൂടി Rushdie ലോക പ്രസിദ്ധനായി.

ഒരു മനുഷ്യൻ്റെ മനസ്സിൽ ഇന്നുള്ള ഡിജിറ്റൽ സാങ്കേതിക വിദ്യയെ മറികടക്കുന്ന രീയിയിൽ ഉള്ള ഒരു കഴിവാണ് യഥാർത്ഥത്തിൽ Audio and visual hallucinations.

ഈ വിധം ശബ്ദ സന്ദേശങ്ങളും കാഴ്ചകളും ഒരു വ്യക്തിക്ക് ലഭിക്കുന്നുണ്ട് എങ്കിൽ ആ വ്യക്തിയുടെ brain softwareൽ ഈ വിധ സന്ദേശങ്ങളുടെ സിഗ്നലുകളെ detect ചെയ്യാനും അവയെ process ചെയ്യാനും ആ സിഗ്നലുകളെ ശബ്ദരൂപത്തിലേക്കും കാഴ്ചകളിലേക്കും മാറ്റാനുമുള്ള സോഫ്ട്വേർ സംവിധാനങ്ങൾ ഉണ്ടായിരിക്കേണം.

ഇങ്ങിനെയുള്ള ഒരു വസ്തുതയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ ഈ കഴിവുകളെ മനസ്സിൽ നിന്നും തുടച്ചുമാറ്റാൻ നോക്കുന്നത്, മനുഷ്യന് ഇന്ന് മനസ്സിലാക്കാൻ പറ്റാത്ത ഒരു കഴിവ് വ്യക്തിയിൽ ഉണ്ട് എന്നും, അത് മറ്റ് മനുഷ്യർക്ക് അപകടമാവാം എന്നും ഉള്ള ഒരു മനസ്സിലാക്കൽ കൊണ്ടാവാം.

എന്നാൽ സാധാരണ ഗതിയിൽ ഈ വിധ കഴിവുകൾ ഒരു വ്യക്തിയിൽ ഉള്ളത് മറ്റ് വ്യക്തികൾക്ക് അപകടമല്ലായെന്നതാണ് വാസ്തവം.

എന്നാൽ ആ വ്യക്തിയുമായി പരിചയമില്ലാത്ത മറ്റാരോ സമ്പർഗ്ഗം പുലർത്തുന്നു എന്നത് ആ ആളുടെ വീട്ടിലുള്ളവർക്ക് ഒരു വിഷമാവസ്ഥ തന്നെയാവാം.

സ്വന്തം ഭാര്യ മൊബൈയിൽ ഫോണിലൂടെ മറ്റേതോ പരിചയമില്ലാത്ത വ്യക്തിയോട് ഇടക്കിടക്ക് സംസാരിക്കുന്നത് പോലെള്ള ഒരു അവസ്ഥയാണ് ഇത് എന്നു വേണമെങ്കിൽ പറയാം.

ഇവിടെയുള്ള പ്രശ്നം ഈ പ്രതിഭാസത്തിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയെന്താണ് എന്ന യാതോരു അറിവും Psychiatryക്ക് ഇല്ലായെന്നതാണ്.

ഈ വിധ കഴിവുകളെ Schizophrenia എന്ന് നിർവ്വചിച്ച്, ഔഷധ വിദ്യ നടത്തി ഈ കഴിവുകളെ തുടച്ചുമാറ്റാനായില്ലാ എങ്കിൽ Electric shock therapyയും (Electroconvulsive Therapy (ECT)) നൽകിക്കൂടാതില്ല.

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത് ഔഷധ പ്രയോഗത്തിലൂടേയും Electroconvulsive Therapyയിലൂടേയും ചെയ്യാൻ ശ്രമിക്കുന്നത് പണ്ട് Lobotomyയിലൂടേയും ചെയ്യാൻ ശ്രമിച്ച കാര്യങ്ങളുടെ, മറ്റ് ആളുകൾക്ക് കേട്ടാൽ സഹിക്കാനാവുന്ന, ഒരു പതിപ്പുതന്നെയാണ്.

Lobotomyയിൽ തലച്ചോറിലെ ലോഭുകളിൽ കത്തിപ്രയോഗം നടത്തലാണ് എന്ന് ഓർക്കുക. അതായത്, മാന്തിയെടുക്കുക.

ഇന്ന് രാസവസ്തുപ്രയോഗത്താലും കറണ്ടും മറ്റും ഉപയോഗിച്ച് തലച്ചോറിൻ്റെ യന്ത്രസംവിധാനത്തിൽ കാര്യമായ മറ്റം വരുത്തലാണ് ചെയ്യുന്നത്.

Psychiatryയിൽ ഉപയോഗിക്കുന്ന എല്ലാ സാങ്കേതിക പദങ്ങളേയും ഇവിടെ ചർച്ചക്ക് എടുക്കാൻ ആവില്ല. എന്നാൽ Bipolar disorder എന്നതിൻ്റെ കാര്യം ഒന്ന് നോക്കാം.

Bipolar disorder:

Periods of elevated mood, increased energy, impulsivity.

Depressive Episodes: Periods of low mood, loss of interest, fatigue.

ചുരുക്കിപ്പറഞ്ഞാൽ, വ്യക്തിയിൽ വൻ ഉഷാറുള്ള അവസ്ഥ, അമിതമായുള്ള ഊർജ്ജസ്വല്ലത, എടുത്തുചാടി പെരുമാറുന്ന അവസ്ഥ, വിഷാധാവസ്ഥയുള്ള അവസരങ്ങൾ, പ്രവർത്തി ചെയ്യാനുള്ള വൈമുഖ്യത, താൽപ്പര്യക്കുറവ്, മാനസികവും ശാരീരികവും ആയ ക്ഷീണം തുടങ്ങിവ.

ഇവയെല്ലാം വ്യക്തിയിൽ നിന്നും മാത്രം ഉത്ഭവിക്കുന്ന കാര്യങ്ങൾ ആണോ എന്ന് തീർച്ചപറയാനാവില്ലാ എന്നാണ് തോന്നുന്നത്.

ഒരു വ്യക്തി സ്വന്തം കുടുംബത്തിൽ, സ്വമേധായ സൃഷ്ടിക്കപ്പെടുന്ന അദൃശ്യമായ supernatural virtual arenaയിൽ പല കുടുംബാംഗങ്ങളും ഉള്ള ഒരു വൻ വലക്കെട്ടിൽ ഒരു പ്രത്യേക സ്ഥാനത്താണ് നില നിൽക്കുന്നത്.

ഈ സ്ഥാനം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ വാക്കുകളും ബന്ധകണ്ണികളും മറ്റുമാണ് നിർവ്വചിക്കുന്നത്.

ഇതേ വ്യക്തി ഒരു തൊഴിൽ സ്ഥലത്ത് പോയാൽ, ചിലപ്പോൾ ഇതേ സ്ഥാനീകരണത്തിൽ നിന്നും വളരെ വിപരീതമായ സ്ഥാനീകരണമുള്ള ഒരു വലക്കെട്ടിൽ പെട്ടുപോകാം. അതുമല്ലായെങ്കിൽ വൻ ഉന്നത നിലകളിൽ ആവാം നിൽക്കുന്നത്.

അതുമല്ലായെങ്കിൽ, ജീവിത്തിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങളും ഈ സ്ഥാനീകരണത്തെ വിപരീതമായോ, അല്ലെങ്കിൽ വൻ ഗുണകരമായോ ഈ വ്യക്തിയെ സ്ഥാനീകരിക്കാം.

വലയിൽ വ്യക്തി അങ്ങോട്ടോ ഇങ്ങോട്ട് വലിഞ്ഞു നീങ്ങാം. പൊന്തുകയോ താഴുകയോ ചെയ്യാം. ഉലഞ്ഞാടാം.

ഇതെല്ലാം മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ദ്ര്യ സോഫ്ട്വിൽ കാര്യമായ ചലനങ്ങളും മൂല്യവ്യത്യാസങ്ങളും വരുത്തും.

ഈ അവസ്ഥയെ Psychiatry ഔഷധ പ്രയോഗത്തിലൂടെ ചികിസ്തിക്കാൻ നോക്കുമ്പോൾ, സംസാരിക്കുന്നതും ചുറ്റുമുള്ള ആളുകൾ സംസാരിക്കുന്നതുമായ ഭാഷയുടെ സ്വഭാവ ഗുണങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നതാണ്.

ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് വൻ ബലം തന്നെ പ്രയോഗിക്കാൻ ആവും. ഈ വ്യക്തി അനുഭവിച്ചിരുന്ന വാക്കുകളും, പുതുതായി അനുഭവിക്കുന്ന വാക്കുകളും കണ്ടെത്തേണം.

പോരാത്തതിന്, രോഗിയായി വന്നു നിൽക്കുന്ന വ്യക്തി മറ്റ് വ്യക്തികളുടെ ഇടയിൽ ഏതെല്ലാം, എന്തെല്ലാം വാക്ക് കണ്ണികളിൽ ആണ്, തൂങ്ങിനിൽക്കുന്നത് എന്നും ഉയർന്നു നിൽക്കുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്.

പോരാത്തതിന്, ജീവിതത്തിൽ വൻ വിപരീതാവസ്ഥ വന്നാൽ പലവ്യക്തികളും അവയെ നേരിടാനായി പെരുമാറ്റത്തിൽ മാറ്റം വരുത്താം. ഇത് ഒരുതരം ആത്മരക്ഷ പ്രതിരോധ പദ്ധതിയാവാം.

ഇതിനെല്ലാം പുറമേ, ചികിസ്തിക്കാനായി കൊണ്ടുവരപ്പെട്ട വ്യക്തി സ്വമനസ്സാലെയാണോ ചികിസ്ത തേടിയത് എന്നതും ഒരു പ്രശ്നം തന്നെയാണ്.

നമുക്ക് ഇഷ്ടമില്ലാത്തവരെ മനോരോഗിയായി ചിത്രീകരിക്കുക എന്നത് പൊതുവേ ഉപയോഗിക്കുപ്പെടുന്ന ഒരു ആയുധമാണ് എന്നും മസ്സിലാക്കേണ്ടതാണ്.

ഇത് Psychiatristന് ഗുണം ചെയ്യുന്ന ഒരു കാര്യം തന്നെയാണ്.

ഇതിനെല്ലാം ഉപരിയായി മറ്റൊരു കാര്യവും ഉണ്ട്.

ഒരു വ്യക്തി Psychologistൻ്റേയോ Psychiatristൻ്റേയോ അടത്ത് കൺസൾട്ടേഷന് പോയാൽ, ആശുപത്രി അഥവാ ക്ളിനിക്ക് നൽകുന്ന ചീട്ടിൽ കാണുന്ന നിർവ്വചന വാക്ക് Patient എന്നാണ്. അതായത് രോഗിയെന്ന്. അതായത് മനോരോഗി എന്ന്.

ഇത് ഒരു വൻ പുലിവാലുതന്നെയാണ്.

ആള് Medical recordൽ മനോരോഗിയായി മാറി. കുടുംബം തന്നെ വിഷമാവസ്ഥയിലേക്ക് കടന്നുപോകും.

അത് മനോരോഗിയുടെ വീടാണ്. ആ ആൾക്ക് മനോരോഗമായിരുന്നു എന്നല്ലാം, മേൽവിലാസത്തിൽ കയറിക്കൂടിയാൽ പ്രശ്നം തന്നെയാണ്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു സംഭവം ഓർമ്മവരുന്നുണ്ട്.

ഞാൻ ഡെൽഹിയിൽ വച്ച് പരിചയപ്പെട്ട 1984 batchലെ IAS officer.

ഇദ്ദേഹം ആണ് ഞാൻ ജീവിതത്തിൽ നേരിട്ടു പരിചയപ്പെട്ട ആളുകളിൽ വച്ച് ഇങ്ഗ്ളിഷ് സാഹിത്യത്തിൽ ഏറ്റവും ഗംഭീരമായ വിവരവും ആഴവും ഉള്ള വ്യക്തി.

ഇത് ഇദ്ദേഹത്തിൻ്റെ മേലുദ്യോഗസ്ഥരായ IAS officerമാർക്കിടയിൽ ഒരു വൻ പ്രശ്നം തന്നെയായിരുന്നിരിക്കാം.

കാരണം, വിശാലമായ സാമൂഹിക നീതിയെ ഉൾക്കൊള്ളുന്ന ഒരു മാനസികാവസ്ഥ ഇദ്ദേഹത്തിൽ കണ്ടിരുന്നു.

ഇദ്ദേഹത്തിന് യാതോരു പോസ്റ്റിങ്ങും നൽകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. ഇദ്ദേഹം Supreme Court റിറ്റ് ഫൈൽ ചെയ്ത്, നേരിട്ട് വാദിച്ചു.

ജഡ്ജിനും ഇദ്ദേഹത്തിൻ്റെ ആഴവും പരപ്പും സഹിച്ചില്ലായിരിക്കാം.

ഇദ്ദേഹം നിരന്തരമായി കോടതിയിൽ വാദിച്ചു.

അപ്പോൾ സർക്കാർ പക്ഷം കോടതിയിൽ ഒരു വാദം നൽകി. ഈ ആൾക്ക് കോടതിൽ വാദിക്കുക എന്ന ഒരു മാനസിക രോഗം ഉണ്ട്. അത് ഒരു മനോരാഗ വിദഗ്ദനെക്കൊണ്ട് പരിശോധിക്കണം.

കൈയിൽ കിട്ടിയ വടി ജഡ്ജും കൈവെടിഞ്ഞില്ല.

ഇദ്ദേഹത്തിനെ ഡെൽഹിയിലെ അറിയപ്പെടുന്ന മനോരാഗാശുപത്രിയിൽ പരിശോധിക്കാനുള്ള നിർദ്ദേശം കോടതി നൽകി.

തുടർന്ന് ആശുപത്രി നോട്ടിസ് നൽകി. രോഗിയെ (മനോരോഗിയെ) ഇത്രാം തീയതി ആശുപത്രിയിൽ ഹാജരാക്കുക.

പോരെ പുലിവാല്?

 

39. മനസ്സിനെ ചികിസ്തിക്കുന്ന രീതികൾ

1985ൽ ആണ് ഞാൻ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ചത്. അത് Grundy NewBrain എന്ന പേരിൽ ഉള്ള, Englandൽ ഉൽപ്പാദിപ്പിച്ച ഒരു കമ്പ്യൂട്ടർ ആയിരുന്നു.

അത് ഇന്നത്തെ പോലെ mouse ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല. മറിച്ച് BASIC programming language കോഡുകൾ ടൈപ്പ് ചെയ്ത് ഉപയോഗിച്ചുകൊണ്ട് പ്രവർത്തിപ്പിക്കേണ്ടിയിരുന്ന ഒന്നായിരുന്നു അത്.

ഇത് അന്ന്, അതായത് 1985ൽ, ഉപയോഗിച്ചപ്പോൾ തന്നെ എനിക്ക് കമ്പ്യൂട്ടറും മനുഷ്യ മനസ്സും തമ്മിൽ എന്തോ ചില സാദൃശ്യം ഉണ്ട് എന്ന ഒരു തോന്നൽ വന്നിരുന്നു.

എന്നാൽ ഈ അഭിപ്രായം കേട്ടവർ ഇതിനെ പരിഹസിക്കുകയാണ് ചെയ്തത്.

കാരണം, അന്ന് പലരുടേയും കൈകളിൽ ഉണ്ടായിരുന്ന calculator എന്നത്, bank ജീവനക്കാരും പലചരക്ക് കടയിലെ ജീവനക്കാരും നിത്യേനെ ചെയ്യുന്ന ചില കാര്യങ്ങൾ ഞൊടിയിട കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ഉപകരണമായിരുന്നു.

എന്നുവച്ച് calculatorറിനെ മനുഷ്യ ബുദ്ധിയുമായി ആരും തന്നെ താരതമ്യം ചെയ്യാറില്ല.

ഇനി ഈ ഒരു ദൃശ്യം കാണുക.

അടുത്ത വീട്ടിലെ വിശാലമായ മുറ്റം രണ്ട് പേർ രണ്ടിടത്ത് നിന്നും തൂത്തുവാരുകയും മുന്നിൽ പെടുന്ന പല വസ്തുക്കളേയും അവയുടെ ഉചതിമായ സ്ഥാനങ്ങളിലേക്ക് എടുത്തുകൊണ്ടു പോയി വെക്കുകയും ചെയ്യുന്നു.

രണ്ടു പേരും ഒരേ പോലുള്ള യൂണിഫോമാണ് ധരിച്ചിരുക്കുന്നത്. കണ്ടാൽ രണ്ടു പേരും ഏതാണ്ട് ഒരേ പോലുള്ളവർ.

അതിൽ ഒരാൾ ജീവനും ബുദ്ധിയും ഉള്ള ഒരു മനുഷ്യൻ തന്നെയാണ്. മറ്റേത് വൻ കഴിവുകൾ ഉള്ള AI നിയന്ത്രിക്കുന്ന ഒരു robot (കൃത്രിമമനുഷ്യൻ) ആണ്.

രണ്ട് പേരും ചെയ്യുന്ന കാര്യങ്ങൾ അവർക്ക് വ്യക്തമായി നൽകപ്പെട്ട നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ്.

ഈ നൽകിയ ദൃഷ്ടാന്തത്തിൽ നിന്നും അധികമായുള്ള യാതോരു വിവരവും ഞാൻ പറിച്ചെടുക്കാൻ ശ്രമിക്കുന്നില്ല.

ആകെ പറയുന്നത് ഈ രണ്ട് വ്യക്തികളുടേയും മനസ്സിൽ hardware എന്ന കാര്യം ഉണ്ട്. അവയെ നിയന്ത്രിക്കുന്നത് സോഫ്ട്വേറാണ്.

ഇവയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും തകരാറോ പോരായ്മയോ വരികയാണ് എങ്കിൽ ഒന്നുകിൽ hardwareൽ സംഭവിച്ച തകരാറാവാം കാരണം. അതുമല്ലായെങ്കിൽ അവയെ പ്രവർത്തിപ്പിക്കുന്ന softwareൽ ആവാം പ്രശ്നം.

മറ്റ് ചിലപ്പോൾ, ഇവ രണ്ടിലും യാതോരു തകരാറോ പിശകോ കാണില്ല. മറിച്ച് ഈ വ്യക്തകൾക്ക് നൽകപ്പെട്ട നിർദ്ദേശങ്ങളിലെ പാളിച്ച കാരണം ആവാം പ്രശ്നം.

അതുമല്ലായെങ്കിൽ ഈ രണ്ട് വ്യക്തികളും അവരുടെ ജീവിതത്തിനിടയിലും പ്രവർത്തനത്തിനിടയിലും അനുഭവിച്ചറിഞ്ഞതിലോ ഗ്രഹിച്ചെടുത്ത വിവരത്തിലോ ഉള്ള പിശകുമാവാം പ്രശ്നക്കാരൻ.

ഇവയൊന്നുമല്ല, മറിച്ച് ഇവർക്ക് ബോധപൂർവ്വം നൽകപ്പെട്ട തെറ്റായ വിവരമായിരിക്കാം പ്രശ്നക്കാരൻ.

ചിലപ്പോൾ ഇവർ ഇവരെപ്പോലുള്ളവർ പെരുമാറുന്ന തെറ്റായ രീതികൾ കണ്ട് അവ സ്വായത്തമാക്കിയതും ആവാം പിശകിന് കാരണം.

വേറെയും സാധ്യതകൾ ഉണ്ട്. ഇവയ്ക്ക് ശരിയായ വിവരവും നിർദ്ദേശങ്ങളും നൽകിയിരിക്കാം. എന്നാൽ മുഴുവൻ സത്യാവസ്ഥ ഇവയെ അറിയിച്ചിരിക്കില്ല. മറിച്ച് പലതും ഇവരിൽ നിന്നും മറച്ചു വച്ചിരിക്കാം.

ഈ മുകളിൽ നിരത്തിവച്ച ദൃഷ്ടാന്തത്തെ മനുഷ്യ മനസ്സുമായും മാനസിക പ്രശ്നങ്ങളുമായും പെരുമാറ്റ രീതികളും ആയും ബന്ധപ്പെടുത്താനാവും എന്നു തോന്നുന്നു.

മനുഷ്യ മനസ്സിൻ്റെ hardware എന്നത് തലച്ചോറിലെ പലവിധ ഘടകങ്ങൾ ആണ്. തലച്ചോറിനെ തുറന്നുവച്ച് നോക്കിയാൽ അവയിൽ മിക്കതും കാണാൻ പറ്റുന്നവ തന്നെയും ആവാം.

ഇവയെല്ലാം പ്രവർത്തിക്കുന്നത് രക്തത്തിനുള്ളിലുള്ള പലവിധ രാസപദാർത്ഥങ്ങളുടെ പ്രവർത്തനത്താലും പ്രതിപ്രവർത്തനത്താലും ആണ് എന്നതാണ് ആധുനിക ശാസ്ത്രത്തിൻ്റേയും വൈദ്യശാസ്ത്രത്തിൻ്റേയും വിവരം.

ഈ വിവരത്തെ അടിസ്ഥാനപ്പെടുത്തി മനുഷ്യമനസ്സിനെ പഠിക്കുകയും ചികിസ്തിക്കുകയും ചെയ്യുന്ന അക്കാഡമിക്ക് വിഷയമാണ് Neurology എന്നു തോന്നുന്നു.

തലച്ചോറ് (brain), സുഷുമ്നാ നാഡി (spinal cord), ഞരമ്പുകൾ / നാഡികൾ (nerves) എന്നിവയേയും അവയുടെ പ്രവർത്തനത്തേയും Neurology പഠിക്കുന്നു.

Epilepsy (ചുഴലി രോഗം), stroke, multiple sclerosis, വിറവാതം (Parkinson's disease), Alzheimer's disease പോലുള്ള പല രോഗങ്ങളേയും, തലചോറിൻ്റേയും സുഷുമ്നാ നാഡിയുടേയും ഞരമ്പുകളുടേയും / നാഡികളുടേയും hardwareൽ വരുന്ന പിശകുകളേയും മരുന്നിലൂടെ neurologist ചികിസ്തിക്കുന്നു.

തലച്ചോറിനുള്ളിലുള്ള മുഴ (brain tumour), രക്തധമനിയുടെ ഭിത്തിയിലെ ബലഹീനത (aneurysms), spinal disorders തുടങ്ങിയവ ശസ്ത്രകൃയയിലൂടെ ചികിസ്തിക്കുന്നത് Neurosurgeron ആണ്. ആ വിഷയത്തിലേക്ക് പോകുന്നില്ല.

വിഷാധ രോഗം, schizophrenia, anxiety (ഉൽക്കണ്ട്ഠ), പെരുമാറ്റത്തിലെ അസ്വഭാവികത തുടങ്ങിയ മനോരോഗങ്ങളെ Psychiatrist മരുന്നുപയോഗിച്ചു ചികിസ്തിക്കുന്നു എന്നും തോന്നുന്നു.

അതേ സമയം Psychologist ചെയ്യുന്നത് തെറാപ്പിയിലൂടേയും പെരുമാറ്റങ്ങളിൽ ഇടപെട്ടും പുതുത് പഠിപ്പിച്ചും, തെറ്റായവയെ മാറ്റിയെടുത്തും (behavioral interventions) മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ ദൂഷ്യങ്ങളേയും ചികിത്സിച്ചു ഭേദമാക്കുന്നു എന്നും മനസ്സിലാക്കുന്നു.

ഈ മുകളിൽ പരാമർശിച്ച മൂന്ന് ചികിസ്താ രീതികളിലും പലവിധ ഫലപ്രാപ്തി ലഭിക്കാം.

എന്നാൽ ഇവ മൂന്നിലും ഉള്ള ഒരു പോരായ്മ, മുകളിൽ പരാമശിക്കപ്പെട്ട robotൻ്റെ കാര്യത്തിൽ പറഞ്ഞിരുന്ന software എന്ന കാര്യത്തെക്കുറിച്ച് യാതോരു പരമാർശമോ സൂചനയോ ഇവയിലൊന്നിലും കാണില്ല എന്നതാണ്.

ഒരു വ്യക്തിക്ക് നൽകപ്പെടുന്ന നിർദ്ദേശങ്ങളിലെ പാളിച്ച, പിശക്, അപൂർണ്ണത, പക്വതയില്ലായ്മ എന്ന കാര്യം നോക്കാം.

ഒരു പ്രത്യേക രീതിയിൽ പെരുമാറിയാൽ ആണ് വാക്കുകൾക്കും വ്യക്തിത്വത്തിനും ബലം ലഭിക്കുക എന്ന രീതിയിൽ ഒരു ഒരു നിർദ്ദേശം വ്യക്തിക്ക് ലഭിച്ചാൽ ആ വ്യക്തി ആ രീതിയിൽ പെരുമാറാം.

ഫ്യൂഡൽ ഭാഷകളിൽ വ്യക്തിക്ക് ലഭിക്കുന്ന നിർദ്ദേശം കാര്യം ലഭിക്കാനായി അമിത വിധേയത്വം കാണിക്കണം എന്നും, കാര്യം ലഭിക്കാനൊന്നുമില്ലായെങ്കിൽ മേക്കിട്ടു കയറുന്ന പെരുമാറ്റമാണ് ഉചിതം എന്നും ആണ്.

മുന്നിൽ നിൽക്കുന്ന വ്യക്തിയെ തള്ളിമാറ്റി മുന്നിൽ കയറുക എന്നതും ഇതേ ഭാഷകൾ പഠിപ്പിച്ചുവിടും. ബസ്സിൽ കയറുമ്പോൾ, മുന്നിലെ ആളെ തള്ളിമാറ്റിവേണം ബസ്സിൽ കയറാൻ.

ഇതൊന്നും കേരളത്തിൽ ഇന്ന് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല. മറിച്ച് മാനസിക ഊർജ്ജസ്വലതയും സാമർത്ഥ്യവും ആയാണ് കാണുക.

എന്നാൽ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഈ പെരുമാറ്റം ഒരു മാനസിക വൈകല്യം ആയിത്തന്നെ കണ്ടിരുന്നു. ഇന്നത്തെ കാര്യം അറിയില്ല.

ഫ്യൂഡൽ ഭാഷയിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ വ്യക്തിയുടെ സ്ഥാനീകരണവും ഒരു പ്രശ്നം തന്നെയാണ്.

ഉദാഹരണത്തിന്, മലയാളം ഭാഷാ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾ എന്നത് ആ അന്തരീക്ഷത്തിലെ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയിലെ ഏറ്റവും കീഴിൽ നിൽക്കുന്ന വ്യക്തികൾ ആണ്.

ഇവരിൽ ഇങ്ഗ്ളിഷിൽ കാണാൻ പറ്റാത്ത തരത്തിലുള്ള ഒരു ഊർജ്ജ്വസ്വലത കാണപ്പെടും.

വൻ കുഴിയിൽ നിന്നും മുകളിലേക്ക് ഉച്ചത്തിൽ വിളിച്ചു പറയുന്നതും, മുകളിലേക്ക് എടുത്തു ചാടുന്നതുമായ ഭാവം പെരുമാറ്റത്തിലും ഊർജ്ജത്തിലും സ്വരത്തിലും കാണപ്പെടാം.

അതുമല്ലായെങ്കിൽ അതിന് നേരെ വിപരീതമായ ഭാവവും ആവാം.

പൊതുവായി പറഞ്ഞാൽ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്കൂളിലും കോളെജിലും തൊഴിൽവേദിയിലും മറ്റും വ്യക്തികളിൽ ഈ വിധമായുള്ള ഒരു പെരുമാറ്റമോ, ഭാവമോ, സ്വരമോ കാണാൻ സാധ്യതയില്ല. കാരണം, അതിൻ്റെ ആവശ്യം ഇല്ല. ആ വിധ സ്ഥാനീകരണവും ഇല്ല.

ഇത് മലയാളത്തിൽ നിന്നും നോക്കിയാൽ വൻ effiminate സ്വഭാവം ആണ്. എന്നാൽ മലയാളത്തിലെ പല സ്ത്രീകളിലും ഇതേ effiminate ഭാവം കാണില്ല എന്നതും വാസ്തവം ആവാം.

ഇതിൽ ഏത് ഭാവമാണ് മാനസിക വൈകല്യം എന്നത്, ഏത് അന്തരീക്ഷത്തിൽ ആണ് വ്യക്തിയെന്നതിനെ ആശ്രയിച്ചിരിക്കും.

മനഃശാസ്ത്രജ്ഞൻ ഏത് അന്തരീക്ഷത്തിൽ ഉള്ള ആളാണ് എന്നതിനെ ആശ്രയിച്ച്, വ്യക്തിക്ക് മാനസിക വൈകല്യമോ മാനസിക ഔന്നിത്യമോ ഉള്ളത് എന്ന് തീരുമാനിക്കപ്പെടും. അത് അനുസരിച്ച് ചികിസ്തിക്കും.

ഇങ്ഗ്ളിഷ് ഭാഷയിൽ manners എന്ന കാര്യം കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നു വച്ചാൽ മറ്റേ വ്യക്തിക്ക് വിഷമം ഉണ്ടാക്കുന്ന പെരുമാറ്റം അരുത് എന്നത്.

എന്നുവച്ച് ഇങ്ഗ്ളിഷുകാർ എല്ലാം ഇതേ രീതിയിൽ പെരുമാറും എന്ന അർത്ഥമില്ല.

അതേ സമയം മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിലെ കോഡിങ്ങ് മറ്റുള്ളവരെ അളന്ന് ചിലർക്ക് വിധേയത്തം നൽകാനും, മറ്റ് ചിലരെ പലതരത്തിൽ തമർത്താനും ഉള്ള പ്രോത്സാഹനമാണ്.

എന്നുവച്ച്, മലയാളം സംസാരിക്കുന്ന എല്ലാരും ഇതേ പോലെ പെരുമാറും എന്നുമില്ല.

 

40. ഒരു പ്രതിഭാസവും കുറേ സാങ്കേതിക പദങ്ങളും

മനഃശാസ്ത്രം വൻ വൈദഗ്ദ്യം പ്രകടിപ്പിക്കുകയും സാങ്കേതിക പദപ്രയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്ത ഒരു വേദിയുണ്ട്.

അതായത്, കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ ജീവകൾ ത്വക്കിന് മകുളിലൂടെ ഇഴയുന്ന പ്രതീതിയും അവ കടിക്കുന്ന വേദനയും അനുഭവപ്പെടുക എന്ന പ്രതിഭാസം.

കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മ വലുപ്പത്തിലുള്ളതും, അതുമല്ലെങ്കിൽ കണ്ണുകൾ കൊണ്ട് കാണാൻ പറ്റുന്നതുമായ ചില ചെറിയ ജീവികൾ ആണ് mites.

ഇവ മനുഷ്യരുടേയും മൃഗങ്ങളുടേയും തൊക്കിൽ കയറിക്കടിക്കും.

ഇവയുടെ ആക്രമണത്തിൻ്റെ ഒരു പ്രത്യേകത, ഇവ വീട്ടിലെ ചിലരെ മാത്രമേ ആക്രമിക്കൂ എന്നതാണ്.

Psoriasis പോലുള്ള ത്വക്ക് രോഗമുള്ളവരേയും കഠിനമായി ഇവ നിത്യേനെ ആക്രമിക്കും. പലപ്പോഴും ഇവ കടിക്കുന്ന അനുഭവത്തെ Psoriasisൻ്റെ ഒരു രോഗ ലക്ഷണമായും ആ അവസ്ഥയുള്ളവർ തെറ്റായി തിരിച്ചറിഞ്ഞേക്കാം.

കിടപ്പു രോഗികൾക്കും പ്രായം ഏറിയവർക്കും പലവിധ ചൊറിച്ചിലുകൾ അനുഭവപ്പെടാറുണ്ട്.

അവയെ bed-sores എന്നു പൊതുവായി പറഞ്ഞ് വൈദ്യശാസ്ത്രം തടിതപ്പാറുണ്ട്. കാരണം, ഈ അവസ്ഥയുടെ കാരണം ചിലപ്പോഴെല്ലാം അവർ ഉദ്ദേശിക്കുന്നതായിരിക്കണമെന്നില്ല എന്നതുതന്നെ.

മനഃശാസ്ത്രം ഈ ഒരു അവസ്ഥാ അനുഭവത്തെ ഒരു മനോരോഗമായും കാണുന്നുണ്ട്.

Formication അഥവാ Tactile hallucination എന്നാണ് മനോരോഗ ശാസ്ത്രത്തിൽ ഇതിന് പൊതുവായി നൽകപ്പെടുന്ന നാമം എന്നു കാണുന്നു.

മനഃശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതലായി പറയുന്നത് ഈ വിധമാണ്:

1. Formication (insects crawling on/biting skin)

2. Paresthesia (tingling, numbness, or prickling)

3. Tactile phantoms (feeling touch or pressure without contact)

4. Somatopagnosia (difficulty localizing/identifying body parts)

5. Schizophrenia

Psychological Theoryകൾ ആയി താഴെ നൽകിയ കാര്യങ്ങൾ കൂടി തട്ടിവിടുന്നുണ്ട്:

1. Neurotransmitter imbalance: Altered dopamine, serotonin, and acetylcholine levels.

2. Sensory gating: Impaired filtering of sensory information.

3. Cognitive processing: Misinterpretation of internal/external stimuli.

4. Stress and anxiety: Hyperarousal and hypervigilance.

മനഃശാസ്ത്രം ഈ അവസ്ഥയെ ചികിസ്തിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളിൽ ചിലത് ഇവയാണ് എന്നു കാണുന്നു:

1. Cognitive-behavioral therapy (CBT)

2. Mindfulness-based stress reduction (MBSR)

3. Relaxation techniques (deep breathing, progressive muscle relaxation)

4. Hypnosis

5. Support group

ഔഷധങ്ങൾ ഉപയോഗിച്ചുകൊണ്ട് psychiatrist / neurologist നടത്തുന്ന ചികിസ്ത ഇവയാണ്:

1. Antidepressants (SSRIs, SNRIs)

2. Anti-anxiety medications (benzodiazepines)

3. Anticonvulsants (for neuropathic pain)

4. Antihistamines (for itching)

5. Topical creams (for skin conditions)

പോരാത്തതിന്, Peripheral neuropathy, Central nervous system disorders, Neurotransmitter imbalance തുടങ്ങിയ കാര്യങ്ങളായുള്ള Neurological രോഗങ്ങളായും ഇതിനെ പരാമർശിക്കാറുണ്ട് പോലും.

ഇവിടെ ഇപ്പോൾ ഈ ഒരു ശാരീരിക അനുഭവത്തെ മൂന്ന് രീതിയിൽ കാണാൻ പറ്റും എന്നതാണ്.

ഒന്ന് ഒരു മനോരോഗം.

രണ്ട് ചൊറി. അഥവാ Scabies. ഇത് scabies mite നൽകുന്ന അനുഭവം തന്നെ.

മൂന്ന്. എന്നാൽ, ഇത് മാത്രമല്ല miteകൾ.

Scabiesന് നൽകുന്ന മരുന്ന് കൊണ്ട് ഈ അനുഭവത്തെ മാറ്റാൻ ആവില്ല. കാരണം, ഇത് ഒരു രോഗമല്ല, മറിച്ച് പല വിധ miteകളുടെ ആക്രമണം ആണ്.

Miteകളെ തടയുകയും കൊല്ലുകയും ചെയ്യുകമാത്രമാണ് പരിഹാരം.

ഈ വിധമായുള്ള ഒരു അനുഭവം നേരിടുന്ന ഒരു വ്യക്തിയോട് ഈ കാര്യം ഞാൻ പറഞ്ഞപ്പോൾ, അത് ആ വ്യക്തിക്ക് അന്ന് അത്രകണ്ട് സ്വീകാര്യമായില്ല.

എന്നാൽ അടുത്ത കാലത്തായി miteകളെ തടയാനുള്ള പലവിധ ഉപകരണങ്ങളും മറ്റും ഓൺലൈൻ വേദികളിൽ കാണപ്പെടുന്നുണ്ട്.

എന്നാൽ ഏറ്റവും കാര്യക്ഷമമായ മാർഗ്ഗം വസ്ത്രവും കിടക്ക വിരിപ്പും തലയണ ഉറയും മറ്റും തിളക്കുന്ന വെള്ളത്തിൽ ഇടക്കിടക്ക് മുക്കിവെക്കുക എന്നതു തന്നെ.

ഇവിടെയുള്ള പ്രശ്നം ഓരോ അക്കാഡമിക്ക് വിദ്യഭ്യസ്ഥരും അവർക്ക് ഇഷ്ടമുള്ള രീതിയിൽ കാര്യങ്ങളെ കാണും എന്നതാണ്.

ആ അക്കാഡമിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരുടെ വിവരം അവർക്ക് അനുവദിച്ചുകൊടുക്കാൻ താൽപ്പര്യ കാണില്ല, പ്രതേകിച്ചും ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ.

Miteകളെ തടയാനുള്ള മാർഗ്ഗം ഔഷധ പ്രയോഗത്തിൽ മാത്രം നിന്നു കൊണ്ട് നടക്കില്ല.

മനഃശാസ്ത്രത്തിന് എന്ത് ചെയ്യാനാകും എന്നത് അറിയില്ല.

വൻ സാങ്കേതിക പദപ്രയോഗങ്ങൾ നിരത്തിവെക്കാനല്ലാതെ മനഃശാസ്ത്രത്തിന് ഈ വിധമായുള്ള ഒരു ശാരീരിക അനുഭവം ഉള്ള ആരേയെങ്കിലും ചികിസ്തിച്ചു ഭേദപ്പെടുത്താൻ ആയിട്ടുണ്ടോ എന്ന് അറിയില്ല.

ഇനി ആ വിഷയം വിടാം.

ഇനി വ്യക്തികൾ അതീന്ദ്ര്യ സോഫ്ട്വർ വേദിയിൽ ഉയരുകയും താഴുകയും ചെയ്താൽ അവരിൽ വരുന്ന ഒരു അനുഭവം കുറച്ചു വാക്കുകൾ പറഞ്ഞുകൊണ്ട് ഇന്നതെ എഴുത്ത് അവസാനിപ്പിക്കാം.

ചില വ്യക്തികളുടേയും ചില കെട്ടിടങ്ങളുടെ സാന്നിദ്യത്തിലും ചില സംഘനയ്ക്ക് ഉള്ളിലും മറ്റും വച്ച് താഴെയിരുന്നിരുന്ന വ്യക്തി മുകളിലേക്ക് സ്ഥാനീകരിക്കപ്പെട്ട അനുഭവം ആ വ്യക്തിയിൽ വരാം എന്നു പറഞ്ഞു കഴിഞ്ഞ കാര്യമാണ്.

ഈ കാര്യത്തോട് ഒരു കാര്യം കൂടി ചേർക്കാം.

താഴെയുള്ള വ്യക്തി മുകളിലേക്ക് നീങ്ങിയ പ്രതീതി അയാളിൽ വന്നാൽ, ആ വ്യക്തിയുടെ വാക്കുകളുടെ ഒഴുക്കിലും ചെരിവിലും മറ്റും മാറ്റം സംഭവിക്കാം.

ചെരിവ് കേറ്റമായി അനുഭവപ്പെടാം.

സ്വരത്തിലും ഇതേ പ്രതിഭാസം വന്നുപെടാം.

ഇങ്ങിനെ സംഭവിക്കുന്ന അവസരത്തിൽ, മറ്റെ വ്യക്തിയിൽ വൻ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടാം.

ചില വീടുകളിലും സ്ഥാപനത്തിലും സംഘടനയിലും മറ്റും ചില വ്യക്തികളുടെ സാന്നിദ്യത്തിലും ചില വ്യക്തികൾ വൻ ദേഷ്യത്തിൽ പെരുമാറുന്നതായും വൈകാരികമായി പൊട്ടിത്തെറിക്കുന്ന രീതിയിൽ സംസാരിക്കുന്ന രീതിയിൽ പെരുമാറുന്നതായും കാണപ്പെടാം.

എന്നാൽ ഇതിന് വ്യക്തമായ ഒരു കാരണം ചുറ്റുള്ളവർക്ക് കാണാൻ പറ്റിയേക്കില്ല.

അടുത്തു എഴുത്തോടുകൂടി മനഃശാസ്ത്രം എന്ന വിഷയത്തിൽ നിന്നും വിട്ട് എഴുത്തിൻ്റെ പാതയിലേക്ക് കടക്കാം എന്നു വിചാരിക്കുന്നു.

Paranormal എന്ന പ്രതിഭാസത്തെ ഒന്നുകൂടി സ്പർശിച്ചുകൊണ്ട് ഈ വേദിയിൽ നിന്നും വിട്ടുപോകാം എന്നു വിചാരിക്കുന്നു.

 

41. സത്യസന്ധത എന്ന താങ്ങ്-തൂണ്

മനഃശാസ്ത്ര വിദഗ്ദർ, പല വിധ മനോവിഷമങ്ങളുമായി അവരുടെ അടുത്തു വരുന്ന വ്യക്തികൾക്ക് നൽകുന്നത് ഉപദേശങ്ങൾ ആണ്, പലപ്പോഴും.

എന്നാൽ, ഇവർ നൽകുന്ന ഉപദേശങ്ങൾക്ക് അവരുടെ സ്വന്തം വിശ്വാസങ്ങൾക്കും അഭിപ്രായങ്ങൾക്കും മറ്റും അതീതമായി അവരുടെ മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ എന്തെങ്കിലും പൊതുവായ ഉപദേശപ്പട്ടിക ഉണ്ടോ എന്ന് അറിയില്ല.

കോഴിക്കാട്ടം കുഴച്ചിട്ടതുമാതിരിയുള്ള കുറേ ഊഷര വിവരത്തുണ്ടുകൾ ആവും പല പാഠ പുസ്തകങ്ങളിലും ഉള്ളത്.

പണ്ട് മറ്റൊരു സംസ്ഥാനത്ത് വച്ച് ഒരു മനഃശാസ്ത്ര വിദഗ്തനുമായി ഇങ്ഗ്ളിഷിൽ സംസാരിക്കാൻ ഇടവന്നിരുന്നു. അന്ന് ആ ആൾ എന്നോട് പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു.

ഒരു മുപ്പത്തി അഞ്ചോളം വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വൻ മനോവിഷമത്തോടുകൂടി, തൻ്റെ ക്ളിനിക്കിൽ കയറിവന്നു. ആ സ്ത്രീ ഒരു വൻ കുടുക്കിൽ പെട്ടുകിടക്കുന്നു.

ഇവരുടെ ഭർത്താവ് ഒരു ഉന്നത സ്വകാര്യ കമ്പനിയിൽ ഉയർന്ന തസ്തികയിൽ തൊഴിൽ ചെയ്യുന്നു. എന്നാൽ ആ വ്യക്തി മറ്റൊരു സംസ്ഥാനത്താണ് തൊഴിൽ ചെയ്യുന്നത്.

വീട്ടിൽ ഭർത്താവിൻ്റെ പ്രായമുള്ള മാതാവിനെ നോക്കാൻ ആരുമില്ലാത്തതുകൊണ്ട്, ഈ സ്ത്രീ മക്കളുമായി ഇവിടെയാണ് താമസം. ഭർത്താവ് രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ വരും.

വൻ ധനമുള്ള വീടാണ്. കുറേ പറമ്പും വീടിന് ചുറ്റുമുണ്ട്.

ഈ സ്ത്രീയെ പലരും ചേച്ചീ, ആൻ്റി പോലുള്ള പ്രാദേശിക ഭാഷയിലെ വാക്കുകൾ പേരിനോട് ചേർത്താണ് വിളിക്കുക. ബഹുമാനിക്കപ്പെടുന്ന സ്ത്രീ.

പറമ്പിലെ കാര്യങ്ങൾ നോക്കാനായി നിത്യവും ഒരു പണിക്കാരനായ ചെറുപ്പക്കാരൻ വരും. ഈ സ്ത്രീയേക്കാളും ഏതാണ്ട് പത്ത് വയസ്സ് കുറവുള്ള ആൾ.

വീട്ടിൽ പകൽ സമയത്ത് മറ്റാരും ഉണ്ടാവില്ല. കുട്ടികൾ സ്കൂളിൽ ആയിരിക്കും. അമ്മ കിടക്കുകയും ആയരിക്കും.

ചെറുപ്പക്കാരൻ ചേച്ചീ എന്ന് നിത്യവും വിളിച്ചുകൊണ്ട് അടുത്തകൂടും. അയാൾ വളരെ ആസൂത്രിതമായി ഈ സ്ത്രീയിൽ കാമവികാരം വളർത്തി.

അത് ആ ആളുടെ കഴിവ്.

ഈ കാമവികാരം കാര്യക്ഷമായി വളർന്നു നിന്ന ഒരു അവസരത്തിൽ അയാളെ ഈ സ്ത്രീ വീടിനുള്ളിലേക്ക് കൊണ്ടു പോയി, ഭർത്താവും താനും കിടക്കുന്ന കിടക്കയിൽ ഇരുത്തി.

തുടർന്ന് ഈ ആൾ ആ സ്ത്രീയെ വൻ വൈദഗ്ദത്തോടുകൂടി കാമ പരവശയാക്കി, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.

ഈ ബന്ധപ്പെടലിൻ്റെ മൂർദ്ധന്യാവസ്ഥയിൽ ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ വെറും പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തു. (ഈ ഒരു പ്രതഭാസം ഇങ്ഗ്ളിഷ് ഭാഷയിൽ ഇല്ലായെന്ന് ഓർക്കുക).

ഈ സംഭവത്തിന് ശേഷം ഈ സ്ത്രീ ആകെ പരവശയായി. സ്വന്തം ഭർത്താവിനെ വഞ്ചിച്ചുവെന്ന തോന്നൽ ഈ സ്ത്രീൽ കടന്നുകൂടി. പോരാത്തതിന്, പണിക്കാരനാണ് പേരു വിളിക്കുകയും നീ എന്ന് സംബോധന ചെയ്യുകയും ചെയ്തത്.

അതിനാൽ തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ഈ സ്ത്രീ ആ ചെറുപ്പക്കാരനുമായി അടുത്തിടപഴകിയില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോൾ, ഉച്ച സയത്തിന് ശേഷം വീട്ടിൽ മറ്റൊരു ചെറുപ്പക്കാരൻ കയറിവന്നു. പരിചയമുള്ള ആളാണ്. സാധാരണ ഗതയിൽ വിധേയത്വം കാണിക്കുന്ന വ്യക്തിയാണ്.

അയാൾ ഈ ദിവസം കാര്യമായ വിധേയത്തം കാണിച്ചില്ല. വളരെ വ്യക്തമായി പറഞ്ഞു എനിക്കും നിങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന്.

ഈ സ്ത്രീ ഞെട്ടിത്തരിച്ചു പോയി. എന്താ ഈ ചോദിക്കുന്നത് എന്ന് ദേഷ്യത്തിൽ തിരിച്ചു ചോദിച്ചു.

അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു, നീ അവന് കൊടുത്തതല്ല? എനിക്കും തന്നേ പറ്റൂ.

ഈ സ്ത്രീ ആ ചെറുപ്പക്കാരനെ ആട്ടിപ്പായിച്ച് വാതിൽ അടച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അങ്ങാടിയിലൂടെ നടക്കുന്ന അവസരത്തിൽ ആദ്യ ചെറുപ്പക്കാരൻ വെറും പേര് ഉച്ചത്തിൽ വിളിച്ചു.

പോരാത്തതിന്, മറ്റ് ആളുകൾ കേൾക്കാനായി നീ വാക്കിൽ സംബോധനയും ചെയ്തു.

ആ സ്ത്രീ വീട്ടിൽ തിരിച്ചു വന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് യാതോരു മുന്നറിയിപ്പുമില്ലാതെ വീട്ടിലേക്ക് കയറിവന്നു. ഭർത്താവും ആകെ പരിഭ്രാന്തനാണ്.

ഭർത്താവിന് ആരോ കത്തയച്ചിരിക്കുന്നു. ഭാര്യ ഇവിടെ ലൈംഗിക അരാജകത്വത്തിലാണ് എന്ന്. നാട്ടിൽ പാട്ടാണ് പോലും.

ഭർത്താവ് ചോദിച്ചത്, ഈ ആരോപണത്തിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്നതാണ്. നീ സത്യം പറയൂ. അതു മാത്രം മതി എനിക്ക് എന്നായി ഭർത്താവ്.

ഇല്ലാ എന്നാണ് ഭാര്യ പറഞ്ഞത്. ഭർത്താവിൻ്റെ പാരവശ്യം ആഥിയായി മാറി.

ഈ സ്ത്രീക്കാണെങ്കിൽ ഭർത്താവിനോട് വൻ സ്നേഹമാണ് ഉള്ളത്. ഭർത്താവിന് തിരിച്ചും.

കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യ പുറത്തിറങ്ങി ഈ മനോരോഗ വിദഗ്തൻ്റെ ക്ളിനിക്കൽ കയറിവന്നു.

കഥമുഴുവൻ പറഞ്ഞു. വിദഗ്ദൻ മുഴുവനും കേട്ടു.

ആ സ്ത്രി പറഞ്ഞു പോലും, നടന്നതെല്ലാം എനിക്ക് എൻ്റെ ഭർത്താവിനോട് തുറന്നു പറയണം എന്നാണ് എൻ്റെ തീരുമാനും.

എന്നാൽ അതല്ലാതെ മറ്റ് വല്ല പോംവഴിയുണ്ടോ എന്ന് അറിയാനാണ് മനോരോഗ വദഗ്ദനെ വന്നു കണ്ടത് പോലും.

മനഃശാസ്ത്ര പാഠപുസ്തകങ്ങളിൽ വൻ ഉത്തരങ്ങൾ കാണും എന്ന് ആ സ്ത്രീ വിചാരിച്ചുകാണും.

മനഃശാസ്തജ്ഞൻ തൻ്റെ വൻ അനുഭവ പരിജ്ഞാനത്തിൻ്റെ അടിസ്ഥാനത്തിൽ ഉപദേശിച്ചു കൊടുത്തു പോലും, നിങ്ങൾ യാതോരു കാരണവശാലും നടന്ന കാര്യം സമ്മതിച്ചുകൊടുക്കരുത്.

ഭർത്താവിന് പുറത്ത് നിന്ന് ഈ സംഭവം നടന്നുവെന്ന വിവരം ലഭിച്ചാലും, നിങ്ങളുടെ നാവിൽ നിന്നും അത് സമ്മതിച്ചുകൊടുക്കരുത്.

ഈ വിധമായുള്ള ഒരു ഉപദേശം നൽകാൻ വൻ മനോരോഗ ചികിസ്താ പാണ്ഡിത്യത്തിൻ്റെ ആവശ്യകതയില്ലതന്നെ.

ഈ വിദഗ്ദൻ ഉപദേശിച്ചത് ഉഗ്രരോഗവസ്ഥയെ ഇരട്ടിച്ചുവിടാനുള്ള പദ്ധതിയാണ്. അല്ലാതെ രോഗത്തെ ഒരച്ചു മറ്റിക്കളയാനുള്ള മാർഗ്ഗമല്ല.

നേതാവിൻ്റെ വിശ്വസ്ഥനായ അണി, മേലുദ്ധ്യോഗസ്ഥൻ്റെ വിശ്വസ്ഥനായ കീഴ്ജീവനക്കാരൻ, ഭർത്തവിൻ്റെ വാൽസല്യവതിയായ ഭാര്യ, ഭാര്യയോട് വൻ വാസ്തല്യമുള്ള ഭർത്താവ്, എന്നിവർ കള്ളങ്ങൾ പറഞ്ഞും നിരത്തിവച്ചും ആണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നത് എങ്കിൽ, നേതാവും, മേലുദ്ധ്യോഗസ്ഥനും, ഭർത്താവും, ഭാര്യയും ദ്രവിച്ചപോകും.

സത്യസന്ധത എന്നത് ഒരു വൻ ബലം നൽകുന്ന കണ്ണിയാണ്. കള്ളം എന്നത് ഈ കണ്ണിയെ ദ്രവിപ്പിക്കുന്ന വിഷദ്രാവകമാണ്.

മുകളിൽ പറഞ്ഞ കഥയിൽ ഭാര്യ ഭർത്താവിനോട് കള്ളം പറഞ്ഞുനിൽക്കാൻ ശ്രമിച്ചാൽ, ഭർത്താവിന് ഭാര്യയിൽ ഉള്ള വിശ്വാസം മാഞ്ഞു തുടങ്ങും.

തുർന്നങ്ങോട്ട് ഭാര്യ പറയുന്ന ഏത് കാര്യമാണ് സത്യം എന്നതു ഏതാണ് കളവ് എന്നതും അറിയാതെ ഭർത്തവ് വിഷമിച്ച്, ജീവിതത്തിലും തൊഴിലിലും വൻ പാളിച്ചകൾ തൊടുത്തുവിട്ടുകൊണ്ട് നശിച്ചപോകും.

എന്നാൽ, ഈ ഭാര്യ ഭർത്താവിനോട് നടന്ന കാര്യം മുഴുവനും പറഞ്ഞാൽ എന്തു സംഭവിക്കും എന്നതും ഒരു ചോദ്യമാണ്. സത്യം കേട്ട ഉടനെ ഭർത്താവ് ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തുമോ?

വാസ്തവം പറഞ്ഞാൽ, പലവിധ അക്രമാസക്ത പ്രേരണകളും വിടർത്തുന്നത് വാക്കുകൾ ആണ്. ഞാൻ തെറ്റ് ചെയ്തു പോയി. ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറച്ച വാക്കുകളിൽ ഭാര്യ പറഞ്ഞാൽ, അക്രമം നടക്കില്ല.

എന്നാൽ ഭാര്യയിൽ നിന്നും കളവ് കേൾക്കുകയും സത്യാവസ്ഥ പുറത്ത് നിന്ന് കേൾക്കുകയും ചെയ്താൽ അക്രമം നടന്നേക്കാം.

എന്നാൽ ഭാര്യ കാര്യങ്ങൾ മറച്ച് വച്ച്, ഭർത്താവിനെക്കൊണ്ട് കുത്തിക്കുത്തി ചോദിപ്പിച്ച്, ഒടുവിൽ നിങ്ങൾ ഞാൻ പറയുന്ന് വിശ്വസിക്കില്ല, അല്ലേ? അങ്ങിനെയെങ്കിൽ അങ്ങിനെ തന്നെ. ഞാൻ ഇത് വീണ്ടു ചെയ്യും. നിങ്ങൾക്ക് എന്ത് ചെയ്യാനും എന്നൊന്ന് കാണട്ടെ!

എന്നു പറഞ്ഞാൽ അക്രമത്തിന് സാധ്യത കൂടും.

ഈ സംഭവത്തിൽ ഭാര്യ കളവ് പറഞ്ഞാൽ, ഭാര്യം ആ ചെറുപ്പക്കാരനും ഒരു ടീമായി, പൊതുവായുള്ള ഒരു രഹസ്യം പങ്കിടുന്നവരായി നിലനിൽക്കും.

എന്നാൽ ഭാര്യ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞ്, ഇനി ഇത് സംഭവിക്കില്ലാ എന്ന് ഉറപ്പുകൊടുത്താൽ, ആ ഭാര്യയും ഭർത്താവും ഒരു ടീം ആവും. പിന്നീട് അവർ രണ്ടു പേരും ചേർന്നാണ് ആ സംഭവത്തെ സംഘടിതമായി നേരിടുക.

ഇവിടെ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു.

വൈവാഹിക ജീവിതം എന്ന വൻ സങ്കീർണ്ണത നിറഞ്ഞു നിൽക്കുന്ന ഒന്നാണ്.

വ്യക്തികളുടേയും കുടുംബത്തിൻ്റേയും സാമൂഹിക ബഹുമാനം തൊട്ട്, സാമ്പത്തിക ഭദ്രത, അയൽക്കാരുടെ സാമൂഹിക നിലവാരം, മറ്റുള്ളവർക്ക് ഇവരുടെ ജീവിതത്തിൽ കടന്നു കളിക്കാനുള്ള സൗകര്യം, കുട്ടികളുടെ ജീവിതം തുടങ്ങി പലതിലൂടേയും പലക വച്ചും, ഏണി വച്ചും, ചുവട് വച്ചും ഒരു വൻ പിരമിഡുമാതിരി പടുത്തുയർത്തുന്നതാണ് കുടുംബ ജീവിതം.

ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഏതെങ്കിലും ഒരവസരത്തിൽ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പട്ടെന്ന് കേട്ടതു കൊണ്ടൊന്നും വിവേകമുള്ള വ്യക്തികൾ സ്വന്തം കുടുംബത്തെ തുലച്ചു കളയില്ല.

കാരണം, കുടുംബം പൊട്ടി നിലംപൊത്തിയാൽ, നേരത്തെ നിർമ്മിച്ചെടുത്ത പിരിമിഡ് അപ്രത്യക്ഷമാവും.

ഭാര്യ മറ്റൊരു വ്യക്തിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സമ്മതിച്ചുകൊടുത്താൽ, അവിടെ വൻ പൊട്ടിത്തെറി നടക്കാം. ഒച്ചപ്പാടുണ്ടാവാം. ഭർത്താവ് നിലവിളിക്കാം.

എന്നാൽ പോലും, കുടുംബത്തെ രക്ഷിക്കേണം എന്ന ബാധ്യത രണ്ട് പേരിലും ഉണ്ട്.

കുടുംബ ജീവിതം അസഹ്യമാക്കുന്നത് പലപ്പോഴും മുൻകരുതലുകൾ ഇല്ലാതെ പെട്ടുപോകുന്ന ലൈംഗിക ബന്ധങ്ങൾ അല്ല. മറിച്ച് നിരന്തരമായി യാതോരു കൂസലുമില്ലാതെ കള്ളം പറയുന്ന വ്യക്തികൾ ആണ്. അതായത് incorrigible liars.

ഈ മാനസിക സ്വഭാവമുള്ളവർ ഭർത്താവിൻ്റേയും ഭാര്യയുടേയും ജീവിതം നരക തുല്ല്യമാക്കും.

സത്യസന്ധത ഒരു വൻ ബലമുള്ള താങ്ങ് തൂൺ (support pillar) തന്നെയാണ്.

ഇനി മറ്റൊരു കാര്യം പറയാനുള്ളത് ഭാഷയുടെ കാര്യമാണ്. മലയാളം പോലുള്ള ദുഷ്ട ഭാഷകൾ വ്യക്തികളെ പല തട്ടുകളിൽ ആക്കിവച്ചാണ്, ജീവിക്കാൻ പഠിപ്പിക്കുക.

മുകളിലെ തട്ടിലെ ആൾ താഴെ തട്ടിലെ ആളുമായി അതിരുകടന്ന ബന്ധം നിലനിർത്തിയാൽ ഭാഷാ വാക്ക് കോഡുകളിൽ വൻ ഭാരം ചേർക്കും. ഈ ഭാരം ചേച്ചി, ചേട്ടൻ, സാർ, തുടങ്ങിയ വാക്കുകളെ വെറും പേരാക്കി മാറ്റും.

നിങ്ങൾ എന്ന വാക്കിനെ നീ ആക്കും.

മുകളിലേക്ക് പിടിച്ചു കയറാൻ സൗകര്യം നൽകുന്ന ഒരു പാതയായി താഴെ തട്ടുകാരൻ ഈ ബന്ധത്തെ മനസ്സിലാക്കിയാൽ വൻ പ്രശ്നം തന്നെയാണ്.

മറ്റൊരു കാര്യം പുരുഷന്മാർ സ്ത്രീകളേയും ചിലപ്പോൾ സ്ത്രീകൾ പുരുഷന്മാരേയും ലൈംഗികമായ ഉപയോഗിക്കാൻ തക്കം നോക്കിത്തന്നെയാണ് നിൽക്കുക എന്നതാണ്.

ഈ കാര്യം വിജയകരമായി സംഭവിക്കാറും ഉണ്ട്. ഈ വിധമായുള്ള ഒരു പരാജയം സ്ത്രകൾക്ക് സംഭവിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ പലതും ഉണ്ട്. അവയിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.

ഇത് ചെയ്ത പുരുഷനും സ്ത്രീയും നിത്യവും ഇത് ചെയ്യുന്നവർ ആണ് എങ്കിൽ അത് കുടുംബത്തിൽ ഒരു വൻ രോഗാവസ്ഥതന്നെയാണ്.

സൗകര്യം ലഭിച്ചാൽ പുരുഷന്മാർ സ്ത്രീകളെ വശത്താക്കി ഉപയോഗിക്കും. അതിന് പുരുഷനെ കുറ്റം പറയാനും ആവില്ല. സ്ത്രീകൾ ശ്രദ്ധിക്കണം എന്നതു തന്നെ.

എന്നുവച്ച്, കെണിയിൽ പെട്ടുപോകുന്ന സ്ത്രീ നല്ല വ്യക്തിയോ അല്ലയോ എന്നത് നിശ്ചയിക്കുന്നത് ആ വ്യക്തിയിലെ സത്യ സന്ധത തന്നെയാണ്. ഈ സത്യ സന്ധതയെ മാനിക്കാനുള്ള ഒരു മനോ ഭാവം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു.

എന്നാൽ മലയാളം പോലുള്ള ഭാഷകൾ സത്യസന്ധതയ്ക്ക് വിലകൊടുക്കുന്നില്ല എന്നതും ഒരു പ്രശ്നം തന്നെ.

 

42. തുമ്പില്ലാത്ത സാങ്കേതികപദങ്ങൾ

ഞാൻ 1970ൽ ആണ് ആദ്യമായി The Hindu പത്രം വായിച്ചു തുടങ്ങിയത്. അന്ന് ഞാൻ അഞ്ചാം ക്ളാസിൽ പൊട്ട വിദ്യാഭ്യാസം നേടിത്തുടങ്ങിയ കാലമായിരുന്നു. താമസം Alleppyൽ.

1973ൽ ഒരു അന്തർദേശീയ വാർത്തവായിച്ചു. Swedenലെ Stockholm എന്ന് സ്ഥാലത്ത് ഒരു Bank കൊള്ളയടി ശ്രമം നടന്നിരിക്കുന്നു. കൊള്ളയടിക്കാൻ ശ്രമിച്ചത് രണ്ടു പേർ.

കൊള്ളയടിക്കിടയിൽ, പോലീസ് Bank വളഞ്ഞു.

കൊള്ളയടിക്കാൻ ശ്രമിച്ച വ്യക്തികൾ Bank ജീവനക്കാരിൽ നാലുപേരെ (എന്നു തോന്നുന്നു) ബന്ധികളായി Bankൻ്റെ Vaultൽ (നിലവറയിൽ ) വച്ചു.

തുടർന്നുള്ള സംഭവ വികാസങ്ങളിൽ വന്ന വിസ്മയകരമായ അനുഭവം ഇതായിരുന്നു:

ബന്ധികൾ ആയ വ്യക്തികൾ പോലീസുമായി സഹകരിക്കാൻ കൂട്ടാക്കിയില്ല. അവർ മാനസികമായി അവരെ തടവിൽ വച്ച വ്യക്തികളോട് കൂറ് കാണിച്ചു പോലും. അവർക്ക് പോലീസിൻ്റെ പെരുമാറ്റത്തേക്കാൾ ഇഷ്ടപ്പെട്ടത് അവരെ ബന്ധികളായി വച്ചവരുടെ പെരുമാറ്റമായിരുന്നു പോലും.

ഈ ഒരു സംഭവത്തെ ഇരുട്ടിൽ തപ്പിനടന്ന് വൻ സാങ്കേതിക പദങ്ങൾ കുടുക്കിട്ട് പിടികൂടന്ന മനഃശാസ്ത്രമെന്ന അക്കാഡമിക്ക് വിഷയത്തിന് ഒരു വൻ മുതൽക്കൂട്ടായി മാറി.

ഇത് ഒരു വൻ മാനസിക പ്രതിഭാസം തന്നെയാണ് എന്നതായിരുന്നു പല മനോരോഗ വിദ്ഗരൂടേയും കണ്ടെത്തൽ.

വ്യക്തികൾ തങ്ങളെ പീഡിപ്പിക്കുകയും തടങ്കലിൽ വെക്കുകയും മാനസികമായി അമർത്തിപ്പിടിക്കുകയും ചെയ്യുന്നവരോട് വൻ വത്സല്യവും കൂറും കണിക്കുന്നുണ്ട് എങ്കിൽ അത് Stockholm syndrome എന്ന മാസികാവസ്ഥയാണ്.

ഇത് ഒരു മനോരോഗാവസ്ഥയാണ് എന്നും, അല്ലായെന്നും അഭിപ്രായം മനോരോഗവിദ്ഗദരിൽ തന്നെയുണ്ട് എന്നു തോന്നുന്നു.

Syndrome എന്ന വാക്കിൻ്റെ അർത്ഥം കൂട്ടമായുള്ള കാര്യങ്ങൾ എന്നാണ് എന്ന് തോന്നുന്നു.

Greek പദങ്ങളായ syn (കൂടെയുള്ള) drome (ഓടുക) എന്നിവ കൂടിചേർന്നാണ് Syndrome എന്ന പദം നിർമ്മിച്ചിരിക്കുന്നത്.

ഒരു സംഗതിയിൽ ഒന്നിച്ച് നടക്കുന്ന കുറെ പ്രതിഭാസങ്ങളേയും, രോഗ ലക്ഷണങ്ങളേയും Syndrome എന്നു പറയും എന്നു കാണുന്നു.

മനുഷ്യരുടേയും മൃഗങ്ങളെന്ന് ഇന്ന് കരുതപ്പെടുന്നവരുടേയും പെരുമാറ്റങ്ങളിൽ പല വിധ കാര്യങ്ങളും കണ്ടെക്കാം. ഇവ ഓരോന്നിന്നും വ്യത്യസ്തതരത്തിലുള്ള സാങ്കേതിക പദങ്ങൾ നൽകുന്നത് ഇവയെ മൊത്തമായി പെട്ടന്ന് ചൂണ്ടിക്കാണിക്കാനും നിർവ്വചിക്കാനും ചർച്ചക്ക് വിദേയമാക്കാനും സൗകര്യപ്പെടുത്തിയേക്കാം.

എന്നാൽ ഒരോ വിധ മാനസിക പ്രതിഭാസങ്ങൾക്കും പിന്നിൽ പലവിധ സ്വാധീനങ്ങൾ കണ്ടേക്കാം. ഈ സ്വാധീനങ്ങളെക്കുറിച്ച് കാര്യമായ വിവരം ഇല്ലാതെ ഈ വിധ സാങ്കേതിക പദങ്ങൾ ഉപയോഗിക്കുന്നതിൽ ചെറിയ തോതിലെങ്കിലും ഒരു പാളിച്ച കണ്ടേക്കാം.

ക്ളാസിൽ മുന്നിൽ ഇരിക്കുന്ന കുട്ടിയെ പിന്നിലിരിക്കുന്ന കുട്ടി തലക്ക് പിന്നിൽ ഞോണ്ടിയാൽ, മുന്നിലിരിക്കുന്ന കുട്ടി തലതരിച്ച് പിന്നിലിരിക്കുന്നവരെ നോക്കും. ഇത് ഒരു സംഭവം.

വൻ ശ്രദ്ധയോടുകൂടി ക്ളാസ് എടുക്കുന്ന അദ്യാപകൻ നോക്കുമ്പോൾ, ഒരു കുട്ടി പിന്നിലിരിക്കുന്ന കുട്ടികളെ നോക്കി എന്തോ സംസാരിക്കുന്നു.

പഠിപ്പിക്കലിൽ ശ്രദ്ധ നഷ്ടപ്പെട്ട അദ്യാപകൻ മുന്നിലിരിക്കുന്ന കുട്ടിയുടെ മുഖത്തിട്ടടിക്കുന്നു. ആ കുട്ടി അദ്ധ്യാപകൻ തന്നെ അടിച്ച കാര്യം വീട്ടിൽ ചെന്ന് പറയുന്നു.

കുട്ടിയുടെ പിതാവ് വൻ ദേഷ്യത്തിൽ സ്കൂളിൽ കയറിവന്ന് ആ അദ്ധ്യാപകൻ്റെ മുഖത്തിട്ടടിക്കുന്നു.

തുടർന്ന് സ്കൂൾ മുഖ്യാദ്ധ്യാപകൻ പോലീസിൽ വിവരം അറിയിക്കുന്നു. പോലീസ് കുട്ടിയുടെ വീട്ടിൽ കയറിവരുന്ന് പിതാവിനോട് കാര്യങ്ങൾ ചോദിക്കുന്നു.

വൻ വിധേയത്തം കാണിക്കാൻ കൂട്ടാക്കാത്ത പിതാവ് പോലീസുകരെ നിങ്ങൾ എന്ന് സംബോധന ചെയ്യുന്നു. അതോടുകൂടി, പോലീസുകാർ കലിപൂണ്ട്, പിതാവിൻ്റെ മുഖത്തിട്ടടിക്കുന്നു.

അടികൊണ്ട ആളെ കേസിൽ കുടുക്കുന്നു.

ഇതിനെ തുടർന്ന് പലവിധ സംഭവ വികാസങ്ങൾ. ഇവയെല്ലാം കൂടി ഒരു Syndrome. ഇതിനെ മനഃശാസ്ത്രം എന്ത് പേരുകൊടുക്കും എന്നറില്ല. ആ സ്കൂളിൻ്റെ പേരുവച്ച് ഒരു syndrome.

ഇതു പോലുള്ള ഒരു syndrome ആണ് Stockholm syndrome എന്നു വേണമെങ്കിൽ പറയാനാവുന്നതാണ്.

കുറച്ച് മനഃശാസ്ത്ര സാങ്കേതിക പദങ്ങൾ ഉരുവിട്ടാൽ വൻ വിവരത്തിൻ്റെ അടയാളം ആയി കാണിക്കാനാവും എന്ന തോന്നൽ കാരണം പലരും ഈ Stockholm syndromeനെ എന്ന പദപ്രയോഗത്തെ പലയിടത്തും തട്ടിവിടുന്നത് കണ്ട അനുഭവം ഉണ്ട്.

വ്യത്യസ്ത Stockholm syndrome എന്ന പ്രതിഭാസങ്ങൾക്ക് പിന്നിൽ തമ്മിൽ ബന്ധമില്ലാത്ത പല വ്യത്യസ്ത സംഗതികളും സ്വാധീനങ്ങളും കണ്ടേക്കാം.

എല്ലാരും ദുഷ്ടനെന്നും ആളുകളോട് അടുക്കാത്തവനും യാതോരു സഹകരണവുമില്ലാത്തവനുമായ ഒരു വ്യക്തി.

എന്നാൽ ഈ ആളുമായി എന്തോ ഒരു സാഹചര്യത്തിൽ വൻ അടുപ്പത്തിൽ ചിലർ വന്നുപെടുന്നു. അപ്പോഴാണ് അവർ മനസ്സിലാക്കുന്നത്, ഈ വ്യക്തി അവർ കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് എന്ന്. യഥാർത്ഥത്തിൽ ഈ വ്യക്തി വളരെ നല്ല വ്യക്തിയാണ്.

ഇതിനെ ഒരു തരം Stockholm syndrome ആണ് കാണാനാവും.

Stockholmൽ നടന്ന കൊള്ളയടി ശ്രമത്തിൽ ബന്ധികളും അവരെ പിടികൂടിയവരും തമ്മിൽ വൻ മാനസിക അടുപ്പത്തിൽ വന്നു പെടുന്നു. ഇതിന് പിന്നിൽ നടന്ന സ്വാധീനത്തെ മനസ്സിലാക്കാൻ കാര്യമായ ഒരു മനോരോഗ വൈദഗ്ദ്യത്തിൻ്റെ ആവശ്യം ഉണ്ടോ?

കൊള്ളയടിക്കാർ ബന്ധികളോട് വളരെ സ്നേഹത്തിലും സൗഹൃദത്തിലും പെരുമാറി. ഈ വിധം പെരുമാറുന്നവരോട് ആളുകൾക്ക് വൻ മാനസിക അടുപ്പം വരും എന്നത് ഒരു സാധാരണ സത്യമാണ്.

1987ൽ ആന്ദ്രാ പ്രദേശിൽ നകസൽബാരി പ്രവർത്തകർ ഏതാനും ചില IAS ഉദ്യോഗസ്ഥരെ പിടിച്ചുകൊണ്ടു പോയി ബന്ധനാവസ്ഥയിൽ വെക്കുകയും, അവരെ വിട്ടയക്കുന്ന വ്യവസ്ഥയിൽ പോലീസ് പിടിച്ചിരുന്ന അവരുടെ ചില നേതാക്കളേയും അണികളേയും വിടുവിച്ചിരുന്നു.

അതിന് ശേഷം തിരിച്ചു വന്ന IAS ഉദ്യോഗസ്ഥരിൽ ചിലർ നക്സൽബാരി നേതാക്കളെക്കുറിച്ച് നല്ല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു എന്ന ഒരു മങ്ങിയ ഓർമ്മ. ഇതിനേയും Stockholm syndrome ആണ് അന്ന് ആരൊക്കെയോ പരാമർശിച്ചതായും ഓർമ്മ.

ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഗതി, മറുപക്ഷത്തിൻ്റെ നിലപാടും അവരുടെ യഥാർത്ഥ ഗുണനിലവാരവും അവരുടെ വാദഗതികളുടെ സത്യാവസ്ഥയും അവർ നേരിടുന്ന പലവിധ പ്രതികൂല സാഹചര്യങ്ങളേയും നേരിട്ടു കണ്ടറിയുമ്പോഴുണ്ടാവുന്ന മനസ്സിലെ മാറ്റമാണ്. ഇതും ഒരു മാനസിക രോഗാവസ്ഥയല്ല.

Hamasൻ്റെ കൈകളിൽ നിന്നും മോചനം നേടിയ ഇസ്റായേൽ ബന്ധികളിൽ ചിലർ Hamas അണികളെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ കാര്യം ഓർക്കാവുന്നതാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, Germanകാരും, Italian വ്യക്തികളും, Japanese വ്യക്തികളും USലേക്ക് ഇരച്ചുകയറിയ പ്രതിഭാസത്തെയും Stockholm syndrome ആയി കണ്ടുകൂടേ? ശത്രു പക്ഷത്തിൻ്റെ അടുത്തേക്കല്ലെ അവരെല്ലാം ഓടിക്കയറിയത്?

അതേ യുദ്ധത്തിൽ, ഇങ്ഗ്ളണ്ടിൽ പെട്ടുപോയ German വൈമാനികരിൽ ഇങ്ഗ്ളണ്ടിനോട് വൻ സ്നേഹം വന്ന കഥകളും കേട്ടിട്ടുണ്ട്. ഇതും, Stockholm syndromeൻ്റെ ലക്ഷണമല്ലെ?

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമാണ് Immoral Traffic നിയമപ്രകാരം വേശ്യാവൃത്തിക്ക് പോലീസുകാർ പിടികൂടന്ന സ്ത്രീകളുടെ കാര്യം.

ഇവരിൽ ചിലരെങ്കിലും ചില വ്യക്തികളുടെ കൈകളിൽ പെട്ടുപോയവരായിരിക്കാം. വാക്കുകളിൽ ഇവരെ അവർ നീ എന്ന വാക്കിനാലാണ് സംബോധന ചെയ്യുക. തിരിച്ച് ഇവരിൽ ചിലരെങ്കിലും ചേട്ടൻ, ചേച്ചി തുടങ്ങിയ വാക്കുകളിൽ സംബോധന ചെയ്യും.

ഇങ്ങിനെയുള്ള ഒരു ബന്ധത്തിൽ വൻ ആശ്രയത്തവും വ്യക്തി ബന്ധവും മറ്റും നിലനിൽക്കും.

പോരാത്തതിന്, സാമൂഹിക സുരക്ഷിതത്തവും ഇവർ അനുഭവിച്ചേക്കാം. കാരണം, പുറം ലോകം മലയാളം ആണ്. ഇവർ പുറം ലോത്തിൻ്റെ കൈകളിൽ പെട്ടുപോയാൽ, മലയാളം ഭാഷാ വാക്കുകൾ ഇവരെ കടിച്ചു കീറിക്കളയും.

എന്നാൽ ഇവരെ പിടകൂടുന്ന പോലീസുകാരുടെ നീ, എടീ, വെറം പേര് വിളി ഇവരിൽ മിക്കവർക്കും തികച്ചും അരോചകം തന്നെയായിരിക്കും.

കാരണം യാതോരു വ്യക്തി ബന്ധവും ഇല്ലാത്ത, യാതോരു സാമൂഹിക സംരക്ഷണവും നൽകാത്ത, ചില പുരുഷന്മാരും സ്ത്രീകളും സർക്കാർ അധികാരത്തിന് മേൽ നിന്നുകൊണ്ട് ഈ വിധ വാക്കുകൾ ഉപയോഗിക്കുകയും, നോട്ടത്തിലും ഭാവത്തിലും ഇവരെ തരം താഴ്ത്തുകയും വിധേയപ്പെടുത്തുകയും ചെയ്യുക എന്നത് പലപ്പോഴും പ്രയാസകരമായ ഒരു മാനസിക അനുഭവം തന്നെയായിരിക്കും.

ഇക്കാരണത്താൽ, പോലീസുകാരുടെ ബന്ധനാവസ്ഥയിലേക്ക് മാറിപ്പോകുന്ന ഇവർ അവരെ ചൂഷണം ചെയ്തിരുന്നവരോടാണ് കൂറുകാണിക്കുന്നത് എന്നതിൽ കാര്യമായി ആശ്ചര്യമോ മറ്റോ ആവശ്യമില്ല. കാരണം, പോലീസുകാരുടെ കൈകളിൽ പെട്ടുപോകുന്ന അവസ്ഥ ആദ്യത്തെ അവസ്ഥയേക്കാൾ ഭയാനകരമായിരിക്കും.

എന്നാൽ ഇതിനേയും Stockholm syndromeൻ്റെ ഉത്തമ ഉദാഹരണായി വൻ വിവരമുള്ളവർക്ക് തട്ടിവിടാം.

മലയാളം പോലുള്ള ഭാഷകളിൽ കുട്ടികളെ മാതാപിതാക്കൾ തരംതാഴ്ത്തിത്തന്നെയാണ് വെക്കുന്നത്.

എന്നാൽ ഈ തരംതാഴ്ത്തലിന് പലവിധ വ്യത്യസ്ത നിലവാരങ്ങൾ ഉണ്ട്.

ചില മാതാപിതാക്കൾ സ്വന്തം മക്കളെ മറ്റുള്ളവർക്ക് തരംതാഴ്ത്താൻ സൗകര്യം നൽകില്ല. അതായത്, അവരുടെ സ്വന്തം സാഹചര്യങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരെ പോലെ വെക്കും, മാതാപിക്കാൾക്ക് തൊട്ടുകീഴിലായി.

അതേ സമയം മറ്റ് ചില മാതാപിതാക്കൾ സ്വന്തം മക്കളെ വീട്ടു വേലക്കാരൻ്റേയും വിലക്കാരിയുടേയും കീഴിൽ തന്നെ സ്ഥാപിക്കും.

രണ്ട് സാഹചര്യത്തിലും കുട്ടികളോട് ലാളനയും വാത്സല്യവും നിലനിർത്തും. കുട്ടികളെ നീ എന്നു തന്നെയാണ് സംബോധന ചെയ്യുക. കുട്ടികൾ തിരിച്ച് അച്ഛൻ, അമ്മാ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകൾ തന്നെ പറയും.

മറ്റ് ചില മാതാപിതാക്കൾ അവരുടെ കുട്ടികളെ വൻ മത്സരബുദ്ധിയോടുകൂടി തന്നെ കാണും. അതായത്, അവരെ മാനസികമായും ചിലപ്പോൾ ശാരീരികമായും തമർത്താൻ ഉദ്യമപ്പെടും. ഇവിടേയും കുട്ടികളെ നീ എന്നു തന്നെ സംബോധന ചെയ്യും.

ഈ വിധ ബന്ധങ്ങളിലെല്ലാം മാതാപിതാക്കൾക്ക് കുട്ടികളോട് വാത്സ്യം ഉണ്ടായിരിക്കും. അതിനും പല വ്യത്യസ്ത കാരണങ്ങൾ കാണും.

അതിൽ ഒന്ന് കുട്ടികളുടെ വിധേയത്തവും സാന്നിദ്ധ്യവും അവർക്ക് നൽകുന്ന വാക്കുകളിളെ നേതൃത്വം ആയിരിക്കും.

ഈ മാതാപിതാക്കളിൽ ചിലർ മക്കളെ അവരുടെ വേലക്കാരേക്കാൾ മുകളിൽ നിലനിർത്തും. ചിലർ അവരുടെ വേലക്കാരുടെ കീഴിൽ നിലനിർത്തും.

ഈ രണ്ട് അനുഭവങ്ങളും തമ്മിൽ 180° എതിർ കോണുകളിൽ ഉള്ള മാനസിക അനുഭവം തന്നെയാണ്.

കുട്ടികൾ മാതാപിതാക്കളെ അച്ഛൻ, അമ്മ, ഉപ്പാ, ഉമ്മാ പോലുള്ള വാക്കുകളിൽ സംബോധന ചെയ്യും. വാക്കുകളിൽ വിധേയത്തവും അനുസരണവും സ്നേഹവും പുറംലോകത്തിൻ്റെ കാഴ്ച്ക്കായി പ്രകടിപ്പിക്കും.

ഈ മുകളിൽ പരാമർശിച്ച കുടുംബാന്ധരീക്ഷങ്ങളിലെല്ലാം തന്നെ Stockholm syndromeൻ്റെ അംശങ്ങൾ കണ്ടെത്താനാവും. എന്നാൽ, ഇതിന് പിന്നിൽ നടക്കുന്ന യന്ത്രവേല വ്യത്യസ്തങ്ങൾ തന്നെയായിരിക്കും.

മലയാളം പോലുള്ള ഭാഷകളിൽ പുറം ലോകം എന്ന ഒരു ഉഗ്ര സംഗതി നിലനിൽക്കുന്നുണ്ട്.

ഉന്നത സാമൂഹികാന്തരീക്ഷമുള്ളിലെ കുട്ടികൾക്ക് സ്വന്തം കുടുംബത്തിൻ്റേയും മാതാപിതാക്കളുടെയും മേൽവിലാസം വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യം തന്നെയായേക്കാം.

ഇതിൻ്റെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും സാമൂഹികാന്തരീക്ഷങ്ങളിൽ അവരുമായി ബന്ധപ്പെട്ട വാക്കുകളിൽ വേലിയേറ്റവും വേലിയിറക്കുവും സംഭവിപ്പിക്കും.

കുടുംബത്തിലെ വേലക്കാരുടെ മുകളിൽ വാക്കുകളിൽ നിൽക്കണമെങ്കിലും മാതാപിതക്കളുടെ താങ്ങ് വേണ്ടിവരും.

ഇതിനെല്ലാം പുറമേ, തമർത്തപ്പെടുന്ന കുട്ടികളും അതേ ഭാഷാ അന്തരീക്ഷത്തിൽ ഉള്ളവർ തന്നെയാണ്. അവരിലും മറ്റുള്ളവരെ തമർത്തണം എന്ന മാനസിക ഭാവം ഉണ്ടാവും.

അപ്പോൾ, അവരും മറ്റുള്ളവരിൽ Stockholm syndrome സൃഷ്ടിക്കാൻ കെൽപ്പുള്ളവർ ആയിരിക്കും.

അതുമല്ലായെങ്കിൽ Stockholm syndromeൻ്റെ നേരെ വിപരീതമായി പരമാർശിക്കപ്പെടുന്ന London Syndrome അവർ സൃഷ്ടിക്കും.

അതായത്, കുട്ടികൾ മാതാപിതാക്കളിൽ അവരോട് വൻ വിരോധം വളർത്തുന്ന കാര്യങ്ങൾ ചെയ്യും.

ഇങ്ങിനെയുള്ള സാഹചര്യങ്ങളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളോട് യാതോരു വാസ്തല്യവും കാണില്ല. വൻ പകതന്നെ വരാം.

Lima syndrome എന്ന ഒരു സാങ്കേതിക പദപ്രയോഗവും കാണുന്നുണ്ട്. ബന്ധികളോട്, അവരെ ബന്ധികളാക്കിവെക്കുന്ന വ്യക്തികളിൽ വൻ വാത്സല്യം വളർന്നു വരുന്ന പ്രതിഭാസം ആണ്.

ഇവിടെ ഇതിനെ മാതാപിതാക്കൾക്ക്, അവർ അമർത്തിപ്പിടിച്ചുവച്ചിരിക്കുന്ന കുട്ടികളോട് വൻ വാത്സല്യം വരുന്ന കാര്യമായി കാണാനാവും എന്നു തോന്നുന്നു.

വൻ ഭൂജന്മിയുടെ കീഴിൽ അമർന്ന് ജീവിക്കുന്ന വ്യക്തികൾ പുറം ലോകത്തിൽ അവരുടെ ജന്മിയുടെ സ്തുതി വാഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്.

ഉന്നതനും വൻ പണക്കാരനും വൻ പിടിപാടുമുള്ള ആളാണ് തൻ്റെ ജന്മിയെന്ന് പറയുമ്പോൾ, അത് ആ പറയുന്ന ആൾക്ക് ഒരു വൻ മേൽവിലാസമായി അനുഭവപ്പെടും. ഇവിടേയും Stockholm syndromeൻ്റെ നേരിയ രേണുക്കൾ കാണാൻ കഴിയും.

വളരെ കഷ്ടതകൾ അനുഭവിച്ചു താൻ തൊഴിൽ ചെയ്യുന്ന കമ്പനിയുടെ കാര്യം പറയുമ്പോൾ, പല ജീവനക്കാരും ആ കമ്പനിയെ പുകഴ്ത്തിപ്പറയുന്നത് കേട്ടിട്ടുണ്ട്. ഉന്നത കമ്പനിയിൽ ആണ് താൻ തൊഴിൽ ചെയ്യുന്നത് എന്ന് പുറം ലോകം അറിയുന്നതിൽ സ്വന്തം സാമൂഹിക സ്ഥാനീകരണം ഉന്നതനിലകളിൽ നിലനിൽക്കും.

എന്നാൽ താൻ തൊഴിൽ ചെയ്യുന്നത് toxic work cultureൽ ആണ് (വിഷലിപ്തത തൊഴിൽ അന്തരീക്ഷത്തിലാണ്) എന്ന് പുറം ലോകത്തോട് പറഞ്ഞാൽ, ആളുകളിൽ സഹതാപവും, അത് ഉണർത്തുന്ന പുച്ഛവും ഉണർന്നുവരും. (idea taken I think from Gone with the wind by Margaret Mitchell).

ഇവിടേയും Stockholm syndromeൻ്റെ സാന്നിദ്ധ്യം കാണാൻ ആവും. എന്നാൽ ഇവിടെ ഇതിനെ തൊടുത്തുവിടുന്നത് മറ്റൊരു മാനസിക ഭാവവും ഉദ്ദേശ്യവും ആണ്.

ഇവിടെ പറഞ്ഞുവന്നത്, മനുഷ്യ പെരുമാറ്റങ്ങളിൽ പുറമേ നിന്നും നോക്കിയാൽ പലവിധ പൊതുവായുള്ള കാര്യങ്ങൾ കണ്ടേക്കാം എന്നതാണ്. ഇവയ്ക്ക് ഓരോന്നിനും വേണമെങ്കിൽ പൊതുവായി ഉപയോഗിക്കാവുന്ന സാങ്കേതിക പദങ്ങളും സൃഷ്ടിക്കാം.

എന്നാൽ, ഈ വിധമായുള്ള ഒരു സാങ്കേതിക പദപ്രയോഗം ഇവയെ മനസ്സിലാക്കിയെന്ന ധ്വനി നൽകുന്നത് തെറ്റായേക്കാം.

മാത്രവുമല്ല, ഒരേ സാങ്കേതിക പദത്തിൽ നിർവ്വചിക്കപ്പെടുന്ന പലവിധ സംഗതികൾക്കും പിന്നിൽ പ്രവർത്തിക്കുന്ന യന്ത്രസംവിധാനവും പ്രേരകകാര്യവും (triggerറും) വ്യത്യസ്തങ്ങൾ ആവാനും സാധ്യതയുണ്ട്.

 

43. ഒരച്ചു മാറ്റപ്പെട്ട Stockholm syndrome

നിയന്ത്രിത അംഗത്വമുള്ളതും, ഇങ്ഗ്ളിഷുകാരും അംഗങ്ങളായുള്ള ലോകൈക ഇങ്ഗ്ളിഷ് ഭരണ ചായ്വുള്ള, ഒരു അന്തർദ്ദേശീയ ഓൺലൈൻ വേദിയിൽ ഞാൻ ഇടക്കിടക്ക് എഴുതാറുണ്ട്.

ഈ അടത്തകാലത്തായി അവിടെ ഞാൻ എഴുതിയ ഒന്ന് രണ്ട് കാര്യങ്ങൾ, ഈ അടുത്ത കാലത്തായി ഈ മലയാളം എഴുത്ത് വേദിയിൽ ഞാൻ എഴുതിയ ചില കാര്യങ്ങളുമായി വളരെ അടുത്തു വന്നിരുന്നു. അവയിൽ ഒന്ന് രണ്ട് കാര്യങ്ങൾ ഇവിടെ വിസ്തരിക്കാം.

USൽ നിലനിന്നിരുന്ന ആഫ്രിക്കൻ അടിമകളായിരുന്നവരുടെ അന്നത്തെകാര്യമാണ് എഴുതിയത്.

ഒന്ന്, അവരെ പറ്റിപ്പറയുമ്പോൾ, ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ കാര്യം ഓർമ്മവന്നു.

1800കളിൽ ദക്ഷിണ മലബാറിലെ നായർമാർക്ക് ഒരു പ്രശ്നം വന്നു. ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തര മലബാറും ദക്ഷിണ മലബാറും ചേർത്തുകൊണ്ട് മലബാർ ജില്ല സ്ഥാപിച്ചു.

അതോടുകൂടി ദക്ഷിണ മലബാറിലെ മക്കത്തായ തീയരുടെ മേൽ വിലാസം ഉത്തര മലബാറിലെ തീയരുടെ മേൽവിലാസവുമായി തൊട്ടൊരുമിത്തുടങ്ങി; കൂടികലർന്നു.

ഉത്തര മലബാറിലെ നായർമാർ അന്ന് ദക്ഷിണ മലബാറിലെ നായർമാരെ ചെറിയ തോതിലുള്ള അവജ്ഞയോടുകൂടി കണ്ടിരുന്ന കാലമായിരുന്നു. മക്കത്തായ തീയർക്ക് ഉന്നത മേൽവിലസങ്ങളുമായി ബന്ധം കാഴ്ചെവെക്കാൻ സാധ്യത വന്നത് ദക്ഷിണ മലബാറിലെ നായർമാരെ ചൊടിപ്പിച്ചു.

മക്കത്തായ തീയരെ ഒതുക്കാനായി അവർ മക്കത്തായ തീയരുടെ മേൽ ഈഴവ മേൽവിലാസം അടിച്ചേൽപ്പിച്ചു.

അന്ന് തിരുവിതാംകൂറിലെ സാമൂഹികാന്തരീക്ഷത്തിൽ വളരെ തരംതാഴ്ന്ന നിലവാരമുള്ള ഒരു കൂട്ടരായിരുന്നു ഈഴവർ. (ഇന്നവർ വൻ പ്രതാപ ഭാവത്തിലേക്ക് മാറിയിട്ടുണ്ട്).

അപ്പോൾ ഒരു Seesawയുടെ (ഒരറ്റം പൊങ്ങുമ്പോൾ മറ്റേയറ്റം താഴുന്ന ചാഞ്ചാട്ടപ്പലകയുടെ) മേലെ ഇരിക്കുന്ന അവസ്ഥയാണ് തെക്കേ മലബാറിലെ മക്കത്തായ തീയർക്ക് വന്നത്.

മരുമക്കത്തായ തീയരുടെ മേൽവിലാസം അവരിൽ പടർന്നാൽ അവർ പൊങ്ങും. ഈഴവരുടെ മേൽവിലാസം കയറിവന്നാൽ അവർ താഴും.

എന്നാൽ മക്കത്തായ തീയരിലും, തിരുവിതാംകൂറിലെ ഈഴവരിലും ഉന്നത കൂട്ടർ ഉണ്ടായിരുന്നിരിക്കാം. അവരുടെ കാര്യം ഇവിടെ എടുക്കുന്നില്ല.

ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടെ കാര്യവും ഏതാണ്ട് ഇതേപോലെ തന്നെയായിരുന്നു. അവർ USൽ വളരെ ഉന്നത നിലവര വസ്ത്രങ്ങളിലേക്കും സാമൂഹിക പെരുമാറ്റങ്ങളിലേക്കും ഇങ്ഗ്ളിഷ് ഭാഷയിലേക്കും ആണ് കയറിവന്നത്.

എന്നാൽ അവരുടെ സ്വന്തം ഭാഷകളിൽ അവർക്ക് അവരുടേതായി പലവിധ സാമൂഹിക ബന്ധങ്ങളും ബന്ധനങ്ങളും ഉയരങ്ങളും താഴ്ചകളും ഉണ്ടായിരുന്നിരിക്കാം.

പണ്ട് ഒരു പഴയകാല ഇങ്ഗ്ളിഷ് നോവലിലോ മറ്റോ ഒരു കാര്യം വായിച്ചതായി ഓർക്കുന്നു.

ഒരു കറുത്ത വർഗ്ഗ ചെറുപ്പക്കാരി. വെള്ളക്കാർ ഈ വ്യക്തിയെ അവരുടെ അടിമ വ്യക്തിയായി കാണുന്നു. എന്നാൽ, മറ്റ് കറുത്ത വർഗ്ഗക്കാർ ഈ വ്യക്തിയെ കാണുമ്പോഴും മറ്റും വൻ വിധേയത്തം കാണിക്കുന്നു.

ഇതിൻ്റെ കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോൾ, അവിടുള്ള കറുത്ത വർഗ്ഗക്കാരുടെ ഭാഷയിൽ ഈ വ്യക്തി ഒരു ഉന്നത പദവിക്കാരിയാണ്.

ആഫ്രിക്കക്കാർ ഒരു ചാഞ്ചാട്ടപ്പലകയുടെ മേൽ ഇരിക്കുന്ന അവസ്ഥാ വിശേഷം ആണ് യൂഎസ്സിൽ അവർക്ക് ഉണ്ടാവുക. ഒരറ്റത്ത് ഇങ്ഗ്ളിഷ് ഭാഷാ സാമൂഹികാന്തരീക്ഷത്തിലെ ജീവിതം.

അത് ഇന്ത്യൻ ഭാഷകളിൽ നിന്നും നോക്കിയാൽ ഒരു അടിമ അനുഭവമായി കാണാൻ പറ്റില്ല.

കാരണം, സംസാരവും മറ്റ് ആശയവിനിമയവും ഇങ്ഗ്ളിഷാണ്.

ഇതേ ചാഞ്ചാട്ടപ്പലകയുടെ മറ്റേ അറ്റത്ത് ഉള്ളത് ആഫ്രിക്കൻ കാട്ടാള സാമൂഹികാന്തരീക്ഷവും വസ്ത്രങ്ങളും ഭീകരരീതിലുള്ള ഭക്ഷണം കഴിക്കൽ സമ്പ്രദായങ്ങളും ഭാഷയിലെ ഉയരങ്ങളും താഴ്ചകളും മറ്റും.

ഈ അടിമകൾക്ക് അവരിലെ ആഫ്രിക്കൻ ചായ്വ് സഹിക്കാൻ പറ്റില്ല.

എന്നാൽ ഇന്നും അവർക്ക് അവരുടെ മുൻഗാമികളുടെ യൂഎസ്സിലെ അടിമ ജീവിതം എടുത്തു പറയാൻ വളരെ ഉത്സാഹമാണ്. കാരണം, ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം ഒരു വൻ വ്യക്തിത്തമുള്ള ജീവിത നിലവാരം തന്നെയാണ്.

അത് അവരിൽ മിക്കവർക്കും ആഫ്രിക്കയിൽ ലഭിക്കില്ല.

തിരുവിതാംകൂറിലെ പഴയ കാല അടിമ ജനങ്ങളുടെ ഇന്നത്തെ ഉന്നത നിലവാരത്തിൽ ജീവിക്കുന്ന പിൻതുടർച്ചക്കാർക്ക് അവരുടെ പൂർവ്വികരുടെ അടിമ ചരിത്രം പരാമർശിക്കുന്നത് പോലും അസഹനീയമായ ഒരു തരംതാഴ്ത്തൽ അനുഭവം തന്നെയാണ്.

കാരണം, അവരുടെ പൂർവ്വികർ അനുഭവിച്ചത് മലയാളത്തിലേയും തമിഴിലേയും അടിമത്തമാണ്. വ്യക്തി അഴുക്ക് ചാലിൽ വീണുകിടക്കുന്ന അടിമത്തമാണ് അത്. ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലെ അടിമത്തം അല്ല അത്.

നേരത്തെ പരാമർശിച്ച ഇങ്ഗ്ളിഷ് വേദിയിൽ എഴുതിയ മറ്റൊരു കാര്യം Stockholm syndrome നെക്കുറിച്ചാണ്.

ഇന്ത്യൻ ഭാഷാ അന്തരീക്ഷത്തിൽ മിക്ക ആളുകളിലും ഈ വിധമായുള്ള ഒരു മാനസിക ഭാവം ഉണ്ട് എന്നതാണ് വാസ്തവം.

ദക്ഷിണേഷ്യയിൽ അടിമകൾ എല്ലായിടത്തും ഉണ്ടായിരുന്നു.

എന്നാൽ അവരിൽ വളരെ വ്യക്തമായി കണ്ടിരുന്ന വികാരം, അവരെ ചൂഷണം ചെയ്യുകയും പിടിച്ച് താഴ്ത്തി വെക്കുകയും തരംതാഴ്ത്തി വാക്കുകളിൽ പരാമർശിക്കുകയും സംബോധന ചെയ്യുകയും ചെയ്യുന്ന അധിപ വർഗ്ഗ വ്യക്തികളോട് അവർക്ക് വൻ ആദരവും സ്നേഹവും വിധേയത്തവും ആണ് ഉണ്ടായിരുന്നത്.

എത്ര തന്നെ ഹീനമായി പെരുമാറുന്ന അദ്ധ്യാപകനേയും പോലീസുകാരേയും ഉദ്യോഗസ്ഥനേയും തൊഴിൽ മേധാവിയേയും ഇന്ത്യയിലെ സാധാരണ ജനം സാർ എന്നുതന്നെയാണ് ഇന്നും സംബോധന ചെയ്യുകയും പരാമർശിക്കുകയും ചെയ്യുക.

ഇത് ഭാഷയിൽ ഉണ്ട്. ഭാഷ മനസ്സിലും ഉണ്ട്.

ഒരു സ്ഥലത്ത് വച്ച് ഒരു സ്കൂൾ വിദ്യാർത്ഥിയായ ഒരു (ആൺ)കുട്ടി എൻ്റെ ഇങ്ഗ്ളിഷ് ക്ളാസിൽ ഒരാഴ്ചത്തേക്കായി വന്നിരുന്നു.

ആ കുട്ടി അടുത്ത ആഴ്ച ഇങ്ഗ്ളണ്ടിലേക്ക് പോകുയാണ്. പിതാവ് കുറേ വർഷങ്ങളായി ഇങ്ഗ്ളണ്ടിൽ തൊഴിൽ ചെയ്യുന്നു.

ഈ കുട്ടിക്ക് ഇങ്ഗ്ളിഷ് ഭാഷയിൽ പരിജ്ഞാനം തീരെ കുറവായിരുന്നു. വൻ വിധേയത്തം ആണ് പെരുമാറ്റത്തിൽ

ഈ ആൾ ഏതാനും വർഷങ്ങൾക്ക് ശേഷം ഏതാനും ദിവസത്തേക്കായി ഇങ്ഗ്ളണ്ടിൽ നിന്നും നാട്ടിൽ വന്നപ്പോൾ, എന്നെ കാണാൻ വന്നിരുന്നു. വ്യക്തിത്വത്തിൽ വൻ മാറ്റം. യാതോരു വിധേയത്തവും ഭാവത്തിൽ ഇല്ല.

എന്നാൽ ആ ആൾ വൻ മാനസിക സമ്മർദ്ദത്തിലാണ് എന്ന് വ്യക്തം.

കാരണം, ആ ആളുടെ നാട്ടിൽ ആ ആൾ പഠിച്ച മലയാളം സ്കൂളിലേക്ക് അദ്ധ്യാപകർ ഈ ആളെ ക്ഷണിച്ചു. ഒരു മീറ്റിങ്ങ് നടത്തി. ഈ ആൾ മീറ്റിങ്ങിൽ ഇങ്ഗ്ളിഷിൽ സംസാരിച്ചു.

എന്നാൽ അദ്ധ്യാപകരും അദ്ധ്യാപികമാരും, പോരാത്തതിന്, അവിടെ നിസ്സാര തൊഴിൽ ചെയ്യുന്ന ആളുകളും ഈ ആളെ ഇഞ്ഞി (നീ) എന്നാണ് സംബോധന ചെയ്തത്. പരാമർശിച്ചത്, ഓൻ (അവൻ, ഇവൻ) എന്നും.

ഇങ്ഗ്ളണ്ടിൽ അദ്ധ്യാപകരേയും അദ്ധ്യാപികമാരേയും മറ്റും Mr., Mrs. വാക്കുകൾ പേരിന് മുന്നിൽ വെച്ച് സംബോധന ചെയ്തും സംസാരിച്ചും, You, he, she വാക്കുകളിൽ അന്വോന്യം പരാമർശിച്ചും സംസാരിച്ച് പരിചയിച്ച് സ്വന്തം നാട്ടിൽ വന്നപ്പോൾ തരംതാണ വ്യക്തികൾ തരംതാഴ്ത്തൽ ആണ് ചെയ്തത് എന്ന അനുഭവം. പോരാത്തതിന്, വേറേയും.

മനഃശാസ്ത്രത്തിൽ Homicidal mania (കൊലചെയ്യാനുള്ള മാനസിക ഭാവം) എന്ന് നിർവ്വചിക്കുന്ന രീതിയിൽ ആണ് ഈ ആളുടെ മനസ്സ്.

എന്നുവച്ചാൽ, ഈ ആളിൽ നേരത്തെ തൻ്റെ അദ്ധ്യാപകരോട് ഉണ്ടായിരുന്ന Stockholm syndrome എന്ന മാനസികാവസ്ഥയുടെ ഒരു അംശം പോലും ഈ ആളിൽ ഇന്ന് ബാക്കിയില്ല.

എല്ലാവിധ വിധേയത്തങ്ങളും അധിപരോടുള്ള വാത്സല്യങ്ങളും ഇങ്ഗ്ളിഷ് എന്ന ഭാഷ ഒരച്ചു തുടച്ചു കളഞ്ഞിരിക്കുന്നു.

ആഫ്രിക്കയിൽ നിന്നും USൽ അടിമകളായി വന്ന കറുത്ത വർഗ്ഗക്കാരുടേയും കാര്യവും ഇതു തന്നെയായിരുന്നിരിക്കാം എന്നു തോന്നുന്നു.

അവരിൽ അവരുടെ നാട്ടിൽ ഉണ്ടായിരുന്ന ഉന്നതരോടുണ്ടായിരുന്ന പലവിധ വിധേയത്തങ്ങളും അതുമായി ബന്ധപ്പെട്ട വാത്സല്യങ്ങളും മറ്റും, അവരുടെ പ്രാദേശിക ഭാഷയെ ഇങ്ഗ്ളിഷ് replace ചെയ്തപ്പോൾ, അവരിൽ അവരുടെ അടിമ ഉടമകളോട് അവരുടെ സ്വന്തം ഭാഷയിൽ ഉണ്ടായിരിക്കേണ്ടിയിരുന്ന പലവിധ വിധേയത്തങ്ങളും മാഞ്ഞുപോയി.

അവർ അവരുടെ ഉടമകളുടെ അതേ മാനസിക ഔന്നിത്യത്തിലേക്കാണ് വളർന്നത്. അവരിൽ ഉണ്ടായിരിക്കേണ്ടുന്ന Stockholm syndromeൻ്റെ ഒരു നേരിയ അംശം പോലും ബാക്കി കാണില്ല.

പിന്നെ അവരിൽ ഉള്ളത് ഉന്നത നിലവാര മാനസികാവസ്ഥയിൽ ജീവിക്കുന്ന അവരെ വെള്ളക്കാർ തടങ്കലിൽ വച്ചിരിക്കുന്നു എന്ന മനോവേദനയായിരിക്കും.

USലെ അടിമ ഉടമകളായ മിക്ക വെള്ളക്കാരും ഇങ്ഗ്ളിഷുകാരല്ല, മറിച്ച് USൽ വന്ന് ഇങ്ഗ്ളിഷ് ഭാഷ പഠിച്ചെടുത്ത വെള്ളക്കാർ ആണ് എന്നതും ഓർക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ പ്രാദേശിക ഭാഷാ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ ഉള്ളത് അവരെ തരംതാഴ്ത്തിപ്പിടിച്ചു വെക്കുന്ന അദ്ധ്യാപകരോടുള്ള കടുത്ത വാത്സല്യവും വിധേയത്തത്തിൽ ആനന്ദം കൊള്ളുന്ന ഭാവവും ആണ്.

ഇങ്ഗ്ളിഷ് എന്ന ഭാഷയിലേക്ക് മനസ്സ് കയറിയാൽ, ഇത് വൻ മാനസിക അധഃപദന അനുഭവമായി മനസ്സ് അറിഞ്ഞു തുടങ്ങും.

USൽ അടിമകളായി ജീവിച്ചിരുന്നവരിൽ ആരെയെങ്കിലും ആ വ്യക്തിയുടെ പാരമ്പര്യ ആഫ്രിക്കൻ സാമൂഹികാന്തരീക്ഷത്തിലേക്ക് തിരിച്ചു വിട്ടാൽ അയാൾക്ക് അത് അസഹ്യമായ ഒരു മാനസിക അനുഭവമായാണ് അനുഭവപ്പെടുക. അല്ലാതെ സ്വാതന്ത്ര്യം ലഭിച്ച അനുഭവമായിരിക്കില്ല.

ഇങ്ഗ്ളണ്ടിൽ ജനിച്ചു വളർന്ന ഒരു ഇന്ത്യൻ വംശജനായ കുട്ടിയെ പെട്ടെന്ന് ഇന്ത്യയിലെക്ക് മാറ്റി പാർപ്പിച്ചാൽ, ആ വ്യക്തിയിൽ വരിക, ഇങ്ഗ്ളിഷുകാരുടെ വർണ്ണ വിവേചനത്തിൽ നിന്നും താൻ രക്ഷപ്പെട്ടുവെന്ന മാനസിക വികാരം ആവില്ല.

മറിച്ച്, ഇന്ത്യൻ ഭാഷയെന്ന മാംസഭോജന സ്വഭാവമുള്ള (carnivorous) സാമൂഹികാന്തരീക്ഷത്തിൽ മനസ്സിനും ശരീരത്തിനും മുറിവേൽക്കുന്ന അനുഭവമായിരിക്കും.

വ്യക്തി തമർന്നു പോകുകയോ, അതുമല്ലെങ്കിൽ മനസ്സിലും ഭാവത്തിലും മാംസഭോജന സ്വഭാവ ഭാവങ്ങൾ വളർന്നുവരികയോ ചെയ്യും.

 

44. വംശീയതയും ഭാഷാ കോഡുകളും

Anthropology എന്ന പേരിലും Ethnic Studies എന്ന പേരിലും രണ്ട് അക്കാഡമിക്ക് പഠന വിഷയങ്ങൾ ഉണ്ട് എന്നു കാണുന്നു.

ആദ്യത്തേതിൻ്റെ മലയാളം വാക്ക് നരവംശശാസ്ത്രം എന്നാണ്.

രണ്ടാമത്തേതിന് ഒരു വ്യക്തമായ വാക്ക് മലയാളത്തിൽ ഇല്ലായെന്ന് തോന്നുന്നു. അതിനാൽ തന്നെ ആ വാക്കുകളെ വർഗ്ഗ പഠനം എന്നായി തർജ്ജമ ചെയ്യാം എന്നു തോന്നുന്നു.

Ethnographic studies എന്ന ഒരു പഠന വിഷയവും കാണുന്നു. അതായത് നരവംശശാസ്ത്ര പഠനം.

Edgar Thurston ഇങ്ഗ്ളിഷുകാരനായിരുന്നു. ഇദ്ദേഹം Madras Government Museumത്തിൻ്റെ Superintendent ആയി തൊഴിൽ ചെയ്തിരുന്ന കാലത്ത് ((1885 to 1908), ഇദ്ദേഹം ഇന്ത്യയിലേയും തൊട്ടടുത്തുള്ള രാജ്യങ്ങളിലേയും പലവിധ ജന വംശങ്ങളുടെ രൂപ വ്യത്യാസങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു.

ഇദ്ദേഹം ഒരോ ജാതിക്കാരിലേയും മരിച്ച വ്യക്തികളുടെ തലയോട്ടിയുടെ രൂപവും പലവിധ അളവുകളും കുറിച്ചെടുത്ത് അവയിൽ നിന്നും പൊതുവായുള്ള നിരീക്ഷണങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഈ രീതിയിലുള്ള തലയോട്ടിയുടെ പഠനങ്ങളെ craniology എന്ന് അറിയപ്പെട്ടിരുന്നു.

Anthropology, ethnic Studies, ethnographic studies എന്നിവ തൊട്ടടുത്ത് നിൽക്കുന്ന അക്കാഡമിക്ക് വിഷയങ്ങൾ ആവാം. അവ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് എനിക്ക് അറിയില്ല. പോരാത്തതിന്, അവയ്ക്ക് ഉള്ളിൽ എന്താണ് ഉള്ളത് എന്ന കാര്യവും എനിക്ക് വ്യക്തമായി അറിയില്ല.

എന്നാൽ മനുഷ്യൻ്റെ ethnicity അഥവാ വംശീയത എന്നതിനെക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇവിടെ കുറിച്ചിടാം.

മനുഷ്യർ സംസാരിക്കുന്നതും, ചിന്തിക്കുന്നതും, കേട്ടും മനസ്സിലാക്കിയും ജീവിക്കുന്ന ഭാഷയും ഭാഷകളും വ്യക്തിയുടെ രൂപത്തേയും വൈകാരിക ഭാവങ്ങളേയും മറ്റും കാര്യമായി സ്വാധീനിക്കുന്നുണ്ട്.

ഫൂഡൽ ഭാഷയിലാണ് ജീവിക്കുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എങ്കിൽ കൂടുതലായുള്ള ഒരു സംഗതി കൂടിയുണ്ട്.

അതായത്, ഈ വിധ ഭാഷകളിൽ ജീവിക്കുക എന്നത്, ആ വിധ ഭാഷകളിൽ ഏതെങ്കിലും ഒരു ഔന്നിത്യത്തിലോ താഴ്ചയിലോ അതുമല്ലെങ്കിൽ ഔന്നിത്യത്തിൻ്റേയും താഴ്ചയുടേയും ഒരു നിശ്ചിത ശരാശരിയിലോ, മാറിക്കൊണ്ടിരിക്കുന്ന ശാരശരികളിലോ ആണ് വ്യക്തി ജീവിക്കുക എന്നതാണ്.

ഇതേ വ്യക്തി പൂർണ്ണമായ ഒരു ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷത്തിലേക്ക് പെട്ടെന്ന് മാറി ജീവിക്കാൻ തുടങ്ങിയാൽ, തൊട്ടുമുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളുടേയും സ്വാധീനം മനസ്സിൽനിന്നും ശരീരത്തിൽ നിന്നും വിട്ടുനിൽക്കും.

മലബാറിൽ വളരെ താഴ്ചയിൽ ഉണ്ടായിരുന്ന ഒരു കൂട്ടരാണ് ചെറുമർ. ഇവർ ഒരേ വംശീയതയിൽ പെട്ടവരായിരുന്നുവോ എന്ന കാര്യം എനിക്ക് അറിയില്ല. ഭൂജന്മികളുടെ കൈയിൽ പെട്ടുപോയ പല ജനക്കൂട്ടങ്ങളേയും നൂറ്റാണ്ടുകളിലൂടെ ചെറുമരായി മാറ്റിയതും ആവാം.

ഇവർ ഭൂജന്മികളുടെ കീഴിൽ മണ്ണിനോട് ബന്ധിപ്പിക്കപ്പെട്ടു ജീവിച്ചിരുന്നു ചെറിയ മനുഷ്യരായിരുന്നു. ഇവരെ ബോധപൂർവ്വം ചെറിയ മനുഷ്യരായി നിലനിർത്താനായി ഇവർക്ക് വളരെ പരിമിതമായി ഭക്ഷണം മാത്രമേ ഭൂജന്മികൾ നൽകിയിരുന്നുള്ളു.

ദക്ഷിണ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം പടർന്നു പിടിച്ചപ്പോൾ കടന്നുവന്ന സാമൂഹിക സ്വാതന്ത്ര്യത്തിൽ ഇവരിൽ പലരും ഇസ്ലാമിലേക്ക് കയറി. പോരാത്തതിന്, മക്കത്തായ തീയർ അടക്കം സാമൂഹിക സ്വാതന്ത്ര്യം കുറഞ്ഞ മറ്റ് ചില ജനവംശങ്ങളും ഇതേ പോലെ ഇസ്ലാമിലേക്ക് കയറി.

ഇതോടുകൂടി, ഇവർക്ക് ഭക്ഷണത്തിൽ നിയന്ത്രണം എന്ന കാര്യം നൂറു ശതമാനം മാറിക്കിട്ടി. പോരാത്തതിന്, കന്നുകാലികൾ എന്നതുപോലുള്ള അവസ്ഥയിൽ നിന്നും മനുഷ്യക്കൂട്ടർ എന്ന രീതിയിലേക്ക് ഇവർ വളർന്നു.

ഇവരിൽ ചെറിയ തോതിൽ അറബി രക്തബന്ധ പാതയും കയറിയെന്ന് മനസ്സിലാക്കുന്നു.

ഇന്നത്തെ ഇവരുടെ സന്താന പരമ്പരയിൽ പെട്ടവരും പണ്ട് അതേ പ്രദേശത്ത് ജീവിച്ച ഇവരുടെ പിതാമഹന്മാരായ ചെറുമരും തമ്മിൽ ethnicity അഥവാ വംശീയതയിൽ എന്തെങ്കിലും പൊതുവായുള്ളതായി കണ്ടെത്താൻ പറ്റുമോ എന്നത് ഒരു ചോദ്യം തന്നെയായി അവശേഷിക്കാം.

കാരണം, ഇന്നത്തെ അവരുടെ തലമുറക്കാർ ഇന്ന് വൻ വ്യക്തിത്വത്തിലും സാമൂഹിക സ്വാതന്ത്ര്യത്തിലും പോരാത്തതിന് സാമ്പത്തിക ഭദ്രതയിലും ആയിരിക്കാം ജീവിക്കുന്നത്.

പ്രാദേശിക ഭാഷാ കോഡുകളിൽ ഇവർ വൻ ഉയരങ്ങൾ കൈവശപ്പെടുത്തിയും ഇരിക്കാം.

ഇസ്ലാം താഴ്ന്ന ജാതിക്കാരെ സാമൂഹികമായി വളർത്തിയെന്ന് പൊതുവായി ഇവർ പറഞ്ഞേക്കാമെങ്കിലും, തങ്ങളുടെ പൂർവ്വികരിൽ ചെറുമർ ഉണ്ടായിരുന്നുവെന്ന കാര്യം ഇവരിൽ ആരും അത്രകണ്ട് താൽപ്പര്യത്തോടുകൂടി പറയും എന്നു തോന്നുന്നില്ല.

ഏറ്റവും കൂടിയാൽ, തങ്ങളുടെ പൂർവ്വികരിൽ തീയർ ഉണ്ടായിരുന്നു എന്ന് നിർബന്ധം വന്നാൽ പറഞ്ഞേക്കാം.

ഏത് തീയർ എന്ന ഒരു ചോദ്യം ഇന്ന് ചോദിക്കാനുള്ള വിവരം ഇന്ന് മിക്കവർക്കും ഇല്ലതാനും.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.

ഇതേ പോലുള്ള ഒരു കൂട്ടരാണ് മലബാറിലെ അന്നുള്ള വന പ്രദേശങ്ങളിലേക്ക് കുടിയേറി വൻ കാർഷിക സംരംഭങ്ങൾ തുടങ്ങിയ തിരുവിതാംകൂർ രാജ്യത്തിലെ പറിയർ, പൊലയർ, ഈഴവർ, തുടങ്ങിവരും, അവരോടു കലർന്ന ഉന്നത ജാതി വ്യക്തികളും.

ഇവർ London Missionary Societyയുടേയും മറ്റ് അതുപോലുള്ള മിഷിനറി പ്രസ്ഥാനങ്ങളുടേയും കഠിനമായ പ്രയന്തത്താൽ വളർന്നു വന്നവരാണ്.

ഇവരും മലബാറിൽ വന്ന് കൂട്ടമായി ജീവിച്ച്, തമ്മിൽ പാരവെക്കുന്നതിന് പകരം കൂട്ടമായി ഒരു വ്യക്തമായ ആത്മീയ പ്രസ്ഥാനത്തിന് കീഴിൽ സംഘടിച്ചുനിന്ന് വളരുകയാണ് ചെയ്തത്.

ഇവരുടെ മുകളിലായി ഇവരെ അമർത്തിവിടുന്ന ഒരു സാമൂഹികാന്തരീക്ഷം ഇവരിൽ നിന്നും മാഞ്ഞു പോയി. സാവധാനത്തിൽ ഇവരിലെ തമർന്നു കിടന്നിരുന്ന മാനസിക ഭാവവും ശാരീരിക ലക്ഷണങ്ങളും ഇല്ലാതായി.

പലരും ക്രൈസ്തവ സാമൂഹിക പ്രവർത്തനങ്ങളിൽ വൻ സ്ഥാനമാനങ്ങളും കൈവരിച്ചു തുടങ്ങി.

അതോടുകൂടി ഇവരിൽ മിക്കവരിലും ഇന്ന് യാതോരുവിധ സാമൂഹിക താഴ്മയും മലബാറിൽ കാണാൻ പറ്റില്ല. പോരാത്തതിന്, ഇവരിൽ പെട്ട ചില വ്യക്തികൾ ഇങ്ഗ്ളിഷ് ഭാഷകൂടി കൈവരിച്ചതോടെ ആ വ്യക്തികളിൽ വൻ മാനസിക ഔന്നിത്യത്തിൻ്റെ ലക്ഷണമാണ് കാണപ്പെടുക.

കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും, ഇവരുടെ കീഴിൽ പെട്ടുപോയാലും ഭാഷാ കോഡുകളിൽ പ്രശ്നം തന്നെയാണ്.

ഈ ക്രിസ്തീയരിലേയും നേരത്ത പരാമർശിച്ച മുഹമ്മദീയരിലേയും ചില വ്യക്തികൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പോയി ജീവിച്ചു തുടങ്ങിയാൽ, യാതോരുവിധ Anthropological പഠനങ്ങൾക്കും Ethnographic പഠനങ്ങൾക്കും ദക്ഷിണേഷ്യയിൽ ഇന്നുള്ള കീഴ്ജാതിക്കാരോട് ഇവരെ ബന്ധിപ്പിക്കാൻ പെട്ടെന്നൊന്നും കഴിയില്ല.

ഈ വിധമായുള്ള ഒരു ആശ്ചര്യകരമായ മാറ്റം യഥാർത്ഥത്തിൽ സംഭവിപ്പിച്ചത്, ഫ്യൂഡൽ ഭാഷകളിൽ ഇവർ പിടിച്ചെടുത്ത ഉന്നത സ്ഥാനീകരണം തന്നെയാണ്.

അതുമല്ലെങ്കിൽ ഇങ്ഗിഷ് ഭാഷ നൽകുന്ന പരന്ന ഭാഷാ വാക്ക് കോഡുകൾ ആണ്.

ഈ രണ്ടാമതായി പറഞ്ഞ കാര്യം വ്യക്തമാക്കാനായി പറയുകയാണ്, ഇവിടുള്ള മുതലാളിയുടെ മക്കളിൽ പലരും ഇങ്ഗ്ളണ്ടിൽ പോയി ചെറുകിട തൊഴിൽ ആണ് ചെയ്യുന്നത്. എന്നാൽ, അത് അവരെ ഭാഷാ വാക്ക് കോഡുകളിൽ പ്രതികൂലമായി ബാധിക്കുകയില്ല.

മുകളിൽ പരാമർശിച്ച രണ്ട് ചരിത്ര സംഭവ വികാസങ്ങളിലും ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിശബ്ദമായി കയറിവന്ന മാസ്മരിക സ്വാധീനം ഈ രണ്ട് കൂട്ടരും വ്യക്തമായ വാക്കുകളിലോ അല്ലാതേയോ പറയില്ല.

ഇങ്ഗ്ളിഷ് ഭരണ കാലത്തെ വിലയിരുത്തുമ്പോൾ ഈ ഒരു അവഗണനയും ഒളിച്ചുവെക്കലും ഒരു പ്രശ്നം തന്നെയാണ്.

യൂഎസ്സിലെ കറുത്ത വർഗ്ഗക്കാർ അവരുടെ പൂർവ്വികരടെ യൂഎസ്സിലെ അടിമ അനുഭവം വരെ പരാമർശിക്കും.

അതിന് മുൻപ് അവരുടെ പൂർവ്വികരുടെ ആഫ്രിക്കയിലെ ഭീകര ജീവിത സാഹചര്യത്തെ പരാമർശിക്കില്ല. കാരണം, ഇന്നും ആഫ്രിക്കയിലെ പ്രാദേശിക ജീവിതം വളരെ കുഴപ്പം പിടിച്ച ഒന്നാണ്.

ഇന്ത്യയിലെ കാര്യവും ഇതേ പോലൊക്കെത്തന്നെയാണ്. കൂടുതൽ വിവരിക്കാൻ പോകുന്നില്ല. കാരണം, കുറേ കാര്യങ്ങൾ പറയേണ്ടിവരും. എന്നാൽ ഇത്രമാത്രം പറയാം.

ദക്ഷിണേഷ്യയിലെ ഏറ്റവും അടിയിൽ പെട്ടുപോകുന്ന ജനവംശങ്ങളുടെ നൂറ്റാണ്ടുകളിലൂടെയുള്ള മാനസികവും സാമൂഹികവും ആയ ഭാഷകളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ ഏറ്റവും അടിയിൽ അനുഭവം മാത്രമാണ് അവരെ കീഴ്ജാതിക്കാരായി നിലനിർത്തുന്നത്.

മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ അടുത്ത എഴുത്തിൽ ചേർക്കാം എന്നു വിചാരിക്കുന്നു. അതിന് ശേഷം, എഴുത്തിൻ്റെ പാതിയിലേക്ക് എടുത്തു ചാടാം എന്നും കരുതുന്നു.

 

45. നിലയില്ലാ വെള്ളത്തിൽ എന്ന അവസ്ഥാവിശേഷം

മനുഷ്യ മനസ്സിനെ നമ്മുടെ പ്രാദേശിക ഭാഷാ അന്തരീക്ഷത്തിൽ ബാധിക്കുന്ന പലവിധ കാര്യങ്ങളും മനസ്സിൽ പൊങ്ങിവരുന്നു. അവയെ അവഗണിച്ചുകൊണ്ട് ഈ എഴുത്ത് മുന്നോട്ട് നീക്കാൻ പാടില്ലാ എന്ന് ഒരു തോന്നൽ മനസ്സിൽ.

പലവിധ വ്യതിചലിച്ച മനുഷ്യ പെരുമാറ്റങ്ങൾക്കും മനോഭാവങ്ങൾക്കും മനഃശാസ്ത്രം വൻ ഘനമേറിയതും വൻ വിവരം തുടിച്ചുനിൽക്കുന്നതുമായ സാങ്കേതിക പദങ്ങൾ നൽകി അവയെ ഓരോ തരത്തിലുള്ള മനോരോഗങ്ങളായി ചിത്രീകരിക്കുന്നുണ്ട് എന്ന് ഒരു തോന്നൽ.

എന്നാൽ എന്താണ് മനുഷ്യമനസ്സിനെ ഈ വിധത്തിലുള്ള പെരുമാറ്റങ്ങളിലേക്കും മനോഭാവങ്ങളിലേക്കും നയിക്കുന്നത് എന്ന കാര്യം പലപ്പോഴും മനഃശാസ്ത്രിത്തിന് കാര്യമായി താൽപ്പര്യമുള്ളതല്ലായെന്ന് ഒരു തോന്നൽ. ശരിയാണോ എന്നറിയില്ല.

ഒരു കൂട്ടം ആളുകൾ, അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് അടുത്തായി മലയാളം അറിയാത്ത ഒരു ഇങ്ഗ്ളിഷുകാരൻ നിൽക്കുന്നു.

ആളുകൾ സംസാരിക്കുന്നത് ഈ വിധം:

എന്താ നിൻ്റെ വിചാരം?------ നീ പോടാ. ----- അവൻ ആര്? ----- അവൻ വെറും ഒരു കൂലിക്കാരനാണ്. എൻ്റെ അമ്മാവൻ ഡോക്ടറാണ്. ----- എന്താടാ നിൻ്റെ വിചാരം? ----- അവളേതാ? ----- അത് നിൻ്റെ തന്തായോട് പോയിപ്പറ. ----- അദ്ദേഹം ഒരു വലിയ ആളാണ്. ----- അവന് എന്തുണ്ട് ശമ്പളം? ----- നീ ആരാ? ----- എന്നോട് വേണ്ട നിൻ്റെ ഈ വേലത്തരം. ----- അത്രയ്ക്കായോ അവൾ? ----- അവൻ്റെ ചെള്ളക്കൊന്ന് പെട്ടിക്കെടാ. ----- ആരാടാ നിൻ്റെ തന്ത?

ഈ രീതിയിലുള്ള പല പദങ്ങളും ഇടക്കിടക്ക് കയറിവരുന്ന ഒരു കോലാഹലമയമായ സംഭാഷണ രംഗം.

തൊട്ടടുത്ത് നിൽക്കുന്ന ഇങ്ഗ്ളിഷുകാരൻ ഇതിൽനിന്നെല്ലാം വിട്ടു നിൽക്കുന്നു. കാരണം, അയാൾക്ക് ഈ പറയുന്ന യാതൊന്നും മനസ്സിലാകുന്നില്ല.

എന്നുവച്ചാൽ ഈ ബഹളാന്തരീക്ഷത്തിൽനിന്നും ഉയരത്തിൽ ഒരു മരക്കൊമ്പിൽ ഇരിക്കുന്ന ഒരു പ്രതീതിയിൽ ആണ് ആ വ്യക്തി നിൽക്കുന്നത്.

എന്നാൽ ഈ നിൽക്കുന്ന ഇങ്ഗ്ളിഷുകാരന് മലയാളം അറിയാം, മനസ്സിലാകും, സംസാരിക്കാൻ പറ്റും. അയാൾ സംസാരിക്കും: എന്നു ചിന്തിക്കുക.

അപ്പോൾ അയാൾ മരക്കൊമ്പിൽ ഉയരത്തിൽ ഇരിക്കുന്ന പ്രതീതിയല്ല വരുത്തുക. മറിച്ച് അയാൾ ഈ ആൾകൂട്ടത്തിലേക്ക് അലിഞ്ഞു ചേരുന്നു. അയാളും ഇതേ വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു. പറഞ്ഞില്ലായെങ്കിലും, ആ വാക്കുകൾ അയാളിലും വൻ ചലനങ്ങൾ സൃഷ്ടിക്കും.

ഇങ്ങിനെ ഒരു സാങ്കൽപ്പിക ചിത്രം വരുച്ചു കാണിച്ചത്, ചില മനുഷ്യരുടെ വ്യതിചലിച്ച പെരുമാറ്റത്തെ ചിത്രീകരിക്കാനാണ്.

ചില വ്യക്തികൾ മറ്റ് ആൾക്കാരിൽ നിന്നും വിട്ടു നിൽക്കും. അവർ മറ്റുള്ളവരുടെ അന്യോന്യം ഉള്ള സംഭാഷണങ്ങൾക്കുള്ളിൽ കയറിക്കൊണ്ട് അവരുടെ കൂട്ടത്തിൽ അലിഞ്ഞു ചേരാൻ താൽപ്പര്യപ്പെടില്ല.

അതിന് തന്നെ പല കാരണങ്ങൾ കണ്ടേക്കാം.

ഒന്ന് വാക്കുകളിലെ സാംസ്ക്കാരിക നിലവാരം.

മറ്റൊന്ന് സംഭാഷണത്തിലെ വിവരത്തിൻ്റെ നിലവാരം.

അതായത്, സംസാരിക്കുന്നവരുടെ പൊതുവായുള്ള വിവരത്തിൽ നിന്നും വ്യത്യസ്തവും ചിലപ്പോൾ വൻ വിവരക്കേടുള്ളതും, അതുമല്ലെങ്കിൽ വൻ വിവരമുള്ളതോ ആയ അറിവ്.

മറ്റൊന്ന് സംസാരിക്കുന്നവരുടെ പൊതുവായുള്ള സാമൂഹിക നിലവാരത്തിൽ നിന്നും വ്യത്യസ്തമായ സാമൂഹിക നിലവാരം.

അതുമല്ലായെങ്കിൽ സ്വന്തം മനസ്സിൽ ഉള്ള ചിന്തകൾ പൊതുവായുള്ള സംസാര വിഷയത്തിൽ നിന്നും തികച്ചും വ്യത്യസ്തം.

ഇതിനേക്കാൾ എല്ലാം വൻ മതിൽക്കെട്ടു നിർമ്മിക്കുന്ന ഒന്നാണ്, മലയാളം വ്യക്തിയിൽ വൻ ഇങ്ഗ്ളിഷ് വായനാ ശീലവും ഇങ്ഗ്ളിഷ് ക്ളാസിക്കൽ സാഹിത്യം വായിച്ചുള്ള പരിചയം തുടങ്ങിയവ.

ഇങ്ങിനെ ഉള്ള വ്യക്തി നിത്യ ജീവിതത്തിലും നിത്യ ചിന്തകളിലും ഉപയോഗിക്കുന്ന മാനസിക ഭാവം ഇങ്ഗ്ളിഷ് ആണെങ്കിൽ ആ ആളിൽ മിക്കവാറും ഉണ്ടാവുന്ന ഭാവം, പൊതുജനങ്ങളുടെ സംഭാഷണങ്ങളിൽ കാര്യമായി ഇടപെടാൻ താൽപ്പര്യക്കുറവാണ്. അതായത് വിട്ടു നൽക്കാൻ ഉള്ള താൽപ്പര്യം.

കാരണം, തികച്ചും വ്യത്യസ്തമായ ഭാവവും മറ്റുമാണ് ഈ ആളുടെ മനസ്സിൽ ഉണ്ടാവുക.

സാമ്പത്തിക ഭദ്രതയുള്ളതും വൻ വ്യക്തി പ്രഭാവം ഉള്ളതുമായ വ്യക്തിയാണ് ഇത് എങ്കിൽ ഈ വിട്ടുനിൽക്കുന്നത് ഒരു മാനസിക രോഗാവസ്ഥയായി ആരും കാണില്ല.

എന്നാൽ, സാമ്പത്തിക ബലം കുറഞ്ഞതും, വ്യക്തി പ്രഭാവം കുറഞ്ഞതുമായ ആൾ ആണ് ഈ വിധമായി വിട്ടുനിൽക്കാൻ നോക്കുന്നത് എങ്കിൽ, അത് മറ്റുള്ളവർക്ക് അത്ര കണ്ട് രസിക്കില്ല.

അവരിൽ ചിലരെങ്കിലും അയാളെ അലോസരപ്പെടുത്തി പ്രകോപിപ്പിച്ച് എന്തെങ്കിലും പറയിച്ച്, നേരത്തെ പരാമർശിച്ച വാക്ക് ശ്രേണിയിൽ അയാളെ അലിയിക്കാൻ ശ്രമിച്ചേക്കാം.

അയാൾ ഒരു വാക്ക് മലയാളത്തിൽ പ്രതികരിച്ചാൽ മതി, അയാൾ ആ ആൾക്കൂട്ടത്തിൽ പെട്ടതുതന്നെ.

ഇതിൽ നിന്നും രക്ഷനേടാനായി വ്യക്തി പലരീതികളിൽ വിട്ടുനിന്നേക്കാം.

ആളുകൾ തമ്മിൽ വൻ സൗഹൃദത്തിൽ സംഭാഷണം നടത്തുന്ന ഇടത്ത് നിന്നും വിട്ടുനിൽക്കാനായി കടത്തിണ്ണയിൽ, അല്ലെങ്കിൽ മതിലിന്മേൽ, അതുമല്ലെങ്കിൽ മരക്കൊമ്പിൽ എല്ലാം കയറി ആൾ ഇരിക്കുന്ന സംഭവം വരെ റിപ്പോട്ട് ചെയ്തതായി കണ്ടതായി ഓർക്കുന്നു.

ഇവരെ തങ്ങളുടെ കൂട്ടത്തിൽ അലിയിപ്പിക്കാനോ, അതുമല്ലെങ്കിൽ കുറച്ച് തെരുവു നാടകം നടത്തി രസിക്കാനോ കണ്ടാസ്വധിക്കാനോ, ആളുകൾ ഈ വ്യക്തികളെ സ്വന്തമായോ അതുമല്ലെങ്കിൽ പോലീസിൻ്റെ സഹായത്താലോ ഉയരങ്ങളിൽ നിന്നും താഴേക്ക് ചാടിക്കാനും നോക്കിയതായി വാർത്തവായിച്ചതായി ഓർമ്മയുണ്ട്.

നിലത്തു വീണ് വ്യക്തിയുടെ എല്ലൊടിഞ്ഞ അവസ്ഥയിൽ പിടിച്ചുകൊണ്ടുപോയി ചികിസ്തിക്കാനെന്നെ ഭാവത്തിൽ ആശുപത്രിയിലും മനോരോഗാശുപത്രിയിലും കൊണ്ടിടും.

ഇവിടെ ആർക്കാണ് മാനസിക പ്രശ്നം എന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നതായി തോന്നിയിട്ടില്ല.

ഇനി മറ്റൊരു ചിത്രീകരണം.

ഒരു ഉൾനാടൻ പോലീസ് സ്റ്റേഷനിൽ ചെറുപ്പക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടർ. അയാൾക്ക് ആ പോലീസ് സ്റ്റേഷനിലെ മറ്റ് പ്രായമേറിയ ജീവനക്കാർ വില നൽകുന്നില്ല. നീ എന്നാണ് സംബോധന ചെയ്യുന്നത്. പരാമർശിക്കുന്നത് അവൻ എന്നും.

അവർ സ്വയം പരിചയപ്പെടുത്തുന്നതും, അന്യോനം പരിചയപ്പെടുത്തിക്കൊടുക്കുന്നതും പേരിന് പിന്നിൽ ചേട്ടൻ വാക്ക് ഉപയോഗിച്ചുകൊണ്ടാണ്. അതായത്, ASI ബാലേട്ടൻ ഇന്ന് ലീവാണ്. നിന്നോട് അത് പറയാൻ അദ്ദേഹം എന്നോട് പറഞ്ഞു, എന്ന തീരിയിൽ.

ഇങ്ങിനെയുള്ള ഒരു പോലീസ് സ്റ്റേഷൻ അന്തരീക്ഷം സാധാരണ ഗതിയിൽ ഇന്ത്യൻ സർക്കാർ സംവിധാനം കെട്ടുറപ്പോടുകൂടി നിൽക്കുമ്പോൾ സംഭാവ്യമല്ല.

എന്നാൽ, സംഭവിച്ചുവെന്നിരിക്കട്ടെ.

ആ സബ് ഇൻസ്പെടറുടെ ശാരീരികവും മാനസികവും ആയ അവസ്ഥ എന്തായിരിക്കും?

ആ ആൾ ദ്രവിച്ച് ഇല്ലാതായിപ്പോകും. ബ്ളെയ്ഡ് വിഴുങ്ങിയ അവസ്ഥ തന്നെയായിരിക്കും. പുറത്ത് യാതോരു മുറിവോ രക്തസ്രാവമോ കാണില്ല. എന്നാൽ, ഉള്ളിൽ നിന്നും ആൾ ഉരുകിപ്പോകും. കൊടലിൽ വരെ രക്തസ്രാവം നടന്നിരിക്കും.

മനസ്സോ? യാതോരു വ്യക്തിത്വവും ഇല്ലതെ മനസ്സ് ആടിയുലയും. കാലുകൾ ഒരുകഴിയിൽ നിന്നും മറ്റൊന്നില്ലേക്ക് മാറിമാറി വീഴുന്ന അനുഭവം മനസ്സ് അറിയും.

ശബ്ദം ഇടറും. വാക്കുകൾക്ക് ബലക്കുറവ് അനുഭവപ്പെടും. കയ്യെഴുത്ത് (handwriting) ഒരു പൊട്ടൻ എഴുതുന്നതുപോലെയാകും.

വലിയ കുടുംബത്തിലെ വീട്ടിൽ വില ലഭിക്കാത്ത മകൻ, ഭാര്യ വില നിൽകാത്ത ഭർത്താവ്, താരംതാഴ്തത്തി സംസാരിക്കുന്ന കീഴ് ജീവനക്കാരുള്ള മുകൾ സ്ഥാനക്കാരൻ, അങ്ങിനെ പലരുടേയും അവസ്ഥയാണ് മുകളിൽ പറഞ്ഞത്.

അവരിൽ കാണപ്പെടുന്ന ദ്രവിച്ച വ്യക്തിത്തം ചികിസ്തിക്കേണ്ടത് മറ്റുള്ളവരുടെ പെരുമാറ്റത്തെ ചികിസ്തിച്ചു മാറ്റിക്കൊണ്ടാണ്.

അല്ലാതെ അവർക്ക് മരുന്നും ഷോക്ക് ചികിസ്തയും മറ്റും നൽകിക്കൊണ്ടല്ല.

മുകളിൽ പരാമർശിച്ച രണ്ട് മാനസിക അവസ്ഥകൾക്കും മനഃശാസ്ത്രത്തിന് ഒരു രോഗ നാമം നൽകാൻ ആവും.

എന്നാൽ രോഗനാമത്തിൽ നിന്നും യാതോരു വിവരവും ലഭിക്കില്ല. വേണ്ടുന്നത്, ഈ വിധമായുള്ള മാനസിക ഭാവത്തിന് പിന്നിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനം എന്താണ് എന്ന തിരിച്ചറിവാണ്.

മുകളിൽ ഇങ്ഗ്ളിഷ് ഭാഷ മനസ്സിൽ ഉള്ള ആളുടെ കാര്യം പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി പറയാം.

മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകൾ മനസ്സിൽ വരുത്തുന്ന കാര്യങ്ങൾ ആദ്യം പറയാം.

എന്തിനും ഏതിലും വൻ മത്സര ബുദ്ധി വരുത്തുന്നവയാണ് ഫ്യൂഡൽ ഭാഷകൾ.

നേരെ ചൊവ്വെയുള്ള രീതികളോട് വൻ പുച്ഛമായിരിക്കും.

കുറുക്കുവഴികൾ എപ്പോഴും കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കും.

പിന്നിൽ നിന്നും കൂടെയുള്ള ആളെ കുത്താനുള്ള പ്രവണത നിത്യവും മനസ്സിൽ ഉണ്ടാവും. അതിനായി പെട്ടെന്നും അതെല്ലെങ്കിൽ മുൻകൂട്ടിയും ശ്രമിക്കും.

മുൻഗണനാപ്രകാരം മുന്നോട്ട് പോകാൻ ശ്രമിക്കില്ല. പകരം മുന്നിലുള്ള ആളെ തട്ടിത്തെറിപ്പിച്ച് മുന്നിലെത്താനള്ള ഭാവം മനസ്സിൽ ഉണ്ടാവും.

അസൂയ എന്നത് മനസ്സിൽ ഒരു നിത്യസഞ്ചാരിയായിരിക്കും.

സ്വന്തം സ്ഥാപനത്തിലും വീടിനുള്ളിലും വൻ വൃത്തിയും വെടിപ്പും നിലനിർത്തും. എന്നാൽ തൊട്ട് പുറത്തുള്ള ഇടം, സ്വന്തം അധികാര പരിധിക്കപ്പുറമാണെങ്കിൽ, വൃത്തിയുണ്ടോ എന്ന് ശ്രദ്ധിക്കില്ല.

സർക്കാർ തൊഴിൽ എന്നത് ഒരു മഹാകാര്യമായും മഹത്തായ ജന്മസാഫല്യവുമായി കാണും.

സർക്കാർ തൊഴിലിൽ ചേർന്നാൽ, തൊഴിലിൻ്റെ ഭാഗമായി ലഭിച്ച ഉത്തരവാദിത്തങ്ങൾ അധികാരങ്ങളായി സ്വമേധയാ മനസ്സ് മനസ്സിലാക്കും. ആ രീതിയിൽ വ്യക്തി പെരുമാറും.

ഈ രീതിയിൽ ചിന്തിക്കാത്തവരെ കണ്ടാൽ അവർക്ക് മനോരോഗമോ, മനസ്സിന് ബലഹീനതയോ ഉള്ളതായി മനസ്സിലാക്കും.

അതേ സമയം മലയാളം മനസ്സിൽ ഉള്ള വ്യക്തി ഇങ്ഗ്ളിഷ് ഭാഷാ ചിന്താഗതിയിലേക്ക് മാറിയാൽ, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളിൽ നിന്നും വിപരീതനും വ്യത്യസ്തനും ആയി കാണപ്പെടും.

ഇതിന് ഇങ്ഗ്ളിഷ് ഭാഷയിൽ പ്രാവീണ്യം ഉണ്ട് എന്നതുകൊണ്ടായില്ല. മറിച്ച് ചിന്തകളിലും പെരുമാറ്റത്തിലും ഇങ്ഗ്ളിഷിനോട് ചായ്വ് നിലനിർത്തിയിരിക്കേണം.

എന്നാൽ, മറ്റ് മലയാളികളുമായി മലയാളത്തിൽ പെരുമാറേണ്ടിവരുന്നിടത്ത്, അയാളും മുകളിൽ പറഞ്ഞവരെപ്പോലെ തന്നെയായിരിക്കും.

എന്നാൽ, ഇങ്ഗ്ളിഷ് മാനസികാവസ്ഥയിൽ നിൽക്കാൻ പറ്റുന്നിടത്ത്, ഈ വ്യക്തിക്ക് മറ്റ് ആളുകളെ തരംതാഴ്ത്തിയും പിന്നിൽ നിന്നും കുത്തിയും പാരവച്ചും അപവാദം സംസാരിച്ചും മുന്നേറാൻ താൽപ്പര്യം ഇല്ലാത്തതായി കാണപ്പെടും.

മലയാളത്തിൽ ഉള്ള ജീവിത വിജയങ്ങൾ ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ വൻ വിരസതയുള്ള ജീവിത ശൈലിയായി കാണപ്പെടും.

സർക്കാർ ജോലിയെന്നത് സാമൂഹികമായി പിടിച്ചുനിൽക്കാനായും ജീവിക്കാനുള്ള വരുമാനം നേടാനുമായുള്ള തനി ബോറൻ പണിയായി കാണും.

ചിലപ്പോൾ സർക്കാർ തൊഴിൽ ലഭിച്ചാൽ, അതിൽ നിന്നും പെട്ടെന്നു തന്നെ രാജിവെക്കും.

ഈ വ്യക്തിക്ക് കാര്യമായ മാനസിക അസ്വാസ്ഥ്യമോ, കഴിവുകുറവോ മനോരോഗമോ ഉണ്ട് എന്നുവരെ മറ്റാളുകൾ തമ്മിൽ പറഞ്ഞ് സ്വന്തം ജീവിതത്തിലെ വിരസത സ്വൽപനേരം അകറ്റാനായി പറഞ്ഞുല്ലസിക്കും.

 

46. അങ്കുശമില്ലാത്ത ചാപല്യം

അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-

ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!

എന്ന ചങ്ങമ്പുഴയുടെ വരികളിലെ അർത്ഥം ഇങ്ഗ്ളിഷിൽ കണ്ടെത്തുന്നതായി പറയപ്പെടുന്ന ഒരു വാക്യമാണ് William Shakespeareറുടെ Hamlet എന്ന നാടകത്തിൽ Hamlet വൻ മനോവേദനയോടുകൂടി പറയുന്ന Frailty, thy name is woman! എന്ന വാക്യം.

സ്ത്രീ മനസ്സിലെ ചാപല്യം അഥവാ ദുർബ്ബലത അഥവാ fickleness / inconsistencyയെക്കുറിച്ചാണ് സൂചന.

Hamlet എന്ന നാടകം മദ്ധ്യകാല (medieval) Denmarkലെ കഥയാണ്. അന്ന് Danish ഭാഷയ്ക്ക് ഫ്യൂഡൽ ഭാഷാ സ്വഭാവം ഉണ്ടായിരുന്നു പോലും. ആ വിഷയത്തിലേക്ക് കടക്കുന്നില്ല.

സ്ത്രീ മനസ്സിന് ചാപല്യം അഥവാ സ്ഥിരതക്കുറവ്, ഉറപ്പില്ലായ്മ, വാക്ക് മാറ്റുന്ന സ്വഭാവം എന്നിവ ഉണ്ട് എന്ന് അവരേക്കാൾ ഉയരത്തിൽ നിൽക്കുന്നവർക്കും അവർക്ക് കീഴിൽ നിൽക്കുന്നവർക്കും അനുഭവം ഉണ്ടായിരിക്കാം.

പെൺ ബുദ്ധി പിൻ ബുദ്ധിയെന്ന ഒരു ചൊല്ല് തന്നെ മലയാളം ഭാഷ സൃഷ്ടിച്ചെടുത്തിട്ടുണ്ട്.

എന്നാൽ ഇതിൻ്റെയെല്ലാം വാസ്തവം മറ്റൊന്നാണ്.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ചാലപ്യമില്ലായ്മയും മനസ്സിനും വാക്കിനും വൻ ഉറപ്പ് ഉണ്ടാവുകയും ചെയ്യുക, ഭാഷാ വാക്ക് കോഡുകളിൽ ഏറ്റവും ഉയരത്തിൽ വൻ ഉറപ്പോടുകൂടി നിൽക്കുന്നവർക്കാണ്.

അതായത് ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഏറ്റവും ഉയരത്തിലുള്ള പടിയിൽ നിൽക്കുന്ന വ്യക്തിക്ക് മനസ്സിലും വാക്കുകളിലും വൻ ഉറപ്പ് തന്നെ കാണപ്പെടാം.

ഇതിനെ ബാധിക്കുന്ന മറ്റ് സംഗതികൾ കണ്ടേക്കാം. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഈ വ്യക്തിക്ക് മനസ്സിലും വാക്കിലും വൻ ഉറപ്പ് നിലനിർത്തണമെങ്കിൽ, താഴേ പടികളിലെ ആളുകളുടെ അയാളുമായി ബന്ധപ്പെട്ട വാക്കുകൾക്ക് ചാപല്യം അഥവാ ചാഞ്ചാട്ടം ഇല്ലായെങ്കിൽ മാത്രമാണ്.

എന്നുവച്ചാൽ, അയളെക്കാൾ താഴെയുള്ള വ്യക്തികൾ അയളെ, അവൻ, അയാൾ, പുള്ളിക്കാരൻ, അദ്ദേഹം എന്നിങ്ങിനെ മാറിമാറി പരാമർശിക്കുന്നുണ്ടെങ്കിൽ, അയാൾ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകൾ തട്ടിൽനിന്നും ഇടക്കിടക്ക് താഴെക്കു മുകളിലേക്കും മാറിമാറി നീങ്ങുന്നുണ്ട് എന്നാണർത്ഥം. ഇങ്ങിനെയുള്ള വ്യക്തിയുടെ കാര്യമല്ല മുകളിൽ പരാമർശിച്ചത്.

ഏറ്റവും മുകളിൽ ഉള്ള വ്യക്തിക്ക് മുകളിൽ ആരും ഇല്ലാത്തതിനാൽ മുകളിലെ വ്യക്തികളുടെ വാക്കുകൾ ഈ വ്യക്തിയെ ബാധിക്കില്ല. മുകൾ ദിശയിൽ നിന്നും ഈ ആളുടെ മനസ്സിൽ ചാപല്യം സൃഷ്ടിക്കപ്പെടില്ല.

ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയുടെ മുകളിൽ അചഞ്ചിലിതമായി നിൽക്കുന്ന വ്യക്തി പുരുഷനാവാം സ്ത്രീയാവാം.

ഏണിപ്പടിയുടെ ഏറ്റവും മുകളിലെ ഏണിപ്പടിക്ക് തൊട്ടുതാഴെയുള്ള പടികളിൽ ഉള്ള എല്ലാ വ്യക്തികളിലും മനസ്സിനും വാക്കിനും ഉറപ്പില്ലായ്മ വ്യത്യസ്ത സമയങ്ങളിലും സന്ദർഭങ്ങളിലും വരാനാകും.

മുകളിലെ പടിയിലെ വ്യക്തിക്ക് കീഴ് പടിയിലെ വ്യക്തിയെ വാക്കുകളിലൂടെ വേണമെങ്കിൽ ഇനിയും താഴേക്ക് നീക്കാനാകും. അതുമല്ലെങ്കിൽ ചെറിയ തോതിലോ വലിയ തോതിലോ ഉയർത്താനാകും.

ഉയരുമ്പോൾ ഈ വ്യക്തിയുടെ മനസ്സിന് കൂടുതൽ ബലം വരും. താഴുമ്പോൾ ബലക്കുറവ് കാണിക്കും. എന്നുവച്ചാലും, മനസ്സിൻ്റെ ബലം എന്നത് ഒരു അപേക്ഷിക കാര്യമായി നിലനിൽക്കും എന്നർത്ഥം. മനസ്സിന് ചപലത ഉണ്ടാവും.

ഈ ഒരു കാര്യം സ്ത്രീകളുടെ മാത്രം സ്വഭാവ വിശേഷം അല്ല. മറിച്ച് ആരിലും ഇത് വരാവുന്നതേയുള്ളു.

ഈ കാര്യം മലബാറിൽ വന്ന English East India Companyയടെ ഉദ്യോഗസ്ഥർ മലബാറിലെ ഉന്നത വ്യക്തികളിലും രാജാക്കളിലും ശ്രദ്ധിച്ചിരുന്നുവെന്ന് തോന്നുന്നു.

വളരെ ഉഗ്ര മനഃശക്തിയും വ്യക്തി പ്രഭാവവും ഉള്ള ഉന്നതൻ. ഇതേ വ്യക്തി മറ്റരും അവസരത്തിലും മറ്റൊരു പശ്ചാത്തലത്തിലും തികച്ചും വ്യത്യസ്തനായി പൊടുന്നനെ മാറുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് പലപ്പോഴും ഇങ്ഗ്ളിഷ് കമ്പനി ഉദ്യോഗസ്ഥർക്ക് മനസ്സിലാകില്ല.

പോരത്തിന് പൊതുവായി കാണ്ടിരുന്ന മറ്റൊരു കാര്യം, ഉന്നതനോട് ഒരു വ്യക്തി വൻ വിധേയത്വത്തോടുകൂടി എന്തെങ്കിലും ഒരു വാക്ക് നൽകും. എന്നാൽ അതേ ഉന്നതൻ സാമൂഹികമായി താഴ്ചയിലേക്ക് വീണാൽ അതേ വ്യക്തി യാതോരു വിധേയത്വവും കാഴ്ച വെക്കില്ല. നൽകിയ വാക്ക് പാലിക്കില്ല.

എന്നുവച്ചാൽ, അദ്ദേഹത്തിന് നൽകിയ വാക്ക് അവന് നൽകിയ വാക്കായി മാറും. അവന് നൽകിയ വാക്കിന് പുല്ലിൻ്റെ വിലപോലുമുണ്ടാകില്ല.

ഫ്യൂഡൽ ഭാഷകളിൽ ജീവിക്കുന്ന സ്ത്രീകളുടെ മനസ്സിനെക്കുറിച്ച് അനവധി കാര്യങ്ങൾ പറയാനുണ്ട്. അവ ഇവിടെ ഇപ്പോൾ പറയാൻ പറ്റില്ല.

എന്നാൽ ഇത്രയും പറയാം.

വിവാഹിതരായ സ്ത്രീകൾ പലവിധ സ്വാതന്ത്ര്യങ്ങൾക്കുമായി ആഗ്രഹിക്കുന്നു. പലപ്പോഴും അവർക്ക് വിവാഹത്തിന് മുൻപ് ലഭിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യങ്ങൾക്കും ആയേക്കാം ആഗ്രഹം.

ഇവരുടെ മുന്നിൽ ദൃഷ്ടാന്തമായി നിൽക്കുന്നത് ഇങ്ഗ്ളിഷ് ഭാഷയിൽ സ്ത്രീകൾക്കും ഭാര്യമാർക്കും ലഭിക്കുന്നുണ്ട് എന്നു വിചാരിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്.

ഇങ്ഗ്ളിഷിൽ ഭാര്യ ഭർത്താവിനെ പേരാണ് വിളിക്കുന്നത്, സംബോധന ചെയ്യാനായി. അങ്ങോട്ടും ഇങ്ങോട്ടും You, your, yours, you പദങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്. അതേ പോലെ തന്നെയാണ് He, She വാക്കുകളുടേയും ഉപയോഗം.

എന്നാൽ മലയാളത്തിലെ കാര്യം മറ്റൊന്നാണ്. ഭർത്താവ് ചേട്ടൻ, അണ്ണൻ, ഇച്ഛായൻ, ഇക്ക എന്നൊക്കെയാണ്.

ഭാര്യ വെറും പേരാണ്. നീ ആണ്. അവൾ, എടീ തുടങ്ങിയവയാണ്.

ഈ താഴെ നിലവാരത്തിലുള്ള സ്ത്രീ ഭർത്താവിന് തുല്യയാണ് എന്ന് പറയുന്നത്, വീട്ടു വേലക്കാരി വീട്ടൂകാരിക്ക് തുല്യയാണ് എന്നു പറയുന്നത് പോലെയാണ്.

വീട്ടിനുള്ളിലെ ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിൽ ഭാര്യ, ഭർത്താവിൻ്റെ മാതാപിതാക്കളുടേയും മൂത്ത സഹോദരീ - സഹോദരന്മാരുടേയും അവരുടെ പടിക്ക് കീഴിൽ ഉള്ള ആളാണ്. ഉള്ളവളാണ്.

ചില വീടുകളിൽ ഭർത്താവിൻ്റെ ഇളയ സഹോദരനും സഹോദരിയും നീ സ്ഥാനത്ത് ഭാര്യയെ വെക്കും. ഇത് ഒരു വൻ അധഃപതന മാനസിക സ്ഥാനീകരണമാണ്.

പല വീടുകളിലും അയൽപക്കത്തുള്ള പലരുടേയും കീഴ്ലുള്ള ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടിയിൽ ഉള്ള ആളാണ് ഭാര്യ. ഉള്ളവളാണ് ഭാര്യ.

ചില വീടുകളിൽ അവിടുത്തെ വേലക്കാരൻ്റേയും വേലക്കാരിയുടേയും കീഴ് പടിയിൽ ആയിരിക്കും സ്ഥാനം.

ഭർത്താക്കളും ഇതേ പോലെ തന്നെയായിരിക്കും. ഇതും ഭാര്യയുടെ സ്ഥാനത്തെ ബാധിക്കാം.

എന്നാൽ ഭാര്യക്ക് സർക്കാർ ജോലി ലഭിച്ചാൽ വാക്ക് സ്ഥാനങ്ങളിൽ വൻ മാറ്റം വരാം. ഇത് ചിലപ്പോൾ ഭർത്താവിൻ്റെ പൊതുവേദികളിലെ വാക്ക് സ്ഥാനത്തിന് ബലം നൽകാം.

മറ്റ് ചില സാഹചര്യങ്ങളിൽ ഭാര്യ ഭർത്താവിനേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിപ്പിക്കപ്പെട്ടേക്കാം.

അതായത്, മലബാറി ഭാഷയിൽ ഭാര്യയെ ഓര് എന്നും ഭർത്താവിനെ ഓൻ, അല്ലെങ്കിൽ അയാൾ വാക്കുകളിൽ നിർത്തും മറ്റുള്ളവർ. ഭാര്യാ-ഭർത്തൃ ബന്ധത്തിൽ വൻ വിള്ളൽ തന്നെ വരുത്തപ്പെടാം.

എന്നാൽ സാധാരണ ഗതിയിൽ ഭാര്യ ഭർത്താവിന് കീഴിൽ ആണ്. ഇവർ തമ്മിൽ സമാനത അല്ലെങ്കിൽ തുല്യത കാണുന്നത് വൻ പ്രശ്നം തന്നെയാണ്.

ഇങ്ഗ്ളണ്ടിൽ വീട്ടു ജോലിക്കാർ വീട്ടിനുള്ളിൽ കസേരയിൽ ഇരിക്കും. വീട്ടുകാരെ വെറും പേരിൽ അല്ലെങ്കിൽ Mr., Mrs. പേരിന് മുന്നിൽ ചേർത്ത് വിളിക്കും.

ഇതേ കാര്യം കാണിച്ചുകൊണ്ട് കേരളത്തിളെ വീട്ടു വേലക്കാരികൾ വീട്ടിലെ വരാന്തയിലെ കസേരയിൽ ഇരിക്കുകയും വീട്ടുടമയെ വെറും പേര് അല്ലെങ്കിൽ ശ്രീ, ശ്രീമതി വാക്കുകൾ പേരിന് മുന്നിൽ ചേർത്ത് വിളിക്കുകയും ചെയ്താൽ, പൊട്ടിത്തെറിയാണ് സംഭവിക്കുക.

അവർ അവരുടെ പ്രായോഗിക അറിവ് ഉപയോഗിച്ച് വീട്ടുകാരിയോട് വൻ വ്യക്തിത്വത്തോടുകൂടി സംസാരിച്ചാൽ വേലക്കാരിയെ അടിച്ചു വീടിന് പുറത്താക്കാനുള്ള ദേഷ്യമാണ് വീട്ടുക്കാരിയിൽ വരിക.

ഇതേ കാര്യം ഭാര്യാ - ഭർത്തൃ ബന്ധത്തിലും വരാം.

രണ്ടിലും നീ ആരെടി എന്നെ പഠിപ്പിക്കാൻ എന്ന ഭാവം മനസ്സിൽ വരാം. എന്നാൽ ഇതിലും പലവിധ മറ്റ് കാര്യങ്ങൾ പരിധികളും പാതകളും വേലിക്കെട്ടുകളും നിർമ്മിക്കാം.

പണിക്കാരിയെ തന്നെപ്പോലെ കാണുകയും കൂടെ ഇരുത്തുകയും കാര്യങ്ങൾ ബുദ്ധി പൂർവ്വമായി ചന്തിക്കാനും പറയാനും ചെയ്യാനും അനുവദിച്ചാൽ, പണിക്കാരി ഇങ്ങൾ👆- ഇഞ്ഞി👇 ഏണിപ്പടിയിലെ പടികളിൽ ഉയരങ്ങളിലേക്ക് ഉയരും. പണിക്കാരിയും വീട്ടുകാരിയും ഒരേ പടിയിൽ ഇരുന്നു തുടങ്ങും.

പണിക്കാരിയെ നീയെന്ന് സംബോധന ചെയ്യുമ്പോൾ പണിക്കാരി വീട്ടുകാരിയെ നീയെന്ന് സംബോധന ചെയ്യും.

ഇത് എന്നാൽ ഇങ്ഗ്ളിഷിലെ You - You ബന്ധമല്ല എന്നു മനസ്സിലാക്കുക.

പണിക്കാരിക്ക് വീട്ടുകാരിയോടുള്ള വില കുറയുകയാണ് ചെയ്യുക.

ഭർത്താവ് ഭാര്യയെ ഉയർത്തിയാലും ഇതേ കാര്യം തന്നെയാണ് സംഭവിക്കുക.

എന്നുവച്ചാൽ നീ സ്ഥാനക്കാരി ഉയർന്ന് ഭർത്താവിനെ നീ സ്ഥാനക്കാരനാക്കും, നീയെന്ന് വിളിച്ചില്ലായെങ്കിൽ കൂടി.

ഇതും ഇങ്ഗ്ളിഷിലെ ഭാര്യാ - ഭർത്തൃ ബന്ധമല്ല.

പണിക്കാരിക്ക് തോന്നും വീട്ടുക്കാരിയേക്കാൾ കഴിവും വിവരവും പ്രയോഗിക അറിവും തനിക്കാണ് എന്ന്. അത് പ്രകടിപ്പിക്കാൻ മനസ്സ് വെമ്പും.

ഇതേ കാര്യം ഭാര്യയിലും വരാം.

രണ്ടുകൂട്ടരും എന്ത് ഉദ്യമത്തിലും പദ്ധയിടലിലും മുന്നിൽ ചാടിക്കയറി പ്രവർത്തിക്കും.

വീട് കുളമാകും.

ഇങ്ഗ്ളിഷ് ഭാവങ്ങൾ മനസ്സിലും വീട്ടിലും വ്യക്തി ബന്ധത്തിലും വരുത്തണമെങ്കിൽ മലയാളത്തെ തുരത്തണം. ഇങ്ഗ്ളിഷ് ഭാഷയെ മനസ്സിലും ശരീരത്തിലും ആവഹിക്കണം.

അല്ലാതെ മലയാളത്തിലെ വ്യക്തിയിൽ ആ ഭാഷ നിലനിർത്തിക്കൊണ്ട് ഇങ്ഗ്ളിഷിലേക്ക് കടത്തിയാൽ പ്രശ്നം വരാം.

അല്ലായെങ്കിൽ മലയാളത്തിൻ്റെ ആശയ കോഡിങ്ങിന് അനുസൃതമായി ചിന്തിക്കുക, ജീവിക്കുക, പ്രവർത്തിക്കുക, വ്യക്തി ബന്ധങ്ങൾ നിലനിർത്തുക.

ഭാര്യ ഭർത്താവിന് തുല്യയല്ലായെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ജീവിക്കുക.

 

47. രോഗബാധയായി കയറിവരുന്ന ഭാഷകൾ

United States of American (അഥവാ അമേരിക്കൻ ഐക്യ നാടുകൾ - USA) ഒരു ഇങ്ഗ്ളിഷ് രാഷ്ട്രമാണ് എന്നായിരുന്നു ഏതാണ്ട് 1990കൾ വരെ പൊതുവായി പറഞ്ഞിരുന്നത്. ആ രാജ്യത്ത് എന്നാൽ ആ രീതിയിൽ ഒരു ഭരണഘടനാ ചട്ടമോ നിലപാടോ ഉണ്ടായിരുന്നില്ല.

മലയാളികൾ മനുഷ്യരാണ് എന്ന് കേരളത്തിലെയോ പുതിയ ഇന്ത്യയിലേയോ ഭരണ ചട്ടങ്ങളിൽ എവിടേയും കുറിച്ചു വച്ചിട്ടില്ല.

കാരണം മറ്റ് യാതോരു ജീവ ജാലങ്ങളും മലയാളം ഭാഷ സംസാരിച്ചു തുടങ്ങിയിട്ടില്ല.

അങ്ങിനെ ഒരു കാര്യം വരികയാണ് എങ്കിൽ ആ ജീവജാലങ്ങളുമായി ഇന്നുള്ള മലയാളികളെ വേർതിരിക്കാൻ, മലയാളികൾ മനുഷ്യരാണ് എന്ന് ഭരണ ചട്ടത്തിൽ ചേർക്കേണ്ടിവരും.

എന്നാൽ ഇന്ന് USAൽ ഈ രീതിയിൽ ഉള്ള പല കാര്യങ്ങളും എഴുതിച്ചേർക്കേണ്ടിവരും. ഉദാഹരണത്തിന്, USAയുടെ ദേശീയ ഭാഷ ഇങ്ഗ്ളിഷ് ആണ് എന്നു വരെ ചട്ടം കെട്ടേണ്ടതായി വരും.

കാരണം USAൽ കടന്ന പല ഇന്ത്യക്കാരും USAന് ഒരു ദേശീയ ഭാഷ ഇല്ലാ എന്ന് കണ്ടുപിടിച്ചിരിക്കുന്നു. അത് വൻ ഉത്സാഹത്തിൽ ഉച്ചത്തിൽ വിളിച്ചു പറയുന്നു.

ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.

USA ഒരു പാരമ്പര്യ ഇങ്ഗ്ളിഷ് രാഷ്ട്രമാണ്. അതിനാൽ തന്നെ അവിടെ ജനങ്ങളിൽ വൻ മാനസിക സമാധാനം ഉണ്ടാവേണ്ടുന്നതാണ്. വൈകാരിക വിക്ഷോഭങ്ങൾ ഉണ്ടാവാൻ പാടില്ല.

എന്നാൽ ഇതിന് വിപരീതമായുള്ള പല സംഭവങ്ങളും അവിടെ അരങ്ങേറുന്നുണ്ട്.

USA എന്ന രാജ്യം എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടത് എന്നത് ആദ്യം നോക്കാം.

New Worldൽ (ഇന്ന് USA നിൽക്കുന്ന അന്നത്തെ ഭൂപ്രദേശം) കുറേ ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഈ frameworkന്മേലാണ് USA എന്ന രാജ്യം കെട്ടിപ്പെടുത്തത്.

George Washington എന്ന രാജ്യദ്രോഹിയും കൂട്ടരും France, Spain, Portughal, Belgium, Netherlands എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയോട് സഹകരിച്ചാണ് New Worldൽ ഇങ്ഗ്ളണ്ടിനോട് ഏറ്റുമുട്ടിയത്.

യൂറോപ്പിൽ വച്ച് ഈ കൂട്ടരിൽ ആർക്കും ഒറ്റക്കും കൂട്ടമായും ഇങ്ഗ്ളണ്ടിനെ തോൽപ്പിക്കാനാകുമായിരുന്നില്ല.

New Worldലെ പ്രാദേശിക Red Indiansലെ മിക്ക ഗോത്രക്കാരും ഇങ്ഗ്ളിഷ് പക്ഷത്താണ് നിന്നത്.

ഈ ഒരു പ്രതിഭാസം ലോകമെമ്പാടും ഇങ്ഗ്ളിഷ് പക്ഷത്തിന് ലഭിച്ച ഒരു പ്രാദേശിക സഹകരണമാണ്. എന്നുവച്ചാൽ ഏത് രാജ്യത്തിലേയും പ്രാദേശികർ ഇങ്ഗ്ളിഷ് പക്ഷത്താണ് നിൽക്കുക, ഏത് ഏറ്റുമുട്ടലിലും.

ഭൂഖണ്ഡ യൂറോപ്യൻ ശക്തികൾ New Worldൽ ഇങ്ഗ്ളിഷ് പക്ഷത്തോട് യുദ്ധം തുടങ്ങിയത് തന്നെ, ഇങ്ഗ്ളിഷ് പക്ഷം Red Indian പ്രദേശങ്ങളിലേക്ക് യൂറോപ്യൻ കുടിയേറ്റക്കാർ കയറുന്നത് വിലക്കിയതിനാണ്.

(Proclamation of 1763, which formally reserved lands west of the Appalachian Mountains for Native Americans, angering many colonists, including Washington himself, who desired westward expansion).

എന്നാൽ ഔപചാരിക ചരിത്രം എടുത്തു പറയുന്നത് ചായപ്പൊടിക്കും മറ്റും ഇങ്ഗ്ളണ്ട് ഏർപ്പെടുത്തിയ നികതിയാണ് വിപ്ളവത്തിന് കാരണം എന്നാണ്.

ഇങ്ഗ്ളിഷ് കുടിയേറ്റ പ്രദേശങ്ങളുടെ frameworkന്മേൽ USA സൃഷ്ടിച്ചപ്പോൾ, ആ രാജ്യത്തിൻ്റെ പൊതുവായുള്ള ഭാഷ ഇങ്ഗ്ളിഷ് ആയി നിലനിന്നു. പോരാത്തതിന്, ഇങ്ഗ്ളിഷ് സാമൂഹിക സമ്പ്രദായങ്ങൾ സ്വമേധായ ആ രാജത്തിൽ പടർന്നുകയറി.

ചരിത്രം വിടാം.

ഇങ്ഗ്ളിഷ് ഭാഷ പൊതുഭാഷയായുള്ള ഈ രാജ്യത്തിൽ എന്നാൽ ലോകത്തിലെ പല ഭാഷകളും നിലനിന്നിരുന്നു. ഭൂഖണ്ഡ യൂറോപ്യൻ ഭാഷകൾ മാത്രമല്ല, കഠിനമായ ഫ്യൂഡൽ സ്വാഭാവമുള്ള ചൈനീസ് ഭാഷ പോലും അവിടെ കടന്നു കയറിയിരുന്നു.

ഇവയെല്ലാം യഥാർത്ഥത്തിൽ USൽ സാമൂഹികാന്തരീക്ഷത്തിൽ ഒരു കഠിനമായതും അദൃശ്യമായതുമായ ഒരു രോഗ ബാധ തന്നെയായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷക്ക് വിപരീതമായുള്ള ഈ വിധ ഭാഷകൾ ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന അതി കഠിനമായ വൈകാരിക വിക്ഷോഭങ്ങളെക്കുറിച്ച്, Psychology, Psychiatry, Neurology തുടങ്ങിയ ഊഷര വിവരവിജ്ഞാനങ്ങൾക്ക് കാര്യമായ യാതോരു വിവരവും ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്.

മാനസിക രോഗമായി ചിത്രീകരിച്ച പല കൊലപാതകങ്ങളൾക്കും മറ്റ് കുറ്റങ്ങൾക്കും ഊഷരമായ മനഃശാസ്ത്ര രോഗ നാമങ്ങൾ നൽകുക അല്ലാതെ ഈ വിധ കാര്യങ്ങളിലേക്ക് മനസ്സിനെ നയിച്ച പലവിധ വളരെ നേരിയ കാര്യങ്ങളെക്കുറിച്ച് ഈ വിധ ശാസ്ത്രങ്ങൾക്ക് കാര്യമായ അറിവില്ല.

കേരളത്തിലെ കാര്യം തന്നെ എടുക്കാം. മലയാളത്തിൽ സാധാരണ വ്യക്തിയെ പോലീസുകാരൻ നീ എന്ന് സംബോധന ചെയ്യുന്നു.

അതേ പോലെ അദ്ധ്യാപകൻ വിദ്യാർത്ഥിയേയും, അച്ഛൻ മകനേയും, മുതലാളി തൊഴിലാളിയേയും, ഭർത്താവ് ഭാര്യയേയും നീ എന്നു തന്നെ സംബോധന ചെയ്യുന്നു.

സാധാരണ വ്യക്തി പോലീസുകാരനേയും വിദ്യാർത്ഥി അദ്ധ്യാപകനേയും, മകൻ അച്ഛനേയും തൊഴിലാളി മുതലാളിയേയും നീ എന്നു സംബോധന ചെയ്താൽ, അത് വൻ കുറ്റമായി തന്നെയാണ് ഭാഷ കാണുക. പ്രകോപിതരായ പോലീസുകാരനും മറ്റും തങ്ങളെ നീ എന്നു സംബോധന ചെയ്യുന്ന ആളെ അടിച്ചാലും ആരും തെറ്റു കാണില്ല.

എന്നാൽ, ഭർത്താവ് ഭാര്യയെ ഈ കാരണത്താൽ അടിച്ചാൽ, അതിൽ മാനസിക രോഗം വരെ കണ്ടെത്താനാവും.

ഈ ഒരു പ്രശ്നം USAൽ ഒരു അദൃശ്യ ഭീകര സത്യമായി മനുഷ്യ മനസ്സുകളിൽ കയറി ഇറങ്ങി നടക്കുന്നുണ്ട്.

കേരളത്തിലെ പോലീസുകാരനെ സാധാരണക്കാരൻ നീ എന്നു വിളിച്ചാൽ പോലീസുകാരനിൽ കയറിവരുന്ന കൊലചെയ്യാനുള്ള മാനസിക വിഭ്രാന്തി യഥാർത്ഥത്തിൽ USAൽ പലരിലും കയറിവരുന്നുണ്ട്.

എന്നാൽ, അത് ഒരു കാരണം കണ്ടെത്താനാവാത്ത വിഭ്രാന്തി തന്നെയായി നിലനിൽക്കുകയാണ് ചെയ്യുന്നത്.

കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ നിങ്ങൾ എന്ന് സാധാരണക്കാരൻ സംബോധന ചെയ്താൽ ഉദ്യോഗസ്ഥരിലും പോലീസുകാരിലും കയറിവരന്ന വിദ്വേഷ മനോഭാവവും അക്രമ വാസനയും ഒരു മനോരാഗമല്ലെയെന്ന് AI യോട് ചോദിച്ചപ്പോൾ, AI ആലോചിച്ച് പറഞ്ഞത്, അവ

Narcissistic Personality Disorder (NPD) Traits

Antisocial Personality Disorder (ASPD) Traits

Intermittent Explosive Disorder (IED)

Authoritarian Personality (Psychological Theory, not DSM)

എന്നീ രോഗ ലക്ഷണങ്ങൾ ആണ് എന്നാണ്.

എന്നു വച്ചാൽ, ഈ വിധമായുള്ള മാനസിക രോഗത്തെ ബാധിപ്പിക്കുന്നത് ഫ്യൂഡൽ ഭാഷയിലെ വാക്കുകൾ ആണ് എന്ന്.

USAൽ ആളുകൾ അക്രമ വാസന കാണിക്കുമ്പോൾ, അവർക്ക് ഉണ്ട് എന്ന് കരുതപ്പെടുന്ന മാനസിക രോഗങ്ങളെ ഈ വിധമാണ് ചിത്രീകരിക്കുന്നത്:

Antisocial personality disorder

Post-Traumatic Stress Disorder (PTSD)

Schizophrenia

Borderline personality disorder

Obsessive-Compulsive Disorder (OCD)

Obsessive-compulsive personality disorder

Dissociative Identity Disorder / Multiple (split) personality disorder

Dissociative Identity Disorder (DID) / Multiple Personality Disorder

Social Anxiety Disorder, Selective Mutism, and Severe Depression

Depression

Social anxiety, selective mutism, and severe depression

വെറുതേ കൂറേ രോഗങ്ങളുടെ പേരുകൾ പറയുന്നു എന്നല്ലാതെ എന്താണ് ഈ വിധ ഭാവങ്ങളെ തൊടുത്തുവിടുന്നത് എന്നതിനെക്കുറിച്ച് യാതോരു ഗഹനമായ വിവരവും എവിടേയും കണ്ടില്ല.

ഈ രീതീയിൽ നോക്കിയാൽ കേരളത്തിലെ മിക്ക സർക്കാർ ഉദ്യോഗസ്ഥരിലും Social Anxiety Disorder, Schizophrenia, Social phobia തുടങ്ങിയ മാനസിക രോഗാവസ്ഥ ഉണ്ട് എന്ന് അനുമാനിക്കേണ്ടിവരും. പോലീസുകാരിൽ പലർക്കും അതിനേക്കാൾ കഠിനമായ Homicidal mania വരെ ഉണ്ട് എന്ന് തോന്നിപ്പോകാം.

എന്നാൽ ഇതിലൊന്നു കാര്യമായ വിവരം ഇല്ലാ എന്നതുതന്നെയാണ് വാസ്തവം.

February 22, 2017ൽ Adam Purinton എന്ന US navyയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ രണ്ട് തെലുഗ് ഭാഷക്കാരായ ഇന്ത്യൻ എഞ്ചിനിയർമാരെ വെടിവെച്ചു. അതിൽ ഒരാൾ കൊല്ലപ്പെട്ടു.

നേവിയിൽ നിന്നും വിരമിച്ച ശേഷം ഇദ്ദേഹം സ്വകാര്യ pilotറ്റും civilian air traffic controller ആയും പ്രവർത്തിച്ചിരുന്നു.

ആദ്യകാലങ്ങളിൽ ഇന്ത്യയിൽ നിന്നും USലേക്ക് കമ്പ്യൂട്ടർ പ്രവർത്തനത്തിനായി പോയ ഇന്ത്യക്കാരെക്കുറിച്ച് ആദ്യം തന്നെ പറയാം.

അവരിൽ മിക്കവർക്കും ഇങ്ഗ്ളിഷ് ഭാഷ കാര്യമായി അറിയാത്ത ഭാഷതന്നെയായിരുന്നു. വെറും മൂന്നുമാസം മുതൽ ആറുമാസം വരെ C+ പഠിച്ചാൽ USൽ നിസ്സാര വേതനത്തിൽ തൊഴിൽ ലഭിക്കും. എന്നുവച്ചാൽ അവിടുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടും.

ഇന്ന് അറിയപ്പെടുന്ന കാര്യമാണ് ആറു വയസ്സ് പ്രായമുള്ള കുട്ടികൾക്ക് വരെ സോഫ്ട്വേർ കോഡിങ്ങ് പഠിക്കാനാവും എന്ന്.

ഇവിടെ നിന്നും പോയവർ വളരെ പെട്ടെന്ന് നാട്ടിൽ വൻ പണക്കാരാകും.

ഈ പോയവരിൽ മിക്കവരും അവരുടെ പ്രാദേശിക ഭാഷയിൽ USലെ വ്യക്തികളെ അവൻ, അവൾ, എടാ, എടീ നിലവരത്തിൽ നിർത്തും.

ഈ കാര്യം പല ഇങ്ഗ്ളിഷ് ഭാഷക്കാരിലും എന്തൊ ഒരു തരം മാനസിക അസ്വാസ്ഥ്യം സൃഷ്ടിക്കുമെങ്കിലും, അവർ അത് പ്രകടിപ്പിക്കാനോ മറ്റുള്ളവരുമായി സംസാരിക്കാനോ തയ്യാറാവില്ല. കാരണം, അത് അവരിലെ ഒരു മാനസിക പോരായ്മയും വർണ്ണ വിവേചനവും ആയി മറ്റുള്ളവർ ചിത്രീകരിച്ചേക്കും എന്നതിനാൽ.

എന്നാൽ ഈ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന വിദ്ധ്വംസക പ്രവർത്തകർ ചെയ്തിരുന്നത്, കേരളത്തിൽ പോലീസുകാരനെ സാധാരണ വ്യക്തി നീ, എടാ, എന്താടാ, പോടാ, പോടീ വാക്കുകളിൽ തമർത്തുന്നതു പോലുള്ള ഒരു കാര്യംതന്നെയാണ്.

പോലീസുകാരൻ ഈ തെമ്മാടിയെ അടിച്ചു തമർത്തിയാൽ അതിന് കേരളത്തിലെ മിക്ക ആളുകൾ കൈയടിക്കും. കൊടുക്കു സാറെ അവൻ ഒന്നു കൂടി.

എന്നാൽ വെപ്രാളപ്പെടുന്ന USലെ മാന്യ വ്യക്തി അക്രമാസക്തനായാൽ, അത് hate crime ആയി വിഡ്ഡി ശാസ്ത്രം പഠിച്ച USലെ മനഃശാസ്ത്ര വിദഗ്ദർ വിലയിരുത്തും.

Adam Purinton ഇന്ത്യൻ എഞ്ചിനിയർമാരെ വെടിവെച്ചിട്ട വാർത്ത Youtubeൽ വന്നപ്പോൾ, ഞാൻ ഭാഷയിലെ പ്രകോപനം എന്ന കാര്യം എഴുതിച്ചേർത്തു. അപ്പോൾ, തെലുഗർ കൂട്ടമായി വന്ന് എന്ന കണ്ട തോന്ന്യാസങ്ങൾ അത്രയും എന്നോട് പറഞ്ഞു. തനി ആഭാസ വാക്കുകൾ തന്നയാണ് പറഞ്ഞത്.

എന്നാൽ ആഭാസ വാക്കുകളെ അവഗണിച്ചുകൊണ്ട്, Adam Purintonനെക്കുറിച്ച് അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ ഇന്ത്യൻ എഞ്ചിനിയർമാർ അവൻ, അവനോട് പോകാൻ പറ, പോടാ, പോടാ നിൻ്റെ പണി പോയി നോക്ക് തുടങ്ങിയ വാക്കുകൾ പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടാവും എന്ന് ഞാൻ യാതോരു വിട്ടുവീഴ്ചയും ഇല്ലാതെ എഴുതി.

പിറ്റേ ദിവസം Telagnana American Telugu Association ഒരു പ്രഖ്യാപനം നടത്തി. അമേരിക്കയിൽ വരുന്ന ഇന്ത്യാക്കാർ അവരുടെ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നത് ഒഴിവാക്കുക എന്ന്.

Avoid Indian languages in public places: Indians in US share dos and don’ts.

ഇത് പല ഇന്ത്യൻ ഓൺലൈൻ വേദികളിലും വന്ന വാർത്തയാണ് എങ്കിലും, പിന്നീട് പലരും ആ പേജുകൾ ഡെലീറ്റ് ചെയ്യുകയോ അതുമല്ലെങ്കിൽ ആ പേജുകളിൽ മറ്റ് വല്ല കാര്യങ്ങളും എഴുതിച്ചേർക്കുകയോ ചെയ്തു.

കാരണം, ഈ കാര്യം Feudal languages: What are they? എന്ന എൻ്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു.

 

48. വാക്കുകൾ ഭൗതിക വസ്തുവിൽ ചേർക്കുന്ന ഭാവം

അമേരിക്കയിൽ തൊഴിൽ ചെയ്യുകയും ജീവിക്കുകയും ചെയ്തിരുന്ന തെലുഗർ നീ, അവൻ, പോടാ, നീ പോടാ തുടങ്ങിയ വാക്കുകളിൽ Adam Purintonനെ തമ്മിൽ പരമാർശിച്ചപ്പോഴാണ്, ഇദ്ദേഹം വീട്ടിൽ പോയി തോക്കുമായി വന്ന് ഇവരിൽ രണ്ട് പേരെ വെടിവെച്ചിട്ടത് എന്നു ഞാൻ വിശകലനം ചെയ്തതിൽ ഒരു കാര്യമായ പ്രശ്നം ഉണ്ട്.

ഈ വിധ വാക്കുകൾ ഇന്ത്യയിലെ കുറേ തൊഴിലാളികൾ പോലീസ് വകുപ്പിലെ ശിപായി റാങ്കുകാരെപ്പറ്റി അവർ കേൾക്കുന്ന ശബ്ദത്തിൽ അടുത്ത് നിന്നു കൊണ്ട് പറയുകയാണ് എങ്കിൽ വൻ പ്രശ്നം തന്നെ അവർ നേരിടേണ്ടതായി വരും. എന്നാൽ പോലീസുകാർ കേൾക്കാതെയാണ് ഈ വിധം പറയുന്നതെങ്കിൽ കാര്യമായ ഒരു പ്രശ്നത്തിന് സാധ്യതയില്ല എന്ന് അനുമാനിക്കാമോ എന്ന് അറിയില്ല.

പോലീസ് ശിപായി റാങ്കുകാർ ചെറുപ്പക്കാരിയായ IPSകാരിയെ ദൂരെ നിന്നും നോക്കിക്കൊണ്ട്: അവളുടെ കുണ്ടി നോക്ക്. എന്താ ഒരു കുണ്ടി! എന്നു പറഞ്ഞാൽ യാതോരു പ്രശ്നവുമുണ്ടാവില്ലേ എന്ന ചോദ്യം ആരും ചോദിക്കാൻ ധൈര്യപ്പെടും എന്നു തോന്നുന്നില്ല.

അതിനാൽ തന്നെ ഇത് ഒരു വൻ മനഃശാസ്ത്ര് പഠനത്തിന് ഇതുവരെ വിധേയമായിട്ടില്ലാ എന്നു അനുമാനിക്കാം.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പറയേണ്ടുന്നത്, IPSകാരിയെ അവൾ എന്ന് പോലീസ് ശിപായി റാങ്കുകാർ പരാമർശിച്ചാൽ വൻ പ്രശ്നം തന്നെയാണ്.

അസഭ്യവാക്ക് ഈ അനുസരണ - വിധേയത്ത കണ്ണിയിൽ വന്നുകയറുന്നത് ഈ കണ്ണിയിൽ സംഭവിച്ച പൊട്ടലിലും ഇടിഞ്ഞു വീഴലിലും നിന്നുമാണ് ഉടലെടുക്കുന്നത്.

ഈ അവൾ പരാമർശം IPSകാരി കേൾക്കണം എന്നില്ല. കേട്ടില്ലായെങ്കിൽ കൂടി, പോലീസ് വകുപ്പിലെ അനുസരണ - വിധേയത്ത കണ്ണിയിൽ വൻ പാളിച്ച ചേർക്കും.

ഈ വിധം IPSകാരെക്കുറിച്ചും, IPSകാരികളെക്കുറിച്ചു തരംതാഴ്ത്തി സ്വകാര്യ ഇടങ്ങളിൽ പരാമർശിക്കുന്ന ഒരു DySPയെക്കുറിച്ചും Inspectorറെക്കുറിച്ചും കേട്ടിട്ടുണ്ട്.

പോലീസ് വകുപ്പിൽ അനുസരണ - വിധേയത്ത കണ്ണികളിൽ വരുന്ന ഈ വൻ പാളിച്ച IPSകാരുടെ കാര്യക്ഷമതയിൽ തന്നെ വൻ പാളിച്ച ചേർത്തിട്ടുണ്ട്. ഇത് മറ്റൊരു വൻ വിഷയമാണ്. അതിലേക്ക് കടക്കുന്നില്ല.

ഇന്ത്യൻ പ്രാദേശിക ഭാഷകൾ തമ്മിൽ സംസാരിക്കുന്ന ഇന്ത്യക്കാർ അമേരിക്കയിൽ കൂട്ടമായി കയറിയപ്പോൾ, യഥാർത്ഥത്തിൽ IPSകാരെയും IPSകാരികളേയും പോലീസ് ശിപായിമാർ അവൻ, അവൾ വാക്കുകളിൽ പരാമർശിക്കുന്ന അതേ അന്തരീക്ഷമാണ് അവിടെ രചിക്കപ്പെട്ടത്.

ഇങ്ങിനെയൊരു പ്രശ്നം ഭൗതിക ലോകത്തിൽ ഉണ്ട് എന്ന കാര്യം അമേരിക്കയിലിരുന്നുകൊണ്ട് Einstein പ്രപഞ്ച രഹസ്യം മുഴുവൻ കണ്ടെത്തിയെന്ന് നിത്യവും കൊട്ടിഘോഷിക്കുന്ന വമ്പൻ ശസ്ത്രകാരന്മാർക്ക് അറിവില്ലാ എന്നു പറയേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ യാതോരു മനഃശാസ്ത്ര പഠനവും ഈ വിധ വിഡ്ഢിത്തങ്ങൾ അവരുടെ ഊഷര അക്കാഡമിക്ക് ടെക്സ്റ്റ് ബുക്കുകളിൽ ചേത്തിട്ടുണ്ടാവില്ല.

ഇവിടെ വളരെ വ്യക്തമായി മനസ്സിലാക്കേണ്ടുന്ന കാര്യം ഇന്ത്യയിൽ നിന്നും അമേരിക്കിയിലേക്ക് കടന്നവർ തമ്മിൽ നല്ല നിലവാരമുള്ള ഇങ്ഗ്ളിഷോ അതുമല്ലെങ്കിൽ കലർപ്പ് വന്നിട്ടില്ലാത്ത അറബിയോ അതുമല്ലെങ്കിൽ അതുപോലുള്ള മേറ്റേതെങ്കിലും ഭാഷയോ ആണ് അവിടെ വച്ച് തമ്മിൽ സംസാരിക്കുന്നത് എങ്കിൽ ഈ വിധമായുള്ള ഒരു നിഗൂഡ അതീന്ദ്രിയ സോഫ്ട്വേർ വിസ്പോടനം അവിടുള്ള സാമൂഹിക അന്തരീക്ഷത്തിലും വ്യക്തികളുടെ മനസ്സിലും കറയിവരില്ല എന്നതാണ്.

അപ്പോൾ കാണുന്നത്, വ്യക്തികളുടെ വംശം അല്ല പ്രശ്നം എന്നതാണ്. എന്നാൽ പലപ്പോഴം ഈ മാനസിക ആഘാതത്തെ തൊലിയുടെ നിറവുമായി ബന്ധപ്പെട്ടാണ് അവിടുത്തുകാർ പരാമർശിക്കുക.

ഓരോ ഭാഷയും ജനം സംസാരിക്കുന്ന ഇടത്ത്, അവിടുള്ള അന്തരീക്ഷത്തിൽ തന്നെ ഒരു അദൃശ്യ ഘടന കണ്ടേക്കാം. ഉദാഹരണത്തിന്, കുട്ടികളെ അദ്യാപകരും ഓഫിസ് ജീവനക്കാരും വേലക്കാരും നീ എന്ന് സംബോധന ചെയ്യുന്ന ഒരു സ്കൂൾ. ആ സ്കൂളിൽ വിദ്യാർത്ഥി കയറിച്ചെല്ലുമ്പോൾ തന്നെ ആ വ്യക്തിയുടെ മനസ്സിലും ശരീരത്തിലും ഒരു പ്രത്യേക തരം ഘടന വന്നു ചേരും.

എന്നാൽ മിക്ക വിദ്യാർത്ഥികളും ഇതേ മാസകാവസ്ഥയിൽ നിന്നും വരുന്നവരാണ് എന്നതിനാൽ അവർക്ക് ഇത് ഒരു പുതിയ അനുഭൂതിയായി തോന്നേണം എന്നില്ല.

ആ സ്കൂളിലെ അദ്ധ്യാപകർക്ക് ഇതേ മാനസിക ഘടന അനുഭവപ്പെടില്ല. അനുഭവപ്പെട്ടാൽ തന്നെ അത് മറ്റൊരു നിലവാരത്തിൽ ആയിരിക്കും.

അതേ പോലെ തന്നെ കുറച്ച് സാധാരണക്കാർ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ കയറിച്ചെന്നാൽ, അവിടേയും അന്തരീക്ഷത്തിൽ ഒരു പ്രത്യേകതരം ഘടന അനുഭവപ്പെടും. അത് അവരുടെ ശരീര ഭാവത്തേയും ശാരീരിക ഗോഷ്ടികളേയും ബാധിക്കും. വാക്കുകളെ ബാധിക്കും, പരിമിതപ്പെടുത്തും.

എന്നാൽ ഇതേ പോലീസ് സ്റ്റേഷനിൽ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ കയറിച്ചെന്നാൽ അനുഭവപ്പെടുന്നത് മറ്റൊരു മാനസിക അനുഭവമായിരിക്കും.

പൊതുവായി പറഞ്ഞാൽ അറേബ്യൻ രാഷ്ട്രങ്ങളിൽ മലയാളികൾക്ക് അവിടുള്ള അന്തരീക്ഷത്തിൽ മറ്റൊരു ഘടന അനുഭവപ്പെടാം. അത് ശാരീരിക ഘടനയെ പോലും സ്വാധീനിക്കാം.

ഇതേ ഘടന പോക്കിസ്ഥാനിൽ പോയി ജീവിച്ചാൽ അനുഭവപ്പെടില്ല. അവിടെ അനുഭപ്പെടുക, ഉർദ്ദു ഭാഷാ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന മാനസിക അനുഭവമായിരിക്കും.

ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവർ ഇങ്ഗ്ളണ്ടിലും അമേരിക്കയിലും പോയാൽ, ഉടനേ തന്നെ അന്തരീക്ഷത്തിൽ തന്നെ വൻ മാറ്റം മാനസികമായി അനുഭവപ്പെടാം.

എന്നാൽ അവിടെ നിന്നും കുറേ ഇന്ത്യക്കാർ മലയാളത്തിലും തെലുഗിലും ഹിന്ദിയിലും തമിഴിലും മറ്റും കൂട്ടമായി സംസാരിക്കുന്ന ഒരിടത്ത്, ഈ വക ഭാഷകളിൽ അവൻ, അവൾ വാക്കുകളിൽ തരംതാഴ്ത്തി നിർവ്വചിക്കുന്ന തൊഴിൽ ചെയ്യുന്ന ഇങ്ഗ്ളിഷ് വ്യക്തികൾ അവരുടെ തൊഴിൽ ചെയ്യുന്നുണ്ട് എങ്കിൽ അവർക്ക് അന്തരീക്ഷത്തിൽ എന്തോ ഒരു വിഘടനം നടക്കുന്നതായി അനുഭവപ്പെടാം.

വാക്കുകൾ പറയുന്ന വ്യക്തികളുടേയും, ആ വാക്കുകൾ മനസ്സിലാക്കുന്ന അവിടുള്ള മറ്റ് വ്യക്തികളുടേയും മുഖ ഭാവത്തിലും കണ്ണിലൂടെ പ്രവഹിക്കുന്ന സന്ദേശങ്ങളിലും നെറ്റിയിലും ചേഷ്ടകളിലും പെരുമാറ്റ രീതികളിലും സ്വരത്തിലും സ്വരത്തിലെ ചെരുവുകളിലും മാറ്റങ്ങൾ വരുത്തും. ഇതെല്ലാം ഈ വിധ ഭാഷ അറിയാത്തവരെ ബാധിക്കുന്നത് അവ കണ്ടും കേട്ടും കൊണ്ടാവാം.

Adam Purintonന്റെ മനസ്സിനെ പ്രതികൂലമായി ബാധിച്ചത് ഇവ നേരിട്ടുകണ്ടത് കൊണ്ടാവാം. അതുമല്ലെങ്കിൽ അന്തരീക്ഷത്തിൽ ഈ വിധ വാക്കുകൾ വരുത്തിയ വിഘടനമാവാം.

ഇവിടെ പറയാനാവുന്ന മറ്റൊരു കാര്യവും ഉണ്ട്. അത് പണ്ടെപ്പോഴോ ഈ എഴുത്തിൽ ചേർത്തിരുന്നുവോ എന്നത് അറിയില്ല.

വാക്കുകൾ ഭൗതിക വസ്ത്തുക്കളെ ബാധിക്കുന്ന കാര്യം.

ഒരാൾ ഒരു പുസ്തകം സമ്മാനമായി, ഓർമ്മക്കുറിപ്പായി, സന്തോഷം പ്രകടിപ്പിക്കാനായി തന്നു. ആരാണ് അത് തന്നത്?

അത് ഓനാ തന്നത്.

അത് അയാളാണ് തന്നത്.

അത് ഓരാ തന്നത്.

ഏത് വാക്കാണ് ആ പുസ്തകവുമായി പ്രസക്തമാകുന്നത് എന്നത് ആ പുസ്തകത്തെ ബാധിക്കും. ആ പുസ്തകം കാണാന്ന ഇടങ്ങളിൽ പലപ്പോഴും സംസാരിക്കപ്പെടുന്ന മറ്റ് പല വാക്കുകളേയും അത് ബാധിക്കും.

ഓൻ എന്നത് പിതാവ് വൻ വാത്സല്യത്തോടുകൂടി കാണുന്ന മകനാണ് എങ്കിൽ ഒരു കാര്യം. അത് അലയത്തെ വീട്ടിലെ വീട്ടുവേലക്കാരൻ ആണ് എങ്കിൽ അത് മറ്റൊര അനുഭവം.

അതിനെ തൊടുന്നത് തന്നെ പലപ്പോഴും ആ തന്ന വ്യക്തിയെ മനസ്സിൽ കയറ്റും. മനസ്സിൽ വാക്കുകൾക്ക് ഭാവ മാറ്റം വരാം, അടുപ്പം കൊണ്ട്.

ഉന്നതനെ മനസ്സിൽ കണ്ടുകൊണ്ട് ഒരു കാര്യം ചെയ്യുതന്ന് ഒരു അനുഭവമാണ്. ഭാഷാ വാക്കുകളിൽ താഴ്ന്നവനെ മനസ്സിൽ കണ്ടുകൊണ്ട് ഒരു കാര്യം ചെയ്യുന്നത് അനുഭവമാണ്.

ഉദാഹരണത്തിന് ഒരു സംഭാഷണത്തിൽ പങ്കെടുക്കുമ്പോൾ മനസ്സിൽ ഒരു ഉന്നത വ്യക്തിത്വത്തെ ആവഹിക്കുന്നത് പലപ്പോഴും പോസിറ്റിവ് ഊർജ്ജം മനസ്സിലും വാക്കുകളിലും പ്രഹവിപ്പിക്കും.

ഭാഷാ വാക്കുകളിൽ ദ്രവിച്ചു നിൽക്കുന്ന വ്യക്തി തന്ന ഒരു കാര്യം തൊടുന്നതു തന്നെ നെഗറ്റിവിറ്റിയെ മനസ്സിലും ശരീരത്തിലും പ്രവഹിപ്പിക്കുന്ന അനുഭവമായിരിക്കും നൽകുക.

ഒരു വ്യക്തിയുടെ പേര് പറയുന്നത് കേട്ടാൽ തന്നെ ആ വ്യക്തിയുടെ സാന്നിദ്ധ്യം ആ വേദിയിൽ അദൃശ്യമായി കടുന്നുവരും. അടുത്ത് നിൽകുന്നത് അവനോ അദ്ദേഹമോ?

ഈ വിധമായുള്ള ഒരു ഭൗതിക പ്രതിഭാസം ഇങ്ഗ്ളിഷ് ഭാഷയിൽ തൊടുത്തുവിടാൻ ഭാഷാ കോഡുകളിലൂടെ ആവില്ല. അതിന് മറ്റ് പല നടപടിക്രമങ്ങളും കരുതിക്കൂട്ടി ചെയ്യേണ്ടിവരും.

മറ്റൊരു കാര്യം കൂടി പറയാം.

മലയാളം പോലുള്ള ഭാഷകളിൽ ഓരോ നിലവാരക്കാരും ഒന്നിച്ചു കൂടുമ്പോൾ ഓരോ പ്രത്യേക രീതിയിൽ അവർ കൂട്ടമായി ചേരുന്നത് കാണാം.

ഈ പറയുന്നവർ എല്ലാം തന്നെ മലയാളം ഭാഷയിലാണ് തമ്മിൽ സംസാരിക്കുന്നത് എന്ന് ചിന്തിക്കുക:

കുറേ പോലീസുക ശിപായി റാങ്കുകാർ, കുറേ ഡോക്ടർമാർ, കുറേ ടാക്സി ജീപ് ഡ്രൈവർമാർ, കുറേ സർക്കാർ ഗുമസ്തർ, കുറേ വീട്ടു വേലക്കാരികൾ, കുറേ ആശാരിമാർ അങ്ങിനെ പലരും.

ഇവർ ഓരോരുത്തരും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിൽ പോലും ഭാഷാ വാക്ക് കോഡുകൾ ഒരു പ്രത്യേകതരം ഘടന രചിച്ചിരിക്കും.

ഈ വക കാര്യങ്ങൾ പഠിക്കുന്നവർക്ക് കൂട്ടം ചേർന്നിരിക്കുന്നവരെ കണ്ടാൽ തന്നെ അവർ ഭാഷാ വാക്ക് കോഡുകളിൽ ഏത് നിലവാരക്കാരാണ് എന്ന് മനസ്സിലാക്കാൻ പറ്റും.

ഇതേ പോലുള്ള ഒരു അവകാശ വാദം George Bernad Shawയുടെ Pygmalion എന്ന കാവ്യ നാടകത്തിൽ Professor Higgens അവകാശപ്പെടുന്നണ്ട്.

എന്നാൽ പൊതുവായി പറഞ്ഞാൽ, മുകളിൽ പരാമർശിച്ച ആളുകൾ എല്ലാം തന്നെ തമ്മിൽ ഇങ്ഗ്ളിഷിലാണ് സംസാരിക്കുന്നത് എങ്കിൽ അവരുടെ ഇടയിൽ തമ്മിൽ കാര്യമായ വ്യത്യാസം തോന്നാത്ത തരത്തിലുള്ള ഒരു കൂട്ടം ചേരൽ ഘടന കണാനായേക്കാം.

53. മനസ്സിനെ ബാധിക്കുന്നവ

യാതോരു മനോരോഗ വിദ്ഗ്ദനേയും കൺസൾട്ട് ചെയ്ത പരിചയം എനിക്കില്ല. ആകെയുള്ളത് മനോരോഗ വിദഗ്ദർ പത്രങ്ങളിലും മാനസികകളിലും എഴുതിയ കാര്യങ്ങൾ പണ്ട് കാലങ്ങളിൽ വായിച്ചുള്ള പരിചയം മാത്രമാണ്.

പോരാത്തതിന് പിന്നീട് കാലങ്ങളിൽ ചിലപ്പോഴെല്ലാം YouTube വീഡിയോകളിൽ മനഃശാത്ര വിദ്ഗ്ദർ സൃഷ്ടിച്ച വീഡോകൾ കണ്ടത് ആണ്.

ഇവരിൽ മിക്കവരും നൽകുന്ന ഉപേദശങ്ങളും നിർദ്ദേശങ്ങളും അവരുടെ സ്വന്തം ജീവിത നീരീക്ഷണങ്ങളിൽ നിന്നും അനുഭവ പരിജയത്തിൽനിന്നും മറ്റുമാണ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവയ്ക്ക് ഒരുതാങ്ങായി പലവിധ മനഃശാത്ര സാങ്കേതിക പദങ്ങളും രോഗ നാമങ്ങളും ഇടയിൽ കയറ്റിവിടും എന്നും കണ്ടിട്ടുണ്ട്.

ഇവരെ കൺസൾട്ട് ചെയ്യുന്നത് പലർക്കും ഉപകാരം ലഭിക്കും എന്നതും ശരിയായിരിക്കാം. കാരണം, സാമൂഹികമായി അംഗീകരാമുള്ള ഒരു വ്യക്തിയോടു സ്വന്തം മനസ്സ് തുറന്നുപറയാൻ ആവുന്നതും, സ്വന്തം പക്ഷം വിശദീകരിക്കാൻ ആവുന്നതും നല്ലതുന്നെ.

എന്നാൽ ആ വിധ വിദഗ്ദർ എന്നു പറയുന്നവർക്ക് സ്വന്തമായി തന്നെ ഉന്നതമായ വ്യക്തിത്വവും വിശാലമായി കാര്യങ്ങൾ കാണാൻ പറ്റുന്നതും മറ്റുമാകേണം. സത്യസന്ധതയും ആദർശനിഷ്ഠയും സ്വഭാവദാർഢ്യവും വിശ്വാസയോഗ്യതയും ഉണ്ടാവേണം.

മനഃപ്രയാസവുമായി കയറിവരുന്ന വ്യക്തിയെ വാക്കുകളിൽ തരംതാഴ്ത്താതെ ഇടപഴകാൻ ആവേണം. ആ ആൾ പറയുന്ന കാര്യങ്ങൾ വച്ച് സ്വന്തം ബുദ്ധി പ്രകടനം ലോകത്തിന് കാഴ്ച വെക്കാൻ പോകരുത്. ഈ വക കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.

പറയാൻ പോകുന്നത് മനഃപ്രയാസവുമായി വരുന്ന ഒരു വ്യക്തിയുടെ പ്രശ്നത്തെ ഏതു രീതയിൽ സമീപിക്കാം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ആണ്.

മനോരോഗം അല്ലെങ്കിൽ മനഃപ്രയാസം അതുമല്ലായെങ്കിൽ വ്യതിചലിച്ച ചിന്താഗതി എന്നത് മൂന്ന് വ്യത്യസ്ത കാര്യങ്ങൾ ആയിട്ടാണ് ഞാൻ കാണുന്നത്. ഈ പറയുന്നത് എനിക്ക് നേരിട്ട് ആരേയും പരിചയിച്ചിട്ടുള്ള അനുഭവത്തിൽ നിന്നുമല്ല. മറിച്ച് എന്റെ പൊതുവായുള്ള ചിന്തകളുടെ ഒരു ഒഴുക്കിൽ നിന്നും മാത്രമാണ്.

ആദ്യത്തേത് ഒരു വ്യക്തി പല വ്യക്തികൾക്കിടയിൽ ജീവിക്കുമ്പോഴും തൊഴിൽ ചെയ്യുമ്പോഴും മറ്റും മനസ്സിൽ കയറിവരുന്ന വേദനകളും ഉന്മാദാവസ്ഥകളും മറ്റും മറ്റും മനസ്സിനെ ബാധിക്കുന്ന കാര്യങ്ങൾ ആണ്. ഈ കാര്യമാണ് ഇന്നത്തെ വിഷയം.

രണ്ടാമത്തേത് മനസ്സെന്ന അതിഗംഭീര അതീന്ദ്ര്യ സോഫ്ട്വേറ് സംവിധാനത്തെ ഭാഹ്യമായ ഏതെല്ലാമോ ഇടത്തുനിന്നും മറ്റ് അതീന്ദ്ര്യ സോഫ്ട്വേർ കേന്ദ്രങ്ങൾ പല വിധത്തിൽ സ്വാധീനിക്കുകയും ബാധിക്കുകയും ആക്രമിക്കുകയും മറ്റും ചെയ്യുന്ന കാര്യം ആണ്. അതിലേക്ക് സൗകര്യപ്പെടുമെങ്കിൽ പിന്നാട് പോകാം.

മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലു തലച്ചോറിന്റെ യാതോരു ഭാഗത്തിനും ഘടകത്തിനും യന്ത്ര സംവിധാനത്തിനും ഭൗതികമായി കേടുപാടോ വ്യതിയാനങ്ങളോ (physical damage) സംഭവച്ചിരിക്കില്ല. എന്നുവച്ചാൽ യന്ത്രം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്, പക്ഷെ പവർത്തനത്തിൽ പല പാളിച്ചകളും വന്നുകയറിട്ടുണ്ട്.

ഇക്കാര്യം ഒരു കമ്പ്യൂട്ടറിന്റെ കാര്യമാണ് എങ്കിൽ, വൈറസ് സ്കാൻ ചെയ്യാം, സോഫ്ട്വേർ reinstall ചെയ്യാം, operating system വീണ്ടും install ചെയ്യാം. യാതോരു രക്ഷയുമില്ലായെങ്കിൽ harddiskനെ format ചെയ്യാം. എന്നിട്ട് എല്ലാം വീണ്ടും install ചെയ്യാം.

എന്നാൽ തലച്ചോറിന്റെ കാര്യത്തിൽ ഇതൊന്നും ചെയ്യാൻ ആവുന്ന കാര്യം അല്ലതന്നെ.

മുന്നാമത്തെ കാര്യം.

മൂന്നാമത്തേത് തലച്ചോറിലെ ഘടകങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ മറ്റോ (physical damage) സംഭവിക്കുന്ന കാര്യമാണ്. അത് മനഃശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. അത് medical scienceന്റെ പരിധിയിൽ തന്നെയാണ് നിൽക്കുന്നത്.

ഇനി ആദ്യത്തെ കാര്യത്തിലേക്ക് കടക്കാം.

ഒരു മനുഷ്യൻ ജീവിക്കുന്നത് പല വ്യക്തികൾക്കും ഇടയിൽ ആണ്. ഈ മനുഷ്യരെല്ലാം തന്നെ യാതൊന്നും മിണ്ടാതെയാണ് ജീവക്കുന്നത് എങ്കിൽ എല്ലാരും അവരവർക്ക് ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യും. അവരവർക്ക് വേണ്ടുന്നത് ചെയ്യും. വൈകാര്യക ഭാവങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്നത് മുഖഭാവവും ശാരീരിക ചേഷ്ടകളും ഉപകാരങ്ങളും ആക്രമണ പെരുമാറ്റവും മറ്റുമായിരിക്കും.

എന്നാൽ അങ്ങിനെയല്ല മനുഷ്യർ ജീവിക്കുന്നത്. അവർ തമ്മിൽ സംസാരിക്കും. എന്നുവച്ചാൽ അവർ ഒരു ഭാഷ ഉപയോഗിക്കും. ഭാഷാ വാക്കുകൾ വാക്യങ്ങൾ സൃഷ്ടിക്കും.

ഈ ഒരു കാര്യം വരുമ്പോഴാണ് ഭാഷ ഏതാണ് എന്നത് വ്യക്തി ബന്ധങ്ങളെ ബാധിക്കുകയും സ്വാധീനിക്കുകയും രൂപകൽപ്പന ചെയ്യുകയും മറ്റും ചെയ്യുന്നത്.

ഇത് ഒരു സങ്കീർണ്ണമായ ദൃശ്യപഥം ആണ് എന്ന ഒരു തോന്നൽ മനസ്സിൽ കയറിവരുന്നു. അതിനാൽ തന്നെ അത് അടുത്ത എഴുത്തിൽ നൽകാം എന്നു കരുതുന്നു.

 

49. Checklistലൂടെയുള്ള രോഗം കണ്ടുപിടിക്കൽ

ഡോക്ടർമാർ ഒരു ആൾക്ക് എന്തു രോഗമാണ് ഉള്ളത് കണ്ടുപിടിക്കാനായി ഒരു Checklistലൂടെ കടന്നു പോകും.

ഇതേ മാർഗ്ഗമാണ് കെമിക്കൽ ലാബുകളിൽ ഏതെങ്കിലും കെമിക്കലിനെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, ആ രാസ പദാർത്ഥം വെള്ളത്തിൽ അലിയുമോ?

അലിയുമെങ്കിൽ, ഇവയാകാൻ സാധ്യതയുണ്ട്. അലിയില്ലായെങ്കിൽ, ഇവയൊന്നും ആവില്ല.

അങ്ങിനെ ഓരോ ചോദ്യത്തിലൂടെയും കടന്നുപോകുമ്പോൾ, എന്താലാം ഇത് ആകില്ലാ എന്ന ലിസ്റ്റ് അങ്ങ് വലുതാകും. പിന്നങ്ങോട്ട് ഇതാവാൻ സാധ്യതുയുള്ള കാര്യങ്ങളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ്, അവസാനം ഇത് എന്താണ് എന്ന കാര്യം മാത്രം ബാക്കിയായി വരും. രാസ പദാർത്ഥം കണ്ടെത്തപ്പെട്ടു.

അതേ പോലെ തന്നെയാണ് ഡോക്ടർമാരും രോഗത്തെ നിർണ്ണയിക്കുന്നത്. Checklistലെ ഓരോ ചോദ്യവും കഴിഞ്ഞ് മുന്നോട്ട് നീങ്ങിത്തുടങ്ങുമ്പോൾ, ഏതെല്ലാം രോഗമല്ലാ ഇത് എന്നതിന്റെ ലിസ്റ്റ് അങ്ങ് കൂടിക്കൂടി വരും. അവസാനം മിച്ചം വരുന്നത് ആണ് യഥാർത്ഥ രോഗം.

ഇതേ പോലെ തന്നെയാണ് psychologistsസും psychiatristsസും രോഗനിർണ്ണയം നടത്തുന്നത്.

ഈ കാര്യം മാത്രം നോക്കാം. ലോകൈകമായി ഉപയോഗിക്കുന്ന രണ്ട് checklistകൾ ഉണ്ട്.

ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിവരങ്ങൾ ഈ വെബ് പേജിൽ നൽകിയിട്ടുണ്ട്.

https://victoria.org.in/viewtopic.php?t=501

കുറെ രോഗലക്ഷണങ്ങൾ checklistൽ ഉണ്ട്.

ഇവയിൽ ഓരോ രോഗലക്ഷണങ്ങളേയും ഒഴിവാക്കി ഒഴിവാക്കി അവസാനം യഥാർത്ഥ രോഗത്തിൽ എത്തിച്ചേരും.

രോഗ ലക്ഷണങ്ങൾ:

1. ഭൂരിഭാഗം ദിവസങ്ങളിലും ഏറെയും സമയം വിഷാദമാനസികാവസ്ഥ

2. ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളിലും താൽപ്പര്യമോ സുഖമോ ഗണ്യമായി കുറയുന്നത്

3. ഗണ്യമായ ഭാരക്കുറവ്/ഭാരവർധന അല്ലെങ്കിൽ വിശപ്പിലെ മാറ്റം

4. ഏതാണ്ട് എല്ലാ ദിവസവും ഉറക്കക്കുറവ് അല്ലെങ്കിൽ അമിത ഉറക്കം

5. സൈക്കോമോട്ടോർ ആവേശം അല്ലെങ്കിൽ മന്ദഗതി

6. ക്ഷീണം അല്ലെങ്കിൽ ഊർജനഷ്ടം

7. മൂല്യക്കുറവ് അനുഭവപ്പെടൽ അല്ലെങ്കിൽ അമിത കുറ്റബോധം

8. ചിന്തിക്കാനോ ശ്രദ്ധിക്കാനോ ഉള്ള കഴിവ് കുറയുക അല്ലെങ്കിൽ തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്

9. മരണത്തെക്കുറിച്ചുള്ള ആവർത്തന ചിന്തകൾ/ആത്മഹത്യാശയങ്ങൾ

രോഗങ്ങൾ ഇവയിലേതും ആവാം:

Schizophrenia

Major Depressive Disorder

PTSD

Borderline Personality Disorder

ADHD

Anorexia Nervosa

Schizophrenia എന്നത് ഗ്രഹണശക്തി, ചിന്താഗതി, പ്രേരണ എന്നിവയെ വക്രമാക്കുന്ന ഒരു രോഗമാണ്.

ഇത് സൃഷ്ടിക്കുന്നത് : ശക്തമായ ജനിതക ഘടകം (40–50% പാരമ്പര്യസ്വഭാവം), ഗർഭകാല അണുബാധകൾ, കൗമാരത്തിലെ കഞ്ചാവ് ഉപയോഗം, നഗരപ്രദേശത്ത് ജനനം, കുടിയേറ്റം, ബാല്യകാല ദുരനുഭവങ്ങൾ/ആഘാതങ്ങൾ

താഴെ നൽകിയിട്ടുള്ള ലക്ഷണങ്ങളിൽ രണ്ടണ്ണമെങ്കിലും കണ്ടാൽ, ആ ആൾക്ക് Schizophrenia ഉണ്ട് എന്ന് മനഃശാസ്ത്രജ്ഞൻ തീരുമാനിക്കും.

ഭ്രമണങ്ങൾ, ഭ്രമാത്മകത (ഹാലുസിനേഷനുകൾ), അവ്യവസ്ഥിതമായ ചിന്ത/സംസാരം, ഗുരുതരമായി അവ്യവസ്ഥിതമായ അല്ലെങ്കിൽ അസാധാരണമായ മോട്ടോർ പെരുമാറ്റം, വൈകാര്യകമായി മരവിപ്പ്

ഈ വിധം ഈ രോഗം ഉണ്ട് എന്ന കണ്ടത്തപ്പെട്ടാ ആരേയും എനിക്ക് അറിയില്ല. എന്നാൽ, ഇതിൽ പറഞ്ഞ ചില മാനസിക അവസ്ഥ ചിലരിൽ ചിലപ്പോഴെല്ലാം കണ്ടിട്ടുണ്ട്. ചിലത് അവരുടെ ജീവിത സമ്മർദ്ദങ്ങളുടെ ഇടയിൽ പെട്ടുഴലുമ്പോൾ, അവരുടെ മനസ്സും ശരീരവും ഗതികെട്ട് പ്രതികരിക്കുന്നതായാണ് തോന്നിയത്.

അതേ സമയം മുകളിൽ പരാമർച്ച ചില ലക്ഷണങ്ങൾ മനസ്സെന്ന സോഫ്ട്വേർ ആപ്ളിക്കേഷനിൽ ഭാഹ്യമായ ഏതോ ഇടത്ത് നിന്നും മറ്റതോ സോഫ്ട്വേർ സങ്കേതത്തിൽ നിന്നും ആക്രമണമോ, മറ്റ് വല്ല സിഗ്നലോ ലഭിച്ചതും ആവാം.

എന്നാൽ മനുഷ്യമനസ്സിനെ സാധാരണ ഗതിയിൽ തന്നെ ബാധിക്കുന്ന പല വിധ കാര്യങ്ങൾ സാമൂഹിക ജീവതത്തിലും കുടുംബ ജീവതത്തിലും വ്യക്തി ബന്ധങ്ങളിലും ഉണ്ട്.

ഇവയിൽ മനഃശാസ്ത്രം അത്രകണ്ട് ശ്രദ്ധ ചലുത്തുന്നില്ലാ എന്ന് എനിക്ക് ഒരു തോന്നൽ.

എന്നാൽ, എനിക്ക് മനഃശാസ്ത്രം അറിയില്ല എന്നു തന്നെ പറയുന്നു. അകെ അക്കാഡമിക്ക് മനഃശാസ്ത്രവുമായുള്ള എന്റെ ബന്ധം ഈ വിഷയത്തിൽ ഒരിക്കൽ കൂറെ നോട്ടുസകൾ ഒരു പ്രബന്ധം കണക്കെ എഴുതിക്കൊടുത്തിട്ടുണ്ട് എന്നതാണ്.

മനഃശാസ്ത്രം എന്ന അക്കാഡമിക്ക് വിഷയത്തിലേക്ക് കടക്കാതെ തന്നെ മനുഷ്യമനസ്സിനെ ബാധിക്കുന്ന ചില സംഗതികളിലെ സൂക്ഷ്മ കാര്യങ്ങളെ പെറുക്കിയെടുത്തുകൊണ്ട് ഒന്ന് നോക്കാനാണ് ശ്രമിക്കാൻ പോകൂന്നത്. അത് അടുത്ത എഴുത്തിലേ ആവുള്ളു.

 

50. മനഃപ്രയാസം എന്ന മനോരോഗം

മനഃപ്രയാസത്തെയും മനോരോഗമായി തന്നെയാവാം മനഃശാസ്ത്രജ്ഞർ കാണുക. അവരുടെ അടുത്ത് വരുന്നവർ patients ആണ്. അതായത്, mental patients.

ആ വിഷയം നേരത്തെ എഴുതിയതു തന്നെയാണ്. ഇനി അടുത്ത കാര്യത്തിലേക്ക് കടക്കാം.

വ്യക്തിബന്ധങ്ങളിൽ വരുന്ന വ്യതിയാനങ്ങളും പാളിച്ചകളും പിശകുകളും ആണ് സാധാരണയായി മനഃപ്രയാസമായി മനസ്സിലാക്കപ്പെടുക എന്നു തോന്നുന്നു. അല്ലാതെ തലവേദനയെ മനഃപ്രയാസമായി കാണും എന്നു തോന്നുന്നില്ല.

വ്യക്തിബന്ധങ്ങൾ പലതരത്തിലുണ്ട്. അവ ഓരോന്നിലും ബന്ധം സ്ഥാപിക്കുന്നതും നിലനിർത്തുന്നതും ഭാഷയിലെ വാക്കുകൾ ശൃഷ്ടിക്കുന്ന കണ്ണികൾ ആണ്.

ഇങ്ഗ്ളിഷിൽ You, your, yours, you; He, his, his, him; She, her, hers, her വാക്കുകൾക്ക് ബദൽ രൂപങ്ങൾ ഇല്ല.

അതിനാൽ തന്നെ ഇങ്ഗ്ളിഷിൽ സ്ഥാപിച്ചിരിക്കുന്ന വ്യക്തി ബന്ധങ്ങൾക്ക് ദിശാകോഡുകളും, ഉയർത്താഴ്ച കോഡുകളും, വലിക്കുന്നതും ഉന്തുന്നതുമായ കോഡുകളും, മറ്റുവ്യക്തികളിൽ സംഭവിക്കുന്ന മാറ്റങ്ങക്ക് അനുസൃതമായി വാക്ക് കോഡുകൾ ആടി ഉലയുന്ന അവസ്ഥയും മറ്റും കാണില്ല.

എന്നാൽ മലയാളം പോലുള്ള ഫ്യൂഡൽ ഭാഷകളിൽ മുകളിൽ പറഞ്ഞ എല്ലാവാക്കുകൾക്കും രണ്ടും രണ്ടിൽ കൂടുതലും രൂപങ്ങൾ കണ്ടേക്കാം.

ഇത് പലവട്ടം പറഞ്ഞിട്ടുള്ള കാര്യമാണ്. അതിനാൽ ആ കാര്യം വീണ്ടും വിശദീകരിക്കുന്നില്ല.

മലബാറിയും മലയാളവും മറ്റും സാമൂഹികമായി സൃഷ്ടിച്ചിരുന്ന വ്യക്തി ബന്ധത്തിന്റെ ഏറ്റവും അടിത്തറായിട്ടുള്ളത് മരുമക്കത്തായ കൂട്ടുകുടുംബ വ്യക്തി ബന്ധവും അതുമല്ലെങ്കിൽ മക്കത്തായകൂട്ടുകുടുംബ വ്യക്തി ബന്ധവുമായിരുന്നു.

ആദ്യത്തേതിൽ കാരണവർ സ്ഥാനം ഉണ്ടായിരുന്നു. രണ്ടാമത്തേതിൽ അച്ഛൻ ആണ് കുടുംബത്തിലെ ഉന്നതൻ.

കാരണവരോട് ഇങ്ങൾ എന്നും കാരണവർ മരുമക്കളോട് ഇഞ്ഞി എന്നുമാണ് വാക്ക് കോഡിലെ ബന്ധം. അതായത്, ഇങ്ങൾ👆 - ഇഞ്ഞി👇.

കാരണവർ എന്നത് കുടുംബത്തിലെ ഏറ്റവും മൂത്ത സഹോദരൻ.

ആ സഹോദരന് കീഴിൽ മറ്റ് അനിയൻ സഹോദരന്മാർ.

അവർ തമ്മിലും അതാത് വാക്ക് ബന്ധം കാണും. അതായത്, ഇങ്ങൾ👆 - ഇഞ്ഞി👇.

താഴെയുള്ള ഒരു അനുജൻ ഏറ്റവും മൂത്ത സഹോദരനോടോ അതുമല്ലെങ്കിൽ മറ്റ് വല്ല ചേട്ടനോടോ ഇഞ്ഞി പോയാനേ (നീ പോടോ) എന്ന് പറയുകയാണ് എങ്കിൽ, ആ മൂത്ത സഹോദരന്റെ വ്യക്തിത്വത്തിൽ ഇടിവ് സംഭവിക്കും.

അത് ഒരു മനഃപ്രയാസ അവസ്ഥയാണ്.

ഇതു പോലെ ഒരോ വ്യക്തിക്കും കൂട്ടുകുടുംബത്തിലേയും സമൂഹത്തിലേയും തൊഴിൽ വേദിയിലേയും സർക്കാർ ഉദ്യോഗസ്ഥരിലേയും പല വ്യക്തികളുമായി ഈ വിധമായുള്ള ഇങ്ങൾ👆 - ഇഞ്ഞി👇 വ്യക്തി ബന്ധം ഉണ്ടാവും.

അതുമല്ലെങ്കിൽ ഇഞ്ഞി👉- 👈 ഇഞ്ഞി ബന്ധങ്ങൾ ഉണ്ട്.

ചിലരുമായി നിങ്ങൾ👉- 👈നിങ്ങൾ ബന്ധവും കാണും.

ഇന്ന് കൂട്ടുകുടുംബ സമ്പ്രദായം ഇല്ലായെങ്കിലും, അതിന്റെ കണ്ണികൾ വാക്ക് കോഡുകളിലൂടെ കുടുംബ ബന്ധങ്ങളിൽ നിലനിൽക്കുന്നുണ്ട്.

വ്യക്തി ബന്ധങ്ങളിലെ മനഃപ്രയാസം പരിശോധിക്കുമ്പോൾ, ഈ വിധ വ്യക്തി ബന്ധ വാക്ക് കോഡുകൾ ശ്രദ്ധിക്കേണ്ടുന്നതു തന്നെയാണ്.

ഈ വാക്ക് കോഡുകൾ ആദ്യംതന്നെ വെറും പേര്, അല്ലെങ്കിൽ പേരിന് പിന്നിൽ ചേട്ടൻ, ചേച്ചി, അമ്മാവൻ, അമ്മായി, സാറ്, അമ്മ, ഇക്ക്, ഇച്ഛായൻ തുടങ്ങിയ പദങ്ങളും ചേർത്തുവിടും.

ഇവ മലബാറി ഭാഷയിലേയും മലയാളത്തിലേയും നൂറുകണക്കിന് മറ്റ് വാക്കുകളുടെ സ്വരരൂപങ്ങളെ സ്വമേധയാ സ്വാധീനിക്കും. പോരാത്തതിന്, സ്വരത്തിന്റെ ചരിവുകളേയും സ്വാധീനിക്കും. അതായത്, മുകളിലേക്ക് ഒരു താഴ്ചയും, താഴേക്ക് ഒരു ഉയർച്ചയും സ്വരത്തിൽ വരും.

വ്യക്തി ബന്ധങ്ങളിൽ പാളിച്ച വാന്നാൽ, ഈ കാര്യങ്ങളിൽ എല്ലാം തന്നെ മാറ്റം സംഭവിക്കും.

കുടുംബ ബന്ധങ്ങളിലെ സ്വരച്ചേർച്ചയില്ലായ്മ ഒരു മനഃപ്രയാസം തന്നെയാണ്.

ഇതിനെ ഒഴിവക്കാൻ പലരും ചെയ്യുന്ന ഒരു കാര്യം സാഹചര്യത്തിന് ഒത്ത് ഇണങ്ങിച്ചേരുക എന്നതാണ്. ഇങ്ങിനെ പറയുമ്പോൾ, എന്താണ് ഈ ഇണങ്ങിച്ചേരൽ എന്ന കാര്യം പറയാതെ വിട്ടുകളയുന്നു.

പണ്ട് വടക്കേ മലബാറിലെ ഒരു വീട്ടിലെ കാര്യം ഒരാൾ പറഞ്ഞിരുന്നു. മൂത്ത ഏട്ടൻ വിവാഹം കഴിച്ചു. ഭാര്യ ഭർത്താവിന്റെ എല്ലാ അനുജന്മാരേുയം ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. അവൻ എന്നു പരാമർശിക്കും.

ഏട്ടനോട് വൻ ആദരവുള്ള അനിയന്മാർ ഏട്ടന്റെ ഭാര്യയോടു വൻ ആദരവു തന്നെ കാണിച്ചു. അവരെ ഏച്ചി എന്ന് സംബോധന ചെയ്യും. വീട്ടിൽ വൻ അച്ചടക്കം

വടക്കേ മലബാറിലെ ഒരു വീട്ടിൽ ഞാൻ നേരിട്ടു കണ്ട ഒരു കാര്യം, മൂത്ത ഏട്ടനോട് തൊട്ടു താഴെയുള്ള അനുജന് അത്രകണ്ട് ആദരവില്ല. എന്നാൽ ഏട്ടൻ എന്നു തന്നെയാണ് സംബോധന ചെയ്യുക.

ഏട്ടന്റെ ഭാര്യ ഈ ആളെ ഇഞ്ഞി എന്നാണ് സംബോധന ചെയ്യുക. ആ അനിയന് ഈ വിട്ടുവേലക്ക് വന്നിരിക്കുന്ന ചേട്ടന്റെ ഭാര്യയെ ഏച്ചിയെന്നു വിളിക്കാൻ തോന്നിയില്ല.

അയാൾ ഏട്ടന്റെ ഭാര്യയെ തിരിച്ചും ഇഞ്ഞി എന്നു തന്നെയാണ് സംബോധന ചെയ്യുക.

ഈ വിട്ടിലും പ്രശ്നം ഒന്നുമില്ല. എന്നാൽ രണ്ട് ഭാര്യമാരും വ്യത്യസ്ത വ്യക്തിത്വം പേറിയാണ് ജീവിക്കുന്നത്.

ആദ്യത്തെ വീട്ടിൽ അനിയന്മാർ സാഹചര്യത്തിന് ഇണങ്ങി നിന്നു. രണ്ടാമത്തെ വീട്ടിൽ ഏട്ടന്റെ ഭാര്യ സാഹചര്യത്തിന് ഇണങ്ങി നിന്നു.

ഈ വിധം ഭാഷാ പരമായുള്ള ഇണങ്ങിച്ചേരൽ എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ല.

സാമൂഹികമായി വൻ പേരും ഉഷാറും ഉള്ളതും, സാമൂഹിക ആദരവു ലഭിക്കുന്നതുമായു ഒരു യുവാവ്, പോലീസിൽ കോൺസ്റ്റബ്ൾ ആയി ചേർന്നു. അതോടെ, അയാളെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ നീ എന്നുവിളിക്കുന്ന അനുഭവം അയാൾക്ക് വന്നു ചേർന്നു.

ഈ ആൾക്ക് മുന്നിലുള്ള പാത ഒന്നുകിൽ പോലീസിൽ നിന്നും വിരമിക്കുക. അതുമല്ലായെങ്കിൽ സാഹചര്യത്തിന് ഇണിങ്ങിച്ചേരുക.

ഈ വിധമായുള്ള ഒരു ഭീകരാവസ്ഥ മലയാളം പോലുള്ള ഭാഷകൾ മനുഷ്യമനസ്സിൽ കയറ്റി വിടുന്നുണ്ട്.

വ്യക്തി സാമ്പത്തികമായി ഒന്ന് തളർന്നാൽ, പലരുമായുള്ള ഇങ്ങൾ👆 - ഇഞ്ഞി👇, ഇഞ്ഞി👉- 👈 ഇഞ്ഞി, നിങ്ങൾ👉- 👈നിങ്ങൾ ബന്ധങ്ങളിലെല്ലാം പലപ്പോഴും അഴിച്ചു പണിയൽ സംഭവിക്കും. അത് നൂറു കണക്കിന് മറ്റ് ഭാഷാ വാക്കുകളേയും ബാധിക്കും.

ഇതേ പോലുള്ള ഒരു ഭായനകാവസ്ഥയാണ് തൊഴിൽ ഉടമ വ്യാപാരം നിർത്തിവച്ച് വേറെയൊരു വ്യാപാര സ്ഥാപനത്തിൽ തൊഴിലാളിയായി ചേരുക എന്നത്.

അതുപോലുള്ള മറ്റൊരു ഭീകരാവസ്ഥയാണ്, ഒരു തൊഴിൽ സ്ഥാപനത്തിൽ മേൽനോട്ട സ്ഥാനം അനൗപചാരികമായി ലഭിച്ചിരുന്ന ഒരു ജീവനക്കാരന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറുക എന്നത്. ഇത് വൻ മാനസിക സമ്മർദ്ദവും ചിലപ്പോൾ മനോവിഭ്രാന്തിയും മനസ്സിൽ കയറ്റും.

കാരണം, പുതിയ സ്ഥാപനത്തിനുള്ളിലുള്ള ഒരോ ജീവനക്കാരനുമായി വാക്ക് കോഡുകളിൽ താൽപ്പര്യപ്പെടുന്ന ഒരു വ്യക്തി ബന്ധ നിലവാരം സ്ഥാപിക്കുക എന്നത് അത്ര കണ്ട് എളുപ്പമല്ല.

ചില സ്ഥാപനത്തിൽ, മുറി വൃത്തിയാക്കുന്ന ആൾ എല്ലാ ജീവനക്കാരേയും ഇഞ്ഞി എന്ന് സംബോധന ചെയ്യുന്നതായിരിക്കും അവിടുള്ള സാഹചര്യം. അതിന് ഇണങ്ങിച്ചേരേണ്ടിവരും.

മറ്റ് ചിലപ്പോൾ, പല വ്യക്തികളും വ്യത്യസ്ത രീതിയിൽ വാക്ക് കോഡുകൾ ഉപയോഗിക്കും. അതും ഒരു വൻ മനോവേദന നൽകുന്ന അനുഭവമായിരിക്കും.

മലയാളം പോലുള്ള ഭാഷകളിൽ ജീവനക്കാർ മറ്റൊരു സ്ഥാപനത്തിലേക്ക് ചേക്കേറുന്നത് വളരെ അപൂർവ്വമായിരിക്കും. ഇക്കാര്യത്തെ എന്നാൽ പൊതുവായി കാണുക, തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിനോട് കൂറുകാണിക്കുന്നു എന്ന രീതിയിൽ ആണ്.

അതേ സമയം ഉന്നത ഇങ്ഗ്ളിഷ് സാമൂഹികാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ജീവനക്കാർ ഒരു കമ്പനിയിൽ നിന്നും മറ്റൊന്നിലേക്ക് മാറുന്നതിൽ ഈ വിധമായുള്ള ഒരു മനഃസമ്മർദ്ദം അനുഭവിക്കില്ല. അതിന് പൊതുവായി പറയുന്ന നിർവ്വചനം ആ ജീവനക്കാർക്ക് തൊഴിൽ സ്ഥാപനത്തോട് കൂറില്ല എന്നാണ്.

സ്വന്തം തൊഴിലാളി ഗൾഫിലേക്ക് പോകുന്നു എന്ന വിവരം തൊഴിൽ ഉടമയുടെ വീട്ടുകാരിൽ ഒരു കഠിന പേടി തന്നെ വരുത്തിയ കാര്യവും കേട്ടറിവുണ്ട്. തൊഴിലാളി പണക്കാരനായി വന്നാൽ, ഭാഷാ വാക്ക് കോഡുകൾ മലക്കം മറിയും.

നിലവാരം കുറഞ്ഞ ഇങ്ഗ്ളിഷ് ഭാഷാ അന്തരീക്ഷമുള്ള സ്ഥാപനത്തിൽ കീഴ്ജീവനക്കാർ വെറും പേര് വിളിക്കുന്നത് അനുഭവിച്ച് മനഃസമാധാനം നഷ്ടപ്പെട്ടവരുടെ കാര്യവും കേട്ടറിവുണ്ട്. വെറുതെയങ്ങ് ഇങ്ഗ്ളിഷിൽ സംസാരിച്ചാൽ, പ്രാദേശിക ഭാഷ നൽകുന്ന താക്കീതുകൾ അങ്ങ് അവഗണിക്കാം എന്ന ഒരു തോന്നൽ ചിലരിൽ കണ്ടിട്ടുണ്ട്.

ഇത് ഒരു തരം അധിക പ്രസംഗം മാത്രമാണ്. ഇങ്ഗ്ളഷ് പെരുമാറ്റം അല്ല.

എന്നാൽ സർക്കാർ വകുപ്പുകളിൽ ഈ വിധമായുള്ള ഒരു പ്രശ്നം അത്രകണ്ട് ഉണ്ടാവില്ല. കാരണം, എല്ലാവർക്കും വ്യക്തമായ ഔപചാരിക സ്ഥാനം ലിഖിതപ്പെടുത്തിയിരിക്കും.

പല വ്യത്യസ്ത വ്യക്തി ബന്ധങ്ങളെ പെറുക്കിയെടുത്ത് പരിശോധിക്കാൻ പോയാൽ, വാക്കുകൾ അങ്ങ് കടിഞ്ഞാണില്ലാതെ നീങ്ങിയേക്കാം. അതിന് ഒരുമ്പെടുന്നില്ല.

Schizophrenia

Major Depressive Disorder

PTSD

Borderline Personality Disorder

ADHD

Anorexia Nervosa

തുടങ്ങിയ മുൻകൂട്ടി സജ്ജമാക്കി വച്ചിരിക്കുന്ന രോഗ നാമങ്ങളിൽ മനഃപ്രയാസം അനുഭവിക്കുന്ന ആളുകളെ പിടിച്ച് തളച്ചിടുന്നതിന് മുൻപായി ആ വ്യക്തിയുടെ വ്യക്തി ജീവിതത്തിൽ നിലനിൽക്കുന്ന വ്യക്തി ബന്ധങ്ങളിലെ ഊരാക്കുടുക്കുകളെ ശരിക്കും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും എന്ന് ഒരു തോന്നൽ.

വെറുതെ ഉഷരമായ കുറച്ച് രോഗനാമങ്ങളും ഒരു Checklistഉം വച്ചുകൊണ്ട് ആളുകളെ പരിശോധിക്കുന്നതിൽ കാര്യമായ ഒരു ഗുണം കാണുന്നില്ല.

ഈ വിധം ആളുകളെ പരിശോധിക്കാൻ വരുന്ന വ്യക്തികൾക്കും കാര്യമായ വിശാല വീക്ഷണം ആവശ്യം തന്നെയാണ്. അതിന് ഏറ്റവും അത്യാവശ്യം ഇങ്ഗ്ളിഷ് ഭാഷയിൽ വൻ പ്രാവീണ്യം ആണ്.

ഇതുകൊണ്ടുദ്ദേശിക്കുന്നത് ഉന്നത ഭാഷാ ശൈലി (accent) അല്ല. മറിച്ച് പഴയ കാല ഇങ്ഗ്ളിഷ സാഹിത്യം ഒരു വിനോദം കണക്കെ വായിച്ചുള്ള പരിചയമാണ്.

മലയാളത്തിന് സങ്കൽപ്പിക്കാൻ പറ്റാത്ത മറ്റൊരു മാനസിക ലോകം ഉണ്ട് എന്ന കാര്യം, മയക്കു മരുന്ന് കഴിക്കാതേയും പഴയ മലയാളം സിനിമാ പാട്ടുകൾ കേൾക്കാതേയും, മനസ്സിലാകും.

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എഴുതിയ ഈ ആയിരത്തോളം അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥം വായിക്കുന്നതും ഒരു വൻ മനഃശാസ്ത്ര പഠനം തന്നെയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങിനെയുള്ള ഒരു ഉദ്ദേശം മുൻകൂട്ടി കണ്ടുകൊണ്ടല്ല ഈ എഴുത്തിന് ഞാൻ ഒരുമ്പെട്ടത്.

 

51. നീ, എടാ വ്യക്തിയോടുള്ള സമീപനം

ഇങ്ഗ്ളിഷ് പോലുള്ള planar ഭാഷാ സമൂഹങ്ങളിൽ മൊത്തമായി ഒരു പ്രത്യേക മാനസിക അവസ്ഥ നിലനിൽക്കുന്നുണ്ട്.

അതായത്, ആർക്കും ആരേയും You, your, yours, you, He, his, his, him, She, her, hers, her വാക്കുകളിൽ സംബോധന ചെയ്യാം / പരാമർശിക്കാം / നിർവ്വചിക്കാം. മലയാളത്തിൽ നിന്നും നോക്കിയാൽ ഇത് ഒരു മാനസിക രോഗാവസ്ഥ തന്നെയാണ്.

മലയാളം പോലുള്ള ഫ്യൂഡൽ ഭാഷാ സമൂഹങ്ങിൽ മൊത്തമായി മറ്റൊരു മാനസിക അവസ്ഥ നിലനിൽക്കുന്നുണ്ട്.

വ്യക്തികൾ വിവിധ ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടികളിൽ നിൽക്കുന്നു.

എല്ലാ വ്യക്തികളും നീ, എടാ, എടീ വാക്കുകളിൽ ആണ് താഴെ സ്ഥാനീകരിക്കപ്പെട്ടു നിൽക്കുന്നവരെ കാണുക, സംബോധന ചെയ്യുക, പരാമർശിക്കുക, ഉത്തമമായ വ്യക്തി ബന്ധ അവസ്ഥയിൽ.

ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ഇത് ഒരു മാനസിക രോഗവാസ്ഥ തന്നെയാണ്. ഈ മാനസിക രോഗാവസ്ഥ മലയാളം സമൂഹത്തെ മൊത്തമായി പിടികൂടിയിരിക്കും.

ഭൂമിക്കു മുകളിൽ നിൽക്കുന്ന എല്ലാ വ്യക്തികളും മൃഗങ്ങളും വസ്തുക്കളും അന്തരീക്ഷമർദ്ദം അനുഭവിക്കുന്നുണ്ട്. എന്നാൽ ആരും തന്നെ അതിനെക്കുറിച്ച് ബോധവാന്മാരല്ല.

അതേ പോലെതന്നെയാണ്, മലയാളം പോലുള്ള ഭാഷാ സമൂഹങ്ങളിൽ നിലനിൽക്കുന്ന ഈ മാനസിക രോഗാവസ്ഥയുടേയും കാര്യം.

ഈ നീ, എടാ, എടീ വാക്ക് കോഡുകൾ എല്ലാ വ്യക്തികളെ അമർത്തിപ്പിടിക്കുന്നുണ്ട്.

എന്നാൽ ആ ഒരു വിവരത്തെക്കുറിച്ച് ചിന്തിക്കാതെ തന്നെ ഈ വാക്കുകൾ നൽകുന്ന അമർത്തൽ അനുഭവിച്ചുകൊണ്ടു ആളുകളുടേയും കുട്ടികളുടേയും പെരുമാറ്റവും, വാക്കുകളും, ചേഷ്ടകളും ഗോഷ്ടികളും, ശരീരഭാഷയും ശരീരഭാവവും, വ്യക്തി ബന്ധങ്ങളും മാനസിക ഭാവങ്ങളും മറ്റും സ്വാധീനിക്കപ്പെടുന്നുണ്ട്.

ഇങ്ഗ്ളിഷിൽ തമ്മിൽ സംസാരിക്കുന്നതു പോലെ വളരെ ലളിതമായി കാര്യങ്ങൾ തമ്മിൽ പറയാൻ തന്നെ പലരും കൂട്ടാക്കില്ല.

ഇങ്ഗ്ളിഷിൽ You എന്ന വാക്കിൽ സംബോധന ചെയ്യുന്ന വ്യക്തിയോട് യാതോരു മൂന്നാലോചനയും ഇല്ലാതെ പറയുന്ന പല കാര്യങ്ങളും നീ, എടാ, എടീ എന്ന് സംബോധന ചെയ്യപ്പെടുന്ന വ്യക്തിയോട് പറയാൻ പലരും കൂട്ടാക്കില്ല.

ഇങ്ങിനെ ചെയ്യുന്നത് എന്തെങ്കിലും പേടികൊണ്ടോ മറ്റൊ ഒന്നും തന്നെയല്ല.

ആകെയുള്ള വ്യത്യാസം നീ, എടാ, എടീ വക്തിയെ അത്രകണ്ട് ഗൗരവത്തോടുകൂടി കാണില്ല എന്നതു തന്നെ.

ഇവിടെ പറഞ്ഞ നീ, എടാ വാക്ക്, സാർ - നീ, അച്ഛൻ - നീ, അമ്മ - നീ, ചേട്ടൻ - നീ, ചേച്ചി - നീ പോലുള്ള വ്യക്തി ബന്ധങ്ങളിലെ താഴെ തട്ടാണ്.

ഇങ്ങിനെ ഒരു താഴെതട്ട് എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ല. അതായത്, താഴെ സ്ഥാനീകരിക്കപ്പെട്ട വ്യക്തി നിസ്സാരനായ, വ്യക്തിത്വം കുറഞ്ഞ ആളാണ് എന്ന ഒരു ഭാവം ഇങ്ഗ്ളിഷിൽ സൃഷ്ടിക്കാൻ കല്പിച്ചുകൂട്ടിയുള്ള ആസൂത്രണത്താലെ ആവുള്ളു.

ഞാൻ ഓരോ പ്രാവശ്യവും എഴുതിക്കഴിഞ്ഞാൽ, പലപ്പോഴും ഉറങ്ങുമ്പോഴും, മറ്റ് കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴും, ആ എഴുതിയ വിഷയത്തിലെ ഏതെങ്കിലും ഒരു അംശത്തിന്റെ മുകളിൽ നിന്നും വളരെ നിസ്സാരമായ ഒരു നീരാവിപോലുള്ള ചിന്തകൾ ഉരഞ്ഞൊരഞ്ഞ് പൊന്തി വരും.

അവയെ മനസ്സിൽ ഘനീഭവിപ്പിച്ചാണ് അടുത്ത എഴുത്ത് പലപ്പോഴും സൃഷ്ടിക്കപ്പെടുന്നത്. എന്നാൽ എഴുത്തിന് കാര്യമായ സമയം എടുക്കാറില്ല.

എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ചില കാര്യങ്ങൾ ആണ് ഇന്നത്തെ ഈ എഴുത്തിന് ആധാരമായി വന്നിട്ടുള്ളത്. നടന്ന കാര്യങ്ങൾ വളരെ നിസ്സാരമാണ്. എന്നാൽ അവയിൽ ഞാൻ മുകളിൽ പറഞ്ഞ നീ, എടാ വാക്ക് പ്രതിഭാസത്തിന്റെ നിഴൽ കാണുകയുണ്ടായി.

ഞാൻ Telegramൽ ഒരു Online English class എടുക്കുന്നുണ്ട്. ഇന്ന് ഈ ക്ളാസ് എടുക്കുന്നതിന്റെ നിലവാരം വളരെ മുന്നോട്ട് പോയിട്ടുണ്ട്. വാക്കുകളും വാക്യങ്ങളും മറ്റും American accentൽ എന്റെ രണ്ടാമത്ത് മകളുടെ ശബ്ദത്തിൽ victoria.org.in വെബ് സൈറ്റിൽ നൽകിയിട്ടുണ്ട്.

ഞാൻ ആകെ ചെയ്യേണ്ടത്, Telegramലെ ക്ളാസിൽ video screening തുടങ്ങി, വീഡിയോ disable ചെയ്ത്, Audio മാത്രം കേൾപ്പിച്ച് ക്ളാസ് എടുക്കുക എന്നതാണ്.

പഠിക്കുന്നവർ വെബ് സൈറ്റിലെ അതാത് പേജ് നോക്കിക്കൊണ്ട്, അതിനുള്ളിലെ audio ഫൈലുകൾ നേരിട്ട് കേട്ട് ആവർത്തിച്ച് പഠിക്കുക എന്നതാണ്. ഇത് വൻ വിജയകരമായ ഒരു പദ്ധതിയായാണ് അനുഭവപ്പെടുന്നത്.

ഇത് സംഭവത്തിലേക്ക് കടക്കാം. അമ്മയും മകനും ആണ് ഒരു വീട്ടിൽ നിന്നും പഠിക്കുന്നവർ. അമ്മ വൻ ഉത്സാഹിയായ വ്യക്തിയാണ്. മകനും ഒട്ടും പിന്നില്ല. ഇങ്ഗ്ളിഷ് പഠിച്ചെടുത്തേ അടങ്ങൂ എന്ന ദൃഡപ്രതിജ്ഞയിയിലാണ് രണ്ട് പേരും.

മകൻ സ്കൂളിൽ പഠിക്കുന്നു.

അമ്മ മകനെ നീയെന്നും, ചിലപ്പോഴെല്ലാ എടാ എന്നും വാത്സല്യം കൈവിടാതെ തന്നെ സംബോധന ചെയ്യുന്നു. എന്നിരുന്നാലും, അമ്മക്ക് മകൻ നീയും എടാ വ്യക്തിയും തന്നെ. ഇത് വ്യക്തി ബന്ധത്തിൽ പ്രതിഫലിക്കും. വാക്കുകളിലും വാക്കുകളുടെ സ്വരത്തിലും സ്വരത്തിന്റെ ചരിവിലും ഇത് ഉണ്ടാവും.

ഇവരുടെ കൈവശം ഒരു മൊബൈൽ ഫോൺ മാത്രമേ ഉള്ളു. അത് രണ്ട് പേരുടേയും പഠനത്തെ നന്നായി ബാധിക്കുന്നതായി കണ്ടു.

അതിനാൽ തന്നെ എന്റെ കൈവശം ഉള്ള ഒരു മൊബൈൽ ഫോൺ താൽക്കാലികമായി അവർക്ക് നൽകാമെന്ന് ഞാൻ അറിയിച്ചു.

ഞാൻ ഫോൺ Factory reset ചെയ്തു. എന്നിട്ട് Telegram അതിൽ install ചെയ്തു.

ഇവർ രണ്ട് പേർക്കും മൊബൈൽ ഫോണിൽ പലതും install ചെയ്ത് പ്രവർത്തിപ്പിക്കാനുള്ള ഉത്തമ വിവരം വിന്നിട്ടില്ല.

മാത്രവുമല്ല, ഈ ഫോണിന് ചെറിയ ഒരു പ്രശ്നം ഉണ്ട്. അതിന് പരിഹാരം നൽകുന്ന ഒരു app, Playstoreൽ നിന്നും install ചെയ്യണം. പോരാത്തതിന്, Telegram സെറ്റപ്പ് ചെയ്യാനും ഫോൺ നമ്പർ വേണം.

ഞാൻ മകനോട് പറഞ്ഞു അമ്മ വരുമ്പോൾ ഒരു SIM card കൊണ്ടുവരണം.

പിറ്റേന്ന് കാലത്ത് അമ്മ എന്നെ വിളിച്ചു.

തൊഴിൽ തിരക്കിനിടയിൽ ഞാൻ പറഞ്ഞു, നിങ്ങൾ വരുന്നതിന് മുൻപ്, എന്നെ വിളക്കണം. ഫോൺ സെറ്റ് ചെയ്യാൻ ഏതാണ്ട് ഒരു മണിക്കുർ വേണ്ടിവരും എന്ന രീതിയിൽ വരണം.

ഏതാണ്ട് 11 മണിക്ക് അവർ വന്നു, എന്നെ മുൻകൂർ വിളിക്കാതെ. കുടെ വേറെ ആളുമുണ്ട്.

SIM cardന്റെ കാര്യം അറിഞ്ഞിട്ടില്ല. മകൻ അമ്മയോട് അത് പറഞ്ഞിരുന്നില്ല.

Telegram സെറ്റപ്പ് ചെയ്യാനായില്ല. Playstoreൽ log in ചെയ്യാൻ പറ്റിയില്ല. മറ്റെ app ഡൗലോഡ് ചെയ്യാനും ആയില്ല.

ഫോണിന് കാര്യമായ ജീവനില്ലാതെ തന്നെ അതു കൊടുത്തു. ഫോണിൽ Telegram, install ചെയ്തിട്ടുണ്ട് എന്ന കാര്യവും അറിയിച്ചു.

അവർ പോയതിന് ശേഷം പിന്നേയും വൈകുന്നേരും ഇതുമായി ബന്ധപ്പെട്ടുകൊണ്ട് വിളിച്ചിരുന്നു.

ക്ളാസ് നടന്നുകൊണ്ടിരിക്കുമ്പോൾ, മകൻ വിളിച്ചു ചോദിച്ചു, ഫോണിൽ എങ്ങിനെയാണ് Telegram, installചെയ്യുക എന്ന്. അമ്മ മകന്റെ കൈയിൽ ഫോൺ കൊടുക്കുക മാത്രമാണ് ചെയ്തത്. അതുമായി ബന്ധപ്പെട്ട യാതോരു കാര്യവും പറഞ്ഞില്ല എന്നു വ്യക്തം.

ഫോണിൽ Telegram ഞാൻ install ചെയ്തുകഴിഞ്ഞിട്ടുണ്ട് എന്നു ഞാൻ പറഞ്ഞു. ഈ വിവരം അമ്മ മകനോട് പറഞ്ഞിട്ടില്ല.

ഇനി ചെയ്യേണ്ടത്, Telegramൽ ഫോൺ നമ്പർ ചേർത്ത് അതിൽ Sign in ചെയ്യണം.

അപ്പോൾ മകന്റെ ചോദ്യം ഏത് നമ്പറാണ് നൽകേണ്ടത് എന്ന്. ഓർമ്മിക്കുക, ക്ളാസ് അകെ നിന്നു പോയിരിക്കുകയാണ്, ഈ സംഭാഷണത്താൽ.

ഫോണിൽ SIM card ഇല്ലെ എന്ന് ഞാൻ. എനിക്കറിയില്ലാ എന്ന് മകൻ. അമ്മയോട് ചോദിക്കു എന്ന് ഞാൻ.

പിന്നെ കേൾക്കുന്നത് അമ്മയെ വിളിക്കുന്നതും, അമ്മ എവിടെയോ നിന്ന് പ്രതികരിക്കുന്നതും, SIM card ഫോണിൽ ഉണ്ട് എന്നതും ആണ്.

പിന്നെയുള്ള പ്രശ്നം SIM cardന്റെ നമ്പർ എന്താണ് എന്നതാണ്. അത് കണ്ടെത്താനുള്ള ചർച്ച അടുത്തത്.

അതിന് ശേഷം, Telegramൽ നമ്പർ നൽകുന്നു. Telegramൽനിന്നും ഫോൺ വിളിവരുന്നു. അത് എടുക്കരുത് എന്ന Telegramന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ട് ആ call എടുക്കുന്നു. Telegramന്റെ ഫോൺ വെരിഫിക്കേഷൻ പരാജയപ്പെടുന്നു.

പിന്നീട് അവിടെ നിന്നും നമ്പർ Telegram സ്വീകരിക്കുന്നില്ല. അപ്പോൾ, ഞാൻ എന്റെ ഫോണിൽ നിന്നും ആ നമ്പർ Telegramൽ ചേർത്ത് വെരിഫിക്കേഷൻ നടത്താൻ ശ്രമിക്കുന്നു. അതും ചില തെറ്റായ നടപടിയിലൂടെ പരാജയപ്പെടുന്നു.

മറ്റൊരു കാര്യം, ഈ ഫോണുമായി ബന്ധപ്പെട്ട മറ്റൊരു ഗൗരവമേറിയ നിർദ്ദേശം അമ്മ മകനോട് പറഞ്ഞിരുന്നില്ല.

ഇവിടെ ഞാൻ ശ്രദ്ധിച്ചത് വാക്കുകളുടെ സ്വരവും ധൃതിയും മറ്റുമാണ്. അതിൽ നീ, എടാ വാക്ക് ബന്ധത്തിന്റെ സ്വാധീനം നിറഞ്ഞു നിന്നിരുന്നു.

പിന്നീടും വേറേയും ചില സാങ്കേതിക വിവരത്തിന്റെ പ്രശ്നം വന്നിരുന്നു. അത് അവരുടെ ഇടയിലെ വാക്ക് കോഡ് പ്രശ്നല്ല എന്നാൽ.

ഇവിടെ ഈ പറഞ്ഞ നീ, എടാ, എടീ വാക്ക് കോഡ് പ്രശ്നം സമൂഹത്തിൽ എല്ലായിടത്തും ഉണ്ട്. സർക്കാർ ഓഫിസിൽ നിലനിൽക്കുന്ന സാർ - നിങ്ങൾ വ്യക്തി ബന്ധത്തിലും ഇത് ഉണ്ട്.

താഴെ നിൽക്കുന്ന വ്യക്തിയോട് മുഴുവൻ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുന്നതിലുള്ള ഉദാസീനത്.

ഞാൻ എന്ന വ്യക്തിയും ഈ ഒരു പ്രശ്നത്തിന്റെ പിടിയിൽ നിന്നും വിട്ടുമാറിയല്ല നിൽക്കുന്നത്. മലയാളം ഭാഷാ അന്തരീക്ഷത്തിൽ പ്രവർത്തിക്കുമ്പോൾ ഞാനും പലപ്പോഴും ഇതു പോലൊക്കെത്തന്നെയാവാനുള്ള സാധ്യത ഇല്ലാതില്ല.

 

52. മനസ്സിൻ്റെ ഒരു മാന്ത്രിക ശക്തി

ഇനി പറയാൻ പോകുന്ന കാര്യം നേരത്തെ എഴുതിയിട്ടുള്ളതാണോ എന്ന് അറിയില്ല. എഴുതിയിട്ടില്ലാ എന്ന ചിന്തയാണ് ഇവിടെ എഴുതാൻ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ എഴുത്തുകളിൽ എഴുതിയ കാര്യങ്ങളുടെ പുറം തോടിനോട് തൊട്ട് കിടക്കുന്ന അതി നേരിയ ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

ഇഞ്ഞി👇 - ഇങ്ങൾ👆 ഏണിപ്പടിയെന്നത്, ഫ്യൂഡൽ ഭാഷയിൽ ജീവിക്കുന്ന വ്യക്തികൾ പല വ്യക്ത്യസ്ത ഇടങ്ങളിലും മാറിമാറി വ്യത്യസ്ത രീതികളിൽ അനുഭവിക്കേണ്ടിവരും.

എല്ലാത്തിലും വ്യക്തി ഏതെങ്കിലും പടിയിൽ നീ, എടാ (എടീ) സ്ഥാനങ്ങളിൽ നിന്നേ പറ്റു.

അത് ഈ വിധമാണ്:

കുടുംബത്തിൽ അച്ഛന്റേയും അമ്മയുടേയും കീഴിൽ നീ, എടാ / എടീ വ്യക്തി.

ചേട്ടന്റേയും ചേച്ചിയുടേയും അവരുടെ സുഹൃത്തുകളുടേയും നീ, എടാ / എടീ വ്യക്തി.

ചിലപ്പോൾ ചേട്ടന്മാരുടെ ഭാര്യമാരുടെ നീ, എടാ / എടീ വ്യക്തി.

ചിലപ്പോൾ വീട്ടിലെ വേലക്കാരിയുടേയും വേലക്കാരന്റേയും നീ, എടാ / എടീ വ്യക്തി.

അമ്മാവന്റേയും അമ്മായിയുടേയും നീ, എടാ / എടീ വ്യക്തി.

അവരുടെ ചില മക്കളുടെ നീ, എടാ / എടീ വ്യക്തി.

അയൽക്കാരിൽ ചിലരുടെ നീ, എടാ / എടീ വ്യക്തി.

വക്കീലിന്റേയും വക്കീൽ ഗുമസ്തന്റേയും ഗുമസ്തയുടേയും നീ, എടാ / എടീ വ്യക്തി.

ഡോക്ടറുടേയും ഡോക്ടറുടെ കീഴ്ജീവനക്കാരന്റേയും കീഴ്ജീവനക്കാരിയുടേയും നീ, എടാ / എടീ വ്യക്തി.

ഇതെല്ലാം നിശ്ചലമായ ഒരു വ്യക്തി സ്ഥാനീകരണം ആയേക്കാം. ഇതിനാൽ തന്നെ മിക്ക വ്യക്തികളിലും ഇത് ഒരു മാനസിക പ്രശ്നമായി വളരില്ല.

ഇതിൽ തന്നെ ചില വ്യക്തികൾക്ക് പുറം ലോകത്ത് അല്ലെങ്കിൽ മറ്റൊരു വേദിയിൽ സാർ, ചേട്ടൻ, അദ്ദേഹം, അവര്, ചേച്ചി, മാഡം തുടങ്ങിയ സ്ഥാനങ്ങൾ ലഭിച്ചു തുടങ്ങാം.

ഇങ്ങിനെ വരുമ്പോൾ, ഈ വ്യക്തിയുടെ മനസ്സ് രണ്ട് വ്യത്യസ്ത മാനസിക ഭാവങ്ങളിൽ ജീവിക്കേണ്ടിവരും.

ഇത് നിത്യവും അല്ലായെങ്കിൽ കാര്യമായ പ്രശ്നം വരില്ല. അതുമല്ലാ, ഈ രണ്ട് വേദികളും തമ്മിൽ അകന്ന് നിൽക്കുന്നവയും തമ്മിൽ ഉരയാത്തതുമാണ് എങ്കിലും പ്രശ്നം കാര്യമായി ഇല്ല.

അതേ സമയം, ചില വ്യക്തികൾക്ക് രണ്ട് വ്യക്ത്യസ്ത മാനസിക നിലവാരങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടു നിരന്തരം ആടി ഉലയേണ്ടിവരും. ഇത് മിക്കവരിലും വൻ മാസിക പ്രശ്നമായി വളർത്താൻ സാധ്യത ഏറെയാണ്.

ഉദാഹരണത്തിന്, വീട്ടിലെ താഴെത്തട്ടിലെ മകൻ. പണിക്കാരി പോലും, നീ വാക്കിൽ നിർത്തുന്നു. ഇതിന് വീട്ടിലെ മറ്റുള്ളവരും കൂട്ടു നിൽക്കുന്നു.

ഈ ആൾ ഒരു കിലോമീറ്റർ ദൂരത്തുള്ള സ്കൂളിലെ മാഷ്, സാറ് ആയി ജോലിയിൽ കയറുന്നു. അവിടെ വൻ ആദരവും വാത്സല്യവും ആളുകളിൽ നിന്നും നേടിയെടുക്കുന്നു.

ഈ ആളെ വീട്ടിൽ ചെന്ന് നോക്കിയാൽ, അവിടുള്ള പണിക്കാരിയുടെ വിലപോലുമില്ല.

ഇങ്ങിനെയുള്ള വ്യക്തികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. മനസ്സും മാനസിക ഭാവവും ഫുട്ട് ബോൾ പന്ത് bounce ചെയ്യുന്ന പ്രതീതി അനുഭവിച്ചുകൊണ്ടിരിക്കും.

ഈ പ്രതിഭാസത്തിന്റെ വിശാലമായ മറ്റൊരു വശം ഇതാണ്. ഓരോ ആളും ഏത് നിലവാരക്കാരുടെ കീഴിലെ നീ, എടാ / എടീ വ്യക്തി ആണ് എന്നത്.

അതായത്, ഒരാളെ കാണുമ്പോൾ തന്നെ ആ ആൾ ഏത് വ്യക്തി നിലവാരത്തിന് കീഴിലെ നീ, എടാ / എടീ വ്യക്തിയാണ് എന്ന ധാരണ മറ്റ് ആളുകളുടെ മനസ്സ് നിർണ്ണയിച്ചെടുക്കും എന്നത്.

സാമൂഹികമായി താഴ്ന്ന വ്യക്തിയുടെ കീഴിലെ നീ, എടാ / എടീ വ്യക്തിയാണ് എങ്കിൽ അത് മുഖഭാവവും, ശരീരഭാവവും വിളച്ചു പറയും. മറ്റുള്ളവരുടെ മനസ്സിലെ സോഫ്ട്വേർ അത് ഗ്രഹിച്ചെടുക്കുകയും ചെയ്യും.

വെറുതെ ആളെ നോക്കിത്തന്നെ ഈ വ്യക്തിയെ സാർ എന്നുമല്ല, നിങ്ങൾ എന്നുമല്ല, മറിച്ച് നീ എന്നാണ് മുഖദാവിൽ തന്നെ സംബോധന ചെയ്യേണ്ടത് എന്ന് സാമൂഹിക ഉന്നതന്റെ മനസ്സ് അളന്നുകൊടുക്കും.

ഈ വിധമായുള്ള മാന്ത്രിക ശക്തി എന്നാൽ, ഇങ്ഗ്ളിഷുകാരുടെ മനസ്സിന് ഇല്ലാ എന്നുള്ളതാണ് വസ്തവം.

ഇന്ത്യൻ വൈവാഹിക ബന്ധങ്ങളിൽ ഈ ഒരു മാന്ത്രിക ശക്തി എന്നത് ഒരു വൻ കാര്യം തന്നെയാണ്. ആ കാര്യത്തിലേക്ക് ഇവിടെ ഇപ്പോൾ പോകാൻ പറ്റില്ല.

 

53. വമ്പൻ ചാകരയുടെ കാര്യം

ഫ്യൂഡൽ ഭാഷ വാക്കുകൾക്ക് ഭൗതിക പ്രപഞ്ചവും മനസ്സും ഭാവനയും വൈകാരിക ഭാവങ്ങളും മറ്റുമായി നല്ല ബന്ധം ഉണ്ട്.

ഒരാളെക്കുറിച്ച്, അദ്ദേഹം, അവർ, ഓര്, ഓല്, അങ്ങ്, സാറ്, സാബ്, മേംസാബ് തുടങ്ങിയ വാക്കുകളിൽ ഒന്ന് ചിന്തിച്ചാൽ മാത്രംമതി, ആ വ്യക്തി മനസ്സിൽ ഉന്നതങ്ങളിൽ കയറി നിൽക്കും.

അതേ സമയം ഒരു വ്യക്തിയെ അവൻ, അവൾ, എടാ, എടീ, നീ, ഇഞ്ഞി തുടങ്ങിയ വാക്കുകളിൽ ഒന്ന് ചിന്തിച്ചാൽ മാത്രം മതി, ആ വ്യക്തി മനസ്സിൽ നാറുന്ന കുഴിയിൽ പെട്ട അവസ്ഥാ വിശേഷം തന്നെ വരാം.

എന്നാൽ, നീ, അവൻ, അവൾ വാക്കുകൾ വാസ്തല്യവാക്കുകളുമായി കുഴഞ്ഞിരിക്കുന്നത് തന്നെ ഒരു മാനസിക പ്രതിഭാസം ആണ്. ഇത് ഒരു ഓമനത്തമുള്ള അവസ്ഥയാണ്. ആള് ഉന്നതങ്ങളിലും ആവാം, താഴെയുമാകാം.

ഈ വക കാര്യങ്ങൾ വെറു ഭാവനയാണ് എന്ന രീതിയിൽ കണ്ടാൽ കാര്യങ്ങൾക്ക് വ്യക്തത വരില്ല. കാരണം, മനുഷ്യൻ മനസ്സിൽ കാണുകയും മനസ്സിൽ ചിത്രം വരക്കുകയും ചെയ്യുന്നതു തന്നെയാണ് കുടുബത്തിലും സമൂഹത്തിലും പറമ്പിലും പട്ടണത്തിലും മറ്റും രൂപകൽപ്പന ചെയ്ത് പടുത്തുയർത്തുന്നത്.

ഇതും, മനസ്സിലെ ആവലാതികളെക്കുറിച്ച് പഠിക്കുന്നവരും അതിനെ ചികിസ്തിച്ചു ഭേദപ്പെടുത്താൻ ശ്രമിക്കുന്നവരും മനസ്സിൽ വെക്കേണ്ടുന്ന വിവരം തന്നെയാണ്.

കാരണം, ഇന്നും മനസ്സിനെ നിയന്തിക്കുന്ന സോഫ്ടേർ കോഡുകളെക്കുറിച്ചും സോഫ്ട്വേർ യന്ത്ര സംവിധാനത്തെക്കുറിച്ചും, ആർക്കും തന്നെ യാതോരു എത്തും പിടിയും ഇല്ലാ എന്നുള്ളതാണ് വാസ്തവം.

മനഃശാസ്ത്രജ്ഞരുടേയും കാര്യവും ഇതേ പോലെ തന്നെയാണ്.

എന്നാൽ മുകളിൽ സൂചിപ്പിച്ച, വ്യക്തിയേയും മൃഗത്തേയും വസ്തുവിനേയും വാക്ക് കോഡുകളിലൂടെ മനസ്സിൽ ഉയർത്തിപ്പിടിക്കാനും താഴിത്തിപ്പിടിക്കാനും, വാത്സല്യത്തിൽ കുടുക്കിപ്പിടിക്കാനും മറ്റുമുള്ള കഴിവുകൾ ഇങ്ഗ്ളിഷ് വാക്കുകൾക്ക് ഇല്ലാ എന്നും ഓർക്കുക.

ഇനി മറ്റൊരു കാര്യം പറയാം.

ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ വളർന്നു വരുന്ന വ്യക്തികൾക്ക് പ്രകൃത്യാവസ്ഥ അഥവാ natural state എന്ന ഒരു മാനസിക വ്യക്തിത്വം ഉണ്ടായിരിക്കും.

ഉദാഹരണത്തിന്, ഒരു മലയാളം ഭാഷാ അന്തരീക്ഷത്തിലെ കടയിൽ (മലബാറി ഭാഷാ അന്തരീക്ഷത്തിലെ പീടികയിൽ) തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരൻ, ചെറുപ്പക്കാരി. അവർക്ക് അനുയോജ്യമായ അവസ്ഥാ വിശേഷം ഉള്ള അന്തരീക്ഷമാണ് തൊഴിൽ സ്ഥലത്ത് ഉള്ളത് എങ്കിൽ അവർക്ക് ആ അവസ്ഥ ഒരു natural state of mind ആയരിക്കും.

തൊഴിൽ ഉടമയെ ചേട്ടൻ, ഏട്ടൻ, ചേച്ചി, ഏച്ചി വാക്കുകളിൽ അവർ കാണും. അവരെ കടയുടമസ്ഥ നീ, ഇഞ്ഞി, വാക്ക് നിലവാരങ്ങളിൽ കാണും ചിത്രീകരിക്കും.

ഇതേ പോലെ തന്നെയാണ് പല വ്യത്യസ്ത തൊഴിൽ വേദികളും.

ഉദാഹരണത്തിന്, ഒരു മലയാളം / മലബാറി അന്തരീക്ഷത്തിലുള്ള ഒരു shopping centre, shopping mall, supermarket തുടങ്ങിയ തൊഴിൽ വേദികളിൽ തൊഴിൽ ചെയ്യുന്നവർക്കും ഒരു പ്രത്യേക നിലവാരത്തിലുള്ള മാനസിക ഭാവം ഉണ്ടാവും.

ഈ തൊഴിൽ വേദിയിലെ തൊഴിലാളികൾ തമ്മിൽ പ്രതേക തരത്തിലുള്ള വാക്കുകൾ നെയ്തെടുത്ത ഒരു വൻ വല പോലുള്ള ബന്ധം തമ്മിൽ നിലനിൽക്കും.

അതേ പോലെ തന്നെ, സർക്കാർ വേതനം ലഭിക്കുന്ന സ്കൂൾ ടീച്ചർമാർ, സ്വകാര്യ സ്കൂൾ ടീച്ചർമാർ തുടങ്ങിയവർക്കും അവരവർക്ക് അനുയോജ്യമായ ഒരു മാനിസക ഭാവം അവരുടെ പ്രകൃത്യാവസ്ഥയായി നിലനിൽക്കും.

ഇങ്ങിനെയുള്ള ഓരോ തൊഴിൽ വേദിയിലും ഉള്ള വ്യക്തികൾക്ക് ഒരു സുഖകരമായ അന്തരീക്ഷം ലഭിച്ചുതുടങ്ങിയാൽ, ആ വിധ വേദികളിലേക്ക് നിത്യവും ഒരു പ്രത്യേക സമയത്ത് എത്തിച്ചേരാനുള്ള ആഗ്രഹം ഒരു തരം ലഹരിപോലെ മനസ്സിൽ തുടിച്ചു നിൽക്കും.

ഈ വിധ വേദികളിൽ വ്യക്തിക്ക് നിശ്ചിത സമയത്ത് എത്തിച്ചേരാൻ പറ്റാതായാൽ, ചിലപ്പോൾ ലഹരി പദാർത്ഥം ലഭിക്കാതിരുന്നാലുള്ള ഉത്കണ്ഠാ രോഗ ലക്ഷണങ്ങൾ വരെ മനസ്സിൽ വരാം. അതായത്, ഉത്ക്കണ്ഠ, ആകുലത, വ്യാകുലത, ചിന്താകുലത അങ്ങിനെ പലതും.

എന്നാൽ, എല്ലാർക്കും എല്ലാ തൊഴിൽ വേദികളും ആകർഷകമായിരിക്കില്ല. ഉദാഹരണത്തിന് ഉന്നത നിലവാരത്തിലോ, വൻ സാമൂഹിക സ്വതാന്ത്ര്യങ്ങളിലോ. ഉന്നത വാക്ക് ബന്ധ സ്ഥാനങ്ങളിലോ ജീവിക്കുന്ന വ്യക്തിക്ക് കുഗ്രാമത്തിലെ തൊഴിൽ വേദിയിൽ പ്രവർത്തിക്കാൻ വൻ മനഃപ്രയാസം തന്നെയായിരിക്കും.

പട്ടണത്തിലും ഒരു പ്രത്യേക ഉന്നത വാക്ക് നിലവാരങ്ങളിൽ ജീവിക്കുന്നവരുമായി മാത്രമേ ഇവർക്ക് ഒത്തുപോകാൻ ഇഷ്ടംവരുള്ളു. അല്ലാതെ വന്നുപോയാൽ, വൻ മനഃപ്രയാസം തന്നെവരും.

ഇത് തൊഴിലിനോടുള്ള വിരക്തി ആവേണം എന്നില്ല. മറിച്ച്, ആ തൊഴിൽ വേദിയിൽ ജോലി ചെയ്യുന്നവരുടേയും തൊഴിൽ മേധാവികളുടേയും മാനസിക നിലവാരങ്ങൾ വളരെ വ്യത്യസ്തവും സഹിക്കാൻ പറ്റാത്തതുമായിരിക്കും എന്നതിനാലും ആവാം.

വൻ വിധേയത്വത്തിൽ പെരുമാറുന്ന തൊഴിലാളികൾ തമ്മിൽ പെരുമാറുന്നത് ഒരു പ്രത്യേകതരം വാക്കുകളിലും നിയന്ത്രണങ്ങളിലും അന്യോന്യമുള്ള വാക്ക് സ്വാതന്ത്ര്യങ്ങളിലും മറ്റുമായിരിക്കും.

ഇതുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതലായി പലതും പറയണമെന്നുണ്ടെങ്കിൽ വളരെ ആഴത്തിലും സൂക്ഷ്മ ദൃഷ്ടിയോടുംകൂടി പലതും പറയേണ്ടി വരും. അതിനുള്ള പുറപ്പാടില്ല ഞാൻ ഇപ്പോൾ.

എന്നാൽ ഇങ്ഗ്ളിഷ് ഭാഷയിൽ ഈ വിധമായുള്ള ഒരു പ്രത്യേകമായുള്ള മാനസികാവസ്ഥയുടെ പിടുത്തം വളരെ കുറവായിരിക്കും.

എന്നാൽ, ഇങ്ഗ്ളണ്ടിൽ ഭൂഖണ്ഡ യൂറോപ്പിൽ നിന്നും കയറിവന്ന രാജ വാഴ്ചയും പ്രഭുത്വവും ഉണ്ട് എന്നതിലാൽ, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് ഇതു പോലുള്ള ചിന്തകളെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരിക്കില്ല.

ഇതിന്റേയും ആഴത്തിലേക്ക് ഞാൻ പോകുന്നില്ല.

എന്നാൽ ഇതും കൂടി പറയാം. രണ്ട് നാൾ മുൻപ് ഇങ്ഗ്ളണ്ടിൽ കുറേകാലമായി ജീവിച്ചിരുന്ന ഒരു ഇന്ത്യാക്കാരിയുടെ കാര്യം.

ഈ സ്ത്രീ ഇങ്ഗ്ളണ്ടിൽ ഇരുന്നു കൊണ്ട് കുറേ കാലമായി ഇന്ത്യയെ സ്വപ്നം കാണുകയും, ഇന്ത്യയേയും ഇന്ത്യൻ സംസ്കാരത്തേയും വാഴ്ത്തി പറഞ്ഞു കൊണ്ടിരുന്ന ആളാണ്.

അതിനാൽ തന്നെ വളരെ ബദ്ധപ്പെട്ടുകൊണ്ട് തൊഴിൽ ഇന്ത്യൻ കമ്പനിയിലേക്ക് മാറ്റി. നാടിനോടും നാട്ടിലെ ഭാഷകളോടും നാട്ടിലെ ആളുകളോടും ഉള്ള സ്നേഹം പ്രകടിപ്പിച്ചതാണ്.

എന്നാൽ ഇന്ത്യയിൽ വന്നപ്പോഴാണ്, കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ എന്ന കാര്യം പോലെ ഉള്ള ഒരു വിവരം ഈ സ്ത്രീക്ക് ലഭിച്ചത്.

തൊഴിൽ വേദിയിളെ bossism സഹിക്കാൻ പറ്റുന്നില്ല പോലും. കൂടുതൽ വ്യക്തമായി പറഞ്ഞില്ല.

കൂടെ തൊഴിൽ ചെയ്യുന്നവർ തൊഴിൽ മേധാവിയെ ആപ്പ് എന്നും തന്നെ തൂ എന്നും ആണ് വിളിക്കുന്നത് എന്ന കാര്യം പറഞ്ഞില്ല.

അതായത്, beating about the bush.

ഇങ്ഗ്ളണ്ടിൽ തൊഴിൽ മേധാവികളെ വെറും പേര് വിളിച്ച് പരിചയമുള്ള ആളാണ്.

Indian Culture എന്നുവച്ചാൽ കുറേ ക്ഷേത്രങ്ങളും പള്ളികളും കൊട്ടാരക്കെട്ടുകളും മന്ത്രങ്ങളും തന്ത്രങ്ങളും മുനിമാരും വേദവാക്യങ്ങളും മറ്റുമാണ് എന്ന രീതിയിൽ ആണ് ഈ സ്ത്രീ മനസ്സിലാക്കിയിരുന്നത്.

എന്നൽ, culture എന്നത്, ആളുകൾ തമ്മിൽ പെരുമാറുന്ന വാക്ക് കോഡ് ബന്ധമാണ് എന്ന വിവരം ഇന്നും ആർക്കും പറത്തു പറയാൻ ധൈര്യം കാണുന്നില്ല.

അമേരിക്കയിൽ ജനിച്ചുവളർന്ന്, ഇന്ത്യയേയും ഇന്ത്യൻ ഭാഷകളേയും, ഇന്ത്യൻ സംസ്കാരത്തേയും അവിടെ ഇരുന്ന് വാഴ്ത്തി പറയുന്ന പലരും ഇന്ത്യയിലെക്ക് തിരിച്ചുവന്നാൽ, മനഃശാത്രജ്ഞക്ക് ഒരു വമ്പൻ ചാകര തന്നെയായിരിക്കും.

മറ്റ് ഈ വക യാതോരു ചിന്തകളും മനസ്സിൽ കയറുന്നില്ലായെങ്കിൽ, അടുത്ത എഴുത്തിൽ മനസ്സിനെ നിയന്ത്രിക്കുന്ന അതീന്ത്ര്യ വസ്തുക്കളേയും കേന്ദ്രങ്ങളേയും കുറിച്ച് മനസ്സിൽ തോന്നുന്നത് എഴുതാം.

 

54. മനസ്സു കൊണ്ട് ആളെ കൊന്നാൽ

ഒരാളെ ദൂരെ നിന്നും വെടിവെച്ചു പരിക്കേൽപ്പിക്കുന്നതും, കൊല്ലുന്നതും കുറ്റകരമായ പ്രവർത്തിതന്നെയാണ്.

അതേ പോലെ തന്നെ വിദൂരങ്ങളിൽ നിന്നും അടുത്തു നിന്നും സോഫ്ട്വേർ കോഡുകളേയും വൈറസുകളേയും മറ്റും തൊടുത്തുവിട്ടുകൊണ്ട് മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളിലും, സ്മാട്ട്ഫോണുകളിലും web serverറുകളിലും മറ്റും കേടുകപാടുകൾ വരുത്തുന്നതും അവയിൽ കുരുട്ടു ബുദ്ധിപ്രയോഗം നടത്തുന്നതും അവയെ hack ചെയ്യുന്നതും, അവയ്ക്ക് മേൽ DoS /DDoS ആക്രമണങ്ങൾ നടത്തുന്നതും, അങ്ങിനെ അവയെ നശിപ്പിക്കുന്നതും നീർജ്ജീവമാക്കുന്നതും മറ്റും കുറ്റകരമായ പ്രവർത്തി തന്നെയാണ്.

Great Britain - Computer Misuse Act 1990 (CMA)

USA - Computer Fraud and Abuse Act (CFAA)

India - Information Technology Act, 2000 (IT Act)

കൂടോത്രത്തിലും മറ്റ് blackmagic പ്രവർത്തനങ്ങളിലും പലതരത്തിലുള്ള കാര്യങ്ങൾ ഉപയോഗിക്കാറുണ്ട്. ഈ വിഷയത്തിലേക്ക് കടുക്കുന്നില്ല. കാരണം, വാക്കുകൾ വനാന്തരങ്ങളിലേക്ക് കടന്നു കളയും.

കൂടോത്രം ചെയ്ത് ആളെ കൊന്നാൽ, ഇന്ന് അത് കുറ്റമല്ല. കാരണം, ഇങ്ങിനെ ഒരാളെ കൊല്ലാൻ ആവും എന്നു പറഞ്ഞാൽ, ശാസ്ത്ര വിദഗ്ദർ അത് അംഗീകരിക്കില്ല.

എന്നാൽ, പണ്ട് കാലങ്ങളിൽ ഈ വിധമായി പ്രവർത്തിക്കുന്നവരെ തമർത്താനുള്ള പദ്ധതികൾ പല സമൂഹങ്ങളിലും ഉണ്ടായിരുന്നു.

ജീവൻ, ചിന്തകൾ, വൈകാരിക ഭാവങ്ങൾ അങ്ങിനെ പലതിനും പിന്നിൽ പ്രവർത്തിക്കുന്നത് രാസ വസ്ത്തുക്കൾ ആണ് എന്ന് ശാസ്ത്രവിദഗ്ദർ ആണയിട്ടു പറയും. Emotions are biochemical പോലും.

ഈ വിഷയം നേരത്തെ ചർച്ച ചെയ്തതാണ്. viewtopic.php?t=324

കൂടോത്രത്തിൽ പല വസ്തുക്കൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വ്യക്തിയെ കൃത്യമായി ഉന്നമിടാൻ, ആ വ്യക്തിയുടെ മൂത്രം, തലമുടി, നഗം, രക്തം, ശുക്ളം, വിയർപ്പ് എന്നിവ ഉപയോഗിക്കപ്പെടാറുണ്ട്.

ഈ വിധമായുള്ള പ്രയോഗങ്ങൾ പ്രാവർത്തികമാണോ എന്നു ചോദിച്ചാൽ വരുന്ന പ്രശ്നം, ഈ വിധ കാര്യങ്ങൾ ചെയ്യുന്നവർക്ക് ഇതിൽ എത്രമാത്രം വൈദഗ്ദ്യം ഉണ്ട് എന്ന ഒരു പ്രശ്നം ആണ്.

ഈ വിധ കാര്യങ്ങൾ ചെയ്യാനാകും എന്ന് ആർക്കും അവകാശപ്പെടാം. ചിലപ്പോൾ വെറും യാദൃശ്ചികമായി അവ സംഭവിക്കുകയും ചെയ്യാം.

എന്നാൽ ഈ വിധ കാര്യങ്ങൾ ചെയ്ത്, പല വട്ടം പരാജയപ്പെട്ട് തിരുത്തിതിരുത്തി, വൈദഗ്ദ്യം നേടിയെടുക്കാവുന്ന കാര്യം തന്നെയാണ് എന്നത് നിഷേധിക്കാൻ ആവില്ല.

മനുഷ്യ മനസ്സും, ശരീരവും, ചിന്തകളും വികാരങ്ങളും, സ്വപ്നങ്ങളിൽ കാണുന്ന നൃത്തങ്ങളും, ഭൗതിക പ്രപഞ്ചവും, രാസ വസ്തുക്കളും, ന്യൂട്ടന്റെ ചലന നിയമങ്ങളും ഊർജ്ജതന്ത്രത്തിലെ മറ്റ് നിയങ്ങളും ഗണിതശാസ്ത്ര തത്ത്വങ്ങളും മറ്റുമെല്ലാം ഏതെല്ലാമോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധനത്തിന്റെ സൃഷ്ടിയും പ്രവർത്തനവും ആണ് എന്ന് ചിന്തിക്കാനായാൽ, മനുഷ്യ മനസ്സിനെ മറ്റ് ഏതെല്ലാമോ അതീന്ദ്ര്യ സോഫ്ട്വേർ സംവിധാനങ്ങൾക്ക് സ്വാധീനിക്കാനാവും എന്ന് ചിന്തിക്കാവുന്നതാണ്.

മനുഷ്യ മനസ്സും AI മനസ്സും തമ്മിലുള്ള ഒരു വ്യത്യാസമായി പറയുന്നത് മനുഷ്യ മനസ്സിന് വൈകാരികമായി അനുഭവിച്ചറിയാനാകും എന്നും, AIക്ക് വൈകാരികമായി അനുഭവിച്ചറിയാൻ ആവില്ലാ എന്നതുമാണ്.

എന്നാൽ ഇന്ന് AIക്ക് മനുഷ്യ മനസ്സിന് ആവുന്നതിനേക്കൾ പതിന്മടങ്ങ് ആഴത്തിലും പരപ്പിലും ചിന്തിക്കാനും കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനും സൂക്ഷ്മമായി വിവരിക്കാനും ആവും.

അത് ഇന്നത്തെ കാര്യം. ഇനി വരും നൂറ്റാണ്ടുകളിലെ കാര്യം എന്താണ് എന്നത് നിസ്സാരമായി ചിന്തിക്കാൻ കഴിയുന്ന മനുഷ്യ

മനസ്സിന് പറയാനാവില്ല.

ഫ്യൂഡൽ ഭാഷയിലെ വാക്കുകൾക്ക് തന്നെ കൂടോത്ര ശക്തിയുണ്ട്. ആ കാര്യം പലവട്ടം പറഞ്ഞുകഴിഞ്ഞതാണ്.

എന്നാൽ, ഇതും ഒന്ന് ചിന്തിക്കുക. Biometric marker ആയ വിരലടയാളങ്ങൾ, facial scan, ഒപ്പ്, കൈയക്ഷരം, ശബ്ദം എന്നിവ പല സംഗതികളേയും കൃത്യമായി ഒരു വ്യക്തിയിലേക്ക് ബന്ധപ്പിക്കാൻ സൗകര്യപ്പെടുത്തും. ഇവിടെ DNAയുടെ കാര്യം പറഞ്ഞില്ലാ എന്ന് ഓർക്കുക.

വിരലടായാളവും iris recognition iris scanning (കണ്ണ് scan) വ്യക്തിയിലേക്ക് അതി കൃത്യതയോടുകൂടി ബന്ധിപ്പിക്കാൻ ആവും.

ഇവയെല്ലാത്തിനേയും കൂടോത്രത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതാണ്.

ഇനി മനസ്സിനെ ഇന്നുള്ള software technologyയുമായി ഒന്ന് താരതമ്യം ചെയ്യാം.

Software സാങ്കേതിക വിദ്യ ഒരു ശാസ്ത്ര സാങ്കേതിക വിദ്യയല്ലാ എന്ന് ആദ്യം തന്നെ മനസ്സിലാക്കേണം.

എന്നാൽ, കമ്പ്യൂട്ടർ Harddiskക്കും മോണിട്ടറും സ്മാട്ട് ഫോണും Wifiയും, വൈദ്യുതിയും വെളിച്ചവും താപവും മറ്റുമെല്ലാം ഭൗതിക വസ്തുക്കൾ തന്നെയാണ്.

എന്നാൽ അവയിൽ പ്രവർത്തിക്കുന്ന സോഫ്ട്വേർ ഒരു ഭൗതിക വസ്തുവല്ല. അതിനെ തൊടാനോ, കാണാനോ, മണക്കാനോ, രുചിക്കാനോ, കേൾക്കാനോ ആവില്ല.

അത് പ്രവർത്തിക്കുന്നത്, അതിനുള്ളിൽ രചിച്ചെടുത്തിട്ടുള്ള നിയമങ്ങൾ പ്രകാരം ആണ്. അവ പ്രവർത്തിപ്പിക്കുന്ന ഉപകരണങ്ങൾ പ്രവർത്തിക്കുന്നതും, അവയിൽ ചേർത്തുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ആണ്. ഇതിന് ഭൗതിക ലോക നിമയങ്ങളുമായി യാതോരു ബന്ധവും ഇല്ല.

ഒരു Web serverനെക്കുറിച്ച് ചിന്തിക്കൂക.

അതിനെ പലർക്കുമായി പങ്കിടാനാവും. അതായത് Shared hosting. പല വ്യത്യസ്ത വെബ് സൈറ്റുകളും പലർക്കും അന്യോന്യം ബന്ധപ്പെടാതെ അതിൽ host ചെയ്യാനാവും.

പിന്നെയുള്ളത് Virtual Private hosting (VPS) ആണ്. അതിൽ, മറ്റ് ചില മുന്തിയ സൗകര്യങ്ങൾ അവയ്ക്ക് വാടക നൽകി ഉപയോഗിക്കുന്ന വ്യക്തികൾക്ക് ലഭിക്കും.

പിന്നെയുള്ളത് Cloud hosting ആണ്. അത് മറ്റൊരു ഉന്നത വെബ് ഹോസ്റ്റിങ്ങ് സൗകര്യമാണ്.

അതിനേക്കാൾ മുന്തിയതാണ് Dedicated Servers.

Cloud hosting serverറിലും മറ്റ് മുന്തിയ serverറുകളിൽ GPS tracking software installചെയ്താൽ, വാഹനങ്ങളുടേയും മറ്റും കൃത്യമായ സ്ഥാനവും വേഗതയും ദിശയും നിരീക്ഷിക്കാൻ ആവും.

അടുത്തത്, GPU serverകൾ ആണ്. ഉന്നത ബുദ്ധിയും, ചിന്തിക്കാനുള്ള കഴിവുകളും ചോദ്യങ്ങൾക്ക് ഉത്തരം ആലോചിച്ച് പറയാനും സംസാരിച്ചു കാര്യങ്ങൾ വിശദീകരിക്കാനും മറ്റുമായ കഴിവുകൾ ഇവയിൽ സ്ഥാപിക്കാൻ ആവും.

ഇവിടെ പറയാനുള്ളത്, ഇവയിൽ പലതിലും പലവിധ മാറ്റങ്ങളും തിരുത്തലുകളും ചേർക്കലുകളും മറ്റും സാധാരണയായി ചെയ്യുന്നത് FTP സോഫ്ട്വേറുകൾ ഉപയോഗിച്ചു കൊണ്ടാണ്. ഇതിൽ തന്നെ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത് Filezilla ആണ്.

അതേ പോലെ തന്നെ serverറിന്റെ ഉൾഭാഗങ്ങൾ നേരിട്ടു കാണാനുള്ള സൗകര്യം ഹോസ്റ്റിങ്ങ് കമ്പനി നൽകുന്ന Control Panelൽ ഉണ്ട്. ഇതിലൂടേയും ആ സേർവറിൽ മാറ്റങ്ങൾ വരുത്താം.

അതിനേക്കാൾ ഗംഭീരമാണ് Putty പോലുള്ള സോഫ്ട്വേർ സംവിധാനങ്ങൾ.

Linux/Unix serversകൾക്ക് ഉള്ളിലേക്കും, network devicesളിലേക്കും മറ്റും വെറും സോഫ്ട്വേർ കോഡുകൾ ഉപയോഗിച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താനും, പലതും ചേർക്കാനും പലതും എടുത്തുകളയാനും മറ്റും ഇത് പോലുള്ള സംവിധാനങ്ങൾ സൗകര്യപ്പെടുത്തും.

ഇത്രയും ഇവിടെ പറഞ്ഞത്, ഈ വിധ കാര്യങ്ങളെ ഭൗതിക യാഥാർത്ഥ്യത്തേയും മനുഷ്യ മനസ്സിനേയും ചിന്തകളേയും ഏതെല്ലാം അതീന്ദ്ര്യ സ്ഥാനങ്ങളിൽ നിന്നും സ്വാധീനിക്കാനും പ്രവർത്തിപ്പിക്കാനും ഉത്തേജിപ്പിക്കാനും മറ്റും ആവും എന്ന കാര്യത്തെക്കുറിച്ച് ഒന്ന് പറയാൻ മാത്രമാണ്.

മനഃശാത്രം ഇന്ന് ചെയ്യുന്നത് വളരെ പരിമിതമായ വിവരത്തിൽ നിന്നും പ്രവർത്തിക്കുക മാത്രമാണ്.

മനുഷ്യ മനസ്സിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന പലതിനേക്കുറിച്ചും ചിന്തിക്കാനും വിഭാവനം ചെയ്യാനു ഉള്ള കരത്ത് മനഃശാസ്ത്രത്തിന് ഇല്ല. മറ്റ് യാതോരു ഭൗതിക ശാസ്ത്രത്തിനും ഇല്ല.

മറ്റൊരു കാര്യം പറയാനുള്ളത്, ചില വൈറസ് സോഫ്ട്വേറുകൾക്ക് അനേകം കമ്പ്യുട്ടറുകളിന്മേൽ ആധിപത്യം സ്ഥാപിച്ച്, അവ ഓരോന്നിനെക്കൊണ്ടും ചില serverകളേയും കമ്പ്യൂട്ടറുകളേയും കൂട്ടമായി ആക്രമിച്ച്, അവയെ നിർജ്ജീവമാക്കിക്കാൻ ആവും എന്നതാണ്.

Mites പോലുള്ള ചില വസ്ത്തുക്കളെ ഉപയോഗിച്ച്, ചില വ്യക്തികളെ കൂട്ടമായി ആക്രമിപ്പിക്കാൻ ചില കൂടോത്രക്കാർക്ക് ആവും എന്ന ഒരു വിശ്വാസം ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിലും മറ്റ് ചില പ്രദേശങ്ങളിലും ഉണ്ട് എന്ന് കേട്ടറിവുണ്ട്. സാധ്യതയുള്ള കാര്യമാണ്.

എന്നാൽ ഈ കാര്യം വൈദ്യശാസ്തത്തിന് പുച്ഛിച്ച് തള്ളിക്കളയാനേ ആവുള്ളു.

ഇനി മറ്റൊരു കാര്യം. പണ്ട് ഏതാണ്ട് ഇരുപതു വർഷങ്ങൾക്ക് മുൻപ്, Trivandrumലേക്കും തിരിച്ച് Calicutലേക്കും ഇരു ചക്രവാഹനത്തിൽ എല്ലാ മാസവും യാത്ര ചെയ്യുന്ന ഒരു അനുഭവ പരിചയം എനിക്കുണ്ടായിട്ടുണ്ട്. രാത്രിയിൽ കൈകാണിക്കുന്ന ഏതൊരാൾക്കും വാഹനത്തിൽ lift നൽകാറുണ്ട്.

വളാഞ്ചേരി ചൊരത്തിൽ അന്ന് വൻ ഇരുട്ടാണ്. നിരത്തിന്റെ ഒരു വശത്ത് വൻ ഗർത്തം ആണ്. പല വാഹനങ്ങളും അവിടെ അപകടപ്പെട്ടിട്ടുണ്ട് പോലും. പലരും മരിച്ചിട്ടും ഉണ്ടാവും. മനസ്സിൽ ഭയം വെക്കാൻ ആവില്ല. കാരണം, അന്നു മനസ്സിൽ വൻ ചിന്തകൾ ആണ്. സങ്കീർണ്ണങ്ങളായ പദ്ധതികൾ വേറേയും.

ചുരത്തിൽ വച്ച്, ഒരാൾ കൈകാണിക്കുന്നു. വളരെ നേരിയ വെള്ള സാരിയുടുത്ത് കൊണ്ട് നിൽക്കുന്ന അതി വശ്യസൗന്ദര്യമുള്ള ചെറുപ്പക്കാരി. വെള്ളിയാഴ്ച രാത്രിയാണ്. ദുർഗ്ഗാഷ്ടമി ദിനമാണ്.പൗർണ്ണമി നേരിയ മഞ്ഞ നിറം മേലാകെ പൂശുന്നുണ്ട്.

വാഹനം നിർത്തിയപ്പോൾ ചോദിക്കുന്നത് liftന് അല്ല. വശ്യമായി പുഞ്ചിരിച്ചുകൊണ്ട്, മഞ്ഞ വെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന ഇളം പച്ചനിറം തുളുമ്പുന്ന വെൺമണി വെറ്റില കൈയിൽ കാണിച്ചുകൊണ്ട്, കൈനീട്ടി ചോദിക്കുന്നത് മുറുക്കാനിത്തിരി ചുണ്ണാമ്പിനാണ്.

ഇളം കാറ്റിൽ നേരിയ സാരി പാറി നീങ്ങി ഉടുപ്പിന്റെ ഉള്ളിലുള്ള നഗ്ന സൗന്ദര്യത്തിന്റ താഴ്ചകളുടെ സൂചന ചെറിയ തോതിൽ കാണുന്നുമുണ്ട്.

ചുണ്ടിൽ വെക്കാൻ ചുണ്ണമ്പല്ല, ചോദിക്കുന്നതെന്തും നൽകിപ്പോകും.

മുറുക്കാനിത്തിരി ചുണ്ണാമ്പ് നൽകിയാൽ, ആ വശ്യ സുന്ദരി മുത്തശ്ശിക്കഥയിലെ യക്ഷിയായി മാറി എന്നേയും കൊണ്ട് മാനത്ത് ഉയർന്ന് പോകും.

പിന്നെ കാണുക, ഇറച്ചിയെല്ലാം തിന്നുതീർത്ത എന്റെ എല്ലുകൾ മാത്രമായിരിക്കും. എന്റെ വെണ്ണിലാവു പോലെ വെളുത്ത മുടിയും അൽപം ബാക്കിയുണ്ടാവും.

ഈ പറഞ്ഞത് ഭാവനയിൽ കയറിവന്ന ഒരു കഥമാത്രമാണ്. വയലാറിന്റെ വരികൾ ആണ് മുകളിൽ നൽകിയത്.

എന്നാൽ ഈ യക്ഷിയെന്നത് ഒരു പ്രേതമല്ല. മറിച്ച്, വിശപ്പടക്കാനായി മനുഷ്യ മാംസം തേടി രാത്രികാലങ്ങളിൽ ഭൂമിയിൽ കറങ്ങി നടക്കുന്ന, science fiction കഥകളിൽ പരാമർശിക്കപ്പെടുന്ന, ശൂന്യാകാശ ജീവികൾ ആയിരിക്കും ഇവർ.

ഇവർക്ക് ഏത് രൂപവും എടുക്കാനാവുമായിരിക്കാം. miteകൾക്കും ഈ കഴിവണ്ട്. അതായത്, ഇന്നു കാണുന്ന രൂപമല്ല നാളെ. ഏതാണ്ട് ഒടിനയന്മാരുടെ കഴിവു തന്നെ. രൂപം മാറാം.

Bloodthirsty vampireകളെക്കുറിച്ച് പല നാടുകളിലേയും നാടോടികഥകളിൽ പറയപ്പെടുന്നുണ്ട്.

പ്രേതങ്ങൾ മനുഷ്യമാംസം തിന്നാറില്ലാ എന്നാണ് തോന്നുന്നത്.

വെറുതെ എഴുതിയ ഒരു ഭാവന മാത്രമാണ് മുകളിൽ ഉള്ളത്.

ഇനി ഈ വിഷയം വിടുകയാണ്.